നിര്‍ഭയയെ ക്രൂരമായി ബലാല്‍സംഗം ചെയ്തവര്‍ക്കുള്ള തൂക്കുകയര്‍ നിര്‍മിക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു ! പ്രതികളെ തൂക്കിലേറ്റുന്നത് നിര്‍ഭയയെ ബലാല്‍സംഗം ചെയ്ത അതേദിവസം തന്നെ…

ഇന്ത്യന്‍ ജനതയുടെ മനസാക്ഷിയെ നടുക്കിയ നിര്‍ഭയക്കേസിലെ പ്രതികളെ അടുത്തയാഴ്ച തൂക്കിലേറ്റിയേക്കുമെന്ന് സൂചന. ഡിസംബര്‍ 16 തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെ തൂക്കിലേറ്റുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം തന്നെ നിര്‍ഭയ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ട് ഏഴ് വര്‍ഷം തികയുന്ന ദിനമാണ് തിങ്കളാഴ്ച എന്നതും നിര്‍ണായകമാവുകയാണ്. അതോടൊപ്പം തന്നെ 10 തൂക്കുകയര്‍ തയ്യാറാക്കി ഡിസംബര്‍ 14ന് മുമ്പ് നല്‍കണമെന്ന് ഇതിനോടകം തന്നെ ബിഹാറിലെ ബക്സാര്‍ ജില്ലയിലെ ഒരു ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കയര്‍ തയ്യാറാക്കാന്‍ മൂന്ന് ദിവസത്തോളം വേണം. അതേസമയം ഇത് ആര്‍ക്ക് വേണ്ടിയാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും, കാലങ്ങളായി ഇവിടെ നിന്ന് തൂക്കുകയര്‍ നിര്‍മിച്ച് നല്‍കാറുണ്ടെന്നും ബക്സാര്‍ ജയില്‍ സൂപ്രണ്ട് വിജയ് കുമാര്‍ അറോറ പറയുകയുന്നത്. ഇതേതുടര്‍ന്ന് അവസാനമായി തയ്യാറാക്കിയ ഒരു തൂക്കു കയറിന് ലഭിച്ചത് 1725 രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേതുടര്‍ന്ന് പ്രതികളുടെ ദയാഹര്‍ജി…

Read More

ഒരു മാറ്റമുണ്ട് വില്‍ജോയന്‍ ഇന്ന് കളിക്കുന്നില്ല ! കാരണം അദ്ദേഹം എന്റെ പെങ്ങള്‍ക്കൊപ്പം കട്ടിലില്‍ കിടക്കുകയാണ്; ക്രിക്കറ്റ് ലോകത്തെ ചിരിപ്പിച്ച് ഡുപ്ലെസിയുടെ മറുപടി

ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ലീഗിനിടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസി നടത്തിയ പ്രസ്താവന ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചിരി പടര്‍ത്തുകയാണ്. ലീഗില്‍ പാള്‍ റോക്‌സിന്റെ നായകനായ ഡുപ്ലേസി, നെല്‍സണ്‍ മണ്ഡേല ബേ ജയന്റ്‌സിനെതിരായ മത്സരത്തിനു മുന്നോടിയായി ടോസംഗിനെത്തിയപ്പോഴാണ് രസകരമായ സംഭവം അരങ്ങേറിയത്. ടോസിങ്ങിനായി ഡുപ്ലേസിയും ബേ ജയന്റ്‌സ് ക്യാപ്റ്റന്‍ ട്രവര്‍ സ്മുട്‌സും ഗ്രൗണ്ടിലെത്തി. ടോസ് നേടിയത് സ്മുട്‌സ്. എന്നാല്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുന്നതായി അറിയിച്ച് സ്മട്‌സ് പവിലിയനിലേക്ക് മടങ്ങി. ഇതേത്തുടര്‍ന്ന് അവതാരകന്‍ ഡുപ്ലേസിയുടെ നേര്‍ക്ക് മൈക്ക് നീട്ടി. ടീമില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ചോദിച്ചു. ഒരു മാറ്റമുണ്ട്. വില്‍ജോയന്‍ ഇന്ന് കളിക്കുന്നില്ല. അദ്ദേഹം എന്റെ പെങ്ങള്‍ക്കൊപ്പം കിടക്കയിലാണ്. അവരുടെ വിവാഹം ഇന്നലെയായിരുന്നു.’ഡുപ്ലേസിയുടെ മറുപടി കേട്ട അവതാരകന്‍ പൊട്ടിച്ചിരിയോടെയാണ് പ്രതികരിച്ചത്. വളരെപ്പെട്ടെന്നു തന്നെ ക്രിക്കറ്റ് ലോകത്ത് ഡുപ്ലേസിയുടെ ഈ മറുപടി വൈറലാകുകയും ചെയ്തു.ദക്ഷിണാഫ്രിക്കന്‍ താരം ഹാര്‍ദുസ് വില്‍ജോയനും ഡുപ്ലേസിയുടെ സഹോദരി…

