വോളിബോൾ മത്സരത്തിനിടെ പിഞ്ചു കുഞ്ഞിനെ മുലയൂട്ടിയ മത്സരാർഥിയായ അമ്മയെ അഭിനന്ദിച്ച് സോഷ്യൽമീഡീയ. മിസോറാമിലെ ടുയികുമിലുള്ള വോളിബോൾ കളിക്കാരിയായ ഇവരുടെ പേര് ലാൽവെന്റ്ലുവാംഗി എന്നാണ്. മിസോറാം സ്റ്റേറ്റ് ഗെയിംസ് 2019 മത്സരത്തിനിടയിലെ ഹാഫ് ടൈമിലാണ് ഇവർ ഏഴ് മാസം പ്രായമുള്ള തന്റെ കുഞ്ഞിന് മുലയൂട്ടിയത്. ഐസ്വാളിൽ വച്ചാണ് മത്സരം നടന്നത്. ഇവർ കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. കായിക മത്സരങ്ങളോടുള്ള അടങ്ങാത്ത ആഗ്രഹത്തിനും മാതൃത്വത്തിനും ജീവിതത്തിൽ തുല്യ പ്രാധാന്യം നൽകുന്ന ഈ യുവതിയെ തേടി അഭിനന്ദന പ്രവാഹമാണ്. മാത്രമല്ല മിസോറാം കായിക മന്ത്രി റോബർട്ട് റോമാവിയ റോയ്ടെ ഇവർക്ക് 10,000 രൂപ സമ്മാനമായി നൽകുകയും ചെയ്തു.
Read MoreCategory: Today’S Special
വ്യത്യസ്ഥമായ കച്ചവട തന്ത്രം! ഒരു സ്മാർട്ട് ഫോണ്‍ വാങ്ങിയാൽ ഒരു കിലോ സവാള സൗജന്യം; കച്ചവടം പൊടിപൊടിയാക്കി വ്യാപാരി
സവാളയുടെ വില കുതിച്ചുയരുകയാണ്. സാധാരണക്കാരന് താങ്ങാനാകാത്ത സാഹചര്യം. ഓരോ ദിനവും വാർത്ത പ്രാധാന്യം കൂടുന്ന സവാള ഇപ്പോൾ ചർച്ചാവിഷയമാകുന്നത് അൽപ്പം കൗതുകരമായ കാര്യത്തിലൂടെയാണ്. ഒരു മൊബൈൽ ഫോണ്‍ വാങ്ങുന്നവർക്ക് സവാള സൗജന്യമായി നൽകുകയാണ് തമിഴ്നാട്ടിലെ ഒരു സ്ഥാപനം. പുതുക്കോട്ടൈയിൽ പ്രവർത്തിക്കുന്ന എസ്ടിആർ മൊബൈൽസ് എന്ന സ്ഥാപനത്തിലാണ് ഏറെ വ്യത്യസ്ഥമായ ഈ കച്ചവട തന്ത്രം അരങ്ങുതകർക്കുന്നത്. തങ്ങളുടെ സ്ഥാപനത്തിൽ നിന്നും സ്മാർട്ട് ഫോണ്‍ വാങ്ങുന്നവർക്ക് ഒരു കിലോഗ്രാം സവാളയാണ് എസ്ടിആർ മൊബൈൽസ് നൽകുന്നത്. തന്റെ സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും വർദ്ധിക്കുവാനാണ് താൻ ഈ ബുദ്ധി ഉപയോഗിച്ചതെന്ന് ഉടമ ശരവണകുമാർ പറയുന്നു. കഴിഞ്ഞ ആഴ്ച്ച മുതലാണ് ഈ ആശയം അദ്ദേഹം തന്റെ സ്ഥാപനത്തിൽ നടപ്പിലാക്കിയത്. തുടർന്ന് മൊബൈൽ ഫോണ്‍ വാങ്ങുവാൻ നിരവധിയാളുകൾ ഇവിടേക്ക് എത്തിത്തുടങ്ങിയെന്നും അദ്ദേഹം പറയുന്നു. സാധാരണ ദിവസങ്ങളിൽ മൂന്നും നാലും മൊബൈൽഫോണ്‍ വിറ്റിരുന്ന തന്റെ സ്ഥാപനത്തിൽ നിന്നും…
Read Moreവിവാഹത്തിനെത്താൻ വരൻ വൈകി! അയൽവാസിയെ വിവാഹം ചെയ്ത് പെണ്‍കുട്ടി; സ്ത്രീധനതര്‍ക്കം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍
വിവാഹത്തിന് വരൻ എത്താൻ വൈകിയതിനെ തുടർന്ന് യുവതി അയൽവാസിയെ വിവാഹം ചെയ്തു. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വരനും സംഘവും എത്തിയപ്പോൾ രാത്രിയായിരുന്നു. ഇതിൽ വധുവും കുടുംബാംഗങ്ങളും പ്രകോപിതരായി. തുടർന്നാണ് വധു വിവാഹത്തിൽ നിന്നും പിന്മാറുകയും അയൽവാസിയായ മറ്റൊരാളെ വിവാഹം ചെയ്യുകയുമായിരുന്നു. ഇരുകുടുംബംഗങ്ങളും തമ്മിൽ സ്ത്രീധനതർക്കമുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. വരന്റെ കുടുംബം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ വധുവിന്റെ ബന്ധുക്കൾ ആക്രമിക്കുകയും വരനെ മുറിയിലിട്ട് പൂട്ടുകയും ചെയ്തുവെന്നും അതിനാലാണ് കൃത്യസമയത്ത് വിവാഹത്തിന് എത്താതിരുന്നതെന്നും വരന്റെ ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് പോലീസ് ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കിയെങ്കിലും വധു വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ വിവാഹം തീരുമാനിച്ചിരുന്ന വരനും പെണ്‍കുട്ടിയും ആറാഴ്ച മുൻപ് സമൂഹവിവാഹ ചടങ്ങിൽ വച്ച് വിവാഹിതരായിരുന്നു. ഒൗദ്യോഗീകമായ ചടങ്ങുകൾ കഴിയാതെ ഒന്നിച്ച് ജീവിക്കണ്ട എന്ന തീരുമാനത്തെ തുടർന്നാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും…
Read Moreബോളിവുഡ് പാർക്ക് പുലിപാർക്കാകും !! കടൽകടന്ന് തൃശൂരിന്റെ പുലികൾ ദുബായിയിലേക്ക്; ചില പ്രശ്നങ്ങള്‍ ബാക്കി…
സ്വന്തം ലേഖകൻ തൃശൂർ: കടൽകടന്ന് തൃശൂരിന്റെ പുലികൾ ദുബായിയിലേക്ക്. വെള്ളിയാഴ്ച ദുബായ് ബോളിവുഡ് പാർക്കിൽ നടക്കുന്ന വിസ്മയോത്സവത്തിന്റെ ഭാഗമായാണ് തൃശൂരിലെ പുലിക്കളി ദുബായിലെത്തുന്നത്. ഇത്തവണ നാലോണനാളിലെ പുലിക്കളിയിൽ തൃശൂർ നഗരത്തിൽ ചുവടുവെച്ച് പുലിക്കളിപ്രേമികളെ ആവേശത്തിലാഴ്ത്തിയ കോട്ടപ്പുറം ദേശത്തെ പുലികളാണ് മണൽനഗരത്തെ കൊടുന്പിരി കൊള്ളിക്കാൻ ദുബായിയിലെത്തുന്നത്. തൃശിവ കോട്ടപ്പുറത്തിന്റെ 10 പുലികളാണ് നാളെ നെടുന്പാശേരിയിൽ നിന്ന് ദുബായിയിലേക്ക് പറക്കുക. തൃശിവ കോട്ടപ്പുറത്തിന്റെ രാജേഷ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കുടവയറൻമാർ പുലികൾ കടൽകടക്കുന്നത്. സുരേഷാണ് പുലിവരയുടെ പ്രാമാണ്യം. പുലികളുടെ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച പുലിക്കളിയാണ് സാധാരണ ഗൾഫിൽ അവതരിപ്പിക്കാറാണ്. എന്നാൽ അതിനു പകരം തൃശൂരിൽ നാലോണനാളിൽ നടക്കാറുള്ള പുലിക്കളി തന്നെ ദുബായിയിൽ അവതരിപ്പിക്കണമെന്ന് മ്മ്ടെ തൃശൂർ എന്ന കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. അങ്ങിനെയാണ് ഇത്തവണ തൃശൂരിൽ നടന്ന പുലിക്കളിയിൽ മികച്ച പുലിവേഷത്തിനുള്ള സമ്മാനം നേടിയ കോട്ടപ്പുറം ദേശത്തെ പുലികളെ തേടി ഗൾഫിൽ…
