വിവാഹത്തിനായി വരനെയോ വധുവിനെയോ തേടുന്നവര്‍ പത്രങ്ങളില്‍ പരസ്യം കൊടുക്കാറുണ്ട്. ഓരോരുത്തരും തങ്ങളുടെ ഇഷ്ടങ്ങളും താല്പര്യങ്ങളുമൊക്കെ പരസ്യത്തിലൂടെ തുറന്നു പറയുകയും ചെയ്യും. തന്റെ പങ്കാളിയ്ക്ക് വേണ്ട ഉയരം, വണ്ണം, നിറം എന്നിവയൊക്കെ പരസ്യത്തില്‍ ചേര്‍ത്തുകൊടുക്കാന്‍ സാധിക്കുന്നതാണ്. ഇതിനിടയിലും കൗതുകകരമായ പരസ്യങ്ങള്‍ പത്രത്തില്‍ കാണാറുള്ളതാണ്. എന്നാല്‍ അത്തരത്തിലൊരു വിവാഹ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മുബൈയില്‍ നിന്നുള്ള കുടുംബത്തിന് ഷോര്‍ട്ട് മാരേജിന് വരനെ ആവശ്യമുണ്ടെന്നാണ് പരസ്യത്തില്‍ പറയുന്നത്. ഇവര്‍ ഉദ്ദേശിച്ചത് കുറച്ചു നാളത്തേക്കുള്ള വിവാഹമാണോ അല്ലെങ്കില്‍ ലളിതമായ വിവാഹമാണോ എന്നതാണ് കാണുന്നവർക്ക് ആദ്യം തോന്നുന്ന സംശയം. തനിഷ്ക സോധി എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ വിചിത്രമായ പത്രപരസ്യം പങ്കുവെച്ചിരിക്കുന്നത്. മുബൈയിലെ ഒരു സമ്പന്ന കുടുംബത്തിലെ ബ്രാഹ്മണ പെണ്‍കുട്ടിയാണ് വധു. വിവാഹമോചിതയായ പെണ്‍കുട്ടി. മുബൈയില്‍ സ്വന്തം ഹോസ്പിറ്റാലിറ്റി ബിസിനസ്സ് നടത്തുകയാണിവര്‍. ജാതി പ്രശ്നമില്ലെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. SHORT marriage??????…
Read MoreCategory: Today’S Special
ലൂണ 25 ദൗത്യത്തിന്റെ പരാജയത്തിനു പിന്നാലെ പ്രധാന ശാസ്ത്രജ്ഞരിലൊരാള്‍ ആശുപത്രിയില്‍ ! ദൗത്യപരാജയം തന്നെ വല്ലാതെ തളര്‍ത്തിയെന്ന് മാറോവ്
റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ 25 പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ ദൗത്യത്തിന്റെ ഭാഗമായിരുന്ന ശാസ്ത്രജ്ഞരില്‍ ഒരാളെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദൗത്യത്തിന്റെ പ്രധാന മാര്‍ഗനിര്‍ദേശകരില്‍ ഒരാളും ജ്യോതിശാസ്ത്രജ്ഞനുമായ മിഖൈല്‍ മാറോവ് (90)നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചന്ദ്രോപരിതലത്തിലേക്കുള്ള സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പാണ് ലൂണ-25 തകര്‍ന്നത്. ഇതിന് തൊട്ടുപിന്നാലെ ശനിയാഴ്ചയാണ് മാറോവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദൗത്യത്തിന്റെ പരാജയം തന്നെ തകര്‍ത്തു കളഞ്ഞെന്നും അത് തന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചുവെന്നും മാറോവ് മാധ്യമങ്ങളോടു പ്രതികരിച്ചു. ‘ഞാന്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. എനിക്ക് എങ്ങനെ ആശങ്കപ്പെടാതിരിക്കാനാകും? ജീവിതത്തിലെ പ്രധാനപ്പെട്ട സംഗതിയാണ്. ഇതെല്ലാം ഏറെ ദുഃഖകരമാണ്’, മോസ്കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മാറോവ് മാധ്യമങ്ങളോടു പറഞ്ഞു. റഷ്യയുടെ മുന്‍ ചാന്ദ്രദൗത്യങ്ങളുടെയും ഭാഗമായിരുന്നു അദ്ദേഹം. ചന്ദ്രനില്‍ ഇറങ്ങാനാകാതെ പോയത് ദുഃഖകരമാണ്. തന്നെ സംബന്ധിച്ചിടത്തോളം ചാന്ദ്രദൗത്യ പദ്ധതിയുടെ പുനരുജ്ജീവനത്തിനുള്ള അവസാന…
