അമ്പലപ്പുഴ: എല്ലാം കണ്ടില്ലെന്ന് നടിച്ച് പോകാൻ സുലഭയ്ക്കായില്ല. പരാതി പറഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന വാക്കുകളം പിൻതിരിപ്പിച്ചില്ല. വാഹനം ഇടിച്ചു ദിവസങ്ങളായി റോഡരുകിൽ ചത്തു കിടന്ന നായയെ വീട്ടമ്മ മറവു ചെയ്തു. പുന്നപ്രതെക്ക് പഞ്ചായത്ത് ചള്ളി പടിഞ്ഞാറേവീട്ടിൽ സുലഭയാണ് നാട്ടുകാർക്ക് മാതൃക കാട്ടിയത്. പുന്നപ്ര പവർ ഹൗസിന് സമീപമാണ് നായ ചത്ത് ദുർഗന്ധം വഹിച്ചു ദിവസങ്ങളോളം കിടന്നത്. പുന്നപ്ര തെക്ക് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ല. സുലഭയുടെ സഹായത്തിനായി സമീപത്തു കട നടത്തുന്ന അജ്മലും ചേർന്നു.
Read MoreCategory: Today’S Special
പള്ളിപ്പുറം പെരുമ; മാട്ടേൽ തുരുത്തിലെ വിശുദ്ധ കുരിശ്; പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള ഏഷ്യയിലെ ആദ്യ ദേവാലം
എഡി 52ൽ മാർ തോമാശ്ലീഹായാൽ കോക്കമംഗലം കരയിൽ സ്ഥാപിച്ച വിശുദ്ധ കുരിശ് പിന്നീട് മാട്ടേൽ തുരുത്തിൽ നിന്ന് കണ്ടെടുത്തു. അദ്ഭുതകരമായി രക്തം ചിന്തിയ വിശുദ്ധ കുരിശ് വിശ്വാസികൾ തുരുത്തിൽനിന്നു പടിഞ്ഞാറുള്ള മറുകരയിലേക്ക് കൊണ്ടുവരികയും അവിടെ ഒരു ആലയം പണിത് അവിടെ വണക്കത്തിനായി പ്രതിഷ്ഠിക്കുകയും ചെയ്തു. ആ ആലയം ഇന്നും കുരിശുപുരപള്ളി എന്നറിയപ്പെടുന്നു. വിശ്വാസിസമൂഹത്തിന്റെ വളർച്ചയെത്തുടർന്ന് കുരിശുപുര പള്ളിയുടെ സ്ഥല പരിമിതിമൂലം വിസ്തൃതമായ ഒരു ദേവാലയം പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ പടിഞ്ഞാറോട്ടു മാറി പണികഴിപ്പിക്കുകയും വിശുദ്ധ കുരിശ് അവിടെ പുനഃ പ്രതിഷ്ഠിക്കുകയും ചെയ്തു. മൂന്നാം നൂറ്റാണ്ടു വരെ ഇത് മധ്യതിരുവിതാംകൂറിലെ ഏക ദേവാലയം ആയിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള ഏഷ്യയിലെ ആദ്യ ദേവാലയമാണ് പള്ളിപ്പുറം പള്ളി. മൂന്നാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും പള്ളി പുതുക്കിപ്പണിതു. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് തച്ചുശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ മദ്ബഹ ഉൾപ്പെടെ പള്ളി…
Read Moreകരുതിയിരിക്കൂ ചിലപ്പോൾ അടുത്തത് നിങ്ങളാകാം… സിനിമ സെറ്റും ശബ്ദസംവിധാനങ്ങളുമായി ഓൺലൈൻ തട്ടിപ്പു സംഘം ഉഷാർ ! മലയാളിക്കു നഷ്ടമാകുന്നതു ലക്ഷങ്ങൾ
