ചൂഷണം ചെയ്യാനെത്തുന്നവരെ നേരിടാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കണം ! വ്യത്യസ്ഥ പ്രമേയവുമായി ‘പെന്‍സില്‍ ബോക്‌സ്’; വീഡിയോ കാണാം..

പെണ്‍കുട്ടികളെ ചൂഷണം ചെയ്യാനെത്തുന്നവര്‍ക്കെതിരേ സ്വയം പ്രതിരോധം തീര്‍ക്കാന്‍ പെണ്‍കുട്ടികള്‍ പ്രാപ്തരാവണം എന്ന സന്ദേശം പങ്കുവയ്ക്കുന്ന പെന്‍സില്‍ ബോക്‌സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. രാജേഷ് മോഹനാണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പെന്‍സിലും പേനയ്ക്കും റബ്ബറിനുമൊപ്പം സുരക്ഷയുടെ കവചമായി പെന്‍സില്‍ ബോക്‌സിനെ അവതരിപ്പിച്ചിരിക്കുന്നു. ഇതിനോടകം രാജ്യത്തെ വിവിധ അന്താരാഷ്ട്ര ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച് അവര്‍ഡുകള്‍ വാരിക്കൂട്ടിയ ഹ്രസ്വചിത്രം പ്രശസ്ത നടന്‍ ബിജുമേനോന്റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. കൊല്‍ക്കത്ത ഹോട്ടോമേള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച എഡിറ്റിങ്ങിനും മികച്ച നിര്‍മാണത്തിനും മികച്ച BGM നുമുള്ള പുരസ്‌കാരം, സിനി ബോണ്‍ അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ മികച്ച ബിജിഎമ്മിനുള്ള പുരസ്‌കാരം തുടങ്ങി 8 മേളകളിലായി വിവിധ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ശേഷമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. ജോജി തോമസും രാജേഷ് മോഹനും ചേര്‍ന്നു നിര്‍മിച്ച 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന്റെ ഏറ്റവും വലിയ…

Read More

കോവിഡ് നമ്മുടെ ദൈനംദിനം ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പ്രമേയമാക്കി ഹ്രസ്വചിത്രം ! വയനാട് കളക്ടറും എസ്തറും ജോജുവും അഭിനേതാക്കള്‍;വീഡിയോ വൈറലാകുന്നു…

കോവിഡ് ബാധ നമ്മുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഹ്രസ്വചിത്രം വൈറലാകുന്നു. വയനാട് ജില്ലാ ഭരണകൂടമാണ് ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. ശീലങ്ങള്‍ മാറണം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ചലച്ചിത്ര താരങ്ങളായ ജോജു ജോര്‍ജിനും എസ്തര്‍ അനിലിനുമൊപ്പം ജില്ലാ കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ളയും അഭിനയിച്ചിട്ടുണ്ട്. വയനാട് ജില്ലാ പഞ്ചായത്ത് അംഗം പി.കെ.അനില്‍ കുമാറാണ് ഹ്രസ്വ ചിത്രത്തിന്റെ സംവിധായകന്‍. ആയുര്‍വേദ ചികിത്സക്കായെത്തി ലോക്ഡൗണ്‍ കാരണം തിരിച്ചുപോകാനാവാതെ വയനാട്ടില്‍ തന്നെ തുടരേണ്ടി വന്ന കാര്യം നടന്‍ ജോജു സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതേ പശ്ചാത്തലത്തിലാണ് ചിത്രം ആരംഭിക്കുന്നത്. എസ്തറും ജോജുവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലൂടെ പുരോഗമിക്കുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തിലെ മാറുന്ന ജീവിതങ്ങളെ ക്കുറിച്ചും, ശീലങ്ങള്‍ മാറ്റേണ്ടതിന്റെ അനിവാര്യതകളെക്കുറിച്ചും പറയുന്നു. ഇതിനോടകം നിരവധി ആളുകള്‍ ഹ്രസ്വചിത്രം കണ്ടു കഴിഞ്ഞു.

