നിരവധി ആളുകൾ തോട്ടിൽ ഉപേക്ഷിച്ച മാലിന്യങ്ങള്‍ തനിച്ചു നീക്കംചെയ്തു വിദ്യാര്‍ഥിനിയുടെ നന്മ മനസ്. പാഴത്തുരുത്ത് എസ്കെപിഎസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ലയ മരിയ ബിജുവാണ് മാസങ്ങളായി തോട്ടില്‍ അടിഞ്ഞു കൂടികിടക്കുകയായിരുന്ന മാലിന്യങ്ങള്‍ വാരിനീക്കിയത്. വലിയതോട്ടില്‍ പാഴുത്തുരുത്ത് പൂവക്കോട് ഭാഗത്ത് അടിഞ്ഞു കൂടിയിരുന്ന പ്ലാസ്റ്റിക്ക് കുപ്പികളടക്കമുള്ള മാലിന്യങ്ങള്‍ ചാക്കുമായെത്തി തോട്ടിലിറങ്ങിയ പെണ്‍കുട്ടി നീക്കം ചെയ്യുകയായിരുന്നു. മാലിന്യങ്ങള്‍ മാറിയതോടെ ഈ ഭാഗത്ത് നീരൊഴുക്ക് സുഗമമായി. കഴിഞ്ഞ വര്‍ഷകാലത്ത് വലിയതോട്ടിലെ പൂവക്കോട് കടവിന് സമീപം തോട്ടിലേക്കു മരങ്ങള്‍ വീണിരുന്നു. മരങ്ങള്‍ വെട്ടി നീക്കാത്തതിനാല്‍ ലോഡ് കണക്കിന് മാലിന്യങ്ങളാണ് ഇവിടെ തങ്ങിനിറഞ്ഞ് ചീഞ്ഞഴുകുന്ന സ്ഥിതിയിലേക്കെത്തിയത്. പ്ലാസ്റ്റിക്ക് കുപ്പികള്‍, അറവുശാലയിലെ മാലിന്യങ്ങള്‍, സാനിട്ടറി പാഡുകള്‍ എന്നിങ്ങനെ വീടുകളില മാലിന്യങ്ങള്‍ വരെ പ്ലാസ്റ്റിക്ക് കൂടുകളിലും ചാക്കിലുമായി കെട്ടി തോട്ടില്‍ ഒഴുക്കുകയാണ്. ഇവയെല്ലാം തങ്ങി നിറഞ്ഞതോടെ തോട് മലിനമാവുകയും പൂവക്കോട് കടവിലേക്കു ആരുമെത്താത്ത സ്ഥിതിയുമായി. വേനല്‍…
Read MoreCategory: Today’S Special
എവറസ്റ്റ് ബേസ് ക്യാംപിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി; അപൂർവ നേട്ടം സ്വന്തമാക്കി രണ്ടര വയസുകാരി സിദ്ധി മിശ്ര
എവറസ്റ്റ് ബേസ് ക്യാംപിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായി ഇന്ത്യക്കാരി. ഭോപ്പാൽ സ്വദേശിയായ സിദ്ധി മിശ്ര എന്ന രണ്ടര വയസുകാരിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. സിദ്ധി എവറസ്റ്റ് ബേസ് ക്യാംപിൽ മാതാപിതാക്കളായ ഭാവന ദെഹാരിയ, മാഹിം മിശ്ര എന്നിവർക്കൊപ്പമാണ് എത്തിയത്. മാർച്ച് 22 ന് എക്സ്പെഡിഷൻ ഹിമാലയ ഡോട്ട് കോം പ്രൈവറ്റ് ലിമിറ്റഡ് നൽകിയ സർട്ടിഫിക്കറ്റിൽ ഇവർ മൂന്നുപേരും എവറസ്റ്റ് ബേസ് ക്യാംപിൽ ട്രെക്കിംഗ് പൂർത്തിയാക്കിയെന്ന് വ്യക്തമാക്കുന്നു. സമുദ്ര നിരപ്പിൽ നിന്നും 17,598 അടി ഉയരത്തിലുള്ള സ്ഥലമാണ് എവറസ്റ്റ് ബേസ് ക്യാംപ്. മലകയറ്റം ഇഷ്ടമുള്ളയാളാണ് സിദ്ധിയുടെ അമ്മ ഭാവന ദെഹാരിയ. ഭാവന 2019 ൽ എവറസ്റ്റ് കീഴടക്കിയിരുന്നു. സിദ്ധിയും മാതാപിതാക്കളും മാർച്ച് 12ന് ആണ് ബേസ് ക്യാംപിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. 53 കിലോമീറ്ററാണ് പ്രതികൂല കാലാവസ്ഥയെയും ഭൂപ്രകൃതിയെയും കീഴടക്കി ഇവർ മറികിടന്നത്. ഒടുവിൽ പത്തു ദിവസത്തെ യാത്രക്കൊടുവിൽ…
