കാഞ്ഞങ്ങാട്: ആഴമുള്ള ഒരു കടവിൽ പാലം കെട്ടുമോ? ഇന്നത്തെ കാലത്ത് ഏറ്റവും ചുരുങ്ങിയ ചെലവിൽ പാലം നിർമിക്കാൻ വഴി തേടുമ്പോഴാണ് ഇവിടെ പെരിയ ഗ്രാമത്തിൽ ആഴമുള്ള ഒരു കടവിൽ റോഡ് പാലം നിർമിക്കുന്നത്. അത് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പിന്റെ ചരിത്രത്തിൽ ഒരു ‘സംഭവ’മായി മാറിയിരിക്കുകയാണ്. അതായത് ജലനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ നിർമിച്ച പാലം. അങ്ങനെ പുല്ലൂർ-പെരിയ പഞ്ചായത്തിലെ ആയമ്പാറക്കടുത്ത് ആയംകടവിലെ പാലം നാട്ടിൽ ചരിത്രസംഭവമായി. ഉയരം തെങ്ങോളം പുല്ലൂർ-പെരിയ പഞ്ചായത്തിനെയും ബേഡഡുക്ക പഞ്ചായത്തിനെയും വേർതിരിക്കുന്നതാണ് ചന്ദ്രഗിരിപ്പുഴയുടെ കൈവഴിയായ കരിച്ചേരിപ്പുഴ. കരിച്ചേരിപ്പുഴയെന്നു വിളിക്കപ്പെടുന്നതിനു ആറ് കിലോമീറ്റർ മുകളിൽ ഇത് വാവടുക്കം പുഴയാണ്. ഇവിടെ കടത്തുള്ള സ്ഥലമാണ് ആയംകടവ്. പാലം നിലവിൽ വരുന്നതുവരെ ആഴമുള്ള ഈ പുഴ കടക്കാൻ ഇരു പഞ്ചായത്തുകളിലുമുള്ളവർക്ക് തോണിയായിരുന്നു ആശ്രയം. റോഡുവഴിയാണെങ്കിൽ പൊയിനാച്ചി വഴി വേണം പെരിയയിലെത്താൻ. ദൂരത്തിനു പുറമേ ഇത് സമയനഷ്ടവും സൃഷ്ടിച്ചു. മഴക്കാലത്ത്…
Read MoreCategory: Today’S Special
ആൽബങ്ങളിലൂടെ ശ്രദ്ധേയൻ! ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല; കുറ്റാന്വേഷണ മികവിനൊപ്പം സംഗീതത്തിൽ തിളങ്ങി സർക്കിൾ ഇൻസ്പെക്ടർ
സീമ മോഹൻലാൽ കുറ്റാന്വേഷണ മികവിനൊപ്പം സംഗീത ലോകത്തും ശ്രദ്ധേയമാകുകയാണ് പി.എസ് ഷിജു എന്ന സർക്കിൾ ഇൻസ്പെക്ടർ. ശാസ്ത്രീയമായി സംഗീതം പഠിക്കാതെ തന്നെ സംഗീത ലോകത്ത് വിസ്മയമൊരുക്കുകയാണ് ഇദേഹം. ആലപ്പുഴ കുത്തിയതോട് പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറായ ഷിജു പാടിയ പല ആൽബങ്ങളും ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. ഓണാഘോഷ പരിപാടിയിലൂടെ തുടക്കം രണ്ടു വർഷം മുന്‍പ് ഹിൽപാലസ് സിഐ ആയിരിക്കെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ ഓണാഘോഷ പരിപാടിയിൽ ഒരു പാട്ടുപാടിയായിരുന്നു അരങ്ങേറ്റം. ജോണ്സണ് മാഷിന്റെ മെല്ലേ മെല്ലേ മുഖപടം എന്ന പാട്ടാണ് ഷിജു പാടിയത്. നിറഞ്ഞു കവിഞ്ഞ സദസിൽ നിന്നു ലഭിച്ച കരഘോഷം അദേഹത്തിന് ആത്മവിശ്വാസമേകി. തുടർന്ന് തൃപ്പൂണിത്തുറയിലെ രണ്ടു മ്യൂസിക് ക്ലബുകളിൽ പാടാൻ തുടങ്ങി. പിന്നീട് ഒരു സുഹൃത്തിന്റെ സ്റ്റുഡിയോയിൽ റിക്കാർഡ് ചെയ്ത രണ്ടു മൂന്നു പാട്ടുകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് സോഷ്യൽമീഡിയയിൽ നിന്ന്…
