നീതിപീഠമായ കോടതിയുടെ പലവിധികളും പൊതുജനങ്ങളെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തിലൊരു വിധിയിലൂടെ ഇപ്പോള്‍ സകലരെയും ഞെട്ടിച്ചിരിക്കുന്നത് ഫ്രഞ്ച് കോടതിയാണ്. ഔദ്യോഗിക യാത്രയ്ക്കിടെ കണ്ടുമുട്ടിയ യുവതിയുമൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചയാളുടെ കുടുംബത്തിന് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാണ് ഫ്രഞ്ച് കോടതിയുടെ വിധി. ജോലിസ്ഥലത്തെ അപകടമായി കണ്ടാണ് കോടതിയുടെ ഉത്തരവ്. സേവ്യര്‍ എന്നയാളാണ് 2013ല്‍ മരണപ്പെട്ടത്. ടിഎസ്ഒ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരനായ സേവ്യര്‍ ലൊയിറെറ്റില്‍ കമ്പനിയ്ക്കു വേണ്ടി ബിസിനസ് യോഗത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അവിടെവച്ച് പരിചയപ്പെട്ട ഒരു അപരിചിതയുമായി ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതിനിടെ ഹൃദയാഘാതം സംഭവിച്ച് മരിക്കുകയായുമായിരുന്നു. നഷ്ടപരിഹാരമാവശ്യപ്പെട്ട് കമ്പനിക്കെതിരെ സേവ്യറിന്റെ കുടുംബം കോടതിയെ സമീപിച്ചു. പാരീസിലെ അപ്പീല്‍ കോടതിയാണ് മരണം തൊഴിലിടത്തെ അപകടമായി കണക്കാക്കി നഷ്ടപരിഹാരം നല്കാന് ഇക്കഴിഞ്ഞ മേയില്‍ വിധിച്ചത്. ഹര്‍ജിക്കാരുടെ അഭിഭാഷക സാറാ ബല്ല്യൂട്ട് വിധിപ്പകര്‍പ്പ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍…
Read MoreCategory: Today’S Special
സിനിമാ നടിയെപ്പോലെ ആകണമെന്ന് ആഗ്രഹിക്കുന്ന എല്ലാ സുന്ദരിമാര്‍ക്കും വേണ്ടി! ഈ മേക്കപ്പും തിളങ്ങുന്ന ചര്‍മവുമെല്ലാം വെറും മറ; മേക്കപ്പ് വീഡിയോ പങ്കുവച്ച് വരലക്ഷ്മി
ഈ സിനിമാ നടന്മാരേയും നടിമാരേയുമൊക്കെ കാണാന്‍ എന്തു രസാല്ലേ… എന്നു ചിന്തിക്കാത്തവര്‍ ചുരുക്കമാണ്. അവരെപ്പോലെ തിളങ്ങുന്ന കണ്ണുകളും മിനുസമുള്ള ചര്‍മ്മവുമെല്ലാം ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്. എത്ര കോസ്റ്റ്ലി മേക്ക് ഓവര്‍ നടത്തിയും സിനിമാ താരത്തെപ്പോലെ ആകണം എന്നു പറയുന്നവരും ചുരുക്കമല്ല. എന്നാല്‍ ഈ മേക്കപ്പും തിളങ്ങുന്ന ചര്‍മവുമെല്ലാം വെറും മറയാണ് എന്ന കാര്യം നമ്മള് മനസിലാക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ താരമായ വരലക്ഷ്മിയാണ് തന്റെ മേക്കപ്പ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സിനിമാ നടിയെപ്പോലെയാകണമെന്ന് ആഗ്രഹിക്കുന്ന എല്ലാ സുന്ദരിമാര്‍ക്കും വേണ്ടിയാണ് ഈ വീഡിയോ ഞാന്‍ പങ്കുവയ്ക്കുന്നത്. ഞങ്ങളാരും അതീവ സുന്ദരികളായല്ല ഉറക്കമുണരുന്നത്. ഒരുപാടു പേര് ഒരുപാടു പണിയെടുത്തിട്ടാണ് ഇത് ഇങ്ങനെയെങ്കിലും ആക്കുന്നത്. അതുകൊണ്ടു തന്നെ ഞങ്ങള്‍ പെര്‍ഫക്ട് ആണെന്നു കരുതേണ്ട. ഉറക്കം ഉണര്‍ന്നു വരുമ്പോള്‍ ഞങ്ങളെക്കാണാനും ഭയങ്കര ബോറാണ്, നിങ്ങളെപ്പോലെ തന്നെ… ‘ വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു. നിരവധിപേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട്…
Read Moreമുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍…! തമിഴ്നാട്ടിലെ മുന്തിരിത്തോട്ടങ്ങളില്‍ മലയാളി സന്ദര്‍ശകരുടെ വന്‍തിരക്ക്; മുന്തിരിയും വാങ്ങാം; കിലോഗ്രാമിനു 40 മുതല്‍ 50 രൂപവരെ
കട്ടപ്പന: ഓണാഘോഷങ്ങൾക്കായി തമിഴ്നാട്ടിലെ മുന്തിരിത്തോട്ടങ്ങളിൽ മലയാളി സന്ദർശകരുടെ തിരക്കേറി. ഗൂഡല്ലൂരിലെ പാടങ്ങളിലേക്ക് ഒരാഴ്ചയിലധികമായി സഞ്ചാരികളുടെ ഒഴുക്കാണ്. ന്യായവിലയ്ക്ക് മുന്തിരി വാങ്ങാമെന്നതാണ് ഇവിടത്തെ പ്രത്യേകത. കിലോഗ്രാമിനു 40 മുതൽ 50 രൂപവരെയാണ് ഇവിടെ വില. ഇതേമുന്തിരിക്ക് കേരളത്തിൽ 100 രൂപയിലധികമാണ് വില. തോട്ടങ്ങളിൽ അപ്പപ്പോൾ വിളവെടുക്കുന്ന മുന്തിരി വാങ്ങാമെന്നതും സന്ദർശകരെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് ഓണാഘോഷത്തിനായി പലരും അതിർത്തികടന്നത്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഉത്രാടം മുതൽ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. റോസ് മുന്തിരിയാണ് ഇവിടങ്ങളിൽ കൂടുതലായും കൃഷി ചെയ്യുന്നത്. ഒരുതോട്ടത്തിൽതന്നെ പച്ചമുന്തിരിക്കുലകളും റോസ് മുന്തിരിയും ഇടതൂർന്നു കായ്ച്ചുകിടക്കുന്നത് സന്ദർശകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്നു. പൂക്കൾ മുതൽ വിളവെടുപ്പിനു പാകമായവ വരെയുള്ള മുന്തിരിവള്ളികളുടെ വളർച്ചയുടെ വിവിധഘട്ടങ്ങളും സന്ദർശകർക്ക് കാണാനാകും. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നു വാഗമണ്‍, ഇടുക്കി, മൂന്നാർ, തേക്കടി, രാമക്കൽമേട് എന്നിവടങ്ങളിലെത്തിയ സന്ദർശകരിൽ ഭൂരിഭാഗവും കന്പത്തെയും ഗൂഡല്ലൂരിലെയും…