ആലുവ: വീഡിയോ കോൾ വിശ്വസനീയമാക്കാൻ സിനിമാ സെറ്റും ശബ്ദസംവിധാനങ്ങളുമായി ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നതായി പോലീസ് മുന്നറിയിപ്പ്. പ്രഫഷണലുകൾ, വീട്ടമ്മമാർ തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളിലും ഉള്ളവർ ഓൺ ലൈൻ കെണിയിലാകുന്നത് വർധിച്ചതോടെയാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്. ഇരകളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ കോടതി മുറി, പോലീസ് സ്റ്റേഷൻ, ജയിൽ, സിബിഐ ഓഫീസ് തുടങ്ങിയ സെറ്റുകൾ ഒരുക്കി വീഡിയോ കോൾ നടത്തുകയാണെന്ന് പോലീസ് പറയുന്നു. അപരിചതമായ നമ്പറുകളിൽനിന്ന് വരുന്ന വീഡിയോ, ഓഡിയോ കോളുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും പാക്കിസ്ഥാന്റെ +92 ൽ തുടങ്ങുന്ന വാട്സ് ആപ്പ് കോളുകളാണ് തട്ടിപ്പു സംഘങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതെന്നും പോലീസ് അറിയിച്ചു. ആപ്പു വഴി സൃഷ്ടിച്ച ഫോൺ നമ്പറുകളാകാനും സാധ്യത കാണുന്നുണ്ട്. വാട്സ് ആപ്പ് ചിത്രം ഇട്ടിരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച ഒരാളുടേതോ പ്രമുഖ അന്വേഷണ ഏജൻസികളുടേയോ എംബ്ലവുമാകാം. നിങ്ങളുടെ പേരിലുള്ള…
Read Moreഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ ആന; സോമന്റെ ലക്ഷ്യം ഗിന്നസ് റെക്കോഡ്
ലോക ഗജദിനമായ ഇന്ന് ആന മുത്തച്ഛനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ് കൊലകൊമ്പൻമാരെപ്പോലും ചട്ടംപഠിപ്പിക്കുന്നതിന് പരിശീലനംലഭിച്ച താപ്പാനയാണ് 82 കാരനായ സോമൻ. ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ ആന. ഗിന്നസ് റെക്കോഡിൽ കയറാനുള്ള തയ്യാറെടുപ്പിലാണ് സോമൻ. പരിശോധനകളിൽ അനുകൂല തീരുമാനമുണ്ടായാൽ സോമൻ ലോകഗജരാജ പട്ടത്തിനുടമയാവും. കഴിഞ്ഞ വർഷം ചരിഞ്ഞ ദേവസ്വം ബോർഡിന്റെ 82 വയസ്സുണ്ടായിരുന്ന ദാക്ഷായണിയെയാണ് ഏറ്റവും പ്രായമുള്ള ആനയായി കണക്കാക്കിയിരുന്നത്. പണച്ചെലവു കാരണം ദാക്ഷായണിക്കായി ഗിന്നസ് അവകാശം ഉന്നയിക്കാൻ ദേവസ്വം ബോർഡ് തയ്യാറായില്ല. ദാക്ഷായണി ചരിഞ്ഞതിനെത്തുടർന്നാണ് സോമനെ ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്തുന്നതിനായി ‘ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസി’ തീരുമാനിച്ചത്. നിലവിൽ ഏഷ്യൻ, ആഫ്രിക്കൻ ആനകളിൽ ഏറ്റവും പ്രായമുള്ളത് സോമനാണ്. വലതുകണ്ണിനു നേരിയ കാഴ്ചക്കുറവുണ്ടെന്നതൊഴിച്ചാൽ സോമൻ ഇപ്പോഴും പൂർണ ആരോഗ്യവാനാണെന്ന് പാപ്പാന്മാർ സാക്ഷ്യപ്പെടുത്തുന്നു. ഗിന്നസ് റെക്കോഡ് ലഭിക്കുമ്പോൾ സോമൻ എന്ന പേരിനു ഗരിമ പോരാ എന്നു തോന്നിയതിനാലാവാം…
Read Moreഇതൊക്കെ ഒരു രസല്ലേ; അൺലിമിറ്റഡ് ഓഫർ മുതലാക്കി വാങ്ങിയത് മൂന്നുകിലോ പോപ്കോൺ; കഴിച്ച് തീരാതെ വന്നപ്പോൾ ചുറ്റുമുള്ളവർക്ക് വിതരണം ചെയ്തു; വൈറലായി വീഡിയോ
പോപ്കോണും സിനിമയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. തീയറ്ററിൽ പോയാൽ പോപ്കോൺ വാങ്ങണമെന്നത് നിർബന്ധന പോലെയാണ് എല്ലാവർക്കും. നമ്മുടെ എല്ലാവരുടെയും ശീലമാണതെന്ന് വേണമെങ്കിൽ പറയാം. പിവിആർ സിനിമാസിൽ സുഹൃത്തിനോടൊപ്പം സിനിമ കാണാൻ എത്തിയ ഒരു യൂട്യൂബറുടെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിയേറ്ററിലെ അൺലിമിറ്റഡ് പോപ്കോൺ ഓഫർ ശരിക്കും ഇവർ മുതലാക്കിയെന്ന് വേണമെങ്കിൽ പറയാം. തീയേറ്ററിലെ അന്നത്തെ ഓഫർ പ്രകാരം 400 രൂപയ്ക്ക് അൺലിമിറ്റഡ് പോപ്കോൺ വിൽപനയ്ക്ക് വച്ചത്. ആ ഓഫർ അങ്ങ് മുതലാക്കാൻ ഇരുവരും തീരുമാനിച്ചു. അങ്ങനെ ഒരു സിനിമ കണ്ടു തീർത്ത സമയം കൊണ്ട് ഇവർ വാങ്ങിച്ചത് മൂന്നു കിലോ പോപ്കോൺ ആണ്. ഇതെല്ലാം രണ്ട് വിരുതൻമാരും വീഡിയോയിൽ പകർത്താനും മറന്നില്ല. രണ്ടാളെയും കൊണ്ട് വാങ്ങിയ പോപ്കോൺ മുഴുവൻ കഴിച്ച് തീർക്കാൻ പറ്റില്ലന്ന് മനസിലായതോടെ അടുത്ത സീറ്റിലുള്ളവർക്കും അത് വീതിച്ച് നൽകി. എന്നിട്ടും മിച്ചം…
Read Moreആരാണ് മാറ്റങ്ങൾ ആഗ്രഹിക്കാത്തത്; കെഎസ്ആര്‍ടിസി ഇനി നമ്പരുകളില്‍ അറിയപ്പെടും; ലക്ഷ്യസ്ഥാനം ഏതാണോ, അവിടത്തെ കോഡ് നമ്പർ ബസിന്
കെഎസ്ആര്‍ടിസി ബസുകള്‍ ഇനി നമ്പരുകളില്‍ അറിയപ്പെടും. പ്രധാന നഗരങ്ങളിലെ ബസുകളുടെ മാതൃകയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും ഡെസ്റ്റിനേഷന്‍ നമ്പരുകള്‍ നല്‍കാനുള്ള നടപടി അധികൃതര്‍ ആരംഭിച്ചു. ബസിന്റെ ലക്ഷ്യസ്ഥാനം ഏതാണോ, അവിടത്തെ കോഡ് നമ്പറാണ് ബസിന് നല്‍കുന്നത്. കോട്ടയത്തുനിന്ന് തൃശൂരിലേക്കുള്ള ബസാണെങ്കില്‍, തൃശൂരിന്റെ ചുരുക്കമായ TS ഉം കോഡായ എട്ടുംചേര്ത്ത് TS എട്ട് എന്നായിരിക്കും ഡെസ്റ്റിനേഷന്‍ നമ്പര്‍. ജില്ലാ ആസ്ഥാനത്തെ ഡിപ്പോയ്ക്ക് മാത്രമല്ല, ചെറിയ ബസ് സ്റ്റാന്‍ഡുകള്‍ക്കും കോഡ് നിശ്ചയിച്ചിട്ടുണ്ട്. കോട്ടയം ടൗണ്‍ ഡിപ്പോയുടെ കോഡ് അഞ്ചാണ്. ജില്ലാ കോഡ് KT. മറ്റു ജില്ലകളില്‍ നിന്ന് കോട്ടയം ഡിപ്പോയില്‍ അവസാനിക്കുന്ന ബസുകളുടെ നമ്പര്‍ കെടി അഞ്ച് എന്നായിരിക്കും. കേരളത്തിലുളള ഇതരസംസ്ഥാനക്കാരെ പരിഗണിച്ചാണ് നമ്പര്‍ സമ്പ്രദായം കൊണ്ടുവരുന്നത്. ബോര്‍ഡ് എഴുതുന്ന സമ്പ്രദായത്തിന് മാറ്റമൊന്നുമുണ്ടാകില്ല. ബോര്‍ഡില്‍ ഡെസ്റ്റിനേഷന്‍ നമ്പര്‍കൂടി ഉണ്ടാകും. ദീര്‍ഘദൂര ബസുകള്‍ക്കാണ് ആദ്യം നമ്പര്‍ നല്‍കുക. കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസുകളില്‍…
Read Moreവിമാനടിക്കറ്റിൽ ‘ക്യൂട്ട് ചാർജ്’ 50 രൂപ; പോസ്റ്റ് പങ്കുവച്ച് യുവതി;അധികം ക്യൂട്ടാകാൻ നിൽക്കണ്ട ചേച്ചി, കാശ് പോകുമെന്ന് സൈബറിടം