Read Moreഞങ്ങളുടെ കുഞ്ഞിന് പേരിടുമോ? മറുത്തുപറഞ്ഞില്ല, രാഹുല്‍ വിളിച്ചു അവന്റെ കുഞ്ഞുകാതുകളില്‍ ആ പേര്; മകനു രാഹുല്‍ പേരിട്ടതിന്റെ ആഹ്ലാദത്തില്‍ യുവദമ്പതികള്‍
വൈത്തിരി: മകനു രാഹുൽഗാന്ധി എംപി പേരിട്ടതിന്റെ ആഹ്ളാദത്തിൽ യുവദന്പതികൾ. കണ്ണൂർ ചെന്പേരിയിലെ ലിജോയുടെയും വയനാട് സുഗന്ധഗിരി കോളിച്ചാലിലെ ശ്യാമിലിയുടെയും ആണ്‍കുഞ്ഞിനാണ് രാഹുൽ ഗാന്ധി ഇവാൻ ലിജോ എന്ന് പേരിട്ടത്. താലൂക്ക് ഗവ.ആശുപത്രിയിലെ പുതിയ ബ്ലോക്ക് ഉദ്ഘാടത്തിനു എത്തിയപ്പോഴാണ് കൈക്കുഞ്ഞുമായി ലിജോ രാഹുലിനെ സമീപിച്ചത്. കുഞ്ഞിനു പേരിടണമെന്നു ലിജോ അഭ്യർഥിച്ചപ്പോൾ രാഹുൽ മറുത്തുപറഞ്ഞില്ല. വേദിയിലുണ്ടായിരുന്ന എഐസിസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എംഎൽഎമാരായ സി.കെ. ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തന്പി എന്നിവരുമായി സംസാരിച്ചശേഷം രാഹുൽ കുഞ്ഞിനെ പേർ വിളിച്ചു-ഇവാൻ ലിജോ. യൂത്ത് കോണ്‍ഗ്രസ് എരുവേശി മണ്ഡലം പ്രസിഡന്റും കണ്ണൂർ ജില്ലാ ബാങ്ക് ചെന്പേരി ശാഖയിൽ ജീവനക്കാരനുമാണ് ലിജോ.
Read Moreമാറ്റങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് സംഭവിക്കട്ടെ! നിലപാടുകള്‍ കാരണം അവസരം നഷ്ടമായി; ഇനിയും തുടരും; മനസുതുറന്ന് രമ്യ നമ്പീശന്
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് സ്വീകരിച്ച നിലപാടുകളുടെ പേരിൽ സിനിമയിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞുവെന്ന് നടി രമ്യ നമ്പീശൻ. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. ചില നിലപാടുകൾ സ്വീകരിക്കുമ്പോൾ പലതും നഷ്ടപ്പെടുത്തേണ്ടതായി വരും. മാറ്റങ്ങൾ ഉണ്ടാകുകയാണെങ്കിൽ അത് സംഭവിക്കട്ടേ എന്ന് കരുതിയാണ് ഇങ്ങനെയുള്ള നിലപാടുകൾ സ്വീകരിക്കുന്നത്. എന്നാൽ ഇതിനു ശേഷം സിനിമയിൽ നിന്നും അവസരങ്ങൾ കുറഞ്ഞിട്ടുണ്ട്. പിന്നീട് എനിക്ക് അവസരം ലഭിച്ചത് സുഹൃത്തുക്കളുടെ സിനിമകളിൽ മാത്രമാണ്. അവർ വലിയ പിന്തുണ നൽകിയിരുന്നു. പറയുവാനുള്ള കാര്യങ്ങൾ പറയുകയാണ് ചെയ്തത്. അത് ഇനിയും തുടരും. രമ്യ നമ്പീശൻ പറഞ്ഞു.