Read Moreവിശ്വാസം അതല്ലേ എല്ലാം! ഭോപ്പാലിൽ കനത്ത മഴ; തവളകളുടെ വിവാഹബന്ധം വേർപെടുത്തി; കഴിഞ്ഞ ജൂലൈയിലായിരുന്നു കല്യാണം
ഭോപ്പാൽ: കനത്ത മഴ നിലയ്ക്കാനായി തവളകളുടെ വിവാഹ ബന്ധം വേർപെടുത്തി. വേനൽ കടുത്തപ്പോൾ മഴ പെയ്യാനായി ഭോപ്പാലിൽ കഴിഞ്ഞ ജൂലൈ 19 നാണ് തവളക്കല്ല്യാണം നടത്തിയത്. രണ്ട് തവളകളെ കല്യാണം കഴിപ്പിച്ചാൽ മഴദൈവം പ്രീതിപ്പെടുമെന്ന വിശ്വാസത്തെ തുടർന്നായിരുന്നു അത്. ഓം ശിവസേവ ശക്തി മണ്ഠൽ എന്ന സംഘടനയാണ് വിവാഹത്തിന് നേതൃത്വം നൽകിയത്. ആണ് തവളയെയും പെണ് തവളയെയും പിടികൂടി പ്രാർഥനകൾ നടത്തി വിവാഹം കഴിപ്പിക്കുകയായിരുന്നു. ഭോപ്പാലിൽ ഇപ്പോൾ നിലയ്ക്കാത്ത മഴയാണ്. മഴ നിലയ്ക്കാനായാണ് ആ വിവാഹ ബന്ധം വേർപെടുത്തിയത്. ഇന്ദ്രപുരിയിലെ ക്ഷേത്രത്തിൽ വച്ചാണ് ആചാരപരമായി ഇവരുടെ ബന്ധം വേർപെടുത്തിയത്. പ്രതീകാത്മകമായി രണ്ട് തവളകളെ വേർപിരിക്കുകയായിരുന്നു. ഇതോടെ മഴയുടെ ശക്തി കുറയുമെന്ന പ്രതീക്ഷയിലാണ് സംഘടനയുടെ നേതാക്കൾ. കഴിഞ്ഞ 24 മണിക്കൂറിൽ ഭോപ്പാലിൽ റെക്കോർഡ് മഴയാണ് ലഭിച്ചത്.
Read Moreബനിയനും നിക്കറും വേഷം! താരസുന്ദരി ശ്രിയ ശരണിനു മഴയത്ത് ഡാന്‍സ് ചെയ്യാന്‍ പാടില്ലെന്നുണ്ടോ താരം പോസ്റ്റ് ചെയ്ത വീഡിയോയെ വിമര്‍ശിച്ച് നിരവധി കമന്റുകള്‍; വീഡിയോ
താരസുന്ദരി ശ്രിയ ശരണിനു മഴയത്ത് ഡാൻസ് ചെയ്യാൻ പാടില്ലെന്നുണ്ടോ? താരം അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയെ വിമർശിച്ച് വന്ന കമന്റുകൾ വായിക്കുന്പോൾ അങ്ങനെ തോന്നും. ബാഴ്സലോണയിൽ ഭർത്താവുമൊത്ത് അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ശ്രിയ. ആർത്തലച്ച് മഴ വന്നപ്പോൾ താമസസ്ഥലത്ത് അടങ്ങിയൊതുങ്ങി ഇരിക്കാൻ ശ്രിയയ്ക്ക് ആയില്ല. നേരേ ബാൽക്കണിയിൽ പോയി നൃത്തം ചെയ്യാൻ തുടങ്ങി. ബനിയനും നിക്കറുമായിരുന്നു വേഷം. മഴയത്തെ സൂപ്പർഡാൻസ് ശ്രിയ സോഷ്യൽമീഡിയയിൽ പങ്കുവച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വന്നു. View this post on Instagram Just another rainy day in Barcelona A post shared by @ shriya_saran1109 on Sep 8, 2019 at 10:52am PDT ചിലർ ശ്രിയയുടെ വസ്ത്രധാരണത്തെ തന്നെ വിമർശിച്ചു. എന്തായാലും വിമർശനങ്ങളോടൊന്നും ശ്രിയ പ്രതികരിച്ചിട്ടില്ല. റഷ്യക്കാരനായ ആൻഡ്രി കൊസ്ച്ചീവുമായുള്ള ശ്രിയയുടെ വിവാഹം…
