ഉത്തര്പ്രദേശിലെ മീററ്റില് കോവിഡ്19 സംശയിക്കുന്ന രോഗികളുടെ സാമ്പിളുകള് തട്ടിയെടുത്ത് ഓടി കുരങ്ങുകള്. ലാബ് ജീവനക്കാരനെ ആക്രമിച്ചാണ് കുരങ്ങുകള് സാമ്പിള് തട്ടിയെടുത്തത്. മീററ്റ് മെഡിക്കല് കോളജ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. രോഗം സംശയിക്കുന്ന മൂന്ന് വ്യക്തികളുടെ സാമ്പിളുകള് പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് കുരങ്ങുകള് തട്ടിയെടുത്തത്. പിന്നീട് കുരങ്ങുകളിലൊന്നിനെ സാമ്പിള് കിറ്റ് ചവയ്ക്കുന്ന നിലയില് ഒരു മരത്തിന്റെ മുകളില് കണ്ടെത്തി. ഇതോടെ കോവിഡ് വ്യാപിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാര്.
Read MoreCategory: Today’S Special
ഒരു ദിവസം രാവിലെ ഞാന് വിചാരിച്ചു ഈ ശീലം ഇനി വേണ്ട ! ആ മോശം ശീലം നിര്ത്തിയതിനെക്കുറിച്ച് തുറന്നു പറഞ്ഞ് അഹാന കൃഷ്ണ; വീഡിയോ വൈറലാകുന്നു… …
ലോക്ക്ഡൗണ് കാലത്ത് ടിക് ടോക്കിലും മറ്റുമായി സജീവമാണ് താരങ്ങളെല്ലാം. ഇക്കാര്യത്തില് അല്പം മുമ്പിലാണ് നടി അഹാനയും കുടുംബവും. അച്ഛന് കൃഷ്ണകുമാറും ഇക്കാര്യത്തില് മോശമല്ല. അച്ഛനും മക്കളുമായിട്ടുള്ള ടിക് ടോക് വീഡിയോകള് ഇപ്പോള് സമൂഹ മാധ്യമങ്ങളില് തരംഗമാണ്. ഫിറ്റ്നസ് മുതല് നൃത്തവും പാട്ടുമെല്ലാം ഇവര് പങ്കുവെയ്ക്കാറുണ്ട്. അഹാനയുടെയും സഹോദരിമാരുടെയും നൃത്തവീഡിയോകള് പലപ്പോഴുും വൈറലാകാറുണ്ട്. ഇപ്പോഴിതാ ലോക്ക്ഡൗണ് കാലത്തെ ഒരുദിനം പങ്കുവെയ്ക്കുകയാണ് അഹാന രാവിലെ എഴുന്നേറ്റ് ഫോണ് നോക്കുന്ന മോശം ശീലമാണെന്ന് പറയുകയാണ് അഹാന. അതുകൊണ്ട തന്നെ അത് മാറ്റി. പകരം ബാല്ക്കണിയില് പോയി രാവിലെയുള്ള കാറ്റ് ആസ്വദിച്ച് ഒരു കുപ്പി വെള്ളം കുടിക്കുന്നത് പതിവാക്കി. പതിവു ജോലികള്, ഭക്ഷണം, വെബ് സീരീസ് കാണല് തുടങ്ങിയ ലോക്ഡൗണ് കാലത്തെ രീതികളാണ് അഹാന വീഡിയോയില് ഉള്പ്പെടുത്തിയത്. വീഡിയോ ഇതിനോടകം യൂട്യൂബ് ട്രെന്ഡിംഗിലും മുന്നിരയിലെത്തി.
