പിറന്നാൾ ആഘോഷിക്കുന്നവരാണ് നമ്മളെല്ലാവരും. പിറന്നാൾ ദിനത്തിൽ കേക്ക് മുറിച്ച് എല്ലാവരുമായി പരസ്പരംപങ്കുവച്ച് കഴിക്കുന്നതിന്റെ സുഖം ഒന്നു വേറെതന്നെയാണ്. എന്നാൽ പിറന്നാളിന് കേക്കിന് പകരം തണ്ണിമത്തൻ മുറിച്ചാൽ എങ്ങനെയിരിക്കും. ചിരിക്കണ്ട… അത്തരത്തിൽ വ്യത്യസ്തമായൊരു പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ. കേക്കിൽ മെഴുകുതിരി വയ്ക്കുന്നതു പോലെതന്നെ തണ്ണിമത്തനിലും മെഴുകുതിരി കത്തിച്ചുവെച്ച് ഊതി കെടുത്തിയ ശേഷമാണ് അദ്ദേഹം അത് മുറിച്ചത്. പിറന്നാൾ ആഷോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. തണ്ണിമത്തൻ മുറിച്ച് പരസ്പരം എല്ലാവർക്കും പങ്കുവച്ച് കഴിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. കഴിഞ്ഞ വർഷം മെയ് മാസമാണ് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറായി ബി. ദയാനന്ദ നിയമിതനായത്. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ദയാനന്ദ ബംഗളൂരു പോലീസ് ജോയിന്റ് കമ്മീഷണറായും നഗരത്തിലെ ട്രാഫിക് ഡിപ്പാർട്ട്മെൻരിന്റെ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. Setting a trend – @CPBlr Dayananda IPS…
Read MoreCategory: Today’S Special
പറപ്പിച്ച് വിട് പാപ്പാ… ഇന്ത്യയിലെ ആദ്യത്തെ എഐ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ഓല
ഇന്ത്യയിലെ ആദ്യ എഐ ഇലക്ട്രിക് സ്കൂട്ടറുമായി ഓല. ഓല സോളോ എന്നാണ് സ്കൂട്ടറിന് പേരിട്ടിരിക്കുന്നത്. ഏപ്രിൽ ഒന്നിന് ഓല സിഇഒ ഭവീഷ് അഗർവാൾ ആണ് സ്കൂട്ടർ അവതരിപ്പിച്ചത്. പൂർണമായും യാത്ര നിയന്ത്രിക്കുന്നത് സ്കൂട്ടറായിരിക്കും. മറ്റാരുടെയും സഹായമില്ലാതെ ട്രാഫിക്ക് നിയമങ്ങളെല്ലാം കൃത്യമായി പാലിച്ച് സ്കൂട്ടർ സഞ്ചരിക്കും. ഭവീഷ് അഗർവാൾ സ്കൂട്ടറിന്റെ വീഡിയോ എക്സിൽ പങ്കുവച്ചു. ഇത് വെറും ഏപ്രിൽ ഫൂൾ തമാശയല്ല! ഞങ്ങൾ ഇന്നലെ ഒല സോളോ പ്രഖ്യാപിച്ചു. ഇത് വലരെ വേഗത്തിൽ വൈറലായി, ഇത് യഥാർഥ്യമാണോ അതോ ഏപ്രിൽ ഫൂൾ തമാശയാണോ എന്ന് പലരും ചർച്ച ചെയ്തു! വീഡിയോ ആളുകൾക്ക് ചിരിക്കാൻ വകനൽകുന്നതാണെങ്കിലും, അതിന്റെ പിന്നിലെ സാങ്കേതികവിദ്യ ഞങ്ങൾ പ്രവർത്തിക്കുകയും പ്രോട്ടോടൈപ്പ് ചെയ്യുകയും ചെയ്ത ഒന്നാണ്. ഞങ്ങളുടെ എഞ്ചിനീയറിംഗ് ടീമുകൾക്ക് കഴിവുള്ള പയനിയറിംഗ് ജോലികൾ ഇത് കാണിക്കുന്നു. ഓല സോളോ മൊബിലിറ്റിയുടെ ഭാവിയിലേക്കുള്ള ഒരു നേർക്കാഴ്ചയാണ്, ഞങ്ങളുടെ…
Read Moreവിസ്മയമായി ‘റോക്ക് ആർട്ട്’; പൊതുവിശ്വാസ സന്പ്രദായത്തെ ബന്ധിപ്പിക്കുന്നതാണെന്നു ഗവേഷകർ
