“എന്റെ കുഞ്ഞിനു വേണ്ടിയാണ് ഞാന്‍ മലയാറ്റൂര്‍ മല കയറിയത്. അവള് മാലാഖയായി യേശുവിന്റെ അടുത്തു തന്നെയുണ്ടാകുമെന്നാണ് എന്റെ വിശ്വാസം. എന്റെ ശ്രീക്കുട്ടി ഈ കുരിശില്‍ തൊടാന്‍ വരണേയെന്ന് നോമ്പുതുടങ്ങിയപ്പോള് മുതല്‍ ഞാന്‍ ആഗ്രഹിക്കുന്നതാണ്. അവള് ഈ കുരിശില്‍ തൊട്ടു.” 68 കിലോ തൂക്കമുള്ള മരക്കുരിശുമേന്തി മലയാറ്റൂര്‍ മലകയറിയ എറണാകുളം മാമംഗലം പോളയില്‍ വീട്ടില്‍ അഗസ്റ്റിന് വര്‍ഗീസി (സിബി)ന്റെ വാക്കുകളാണിത്. 13-ാം വയസില്‍ നഷ്ടമായ ഏകമകളെ കുറിച്ചുള്ള നോവുന്ന ഓര്മകളുമായിട്ടാണ് ഈ പിതാവ് കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 19നായിരുന്നു ഏക മകള്‍ മേരി ശ്രീക്കുട്ടിയെ ഈ അപ്പന് നഷ്ടമായത്. തിരുവനന്തപുരം സ്വദേശിനിയായ ബീനയെ ഇഷ്ടപ്പെട്ടാണ് അഗസ്റ്റിന് വിവാഹം ചെയ്തത്. മകളുണ്ടായി മൂന്നര വയസായപ്പോള്‍ അദ്ദേഹത്തിന് ഭാര്യയെ നഷ്ടമായി. പിന്നെ തന്റെ എല്ലാമായ ശ്രീക്കുട്ടിക്കുവേണ്ടിയായിരുന്നു അഗസ്റ്റിന്റെ ജീവിതം. മേസ്തിരി പ്പണിയില്‍ നിന്നു കിട്ടുന്ന പണം കൊണ്ട് മകളെ വളര്‍ത്തി.…
Read MoreCategory: Today’S Special
“എല്ലാം ദൈവാനുഗ്രഹം”; കാട്ടാനയിൽനിന്നു രക്ഷപ്പെട്ട ജെയ്സണച്ചൻ പറയുന്നു
കാട്ടാനയുടെ മുന്നിൽനിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ തോണിച്ചാൽ കാരുണ്യ നിവാസിലെ ഫാ. ജെയ്സണ്‍ കാഞ്ഞിരപ്പാറ. കഴിഞ്ഞ ദിവസം രാവിലെ മാനന്തവാടിയിൽനിന്ന് പുൽപ്പള്ളി പട്ടാണിക്കുപ്പ് ഉണ്ണീശോ പള്ളിയിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെ പാക്കം കുറിച്ചിപ്പറ്റയിലാണ് വൈദികൻ ആനയുടെ മുന്നിൽപ്പെട്ടത്. കാട്ടാന കാറിനു നേരേ പാഞ്ഞടുത്തെങ്കിലും പ്രദേശവാസികളും പുൽപ്പള്ളിയിൽനിന്നു മാനന്തവാടിക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരും ഒച്ചയിട്ടപ്പോൾ പിൻവാങ്ങുകയായിരുന്നു. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ ആനയെ വനം ജീവനക്കാർ കാട്ടിലേക്ക് തുരത്തുന്നതിനിടെയാണ് ഫാ. ജെയ്സണ്‍ അതുവഴി പോയത്. ആന കാറിനുനേരേ നീങ്ങുന്ന ദൃശ്യം പ്രദേശവാസി ചിത്രീകരിച്ചത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ് ആനയുടെ മുന്നിൽനിന്നു രക്ഷപ്പെട്ടതെന്ന് ഫാ. ജെയ്സണ്‍ പറഞ്ഞു. കുറിച്ചിപ്പറ്റ വനമേഖലയോടു ചേർന്നാണ് കഴിഞ്ഞ മാസം കുറുവ ഇക്കോ ടൂറിസം കേന്ദ്രം താത്കാലിക ജീവനക്കാരൻ പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിനിരയായത്.
