മസാലദോശയിൽ ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയവ ഉൾപ്പെടുന്ന കൂട്ടിനു പകരം മറ്റെന്തെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമോ..? എന്നാൽ അതും സംഭവിച്ചിരിക്കുന്നു! മസാലദോശയിൽ ആരും നടത്താത്ത പരീക്ഷണം പയറ്റിയിരിക്കുകയാണു മഹാരാഷ്ട്രയിലെ സൂറത്ത് സ്വദേശിയായ ഒരു തട്ടുകടക്കാരൻ. അയാളുടെ സ്പെഷൽ ദോശയ്ക്ക് “പാൻ മസാലദോശ’ എന്നു പേരുമിട്ടു. ഉരുളക്കിഴങ്ങ് അടിസ്ഥാനമാക്കിയുള്ള ക്ലാസിക് കോംപിനേഷനു പകരം പാൻമസാല, ഗുൽക്കന്ദ്, ടുട്ടി ഫ്രൂട്ടി എന്നിവയാണ് സൂറത്തുകാരൻ ചേർത്തത്. വെറ്റിലയെ ഓർമപ്പെടുത്താനായി മാവിനു പച്ചനിറം കൊടുത്തു. സാധാരണ ഫുഡ് കളർ ആണ് ഇതിനായി മാവിൽ ചേർത്തത്. ചൂടായ കല്ലിൽ മസാലദോശയ്ക്കായി മാവു പരത്തിയശേഷം ആദ്യം കുറച്ചു വെണ്ണ ചേർത്തു. തുടർന്ന്, ടുട്ടി ഫ്രൂട്ടി, ചെറി, ഉണക്കമുന്തിരി, ഈന്തപ്പഴം, റോസ് ഇതളുകൾ, അതിന്റെ സിറപ്പ് എന്നിവ ചേർത്തു. പിന്നെ കുറച്ച് ചീസും മയോണൈസും. എക്സിൽ പങ്കുവച്ച അതിവിചിത്രമായ ഈ പാചക വീഡിയോ ആയിരക്കണക്കിന് ആളുകളാണു കണ്ടത്. Paan masala…
Read MoreCategory: Today’S Special
വീട് പൂട്ടി യാത്ര പോകുകയാണോ? സുരക്ഷയ്ക്കായി പോല്‍ ആപ്പില്‍ അറിയിക്കാം
അവധിക്കാലം തുടങ്ങിയതോടെ വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് സുരക്ഷയ്ക്കായി പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ വിവരങ്ങള്‍ അറിയിക്കാം. പോല്‍ ആപ്പിലെ “Locked House’ സൗകര്യത്തില്‍ ഇക്കാര്യം അറിയിച്ചാല്‍ വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റര്‍ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കണം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല്‍ ആപ്പ് ലഭ്യമാണ്.