Read More

കേരളത്തില്‍ നിന്ന് മടങ്ങിയ ‘അതിഥികള്‍’ നാട്ടില്‍ പട്ടിണിയില്‍ ! ക്യാമ്പുകളില്‍ നിന്ന് കേരളത്തിലെ മുതലാളിമാരെ വിളിച്ച് കദനകഥ പറയുന്നവരുടെ എണ്ണം കൂടുന്നു…

കേരള സര്‍ക്കാര്‍ മലയാളികളേക്കാള്‍ കരുതല്‍ നല്‍കിയാണ് ലോക്ക്ഡൗണ്‍ കാലത്ത് ഇതര സംസ്ഥാന തൊഴിലാളികളെ പരിചരിച്ചിരുന്നത്. ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുത്തു. എന്നാല്‍ ഇങ്ങനെ നാട്ടിലെത്താന്‍ തിടുക്കം കാട്ടിയ തൊഴിലാളികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ നാട്ടിലെ ക്യാമ്പുകളില്‍ കഴിയുകയാണ്. വേണ്ടത്ര ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഒന്നും ഇവര്‍ക്ക് ലഭിക്കുന്നുമില്ല. പലരും തങ്ങളുടെ ദുരവസ്ഥ കേരളത്തിലെ സുഹൃത്തുക്കളെയും മറ്റും അറിയിക്കുന്നുണ്ട്. കേരളത്തില്‍നിന്നു ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കു പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് ഈ ദുര്യോഗമുണ്ടായിരിക്കുന്നത്. ബിഹാറിലെ കടിഹാര്‍ ജില്ലയിലെ ഒരു ക്യാംപില്‍ കഴിയുന്ന കേരളത്തില്‍നിന്നു പോയവരുള്‍പ്പെടെയുള്ള 90 നടുത്ത് തൊഴിലാളികള്‍ നേരത്തിന് ഭക്ഷണമോ കുടിവെള്ളമോ പോലും ലഭിക്കാതെ കഷ്ടപ്പെടുകയാണ്. കേരളത്തില്‍ തിരൂരില്‍നിന്നു പുറപ്പെട്ടവരുള്‍പ്പെടെ 34 പേരാണ് കടിഹാറിലെ നൗറസിയ സ്‌കൂളിലെ ക്യാംപിലുള്ളത്. ഡല്‍ഹിയില്‍നിന്നു വന്നവരും ഈ ക്യാംപിലുണ്ട്. നേരത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും തങ്ങള്‍ കുടിക്കുന്നത് കുഴല്‍ കിണറിലെ മലിനജലമാണെന്നും ഇവര്‍…

Read More

ബേസില്‍ ജോസഫിന്റെ കോമഡിചിത്രം കുഞ്ഞിരാമായണത്തിന്റെ ‘ഹോറര്‍ വേര്‍ഷന്‍’ എങ്ങനെയിരിക്കും ! പുതിയ ട്രെയ്‌ലര്‍ വൈറലാകുന്നു…

ബേസില്‍ ജോസഫ് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത മുഴുനീള കോമഡി സിനിമയായിരുന്നു കുഞ്ഞിരാമായണം. ധ്യാന്‍ ശ്രീനിവാസന്‍, ബിജു മേനോന്‍, അജു വര്‍ഗീസ്, ശ്രിദ്ധ, ആര്യ, റിമി ടോമി, ഇന്ദ്രന്‍സ്, സീമ ജി നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2015ലാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രം വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ് കുഞ്ഞിരാമായണത്തിന്റെ പുതിയ ട്രെയിലറാണ് ഇതിന് കാരണം. വീഡിയോ എഡിറ്ററായ അരുണ്‍ പിജിയാണ് ഈ പുതിയ ട്രെയിലറിന് പിന്നില്‍. കുഞ്ഞിരാമായണം ഒരു ഹൊറര്‍ ത്രില്ലര്‍ ആയിരുന്നെങ്കിലൊ? അതിന്റെ ട്രെയിലര്‍ എങ്ങനെ ആയിരിക്കും. കണ്ടു നോക്കൂ എന്ന അടിക്കുറിപ്പോടെ അരുണ്‍ ഈ പുതിയ ട്രെയിലര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈ പുതിയ ട്രെയിലറിന് കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപും സംവിധായകന്‍ ബേസില്‍ ജോസഫും അഭിനന്ദിക്കുകയും…