Read Moreഹാന്സും ശംഭുവും ഒക്കെ അവിടെത്തന്നെ ഇരുന്നോട്ടെ ! ഇനി ഭാവിയില് ഹാന്സിനോടുള്ള താല്പര്യം പോവുമോ എന്നുമറിയില്ല; അധിക്ഷേപിച്ചവരോടു കടുത്ത ഭാഷയില് പ്രതികരിച്ച് അഭിരാമി…
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്ക്ക് ചുട്ട മറുപടി നല്കി ഗായിക അഭിരാമി സുരേഷ്. താടിയെല്ല് അല്പ്പം മുന്നോട്ടിരിക്കുന്ന പ്രോഗ്നാത്തിസം എന്ന അവസ്ഥയുടെ പേരിലാണ് അഭിരാമിയെക്കുറിച്ച് ട്രോളുകള് പ്രചരിക്കുന്നത്. കഴിഞ്ഞാഴ്ച ഒരു ഓണ്ലൈന് പോര്ട്ടലിനു നല്കിയ അഭിമുഖത്തില് തന്റെ ആരോഗ്യപ്രശ്നത്തെക്കുറിച്ച് അഭിരാമി തുറന്നു പറഞ്ഞിരുന്നു. തന്റെ ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെയാണ് ആളുകള് തന്നെ ട്രോളിനിരയാക്കുന്നതെന്ന് ഗായിക അന്ന് പറഞ്ഞിരുന്നു. പതിനെട്ടു വയസു വരെ ഇത്തരം കാര്യങ്ങള് കേള്ക്കുമ്പോള് വിഷമിച്ചിരുന്നുവെന്നും എന്നാല് ഇപ്പോള് അതിനോടു പൊരുത്തപ്പെട്ടു എന്നും പറഞ്ഞ അഭിരാമി, താടിയെല്ലിന്റ പ്രശ്നം പരിഹരിക്കാന് ഉദ്ദേശിക്കുന്നില്ല എന്നും അഭിമുഖത്തില് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഗായികയ്ക്കു നേരെ ട്രോളെന്ന പേരില് അധിക്ഷേപങ്ങളുടെ വര്ഷമാണുണ്ടായത്. ചുണ്ടിനടിയില് ഹാന്സ് വയ്ക്കുന്നുണ്ടോയെന്നായിരുന്നു പലരുടെയും ചോദ്യം. ഇത്തരത്തില് പരിഹസിച്ചവര്ക്കെല്ലാം ഇപ്പോള് ചുട്ടമറുപടി നല്കിയിരിക്കുകയാണ് അഭിരാമി. ഹാന്സ് ഉപേക്ഷിക്കാന് ഉദ്ദേശിക്കുന്നില്ലെന്നും ആരെയും ഉപദ്രവിക്കാതിരിക്കുന്നവരെ ദ്രോഹിക്കുമ്പോള് ചിലര്ക്കൊക്കൊക്കെ പ്രത്യേക മനസുഖം കിട്ടുന്നു എന്നും…
Read Moreധൈര്യമുളളവരുണ്ടോ ആവോ? അഞ്ജലി അമീറിനൊരു ആണ് തുണ വേണം; ഇൻസ്റ്റഗ്രാമിലൂടെ ആഗ്രഹം പങ്കുവച്ച് താരം…
അഞ്ജലി അമീറിനൊരു ആണ് തുണ വേണം. താരം തന്നെയാണ് ഇങ്ങനെയൊരു ആഗ്രഹം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മമ്മൂട്ടി നായകനായ സൂപ്പർ തമിഴ് ചിത്രം പേരൻപിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ്. അഞ്ജലി അമീർ. ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാൻ മോഹമായി തുടങ്ങി. എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുട പിടിക്കാനും ഇടയ്ക്ക് രണ്ട് തെറി വിളിക്കാനും, മഴ പെയ്യുന്പോൾ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തിൽ തട്ടുദോശ കഴിക്കാനും കൂടെയൊരുത്തൻ. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്തുണ എനിക്കും വേണം, ജീവിതയാത്രയിൽ എന്നെ കൂടെക്കൂട്ടാൻ ധൈര്യമുളളവരുണ്ടോ ആവോ.- അഞ്ജലി അമീർ കുറിക്കുന്നു.
