ലോക്ക്ഡൗണിനെത്തുടര്ന്ന് മറ്റു സംസ്ഥാനങ്ങളില് കുടുങ്ങിക്കിടക്കുന്ന ബംഗാളികളെ തിരികെ നാട്ടിലെത്തിക്കാന് ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി യാതൊന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ അമിത് ഷായുടെ വിമര്ശനം കുറിക്കു കൊണ്ടു. ബംഗാളിത്തൊഴിലാളികളെ നാട്ടില് തിരിച്ചെത്തിക്കാന് എട്ട് സ്പെഷ്യല് ട്രെയിനുകള് അനുവദിച്ച് സംസ്ഥാന സര്ക്കാര് ഉത്തരവിറക്കിയിരിക്കുകയാണ് ഇപ്പോള്. നാട്ടിലേക്ക് മടങ്ങാന് ആഗ്രഹിക്കുന്നവര്ക്കായി ട്രെയിന് അനുവദിക്കാന് തയ്യാറാകാതിരുന്ന ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജിയുടെ നടപടിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിമര്ശിച്ചതിനു പിന്നാലെയാണ് സര്ക്കാര് ട്രെയിന് അനുവദിക്കാന് തീരുമാനിച്ചത്. മമതയുടെ നടപടി അനീതിയാണെന്നായിരുന്നു അമിത് ഷാ കത്തിലൂടെ ചൂണ്ടിക്കാട്ടിയത്. ബംഗാളില് നിന്നും മറ്റു സംസ്ഥാനങ്ങളില് നിന്നുമുള്ള കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന് മമത തയ്യാറാകാത്തത് ലോക്ഡൗണ് കാലത്ത് അവരുടെ ജീവിതം കൂടുതല് ദുരിതത്തിലാക്കിയെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. നാട്ടിലേക്ക് മടങ്ങാന് ആഗ്രഹിക്കുന്ന ബംഗാളി തൊഴിലാളികള്ക്കായി പ്രത്യേക ട്രെയിനുകള് അനുവദിക്കാന് കേന്ദ്രസര്ക്കാര് തയ്യാറാണ്. എന്നാല് ബംഗാള് സര്ക്കാര്…
Read MoreCategory: Today’S Special
ലോക്ക്ഡൗണ് കാലത്ത് ടിക്ക്ടോക്കുമായി ആരാധകരെ കൈയ്യിലെടുത്ത് പ്രിയ കുട്ടൂസ് !’മോളൂസേ ജാഡയാണോ’ എന്നു ചോദിച്ച് ആരാധകര്;പുതിയ വീഡിയോ വൈറലാകുന്നു…
ലോക്ക്ഡൗണ് കാലത്ത് ടിക് ടോക്ക് ഉള്പ്പെടെയുള്ള സോഷ്യല് മീഡിയകളില് സജീവമാണ് താരങ്ങളെല്ലാം. ഈ അവസരത്തില് നടി പ്രിയ വാര്യര്ക്ക് എങ്ങനെ മാറി നില്ക്കാന് കഴിയും. വ്യത്യസ്തങ്ങളായ നിരവധി വിഡിയോകളാണ് താരം സമൂഹമാധ്യമങ്ങളില് ദിവസവും പങ്കു വയ്ക്കുന്നത്. ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം എന്ന സിനിമയിലെ ബിന്ദു പണിക്കരുടെ ഡയലോഗ് വച്ച് പ്രിയ ചെയ്ത ടിക്ടോക്ക് വിഡിയോ ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലാവുകയാണ്. ‘കുന്തമോ.. ‘ എന്നു തുടങ്ങുന്ന ഡയലോഗ് സിനിമയോളം തന്നെ ഹിറ്റായ ഒന്നായിരുന്നു. ആ ഡയലോഗ് ഉപയോഗിച്ചാണ് ഹാസ്യം കലര്ത്തി രസകരമായി പ്രിയ വീഡിയോ ചെയ്തിരിക്കുന്നത്. പ്രേക്ഷകര് ഇരുകൈയ്യും നീട്ടിയാണ് വീഡിയോ സ്വീകരിച്ചിരിക്കുന്നത്.