വിമാനടിക്കറ്റിൽ പലതരത്തിലുള്ള ചാർജുകളും ഈടാക്കുന്നുണ്ടെന്ന കാര്യം നമുക്കറിയാവുന്നതാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ യൂസറായ മീനൽ ഹൈദരാബാദിൽ നിന്ന് ജയ്പൂരിലേക്കുള്ള ഇൻഡിഗോ വിമാനം ബുക്ക് ചെയ്തു. അതിനിടയിലാണ് ക്യൂട്ട് ചാർജ് എന്ന പേരിൽ ഒരു തുക ഈടാക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തന്നെ അവർ ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തന്റെ സംശയം പങ്കുവച്ചു. യുവതിയുടെ പോസ്റ്റ് പെട്ടെന്ന് വൈറലായി. 5,216രൂപയാണ് ടിക്കറ്റിന്റെ മുഴുവൻ ചാർജ് ആയി കാണിച്ചിരിക്കുന്നത്. അതിൽ വിമാന നിരക്ക് 3,455 ,ക്യൂട്ട് ചാർജ് 50 , റീജിയണൽ കണക്റ്റിവിറ്റി ചാർജ് 50, ഏവിയേഷൻ സെക്യൂരിറ്റി ഫീസ് 236, യൂസർ ഡെവലെപ്മെന്റ് ഫീസ് 885, അറൈവൽ യൂസർ ഡെവലപ്മെന്റ് ഫീസ് 407, ജിഎസ്ടി 178 എന്നിങ്ങനെയാണ് കാണിച്ചിരിക്കുന്നത്. ക്യൂട്ട് ചാർജ് എന്ന ഭാഗം വന്നപ്പോഴാണ് യുവതിക്ക് സംശയം വന്നത്. പോസ്റ്റ് വൈറലായതോടെ നിരവധി കമന്റുകളാണ് അതിനു…
Read Moreകോൺക്രീറ്റ് നടപ്പാതകൾ മാറ്റി പകരം അവിടെ മണ്ണിടാനും മരം നടാനും വിവിധ രാജ്യങ്ങൾ; കാരണം ഇതാണ്
പേമാരിയും മഹാപ്രളയവുമൊക്ക വരുന്പോഴാണ് പ്രകൃതിയെ കുറിച്ച് ചിന്തിക്കുന്നത്. മരങ്ങൾ നട്ട് പിടിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് അപ്പോൾ മുതൽ തുടങ്ങും ഓരോരോ ക്ലാസുകൾ.മരങ്ങൾ സംരക്ഷിക്കുകയും പരിപാലിക്കുകയുംചെയ്യുന്നതിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ വരാൻ ഇനി അടുത്ത് പരിസഥിതി ദിനം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇന്നത്തെ കാലത്തെ മനുഷ്യന് പൂർമമായും മനസിലായിട്ടുണ്ട് മരങ്ങൾ നട്ടുപിടിപ്പിക്കേണ്ട ഉത്തരവാദിത്ത്വത്തെ സംബന്ധിച്ചുള്ള ബോധം. പ്രകൃതി സംരക്ഷണം എന്ന ഉദ്ദേശത്തോടെ യുകെയിലെ തിരക്കേറിയ നഗരങ്ങൾ മുതൽ ബെൽജിയം, ഫ്രാൻസ് എന്നിവിടങ്ങളിലെ ശാന്തസുന്ദരമായ ഗ്രാമങ്ങൾ വരെ കോൺക്രീറ്റ് നടപ്പാതകൾ പൂർണമായും ഉപേക്ഷിക്കാനുള്ള ശ്രമത്തിലാണ് ആളുകൾ. പകരം അവിടെ മണ്ണിട്ട് മൂടുകയും പുല്ലുകൾ വച്ചു പിടിപ്പിക്കുകയും ചെയ്യുന്നു. ഡീപേവിംഗ് എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഇത് ഇപ്പോൾ വിവിധ വിദേശരാജ്യങ്ങളിൽ നടപ്പിലാക്കി വരുന്നതായാണ് റിപ്പോർട്ട്. മണ്ണിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് നീക്കം ചെയ്യുന്നത് വെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻ സഹായിക്കുന്നു. ഇത് കനത്ത മഴയുള്ള…
Read Moreസർ, പെൺകുട്ടികളെ മറ്റൊരു നിരയിലേക്ക് മാറ്റി ഇരുത്തണം; പൊഴിഞ്ഞു വീഴുന്ന മുടി ശല്യമെന്ന് ആൺകുട്ടികൾ; വൈറലായി പ്രിൻസിപ്പളിനു സമർപ്പിച്ച നിവേദനം