Read More

മലയാളി വിദ്യാര്‍ഥികളുമായി കേരളത്തിലേക്ക് തിരിച്ച ബസ് തമിഴ്‌നാട്ടില്‍ വച്ച് ടാങ്കര്‍ലോറിയുമായി കൂട്ടിയിടിച്ചു ! 10 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്…

ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയ വിദ്യാര്‍ഥികളുമായി തിരിച്ച ബസ് തമിഴ്‌നാട്ടില്‍വച്ച് ടാങ്കര്‍ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട്ടിലെ ഈറോഡിനും കരൂരിനും ഇടയിലാണ് അപകടമുണ്ടായത്. ബസ് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കേരളത്തിലേക്ക് തിരിക്കുന്നതിനായി പല ഘട്ടങ്ങളിലായി പാസ് നേടിയ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ഒരു ബസ് ബുക്ക് ചെയ്ത് കേരളത്തിലേയ്ക്ക് തിരിക്കുകയായിരുന്നു.

Read More

അമ്മയ്ക്ക് കൊടുത്ത ആ വാക്ക് ഇന്നും പാലിക്കുന്നു! അമ്മ പറഞ്ഞ നല്ലകാര്യങ്ങളെല്ലാം ഇപ്പോഴും അതേപടി അനുസരിക്കുന്നു; മാതൃദിനത്തില്‍ വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്…

ലോക മാതൃദിനത്തില്‍ തന്റെ അമ്മയെക്കുറിച്ചും അവര്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ആരാധകരോടു പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് പണ്ഡിറ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. മദ്യവും പുകവലിയുമുള്‍പ്പെടെ യാതൊരുവിധ ലഹരിയും ജീവിതത്തില്‍ ഉപയോഗിക്കില്ലെന്ന് അമ്മയ്ക്കു നല്‍കിയ വാക്ക് താന്‍ പാലിക്കുന്നുവെന്നും പണ്ഡിറ്റ് പറയുന്നു… പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം ഞാ൯ മാതൃദിനം വലിയ സംഭവമായ് facebook post ഒക്കെ ഇട്ട് അമ്മ വലിയ സംഭവമാണെന്നും പറഞ്ഞ് “തള്ളി മറിച്ച്” പോസ്റ്റ് ഇടുവാ൯ ഉദ്ദേശിക്കുന്നില്ല. എന്നാല് എത്രയോ വ൪ഷങ്ങള്ക്ക് മുമ്പ് മരിച്ച അമ്മ പറഞ്ഞ ചില നല്ല കാര്യങ്ങളെ ഇന്നും ജീവിതത്തില് കൊണ്ടു വരുവാ൯ ശ്രമിക്കാറുണ്ട്. 1) മദ്യം, പുകവലി, കഞ്ചാവ്, മയക്കു മരുന്ന് ഉപയോഗിക്കരുതെന്ന് ചെറുപ്പത്തിലേ ഉപദേശിച്ചു. അമ്മക്ക് കൊടുത്ത വാക്ക് ഇന്നു വരെ പാലിക്കുന്നു. 2) വരുമാനത്തിന്ടെ പകുതി എങ്കിലും, പാവങ്ങള്ക്കും, കഷ്ടപ്പെടുന്നവ൪ക്കും,…

Read More

മാതൃദിനത്തില്‍ ഉണര്‍ത്തുപാട്ടായി ‘അമ്മ മാനസം’ ! മലയാളത്തിന്റെ പ്രിയഗായിക സുജാത പാടിയ ഗാനം വൈറലാകുന്നു;വീഡിയോ കാണാം…