Read Moreകടപ്പാട് മൂത്തമകളോടാണ് ! അവളാണ് ഞങ്ങളെ പലതും പഠിപ്പിച്ചത്; നാല് സുന്ദരിപ്പെണ്കുട്ടികളുടെ അച്ഛനായ കൃഷ്ണകുമാര് പറയുന്നതിങ്ങനെ…
മലയാളികളുടെ ഇഷ്ട താരകുടുംബമാണ് നടന് കൃഷ്ണകുമാറിന്റേത്, നടി അഹാന കൃഷ്ണ ഉള്പ്പെടെ നാലു പെണ്മക്കളാണ് കൃഷ്ണകുമാറിനും ഭാര്യ സിന്ധുവിനും ഉള്ളത്. ഇവരുടെ ഫോട്ടോകള് ഓണ്ലൈനില് തരംഗമാകാറുണ്ട്. ഇപ്പോഴിതാ എങ്ങനെയാണ് തന്റെ കുടുംബം മികച്ച രീതിയില് മുന്നോട്ടുപോകുന്നത് എന്ന് പറയുകയാണ് കൃഷ്ണകുമാര്. പോസറ്റീവിറ്റിയും നെഗറ്റീവിറ്റിയും ഉള്ക്കൊണ്ടുള്ളതാണ് തങ്ങളുടെ ജീവിതം എന്ന് കൃഷ്ണകുമാര് പറയുന്നു. അഹാനയെ കൂടാതെ ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്സിക കൃഷ്ണ എന്നിവരാണ് കൃഷ്ണകുമാറിന്റെ മക്കള്. കുസൃതികളും ചിരിയുമൊക്കെ കൃഷ്ണകുമാര് ഷെയര് ചെയ്യുമ്പോള് അഭിനന്ദനവുമായി ആരാധകരും രംഗത്ത് എത്താറുണ്ട്. നാല് പെണ്മക്കളോടും കൃഷ്ണകുമാര് കാട്ടുന്ന കരുതലും വാത്സല്യവും പ്രേക്ഷകര്ക്ക് പരിചിതമാണ്. എന്നാല് സിനിമയില് കാണുന്നതുപോലെ എപ്പോഴും സന്തോഷം മാത്രമുള്ള കുടുംബമല്ല തന്റേത് എന്ന് കൃഷ്ണകുമാര് പറയുന്നു. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഞങ്ങള്. അതിന്റെ ചില എതിര്പ്പുകളൊക്കെ ഉണ്ടായിരുന്നു. എല്ലാവരും പറയാറുണ്ട് പോസറ്റീവ് ആകണം എന്ന്. പക്ഷേ…
Read Moreകുതിരയെ കുളിപ്പിക്കണം,തീറ്റ കൊടുക്കണം അങ്ങനെ പലതും ! സല്മാന്റെ ഫാം ഹൗസില് മരംകയറിയും മറ്റു കലാപരിപാടികളില് ഏര്പ്പെട്ടും ലോക്ക്ഡൗണ് കാലം തള്ളിനീക്കി ജാക്വിലിന് ഫെര്ണാണ്ടസ്; വീഡിയോ കാണാം…
ലോക്ക്ഡൗണ് കാലം എല്ലാവരും സ്വന്തം വീടുകളില് ചിലവഴിക്കുമ്പോള് സല്മാന്ഖാന്റെ ഫാം ഹൗസില് ലോക്ക്ഡൗണ് കാലം തള്ളിനീക്കുകയാണ് നടി ജാക്വിലിന് ഫെര്ണാണ്ടസ്. പുസ്തകങ്ങള് വായിച്ചും കുതിരസവാരി നടത്തിയും കുതിരയെ കുളിപ്പിച്ചും ഭക്ഷണം കൊടുത്തും മരത്തില് കയറാന് പരിശീലിച്ചുമെല്ലാമാണ് താരം ലോക്ക്ഡൗണ് കാലം തള്ളിനീക്കുന്നത്. ജാക്വലിന് തന്നെയാണ് തന്റെ ലോക്ക്ഡൗണ് കാല ജീവിതത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് പങ്കുവച്ചിരിക്കുന്നത്. സല്മാന്റെ ഫാം ഹൗസില് നിന്നുള്ള പ്രകൃതിദൃശ്യങ്ങളും വീഡിയോയില് കാണാം. വസ്ത്രങ്ങള് സ്വയം അലക്കി ഉണക്കിയും ഫാം ഹൗസിലെ ജോലിക്കാരോട് സംസാരിച്ചുമെല്ലാം ഓരോ നിമിഷവും ഫലപ്രദമായി ഉപയോഗിക്കുന്ന ജാക്വലിനെയാണ് വീഡിയോയില് കാണാന് സാധിക്കുക. ബസാര് ഇന്ത്യയുടെ കവര് ഷൂട്ടിനായി സല്മാന്റെ ഫാം ഹൗസിലെത്തിയതായിരുന്നു ജാക്വലിന്. ”ഇത് എന്നെ സംബന്ധിച്ചിടത്തോളം സുരക്ഷിതം നിറഞ്ഞതും ബുദ്ധിമുട്ടുകളില്ലാത്തതുമായി ഒരു കാലമാണ്, എന്നാല് കൊറോണക്കാലത്ത് ഒരുപാട് ആളുകള് അനുഭവിക്കുന്ന ദുരിതങ്ങളെയും വേദനയേയും കുറിച്ചെനിക്ക് പൂര്ണബോധ്യമുണ്ട്. ഇവിടെ ഈ ഫാം…
Read Moreഭര്ത്താവില്ലാത്ത യുവതി കണ്ണൂരിലേക്ക് യാത്ര പാസ് ഒപ്പിച്ചത് ‘ഭര്ത്താവിനെ പരിചരിക്കാനെന്നും പറഞ്ഞ്’ ! പോയതാവട്ടെ കാമുകന്റെ കൂടെയും; പിന്നെ നടന്നത് അറസ്റ്റും വിവാഹവും; സിനിമാസ്റ്റൈല് സംഭവങ്ങള് ഇങ്ങനെ…
ലോക്ക്ഡൗണ് കാലത്തും പ്രണയങ്ങള് പൂവിടുന്നതിന് ഒരു കുറവുമുണ്ടായിട്ടില്ല. കല്യാണം കഴിച്ചിട്ടില്ലാത്ത യുവതി ഭര്ത്താവിനെ പരിചരിക്കാനെന്നും പറഞ്ഞ് കണ്ണൂരിലേക്ക് യാത്ര പാസ് ഒപ്പിച്ച് പോയത് കാമുകന്റെ കൂടെ. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് ഒളിച്ചോടാന് പൊലീസിനെ കബളിപ്പിച്ച് യാത്രാപാസ് ഒപ്പിച്ചത്. സംഭവത്തില് യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര് പൊന്നാനി പോലീസ് സ്റ്റേഷനിലെത്തി. ഇതോടെയാണ് കബളിപ്പിച്ച കാര്യം പിടികിട്ടിയത്. വര്ഷങ്ങള്ക്കു മുന്പേ വിവാഹ മോചിതയായ യുവതി ഇല്ലാത്ത ഭര്ത്താവിന്റെ പേരു പറഞ്ഞാണ് യാത്രാ പാസ് സംഘടിപ്പിച്ചത്. സംഭവമറിഞ്ഞതോടെ പൊന്നാനി സിഐ പിഎസ് മഞ്ജിത്ത് ലാലും സംഘവും ഉടന് തന്നെ യുവതിയെയും കാമുകനെയും കൈയ്യോടെ പിടികൂടുകയും ചെയ്തു. കണ്ണൂരില് ബിസിനസ് ചെയ്യുന്ന യുവാവുമായി യുവതിക്ക് ഫോണിലൂടെയുള്ള അടുപ്പമായിരുന്നു. രണ്ടുപേരും ഒളിച്ചോടാന് പദ്ധതിയിട്ടിരുന്നെങ്കിലും ലോക് ഡൗണായതിനാല് ഒന്നും നടക്കാതെ പോകുകയായിരുന്നു. ലോക്ക്ഡൗണ് തീരുന്നതു കാത്തിരുന്നെങ്കിലും ലോക്ക്ഡൗണ് നീട്ടിയതോടെ പണിപാളി. തുടര്ന്ന് ഒരു രക്ഷയുമില്ലാതെ വന്നതോടയാണ്…
Read Moreഅന്യസംസ്ഥാനങ്ങളില് പോയ ഒരു തൊഴിലാളി പോലും കാല്നടയായി യുപിയിലേക്ക് മടങ്ങരുത് ! കര്ശന നിര്ദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