Read Moreജിംബ്രൂട്ടന് ആശംസകളുമായി താരങ്ങൾ! ലോക്ക്ഡൗൺ കഴിഞ്ഞ് വീട്ടിലേക്കു ക്ഷണിച്ച് മമ്മൂട്ടി; ചടങ്ങില് പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം
ചലച്ചിത്രതാരം ഗോകുലൻഎം.എസ് വിവാഹിതനായി. ധന്യയാണ് വധു. പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽ വെച്ച് ലോക്ക് ഡൗൺ ചട്ടങ്ങൾ പാലിച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാനായെത്തിയിരുന്നത്. നിരവധി താരങ്ങൾ ഗോകുലന് ആശംസയുമായെത്തി. ലോക്ക്ഡൗണിന് ശേഷം മമ്മൂട്ടി വീട്ടിലേക്കു ക്ഷണിച്ചിട്ടുണ്ടെന്ന് ഗോകുലൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഗോകുലന്റെ വിവാഹ ക്ഷണക്കത്ത് പങ്ക് വച്ച് നടൻ ജോജു ആശംസകള് അറിയിച്ചിരുന്നു. എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംകളും നേരുന്നുവെന്നാണ് ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ഗോകുലൻ എന്ന പേരിനേക്കാൾ ജിംബ്രൂട്ടൻ എന്ന പേരിലാണ് ഗോകുലൻ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. പുണ്യാളൻ അഗര്ബത്തീസ് എന്ന സിനിമയിൽ ഗോകുലൻ അവതരിപ്പിച്ച അവതരിപ്പിച്ച ജിംബ്രൂട്ടൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നടൻ ജയസൂര്യയാണ് ജിംബ്രൂട്ടൻ എന്ന പേര് സമ്മാനിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ ആമേൻ എന്ന സിനിമയിലൂടെയാണ് ഗോകുലന്റെ അരങ്ങേറ്റം.…
Read Moreചരിത്ര നഗരിയുടെ വീരപുത്രന്! എഴുത്തിനെ പ്രണയിച്ച രാഷ്ട്രീയാചാര്യന്; വയനാടിനു നഷ്ടമായതു പകരംവയ്ക്കാനില്ലാത്ത ജനനായകൻ
കോഴിക്കോട്: വയനാട്ടില് ജനിച്ച് ദേശീയ രാഷ്ട്രീയത്തില് വരെ എത്തിയ വീരേന്ദ്രകുമാറിന്റെ കര്മ മണ്ഡലം കോഴിക്കോടായിരുന്നു. അരനൂറ്റാണ്ടിലേറെക്കാലമായി കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്ത്തനം. വയനാട്ടുകാരനായിട്ടും കോഴിക്കോടിന്റെ പാര്ലമെന്റംഗമായുള്ള പ്രവര്ത്തനാനുഭവും വീരേന്ദ്രകുമാറിനുണ്ട്. 1991, 1996 , 2004 വര്ഷങ്ങളില് പാര്ലമെന്റിലേക്ക് കോഴിക്കോട് നിന്നാണ് മത്സരിച്ചത്. ഇതില് 1996, 2004 ലും അദ്ദേഹം വിജയിച്ചു. 1991 -ല് കെ.മുരളീധരനോടായിരുന്നു അദ്ദേഹം മത്സരിച്ചത്. ഇതില് പരാജയപ്പെടുകയായിരുന്നു. പിതാവ് പത്മപ്രഭ ഗൗഡറുടെ സോഷ്യലിസ്റ്റ് ആദര്ശങ്ങള് കണ്ടാണ് വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ പ്രവേശം. കോഴിപ്പുറത്ത് മാധവമേനോന് എതിരെ ഗൗഡര് മത്സരിക്കുമ്പോള് പ്രചാരണത്തിന്റെ ഭാഗമായി പ്രസംഗിക്കാന് ജയപ്രകാശ് നാരായണ് കോഴിക്കോട്ടു വന്നു. ഗൗഡറോടൊപ്പം പതിനഞ്ചു വയസുകാരന് വീരേന്ദ്രകുമാറും അദ്ദേഹത്തെ കാണാന് പോയതിനെ തുടര്ന്നാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പിന്നെ കേന്ദ്രമന്ത്രി പദത്തില് വരെ എത്താന് അദ്ദേഹത്തിന് സാധിച്ചു. റാം മനോഹര് ലോഹ്യയും എ.കെ.ഗോപാലനുമാണ് വീരേന്ദ്രകുമാറിനെ ഏറെ സ്വാധിനിച്ച വ്യക്തികള്.…