Read Moreനായ്ക്കുട്ടിയാണെന്ന് കരുതി വാങ്ങിയത് കുറുക്കനെ; പിന്നീട് സംഭവിച്ചതിങ്ങനെ…
വളര്‍ത്തുമൃഗങ്ങളില്‍ എല്ലാവര്ക്കും പ്രിയപ്പെട്ടതാണ് നായ്ക്കുട്ടികള്‍. സ്വന്തമായി ഒന്നിനെ വാങ്ങി അതിനെ സ്നേഹിക്കുവാനും ലാളിക്കുവാനും ആഗ്രഹിക്കാത്ത മൃഗസ്നേഹികള്‍ കാണില്ല. അങ്ങനെ ഒരു ആഗ്രഹവുമായാണ് ചൈനയില്‍ യുവതി മൃഗങ്ങളെ വില്‍ക്കുന്ന കടയില്‍ നിന്നും നായ്ക്കുട്ടിയെ വാങ്ങാനായി പോയത്. തുടര്‍ന്ന് ജാപ്പനീസ് സ്പിറ്റ്സ് ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയെ വാങ്ങാനും തീരുമാനിച്ചു. ഒടുവില്‍ ഒരു നായ്ക്കുട്ടിയെ വാങ്ങി അവര്‍ വീട്ടിലെത്തി. എന്നാല്‍ പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങള്‍ നടന്നത്. വീട്ടില്‍ കൊണ്ടുവന്ന് കൃത്യമായ പരിചരണങ്ങള്‍ നല്‍കിയിട്ടും നായയുടെ സ്വഭാവരീതികളൊന്നും കാണിക്കാതെ വന്നതോടെ യുവതിയ്ക്ക് സംശയമായി. ഒടുവില്‍ മൃഗശാല അധികൃതരെ സമീപിച്ചപ്പോഴാണ് താന്‍ വളര്‍ത്തുന്നത് നായ്ക്കുട്ടിയെയല്ല മറിച്ച് കുറുക്കനെയാണെന്ന് അവർ തിരിച്ചറിയുന്നത്. വളര്‍ത്തുനായകളോട് സ്നേഹമുള്ള ഇവര്‍ 15000 രൂപ നല്‍കിയാണ് നായ്കുട്ടിയാണെന്ന് കരുതി കുറുക്കനെ വാങ്ങിയത്. വീട്ടിലെത്തിയ നായ ഒരിക്കല്‍പോലും കുരയ്ക്കുകയോ നായയുടെ പൊതുസ്വഭാവങ്ങള്‍ കാണിക്കുകയോ ചെയ്തില്ലായിരുന്നു. ഡോഗ് ഫുഡ് കഴിക്കാന്‍ നല്‍കിയിട്ടും കഴിക്കാതിരുന്നതും യുവതിയ്ക്ക് സംശയമായി.…
Read Moreഇത് സൂറത്തിലെ പറക്കുന്ന ഫലൂഡ; വൈറലായ് വീഡിയോ
സോഷ്യല്‍ മീഡിയയില്‍ ഈയിടയായി വഴിയോര കച്ചവടക്കാര്‍ ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതുമായ വീഡിയോകള്‍ വൈറലാവുകയാണ്. ഇപ്പോള്‍ ഫലൂഡ സ്റ്റാളില്‍ നിന്നുള്ള ഒരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. സൂറത്തിലെ പ്രശസ്തമായ ഫ്ലയിംഗ് ഫലൂഡ ഉണ്ടാക്കുന്ന ഒരു വീഡിയോയാണ് ഇന്‍സ്റ്റഗ്രാമിൽ തരംഗമായിരിക്കുന്നത്. ഒരേ സമയം അഞ്ച് ഗ്ലാസ് ഫലൂഡയാണ് കടക്കാരന് വളരെ വേഗത്തില്‍ ഉണ്ടാക്കുന്നത്. ഒരു കൈയിലാണ് ഈ അഞ്ച് ഗ്ലാസും അയാള്‍ പിടിച്ചിരിക്കുന്നത്. ചേരുവകളെല്ലാം ചേര്‍ത്തതിന് ശേഷം ഐസ്ക്രീം കൂടി ചേര്‍ത്താണ് നല്‍കുന്നത്. ഇതെല്ലാം അയാൾ ഒറ്റയ്ക്ക് വളരെ വേഗത്തിലാണ് ചെയ്യുന്നതും. ഇതിനോടകം തന്നെ വീഡിയോ ഒന്‍പത് ലക്ഷത്തിലധികം ആളുകള്‍ കണ്ടു. ഇന്ത്യയില്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വൃത്തിയുള്ള തെരുവ് ഭക്ഷണം എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. അതോടൊപ്പം ഇത് ഉണ്ടാക്കുന്ന ആളുടെ കഴിവിനെ പ്രശംസിച്ചുള്ള കമന്റുകളും വന്നിട്ടുണ്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreകാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല; രജനികാന്ത് യോഗിയുടെ കാൽതൊട്ട് വന്ദിച്ച സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി
കൊച്ചി: നടന് രജനികാന്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍തൊട്ടുവണങ്ങിയ സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി നടന് ഹരീഷ് പേരടി. കാല്‍തൊട്ട് വണങ്ങുന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും താന്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങിയ കുറച്ചു പേരുണ്ടെന്നും ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ലെന്നും കാലുകളോടൊപ്പം എന്നും കുറിച്ചാണ് ഹരീഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ജയിലര്‍ സിനിമയുടെ പ്രത്യേക പ്രദര്‍ശനം ലഖ്നൗവില്‍ നടന്നതിന് പിന്നാലെയാണ് രജനികാന്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയാകും മുന്‍പ് ഗൊരഖ്പുര്‍ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്നു യോഗി ആദിത്യനാഥ്. യോഗിയുടെ കാല്‍തൊട്ട് വന്ദിച്ചതിനെതിരെ തമിഴ്നാട്ടില്‍ രജനിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. രജനികാന്തിന്റെ പ്രവൃത്തി തമിഴ് ജനതയെ നാണംകെടുത്തിയെന്നും നടനില്‍ നിന്നുണ്ടായ പെരുമാറ്റം മോശമായിപോയെന്നുമുള്ള അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ: ‘മനുഷ്യശരീരത്തിലെ തുല്യ പ്രാധാന്യമുള്ള രണ്ട് അവയവങ്ങളാണ്…
Read Moreഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം കാശു കൊടുക്കാതെ ഇറ്റാലിയന്‍ പൗരന്മാര് മുങ്ങി ! ലോകത്തിനു മുമ്പില്‍ നാണംകെട്ട് ഇറ്റലി
അല്‍ബേനിയ സന്ദര്‍ശിക്കാനെത്തിയ നാല് ഇറ്റാലിയന്‍ പൗരന്മാര് ഹോട്ടല്‍ബില്ല് കൊടുക്കാതെ മുങ്ങിയതോടെ ലോകത്തിന് മുന്നില്‍ നാണം കെട്ട് തൊലിയുരിഞ്ഞ് ഇറ്റലി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അല്‍ബേനിയയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് അല്‍ബേനിയന്‍ പ്രധാനമന്ത്രി, ബില്ലടയ്ക്കാതെ മുങ്ങിയ വിരുതന്മാരെ കുറിച്ച് പരാതിപ്പെട്ടത്. ഉടന്‍ തന്നെ അംബാസിഡറെ വിളിച്ച ജോര്‍ജിയ ‘ ആ തെമ്മാടികള്‍ വരുത്തി വച്ച ബില്ലടച്ചേക്ക്’ എന്ന് നിര്‍ദേശവും നല്‍കിയെന്ന് ലാ സ്റ്റാംപയെന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ബേനിയയുമായുള്ള നയതന്ത്ര ബന്ധം തകരാതിരിക്കാന്‍ ഒടുവില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ പണമടച്ചു. സഞ്ചാരികളുടെ ബില്ലിനത്തില്‍ 80 യൂറോ (7245 ഇന്ത്യന്‍ രൂപ) അടച്ചുവെന്നാണ് എംബസി വെളിപ്പെടുത്തിയത്. വിദേശത്ത് സന്ദര്‍ശനത്തിന് പോകുന്ന പൗരന്മാര് ഇത്തരം പരിപാടികള്‍ ആവര്‍ത്തിക്കരുതെന്നും സര്‍ക്കാരിന് ബാധ്യത വലിച്ച് വയ്ക്കരുതെന്നും വിദേശകാര്യമന്ത്രാലയം കര്‍ശന നിര്‍ദേശം നല്കി. ചുരുക്കം ചിലര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറുമ്പോള്‍ തലകുനിയുന്നത് രാജ്യത്തിന്റെ തന്നെയാണെന്ന് ഇറ്റാലിയന്‍ കൃഷി മന്ത്രിയും മെലോണിയുടെ…
Read Moreഇരുകൈകളിലും തോക്കേന്തി സുഹൃത്തിനൊപ്പം പെണ്‍കുട്ടിയുടെ സാഹസിക ബൈക്ക് സവാരി ! വീഡിയോ വൈറല്‍