Read Moreലാസ്റ്റ് സപ്പർ സെൽഫിയിൽ ചിത്രീകരിച്ച് അലക്സ് ബേബി
തിരുവനന്തപുരം: വിഖ്യാത ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചിയുടെ മാസ്റ്റർ പീസുകളിൽ ഒന്നായ ലാസ്റ്റ് സപ്പർ എന്ന പെയിന്റിംഗ് പുനഃസൃഷ്ടിച്ച് യുവഫോട്ടോഗ്രാഫർ. നെടുമങ്ങാട് മടത്തറ സ്വദേശിയായ അലക്സ് ബേബി ചെമ്മരപ്പാടമാണ് ലാസ്റ്റ് സപ്പർ ഒറ്റയ്ക്ക് പുനഃസൃഷ്ടിച്ചത്. ക്യാമറ 10 സെക്കൻഡ് ടൈമർ മോഡിൽ സെറ്റ്ചെയ്ത് കാനോണ്‍ ക്യാമറ കണക്ട് എന്ന സോഫ്റ്റുവേർ ഉപയോഗിച്ച് പൂർണമായും സെൽഫിയായാണ് ചിത്രങ്ങൾ പകർത്തിയത്. മൊബൈൽ ഡിസ്പ്ലേ ക്യാമറ ക്ലിക്ക് ബട്ടണായി സെറ്റ്ചെയ്തായിരുന്നു ഫോട്ടോകൾ പകർത്തിയത്. അതുകൊണ്ടുതന്നെ ഫോട്ടോയിലെ മോഡലും ഫോട്ടോഗ്രാഫറും അലക്സ് തന്നെയാണെന്നതാണ് വലിയ പ്രത്യേകത. ചിത്രത്തിലെ കഥാപാത്രങ്ങളെ ഓരോന്നായി പകർത്തിയശേഷം ഫോട്ടോഷോപ്പ് സോഫ്റ്റുവേർ ഉപയോഗിച്ചാണ് ഇവ ഒരുമിപ്പിച്ചത്.നെടുമങ്ങാട് ചൂഴിയക്കോട് സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ മുകളിലത്തെ നിലയിലായിരുന്നു സെറ്റിട്ടത്. ഇതിനായി ഇടവക വികാരി ഫാ. മാത്യു ചരിവുകാലായിൽ സഹായിച്ചു. ടേബിൾ സെറ്റ് ചെയ്യുന്നതിനും മറ്റുമായി രജിത് രാജു, പ്രിയരാജ് എന്നീ സുഹൃത്തുക്കളും സഹായിച്ചിട്ടുണ്ടെന്നു അലക്സ്…
Read Moreനള; ലോകത്തിലെ ഏറ്റവും ധനികയായ പൂച്ചയെ പരിചയപ്പെടാം
പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് എന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണല്ലൊ. എന്നാല്‍ തങ്ങള്‍ക്ക് പലതും അപ്രാപ്യമല്ലെന്ന് തെളിയിക്കുകയാണ് ഈ പൂച്ചകള്‍ ഇപ്പോള്‍. പുറം രാജ്യത്തെ ഒരു റെയില്‍വേ സ്റ്റേഷന്റെ ചുമതലയുള്ള പൂച്ചയുടെ കഥ കഴിഞ്ഞയിടെ ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നല്ലൊ. എന്നാല്‍ തങ്ങള്‍ അതുക്കും മേലെയാണെന്ന് തെളിയിക്കുകയാണ് പൂച്ചകള്‍. ഇപ്പോഴിതാ കോടീശ്വരനായ ഒരു പൂച്ചയാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. ലോകത്തിലെ ഏറ്റവും ധനികയായ പൂച്ച എന്ന റിക്കാര്‍ഡ് നള കഴിഞ്ഞദിവസം സ്വന്തമാക്കുകയുണ്ടായി. നള എന്നാണ് ഈ പൂച്ചയുടെ പേര്. വാരിസിരി എന്ന പൂക്കിയുടെ പൂച്ചയാണിത്. അവര്‍ ഇതിനെ ലോസ് ഏഞ്ചല്‍സിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. ആദ്യ കാഴ്ചയില്‍ വല്ലാതെ ഇഷ്ടം തോന്നിയ പൂച്ചയെ അവര്‍ സ്വന്തമാക്കുകയായിരുന്നു. പിന്നീട് സമൂഹ മാധ്യമങ്ങളില്‍ അതിനൊരു അക്കൗണ്ടും വാരിസിരി തയാറാക്കി. അതങ്ങ് ഹിറ്റായി. 2012ല്‍ ആണ് നള ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. നിലവില്‍ നാല് ദശലക്ഷത്തിലധികം ഇന്‍സ്റ്റാഗ്രാം…
