കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് വെറും രണ്ടു ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സൗന്ദര്യ. മലയാളത്തില്‍ തുടക്കക്കാരിയായിരുന്നപ്പോഴും മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ മിന്നുന്ന താരമായിരുന്നു സൗന്ദര്യ. തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്ക്കുന്ന സമയത്താണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ സൗന്ദര്യ കൊല്ലപ്പെടുന്നത്. സൗന്ദര്യയുടെ ഒരു പഴയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടിയുടെ സഹോദരന് അമര്‍നാഥിന്റെ വിവാഹചടങ്ങില്‍ നിന്നുള്ള വീഡിയോ ആണിത്. മനോഹരമായ ചിരിയും നിഷ്കളങ്കമായ മുഖഭാവങ്ങളുമായി കാമറക്കണ്ണുകളുടെ ശ്രദ്ധ കവരുകയാണ് സൗന്ദര്യ. തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയായിരുന്നു സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍ പെടുന്നതും അവര്‍ മരിക്കുന്നതും. സൗന്ദര്യയോടൊപ്പം സഹോദരന് അമര്‍നാഥും 2004ല്‍ നടന്ന ആ വിമാനാപകടത്തില്‍ മരിച്ചിരുന്നു. ‘ചന്ദ്രമുഖിയുടെ കന്നഡ റീമേക്കിലായിരുന്നു അതിന് മുമ്പ് സൗന്ദര്യ അഭിനയിച്ചത്. കന്നട ചലച്ചിത്രനിര്‍മാതാവും എഴുത്തുകാരനുമായ കെ എസ് സത്യനാരായണന്റെയും മഞ്ജുള സത്യനാഥന്റെയും മകളായി 1977 ജൂലൈ…
Read MoreCategory: Today’S Special
എനിക്ക് കോവിഡില്ല, പിന്നെന്തിന് മാസ്ക് ധരിക്കണം ! മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കണ്ടക്ടറെ പഞ്ഞിക്കിട്ട് യാത്രക്കാരന്…
കോവിഡിനെതിരേ കനത്തപോരാട്ടത്തിലാണ് രാജ്യം. ലോക്ക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. എന്നിരുന്നാലും മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിരവധി പേരുടെ വാര്‍ത്തകളാണ് അനുദിനം പുറത്തുവരുന്നത്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ മുംബൈയില്‍ നിന്നും വരുന്നത്. മുംബൈയിലെ അന്ധേരിയിലായിരുന്നു സംഭവം. മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട കണ്ടക്ടറെ യാത്രക്കാരന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ബസില്‍ കയറുമ്പോള്‍ യാത്രക്കാരന് മാസ്ക് ധരിച്ചിരുന്നില്ല. ഇത് കണ്ട് മാസ്ക് ധരിക്കാന്‍ കണ്ടക്ടര്‍ ഇയാളോട് ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് കോവിഡ് ഇല്ലെന്നായിരുന്നു ഇയാളുടെ വിശദീകരണം. വീണ്ടും മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ കണ്ടക്ടര്‍ക്ക് സാരമായി പരിക്കേറ്റു. ഭയന്ദറില്‍ നിന്ന് അന്ധേരിയിലെ മരോലിലേക്കുള്ള ബസിലെ കണ്ടക്ടര്‍ സൈനാഥ് ഖര്‍പഡെയ്ക്കാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തിന് പിന്നാലെ യാത്രക്കാരന് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് കണ്ടക്ടര്‍ നല്കിയ പരാതിയില്‍…