Read Moreഫോണിൽ വിശേഷങ്ങൾ പറഞ്ഞ് പറഞ്ഞ് കുഞ്ഞിനെ എടുത്ത് ഫ്രിഡ്ജിൽ വച്ച് അമ്മ: ഒടുവിൽ വീട് മൊത്തം തിരച്ചിൽ; വൈറലായി വീഡിയോ
സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ ഒരു ദിവസമല്ല ഒരു മണിക്കൂർ പോലും തള്ളിനീക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ മനുഷ്യർക്ക്. വിനോദത്തിന് പുറമേ ജോലിക്കും പഠനത്തിനുമൊക്കെ സ്മാർട്ട് ഫോണുകൾ ആളുകൾ ഉപയോഗിക്കുന്നു. എന്നാൽ ഇപ്പോൾ സ്മാർട്ട് ഫോൺ ഉപയോഗം അഡിക്ഷനായി മാറിയവരുമുണ്ട് നമുക്ക് ചുറ്റും. അശ്രദ്ധയോടെ ഫോൺ ഉപയോഗിക്കുമ്പോൾ അപകടങ്ങൾ പതുങ്ങിയിരിക്കുന്നുവെന്ന വസ്തുത പലപ്പോഴും സ്മാർട്ട് ഫോൺ ഉപയോക്താക്കൾ മറന്നുപോകുന്നു. അത്തരത്തിലൊരു ഞെട്ടിക്കുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഫോൺ വിളിച്ച് പരിസരം മറന്ന ഒരു അമ്മയുടെ അശ്രദ്ധ മൂലം കുഞ്ഞിന്റെ ജീവൻ തന്നെ ഭീഷണിയിലായതാണ് സംഭവം. നിലത്ത് കളിച്ചുകൊണ്ടിരിക്കുകയാണ് കുട്ടി. അമ്മ സമീപത്ത് ഇരുന്ന് ഫോൺ വിളിക്കുന്നു. ഇതിനിടെ അമ്മ കറിക്ക് അരിയുന്നുമുണ്ട്. കറിക്ക് അരിഞ്ഞ സാധനങ്ങൾ കൊണ്ട് വച്ച ശേഷം ഫോണിൽ സംസാരിച്ച് കൊണ്ട് തന്നെ കുട്ടിയെ സ്ത്രീ ഫ്രിഡ്ജ് തുറന്ന് അതിൽ വയ്ക്കുന്നു. തുടർന്നും…
Read Moreപാമ്പ്…പാമ്പ്… വീട്ടുമുറ്റത്തുനിന്നു പിടികൂടിയത് 47 മൂർഖൻ കുഞ്ഞുങ്ങളെ
പ്രതീക്ഷിക്കാതെ ഒരു പാമ്പിനെ കണ്ടാൽ ഒന്ന് ഞെട്ടാത്തവരായി ആരും തന്നെ കാണില്ല. അതേസമയം, ഒന്നല്ല 47 മൂർഖൻ പാമ്പിനെ കണ്ടാൽ എന്തായിരിക്കും അവസ്ഥ? ഇത്തരത്തിൽ ഒരു അധ്യാപികയുടെ വീട്ടുമുറ്റത്തുനിന്നും പിടികൂടിയത് 47 മൂർഖൻ കുഞ്ഞുങ്ങളെയും ഒരു വലിയ മൂർഖൻ പാമ്പിനെയുമാണ്. കോട്ടയം വേളൂർ കൃഷ്ണഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്തുനിന്നാണ് 47 മൂർഖൻ കുഞ്ഞുങ്ങളെയും ഒരു വലിയ മൂർഖൻ പാമ്പിനെയും പിടികൂടിയത്. ഇന്നലെ രാവിലെയാണ് വീട്ടുമുറ്റത്ത് പാമ്പിൻമുട്ട കണ്ടതായി വീട്ടുകാർ വനംവകുപ്പ് സ്നേക് റസ്ക്യൂ ടീമിനെ വിവരമറിയച്ചത്. സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് 47 പാമ്പിൻകുഞ്ഞുങ്ങളെ കണ്ടത്. തുടർന്ന് വനം വകുപ്പിന്റെ സർപ്പ സ്നേക് റസ്ക്യൂ ടീം അംഗങ്ങളായ കെ.എ. അഭീഷ്, കെ.എസ്. പ്രശോഭ് എന്നിവർ ചേർന്ന് പാമ്പുകളെ കണ്ടെത്തി കൂട്ടിലാക്കുകയായിരുന്നു. പിടിച്ചെടുത്ത പാമ്പുകളെ കാട്ടിലേക്ക് അയയ്ക്കും. സ്കൂട്ടറിനുള്ളിലും മൂർഖൻ പാമ്പ് തിരുവാതുക്കൽ കരിമ്പിൻ പടിയിൽ സ്കൂട്ടറിനുള്ളിൽനിന്നും മൂർഖൻ…