തൊഴിലെടുക്കാനായി അന്യസംസ്ഥാനങ്ങളില് പോയ യുപിക്കാര് ആരും കാല്നടയായി സംസ്ഥാനത്തേക്ക് മടങ്ങരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്ഹി പോലുള്ള മഹാനഗരങ്ങളില് നിന്നും ഒരു കുടിയേറ്റ തൊഴിലാളിയും ഉത്തര്പ്രദേശിലേക്ക് കാല്നടയായി മടങ്ങരുതെന്നാണ് യോഗി ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കിയിരിക്കുന്നത്. കുടിയേറ്റക്കാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതില് സംസ്ഥാന സര്ക്കാര് സജീവപ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കുന്നുവെന്നും യുപി മുഖ്യമന്ത്രി ഉത്തരവില് വ്യക്തമാക്കി. ലോക്ക്ഡൗണ് തുടരുന്നതിനിടെ പ്രായമായവരും കുട്ടികളുമടങ്ങുന്ന സംഘങ്ങള് നൂറുകണക്കിന് കിലോമീറ്ററുകള് താണ്ടി യാത്ര നടത്തിവരുന്നതിനിടെയാണ് യോഗിയുടെ നിര്ദേശം. അവരെ വാഹനങ്ങളിലും മറ്റും കെണ്ടുവരുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്പ്പെടുത്താനാണ് നിര്ദേശം. കാല്നടയായി ഒരു കുടിയേറ്റ തൊഴിലാളിയും സംസ്ഥാനത്തേക്ക് മടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും യോഗി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്ദേശത്തിന് പിന്നാലെ ഡല്ഹിയില് നിന്ന് നോയിഡയിലേക്ക് നടന്നുവരികയായിരുന്ന 172 പേരെ ബുലന്ദേശ്വറില് വെച്ച് യുപി പോലീസ് തടഞ്ഞു. ഇവര്ക്ക് ഭക്ഷണം നല്കിയ ശേഷം പ്രദേശത്തെ ഒരു കോളേജിലേക്ക് മാറ്റി. ഇവരെ നാട്ടിലേക്ക്…
Read Moreആളെ അത്ര പരിചയമില്ലെന്നു തോന്നുന്നു ! പൂച്ചയ്ക്കൊപ്പം വെയില് കായുന്ന പാമ്പ്; ലോക്ക് ഡൗണ് കാലത്തെ അപൂര്വ സൗഹൃദത്തിന്റെ ചിത്രങ്ങള് വൈറലാകുന്നു…
കോവിഡ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ് പ്രഖ്യാപിച്ചതോടെ ജനങ്ങളെല്ലാം വീടുകളില് കഴിയുമ്പോള് മൃഗങ്ങളെല്ലാം പുറത്ത് വിഹരിക്കുകയാണ്. ലോക്ക്ഡൗണിനെത്തുടര്ന്ന് ചില പുതിയ സൗഹൃദങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഇത്തരം ഒരു സൗഹൃദത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള് വൈറലാകുന്നത്. പാമ്പിനെ കണ്ടാല് ഇരയെന്ന ഭാവത്തില് പൂച്ചകള് പിന്നാലെ പോകുന്ന നിരവധി സംഭവങ്ങള് ഉണ്ടായിട്ടുണ്ട്. എന്നാല് ഇവിടെ ഇവ പരസ്പരം സൗഹൃദത്തോടെ വെയില് കായുന്ന ചിത്രങ്ങളാണ് സോഷ്യല്മീഡിയയില് തരംഗമാവുന്നത്. ഡിച്ച് പോണി ആണ് രസകരമായ ചിത്രങ്ങള് ട്വിറ്ററില് പങ്കുവെച്ചത്.