Read More50 കോടി വിലമതിക്കുന്ന സ്വർണ്ണ ടോയ്ലറ്റ്: തട്ടിയെടുത്തത് അതിവിദഗ്ധമായി; ഒടുവിൽ കുറ്റസമ്മതം നടത്തി പ്രതി
ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ ക്ലോസറ്റ് മോഷ്ടിച്ച സംഭവത്തിൽ വർഷങ്ങൾക്ക് ശേഷം കുറ്റം സമ്മതിച്ച് പ്രതി. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിസ്റ്റണ്‍ ചര്‍ച്ചിലിന്റെ ബാല്യകാല വസതിയാണ് ബ്ലെന്‍ഹെയിം കൊട്ടാരം. 50 കോടിക്ക് മുകളിൽ വില വരുന്ന സ്വർണ്ണ ക്ലോസറ്റാണ് ഇവിടെ നിന്നാണ് മോഷണം പോയത്. ‘അമേരിക്ക’ എന്ന് പേരിട്ടിരിക്കുന്ന ഈ സ്വർണ ക്ലോസറ്റ് ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരിസോ കാറ്റെലന്റെ ആർട്ട് ഇൻസ്റ്റാളേഷന്റെ ഭാഗമായിട്ടാണ് പൊതുജനങ്ങൾക്ക് കാണാനായി പ്രദർശനത്തിന് വച്ചത്. എന്നാൽ ഇവിടെ നിന്ന് ക്ലോസറ്റ് മോഷണം പോവുകയായിരുന്നു. ഇപ്പോൾ, വെല്ലിംഗ്ബറോയിൽ നിന്നുള്ള ജെയിംസ് “ജിമ്മി” ഷീൻ എന്ന 39 -കാരനാണ് ഓക്സ്ഫോർഡ് ക്രൗൺ കോടതിയിൽ ക്ലോസറ്റ് മോഷ്ടിച്ചതായി കുറ്റം സമ്മതിച്ചിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്ത് കാവല്‍ നില്ക്കുന്ന സമയങ്ങളിൽ ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഈ സ്വര്‍ണ്ണ ക്ലോസറ്റ് ഉപയോഗിക്കാനുള്ള അവസരം കിട്ടിയിരുന്നു. ന്യൂയോർക്കിലെ ഗുഗ്ഗൻഹൈം മ്യൂസിയത്തിലും…
Read Moreകാമുകനായുള്ള ബന്ധം ഭർത്താവ് തടഞ്ഞു: വൈദ്യുത തൂണിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവതി; വീഡിയോ വൈറൽ
വിവാഹേതരബന്ധം കുടുംബത്തിൽ അറിഞ്ഞതിന് പിന്നാലെ ആത്മഹത്യാഭീഷണിയുമായി യുവതി. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ സ്വദേശിനിയായ യുവതിയാണ് പ്രദേശത്തെ വൈദ്യുതത്തൂണിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. മൂന്ന് കുട്ടികളുടെ അമ്മയായ സുമൻ ദേവി(35) കഴിഞ്ഞ ഏഴ് വർഷമായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ് ഭർത്താവ് ഈ ബന്ധത്തെ എതിർത്തതാണ് യുവതിയെ ആത്മഹത്യാഭീഷണിയിലേക്ക് നയിച്ചത്. അയൽ ഗ്രാമത്തിലെ ഒരു യുവാവുമായുള്ള വിവാഹേതര പ്രണയം ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് യുവതി രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു മാസം മുമ്പ്, ഇവർ ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിന് മുമ്പും ആത്മഹത്യക്ക് ശ്രമിച്ച് ഇവർ റെയിൽവേ ട്രാക്കിൽ എത്തിയിട്ടുണ്ട്. ഭാര്യയുടെ പ്രശ്നത്തെക്കുറിച്ച് ഭർത്താവ് പോലീസിനോട് വിശദീകരിക്കുകയും കാമുകൻ ഭാര്യയ്ക്കൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ മൂന്ന് കുട്ടികളുടെ അമ്മയായതിനാലും മറ്റ് കുടുംബ കാരണങ്ങളാലും അവളെ…
Read Moreഎന്തൊക്കെയാ ഈ നടക്കുന്നത്! മൂന്ന് വയസുകാരനെ മടിയിലിരുത്തി ഡ്രൈവിംഗ്; ലൈസൻസ് സസ്പെൻഡ് ചെയ്ത് ആർടിഒ
കോഴിക്കോട് പുറക്കാട്ടിരിയിൽ മൂന്നു വയസുകാരനെ മടിയിലിരുത്തി ഡ്രൈവിംഗ്. ദൃശ്യം എഐ കാമറയിൽ പതിഞ്ഞതിനു പിന്നാലെ വാഹനം ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മൂന്നു മാസത്തേക്കാണ് ആർടിഒയുടെ നടപടി. ഫെബ്രുവരി പത്തിനാണു സംഭവം. മലപ്പുറത്തുനിന്നു കുടുംബവുമൊത്ത് കുറ്റ്യാടിയിലേക്ക് പോകുംവഴി കുഞ്ഞ് കരഞ്ഞപ്പോൾ കുഞ്ഞിനെ മടിയിലിരുത്തിയെന്നാണു മുസ്തഫ നൽകുന്ന വിശദീകരണം. എന്നാൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ കുഞ്ഞിനെ നിർത്തി വണ്ടിയോടിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ഇതിലൂടെ മറ്റ് യാത്രക്കാര്‍ക്കു കൂടി അപകടം സൃഷ്ടിക്കുമെന്ന് അധികൃതർ പറയുന്നു.
