ഒന്നു ഷേപ്പ് ആയിക്കോട്ടെ ! ബിക്കിനി ഷൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് നടി അനാര്‍ക്കലി മരയ്ക്കാര്‍; ഇതേക്കുറിച്ച് താരം പറയുന്നതിങ്ങനെ…

സിനിമകളുടെ എണ്ണം കുറവാണെങ്കിലും മലയാളികള്‍ക്ക് സുപരിചിതയാണ് നടി അനാര്‍ക്കലി മരയ്ക്കാര്‍. ട്രോളന്മാരുടെ ഇഷ്ടതാരവും കൂടിയാണ് അനാര്‍ക്കലി.

നിലപാടുകളില്‍ ഉറച്ചു നിന്നുള്ള പ്രസ്താവനകളാണ് അനാര്‍ക്കലിയ്ക്ക് വിമര്‍ശകരെ നേടിക്കൊടുത്തത്. ഞാനൊരു ഫെമിനിസ്റ്റ് ആണെന്ന് ഏത് വേദിയിലും തുറന്നുപറയാന്‍ താരം തയ്യാറാകാറുണ്ട്. പല ടിവി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരുമായി സംവദിക്കാന്‍ ലൈവില്‍ വരാറുണ്ട്. ആരാധകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുകയും താരം ചെയ്യുന്നുണ്ട്. ആരാധകരുടെ വളഞ്ഞ രീതിയിലുള്ള ചോദ്യത്തിന് സ്‌ട്രൈറ്റ് ഫോര്‍വേഡ് ആയാണ് താരം മറുപടി നല്‍കാറുള്ളത്.

ഒരു ലൈവില്‍ താരത്തോട്, ബിക്കിനി ഫോട്ടോഷൂട്ടിനെ കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടിയാണ് ഏവരെയും ഞെട്ടിച്ചത്. ബിക്കിനി ഷൂട്ട് എന്തായാലും ചെയ്യും.. ഒന്ന് ഷേപ്പ് ആവാന്‍ വെയിറ്റ് ചെയ്യുകയാണ്” എന്നായിരുന്നു താരത്തിന്റെ മറുപടി.

ഫോട്ടോഷൂട്ട് കളില്‍ സ്ഥിരമായി പങ്കെടുക്കുന്ന താരമാണ് അനാര്‍ക്കലി. കേരളം മൊത്തം തരംഗം സൃഷ്ടിച്ച #wehavelegs ക്യാമ്പയിന്‍ ന്റെ ഭാഗം കൂടിയായിരുന്ന താരം. തന്റെ ഇഷ്ട ഫോട്ടോകള്‍ ആരാധകര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കുന്നുണ്ട്.

അനാര്‍ക്കലിയുടെ ഗ്ലാമറസ് വേഷങ്ങള്‍ പലപ്പോഴും സദാചാരവാദികളെ ചൊടിപ്പിച്ചുണ്ട്. അതിനാല്‍ താരത്തിന്റെ ഹോട്ട് ഫോട്ടോകള്‍ക്കടിയില്‍ കമന്റുമായി സദാചാരവാദികള്‍ വരുന്നതും സ്ഥിരം കാഴ്ചയാണ്.

2016 ല്‍ ആനന്ദം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് വിമാനം, മന്ദാരം, ഉയരെ, മാര്‍ക്കോണി മത്തായി എന്നീ ചിത്രങ്ങളില്‍ കൂടി താരം അഭിനയിച്ചു. അനാര്‍ക്കലിയുടെ അച്ഛനൊരു ഫോട്ടോഗ്രാഫറാണ്. ചേച്ചി ലക്ഷ്മി മരയ്ക്കാര്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് ആയി സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.

Related posts

Leave a Comment