Read Moreസൂക്ഷിക്കണം സൂര്യനെ; കൊടും ചൂടിൽ സൂര്യതാപം ഏൽക്കാനുള്ള സാധ്യതകളേറെ
കേരളത്തിൽ ഇപ്പോൾ ചൂട് കൂടിവരുന്ന അവസ്ഥയാണ്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ ചുട്ടുപൊള്ളുകയാണ് ആളുകൾ. ഈ സമയത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ അവസ്ഥയിൽ സൂര്യതാപം ഏൽക്കാനുള്ള സാധ്യയും ഏറെയാണ്. ഇത്തരത്തിൽ ആളുകൾക്ക് സൂര്യതാപമേറ്റ സംഭവങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ തൃശൂരിലാണ് ഒടുവിലത്തെ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്കൂട്ടർ യാത്രക്കാരനാണ് തൃശൂരിൽ സൂര്യാതപമേറ്റത്. ചേർപ്പ് സർവീസ് സഹകരണ ബാങ്കിന് മുന്നിലെ വ്യാപാരസ്ഥാപന ഉടമ ചാത്തക്കുടം വടക്കേപുരയ്ക്കൽ രതീഷിനാണ് (46) സൂര്യാതപമേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പൂച്ചിന്നിപ്പാടം ഭാഗത്തേക്ക് പോകുന്നതിനിടെ തിരുവുള്ളക്കാവ് തെക്കേനട റോഡിന് സമീപത്ത് വച്ചാണ് സംഭവം. ശരീരത്തിൽ നീറ്റൽ അനുഭവപ്പെട്ടെങ്കിലും രതീഷ് കാര്യമാക്കിയില്ല. രാത്രി വീട്ടിലെത്തിയപ്പോൾ രണ്ട് കൈയിലും കാലിലും ചെറിയ പോളകൾ ഉണ്ടായി. പിന്നീട് പോളകള്‍ വലുതായി വ്യാപിക്കുകയായിരുന്നു . വെള്ളിയാഴ്ച രാവിലെ ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തി രതീഷ് ചികിത്സ…
Read Moreഅന്നും ഇന്നും ഇഡ്ഡലിയുടെ തട്ട് താഴ്ന്നു തന്നെ; ഇന്ന് ലോക ഈഡ്ഡലി ദിനം, അറിയാം ഈ ദിനത്തിന്റെ പ്രത്യേകതകൾ
പ്രഭാതഭക്ഷണത്തിൽ ഇഡ്ഡലിക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ആവിയിൽ വേവിച്ച ഭക്ഷണം രാവിലെ കഴിക്കുന്നത് നല്ലതാണെന്ന് നമ്മൾ കേട്ടിട്ടുള്ളതാണ്. ഈ ലിസ്റ്റിലുള്ള ഒരു പ്രധാനി തന്നെയാണ് ഇഡ്ഡലി. ആരോഗ്യകരമായ പല ഗുണങ്ങളുമുള്ള ഇഡ്ഡലി വളരെ രുചികരമാണ്. കൂടാതെ ഇവ ഉണ്ടാക്കാൻ അധിക സമയവും ആവശ്യമില്ലന്നത് ഈ വിഭവത്തിന് കിട്ടുന്ന സ്വീകാര്യതയ്ക്ക് പിന്നിലുള്ള ഒരു പ്രധാന കാരണം തന്നെയാണ്. ഇന്ന് ലോക ഇഡ്ഡലിദിനം. ചെന്നൈ ആസ്ഥാനമായുള്ള പ്രശസ്തമായ ഇഡ്ഡലി വിതരണക്കാരനായ എനിയവൻ ആയിരുന്നു ഈ ദിവസത്തിന് പ്രചോദനം നൽകിയത്. 2015 മാർച്ച് 30 ന് അദ്ദേഹം 1,328 ഇനം ഇഡ്ഡലികൾ ഉണ്ടാക്കി. അങ്ങനെയാണ് ഏകദേശം എട്ട് വർഷം മുമ്പ് ലോക ഇഡ്ഡലി ദിനം ആരംഭിച്ചത്. അതേ ദിവസം ഗവണ്മെന്റ് 44 കിലോഗ്രാം ഭാരമുള്ള ഇഡ്ഡലി മുറിച്ച് ആ ദിവസം ലോക ഇഡ്ഡലി ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. ചില ഭക്ഷ്യ…