Read Moreതട്ടിപ്പിന്റെ സൈബർ വഴികൾ; ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ചുള്ള തട്ടിപ്പും ഇപ്പോൾ വ്യാപകമാണ്. വിശ്വാസ്യത കൂട്ടാൻ ഏതെങ്കിലും എന്‍ബിഎഫ്സിയുടെ ലോഗോ പ്രൊഫൈല്‍ ചിത്രമായി ഇവർ മൊബൈൽ നന്പറുകളിൽ ഉപയോഗിക്കുകയും ചെയ്യും. തട്ടിപ്പുകാര്‍ കൃത്രിമമായി ഉണ്ടാക്കിയ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും എന്‍ബിഎഫ്സി ഐഡി കാര്‍ഡും പങ്കിട്ടേക്കാം. വായ്പ തേടുന്നവര്‍ക്ക് അത്തരം സന്ദേശങ്ങള്‍ / എസ് എം എസ്/ഇ-മെയില്‍ അയച്ച ശേഷം വായ്പയുടെ സർവീസ് ചാർജായി പണം അടയ്ക്കാന്‍ ആവശ്യപ്പെടും. ഇങ്ങനെ പണം നൽകിയാൽ അതോടെ ഇവർ മുങ്ങും. അതിനാൽ ഇത്തരം വായ്പാവാഗ്ദാനങ്ങൾ വിശ്വസിക്കരുത്. ഉറവിടത്തിനു വിശ്വാസ്യതയുണ്ടോയെന്ന് ഉറപ്പുവരുത്താതെ അവരുമായി വ്യക്തിഗത/സാമ്പത്തിക വിവരങ്ങള്‍ പങ്കിടരുത്. അയച്ച ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ മറുപടി നൽകുകയോ ചെയ്യരുത്. ഒടിപി ചോദിച്ചുള്ള തട്ടിപ്പുകളും സജീവമാണ്. തൊഴില്‍ തട്ടിപ്പ് തട്ടിപ്പുകാര്‍ വ്യാജ ജോലി അന്വേഷണ പോര്‍ട്ടലുകള്‍ ഉണ്ടാക്കും. ഉദ്യോഗാര്‍ഥികള്‍…
Read Moreഇങ്ങനെയും മനുഷ്യരോ; ബംഗളൂരുവിലെ പോലീസുകാരെ വെള്ളം കുടിപ്പിക്കുന്ന വയോധികന്; വീഡിയോ കാണാം
രാജ്യമിപ്പോൾ കടുത്ത വേനലിലൂടെയാണ് കടന്നു പോകുന്നത്. വെള്ളത്തിനു വേണ്ടി പലരും നെട്ടോട്ടമോടുകയാണ്. കടുത്ത ചൂടിനാൽ ഒന്നു പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ല. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പക്ഷികളും ഈ കാലാവസ്ഥ വ്യതിയാനം നിമിത്തം പൊറുതിമുട്ടുകയാണ്. ചൂടത്ത് പണിയെടുക്കുന്ന ആളുകളെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാകില്ല. നമ്മൾ റോഡിലേക്ക് ഇറങ്ങിയാൽ വേണ്ട നിർദേശങ്ഹൾ നൽകി നമ്മളും വാഹനവും അപകടത്തിൽപ്പെടാതെ രക്ഷിക്കുന്ന ട്രാഫിക് പോലീസുകാരെക്കുറിച്ച് ഓർത്തിട്ടുണ്ടോ? ഈ ചുട്ട് പൊള്ളുന്ന ചൂടിലും ആത്മാർഥതയോടെ ജോലി ചെയ്യുന്നവർക്ക് നൽകാം നമുക്കൊരു സല്യൂട്ട്. അവർ ചൂടത്ത് നമ്മെ സേവിക്കുന്പോൾ നന്മ നിറഞ്ഞ ചില യാത്രക്കാർ കരുതലുമായി മുന്നോട്ട് എത്താറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു വയോധികന് വെയിലത്ത് നിന്ന് ജോലി ചെയ്യുന്ന ട്രാഫിക് പോലീസുകാര്‍ക്ക് ദാഹജലം നല്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങളില്‍ ഒരു സ്കൂട്ടറില്‍ എത്തിയ വയോധികന് ആദ്യം ഒരു പോലീസുകാരിക്കും…
