ജൂണ്‍ എട്ടിനും 14നും ഇടയില്‍ സംസാരിച്ചത് റിയയുമായിട്ടല്ല; സുശാന്ത് സിംഗ് രാജ്പുത്തിന്റെ ഫോണ്‍കോള്‍ വിവരങ്ങള്‍ പുറത്ത്…

സുശാന്ത് സിംഗ് രാജ്പുത്തിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പുറത്ത്. ഇതു പ്രകാരം ജൂണ്‍ എട്ടിനും 14നുമിടയ്ക്ക് സുശാന്ത് കാമുകി റിയ ചക്രബോര്‍ത്തിയുമായി സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാകുകയാണ്. സുശാന്തിന്റെ ഫോണ്‍കോള്‍ റെക്കോഡുകള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടു ചെയ്തു. ജൂണ്‍ 8നാണ് സുശാന്തിന്റെ ബാന്ദ്രയിലെ അപാര്‍ട്ട്‌മെന്റില്‍ നിന്നും റിയ പോയത്. 14നാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. 2020 ജനുവരി 20-25 കാലയളവില്‍ ഇരുപതു തവണ ഇരുവരും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അക്കാലത്ത് ഹരിയാനയിലെ പഞ്ചകുലയില്‍ സഹോദരിയ്‌ക്കൊപ്പമായിരുന്നു സുശാന്ത്. ജൂലൈ 25ന് നടി റിയ ചക്രബോര്‍ത്തിയ്‌ക്കെതിരേ സുശാന്തിന്റെ പിതാവ് കെ കെ സിങ് പട്‌ന പോലീസിന് പരാതി നല്‍കിയിരുന്നു. റിയ നിരന്തരം സുശാന്തിനെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് പരാതി. കുടുംബത്തെ സുശാന്തുമായി അകറ്റി നിര്‍ത്തിയിരുന്നതും റിയയായിരുന്നു എന്നും പരാതിയില്‍ പറഞ്ഞിരുന്നു. അതേസമയം പട്‌ന പോലീസ് റജിസ്റ്റര്‍…

Read More

കയത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ മുഹമ്മദിനെ സാഹസികമായി രക്ഷിച്ച് മയൂഖ ! മൂന്നു വയസ്സുകാരനെ രക്ഷിച്ച ഒമ്പതുകാരിയുടെ ധീരതയെ വാഴ്ത്തി നാട്ടുകാര്‍…

തോട്ടില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ മൂന്നു വയസുകാരന്‍ മുഹമ്മദിന് ജീവിതം തിരികെ ലഭിക്കാന്‍ കാരണമായത് മയൂഖ എന്ന ഒമ്പതു വയസുകാരിയുടെ ധൈര്യം. ചെക്യാട് ചെറുവത്താഴത്തോട്ടില്‍ വീണ വേങ്ങോല്‍ മൂസ്സയുടെയും സക്കീനയുടെയും മകന്‍ മുഹമ്മദിനെയാണ് മയൂഖ സാഹസികമായി രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരന്‍മാര്‍ക്കൊപ്പം രക്ഷിതാക്കളറിയാതെ ഇറങ്ങി പുറപ്പെട്ടതായിരുന്നു മുഹമ്മദ്. തോട്ടിന്റെ താഴ്ന്ന ഭാഗത്ത് മുഹമ്മദിന്റെ സഹോദരന്മാര്‍ കുളിക്കുന്നതിനിടെ കരയിലെ കല്ലില്‍ കാഴ്ചകള്‍കണ്ട് ഇരിക്കുകയായിരുന്നു മുഹമ്മദ്. ഈ സമയം മയൂഖയും സഹോദരിയും തോട്ടില്‍ കുളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ മുഹമ്മദ് ഉറക്കം തൂങ്ങി തോട്ടിലേക്ക് വീണ് ഒഴുകിപ്പോയി. സംഭവം ശ്രദ്ധയില്‍പ്പെട്ട മയൂഖ നീന്തിയെത്തി വെള്ളത്തില്‍ മുങ്ങിത്താണ കുട്ടിയെ സാഹസികമായി രക്ഷിച്ച് കരയിലെത്തിക്കുകയായിരുന്നു. ഇതിനിടെ കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രഥമശുശ്രൂഷ നല്‍കി. മയൂഖയുടെ ധീരതയെ നാട്ടുകാര്‍ അഭിനന്ദിച്ചു. വേങ്ങോല്‍ മനോജന്റെയും പ്രേമയുടെയും മകളാണ് മയൂഖ. ചെക്യാട് ഈസ്റ്റ്…