Read Moreഗ്യാങ്സ്റ്ററല്ല, മോൺസ്റ്റർ! ഇത്തവണ വില്ലൻ പരിവേഷമല്ല, നല്ല ഹീറോ; വാർത്തകളിൽ ഒരു എലി വീണ്ടും സ്ഥാനം പിടിച്ചിരിക്കുന്നു; ഏഴ് വർഷമായി On Duty
ഈ പറക്കും തളിക എന്ന സിനിമ ആളുകളെ പൊട്ടിച്ചിരിപ്പിച്ചതിന് കണക്കില്ല. ഇന്നും ചാനലുകളിലെ ഹിറ്റ് സിനിമയാണിത്. ചിത്രത്തിൽ പ്രധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു ഒരു എലി. പാസ്പോർട്ട് കരണ്ടുതിന്ന എലിയും സുന്ദരനും തമ്മിലുള്ള “യുദ്ധം’സിനിമയുടെ അവസാനം വരെയുണ്ട്. ഇത് സിനിമയിലെ എലി. ഇനി യഥാർഥ ലോകത്തിൽ എലി മനുഷ്യരുടെ ജീവനെടുത്ത ഒരു വലിയ സംഭവമുണ്ട്. യൂറോപ്പിൽ ഒരു കാലത്ത് പടർന്നു പിടിച്ച പ്ലേഗ് എന്ന രോഗത്തിനു പിന്നിലെ യാഥാർഥ വില്ലൻ എലിയായിരുന്നു. ഈജിപ്തിലെ അലക്സാൻഡ്രിയയിൽ നിന്ന് ധാന്യങ്ങളുമായി എത്തിയ കപ്പലിൽ എലികൾ ഉണ്ടായിരുന്നത്രേ. ഇവയുടെ ശരീരത്തിലുണ്ടായിരുന്ന ചെള്ളിലൂടെയാണ് പ്ലേഗ് പടർന്നത്. ഈ എലിക്കഥകൾ പറഞ്ഞ് എന്തിനാണെന്നല്ലേ? പറയാം. വാർത്തകളിൽ ഒരു എലി വീണ്ടും സ്ഥാനം പിടിച്ചിരിക്കുകയാണ്. ഇത്തവണ വില്ലൻ പരിവേഷമല്ല, നല്ല ഹീറോ. ഗ്യാങ്സ്റ്ററല്ല, മോൺസ്റ്റർ! എലികളിലെ ധീരൻ മഗാവ- അങ്ങനെയാണ് അവന്റെ പേര്. ഒരു ‘ലാന്ഡ്മൈന് ഡിറ്റെന്‍ഷന്‍…
Read Moreകല്യാണം കഴിക്കാന്‍ താല്പര്യമുണ്ടോ…എങ്കില്‍ നാലുലക്ഷം നേടാം ! ഇവിടെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് ഭായ്…
കല്യാണം കഴിക്കുന്നവര്‍ക്ക് വന്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ജപ്പാന് സര്‍ക്കാര്‍. രാജ്യത്ത് ജനന നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുതായി വിവാഹിതരാകുന്നവര്‍ക്ക് 6,00,000 യെന്‍ (4.2ലക്ഷം രൂപ) ജപ്പാന് സര്‍ക്കാര്‍ നല്‍കും. വരുന്ന ഏപ്രില്‍ മുതലായിരിക്കും ഈ തീരുമാനം നടപ്പിലാകുക എന്ന് അറിയുന്നു. ജപ്പാന് ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സാമ്പത്തിക സഹായം ലഭിക്കാന്‍ ചില നിബന്ധനകളും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. വിവാഹിതരാകുന്നവര്‍ 40 വയസിന് താഴെയുള്ളവര്‍ ആയിരിക്കണം. ഇരുവരുടെയും മൊത്ത വരുമാനം 38 ലക്ഷം രൂപയ്ക്കും താഴെയായവണമെന്നും നിര്‍ദേശിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ച് 2015ല്‍ നടത്തിയ സര്‍വ്വേയില്‍ 25 വയസിനും 34 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ 29.1 ശതമാനം യുവാക്കളും 17.8 ശതമാനം യുവതികളും വിവാഹത്തിന് പണം കണ്ടെത്താനുള്ള പ്രയാസം കൊണ്ട് അവിവാഹിതരായി…