Read Moreഅണികൾ ഇനി സ്മാർട്ട് ആകട്ടെ; വാട്സാപ്പിൽ എങ്ങനെ സ്റ്റാറ്റസ് ഇടാം, ഇൻസ്റ്റയിലും ഫേസ്ബുക്കിലും എങ്ങനെ പോസ്റ്റ് ഇടാം; പ്രചാരണം ന്യൂ ജെൻ ആക്കാൻ പാർട്ടി ഓഫീസിൽ ‘സ്റ്റഡി’ ക്ലാസ്
കണ്ണൂർ: ഒരു പ്രമുഖ പാർട്ടിയുടെ ഓഫീസിൽ ന്യൂ ജെൻ നേതാവിന്റെ സ്റ്റഡി ക്ലാസ് നടക്കുകയാണ്. അണികളുടെ കൈയിൽ സ്മാർട്ട് ഫോണുണ്ട്. നേതാവും സ്മാർട്ട് ഫോൺ കാണിച്ച് പല കാര്യങ്ങളും പഠിപ്പിക്കുന്നു. അധ്വാനവർഗ സിദ്ധാന്തമോ, തൊഴിലാളിവർഗ സിദ്ധാന്തമോ ഒന്നുമല്ല സ്റ്റഡി ക്ലാസിൽ പഠിപ്പിക്കുന്നത്. വാട്സാപ്പിൽ എങ്ങനെ സ്റ്റാറ്റസ് ഇടാം, ഇൻസ്റ്റയിലും ഫേസ്ബുക്കിലും എങ്ങനെ പോസ്റ്റ് ഇടാം, സ്റ്റോറി ഇടാം, എങ്ങനെ റീൽസ് അപ്ലോഡ് ചെയ്യാം, അനായസമായി എങ്ങനെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് സ്റ്റഡി ക്ലാസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചുവരെഴുത്ത് മായ്ച്ച് റീൽസ് ഒരു കാലത്ത് ചുവരെഴുത്തിലും പോസ്റ്ററുകളിലും കവല പ്രസംഗങ്ങളിലും മാത്രം ഒതുങ്ങി നിന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഇന്ന് ട്രെൻഡിനൊപ്പമാണ്. ചുമരെഴുത്തും പോസ്റ്ററുകളും ഉണ്ടെങ്കിലും അതിൽ ന്യൂ ജെൻ ടച്ച് കൊണ്ടുവരാൻ സ്ഥാനാർഥികൾ ശ്രമിക്കുന്നു. സോഷ്യൽ മീഡിയകൾ ഉപയോഗിച്ചുള്ള പ്രചാരണങ്ങളാണ് തകൃതിയായി നടക്കുന്നത്. ഇതിൽ പ്രധാനമായും…
Read Moreനൈസായിട്ടങ്ങ് ഒഴിവാക്കി കളഞ്ഞല്ലേ… ഭർത്താവിനെ വധിച്ചാൽ അരലക്ഷം..! വാട്സാപ്പ് സ്റ്റാറ്റസ് പങ്കുവച്ചു യുവതി
ലക്നൗ: “ചട്ടീം കലോം ആകുമ്പോ തട്ടീന്നും മുട്ടീന്നുമൊക്കെ ഇരിക്കും’ ദാന്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ ആരും പറയുന്ന വാക്കുകളാണിത്. എല്ലാ ദന്പതികൾക്കിടയിലും പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങളില്ലാത്ത ദാന്പത്യം, ദാന്പത്യമല്ലെന്നാണു പലരുടെയും പക്ഷം. എന്നാൽ, കുടുംബജീവിതത്തിൽ ഉലച്ചിൽ സംഭവിച്ച മധ്യപ്രദേശ് സ്വദേശിനിയുടെ വാട്സാപ്പ് സ്റ്റാറ്റസ് ഞെട്ടിക്കുന്നതായി. തന്റെ ഭർത്താവിനെ തട്ടിയാൽ പ്രതിഫലം നൽകാമെന്നായിരുന്നു ഇവരുടെ കുപ്രസിദ്ധമായ വാട്സാപ്പ് സ്റ്റാറ്റസ്. 