സാവോ പോളോ: ബ്രസീലിൽ ഗവേഷകർ കണ്ടെത്തിയ രണ്ടായിരം വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ശിലയിൽ കൊത്തിയ കലാസൃഷ്ടികൾ അതിപുരാതനകാലത്തെ മനുഷ്യജീവിതത്തിന്റെ അറിയപ്പെടാത്ത ലോകം തുറന്നിടുന്നതായി. കൊത്തുപണികൾ മാത്രമല്ല, പെയിന്റിംഗുകളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. ചിത്രങ്ങളിൽ മനുഷ്യന്റെ കാൽപ്പാടുകൾ, മാനുകളുടെയും കാട്ടുപന്നികളുടെയും രൂപങ്ങൾ, ആകാശ വസ്തുക്കളോട് സാമ്യമുള്ള രൂപങ്ങൾ എന്നിവ ഉണ്ടെന്നു ബ്രസീലിയൻ പുരാവസ്തു ഗവേഷകനായ റോമുലോ മാസിഡോ പറയുന്നു. ടോകാന്റിൻസ് സംസ്ഥാനത്താണ് പുരാതന ‘റോക്ക് ആർട്ട്’ കണ്ടെത്തിയത്. ഇവ കണ്ടെത്തിയ ജലപാവോ മേഖലകളിൽ 12,000 വർഷങ്ങൾക്കു മുൻപേ മനുഷ്യവാസമുള്ളതായി കണക്കാക്കുന്നു. യൂറോപ്യൻ കോളനിക്കാരുടെ വരവിനുമുമ്പ് രൂപംകൊണ്ട “പുരാവസ്തു സമുച്ചയ’ത്തിനുള്ളിലാണ് ഈ ശിലാവിസ്മയങ്ങൾ കണ്ടെത്തിയത്. അവയിൽ ചിലത് ഒരു പൊതുവിശ്വാസ സന്പ്രദായത്തെ ബന്ധിപ്പിക്കുന്നതാണെന്നു ഗവേഷകർ പറയുന്നു. എന്നാൽ, കലാകാരന്മാരിലേക്ക് എത്തുന്ന സൂചനകളൊന്നും റോക്ക് ആർട്ട് സൈറ്റുകളിൽനിന്നു കണ്ടെത്താനായിട്ടില്ലെന്നു ഗവേഷകർ വ്യക്തമാക്കി.
Read Moreഅസഹനീയമായ ചൂട്, പ്രകൃതിദത്ത കൈത്തറി വസ്ത്രങ്ങൾ ധരിച്ച് രാം ലല്ല; അയോധ്യയിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ
രാമ പ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിൽ നിന്നുള്ള പുതിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. രാജ്യം ചൂടിൽ വലയുന്പോൾ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ രാമലല്ലയ്ക്ക് കോട്ടൺ കൈത്തറി വസ്ത്രങ്ങൾ ധരിപ്പിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രകൃതിദത്ത കോട്ടൺ കൈത്തറി വസ്ത്രങ്ങൾ ധരിച്ച രാം ലല്ലയുടെ ചിത്രങ്ങൾ ശ്രീറാം ട്രസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വേനൽ കാലത്തിന്റെ വരവും ഉയരുന്ന താപനിലയും കണക്കിലെടുത്ത് ഇന്ന് മുതൽ ഭഗവാൻ ശ്രീ രാംലല്ല കോട്ടൺ വസ്ത്രം ധരിക്കും. ഇന്ന് പ്രഭു ധരിച്ചിരിക്കുന്ന വസ്ത്രം, കൈത്തറി കോട്ടൺ മൽമാൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, പ്രകൃതിദത്ത ഇൻഡിഗോ ചായം പൂശി, ഗോട്ടാ പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, എന്ന കുറിപ്പോടെ ശ്രീരാമജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റ് രാംലല്ലയുടെ ചിത്രങ്ങൾ എക്സിൽ പങ്കുവച്ചു. ജനുവരി 22 നാണ് അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. മൈസൂരു സ്വദേശിയായ…