Read Moreഭീമന് എലി അഴുക്കുചാലില്‍ കിടക്കുന്നതു കണ്ട് ഞെട്ടി ആളുകള്‍ ! ഒടുവില്‍ എലിയെ പുറത്തെടുത്തു; വീഡിയോ കാണാം…
അഴുക്കുചാലുകള്‍ വൃത്തിയാകുന്നതിനിടെയാണ് തൊഴിലാളികള്‍ ആ കാഴ്ച കണ്ടത്. ഒരാള്‍ പൊക്കമുള്ള രാക്ഷസ എലി അതാ അഴുക്കുചാലില്‍ കിടക്കുന്നു. മെക്സിക്കോ സിറ്റിയിലാണ് സംഭവം. അഴുക്കു ചാലില്‍ നിന്നും പുറത്തെടുത്തു വച്ച എലിയെ കണ്ടപാടെ ചുറ്റും കൂടി നിന്നവരെല്ലാം അമ്പരന്നുപോയി. എന്നാല്‍ പിന്നീടാണ് കാര്യം മനസ്സിലായത്. ജീവനുള്ളതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള എലിയുടെ ഒരു വമ്പന്‍ പാവയെയാണ് അഴുക്കുചാലില്‍ നിന്നും കിട്ടിയത്. ഹാലോവീന്‍ പരിപാടികള്‍ക്ക് വേണ്ടി തയാറാക്കിയ കൂറ്റന്‍ എലി പാവ അഴുക്കു ചാലില്‍ വന്നടിയുകയായിരുന്നു. വിചിത്രമായ ഈ പാവയുടെ ദൃശ്യങ്ങളും സമീപം നിന്നവര്‍ പകര്‍ത്തി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ഇപ്പോള്‍ രാക്ഷസ എലിയുടെ ദൃശ്യം വ്യാപകമായി പ്രചരിക്കുകയാണ്. ഓട വൃത്തിയാക്കുന്നതിനിടെ ഇത്രയും കൗതുകകരമായ ഒരു വസ്തു കണ്ടെത്തുമെന്ന് തൊഴിലാളികളും പ്രതീക്ഷിച്ചിരുന്നില്ല. പാവ പുറത്തെടുത്തു കഴിഞ്ഞ ഉടനെ തന്നെ അവര്‍ വെള്ളമൊഴിച്ചു കഴുകി വൃത്തിയാക്കുകയും ചെയ്തു. എലിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എലിയുടെ…
Read Moreഅയ്യോ എന്റെ മൂക്കില്‍ കുത്തിയേ ! കോവിഡ് ടെസ്റ്റിനിടെ പൊട്ടിക്കരഞ്ഞ് നടി പായല്‍ രാജ്പുത്ത്; വീഡിയോ കാണാം…
കോവിഡ് പരിശോധനയുടെ ഭാഗമായി നടത്തിയ സ്വാബ് ടെസ്റ്റിനിടെ പൊട്ടിക്കരഞ്ഞ് നടി പായല്‍ രാജ്പുത്. സിനിമാ ലൊക്കേഷനിലെത്തിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടിയുടെ സ്വാബ് ടെസ്റ്റ് നടത്തിയത്. നടി തന്നെയാണ് ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സിനിമ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സെറ്റില്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പായല്‍ കോവിഡ് ടെസ്റ്റ് നടത്തിയത്. പേടിച്ചാണ് താന്‍ സ്വാബ് ടെസ്റ്റിന് ഇരുന്നു കൊടുത്തതെന്ന് നടി പറയുന്നു. ‘അഞ്ച് സെക്കന്‍ഡ് നേരം മൂക്കിലൂടെയുള്ള ഈ പരിശോധന ഭീകരമായ അനുഭവം തന്നെയാണ്. എന്തായാലും കോവിഡ് നെഗറ്റീവായതിന്റെ സന്തോഷം വേറെയുണ്ട്.’പായല്‍ പറയുന്നു. ആര്‍ഡിഎക്സ് ലൗ, ആര്‍എക്സ് 100 എന്നീ സിനിമകളിലൂെട ശ്രദ്ധേയയായ താരമാണ് പായല്‍.
Read Moreസഹോദരിയുടെ മകളെ വിധവയാക്കി അമ്മാവന്റെ പ്രതികാരം; വ്യത്യസ്ത ജാതിയിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തു; യുവാവിനെ ഭാര്യാ വീട്ടുകാർ കൊലപ്പെടുത്തി; 14 പേർ അറസ്റ്റിൽ