Read More

കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചത് വെറും 24,000 തവണ; ഒടുവില്‍ 71കാരനെ പോലീസ് പൊക്കി; അപ്പൂപ്പന്റെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…

ആളുകള്‍ ഓരോ ആവശ്യങ്ങള്‍ക്കും കസ്റ്റമര്‍കെയറിലേക്ക് വിളിക്കുന്നത് സ്വഭാവികമാണ്. എന്നാല്‍ 24,000 തവണ കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുകയെന്നു പറഞ്ഞാല്‍ എന്തൊരു അക്രമമാണത്. ജപ്പാനിലാണ് സംഭവം. അകിതോഷി അകാമോട്ടോ എന്ന 71കാരനാണ് രണ്ടുവര്‍ഷത്തിനിടെ പരാതി പറയാനായി കസ്റ്റമര്‍ കെയറിലേക്ക് 24,000 തവണ വിളിച്ചത്. വിളി മൂത്തതോടെ ഇയാളെ പോലീസ് പൊക്കി. കസ്റ്റമര്‍കെയറില്‍ ലഭിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് സംശയം ചോദിക്കുക, ജീവനക്കാരെ അപമാനിച്ച് സംസാരിക്കുക തുടങ്ങിയവയായിരുന്നു ഇയാളുടെ പ്രധാന പണി. ചിലപ്പോള്‍ കസ്റ്റമര്‍ കെയറില്‍ കോള്‍ സ്വീകരിക്കുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യും. ജോലി ചെയ്യാന്‍ തടസം നില്‍ക്കുന്നു എന്ന് കാട്ടിയാണ് അകിതോഷിക്കെതിരെ കമ്പനി പരാതി നല്‍കിയത്. അവസാന എട്ടു ദിവസങ്ങള്‍ക്കിടെ നൂറിലധികം തവണ ഇയാള്‍ ഫോണ്‍ചെയ്തതോടെ സഹികെട്ട ജീവനക്കാര്‍ മേലധികാരികളെ അറിയിച്ചു. അവര്‍ പൊലീസിനെയും. സേവനം മോശമാണെന്നും കമ്പനി പ്രതിനിധി നേരില്‍ കണ്ട് മാപ്പുപറയണം എന്നുമായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും…

Read More

സംസ്ഥാന സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധനത്തെ അനുകൂലിച്ച് തയ്യാറാക്കിയത് ഉഗ്രന്‍ പോസ്റ്റര്‍ ! പക്ഷെ മുഖ്യമന്ത്രിയുടെ ഫോട്ടോയുടെ സ്ഥാനത്ത് വന്നത് മോഹന്‍ലാലിന്റെ ഫോട്ടോ;സംഭവം ഇങ്ങനെ…

സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് പോസ്റ്റര്‍ ഇറക്കിയ ഉത്തരേന്ത്യന്‍ കമ്പനി ഒടുവില്‍ ആപ്പിലായി. സര്‍ക്കാര്‍ 2020 ജനുവരി ഒന്ന് മുതല്‍ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ കമ്പനി പ്രചരിപ്പിച്ച പോസ്റ്ററില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോക്ക് പകരം കയറിക്കൂടിയത് നടന്‍ മോഹന്‍ലാലിന്റെ ചിത്രം. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പാണ് പടം മാറി പോസ്റ്റര്‍ പ്രചരിപ്പിച്ചത്. പിണറായി വിജയന്റെ ക്യാരക്ടര്‍ സ്‌കെച്ചെന്ന് കരുതി മോഹന്‍ലാലിന്റെ ചിത്രം അബദ്ധത്തില്‍ പോസ്റ്ററില്‍ ചേര്‍ക്കുകയായിരുന്നു. ഫേസ്ബുക്കില്‍ പലരും തെറ്റ് ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത യൂറോസേഫ്റ്റി കമ്പനി പകരം പിണറായി വിജയന്റെ യഥാര്‍ത്ഥ ചിത്രം ചേര്‍ത്തിട്ടുണ്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുമ്പ് പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടര്‍ സ്‌കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് തെറ്റിദ്ധരിച്ച് കമ്പനി പോസ്റ്ററില്‍ ചേര്‍ത്തത്. മോഹന്‍ലാലിനെ നായകനാക്കി കോമ്രേഡ് എന്ന സിനിമ…

Read More

എനിക്കതിശയം തോന്നുന്നു ! ആ ദൃശ്യങ്ങള്‍ കണ്ടതിനു ശേഷമാണ് സെക്‌സ് കോമഡി പ്രൊജക്ടുമായി പലരും എത്തിയത്; തുറന്നു പറച്ചിലുമായി രാധിക ആപ്‌തെ

കൈയ്യിലെത്തുന്ന ഏതു വേഷവും കൈയ്യടക്കത്തോടെ ചെയ്ത് സിനിമാപ്രേമികളുടെ കൈയ്യടി വാങ്ങിയ നടിയാണ് രാധിക ആപ്‌തെ. ഹിന്ദി സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടി പിന്നീട് തെന്നിന്ത്യന്‍ സിനിമലോകവും കീഴടക്കുകയായിരുന്നു. മലയാളത്തില്‍ ഫഹദിന്റെ നായികയായും രാധിക എത്തിയിരുന്നു. ഒരു കാലത്ത് സെക്സ് കോമഡികള്‍ മാത്രം ചെയ്യാനേ നിര്‍മാതാക്കള്‍ തന്നെ സമീപിച്ചിട്ടുള്ളൂവെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ രാധിക. പ്രോജക്ടുകള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള മാനദണ്ഡങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് രാധിക ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ” ‘ബദലാപുര്‍’ എന്ന ചിത്രത്തിലെ ഒരു സീനില്‍ ഞാന്‍ ചെയ്ത കഥാപാത്രത്തെ ഒരാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ബലമായി അയാള്‍ ഇരയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ദൃശ്യങ്ങള്‍ കണ്ടതിനു ശേഷമാണ് പലരും സെക്സ് കോമഡി പ്രോജക്ടുകളുമായി എന്നെ സമീപിച്ചത്. എനിക്കതിശയം തോന്നുന്നു. ഒരു ചിത്രത്തില്‍ എന്റെ കഥാപാത്രത്തെ മാനഭംഗപ്പെടുത്താനും കൊല്ലാനും ശ്രമിക്കുന്ന ഒരു മനുഷ്യന്‍ ഇരയുടെ വസ്ത്രം ബലംപ്രയോഗിച്ച് അഴിച്ചെടുത്തതു കണ്ട് ആ…

Read More

ഇതാവണമെടാ ഭര്‍ത്താവ് ! ആശുപത്രിയില്‍ ഭാര്യയ്ക്ക് ഇരിക്കാന്‍ കസേര കിട്ടിയില്ല; സ്വയം കസേരയായി ഭാര്യയെ മുതുകില്‍ ഇരുത്തി ഭര്‍ത്താവ്;വീഡിയോ തരംഗമാവുന്നു…