Read More

അ​വ​സ​രം അ​ടി​മ​ക​ൾ​ക്കു മാ​ത്രം! സി​നി​മാ​കു​ടും​ബ​ങ്ങ​ൾ​ക്കു മു​ൻ​പി​ൽ മു​ട്ടു മ​ട​ക്കി താ​ഴ്മ​യോ​ടെ നി​ന്നാ​ൽ മാ​ത്ര​മേ അ​വ​സ​രം ല​ഭി​ക്കൂ; തു​റ​ന്ന് പ​റ​ഞ്ഞ് ഗാ​യി​ക സോ​ന

ഗാ​യി​ക സോ​ന മോ​ഹ​പ​ത്ര ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ബോ​ളി​വു​ഡ് ഭ​രി​ക്കു​ന്ന ചി​ല സി​നി​മാ​കു​ടും​ബ​ങ്ങ​ൾ​ക്കു മു​ൻ​പി​ൽ മു​ട്ടുമ​ട​ക്കി താ​ഴ്മ​യോ​ടെ നി​ന്നാ​ൽ മാ​ത്ര​മേ ക​ ഴി​വു​ള്ള പ​ല ക​ലാ​കാ​രന്മാ​ർ​ക്കും അ​വ​സ​ര​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളും പ്ര​തി​ഫ​ല​വും ല​ഭി​ക്കു​ക​യു​ള്ളു എ​ന്നാ​ണ് ഗാ​യി​ക തു​റ​ന്ന​ടി​ച്ചി​രി​ക്കു​ന്ന​ത്. 2013ൽ ​പു​റ​ത്തി​റ​ങ്ങി​യ ഫു​ക്രി എ​ന്ന ബോ​ളി​വു​ഡ് സി​നി​മ​യി​ൽ സം​ഗീ​തം ചെ​യ്ത​ത് രാം ​സ​ന്പ​ത്ത് എ​ന്ന​യാ​ളാ​യി​രു​ന്നു. ആ ​ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ സൂ​പ്പ​ർ ഹി​റ്റ് ആ​യെ​ങ്കി​ലും ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ഇ​റ​ങ്ങി​യ​പ്പോ​ൾ അ​തി​ന് സം​ഗീ​തം ഒ​രു​ക്കാ​ൻ മ​റ്റൊ​രാ​ളെ​യാ​ണ് സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കൂ​ടാ​തെ, ഫു​ക്രി​യി​ലെ ഏ​റെ ഗാ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടെ​ങ്കി​ലും ആ ​വ​ർ​ഷം ഒ​രൊ​റ്റ അ​വാ​ർ​ഡി​നു പോ​ലും രാ​മി​നെ പ​രി​ഗ​ണി​ച്ചി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സോ​ന​യു​ടെ പ്ര​തി​ക​ര​ണം. സോ​ന മോ​ഹ​പ​ത്ര​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ: ക​ഴി​വു​ള്ള​വ​രും ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന​വ​രും ക്രി​യാ​ത്മ​ക​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ ക​ഴി​വു​ള്ള​വ​രു​മാ​യ ക​ലാ​കാ​രന്മാ​ർ സി​നി​മാ രം​ഗ​ത്ത് അ​ന്യാ​യ​മാ​യി ത​ഴ​യ​പ്പെ​ടു​ക​ യാ​ണ്. ചി​ല…