Read Moreഇതാണ് സമയത്തിന്റെ വില: ജീവൻ രക്ഷിച്ച ആ നിമിഷം; വീഡിയോ കാണാം…
ഈ ലോകത്ത് ഏറ്റവും വിലമതിക്കുന്നതും എന്നാൽ ഏറ്റവും കൂടുതൽ പാഴാക്കുന്നതും സമയമാണ്. ഓരോ സെക്കന്റുകൾക്ക് പോലും അതിന്റെതായ വിലയുണ്ട്. എന്തു കാര്യമാണെങ്കിലും അത് അതിന്റേതായ സമയത്ത് ചെയ്യണം എന്നാണ് നമ്മൾ കേട്ടിട്ടുള്ളത്. എങ്കിൽ അത്തരത്തിൽ കൃത്യ സമയത്ത് ബുദ്ധിപരമായി പ്രവൃത്തിച്ച ഒരു വ്യക്തിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ കാണുന്ന ആളാണ് ഷെയ്ൻ റെയിംചെ. ഇയാൾ ഒറിഗൺ ക്വിക്ക് ട്രിപ്പ് പാർക്കിംഗിലെ ഒരു കടയിലേക്ക് കയറുകയായിരുന്നു. വാതില്‍ തുറന്ന് അകത്ത് കടന്നതും നാല് അടി വ്യാസമുള്ള ഒരു സോ ബ്ലേഡ് വളരെ വേഗത്തില്‍ വന്ന ആ വാതിലില്‍ തറച്ച് നിന്നു. കടയുടെ മുന്നില്‍ സ്ഥാപിച്ച സിസിടിവിയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിയുകയും ഇവ സാമൂഹിക മാധ്യമത്തിൽ വീഡിയോ വൈറലാവുകയും ചെയ്തു. സമീപത്തെ നിര്‍മ്മാണ സ്ഥലത്ത് നിന്നും തെന്നിമാറിയ ബ്ലേഡ്…
Read Moreകാശിന് പകരം കൊത്ത് കിട്ടാഞ്ഞത് ഭാഗ്യം! ബാങ്ക് എടിഎമ്മിൽ പത്തിവിടർത്തി മൂർഖൻ; ജീവനും കൊണ്ടോടി യുവാവ്
കാട്ടിലും ഇടവഴിയിലും പറമ്പിലുമൊക്കെ പാമ്പുകളെ കാണാറുള്ളതാണ്. എന്നാൽ ഇപ്പോൾ പാമ്പുകൾ ഹെൽമറ്റിന് ഉള്ളിലും പുരപ്പുറത്തും വരെ എത്തിയിരിക്കുന്നു. ഇത്തരത്തിൽ പാമ്പിനെ കണ്ടെന്നുള്ള വാർത്തകളും നമ്മൾ കേൾക്കാറുള്ളതാണ്. എന്നാൽ ഇവിടെ സംഭവം കുറച്ച് വ്യത്യസ്തമാണ്. എടിഎം കൗണ്ടറിലാണ് പാമ്പ് കയറിയിരിക്കുന്നത്. കനാറാ ബാങ്ക് പെരിക്കല്ലൂർ സ്ഥാപിച്ച എടിഎം കൗണ്ടറിനുള്ളിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. ഞായർ രാത്രി 9.30 മണിയോടെ ആയിരുന്നു സംഭവം. പണമെടുക്കാനെത്തിയ പെരിക്കല്ലൂർ സ്വദേശി ഒഴുകയിൽ ഷൈജു(44) വാണ് പാമ്പിനെ കണ്ട് ഭയന്ന് പുറത്തേക്ക് ഇറങ്ങി ഓടിയത്. ഇയാൾ കാർഡിട്ട് നമ്പർ ഡയൽ ചെയ്യുമ്പോഴാണ് തൊട്ടടുത്തു കിടന്ന പാമ്പ് പത്തിവിടർത്തി ചീറ്റാൻ തുടങ്ങിയത്. ഷൈജു ഉടൽ വാതിൽ തുറന്ന് പുറത്തു ചാടിയശേഷം വാതിലടച്ചു. അല്ലെങ്കിൽ തന്നെ ആരും എടിഎം കൗണ്ടറിനുള്ളിൽ പാമ്പിനെ പ്രതീക്ഷിക്കുന്നില്ലല്ലോ. തുടർന്ന് രാത്രി പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു വനപാലകരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. വേനൽ…