Read Moreഎല്ലാം ശരിയാക്കാം അമ്മേ! തൊണ്ണൂറ്റി ഏഴാം വയസിൽ നീതി തേടി ജില്ലാ കളക്ടറുടെ മുന്നിൽ; ഒറ്റദിവസത്തിനുള്ളില്‍ എല്ലാം ശരിയാക്കാമെന്ന് കളക്ടര്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: എല്ലാ റവന്യൂ രേഖകളോടും കൂടി കൈവശം വച്ചിരുന്ന തന്റെ ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് തൊണ്ണൂറ്റി ഏഴുകാരി അന്നമ്മ കുഴിയില്‍ നടത്തിയ പോരാട്ടം വിജയത്തിലേക്ക്. കോഴിക്കോട് ജില്ലാ കളക്ടറോട് തന്റെ ദൈന്യത മുഖ ഭാവത്തിലൂടെ വെളിപ്പെടുത്തിയപ്പോള്‍ നികുതി സ്വീകരിക്കാനുള്ള നടപടി എത്രയും പെട്ടെന്ന് കൈകൊള്ളാമെന്ന് ജില്ലാ കളക്ടര്‍ എസ്.സാംബശിവറാവു ഉറപ്പുനല്‍കി. ഇന്ന് നികുതി സ്വീകരിച്ച് കൈവശവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കും. നികുതി സ്വീകരിക്കാനുള്ള നിര്‍ദേശം വില്ലേജ് ഓഫീസര്‍ക്ക് നല്കി. ഇതിന്റെ കോപ്പി നേരിട്ട് അന്നമ്മയുടെ മകള്‍ ത്യേസാമ്മയ്ക്ക് വാങ്ങാവുന്നതാണെന്നും അല്ലെങ്കില്‍ വാട്ട്സ് ആപ്പില്‍ അയച്ചുതരാമെന്നും കളക്ടര്‍ അറിയിച്ചു. ആദ്യം ഡെപ്യൂട്ടി കളക്ടര്‍ ലിജുവാണ് അന്നമ്മയുടെ മകളോടും കുടുംബാംഗങ്ങളോടും കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയത്. തുടര്‍ന്ന് അദ്ദേഹം വില്ലേജ് ഓഫീസറെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിയുകയും നികുതി സ്വീകരിക്കുന്നതിനുള്ള തടസം എന്തെന്ന് ചോദിക്കുകയും…
Read Moreപ്രതിഫലം ആവശ്യമില്ല! നിർഭയ പ്രതികൾക്ക് ആരാച്ചാരാകാൻ തയാറെന്നു പോലീസുകാരൻ; സുഭാഷ് ഇതിന് മുമ്പും വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്
ചെന്നൈ: നിർഭയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലിൽ കഴിയുന്ന പ്രതികളെ തൂക്കിലേറ്റാൻ അനുമതി ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥൻ. തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നുള്ള ഹെഡ് കോണ്‍സ്റ്റബിളാണ് ഈ ആവശ്യം ഉന്നയിച്ച് തമിഴ്നാട് ഡിജിപിക്കു കത്തു നൽകിയത്. പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരെ ലഭിക്കുന്നില്ലെന്ന വാർത്ത വായിച്ചറിഞ്ഞാണ് എസ്. സുഭാഷ് ശ്രീനിവാസൻ കത്തു നൽകിയത്. ശിക്ഷ നടപ്പാക്കാൻ തനിക്കു പ്രതിഫലം ആവശ്യമില്ലെന്നും പോലീസുകാരൻ കത്തിൽ പറഞ്ഞു. ഇത് ആദ്യമായല്ല സുഭാഷ് വാർത്തകളിൽ ഇടംപിടിക്കുന്നത്. നേരത്തെ, പരസ്യ ഏജൻസിക്കാർ മരത്തിൽ അടിച്ചു കയറ്റിയ ആണികൾ പറിച്ചുമാറ്റിയും സുഭാഷ് വാർത്തകളിൽ ഇടംനേടിയിരുന്നു.
Read Moreരാജ്യത്ത് സവാളവില വില കുതിച്ചുയർന്നതോടെ മോഷണവും പെരുകുന്നു; യുപിയില്‍ 50 കിലോ സവാള മോഷ്ടിച്ചു
ഗോരഖ്പുർ: രാജ്യത്ത് സവാളവില വില കുതിച്ചുയർന്നതോടെ മോഷണവും പെരുകുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ മാർക്കറ്റിൽ ബൈക്കിലെത്തിയ രണ്ടുപേർ 50 കിലോ സവാള ചാക്കുമായി കടന്നു. ഹോട്ടലിലേക്ക് ഉള്ളി വിതരണം ചെയ്യാൻ ഉന്തുവണ്ടിയിൽ പോകവെയാണ് സംഘം തട്ടിയെടുത്തത്. “യമുന എന്ന് പേരുള്ള തൊഴിലാളിയാണ് തന്റെ കടയിൽ നിന്ന് സ്ഥിരമായി സമീപത്തെ കടകളിൽ സവോള വിതരണം നടത്താറുള്ളത്. ഇന്ന് സമീപത്തെ ഒരു ഹോട്ടലിലേക്ക് ഉള്ളി വിതരണം ചെയ്യാൻ പോകവെ ബൈക്കിലെത്തിയ രണ്ടുപേർ ഒരു ചാക്ക് സവാള തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു’- ഫിറോസ് അഹ്മദ് റഈൻ മാധ്യമങ്ങളോട് പറഞ്ഞു. സവാള നഷ്ടപ്പെട്ട വ്യാപാരി ഫിറോസ് അഹ്മദ് റഈന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണം നടത്തിയതിന് ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുള്ളൂവെന്ന് പോലീസ് സർക്കിൾ ഓഫീസർ വി.പി സിംഗ് പറഞ്ഞു.
Read Moreകുറ്റിപ്പുറത്ത് അധ്യാപികയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം ! പീഡകനെ സഹായിച്ച പോലീസുകാരന് സസ്പെന്ഷന്…
കുറ്റിപ്പുറത്ത് അധ്യാപികയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസുകാരന് സസ്പെന്ഷന്. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയ. കുറ്റിപ്പുറം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുലൈമാനെയാണ് സസ്പെന്‍ഡ് ചെയ്തത്. കുന്നംകുളം പെരുമ്പിലാവ് സ്വദേശിയായ വട്ടപ്പറമ്പില്‍ മുഹമ്മദ് ഹാഫീസിന് നേരെയാണ് യുവതി പരാതി നല്‍കിയത്. യുവാവ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവതിയെ നിരവധി തവണ പീഡിപ്പിച്ച ഇയാള്‍ം നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതി ഗള്‍ഫില്‍ വസ്ത്ര നിര്‍മ്മാണശാലയില്‍ അഡ്മിനിസ്ട്രേഷന് ഓഫീസറാണ്. ലുക്ക്ഔട്ട് നോട്ടീസിറക്കി അവിടെ നിന്ന് ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി യുവതി നല്‍കിയിട്ടും ആദ്യഘട്ടത്തില്‍ പോലീസ് അത് കാര്യമായി എടുത്തില്ല. കുറ്റിപ്പുറം സ്റ്റേഷനില്‍ പരാതി…
Read Moreനിര്‍ഭയയെ ക്രൂരമായി ബലാല്‍സംഗം ചെയ്തവര്‍ക്കുള്ള തൂക്കുകയര്‍ നിര്‍മിക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു ! പ്രതികളെ തൂക്കിലേറ്റുന്നത് നിര്‍ഭയയെ ബലാല്‍സംഗം ചെയ്ത അതേദിവസം തന്നെ…