Read More

പണി പാലുംവെള്ളത്തില്‍ കിട്ടി ! ഓണ്‍ലൈനിലൂടെ ‘പാലും’ വൈനും ഓര്‍ഡര്‍ ചെയ്ത യുവതികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; സംഭവം ബംഗളുരുവില്‍…

ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത യുവതികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. വൈറ്റ് ഫീല്‍ഡ് സ്വദേശിനിക്ക് 40,000 രൂപയും ഡൊംലൂര്‍ സ്വദേശിനിക്ക് 98,000 രൂപയുമാണ് നഷ്ടമായത്. വൈറ്റ്ഫീല്‍ഡ് സ്വദേശിനി ഓണ്‍ലൈനില്‍ വൈന്‍ ഓര്‍ഡര്‍ ചെയ്തതിലൂടെയാണ് തട്ടിപ്പിന് ഇരയായത്. ഓണ്‍ലൈനില്‍ കണ്ട വൈന്‍ വില്‍പ്പനശാലയുടെ നമ്പറിലേക്ക് വിളിച്ച് ഇവര്‍ മൂന്നു കുപ്പി വൈന്‍ ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡര്‍ സ്വീകരിച്ചയാള്‍ പണം മുന്‍കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ച ശേഷം ഒരു ക്യു.ആര്‍. കോഡ് യുവതിയുടെ മൊബൈലിലേക്ക് അയച്ചു. ഇതു സ്‌കാന്‍ ചെയ്താല്‍ വൈനിന്റെ വില കൈമാറാന്‍ കഴിയുമെന്നായിരന്നു ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് അര മണിക്കൂറിനുള്ളില്‍ 98,000 രൂപ അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടു. ഇതോടെ ഓര്‍ഡര്‍ സ്വീകരിച്ചയാളെ തിരിച്ചുവിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയി. ഇതോടെയാണ് യുവതി പോലീസില്‍ പരാതിനല്‍കിയത്. ഡൊംലൂര്‍ സ്വദേശിനിക്ക് ഓണ്‍ലൈനില്‍ പാല്‍…

Read More

കോളജ് പഠനകാലത്ത് സുന്ദരിയായ ടീച്ചറോടു ചെയ്തത്…സംഭവം പുറത്തറിഞ്ഞതോടെ ആത്മഹത്യയെപ്പറ്റി ചിന്തിച്ചു; ജീവിതത്തില്‍ മറക്കാനാകാത്ത കാര്യം വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നു പറഞ്ഞ് മുകേഷ്…

മലയാളികളുടെ ഇഷ്ടതാരമാണ് നടനും എംഎല്‍എയുമായ മുകേഷ്. സ്വതവേ തമാശക്കാരനായ താരം ഇപ്പോഴിതാ തന്റെ പഴയൊരു അനുഭവ കഥ വിവരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ മുകേഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.’ഒരു കഥാപാത്രത്തില്‍ എവിടെയെങ്കിലും ഞാന്‍ കാണും. ബാക്കി ചിലതൊക്കെ ഇമേജിനേഷനാണ്. കോളേജില്‍ പഠിച്ചിരുന്ന സമയത്ത് സുന്ദരിയായ ടീച്ചറെ കളിയാക്കിയിരുന്നു. അവര് നടന്ന് പോയപ്പോള്‍ ഒരുപാട്ട് പാടി. അവരുടെ പേരുമായി ബന്ധപ്പെട്ട പേരാണ്. 2000 കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ ടീച്ചറെ കളിയാക്കി പാട്ട് പാടിയത് അവര്‍ക്ക് വലിയ വിഷമമായി. അച്ഛനെയൊക്കെ വിളിപ്പിച്ചു. സംഭവം എല്ലാവരും അറിഞ്ഞതോടെ ആത്മഹത്യയോ നാടുവിടലോ എന്തെങ്കിലും ചെയ്യാനുള്ള പ്ലാനിലായിരുന്നു അന്ന്. അച്ഛനൊക്കെ അറിഞ്ഞതിന് ശേഷം നല്ല വഴക്ക് കിട്ടി. പക്ഷെ പില്‍ക്കാലത്ത് ഈ സംഭവം എഴുതി ഞാന്‍ കാശുണ്ടാക്കി.’ മുകേഷ് പറഞ്ഞു. നല്ല കോമഡിയാണല്ലോയെന്നായിരുന്നു അന്നെല്ലാവരും പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. മുകേഷ് തന്റെ ജീവിതത്തില്‍ സംഭവിച്ച…