Read Moreഅവൾ പ്രസവാവധി എടുത്തു കഴിഞ്ഞാൽ തന്റെ ജോലിഭാരം കൂടും; ഗർഭിണിയായ സഹപ്രവർത്തകയ്ക്ക് കുടിക്കാനുള്ള വെള്ളത്തിൽ വിഷം കലർത്തി യുവതി
ചൈനയിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു സ്ത്രീ തന്റെ ഗർഭിണിയായ സഹപ്രവർത്തകയുടെ കുടിക്കാനുള്ള വെള്ളത്തിൽ വിഷം കലർത്തിയിരിക്കുകയാണ്. ചൈനയിലെ ഹുബെയിലാണ് സംഭവം. ഹൈഡ്രോളജി ആൻഡ് വാട്ടർ റിസോഴ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന സർക്കാർ അഫിലിയേറ്റഡ് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഇവർ. ഇത്തരത്തിലുള്ള സ്ഥാപനങ്ങളിൽ ജോലി കിട്ടുക എന്ന് കഠിനമായ അധ്വാനം വേണ്ടുന്ന കാര്യമാണ്. എന്നാൽ, ഇവിടുത്തെ ജോലി സമ്മർദ്ദം ചില്ലറയല്ല എന്നാണ് ഇപ്പോഴത്തെ ഈ സംഭവം തെളിയിക്കുന്നത്. ഗർഭിണിയായ സ്ത്രീ ഒരു ദിവസം വെള്ളം കുടിക്കാനെടുത്തപ്പോൾ അതിൽ രുചി വ്യത്യാസം അനുഭവപ്പെടുകയായിരുന്നു. ഓഫീസിലെ വെള്ളത്തിന്റെ പ്രശ്നമാണിത് എന്നാണ് ആദ്യം അവർ കരുതിയത് അത്. അതിനാൽ, തിളപ്പിച്ച ബോട്ടിൽ വെള്ളമാണ് പിന്നെയവർ കുടിച്ചത്. എന്നാൽ, അതിലും സമാനമായ രുചിവ്യത്യാസം അനുഭവപ്പെടുകയായിരുന്നു. സംഭവിക്കുന്നത് എന്താണെന്ന് കണ്ടെത്താനായി യുവതി തന്റെ ഐപാഡിൽ വീഡിയോ റെക്കോർഡ്…
Read Moreവീട്ടിലിരുന്നു സമ്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തുന്ന രീതികളറിഞ്ഞാൽ ആരും അദ്ഭുതപ്പെട്ടുപോകും. തട്ടിപ്പിന്റെ രീതി ആളുകൾക്കു മനസിലായിത്തുടങ്ങി എന്നു കാണുമ്പോൾ പുതിയ തന്ത്രം ഇറക്കും. ക്രെഡിറ്റ് കാര്‍ഡ്, കെവൈസി, ഇന്‍വെസ്റ്റ്മെന്റ്, ക്യൂആര്‍ കോഡ് തട്ടിപ്പുകള്‍, പാര്‍ട്ട് ടൈം ജോബ് സ്കാം, കൊറിയര്‍ സ്കാം, ഓണ്‍ലൈന്‍ ലോട്ടറി, റൊമാന്‍സ് സ്കാം, മാട്രിമോണിയല്‍ സ്കാം, ക്രിപ്റ്റോ കറന്‍സി സ്കാം, ലോണ്‍ ആപ്പ്, സെക്സ്റ്റോര്ഷന് എന്നിങ്ങനെ നീളുന്നു ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധയോടെ ഇടപെട്ടില്ലെങ്കിൽ പണം നഷ്ടം മാത്രമല്ല, മാനഹാനിയും സംഭവിച്ചേക്കാം. വീട്ടിലിരുന്ന് സമ്പാദിച്ചാൽ പലപ്പോഴും കാണുന്ന പരസ്യങ്ങളിലൊന്നാണ് “വീട്ടിലിരുന്നു കൂടുതല്‍ പണം സമ്പാദിക്കാം’ എന്നുള്ളത്. വീട്ടമ്മമാരും മറ്റു ചെറുകിട ജോലിയുള്ളവരുമൊക്കെ ഈ പരസ്യത്തിൽ വീഴാറുണ്ട്. ഇങ്ങനെ വരുന്ന പരസ്യങ്ങളിൽ കള്ളനാണയങ്ങളുണ്ട് എന്നോർത്തിരിക്കുക. ജാഗ്രതയോടെ ഇടപെട്ടില്ലെങ്കിൽ ഉള്ള സന്പാദ്യം കൂടി പോകുമെന്നതാണ് പലരുടെയും അനുഭവം. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ്…
Read Moreവേണമെങ്കിൽ ഓഫീസ് ഇവിടെയുമാക്കാം; ടെക്കിക്ക് ഇരുചക്രവാഹനവും ഓഫീസ്.!!