ഹൈദരാബാദ്: ദുരഭിമാനക്കൊലയിൽ ഭാര്യാ മാതാപിതാക്കളടക്കം 14 പേർ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയായ ഹേമന്ത് (28)എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ഹൈദരാബാദിലാണ് സംഭവം നടന്നത്. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഹേമന്തും അവന്തിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെ ഈ വര്‍ഷം ജൂൺ 10ന് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് ഇരുവീട്ടുകരെയും പോലീസ് വിളിച്ച് പ്രശ്നങ്ങൾ പറഞ്ഞ് തീർത്തിരുന്നു. ഇരുവീട്ടിലേക്കും പോകാതെ ഇവര്‍ ഗാച്ചിബൗളിയിലെ ടിഎന്‍ജിഒ കോളനിയില്‍ വാടയകയ്ക്ക് താമസിച്ചുവരികയായിരുന്നു. വ്യാഴാഴ്ച രാവിലെ അവന്തിയുടെ കുടുംബാംഗങ്ങള്‍ ഇവരെ വിളിക്കുകയും പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനായി വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇക്കാര്യം ഹേമന്ത് സ്വന്തം കുടുംബത്തെ അറിയിച്ചു. അവരോടും വീട്ടിലേയ്ക്ക് എത്താന്‍ ആവശ്യപ്പെട്ടു. ഹേമന്തിന്റെ അച്ഛന് വീട്ടിലെത്തിയപ്പോഴാണ് ഹേമന്തിനെയും അവന്തിയെയും അവന്തിയുടെ വീട്ടുകാര്‍ ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയതായി അറിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം അവരുടെ വാഹനത്തെ പിന്തുടര്ന്നു. എന്നാല്‍…
Read Moreപിന്നിട്ട വഴി മറക്കാത്ത വ്യക്തിത്വം! ലോകപ്രശസ്തനാക്കിയത് ശങ്കരാഭരണം; മലയാളത്തിലേക്കെത്തിച്ചത് ദേവരാജന്‍ മാസ്റ്റര്‍; വളരും തോറും വിനീതനായ എസ്പിബി…
കോട്ടയം: പാടിക്കഴിഞ്ഞതും പാടാനിരിക്കുന്നതുമായ ഗാനസാഗരങ്ങള് ബാക്കിയാക്കി എസ്പിബി എന്ന ഡോ. ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം യാത്രയായി. അസുഖക്കിടക്കയിലേക്ക് പോലും പുഞ്ചിരിച്ചുകൊണ്ടുപോയ അദ്ദേഹത്തെ ലക്ഷങ്ങളുടെ പ്രാര്‍ഥനകള്‍ക്കും തിരിച്ചുകൊണ്ടുവരാനായില്ല. സംഗീതത്തിലെ ഒരുയുഗം കൂടി ഇവിടെ അസ്തമിച്ചു. വിശ്വഗായകനും വിശ്വമാനവനുമായിരുന്നു എസ്പിബി. 16 ഭാഷകളിലായി അമ്പതിനായിരത്തിലധികം ഗാനങ്ങള്‍-വിശ്വഗായകന്‍ എന്ന പേര് അതുകൊണ്ടുതന്നെ ഒരിക്കലും അതിശയോക്തിയല്ല. ഒപ്പം സഹജീവികളോടു കരുണയോടെ പെരുമാറിയിരുന്ന വിശ്വമാനവനുമായിരുന്നു അദ്ദേഹം. പേരെടുത്തു പറയാവുന്ന ഗാനങ്ങള്‍ ഏറെയുണ്ടെങ്കിലും ശങ്കരാഭരണത്തിലെ ‘ശങ്കരാ…’ എന്ന ഗാനം തന്നെയാണ് അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുക. സംഗീതത്തിലെ എന്‍ജിനീയര്‍… പ്രധാനമായും തെലുഗു, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലാണ് പാടിയതെങ്കിലും ഭാഷയിലുപരി ആ ശബ്ദ ഗാംഭീര്യവും മാധുര്യവും ലോകജനതയെ തന്നെ ആനന്ദാതിരേകത്തിലെത്തിച്ചിരുന്നു. ആലാപനത്തിന്റെ വൈവിധ്യമായിരുന്നു എസ്പിബിയെ മറ്റുഗായകരില് നിന്നും വേറിട്ടുനിര്‍ത്തിയിരുന്നത്-പാട്ടിന്റെ അര്‍ഥം ഗ്രഹിച്ച് അതിനനുസരിച്ചുള്ള ഭാവം നല്കി ആസ്വാദകരിലേക്കെത്തിക്കുന്ന രീതി. വോക്കല്‍ റേഞ്ച്, ശബ്ദത്തിന്റെ ആഴം,…