Read More

ഇതുവരെ കുട്ടികളൊന്നും ആയില്ല അല്ലേ ? ഈ ചോദ്യം ചോദിച്ചയാള്‍ക്ക് അനുഷ്‌ക ശര്‍മ നല്‍കിയ കിടിലന്‍ മറുപടിയിങ്ങനെ…

വിരാട് കോഹ് ലിയും അനുഷ്‌ക ശര്‍മയും ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 2017ലാണ് വിവാഹിതരാവുന്നത്. ‘വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായിട്ടും കുട്ടികളൊന്നുമായില്ലേ’ എന്നാണ് പലര്‍ക്കും ഇപ്പോള്‍ ചോദിക്കാനുള്ളത്. എന്നാല്‍, ഈ ചോദ്യത്തിനു വളരെ രസകരമായാണ് അനുഷ്‌ക മറുപടി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തരവേളയിലാണ് അനുഷ്‌ക ഇങ്ങനെയൊരു ചോദ്യം നേരിട്ടത്. ‘ചുറ്റുമുള്ള ആളുകള്‍ നിങ്ങള്‍ക്കു കുട്ടികളൊന്നും ആയില്ലേ എന്ന് ചോദിക്കുന്നില്ലേ?’ അനുഷ്‌കയുടെ മറുപടി ഇങ്ങനെയായിരുന്നു ‘ഇല്ല, ആരുമില്ല.’ മാത്രമല്ല അത്തരം ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രമേ ഉള്ളൂ എന്നുകൂടി അനുഷ്‌ക പറഞ്ഞു. ചോദ്യകര്‍ത്താവിനെ പരോക്ഷമായി ഉദ്ദേശിച്ചായിരുന്നു ആ മറുപടി.

Read More

ഫ്രീക്കത്തിയ്ക്ക് വിനയായത് എഫ്എഫ്‌സിയിലെ ഒരു വീഡിയോ ! ഒരു ദിവസം കൊണ്ട് വൈറലായ പെണ്‍കുട്ടിയുടെ ട്രോള്‍ വീഡിയോയും വൈറലാകുന്നു…

രൂപമാറ്റം വരുത്തിയ ബൈക്കില്‍ കറങ്ങിയ പെണ്‍കുട്ടിയും അവളുടെ ബൈക്കും വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എന്നാല്‍ ഇതിനു പിന്നാലെ പെണ്‍കുട്ടിയ്ക്ക് നല്ല മുട്ടന്‍ പണിയും കിട്ടി. ഒരു പ്രമുഖ നടനെതിരേ ട്രോള്‍ ഇറക്കിയതാണ് പെണ്‍കുട്ടിയ്ക്ക് വിനയായതെന്നാണ് വിവരം. പ്രമുഖ സോഷ്യല്‍ മീഡിയ ഗ്രൂപ്പായ ഫാന്‍ഫൈറ്റ് ക്ലബിലെ ചര്‍ച്ചകള്‍ അതിരുവിട്ടതാണ് പെണ്‍കുട്ടിയെ കുടുക്കിയത്. ഇപ്പോള്‍ പെണ്‍കുട്ടിയ്‌ക്കെതിരേ ട്രോളന്മാര്‍ വീഡിയോയും ഇറക്കിക്കഴിഞ്ഞു.