പെൺകുട്ടികളും ആൺകുട്ടികളും തുല്യരാണെന്ന മനോഭാവത്തോടെ കുട്ടികൾ വളരണമെന്നുളള ഉദ്ദേശത്തോടെയാണ് സ്കൂളുകളിൽ ഇരു കൂട്ടരേയും ഒന്നിച്ച് ഇരുത്താൻ ആരംഭിച്ചത്. ഇത്തരത്തിലൊരു തീരുമാനം പ്രാവർത്തികമാക്കിയപ്പോൾ ‘ഞങ്ങളുടെ കാലത്ത് ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ലല്ലോ, എന്താണിപ്പോ പുതിയ രീതി എന്നൊക്ക പറഞ്ഞ്’ചില തലമുറകള്‍ മുറുമുറുത്തു, ചിലരാകട്ടെ പരിഭവം പറയുകയും ചെയ്തു. എന്നാല്‍, ഈ തീരുമാനത്തോട് പുതിയ തലമുറയ്ക്കുള്ള മനോഭാവം കേട്ട സമൂഹ മാധ്യമ ഉപയോക്താക്കളാണ് ഞെട്ടിത്തരിച്ചത്. ഒരുപറ്റം വിദ്യാർഥികൾ തങ്ങളുടെ പ്രിൻസിപ്പലിന് സമര്‍പ്പിച്ച അപേക്ഷ കുട്ടികളിലൊരാളുടെ സഹോദരന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ‘എന്റെ ഇളയ സഹോദരനും അവന്റെ ക്ലാസിലെ ആൺകുട്ടികളും സ്കൂൾ പ്രിൻസിപ്പളിനു സമർപ്പിച്ച നിവേദനമാണിത് എന്ന കുറിപ്പോടെയാണ് അപേക്ഷയുടെ ഫോട്ടോ പങ്കുവച്ചത്. ക്ലാസിലെ ആൺകുട്ടികൾക്ക് ഒരു പ്രത്യേക നിര വേണം എന്നതാണ് അപേക്ഷയിലെ ആവശ്യം. “പെൺകുട്ടികൾക്ക് ഇരിക്കുന്നതിനായി ഒരു പ്രത്യേക വരി നൽകണമെന്ന് ഞങ്ങൾ (എല്ലാ ആൺകുട്ടികളും) അഭ്യർഥിക്കുന്നു, കാരണം അവർ ഇരിപ്പിടത്തിലെ…
Read Moreകറുത്ത വസ്ത്രം ധരിച്ച് ക്ലാസിൽ പ്രവേശിക്കരുത്; സ്കൂളിലെ വിചിത്ര നിർദേശത്തിന് പിന്നിലെ കാരണമിതോ?
സ്കൂളിൽ വിദ്യാർഥികൾ പാലിക്കേണ്ടതായിട്ടുള്ള പല നിയമങ്ങളുണ്ട്. എന്നാൽ എൽ പാസോ ഇൻഡിപെൻഡൻ്റ് സ്കൂൾ ഡിസ്ട്രിക്റ്റിൻ്റെ ഭാഗമായ ചാൾസ് മിഡിൽ സ്കൂളിൽ വ്യത്യസ്തമായൊരു നിയമം വന്നിരിക്കുകയാണ്. സ്കൂളുകളിൽ കറുത്ത വസ്ത്രം ധരിച്ചെത്തരുത് എന്നാണ് പ്രിൻസിപ്പൽ പറയുന്നത്. ഇത്തരത്തിൽ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കും എന്നതാണ് ഇതിന് പിന്നിലെ കാരണമായി ഉന്നയിക്കുന്നത്. എന്നാൽ കറുത്ത വസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഈ തീരുമാനം വലിയ വിമർശനം നേരിടുകയാണ്. ചാൾസ് മിഡിൽ സ്കൂൾ പ്രിൻസിപ്പൽ നിക്ക് ഡിസാൻ്റിസ് പറയുന്നത്, ഈ ആഴ്ച ആദ്യം തന്നെ മാതാപിതാക്കളുമായി പുതിയ നയത്തെ കുറിച്ച് ചർച്ച ചെയ്തിരുന്നു എന്നാണ്. കറുത്ത ടോപ്പും ബോട്ടവും ധരിക്കരുത് എന്നാണ് പറയുന്നത്. അക്രമവാസന കൂടിയ നിറമായിട്ടാണ് പ്രിൻസിപ്പൽ കറുപ്പിനെ സൂചിപ്പിക്കുന്നത്. അതേസമയം, ഈ തീരുമാനം വലിയ വിമർശനത്തിനും ചർച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്. മാനസികാരോഗ്യവും വസ്ത്രത്തിന്റെ നിറവും തമ്മിൽ എന്താണ് ബന്ധമെന്നാണ് ഈ…
Read More