Read Moreപ്രിയ ശ്രോതാക്കളേ…ആകാശവാണി തിരുവനന്തപുരം നിലയം 75-ാം വർഷത്തിലേക്ക്
ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിന്റെ 75-ാം വർഷ ത്തിലേക്ക് കടക്കുന്നു. തിരുവനന്തപുരം നിലയം 1950 ഏപ്രിൽ ഒന്നിനാണ് പ്രക്ഷേപണം ആരംഭിച്ചത്. ജി.പി.എസ്. നായരായിരുന്നു ആദ്യത്തെ ഡയറക്ടർ. അതിപ്രഗൽഭരായ എഴുത്തുകാരും കലാകാരന്മാരും പ്രാരംഭം മുതലേ തിരുവനന്തപുരം നിലയത്തെ ജനപ്രിയമാക്കി. ആലപ്പുഴയിലെ 200 കിലോവാട്ട് ട്രാൻസ്മിറ്റർ തിരുവനന്തപുരം നിലയത്തെ കേരളത്തിലെമ്പാടും എത്തിച്ചു. ആലപ്പുഴ, പുനലൂർ, പത്തനംതിട്ട, കായംകുളം, ഇടുക്കി, കൽപ്പറ്റ, കാസർഗോഡ്, കവരത്തി, അനന്തപുരി എഫ്എം എന്നീ എഫ്എം നിലയങ്ങളിലൂടെയും ആകാശവാണി തിരുവനന്തപുരം കേൾക്കാൻ കഴിയും. ഒരു വർഷത്തെ എഴുപത്തഞ്ചാം വാർഷികാഘോഷ പരിപാടികൾ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആകാശവാണി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. ഡോ. എം. ജി. ശശിഭൂഷൺ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വരുന്ന മാസങ്ങളിൽ വിവിധപ്രദേശങ്ങളിലും ആഘോഷപരിപാടികൾ നടത്തും.
Read Moreട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
മാര്‍ച്ച് നാലിന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തിയതാണ് 72കാരനും ഭാര്യയും. എറണാകുളം സ്വദേശിയായ 72കാരന് ട്രേഡിംഗിനെക്കുറിച്ച് അറിയാനായി ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്തിരുന്നു. ദിവസങ്ങള്‍ക്കു ശേഷം രണ്ടു ഫോണ്‍ നമ്പറുകളില്‍ നിന്നായി രണ്ടുപേര്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ടു. ട്രേഡിംഗിലൂടെ വന്‍ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് അദ്ദേഹത്തെ വെല്‍സ് കാപിറ്റല്‍ ബിസിനസ് സ്കൂള്‍ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ജനുവരി 12ന് ആഡ് ചെയ്തു. ജനുവരി 15 മുതല്‍ മാര്‍ച്ച് നാലു വരെയുള്ള കാലയളവില്‍ പരാതിക്കാരന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 67,40,306 രൂപയാണ് തട്ടിയെടുത്തത്. ഇത്രയും തുക 17 തവണകളിലായി വാങ്ങിയെടുത്ത ശേഷം 4,13,43,535 രൂപ ട്രേഡിംഗിലൂടെ ലഭിച്ചതായി tthsp://welstslock.com എന്ന ലിങ്കിലൂടെ അറിയിച്ചു. തുടര്‍ന്ന് പണം പിന്‍വലിക്കാനായി ശ്രമിച്ച പരാതിക്കാരനെ മാര്‍ച്ച് നാലിന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് റിമൂവ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് താന്‍ തട്ടിപ്പിന് ഇരയായതായി അദ്ദേഹത്തിന് മനസിലായതും…