Read Moreപറഞ്ഞ വാക്കുകൾ എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിച്ചു; തെറ്റായി പറഞ്ഞ വാക്കിനെ ട്രോളിക്കൊല്ലുന്നു; കേരള പത്രപ്രവർത്തക യൂണിയൻ സമ്മേളനത്തിൽ ദുരനുഭവങ്ങൾ പങ്കുവച്ച് കാനം, തിരുവഞ്ചൂർ, സികെപി
സ്വന്തം ലേഖകൻ തൃശൂർ: വാർത്താചാനലുകൾ തമ്മിലുള്ള കടുത്ത മത്സരം വളച്ചൊടിച്ചും മായം കലർത്തിയുമുള്ള വാർത്തകളും തെറ്റായ വാർത്തകളും ജനങ്ങളിലേക്ക് എത്തിക്കുന്ന ദുരവസ്ഥയിലേക്കെത്തിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമസഭയിൽ അബദ്ധവശാൽ ഒരു വാക്കു തെറ്റായി ഉച്ചരിച്ചുപോയത് ട്രോളാക്കി അധിക്ഷേപിക്കുന്ന സംസ്കാരത്തിലേക്കു മാധ്യമരംഗം മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതെല്ലാം തമാശയാണെന്ന് മാധ്യമപ്രവർത്തകർ പറയും, എന്നാൽ അതു ഞങ്ങളുടെ ജീവിതത്തിന്മേലാണ് ആ തമാശകളിയെന്ന് ഓർക്കണം. തിരുവഞ്ചൂർ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ബഹളമെല്ലാം കഴിഞ്ഞ് രണ്ടു ദിവസം വിശ്രമിക്കാൻ കുടുംബസമേതം കന്യാകുമാരിയിലേക്കു പോയ തന്നെ ചാനൽ കാമറകളുമായി പിറകേ നടന്നു വേട്ടയാടിയതിന്റെ വിശേഷമാണ് ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന സി.കെ. പത്മനാഭൻ അവതരിപ്പിച്ചത്. കേരള പത്രപ്രവർത്തക യൂണിയൻ 55-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജവഹർ ബാലഭവനിൽ നടന്ന “ദുരനുഭവങ്ങൾ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ കൊച്ചിയിൽ സിപിഐയുടെ എൽദോ ഏബ്രഹാം എംഎൽഎക്ക്…
Read Moreകല്യാണം കഴിക്കാൻ കാമുകി വിഷം കഴിച്ചു; കല്യാണം കഴിച്ച വിഷമത്തിൽ കാമുകൻ നാടുവിട്ടു; ഒടുവില്‍ കാമുകൻ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി
പൂന: ജീവനൊടുക്കാൻ ശ്രമിച്ച കാമുകിയെ ആശുപത്രിയിൽവച്ച് വിവാഹം കഴിക്കേണ്ടിവന്ന യുവാവ് ഇവിടെനിന്നും മുങ്ങി. പൂനയിലെ ചാകാനിലാണ് സംഭവം. വിവാഹ വാഗ്ദാനം നിരസിച്ചതോടെയാണ് യുവതി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിലായത്. ഇതോടെ യുവാവ് വിവാഹത്തിന് നിർബന്ധിതനാകുകയായിരുന്നു. എന്നാൽ വിവാഹ ശേഷം കാമുകൻ ആശുപത്രിയിൽനിന്നും കടന്നുകളഞ്ഞു. കാമുകൻ മുങ്ങിയെന്നു മനസിലായ യുവതി ലൈംഗീകമായി പീഡിപ്പിച്ചെന്ന് പോലീസിൽ പരാതിയും നൽകി. സൂരജ് നൽവാഡെയെന്ന യുവാവാണ് കാമുകിയെ കബിളിപ്പിച്ച് ആശുപത്രിയിൽനിന്നും കടന്നുകളഞ്ഞത്. താഴ്ന്ന ജാതിയിൽപ്പെട്ട ആളായതിനാലാണ് തന്നെ വിവാഹം കഴിക്കാൻ സൂരജ് വിസമ്മതിച്ചതെന്ന് പെൺകുട്ടി പറയുന്നു. പെൺകുട്ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യുവാവിനായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Read Moreകൊലക്കയര്‍ വലിക്കാന്‍ എന്റെ കൈകള്‍ വിറയ്ക്കില്ല! രാജ്യം തലകുനിച്ച നിര്‍ഭയ കേസിലെ പ്രതികളുടെ ആരാച്ചാരാകാന്‍ അനുമതി തേടി കോട്ടയം സ്വദേശി നവില്‍ ടോം ജയിംസ്