ലോകത്ത് ഏറ്റവും സ്‌നേഹമുണര്‍ത്തുന്ന വാക്ക് ഏതെന്നു ചോദിച്ചാല്‍ ‘അമ്മ’ എന്നായിരിക്കും ഉത്തരം. ലോകമെമ്പാടും ഇന്നു മാതൃദിനം ആഘോഷിക്കുമ്പോള്‍ ഇങ്ങു കേരളത്തില്‍ അമ്മയെക്കുറിച്ചുള്ള ഒരു ഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും വൈറലാകുകയാണ്. പ്രശസ്ത തിരക്കഥാകൃത്ത് ഹരി പി.നായര്‍ എഴുതിയ ‘കുഞ്ഞിക്കാലടി ഒച്ചകേള്‍ക്കുമ്പോള്‍ ഉള്ളം തുള്ളിത്തുളുമ്പുന്നു…’ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ ബാലഗോപാലാണ്. ദൃശ്യാവിഷ്‌കാരത്തിന്റെ നിര്‍മാണം പ്രശസ്ത നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും സംവിധാനം ഹരി പി. നായരുമാണ്. പ്രശസ്ത ഗായിക സുജാത മോഹന്റെ തേനൂറും സ്വരമാധുരി സംഗീതപ്രേമികള്‍ക്ക് ഹൃദ്യമായ അനുഭവമാകുകയാണ്. പ്രശസ്ത നടി ലെനയും രഞ്ജിത മേനോനും കിരണ്‍ കുമാറുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഒരു കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ അമ്മയുടെ മാനസം എങ്ങനെയായിരിക്കും എന്നതാണ് ഗാനത്തിലൂടെ ദൃശ്യവത്കരിച്ചിരിക്കുന്നത്. അമ്മമാരുടെ ജന്മം സാര്‍ഥമാകുന്നത് എപ്പോഴാണെന്നും ഗാനം നമ്മോടു പറയുന്നു. ഗാനരംഗത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ഉദയ് ശങ്കര്‍ വാട്ടര്‍മാനാണ്.…

Read More

കോവിഡ് ടെസ്റ്റ് ഇനി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രം ! മൂന്നു ദിവസം പിനി ഇല്ലാത്തവരെ ടെസ്റ്റ് നടത്താതെ ഡിസ്ചാര്‍ജ് ചെയ്യാം; കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…

കോവിഡ് രോഗ പരിശോധനയുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ഇതു പ്രകാരം ഇനി ഗുരുതര രോഗമുള്ളവര്‍ക്കു മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയാകും. എച്ച്‌ഐവി ബാധിച്ചവര്‍, അവയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍ തുടങ്ങി ഗുരുതരാവസ്ഥയിലുളളവര്‍ക്ക് ടെസ്റ്റ് നടത്തണമെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. രോഗം ഭേദമായി ഇവരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്‍പായി പരിശോധനം നടത്തണം. ഒറ്റതവണ പരിശോധന നടത്തിയാല്‍ മതി. നിലവില്‍ രണ്ടു തവണയാണ് പരിശോധന നടത്തുന്നത്. രണ്ടിന്റെയും ഫലം നെഗറ്റീവാണെങ്കില്‍ മാത്രമാണ് ഇവരെ നിലവില്‍ ഡിസ്ചാര്‍ജ് ചെയ്യുന്നത്. ഈ മാര്‍ഗ നിര്‍ദേശത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ മാറ്റം വരുത്തിയത്. അതുപോലെ, ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുളളവരുടെ പരിശോധന ഫലം നെഗറ്റീവ് ആകുന്നതിനു മുന്‍പേ ഡിസ്ചാര്‍ജ് ചെയ്യാം. മൂന്നു ദിവസം പനി ഇല്ലാത്തവരെ ടെസ്റ്റ് നടത്താതെ ഡിസ്ചാര്‍ജ് ചെയ്യാം. ഡിസ്ചാര്‍ജ് ആകുന്നവര്‍ വീട്ടില്‍ ഏഴു ദിവസം…

Read More

കോവിഡിനെ മാസ്‌ക് കച്ചവടം ! നക്ഷത്രമുള്ള പോലീസ് മാസ്‌ക്കുകള്‍, വസ്ത്രത്തിനനുയോജ്യമായ മാസ്‌കുകള്‍; കേരളത്തില്‍ ബ്രാന്‍ഡഡ് മാസ്‌കുകളുടെ വില്‍പ്പന പൊടിപൊടിക്കുന്നു; വില 100 മുതല്‍ 1000വരെ