ഭാര്യമാരെ സ്‌നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കുന്ന ഭര്‍ത്താക്കന്മാരുണ്ട്. എന്നാല്‍ ഭാര്യയെ ഇരുത്താന്‍ സ്വയം കസേരയായി മാറിയ ഒരു യുവാവാണ് ഇവിടെ താരമായത്. ചൈനയില്‍ നിന്നാണ് ഭാര്യാ-ഭര്‍ത്തൃ ബന്ധത്തിന്റെ മനോഹരമായ വിഡിയോ പുറത്ത് വന്നത്. ഡോക്ടറെ കാണിക്കാനുള്ള ചെക്കപ്പിനായി ഭാര്യയെ കൊണ്ടു വന്നതായിരുന്നു ഭര്‍ത്താവ്. എന്നാല്‍ ഡോക്ടറെ കാണാനായി നിരവധി രോഗികള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. കുറേ സമയം കാത്തിരുന്നിട്ടും തിരക്ക് കുറഞ്ഞിരുന്നില്ല. ഇരിക്കാന്‍ സ്ഥലമില്ലാതെ ഭാര്യ ക്യൂവില്‍ നിന്നു തളര്‍ന്നപ്പോള്‍ മറ്റു മാര്‍ഗങ്ങള്‍ കാണാതെ ഭാര്യയെ ഭര്‍ത്താവ് സ്വന്തം ചുമലില്‍ ഇരുത്തുകയായിരുന്നു.തറയില്‍ മുതുക് കുനിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ എതിര്‍വശത്ത് നിരവധിപ്പേര്‍ കസേരകളില്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആരും ഗര്‍ഭിണിയായ സ്ത്രീയ്ക്ക് വേണ്ടി കസേര ഒഴിഞ്ഞു കൊടുത്തില്ല. ആശുപത്രിയുടെ സിസിടിവിയിലെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. വിഡിയോ കണ്ടവര്‍ ഭര്‍ത്താവിന്റെ കരുതലിനെ കുറിച്ച് പറഞ്ഞു. കൂടാതെ മറ്റുള്ളവരുടെ പ്രവൃത്തിയെ വിമര്‍ശിക്കുന്നുമുണ്ട്.

Read More

കോ​​ഹ്‌​ലി​​ക്കു വേ​​ണ്ട​​ത് കേ​​ര​​ള സ​​ദ്യ; ര​​വി​​ശാ​​സ്ത്രി​​ക്ക് ക​​രി​​മീ​​ൻ​​ പൊ​​ള്ളി​​ച്ച​​ത്; വെ​​സ്റ്റി​​ൻ​​ഡീ​​സ് താ​​ര​​ങ്ങ​​ൾക്ക് താ​​ത്പ​​ര്യം ചി​​ക്ക​​ൻ വി​​ഭ​​വ​​ങ്ങ​​ളോ​​ട്‌

തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്കാ​​യി ത​​യാ​​റാ​​ക്കു​​ന്ന​​ത് പൂ​​ർ​​ണ​​മാ​​യും വെ​​ജി​​റ്റേ​​റി​​യ​​ൻ വി​​ഭ​​വ​​ങ്ങ​​ൾ. ഹോ​​ട്ട​​ൽ ലീ​​ലാ റാ​​വി​​സി​​ൽ ക​​ഴി​​ഞ്ഞ ര​​ണ്ടു ത​​വ​​ണ എ​​ത്തി​​യ​​പ്പോ​​ഴും കോ​​ഹ്‌​ലി ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത് വെ​​ജി​​റ്റേ​​റി​​യ​​ൻ ഭ​​ക്ഷ​​ണ​​മാ​​യി​​രു​​ന്നു. അ​​തി​​ൽ ക​​ഴി​​ഞ്ഞ ത​​വ​​ണ ഉ​​ണ്ടാ​​ക്കി​​യ കേ​​ര​​ളാ സ​​ദ്യ ഏ​​റെ ഇ​​ഷ്ട​​പ്പെ​​ട്ട​​താ​​യി അ​​ന്നു വ്യ​​ക്ത​​മാ​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. അ​​ത്ത​​ര​​ത്തി​​ലു​​ള്ള ഭ​​ക്ഷ​​ണ​​ങ്ങ​​ൾ ആ​​വും ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​നാ​​യി ഇ​​ത്ത​​വ​​ണ​​യും ത​​യാ​​റാ​​ക്കു​​ക. ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​ക​​ൻ ര​​വി ശാ​​സ്ത്രി​​ക്ക് ഏ​​റെ ഇ​​ഷ്ട​​പ്പെ​​ട്ട​​ത് ക​​രി​​മീ​​ൻ പൊ​​ള്ളി​​ച്ച​​താ​​ണ്. ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളി​​ലേ​​റെ​​യും സീ​​ഫു​​ഡ് ഇ​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​രാ​​ണ്. അ​​തി​​നാ​​ൽ കാ​​യ​​ൽ, സ​​മു​​ദ്ര മ​​ത്സ്യ​​ങ്ങ​​ൾ​​കൊണ്ടു​​ള്ള വി​​വി​​ധ വി​​ഭ​​വ​​ങ്ങ​​ൾ ടീ​​മി​​നാ​​യി ഒ​​രു​​ക്കും. വെ​​സ്റ്റി​​ൻ​​ഡീ​​സ് താ​​ര​​ങ്ങ​​ൾക്ക് ചി​​ക്ക​​ൻ വി​​ഭ​​വ​​ങ്ങ​​ളോ​​ടാ​​ണ് താ​​ത്പ​​ര്യം. ബ​​ട്ട​​ർ ചി​​ക്ക​​ൻ മ​​സാ​​ല​​യും ത​​ന്തൂ​​ർ നാ​​നു​​മാ​​ണ് വി​​ൻ​​ഡീ​​സ് താ​​ര​​ങ്ങ​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. മീ​​ൻ​​ക​​റി​​യും മ​​ട്ട​​ൻ സ്റ്റ്യൂ​​വും ഗ്രി​​ൽ​​ഡ് ചി​​ക്ക​​നും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഇ​​രു​​ടീ​​മു​​ക​​ൾ​​ക്കും പൊ​​തു​​വാ​​യ ആ​​വ​​ശ്യം മ​​ത്സ്യ​​മാ​​ണ്.

Read More

ജ​സ്റ്റി​സ് ഫോ​ർ ഫാ​ത്തി​മ മ​ണ്ണേ​ൽ! കെ​എ​സ്ആ​ർ​ടി​സി എ​ന്‍റെ പെ​ങ്ങ​ളെ കൊ​ന്നു; സ​ഹോ​ദ​രി​യു​ടെ ജീ​വ​ൻ ക​വ​ർ​ന്ന കെ​എ​സ്ആ​ർ​ടി​സി​ക്കെ​തി​രെ യു​വാ​വി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം

ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ൽ അ​ല​ക്ഷ്യ​മാ​യി ഓ​ടി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് മ​ര​ണ​മ​ട​ഞ്ഞ ഫാ​ത്തി​മ ന​ജീ​ബ് വ​ലി​യ നൊ​മ്പ​മാ​യി നീ​റി നി​ൽ​ക്കു​ക​യാ​ണ്. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​കൊ​ണ്ട് ഒ​രു കു​ടും​ബ​ത്തി​ന്‍റെ മു​ഴു​വ​ൻ സ​ന്തോ​ഷം ന​ശി​പ്പി​ച്ച കെ​എ​സ്ആ​ർ​ടി​സി​യോ​ടു​ള്ള പ്ര​തി​ഷേ​ധം ത​ന്‍റെ കാ​റി​ൽ പ​തി​പ്പി​ച്ച സ്റ്റി​ക്ക​റി​ലൂ​ടെ അ​റി​യി​ക്കു​ക​യാ​ണ് ഫാ​ത്തി​മ​യു​ടെ സ​ഹോ​ദ​ര​ൻ ബി​ജി​ൽ. “കെ​എ​സ്ആ​ർ​ടി​സി എ​ന്‍റെ പെ​ങ്ങ​ളെ കൊ​ന്നു; ക​ഴു​ത മോ​ങ്ങു​ന്ന​ത് പോ​ലെ ഹോ​ണ്‍​മു​ഴ​ക്കി​യാ​ൽ നി​ങ്ങ​ൾ​ക്ക് എ​ന്നെ മ​റി​ക​ട​ക്കു​വാ​നാ​കി​ല്ല. ജ​സ്റ്റി​സ് ഫോ​ർ ഫാ​ത്തി​മ മ​ണ്ണേ​ൽ’ എ​ന്ന് ത​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റി​ലാ​ണ് ബി​ജി​ൽ പ​തി​പ്പി​ച്ച​ത്. ബി​ജി​ലി​ന്‍റെ പി​താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ ന​ജീ​ബി​ന്‍റെ മ​ക​ളാ​ണ് ഫാ​ത്തി​മ. ന​വം​ബ​ർ 11ന് ​രാ​ത്രി ദേ​ശി​യ പാ​ത​യി​ൽ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യ്ക്ക് സ​മീ​പ​മാ​ണ് പാ​ഞ്ഞെ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് ന​ജീ​ബും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റി​ൽ ഇ​ടി​ച്ച​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഫാ​ത്തി​മ മ​രി​ക്കു​ക​യും സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദി​ന്‍റെ വ​ല​ത് കൈ ​മു​റി​ഞ്ഞു പോ​കു​ക​യും ചെ​യ്തു. പി​ന്നീ​ട്…

Read More

40 തൊ​ഴി​ലാ​ളി​ക​ൾ, 30,000 ദി​ന​ങ്ങ​ൾ! ആകാശത്തോളം ഉയരത്തിൽ ആയംകടവ് പാലം; ആ​ശ​യം പ്ര​ഭാ​ക​ര​ൻ ക​മ്മീ​ഷ​ന്‍റേ​ത്; സ​വി​ശേ​ഷ​ത​ക​ൾ ഏ​റെ

കാ​ഞ്ഞ​ങ്ങാ​ട്: ആ​ഴ​മു​ള്ള ഒ​രു ക​ട​വി​ൽ പാ​ലം കെ​ട്ടു​മോ? ഇ​ന്ന​ത്തെ കാ​ല​ത്ത് ഏ​റ്റ​വും ചു​രു​ങ്ങി​യ ചെ​ല​വി​ൽ പാ​ലം നി​ർ​മി​ക്കാ​ൻ വ​ഴി തേ​ടു​മ്പോ​ഴാ​ണ് ഇ​വി​ടെ പെ​രി​യ ഗ്രാ​മ​ത്തി​ൽ ആ​ഴ​മു​ള്ള ഒ​രു ക​ട​വി​ൽ റോ​ഡ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. അ​ത് സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രു ‘സം​ഭ​വ’മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​താ​യ​ത് ജ​ല​നി​ര​പ്പി​ൽ നി​ന്ന് ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ നി​ർ​മി​ച്ച പാ​ലം. അ​ങ്ങ​നെ പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ ആ​യ​മ്പാ​റ​ക്ക​ടു​ത്ത് ആ​യം​ക​ട​വി​ലെ പാ​ലം നാ​ട്ടി​ൽ ച​രി​ത്ര​സം​ഭ​വ​മാ​യി. ഉ​യ​രം തെ​ങ്ങോ​ളം പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്തി​നെ​യും ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​നെ​യും വേ​ർ​തി​രി​ക്കു​ന്ന​താ​ണ് ച​ന്ദ്ര​ഗി​രി​പ്പു​ഴ​യു​ടെ കൈ​വ​ഴി​യാ​യ ക​രി​ച്ചേ​രിപ്പു​ഴ. ക​രി​ച്ചേ​രിപ്പുഴ​യെ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന​തി​നു ആ​റ് കി​ലോ​മീ​റ്റ​ർ മു​ക​ളി​ൽ ഇ​ത് വാ​വ​ടു​ക്കം പു​ഴ​യാ​ണ്. ഇ​വി​ടെ ക​ട​ത്തു​ള്ള സ്ഥ​ല​മാ​ണ് ആ​യം​ക​ട​വ്. പാ​ലം നി​ല​വി​ൽ വ​രു​ന്ന​തു​വ​രെ ആ​ഴ​മു​ള്ള ഈ ​പു​ഴ ക​ട​ക്കാ​ൻ ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മു​ള്ള​വ​ർ​ക്ക് തോ​ണി​യാ​യി​രു​ന്നു ആ​ശ്ര​യം. റോ​ഡു​വ​ഴി​യാ​ണെ​ങ്കി​ൽ പൊ​യി​നാ​ച്ചി വ​ഴി വേ​ണം പെ​രി​യ​യി​ലെ​ത്താ​ൻ. ദൂ​ര​ത്തി​നു പു​റ​മേ ഇ​ത് സ​മ​യ​ന​ഷ്ട​വും സൃ​ഷ്ടി​ച്ചു. മ​ഴ​ക്കാ​ല​ത്ത്…