Read Moreസ്വെൽ വേവ്സ് എന്ന കള്ളക്കടൽ പ്രതിഭാസം…
ഇന്ത്യൻ മഹാസമുദ്രത്തിലെ ദക്ഷിണഭാഗത്ത് ലഭിക്കുന്ന ശക്തമായ കാറ്റാണ് കള്ളക്കടൽ അഥവാ സ്വെൽ വേവ്സ് പ്രതിഭാസത്തിനു കാരണം. അകലെ പുറംകടലിൽ ശക്തമായ കാറ്റു മൂലം തിരമാലകൾ ഒരു മേഖലയിൽനിന്ന് മറ്റൊരു മേഖലയിലേക്ക് പ്രവഹിച്ചെത്തുമ്പോൾ വൻ തിരകളായി മാറും. ആഴക്കടലിലെ ഉപരിതലത്തിൽ ശക്തമായ കാറ്റ് അടിക്കുന്നതോടെ തിരമാലകളുടെ ഊർജം കൂടുകയും തീരത്ത് ആഞ്ഞടിക്കുകയും ചെയ്യും. കാറ്റുമൂലം പ്രവഹിക്കുന്ന തിരമാലകൾ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് തീരത്തെത്തുന്നത്. അതിനാൽ ഇത്തരം തിരമാലകൾക്ക് പ്രഹരശേഷിയും ഉയരവും കൂടുതലാണ്. ആറുമുതൽ പത്തുവരെയുള്ള തിരമാലകളുടെ കൂട്ടമാണ് ഓരോതിരയ്ക്കുള്ളിലുമുള്ളത്. ചില സന്ദർഭങ്ങളിൽ പ്രളയത്തിന് തുല്യമായ തോതിൽ ജലം തീരത്തെത്തുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. വേലിയേറ്റ സമയത്ത് കള്ളക്കടൽ തിരകൾ കൂടി എത്തുന്നതോടെ കടലാക്രമണം ശക്തമാകും. എന്നാൽ ആഴക്കടലിൽ ഈ പ്രതിഭാസത്തിന്റെ ശക്തി വളരെ കുറവായിരിക്കും. അപ്രതീക്ഷിതമായി എത്തി തീരം വീഴുങ്ങുന്നതിനാലാണ് സ്വെൽ വേവ്സ് പ്രതിഭാസത്തെ തീരവാസികൾ ’കള്ളക്കടൽ’ എന്നു വിളിക്കുന്നത്.
Read Moreഎന്തൊക്കെയാ ഈ നടക്കുന്നത്? വ്യാജ ശീതളപാനീയം തയ്യാറാക്കി ഒറിജിനലെന്ന് പറഞ്ഞ് വിൽപ്പന; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
ശീതളപാനീയങ്ങൾ ഇഷ്ടപ്പെടുന്നവരെയെല്ലാം പരിഭ്രാന്തരാക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു ഫാക്ടറി പോലെ തോന്നിക്കുന്ന സ്ഥലമാണ് വീഡിയോ കാണിക്കുന്നത്. ഇതിൽ ഒരാൾ പാനീയം തയ്യാറാക്കുന്നതും ഫണൽ ഉപയോഗിച്ച് കുപ്പികളിൽ നിറയ്ക്കുന്നതും മറ്റൊരാൾ ആ കുപ്പികൾ പാക്ക് ചെയ്യുന്നതും കാണാം. ഈ പ്രക്രിയ നടക്കുമ്പോൾ കൊക്കകോള അല്ലെങ്കിൽ സ്പ്രൈറ്റ് ഉൾപ്പെടെയുള്ള ഉപയോഗിച്ച ശീതളപാനീയ കുപ്പികളുടെ ഒരു വലിയ സംഭരണം സൈഡിൽ അടുക്കി വച്ചിരിക്കുന്നത് കാണാം. അന്തിമ ഉൽപ്പന്നം യഥാർഥ കൊക്ക കോള കുപ്പി പോലെ കാണപ്പെടുന്നു. @DealsDhamaka എന്ന ഉപയോക്താവാണ് വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തത്. “ഭയപ്പെടുത്തുന്നു…. ഈ ലോകത്തിലെ എല്ലാം കെട്ടിച്ചമച്ചതോ മായം കലർന്നതോ ആണ്…”. എന്നാണ് അയാൾ വീഡിയോ പങ്കുവച്ച് പറഞ്ഞത്. ആരോഗ്യം അപകടത്തിലാക്കാൻ സാധ്യതയുള്ള ഇത്തരം പാനീയങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് നെറ്റിസൺമാരും ഈ പോസ്റ്റിനോട് പ്രതികരിച്ചു. വീഡിയോ ഷൂട്ട് ചെയ്ത തീയതിയോ സമയമോ കൃത്യമായ…