Read More

ഈ വീട്ടിലേക്കാണ് മൺസൂൺ ബംപർ അഞ്ചു കോടി എത്തിയത്..! വീടൊന്നു നന്നാക്കണം, അതിനു ശേഷമുള്ള റെജിന്‍റെ സ്വപ്നം കേട്ടാൽ നാട്ടുകാർ സല്യൂട്ട് അടിക്കും…

പെ​രു​മ്പാ​വൂ​ർ: “ ഓ​ടി​ട്ട വീ​ട് മാ​റ്റി ഒ​രു വീ​ട് പ​ണി​യ​ണം. കൂ​ടാ​തെ നാ​ട്ടു​കാ​ർ​ക്ക് ജോ​ലി കൊ​ടു​ക്കാ​വു​ന്ന ഒ​രു സ്ഥാ​പ​ന​വും തു​ട​ങ്ങ​ണം.” സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മ​ൺ​സൂ​ൺ ബം​ബ​ർ ഒ​ന്നാം സ​മ്മാ​ന​മാ​യ അ​ഞ്ച് കോ​ടി അ​ടി​ച്ച കോ​ട​നാ​ട് കു​റി​ച്ചി ല​ക്കോ​ട് കി​ഴ​ക്കാ​പ്പു​റ​ത്തു​കു​ടി വീ​ട്ടി​ൽ റെജിൻ കെ. ​ര​വി​യു​ടെ വാ​ക്കു​ക​ളാ​ണി​ത്. 37 കാ​ര​നാ​യ റെജിൻ ബംബർ അ​ടി​ച്ച വി​വ​രം ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​റി​യു​ന്ന​ത്. പെ​രു​മ്പാ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ലു​ള്ള പ​വ​ർ​ലിം​ഗ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ജോ​ലി ചെ​യ്യു​ന്ന റെ​ജി​ൻ ടി​ക്ക​റ്റ് ഓ​ഫീ​സി​ൽ വ​ച്ചി​ട്ടാ​ണ് പോ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഓഫീ​സി​ലെ ജോ​ലി ക​ഴി​ഞ്ഞ് മൊ​ബൈ​ലി​ൽ നോ​ക്കി​യ​പ്പോ​ഴാ​ണ് എം​ഡി സീ​രി​യ​ലി​ൽ തു​ട​ങ്ങി​യ ന​മ്പ​റി​ന് ഒ​ന്നാം സ​മ്മാ​നം ഉ​ള്ള​താ​യി ക​ണ്ടു. പി​ന്നീ​ട് നോ​ക്കി​യ​പ്പോ​ൾ ത​നി​ക്ക് ത​ന്നെ​യാ​ണ് ടി​ക്ക​റ്റ് അ​ടി​ച്ച​തെ​ന്ന് മ​ന​സി​ലാ​യ​ത്. ഉ​ട​ൻ ഭാ​ര്യ​യെ വി​വ​രം അ​റി​യി​ച്ചു. പി​ന്നീ​ട് കു​റ​ച്ച് ബ​ന്ധു​ക്ക​ളെ​യും അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ പെ​രു​മ്പാ​വൂ​രി​ലെ…

Read More

ഷോറൂമിനടുത്ത് ചുറ്റിപ്പറ്റി നടന്ന തെരുവുനായയെ പിടിച്ച് സെയില്‍സ്മാന്‍ ആക്കി ഹ്യൂണ്ടായ് ! ഒരു ദിവസം കൊണ്ട് നായയുടെ ജീവിതം മാറിമറിഞ്ഞതിങ്ങനെ…