ജോമി കുര്യാക്കോസ് കോട്ടയം: “കൊലക്കയർ വലിക്കാൻ എന്റെ കൈകൾ വിറയ്ക്കില്ല. രാജ്യം തലകുനിച്ച നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ എനിക്കു ഭയമില്ല. തിഹാർ ജയിൽ സൂപ്രണ്ട് അനുവദിച്ചാൽ ഞാൻ ആരാച്ചാരാകും’. പാലാ കുടക്കച്ചിറ സ്വദേശിയും ഡൽഹിയിൽ താമസക്കാരനുമായ നവീൽ ടോം ജയിംസ് കണ്ണാട്ട് നിർഭയ പ്രതികളുടെ ആരാച്ചാരാകാൻ രംഗത്തു വന്നിരിക്കുന്നു. “എന്നെ പിന്തിരിപ്പിക്കാൻ ആരും നോക്കണ്ട. കോട്ടയത്തെ അഗതിമന്ദിരങ്ങളിൽ വർഷങ്ങൾ ആതുരസേവനം ചെയ്തയാളാണ് ഞാൻ. കൊടുംക്രൂരത നടത്തിയ കുറ്റവാളികൾക്കു തൂക്കുകയർ ഒരുക്കാൻ ഏതറ്റം വരെയും പോകും.’’ നിർഭയ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാർമാർ ഇല്ലെന്ന വാർത്തയ്ക്കു പിന്നാലെയാണു കൂട്ടുകാർക്കിടയിൽ “നീതിമാൻ’ എന്നറിയപ്പെടുന്ന നവീൽ ടോം ജയിംസ് ഡൽഹി സെൻട്രൽ ജയിലിന്റെ സൂപ്രണ്ടും പ്രിസണ്‍സ് അഡീഷണൽ ഇൻസ്പെക്ടർ ജനറലുമായ മുകേഷ് പ്രസാദിന് ഇ മെയിൽ അയച്ചിരിക്കുന്നത്. പ്രതികളെ തൂക്കിക്കൊല്ലുന്നതിൽ പ്രതിഫലം ലഭിച്ചാൽ വയനാട്ടിലെ ആദിവാസി മേഖലയിൽ ആംബുലൻസ് വാങ്ങാൻ ഈ…
Read Moreകല നല്ലതുതന്നെയാണ്, പക്ഷേ അതു ജീവിത മാർഗമാക്കിയാൽ ശരിയാവില്ല! പോലീസ് വേഷങ്ങളിൽ തിളങ്ങിയ എസ്ഐ അഗസ്റ്റിൻ വർഗീസിന്റെ ജീവിതത്തിലൂടെ
സീമ മോഹൻലാൽ “കല നല്ലതുതന്നെയാണ്. പക്ഷേ അതു ജീവിത മാർഗമാക്കിയാൽ ശരിയാവില്ല. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടണമെങ്കിൽ ഒരു തൊഴിൽ വേണം.’’ വർഷങ്ങൾക്കു മുന്‍പ് അമ്മ ഏലിക്കുട്ടി പറഞ്ഞ വാക്കുകൾ ഇന്നും അഗസ്റ്റിൻ വർഗീസ് എന്ന പോലീസ് സബ് ഇൻസ്പെക്ടറുടെ ഓർമയിലുണ്ട്. വർഷങ്ങൾക്കിപ്പുറം പോലീസ് ജോലിക്കൊപ്പം വെള്ളിത്തിരയിലും തിളങ്ങുകയാണ് അഗസ്റ്റിൻ വർഗീസ് എന്ന ഈ പോലീസ് ഓഫീസർ. കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയൻ തൃപ്പൂണിത്തുറയിൽ സബ് ഇൻസ്പെക്ടറാണ് ഇദേഹം. കലയെ കൂട്ടുപിടിച്ച കുടുംബം കുട്ടിക്കാലം മുതൽ കലയോടു കൂട്ടുകൂടിയുള്ള ജീവിതമായിരുന്നു അഗസ്റ്റിന്റേത്. പിതാവ് കണ്ണൂർ തളിപ്പറന്പ് വർഗീസ് കാഞ്ഞിരപ്പള്ളി അറിയപ്പെടുന്ന നാടകനടൻ ആയിരുന്നു. വീട്ടിൽ തന്നെയായിരുന്നു പലപ്പോഴും റിഹേഴ്സൽ ക്യാന്പ്. അതുകൊണ്ടുതന്നെ അഗസ്റ്റിന് കുട്ടിക്കാലം മുതൽ കലയോട് താത്പര്യമായിരുന്നു. തീരെ ചെറുപ്പത്തിൽതന്നെ അച്ഛന്റെ നാടക റിഹേഴ്സൽ സശ്രദ്ധം വീക്ഷിക്കും. അതിനുശേഷം സഹോദരങ്ങൾക്കു മുന്നിൽ ഓരോ കഥാപാത്രങ്ങളെയും അഭിനയിച്ചു…