Read Moreവിവാഹശേഷമുള്ള ഏറ്റവും മനോഹരമായ ഓണം! ഇസ വാവയുടെ വക ഓണാശംസകള്‍ നേര്‍ന്ന് കുഞ്ചോക്കോ ബോബന്; ആശംസകള്‍ നേര്‍ന്ന് നിരവധി താരങ്ങളും ആരാധകരും
വിവാഹശേഷമുള്ള ഏറ്റവും മനോഹരമായ ഓണമാണ് നടന് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കുമിത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ എത്തിയ കുഞ്ഞ് ഇസയ്ക്കൊപ്പമാണ് ഈ വര്‍ഷം ഇരുവരും ഓണം ആഘോഷിച്ചത്. എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം ഓണവിശേഷങ്ങളും പങ്കുവയ്ക്കാന്‍ മറന്നില്ല. ‘എല്ലാവര്ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണം നേരുന്നു. എല്ലാവരുടേയും ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി പറയുന്നു… പ്രത്യേകിച്ച് ഇസ വാവ… ‘ ഇസയ്ക്കും പ്രിയയ്ക്കും ഒപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായി കുഞ്ചാക്കോ ബോബന് കുറിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രം വളരെ പെട്ടെന്നു തന്നെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കുഞ്ചാക്കോ ബോബനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നത്. View this post on Instagram ….🌼🌼ONAM WISHES🌼🌼… Wishing everyone all the happiness & prosperity🎉 Thanking everyone for all…
Read Moreചിക്കൻ സാൻഡ് വിച്ചിനെ പുകഴ്ത്തിപ്പറയൂ… ജീവിതം മുഴുവൻ ചിക്കൻ കഴിക്കാം! രാവും പകലും ഉപഭോക്താക്കളുടെ തിരക്കാണെന്ന് റോമിംഗ് റുസ്റ്റർ ഉടമകൾ
ചിക്കൻ സാൻഡ് വിച്ചിനെ പുകഴ്ത്തിയുള്ള ട്വീറ്റ് വൈറലായതിനു പിന്നാലെ ഗായികയ്ക്ക് ജീവിതകാല മുഴുവൻ സൗജന്യ ചിക്കൻ വാഗ്ദാനംചെയ്ത് റസ്റ്ററന്റ് ഉടമകൾ. രണ്ടാഴ്ച മുന്‍പാണ് 24 കാരിയായ ബ്രിഹാൾ കൊളംബിയ ഡിസ്ട്രിക്ടിലെ റോമിംഗ് റുസ്റ്ററിലെ ചിക്കൻ സാൻഡ് വിച്ചിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്തത്. ഇത് വൈറലാവുകയും സാൻഡ് വിച്ച് കച്ചവടം കുതിക്കുകയും ചെയ്തതോടെയാണ് ഉടമകളുടെ തീരുമാനം. രാവും പകലും ഉപഭോക്താക്കളുടെ തിരക്കാണെന്ന് റോമിംഗ് റുസ്റ്റർ ഉടമകൾ പറഞ്ഞു. എത്യോപ്യൻ കുടിയേറ്റക്കാരന്റെ ഉടമസ്ഥതയിലുള്ള കുടുംബ ബിസിനസാണ് റോമിംഗ് റുസ്റ്റർ.