ബംഗളൂരു: ഐടി നഗരം എന്ന പ്രശസ്തിയുള്ള ബംഗളൂരു, ഗതാഗതക്കുരുക്കിന്റെ പേരിൽ കുപ്രസിദ്ധമാണ്. വാഹനത്തിരക്കിനെ പഴിക്കാത്ത ഒരൊറ്റ നഗരവാസിപോലും അവിടെയുണ്ടാകില്ല. ഓഫീസിലേക്കു പോകുന്നതിനിടെ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങിയ ഒരു യുവാവ് ഇരുചക്രവാഹനത്തിലിരുന്നു വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്ന വീഡിയോ ബംഗളൂരുവിലെ ഗതാഗതക്കുരുക്കിന്റെ രൂക്ഷത വ്യക്തമാക്കുന്നു. ഗതാഗതക്കുരുക്കിലകപ്പെട്ട യുവാവ് ലാപ്ടോപ് മടിയിൽ വച്ചാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നത്. നേരത്തെ റാപ്പിഡോയിൽ സഞ്ചരിക്കവേ ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന യുവതി നെറ്റിസൺസിനിടയിൽ വൈറലായിരുന്നു. ഇത്തരം വീഡിയോകൾ ട്രാഫിക് ബ്ലോക്കിനെക്കുറിച്ചു മാത്രമല്ല, യുവാക്കൾ നേരിടുന്ന ജോലി സമ്മർദത്തെക്കൂടി തുറന്നുകാട്ടുന്നു. ജോലിഭാരവും സമ്മർദവും കാരണം ഐടി കമ്പനികളിൽനിന്നു യുവാക്കൾ കൊഴിഞ്ഞുപോകുന്നത് നിലവിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
Read Moreവെയിറ്റിംഗ് ചാർജ് 5 കോടി, ആകെ നൽകേണ്ടത് 7 കോടി; ഊബറിന്റെ ബിൽ കണ്ട് ഞെട്ടി യുവാവ്
സോഷ്യൽ മീഡിയയിൽ ഒരു ബില്ലാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു ബില്ലിന് ഇവിടെ എന്താണ് പ്രസക്തി എന്നല്ലേ. ഊബർ ആപ്പിൽ ബുക്ക് ചെയ്ത ഒരു ഓട്ടോ യാത്രയ്ക്ക് വന്ന ബിൽ ഏഴു കോടി രൂപയാണ്. ഉത്തർ പ്രദേശിലെ നോയിഡയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. ദീപക് എന്ന യുവാവാണ് യാത്രയ്ക്കായി ഊബർ ബുക്ക് ചെയ്തത്. 62 രൂപയായിരുന്നു ചിലവായി ഇയാൾ കണക്കുകൂട്ടിയിരുന്നത്. എന്നാൽ യാത്ര അവസാനിക്കുന്നതിന് മുൻപ് ആപ്പിൽ ബിൽ വന്നത് 7.66 കോടി രൂപയാണ്. 1.6 കോടി ടിപ്പും, 5.9 കോടി വെയിറ്റിംഗ് ചാർജും ഇതിനൊപ്പം നൽകിയിട്ടുണ്ട്. എന്നാൽ ഊബർ ഡ്രൈവർ തന്നെ കാത്ത് നിന്നിട്ടില്ലെന്നാണ് വീഡിയോയിൽ ദീപക് പറയുന്നത്. വിഡിയോ എക്സിൽ അക്ഷയ് മിശ്ര എന്ന അക്കൗണ്ടിൽ നിന്നുമാണ് പങ്കുവച്ചിരിക്കുന്നത്. ചന്ദ്രയാനിലേക്ക് ഒരു റൈഡ് ബുക്ക് ചെയ്താൽ പോലും ഇത്രയും ചിലവ് വരില്ലെന്നാണ് ആശിഷ് വീഡിയോയ്ക്ക്…
Read More