Read Moreഇവനെൻ കളിത്തോഴൻ… ബാല്യകാലം മുതലേയുള്ള സുഹൃത്താണ് അനിൽ ആന്റണി; പത്തനംതിട്ടയിൽ അനിലിനെതിരേ പ്രചാരണത്തിനില്ല; അച്ചു ഉമ്മൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്നും പത്തനംതിട്ടയിൽ പ്രചാരണത്തിനില്ലെന്നും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി ബാല്യകാലം മുതലേ തന്റെ സുഹൃത്താണെന്നും അതിനാൽ അനിൽ ആന്റണിക്കെതിരേ പ്രചാരണം നടത്താൻ കഴിയില്ലെന്നുമാണ് അച്ചു ഉമ്മൻ പറയുന്നത്. പത്തനംതിട്ടയിൽ സിറ്റിംഗ് എംപിയും ഉമ്മൻചാണ്ടിയുടെ വിശ്വസ്തനുമായ ആന്റോ ആന്റണിയാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപിയെ സംബന്ധിച്ചും പത്തനംതിട്ട പ്രധാനപ്പെട്ട മണ്ഡലമാണ്. പ്രചാരണ രംഗത്ത് കടുത്ത മത്സരമാണ് മൂന്നു മുന്നണികളും നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അനിൽ ആന്റണിക്കായി പത്തനംതിട്ടയിൽ എത്തുകയും ചെയ്തു. അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിനു പിന്നാലെ കെ. കരുണാകരന്റെ മകൾ പത്മജയും ബിജെപിയിൽ ചേർന്നിരുന്നു. അനിൽ ആന്റണിയുടെയും പത്മജയുടെയും പ്രവൃത്തിയെ ചോദ്യം ചെയ്യാനില്ലെന്ന നിലപാടുമായി ചാണ്ടി ഉമ്മൻ രംഗത്തു വന്നിരുന്നു. അതുകൊണ്ടു തന്നെ അനിൽ…
Read Moreപ്രശസ്തരായ സയാമീസ് ഇരട്ടകളുടെ വിവാഹം കഴിഞ്ഞു; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഓപ്ര വിൻഫ്രെ ഷോയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് സയാമീസ് ഇരട്ടകളായ അബിയും ബ്രിട്ടാനി ഹെൻസലും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ഇവർ വിവാഹിതരായെന്ന വാർത്തയാണ് പുറത്തുവരുന്നത്. 2021 -ൽ യുഎസ് ആർമി വെറ്ററൻ ജോഷ് ബൗളിംഗുമായിട്ടാണ് ഇരട്ടകളിൽ ഒരാളായ അബിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വിവാഹത്തിൻ്റെ വീഡിയോകൾ വൈറലാവുകയാണ്. വീഡിയോയിലും ചിത്രങ്ങളിലും ബൗളിംഗിനൊപ്പം ഇരട്ടകളെ വിവാഹവസ്ത്രത്തിൽ കാണാം. ചാര നിറത്തിലുള്ള ഒരു സ്യൂട്ടാണ് ബൗളിംഗ് ധരിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലും ഇരട്ടകൾക്കൊപ്പം ഐസ്ക്രീം കഴിക്കുന്നതും ഒരുമിച്ച് യാത്ര ചെയ്യുന്നതുമായ ചിത്രങ്ങൾ ബൗളിംഗ് പങ്കുവച്ചിട്ടുണ്ട്. അബിയും ബ്രിട്ടാനിയും ഇപ്പോൾ അഞ്ചാം ക്ലാസ് അധ്യാപകരാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പരസ്യമാക്കാൻ ഇവർ താൽപര്യപ്പെടുന്നില്ല. അതുകൊണ്ടാണ് വിവാഹ വാർത്തപോലും പുറത്ത് എത്താൻ ഇത്രയും വൈകിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടിഎൽസി പരമ്പരയായ ‘എബി ആൻഡ്…