ഇന്ത്യന്‍ ജനതയുടെ മനസാക്ഷിയെ നടുക്കിയ നിര്‍ഭയക്കേസിലെ പ്രതികളെ അടുത്തയാഴ്ച തൂക്കിലേറ്റിയേക്കുമെന്ന് സൂചന. ഡിസംബര്‍ 16 തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെ തൂക്കിലേറ്റുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം തന്നെ നിര്‍ഭയ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ട് ഏഴ് വര്‍ഷം തികയുന്ന ദിനമാണ് തിങ്കളാഴ്ച എന്നതും നിര്‍ണായകമാവുകയാണ്. അതോടൊപ്പം തന്നെ 10 തൂക്കുകയര്‍ തയ്യാറാക്കി ഡിസംബര്‍ 14ന് മുമ്പ് നല്‍കണമെന്ന് ഇതിനോടകം തന്നെ ബിഹാറിലെ ബക്സാര്‍ ജില്ലയിലെ ഒരു ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കയര്‍ തയ്യാറാക്കാന്‍ മൂന്ന് ദിവസത്തോളം വേണം. അതേസമയം ഇത് ആര്‍ക്ക് വേണ്ടിയാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും, കാലങ്ങളായി ഇവിടെ നിന്ന് തൂക്കുകയര്‍ നിര്‍മിച്ച് നല്‍കാറുണ്ടെന്നും ബക്സാര്‍ ജയില്‍ സൂപ്രണ്ട് വിജയ് കുമാര്‍ അറോറ പറയുകയുന്നത്. ഇതേതുടര്‍ന്ന് അവസാനമായി തയ്യാറാക്കിയ ഒരു തൂക്കു കയറിന് ലഭിച്ചത് 1725 രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേതുടര്‍ന്ന് പ്രതികളുടെ ദയാഹര്‍ജി…
Read Moreഒരു മാറ്റമുണ്ട് വില്‍ജോയന്‍ ഇന്ന് കളിക്കുന്നില്ല ! കാരണം അദ്ദേഹം എന്റെ പെങ്ങള്‍ക്കൊപ്പം കട്ടിലില്‍ കിടക്കുകയാണ്; ക്രിക്കറ്റ് ലോകത്തെ ചിരിപ്പിച്ച് ഡുപ്ലെസിയുടെ മറുപടി
ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ലീഗിനിടെ ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലെസി നടത്തിയ പ്രസ്താവന ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചിരി പടര്‍ത്തുകയാണ്. ലീഗില്‍ പാള്‍ റോക്സിന്റെ നായകനായ ഡുപ്ലേസി, നെല്‍സണ്‍ മണ്ഡേല ബേ ജയന്റ്സിനെതിരായ മത്സരത്തിനു മുന്നോടിയായി ടോസംഗിനെത്തിയപ്പോഴാണ് രസകരമായ സംഭവം അരങ്ങേറിയത്. ടോസിങ്ങിനായി ഡുപ്ലേസിയും ബേ ജയന്റ്സ് ക്യാപ്റ്റന്‍ ട്രവര്‍ സ്മുട്സും ഗ്രൗണ്ടിലെത്തി. ടോസ് നേടിയത് സ്മുട്സ്. എന്നാല്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുന്നതായി അറിയിച്ച് സ്മട്സ് പവിലിയനിലേക്ക് മടങ്ങി. ഇതേത്തുടര്‍ന്ന് അവതാരകന് ഡുപ്ലേസിയുടെ നേര്‍ക്ക് മൈക്ക് നീട്ടി. ടീമില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ചോദിച്ചു. ഒരു മാറ്റമുണ്ട്. വില്‍ജോയന്‍ ഇന്ന് കളിക്കുന്നില്ല. അദ്ദേഹം എന്റെ പെങ്ങള്‍ക്കൊപ്പം കിടക്കയിലാണ്. അവരുടെ വിവാഹം ഇന്നലെയായിരുന്നു.’ഡുപ്ലേസിയുടെ മറുപടി കേട്ട അവതാരകന് പൊട്ടിച്ചിരിയോടെയാണ് പ്രതികരിച്ചത്. വളരെപ്പെട്ടെന്നു തന്നെ ക്രിക്കറ്റ് ലോകത്ത് ഡുപ്ലേസിയുടെ ഈ മറുപടി വൈറലാകുകയും ചെയ്തു.ദക്ഷിണാഫ്രിക്കന്‍ താരം ഹാര്‍ദുസ് വില്‍ജോയനും ഡുപ്ലേസിയുടെ സഹോദരി…
Read More