2022ലായിരുന്നു മധ്യപ്രദേശ് ബിന്ദ് സ്വദേശിനിയായ യുവതിയും ഉത്തർപ്രദേശ് ബാഹ് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം. ജീവിതം ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങി. അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും രൂക്ഷമായി. ഭാര്യയ്ക്കു മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന സംശയമായിരുന്നു കുടുംബപ്രശ്നങ്ങളുടെ കാരണം. അഞ്ചുമാസത്തിനുശേഷം ഭാര്യ സ്വന്തംവീട്ടിലേക്കു മടങ്ങിപ്പോയി. ഭർത്താവിനെതിരേ ജീവനാംശത്തിനു കേസ് കൊടുക്കുകയും ചെയ്തു. കേസ് നടക്കുന്നതിനിടെയാണ് യുവാവിനെ കൊല്ലുന്ന ആൾക്ക് 50,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് യുവതി വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടത്. ഇതുമായി…
Read Moreലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്തിന്റെ പട്ടികയിൽ ഒന്നാമത് ഫിൻലാൻഡ്; ഒടുവിൽ അഫ്ഗാനിസ്ഥാൻ
എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. മനസ് സന്തോഷമായി ഇരുന്നാൽ മാത്രമേ ശരീരവും സന്തോഷത്തോടെ സൂക്ഷിക്കാൻ സാധിക്കുകയുള്ളു. കഴിഞ്ഞദിവസമായിരുന്നു സന്തോഷ ദിനമായി ലോകം കൊണ്ടാടിയത്. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എറ്റവും സന്തോഷമുള്ള രാജ്യം ഏതായിരിക്കുമെന്ന്? അങ്ങനെയൊക്കെ രാജ്യമുണ്ടോ? എന്നാൽ അങ്ങനെ ഒരു രാജ്യമുണ്ട്. ഫിൻലാൻഡ് ആണ് അത്. വേൾഡ് ഹാപ്പിയസ്റ്റ് റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടർച്ചയായ ഏഴാം തവണയാണ് ഫിൻലാൻഡ് ഒന്നാമത് എത്തുന്നത്. ഡെൻമാർക്കാണ് രണ്ടാമത്. മൂന്നാമത് ഐസ്ലാൻഡ്. ഡെൻമാർക്ക്, ഐസ്ലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ഫിൻലാൻഡിനു ശേഷം പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിൽ ഏറ്റവും ഒടുവിൽ അതായത് 143 സ്ഥാനത്ത് അഫ്ഗാനിസ്ഥാൻ ആണ്. അതേസമയം പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 126ൽ തന്നെ തുടരുകയാണ്. ഒന്നരക്കോടിയോളം ആളുകൾ അധിവസിക്കുന്ന നെതർലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ആദ്യ പത്താം സ്ഥാനത്തുണ്ട്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ ഫിൻലാൻഡ്…
Read More