Read More‘ഒരു കുഞ്ഞൊക്കെ വേണ്ടേ’ ! എന്തൊക്കെ നേടിയാലും വനിതാതാരങ്ങള്ക്കു മുമ്പില് ഉയരുന്നത് ഈ ചോദ്യം മാത്രമാണെന്ന് സാനിയ മിര്സ…
വനിതാ കായിക താരങ്ങളോടുള്ള ഇന്ത്യന് ജനതയുടെ മനോഭാവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ടെന്നീസ് താരം സാനിയ മിര്സ കായിക ജീവിതത്തില് എന്തൊക്കെ നേടിയാലും വനിതാ താരങ്ങള്ക്കു മുന്നില് അവസാനം ബാക്കിയാവുക ‘ഒരു കുഞ്ഞൊക്കെ വേണ്ടേ’ എന്ന ചോദ്യമാണെന്ന് സാനിയ പറഞ്ഞു. ഒരു മാധ്യമത്തോടു സംസാരിക്കുമ്പോഴാണ് സാനിയ മിര്സ ഇക്കാര്യം പറഞ്ഞത്. ‘ഒരു കുഞ്ഞില്ലെങ്കില് തന്റെ ജീവിതം പൂര്ണമാകില്ലെന്ന’ വിധത്തിലാണ് ആളുകളുടെ ചോദ്യമെന്നും സാനിയ വിശദീകരിച്ചു. അതേസമയം തന്നെ വനിതാ താരങ്ങളോടുള്ള ജനങ്ങളുടെ മനോഭാവത്തില് ഇപ്പോള് ഏറെ മാറ്റം വന്നിട്ടുണ്ടെന്നും രണ്ടു മൂന്നു തലമുറകള് കൊണ്ട് ഇപ്പോഴുള്ള ചെറിയ പ്രശ്നങ്ങളും മാറുമെന്നാണ് കരുതുന്നതെന്നും സാനിയ വ്യക്തമാക്കി. ടെന്നിസില്നിന്ന് വളരെയേറെ നേട്ടങ്ങള് സ്വന്തമാക്കിയെങ്കിലും ആളുകള് എപ്പോഴും ചോദിച്ചു കൊണ്ടിരുന്നത് എപ്പോഴാണ് ഒരു കുഞ്ഞൊക്കെ ആവുക എന്നാണ്. കുഞ്ഞില്ലെങ്കില് എന്റെ ജീവിതം പൂര്ണമാകില്ലെന്ന വിധത്തിലാണ് ഇവരുടെ പെരുമാറ്റം’ സ്ത്രീകള്ക്കായി നമ്മുടെ സമൂഹം പൊതുവായ…
Read Moreആരാണ് നിങ്ങൾ? എനിക്ക് ട്വിറ്റർ അക്കൗണ്ട് ഇല്ല, ഇനി പുതിയതൊന്ന് എടുക്കാനും ഉദ്ദേശിക്കുന്നില്ല! വ്യാജ അക്കൗണ്ടുകൾക്കെതിരേ തെന്നിന്ത്യൻ താരസുന്ദരി സ്വാതി റെഡ്ഢി
തന്റെ പേരിൽ സോഷ്യൽ മീഡിയകളിൽ ഇടപെടലുകൾ നടത്തുന്ന വ്യാജ അക്കൗണ്ടുകൾക്കെതിരേ തെന്നിന്ത്യൻ താരസുന്ദരി സ്വാതി റെഡ്ഢി. ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയിൽ തനിക്ക് അക്കൗണ്ട് ഇല്ലെന്നും ഇൻസ്റ്റഗ്രാമിൽ മാത്രമാണ് അക്കൗണ്ടുള്ളതെന്നുമാണ് സ്വാതി പറയുന്നത്. തന്റെ പേരിൽ ആരാണ് ട്വീറ്റ് ചെയ്യുന്നതെന്ന് വ്യക്തമല്ലെന്നാണ് സ്വാതി പറയുന്നത്. എനിക്ക് ട്വിറ്റർ അക്കൗണ്ട് ഇല്ല, ഇനി പുതിയതൊന്ന് എടുക്കാനും ഉദ്ദേശിക്കുന്നില്ല. 