Read Moreവിശാലമായി പോകണം ! ആള്ത്തിരക്കില് യാത്ര ചെയ്യാന് താല്പര്യമില്ലാത്തതിനാല് 180 സീറ്റുള്ള വിമാനത്തില് യാത്ര ചെയ്യാന് നാലംഗ കുടുംബം മുടക്കിയത് 10 ലക്ഷം രൂപ…
കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കണമെന്ന നിര്ദ്ദേശം പാലിക്കുകയാണെങ്കില് ഇങ്ങനെ പാലിക്കണം. 180 സീറ്റുള്ള വിമാനം ചാര്ട്ട് ചെയ്ത് യാത്ര ചെയ്ത് നാലംഗ കുടുംബം. പത്തുലക്ഷം രൂപ മുടക്കിയായിരുന്നു ഒരു കുടുംബത്തിലെ നാലുപേരുടെ ഈ ആഡംബര യാത്ര. എയര്ബസ് എ320യാണു ഈ കുടുംബം ബുക്ക് ചെയ്തത്. യുവതി, രണ്ടു മക്കള്, മുത്തശ്ശി എന്നിവരാണ് യാത്രികര്. തിങ്കളാഴ്ച രാവിലെ 9.05ന് വിമാനം ഡല്ഹിയില്നിന്ന് പുറപ്പെട്ട് 10.30 ഓടെ ഭോപ്പാലില് എത്തുകയായിരുന്നു. നാലു പേരുമായി 11.30 ഓടെ യാത്ര തിരിച്ച് 12.55 ഓടെ ഡല്ഹിയില് തിരിച്ചെത്തുകയും ചെയ്തു. ആഭ്യന്തര വിമാനസര്വീസ് പുനരാരംഭിച്ചതോടെ ഒട്ടേറെ ആളുകളാണ് വിവിധ സംസ്ഥാനങ്ങളില്നിന്ന് സ്വദേശത്തേക്കു മടങ്ങുന്നത്. അതേസമയം, സമ്പന്നരായ പലരും ആള്ക്കൂട്ടം ഒഴിവാക്കി തനിച്ച് യാത്ര ചെയ്യുന്നതിനാണ് താല്പര്യപ്പെടുന്നതെന്ന് വ്യോമ ഉദ്യോഗസ്ഥര് പറയുന്നു. വിമാനങ്ങള് ചാര്ട്ടു ചെയ്യുന്നത് സംബന്ധിച്ച് ഒട്ടേറെപ്പേര് അന്വേഷണവുമായി എത്തുന്നുണ്ട്. ഇന്ധനവില കുറവായതിനാല്…
Read Moreഒരു പഞ്ചായത്തില് രണ്ടു സെക്രട്ടറിമാര് ! നാടകീയ രംഗങ്ങള്ക്ക് സാക്ഷ്യം വഹിച്ച് മുതുകുളം പഞ്ചായത്ത് ഓഫീസ്;സംഭവം ഇങ്ങനെ…
നാടകീയ രംഗങ്ങള്ക്ക് സാക്ഷ്യം വഹിച്ച് മുതുകുളം പഞ്ചായത്ത്. ഒരേ സമയം രണ്ടു സെക്രട്ടറിമാര് ജോലിയ്ക്കെത്തിയതാണ് ഏവരെയും ഞെട്ടിച്ചത്. സ്ഥലം മാറ്റിയ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിന് സ്റ്റേ വാങ്ങി തിരികെയെത്തിയതാണ് ബുധനാഴ്ച രാവിലെ പഞ്ചായത്തില് നാടകീയ രംഗങ്ങള്ക്കിടയാക്കിയത്. രാവിലെ പുതിയ പഞ്ചായത്ത് സെക്രട്ടറിയായ ആര് ദിലീപ് കുമാര് എത്തിയപ്പോഴാണ് മാറിപ്പോയ സെക്രട്ടറി ലത വീണ്ടും ചാര്ജെടുത്ത വിവരം അറിയുന്നത്. മുകളില്നിന്ന് ഉത്തരവ് ലഭിക്കാത്തതിനാല് ദിലീപ് കുമാറും പഞ്ചായത്തില് തന്നെ തുടരുകയായിരുന്നു. ഇരുവരും സുഭിക്ഷ കേരളം പദ്ധതിയുടെ പഞ്ചായത്തുതല യോഗത്തില് പങ്കെടുക്കുകയും ചെയ്തു. മുതുകുളത്ത് കുറച്ചുനാളുകളായി പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും തമ്മില് ശീതസമരത്തിലാണ്. പ്രസിഡന്റ് ജെ ദാസന് ഉള്പ്പെടെയുള്ള 10 അംഗങ്ങള് സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഡയറക്ടര്ക്ക് കത്ത് നല്കിയിരുന്നു. ഭരണസമിതിയോട് ആലോചിക്കാതെ തന്നിഷ്ടപ്രകാരമാണ് സെക്രട്ടറി കാര്യങ്ങള് തീരുമാനിക്കുന്നതെന്നായിരുന്നു പ്രസിഡന്റിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില് സെക്രട്ടറിയെ സ്ഥലം മാറ്റുകയായിരുന്നു. തുടര്ന്ന്…
Read Moreനടന് ‘ജിംബ്രൂട്ടന്’ വിവാഹിതനായി ! കല്യാണത്തിന്റെ വീഡിയോ കാണാം…
ലോക്ക്ഡൗണ് നീളുന്നതിനിടെ സിനിമാ ലോകത്തു നിന്ന് ഒരു വിവാഹത്തിന്റെ വാര്ത്ത കൂടി എത്തിയിരിക്കുകയാണ്. നടന് ഗോകുലനാണ് ഇപ്പോള് വിവാഹിതനായിരിക്കുന്നത്. ധന്യയാണ് വധു. പെരുമ്പാവൂര് ഇരവിച്ചിറ ക്ഷേത്രത്തില് വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില് സന്നിഹിതരായിരുന്നത്. ജയസൂര്യ നായകനായ പുണ്യാളന് അഗര്ബത്തീസ് എന്ന സിനിമയിലെ ‘ജിംബ്രൂട്ടന്’ എന്ന കഥാപാത്രമാണ് ഗോകുലനെ ശ്രദ്ധേയനാക്കിയത്. ഉണ്ട,എന്റെ ഉമ്മാന്റെ പേര്,പത്തേമാരി തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷം ചെയ്തു.
Read Moreഅടുത്തതായി ഒടിപി കിട്ടിയവരെ ആദരിക്കുന്ന ചടങ്ങാണ് എല്ലാവരും വരിവരിയായി നില്ക്കുക ! ! ബെവ്ക്യൂ ആപ്പ് വല്ലാത്ത ആപ്പായിപ്പോയെന്ന് മലയാളികള്; ആഘോഷമാക്കി ട്രോളന്മാര്…
കുടിയന്മാര് ഏറെനാളായി കാത്തിരുന്ന ബെവ് ക്യൂ ആപ്പാണ് ഇപ്പോള് താരം. ആപ്പിലൂടെ ടോക്കണ് എടുക്കുന്നതില് പലര്ക്കും ബുദ്ധിമുട്ടുകള് നേരിട്ടതോടെ പിന്നെ ട്രോളുകളുടെ ബഹളമായി. പ്ലേ സ്റ്റോറിന്റെ റിവ്യൂ ബോക്സില് വരെ മലയാളികളുടെ രസകരമായ കമന്റുകള് കൊണ്ട് നിറഞ്ഞിരിക്കുകയാണ് അടുത്തകാലത്തൊന്നും മലയാളികള് ഇത്തരത്തിലൊരു കാത്തിരിപ്പ് നടത്തിയിട്ടുണ്ടൊയെന്ന് തന്നെ സംശയമാണ്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ചര്ച്ചകളും ട്രോളുകളുമെല്ലാം സമൂഹമാധ്യമങ്ങളില് സജീവമായിരുന്നു. ആപ്ലിക്കേഷനെത്തിയ ശേഷവും ട്രോളുകളുടെ എണ്ണം വര്ധിച്ചതായും കാണാം. രജിസ്ട്രേഷന് പൂര്ത്തിയാകുന്നതിനുള്ള ഒടിപി കിട്ടാന് വൈകിയതാണ് മിക്ക ട്രോളുകളുടെയും പ്രധാന ആശയം. ചിലര്ക്കാകട്ടെ ഇഷ്ടം പോലെ ഒടിപി കിട്ടുന്നുണ്ടെങ്കിലും രജിസ്ട്രേഷന് നടപടികള് ചലിക്കാത്ത അവസ്ഥയാണ്. ഏറെനാളായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് മദ്യശാലകള് വ്യാഴാഴ്ച തുറക്കുമെന്ന മന്ത്രിയുടെ അറിയിപ്പ് വന്നത്. ആപ്പ് ബുധനാഴ്ച വൈകിട്ട് അഞ്ചിന് പ്ലേ സ്റ്റോറില് ലഭ്യമാകുമെന്നും പത്ത് മണി വരെയെ ലഭ്യമാകുമെന്നും പറഞ്ഞ് പത്രസമ്മേളനവും അവസാനിപ്പിച്ച് മന്ത്രി…
Read More