Read Moreഅടിച്ചാൽ തിരിച്ചടിക്കും: ബസിൽ തമ്മിലടിച്ച് കണ്ടക്ടറും യാത്രക്കാരിയും; വീഡിയോ വൈറലാകുന്നു
ബസ് കണ്ടക്ടറും യാത്രക്കാരിയും തമ്മിൽ തല്ലുന്ന ഒരു ഞെട്ടിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസ് കണ്ടക്ടർ ഹൊന്നപ്പ നാഗപ്പ അഗസറിനെ 24 കാരിയായ തൻസുല ഇസ്മായിൽ പീർസാഡെ എന്ന വനിതാ യാത്രക്കാരിയുമായുള്ള വാക്കേറ്റത്തെ തുടർന്ന് സസ്പെൻഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. മാർച്ച് 26 ചൊവ്വാഴ്ച ബിലേകഹള്ളിയിൽ നിന്ന് ശിവാജിനഗറിലേക്കുള്ള പതിവ് യാത്രയ്ക്കിടെയാണ് സംഭവം. യാത്രക്കാരിയും കണ്ടക്ടറും തമ്മിലുള്ള വാക്ക് തർക്കമാണ് സംഭവങ്ങളുടെ തുടക്കം. ഇത് ഒടുവിൽ കൈയേറ്റത്തിൽ അവസാനിച്ചു. ടിക്കറ്റ് നൽകുന്നതിനെച്ചൊല്ലിയായിരുന്നു തർക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോലീസിൽ മൊഴി രേഖപ്പെടുത്തുന്നതിനിടെ, യുവതി ബില്ലേക്കഹള്ളിയിൽ ബസിൽ കയറി സൗജന്യ യാത്രയ്ക്ക് ടിക്കറ്റ് തേടിയെന്ന് ഹൊന്നപ്പ പറഞ്ഞു. ജെപി നഗറിലെ ജംബു സവാരി ദിനെയിലെ ഡിപ്പോ 34-ലാണ് കണ്ടക്ടർ ഹൊന്നപ്പ. A Bengaluru Metropolitan Transport Corporation(BMTC)…
Read Moreരക്ഷപ്പെട്ട ഒട്ടകപ്പക്ഷിയുടെ നെട്ടോട്ടം; വൈറലായി വീഡിയോ
നമ്മളെല്ലാവരും റോഡില്‍ വാഹനവുമായ ഇറങ്ങുമ്പോള്‍ പലപ്പോഴും നായകളെയും പൂച്ചകളെയുമൊക്കെ കാണാറുണ്ടല്ലൊ. കാക്കകളും പ്രാവുകളുമൊക്കെ പക്ഷികളെ “റെപ്രസെന്റ്’ ചെയ്ത് എത്തും. എന്നാല്‍ കഴിഞ്ഞദിവസം ദക്ഷിണ കൊറിയന്‍ യാത്രക്കാര്‍ മുന്നിലെത്തിയ ആള് കുറച്ച് സ്പെഷ്യൽ ആയിരുന്നു, തഡോറി എന്നു പേരുള്ള ഒരു ഒട്ടക പക്ഷിയായിരുന്നു അത്. തഡോരി അവിടുത്തെ ഒരു പ്രാദേശിക പാരിസ്ഥിതിക പാര്‍ക്കില്‍ ഉളള ഒട്ടകപക്ഷി ആയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഈ പക്ഷി അവിടെ നിന്നും എങ്ങനെയോ പുറത്തിറങ്ങി. അതെത്തിപ്പെട്ടതാകട്ടെ ഏറെ തിരക്കുള്ള സിയോംഗ്നാം നഗരത്തിലും. ആളുകള്‍ വാഹനവുമായി എത്തിയപ്പോള്‍ മുന്നിലൂടെ ഓടുന്നു ഈ പക്ഷി. പതുക്കെ ഓടുന്ന ഈ പക്ഷിയെ ഇടിക്കാതിരിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിച്ചു. എക്സില്‍ ഈ പക്ഷി റോഡിലൂടെ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ എത്തിയിരുന്നു. ഒരു മണിക്കൂറിലധികം ഇത്തരത്തില്‍ പാഞ്ഞ തഡോറിനെ പിന്നീട് പിടികൂടിയതായും സുരക്ഷിതമായി പാര്‍ക്കിലേക്ക് തിരിച്ചയച്ചതായയുമാണ് വിവരം. സംഭവം സമൂഹ മാധ്യമങ്ങളില്‍ എത്തിയതോടെ നിരവധി…
Read More