Read Moreആദ്യവിവാഹബന്ധം 2017ൽ വേർപെടുത്തി! കഴിഞ്ഞ വർഷം മറ്റൊരു വിവാഹം; അമ്മയാകുന്ന സന്തോഷത്തിൽ ദിവ്യ ഉണ്ണി; ആദ്യവിവാഹത്തിൽ രണ്ടു മക്കളുണ്ട്
വീണ്ടും അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി. വളകാപ്പ് ചടങ്ങിന്റെ ദൃശ്യങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചുകൊണ്ടാണ് ദിവ്യ ഉണ്ണി സന്തോഷം പ്രകടിപ്പിച്ചത്. ആദ്യവിവാഹബന്ധം 2017ൽ വേർപെടുത്തിയ ശേഷം കഴിഞ്ഞ വർഷമായിരുന്നു അമേരിക്കയിൽ എൻജിനീയറായ അരുൺ കുമാറിനെ ദിവ്യ ഉണ്ണി വിവാഹം കഴിച്ചത്. ആദ്യവിവാഹത്തിൽ രണ്ടു മക്കളുണ്ട്. ഇവർ ദിവ്യ ഉണ്ണിക്കൊപ്പമാണ് ഇപ്പോൾ. View this post on Instagram #ammaandme #ammayumnjanum #bangleceremony #valakappu #seeking #allprayersandwellwishes and #blessings #motherhoodablessingfromgod #divyaaunni PC: @shalini.rajendrann A post shared by Divyaa Unni (@divyaaunni) on Dec 4, 2019 at 2:40pm PST
Read Moreഞങ്ങൾക്ക് മുന്നോട്ട് പോയെ പറ്റൂ..! വൃക്കരോഗത്തിനും രക്താർബുദത്തിനും അതുലിനെ വിട്ടുകൊടുക്കാൻ ഷബ്നയ്ക്കാവില്ല; വിധിയോട് പട പൊരുതി ഒരു കുടുംബം
കൈപ്പിടിയിൽ നിന്നും തെന്നി വഴുതി മാറുന്ന ജീവിതത്തെ പിടിച്ചു നിർത്തുവാനുള്ള ശ്രമത്തിലാണ് ഷബ്ന അതുൽ എന്ന യുവതി. സന്തോഷം നിറഞ്ഞു നിൽക്കേണ്ട ചെറിയ ജീവിതത്തിൽ പരീക്ഷണങ്ങളും വേദനകളും നൽകി ദൈവം അലങ്കരിക്കുമ്പോൾ തോറ്റു കൊടുക്കില്ലെന്ന പ്രതിജ്ഞയെടുത്ത ഷബ്നയ്ക്ക് നേരിടേണ്ടി വരുന്നത് കൂടുതൽ ബുദ്ധിമുട്ടുകളാണ്. തന്റെ പ്രിയ ഭർത്താവിന്റെ ഇരു വൃക്കകളും തകരാറിലായതാണ് ഷബ്നയുടെ കുടുംബത്തോട് വിധി കാണിച്ച ആദ്യത്തെ ക്രൂരത. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയപ്പോഴേക്കും വിധി വീണ്ടും ഇവർക്ക് മുൻപിൽ വിലങ്ങ് തടിയായി നിന്നു. ഇത്തവണ ഇവർക്ക് മേൽ കരിനിഴൽ വീഴ്ത്തിയത് രക്താർബുദത്തിന്റെ രൂപത്തിലായിരുന്നു. ഫേസ്ബുക്കിലൂടെയാണ് തങ്ങൾ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ഷബ്ന പങ്കുവച്ചത്. മനോധൈര്യം ഒന്നു കൊണ്ടു മാത്രം ജീവിതത്തെ നേരിടുന്ന ഷബ്നയും ഭർത്താവും പ്രതീക്ഷ കൈവിട്ടിട്ടില്ല. വിധിക്കു മുൻപിൽ തോറ്റ് കൊടുക്കില്ലെന്ന് നിശ്ചയിച്ചുപ്പിച്ച് മുൻപോട്ടുള്ള ജീവിതത്തിന് കൂടുതൽ ധൈര്യം സംഭരിക്കുകയാണിവർ. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…
Read More