Read Moreപേടിക്കേണ്ട, കഴിച്ചോളൂ, വൈറലാകാൻ പിന്നെന്തുവേണം! കണ്ണുകളെ മാടിവിളിക്കുന്ന വിധം വിഭവങ്ങൾ അതിമനോഹരമാക്കുന്നത് ഒരു ഹരമായി ഏറ്റെടുത്തിരിക്കുകയാണ് ഒരു വീട്ടമ്മ
ഭക്ഷണപ്രിയരാണ് നമ്മിൽ മിക്കവരും. രുചികരമായ ഭക്ഷണം മുന്നിൽ കിട്ടിയാൽ വിടില്ല. മൂക്കുമുട്ടെ തിന്നുകയാണ് അടുത്ത പരിപാടി. ഭക്ഷണം രുചികരം മാത്രമല്ല, കാണാൻ ആകർഷകമാണെങ്കിൽ പിന്നെ പറയുകയേവേണ്ട,ആരായാലും കഴിച്ചുപോകും. വിഭവങ്ങൾ കണ്ണുകളെ മാടിവിളിക്കുന്ന വിധം അതിമനോഹരമാക്കുന്നത് ഒരു ഹരമായി ഏറ്റെടുത്തിരിക്കുകയാണ് ബൽജിയംകാരിയായ ഒരു വീട്ടമ്മ. ഇനി അവരുടെ ഭക്ഷണലോകത്തേക്ക്. തന്റെ ഭക്ഷണ പരീക്ഷണങ്ങൾ പങ്കുവയ്ക്കാനായി രണ്ടുമക്കളുടെ അമ്മയായ ജൊലാന്റ സ്റ്റോക്കർമാൻ കഴിഞ്ഞവർഷമാണ് “ഡി മീൽ പ്രിപ്പെർ’ എന്ന വെബ്സൈറ്റ് ആരംഭിച്ചത്. കുറേയേറെ വിഭവങ്ങൾ തയാറാക്കുന്ന വിധം വെബ്സൈററിൽ നൽകുകയുംചെയ്തു. കാര്യമായ പ്രതികരണങ്ങൾ ഒന്നും ഉണ്ടായില്ല. സാധാരണപോലെ ഒരു വെബ്സൈറ്റ് എന്നതിൽ കവിഞ്ഞ് മറ്റൊന്നും സംഭവിച്ചില്ല. എന്നാൽ ഇപ്പോൾ ഇവർ വൈറൽ ആണ്. ഉണ്ടാക്കുന്ന ഭക്ഷണം വളരെ വ്യത്യസ്തമാകണം എന്ന ആഗ്രഹമാണ് അവരെ ഇന്റർനെറ്റിന്റെ പ്രിയങ്കരിയാക്കിയത്. ഇതിനായി ഓരോ വിഭവവും മനോഹരമായ കലാസൃഷ്ടിയാക്കുകയാണ് അവർ ചെയ്തത്. മൃഗങ്ങൾ, പക്ഷികൾ, പച്ചക്കറി,…
Read Moreമെയ്ഡ് ഇന്‍ കാഞ്ഞങ്ങാട്! സംവിധാ യകൻ കാഞ്ഞങ്ങാടുകാരൻ; അഭിനയിച്ചവരിൽ ഏറെയും കാഞ്ഞങ്ങാട്ടെ ചുണക്കുട്ടികൾ; കാഞ്ഞങ്ങാടു നിന്നൊരു സിനിമ വരുന്നു
ടി.ജി.ബൈജുനാഥ് കൗതുകമുണർത്തുന്ന നിരവധി പുതുമകളുമായി കാഞ്ഞങ്ങാട്ടു നിന്ന് ഒരു മലയാള സിനിമ വരുന്നു – തിങ്കളാഴ്ച നിശ്ചയം. സംവിധാനം സെന്ന ഹെഗ്ഡെ. പാതി കന്നട, പാതി മലയാളം പശ്ചാത്തലമുള്ള(അമ്മ കന്നട, അച്ഛൻ മലയാളി) സെന്ന ഹെഗ്ഡെയുടെ രണ്ടാമതു മലയാള സിനിമയാണ് ‘തിങ്കളാഴ്ച നിശ്ചയം’. കാഞ്ഞങ്ങാട് സ്വദേശിയായ സെന്നയുടെ തുടക്കം മലയാളത്തിൽ. ആദ്യസിനിമ 0-41. തുടർന്നു കന്നടച്ചിത്രം കഥയോൻഡു സുരുവാഗിഡെ. ഇപ്പോൾ വീണ്ടും മലയാളത്തിൽ. അതാണു തിങ്കളാഴ്ച നിശ്ചയം എന്ന കോമഡി ഡ്രാമ. കന്നടയിലെ പ്രശസ്ത പ്രൊഡക്ഷൻ കന്പനി പുഷ്കർ ഫിലിംസ് ആദ്യമായി നിർമിക്കുന്ന മലയാളചിത്രം കൂടിയാണ് ‘തിങ്കളാഴ്ച നിശ്ചയം’. “ എഴുത്താണ് കൂടുതലിഷ്ടം. നമ്മുടെ കഥ നമ്മൾ തന്നെ സ്ക്രീനിൽ കൊണ്ടുവരുന്പോഴുള്ള സുഖം വേറൊരാൾ ചെയ്താൽ ഉണ്ടാവില്ലല്ലോ. അതാണു ഞാൻ തന്നെ സംവിധാനം ചെയ്യുന്നത്…” സംവിധായകൻ സെന്ന ഹെഗ്ഡെ സംസാരിക്കുന്നു. അവരൊക്കെ എന്റെ നാട്ടുകാർ കാഞ്ഞങ്ങാടും മംഗലാപുരത്തുമായിരുന്നു…
Read More