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി കമ്പനികള്‍ ജോലിക്കാരെ പിരിച്ചു വിടുമ്പോള്‍ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായ് നടത്തിയ ഒരു പുതിയ നിയമനമാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഏതെങ്കിലും ഒരാള്‍ക്ക് ജോലി കിട്ടുന്നതില്‍ എന്ത് വാര്‍ത്താപ്രാധാന്യമെന്ന് ചോദിക്കാന്‍ വരട്ടെ, ഇവിടെ ജോലി കിട്ടിയത് ഒരു തെരുവു നായ്ക്കാണ്. നായയ്ക്കു ജോലി എന്നു കേള്‍ക്കുമ്പോള്‍ കാവല്‍ എന്നു തെറ്റിദ്ധരിക്കരുത്. സെയില്‍സ് വിഭാഗത്തിലേക്കാണ് നായയുടെ പോസ്റ്റിംഗ്. ബ്രസീലിലാണ് അമ്പരപ്പിക്കുന്ന സംഭവം. ഇവിടത്തെ ഹ്യുണ്ടായ് ഷോറൂമിനടുത്ത് ഈ നായ ദിവസങ്ങളായി ചുറ്റിത്തിരിഞ്ഞ് നടക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട കമ്പനി അധികൃതരാണ് നായയെ ജോലിക്കെടുക്കാന്‍ തീരുമാനിച്ചത്. ടക്‌സണ്‍ പ്രൈം എന്ന് നായയ്ക്ക് പേരിടുകയും ചെയ്തു. ഷോറൂമിനുള്ളില്‍ തന്നെയാണ് ടക്‌സണ് കഴിയുന്നത്. ഹ്യൂണ്ടായ് ബ്രസീലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ടക്‌സണായി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയും ചെയ്തു. നിലവില്‍ 32800 പേരാണ് ഇതിനകം ഈ ടക്സണിനെ…

Read More

ലോക്ഡൗണിന്റെ വിരസത മാറ്റാന്‍ വനിതകള്‍ക്ക് പ്രചോദനമായി ‘ആപ്റ്റിറ്റിയൂഡ്’ ! ഹോം ഷോര്‍ട്ട് ഫിലിം വൈറലാകുന്നു…

ലോക്ഡൗണ്‍ പലര്‍ക്കും ബോറടിയുടെ കാലമാകുകയാണ്. ഈ അവസരത്തില്‍ ഈ ബോറടി അലസതയിലേക്ക് വഴിമാറാതിരിക്കാന്‍ വനിതകള്‍ക്ക് പ്രചോദനമാവുകയാണ് ഒരു ഹ്രസ്വചിത്രം. ഓരോരുത്തരുടെയും അഭിരുചികളും താത്പര്യങ്ങളും ഇഷ്ടങ്ങളുമൊക്കെ സ്വയം മനസിലാക്കി സ്വയം രൂപപ്പെടുക എന്ന കര്‍ത്തവ്യത്തിലേക്ക് സ്ത്രീകളെ എങ്ങനെ നയിക്കാം എന്നതാണ് ആപ്റ്റിറ്റിയൂഡ് എന്ന ഹ്രസ്വചിത്രം പകരുന്ന സന്ദേശം. വെള്ളം ഏതു പാത്രത്തില്‍ ഒഴിച്ചാലും ആ പാത്രത്തിന്റെ രൂപത്തിലേക്കു മാറുമല്ലോ ? അതുപോലെ പുതിയ ഗാര്‍ഹിക സാഹചര്യത്തിലേക്കും പരിമിതികളിലേക്കും ലോക് ഡൗണ്‍ ദിനങ്ങള്‍ നമ്മെ കൊണ്ടുചെന്നെത്തിച്ചേക്കാം. ആ പരിമിതികള്‍ ഒരേ സമയം വലിയ സാധ്യത കൂടിയാണെന്ന് ആപ്റ്റിറ്റിയൂഡ് എന്ന ഷോര്‍ട്ട്ഫിലിമിലൂടെ പറയാന്‍ ശ്രമിക്കുകയാണ് ശ്രീലക്ഷ്മി എന്ന യുവതി. ഷൂട്ടിംഗിലും എഡിറ്റിഗിലും മൊബൈല്‍ ഫോണിന്റെ സാധ്യതകളെ പരമാവധി ഉപയോഗിച്ചുകൊണ്ടാണ് പ്രശസ്ത തിരക്കഥാകൃത്ത് ഹരി പി.നായര്‍ ഈ ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കന്നത്. ഫോണില്‍ ഷൂട്ട് ചെയ്ത് ഫോണില്‍ എഡിറ്റ് ചെയ്ത ഈ ഹ്രസ്വചിത്രം ഇതിനോടകം…

Read More