കോവിഡ് പ്രതിരോധത്തിനായി പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും പിഴയീടാക്കുന്നതുള്‍പ്പെടെയുള്ള നടപടികളും പോലീസ് സ്വീകരിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ മാസ്‌കിന് ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. ഈ സാഹചര്യത്തില്‍ ഇതിന്റെ വിപണി സാധ്യത പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് വിവിധ കമ്പനികള്‍. മാസ്‌ക്ക് നിര്‍ബന്ധമാക്കിയപ്പോള്‍ കിട്ടുന്ന ഒരു മാസ്‌ക് വയ്ക്കുക എന്നതായിരുന്നു എല്ലാവരുടെയും ചിന്ത. എന്നാല്‍ ഇപ്പോള്‍ വിവിധ ഫാഷനുകളിലുള്ള മാസ്‌ക്കുകള്‍ ആളുകള്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഈ അവസരം മുമ്പില്‍ കണ്ട് ബ്രാന്‍ഡഡ് മാസ്‌കുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിവിധ കമ്പനികള്‍ എന്നാണ് വിവരം. ഈ വര്‍ഷം മാസ്‌കിന് ആവശ്യക്കാര്‍ ഏറുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. പ്രമുഖ വസ്ത്ര നിര്‍മ്മാതാക്കളും ബാഗ് നിര്‍മ്മാണ കമ്പനികളും നഗരങ്ങളില്‍ പങ്കാളികളെ തേടിത്തുടങ്ങി. 100 രൂപ മുതല്‍ 1000 രൂപ വരെയാണ് ബ്രാന്‍ഡഡ് മാസ്‌കിന്റെ വില. മൂന്നു പാളി സംരക്ഷണത്തിനു പുറമെ വൈറസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെയുള്ള സംരക്ഷണവും നല്‍കുന്ന മാസ്‌കുകളുമുണ്ട്.…

Read More

വിവാഹമോചനം കഴിഞ്ഞ് നാലു വര്‍ഷത്തിനു ശേഷം ബധിരയും മൂകയുമായ യുവതിയ്ക്ക് ആദ്യ ഭര്‍ത്താവുമായി ഒന്നിക്കാന്‍ മോഹം; പിന്നീട് നടന്നത് ആത്മഹത്യ ശ്രമം, ഒളിച്ചോട്ടം, അടിപിടി എന്നിങ്ങനെയുള്ള കലാപരിപാടികളും…

വിവാഹംമോചനം നടന്ന് നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ യുവതിയ്ക്കു ആദ്യ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ മോഹം. ബധിരയും മൂകയുമായ യുവതിയുടെ തീരുമാനത്തെ എതിര്‍ത്ത ബന്ധുക്കളെ കോടതി ശകാരിക്കുകയും ചെയ്തു. മുന്‍ ഭര്‍ത്താവിനൊപ്പം പോകാനുള്ള യുവതിയുടെ ശ്രമം വീട്ടുകാര്‍ തടഞ്ഞതോടെയാണു പ്രശ്നം ചവറ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെത്തിയത്. നീണ്ടകര സ്വദേശികളായ യുവതിയും യുവാവും നാലു വര്‍ഷം മുമ്പാണു വിവാഹമോചിതരായത്. അന്നു മുതല്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു യുവതി. എന്നാല്‍ അടുത്തിടെ മുന്‍ ഭര്‍ത്താവിനോട് അവര്‍ക്ക് വീണ്ടും സ്‌നേഹം തോന്നിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. ബന്ധുക്കള്‍ എതിര്‍ത്തതോടെ യുവതി കൈയില്‍ സ്വയം മുറിവേല്‍പിച്ചു. ഇതേത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ നിന്ന് മുന്‍ഭര്‍ത്താവിനൊപ്പം കടന്നു കളയുകയും ചെയ്തു. ബന്ധുക്കളുടെ പരാതിയില്‍ ഇരുവരെയും പോലീസ് കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചു. വിവരമറിഞ്ഞു വീട്ടുകാരെത്തിയതോടെ സംഘര്‍ഷവുമായി. ഇതോടെയാണു പ്രശ്നം കോടതിയിലെത്തിയത്. ഒടുവില്‍ ഇരുവരെയും ഒന്നിച്ച് ജീവിക്കാന്‍ അനുവദിച്ച്…

Read More