2011 വരെ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അതുമില്ല. എനിക്ക് ഒരു ഫേസ്ബുക്ക് പേജുണ്ട്. അത് കൈകാര്യം ചെയ്യുന്നത് മറ്റൊരാളാണ്. ഇപ്പോൾ അത് തികച്ചും നിഷ്ക്രിയവുമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രമാണ് അക്കൗണ്ട് ഉള്ളത്. വ്യാജ അക്കൗണ്ടുകൾ എന്റെ ശ്രദ്ധയിൽ പെടുത്തിയവർക്ക് നന്ദി. ഈ അക്കൗണ്ടുകളിൽ ഇടയ്ക്കിടെ ആരോ വരികയും പോകുകയും ചെയ്യുന്നുണ്ട്. ആരാണ് നിങ്ങൾ? ഇത് ഗൗരവകരമായി എടുക്കേണ്ട ഒരു വിഷയമല്ലെന്ന് എനിക്കറിയാം. വീട്ടിലിരിക്കുന്ന ഞാൻ ഈ വ്യാജ·ാരെ കൊണ്ട്…
Read Moreനാത്തൂന് ഗര്ഭിണിയായാല് രണ്ടുണ്ട് കാര്യം ! ലോക്ക്ഡൗണ് കാലത്തെ സന്തോഷം പങ്കുവച്ച് നടി അനുശ്രീ…
ലോക്ക്ഡൗണ് കാലത്ത് വീട്ടുകാരോടൊപ്പം അടിച്ചുപൊളിക്കുകയാണ് താരങ്ങളെല്ലാം. അച്ഛനമ്മമാര്ക്കും മുത്തശ്ശിയ്ക്കും സഹോദരനും നാത്തൂനും ഒപ്പം ഒരു അവധിക്കാലത്തിന്റെ മൂഡിലാണ് നടി അനുശ്രീയും. ലോക്ക്ഡൗണ് കാല അനുഭവങ്ങളും വീട്ടിലെ വിശേഷങ്ങളുമെല്ലാം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ അനുശ്രീ ആരാധകരുമായി പങ്കുവക്കാറുണ്ട്. ഇപ്പോള് വീട്ടിലേക്ക് ഒരു പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷമാണ് അനുശ്രീ പങ്കു വെച്ചിരിക്കുന്നത്. നാത്തൂന് ഗര്ഭിണിയാണെന്നും ആ സന്തോഷത്തിലാണ് വീട്ടുകാരെല്ലാം എന്നുമാണ് അനുശ്രീ പറയുന്നത്. ”വീട്ടിലെ നാത്തൂന് ഗര്ഭിണി ആയാലുള്ള ഗുണങ്ങള് പലതാണ്. പലഹാരങ്ങള്, പഴങ്ങള്…. ബാക്കി വഴിയെ പറയാം. അടിപൊളി,” അനുശ്രീ ഇന്സ്റ്റഗ്രാം പോസ്റ്റില് പറയുന്നു. 2017 ജൂണിലായിരുന്നു അനുശ്രീയുടെ സഹോദരന് അനൂപിന്റെയും ആതിരയുടെയും വിവാഹം. ലോക്ഡൗണിനിടെ വീട്ടുവളപ്പില് നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും അടുത്തിടെ അനുശ്രീ പങ്കുവച്ചിരുന്നു.” ഒരു കമുകുഞ്ചേരി മോഡല് ഫോട്ടോഷൂട്ട്. ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമണ് ജ്യൂസിന് കടപ്പാട് അമ്മ, മേല്നോട്ടം അച്ഛന്, ബാക്ക്ഗ്രൗണ്ടിലുള്ള…
Read More