Read Moreഎന്റെ മകളാണ് എന്റെ മാലാഖ! മകള്‍ക്കൊപ്പം ഓണം ആഘോഷിച്ച് നടന് ബാല; മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് അമൃതയും
മകള്‍ അവന്തികയ്ക്കൊപ്പം ഓണം ആഘോഷിച്ച് ചലച്ചിത്ര താരം ബാല. മകള്‍ക്കൊപ്പമുള്ള ആഘോഷത്തിന്റെ വീഡിയോ ബാല തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. എന്റെ മകളാണ് എന്റെ മാലാഖ എന്ന അടിക്കുറിപ്പോടെയാണ് ബാല വീഡിയോ പോസ്റ്റ് ചെയ്തത്. ‘ഇതുവരെ ഞാന്‍ ആഘോഷിച്ചതില്‍ വച്ച് ഏറ്റവും നല്ല ഓണമാണിത്. പണം വെറുമൊരു ഭൗതികവസ്തു മാത്രമാണ്. ഈശ്വരനില്‍ വിശ്വസിക്കൂ. സ്നേഹത്തെ ഒരിക്കലും കൈവിടാതിരിക്കുക. എന്റെ മകളാണ് എന്റെ മാലാഖ.’ ബാല പോസ്റ്റില്‍ കുറിച്ചു. അച്ഛനും മകള്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് നരവധി പേരാണ് പോസ്റ്റില്‍ കമന്റ് ചെയ്തത്. നടന് ബാലയുടേയും ഗായിക അമൃത സുരേഷിന്റെയും ഏക മകളാണ് അവന്തിക. 2010ല്‍ വിവാഹിതരായ ഇവര്‍ അടുത്തിടെയാണ് വിവാഹമോചിതരായത്. മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ അമൃതയും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. View this post on Instagram Onam vannnnee… njangade Onam vannnneee……Thank you @arathi_podi…
Read Moreഡ്രൈവിംഗ് സീറ്റിൽ മാവേലി! എരുമേലി- പറക്കവെട്ടി ബസിൽ കയറിയ യാത്രക്കാർ ആദ്യമൊന്ന് അമ്പരന്നു; സൂക്ഷിച്ചു നോക്കിയപ്പോള്‍ സംഗതി പിടികിട്ടി; ഡ്രൈവർ അഖിൽ തന്നെ
എരുമേലി- പറക്കവെട്ടി ബസിൽ കയറിയ യാത്രക്കാർ ആദ്യമൊന്ന് അമ്പരന്നു. ഡ്രൈവർ സീറ്റിൽ സാക്ഷാൽ മാവേലിത്തമ്പുരാൻ. കിരീടവും കുടവയറുമൊക്കെയായി ചിരിച്ചു വളയം പിടിക്കുന്ന മാവേലി വഴിയരികിലുള്ളവരെ കൈവീശി ആശംസകൾ നേരുന്നു. സൂക്ഷിച്ചു നോക്കിയപ്പോളാണ് സംഗതി പിടികിട്ടിയത്. ഡ്രൈവർ അഖിൽ തന്നെയാണ് കക്ഷി. തിരുവോണനാളിൽ യാത്രക്കാർക്ക് ഓണാശംസകൾ അറിയിക്കാൻ ബസ് ജീവനക്കാർ ഡ്രൈവറെ മാവേലിയാക്കിയാണ് സർവീസ് നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
Read Moreപൂവിളി പൂവിളി പൊന്നോണമായി..! കേരളത്തിന് ഇത്തവണയും അതിജീവനത്തിന്റെ തിരുവോണം; മലയാളികൾ തിരുവോണം ആഘോഷിക്കുന്നു
കോട്ടയം: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സ്മരണകളുണര്‍ത്തി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. മനസിലും മുറ്റത്തും നന്മയുടെ പൂക്കളം തീര്‍ത്ത് മഹാബലി തമ്പുരാനെ സ്വീകരിക്കാനുള്ള തിരക്കിലാണ് ഓരോ മലയാളികളും. കേരളത്തിന് ഇത്തവണയും അതിജീവനത്തിന്റെ തിരുവോണമാണ്. ഉരുൾപൊട്ടലും പെരുമഴയും തീർത്ത ദുരന്തങ്ങളെ ഒരുമയോടെ മറികടന്ന കരുത്തിലാണ് കേരളം ഓണം ആഘോഷിക്കുന്നത്. സംസ്ഥാന നേതൃത്വത്തിലുള്ള ഓണാഘോഷങ്ങൾക്ക് ചൊവ്വാഴ്ച തിരുവനന്തപുരത്ത് തുടക്കമായിരുന്നു. എല്ലാ മലയാളികള്‍ക്കും എല്ലാ സന്ദര്‍ശകര്‍ക്കും രാഷ്ട്രദീപിക ഡോട്ട്കോമിന്റെ അകം നിറഞ്ഞ ഓണാശംസകള്‍!
Read More