Read More

ആ​ൽ​ബ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​ൻ! ശാ​സ്ത്രീ​യ​മാ​യി സം​ഗീ​തം പഠിച്ചിട്ടില്ല; കു​റ്റാ​ന്വേ​ഷ​ണ മി​ക​വി​നൊ​പ്പം സം​ഗീ​ത​ത്തി​ൽ തി​ള​ങ്ങി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ

സീ​മ മോ​ഹ​ൻ​ലാ​ൽ കു​റ്റാ​ന്വേ​ഷ​ണ മി​ക​വി​നൊ​പ്പം സം​ഗീ​ത ലോ​ക​ത്തും ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ് പി.​എ​സ് ഷി​ജു എ​ന്ന സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ. ശാ​സ്ത്രീ​യ​മാ​യി സം​ഗീ​തം പ​ഠി​ക്കാ​തെ ത​ന്നെ സം​ഗീ​ത ലോ​ക​ത്ത് വി​സ്മ​യ​മൊ​രു​ക്കു​ക​യാ​ണ് ഇ​ദേ​ഹം. ആ​ല​പ്പു​ഴ കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യ ഷി​ജു പാ​ടി​യ പ​ല ആ​ൽ​ബ​ങ്ങ​ളും ഇ​തി​ന​കം ത​ന്നെ ഹി​റ്റാ​യി ക​ഴി​ഞ്ഞു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലൂ​ടെ തു​ട​ക്കം ര​ണ്ടു വ​ർ​ഷം മു​ന്പ് ഹി​ൽ​പാ​ല​സ് സി​ഐ ആ​യി​രി​ക്കെ തൃ​പ്പൂ​ണി​ത്തു​റ ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഒ​രു പാ​ട്ടു​പാ​ടി​യാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. ജോ​ണ്‍​സ​ണ്‍ മാ​ഷി​ന്‍റെ മെ​ല്ലേ മെ​ല്ലേ മു​ഖ​പ​ടം എ​ന്ന പാ​ട്ടാ​ണ് ഷി​ജു പാ​ടി​യ​ത്. നി​റ​ഞ്ഞു ക​വി​ഞ്ഞ സ​ദ​സി​ൽ നി​ന്നു ല​ഭി​ച്ച ക​ര​ഘോ​ഷം അ​ദേ​ഹ​ത്തി​ന് ആ​ത്മ​വി​ശ്വാ​സ​മേ​കി. തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ര​ണ്ടു മ്യൂ​സി​ക് ക്ല​ബു​ക​ളി​ൽ പാ​ടാ​ൻ തു​ട​ങ്ങി. പി​ന്നീ​ട് ഒ​രു സു​ഹൃ​ത്തി​ന്‍റെ സ്റ്റു​ഡി​യോ​യി​ൽ റി​ക്കാ​ർ​ഡ് ചെ​യ്ത ര​ണ്ടു മൂ​ന്നു പാ​ട്ടു​ക​ൾ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ നി​ന്ന്…

Read More