Read Moreചിക്കനിൽ നന്നായി മസാല ചേർത്തില്ല; യുവതിയെ ഭർതൃവീട്ടുകാർ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു
കോഴിയിറച്ചിയിൽ മസാല പുരട്ടിയില്ലെന്ന് ആരോപിച്ച് യുവതിയെ ഭർതൃവീട്ടുകാർ വീടിൻ്റെ മുകൾ നിലയിൽ നിന്ന് തള്ളിയിട്ടു. പാക്കിസ്ഥാനിലെ ലാഹോറിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം കാമറയിൽ പതിഞ്ഞത്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. സിസിടിവി ദൃശ്യങ്ങളിൽ സ്ത്രീ കെട്ടിടത്തിൽ നിന്ന് വീഴുന്നതും വീഴുമ്പോൾ അവളുടെ നിലവിളി കേൾക്കുന്നതും കാണാം. ആക്രമണത്തിനിരയായ മറിയം എന്ന യുവതിയെ ഗുരുതരമായ പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുവതിയുടെ ഭർത്താവ്, അമ്മായിയമ്മ ഷാസിയ, ഭർതൃസഹോദരൻ റൊമാൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളെ കസ്റ്റഡിയിലെടുത്തതായും ഇവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ബഹളം കേട്ട് ഒരു കൊച്ചു പെൺകുട്ടി വീടിന്റെ വാതിൽ തുറക്കുന്നതായി കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. തലയുയർത്തി നോക്കിയപ്പോൾ, കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്ന് നിലവിളിച്ച് വീഴുന്ന സ്ത്രീയെയാണ്…
Read Moreഈസ്റ്റർ കളർഫുള്ളാക്കാൻ;’ മുട്ടത്തല’ യുമായി ഒരു വയോധിക
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും സവിശേഷകരമായ ഒന്നാണ് യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ആ ദിനമായ ഈസ്റ്റര്‍ അവര്‍ വലിയ പ്രാധാന്യത്തോടെയാണ് കൊണ്ടാടാറുള്ളത്. ഈ ആഘോഷത്തിനിടയില്‍ ആളുകള്‍ പരസ്പരം മുട്ടകള്‍ കൈമാറാറുണ്ട്. നിറമുള്ള മുട്ടകളുടെ ശേഖരം തന്നെ ഈ ദിവസം പലയിടത്തും കാണാനാകും. പലരും ദുഃഖവെള്ളിയാഴ്ചകളില്‍ നേര്‍ച്ചയായി മുട്ടകള്‍ നല്കയിരുന്നു. മുട്ടകള്‍ പുതിയ ജീവിതത്തെയും പുതുജന്മത്തെയും പ്രതിനിധീകരിക്കുന്നു എന്നാണ് പലരും കരുതുന്നത്. മധ്യകാലഘട്ടത്തില്‍ നോമ്പുകാലത്ത് മുട്ട കഴിക്കുന്നത് നിരോധിച്ചിരുന്നു. അതിനാല്‍ ഈസ്റ്റര്‍ ദിനം സാധാരണ ആളുകള്‍ ഇവ കഴിക്കാന്‍ ആഗ്രഹിച്ചിരുന്നത്രെ. കാലം മുന്നോട്ട് പോയെങ്കിലും നിറമുള്ളമുട്ടകള് ഈസ്റ്ററിന്റെ ഭാഗമായി ഇന്നും നില്ക്കുന്നു. ഇപ്പോഴിതാ തന്റെ തലമുടി ഈസ്റ്റര്‍ മുട്ട പോലെ ആക്കിത്തീര്‍ത്ത ഒരു വയോധിക വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നു. 88 കാരിയായ സില്‍വിയ ഹോംവുഡ് ആണ് ഇത്തരത്തില്‍ ശ്രദ്ധനേടിയത്. അവര്‍ കാഡ്ബറിയുടെ ക്രീം മുട്ട പോലെ മുടിയിൽ ചായം…
Read More