ഇരു കൈകളിലും തോക്കേന്തി ബൈക്കില്‍ നിന്നുകൊണ്ട് അഭ്യാസം കാട്ടി യുവതി. ബിഹാറിലെ ദിഘ-ഗായിഘട്ട് ജെപി ഗംഗാ പാതയിലാണ് സംഭവം. പട്നയിലെ മറൈന്‍ ഡ്രൈവിന് സമീപമാണ് സംഭവം നടന്നത്. ആണ്‍സുഹൃത്തിനൊപ്പം ബൈക്കിന്റെ പിന്നില്‍ യാത്രചെയ്യുമ്പോഴാണ് പെണ്‍കുട്ടി എഴുന്നേറ്റശേഷം ഇരുകൈകളിലെയും തോക്ക് ഉയര്‍ത്തി കാട്ടിയത്. ഇവരോടൊപ്പം അടുത്തുണ്ടായിരുന്ന ബൈക്കില്‍ യാത്ര ചെയ്തവരാകാം വീഡിയോ പകര്‍ത്തിയത് എന്നാണ് കരുതുന്നത്. വീഡിയോ കണ്ടതായും സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും പട്ന എസ് പി വൈഭവ് ശര്‍മ്മ അറിയിച്ചു. വാഹനം ഏതെന്ന് തിരിച്ചറിഞ്ഞതായും ഉടനടി നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreപത്തനംതിട്ടയില്‍ സ്കൂളിലും പള്ളിയിലും മോഷണം ! കാണിക്കവഞ്ചിയിലെ പണത്തോടൊപ്പം രണ്ടു കുപ്പി വൈനും മോഷ്ടിച്ച് കള്ളന്മാര്
ഓമല്ലൂര്‍ സെന്റ് സ്റ്റീഫന്‍ സിഎസ്ഐ പള്ളിയിലും സമീപത്തെ സിഎംഎസ് എല്‍പി സ്കൂളിലും മോഷണം. സ്കൂളിലെ ലാപ്ടോപ്പ് മോഷ്ടിച്ച കള്ളന്മാര് ചെക്ക് ബുക്ക്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവ പരിസരത്ത് വലിച്ചെറിഞ്ഞതായി കണ്ടെത്തി. ഞായറാഴ്ച രാവിലെ ആരാധനയ്ക്ക് പള്ളിയില്‍ എത്തിയവരാണ് മോഷണ വിവരം അറിഞ്ഞത്. ഉടനെ പത്തനംതിട്ട പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പള്ളിയടച്ചു. തുടര്‍ന്ന് പള്ളിയുടെ കീഴില്‍ തന്നെയുള്ള സിഎംഎസ് എല്‍പിഎസില്‍ വച്ചാണ് ആരാധനയും ചടങ്ങുകളും നടന്നത്. അവിടേക്ക് എത്തിയ വിശ്വാസികള്‍ തന്നെയാണ് സ്കൂള്‍ ഓഫീസ് തുറന്നത് ശ്രദ്ധിച്ചത്. സ്കൂളിലെ അധ്യാപിക ഷേര്‍ലി മാത്യൂ സ്ഥലത്ത് വന്ന് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ് മോഷണം പോയ വിവരം അറിയുന്നത്. പള്ളിയുടെ പൂട്ട് തകര്‍ത്ത് സമീപത്തെ തെങ്ങിന്റെ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞതായി കണ്ടെത്തി. സംഘമായി എത്തിയാണ് മോഷണം നടത്തിയത് എന്നാണ് സൂചന. ഇവര്‍ പാഴ്സല്‍ വാങ്ങി ഇവിടെ…
Read Moreവീട്ടിൽ നിന്ന് തട്ടലും മുട്ടലും… ഉറക്കം നഷ്ടപ്പെട്ട് യുവതി, യഥാർഥ കള്ളനെ കണ്ട് ഞെട്ടി പോലീസ്
എവിടെ പോയാലും വീട് എത്തുന്നതും നോക്കി നമ്മള് ഇരിക്കാറുണ്ട്.സമാധാനത്തോടെ വീട്ടിലിരിക്കാന്‍ ആരാണ് ആഗ്രഹിക്കാതത്ത്. ഒരു ദിവസത്തെ അലച്ചിലും കഷ്ടപ്പാടുകളുമൊക്കെ കഴിഞ്ഞ് വീടെത്തുമ്പോള്‍ കിട്ടുന്ന സമാധാനം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നവരുടെ ഏറ്റവും പ്രധാനപ്പെട്ട ആഗ്രഹങ്ങളിലൊന്നാണ് സുഖമായി കിടന്നുറങ്ങുക എന്നത്. എന്നാല്‍ വീട്ടില്‍ നിന്നും എല്ലാ ദിവസവും രാത്രി സമയത്ത് തട്ടലും മുട്ടലും കേട്ടാല്‍ എന്താണ് അവസ്ഥ? കാലിഫോര്‍ണിയയില്‍ നിന്നുള്ള ആഷ്ളി ഗാര്‍ഡിനോ എന്ന സ്ത്രീയ്ക്കാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്. തന്റെ വീടിന്റെ ബേസ്മെന്റിൽ മൂന്നുമാസമാണ് ഒരാള്‍ ഒളിച്ച് കഴിഞ്ഞത്. ഒരു ദിവസം ബേസ്മെന്റിലെ ഒരു ദ്വാരത്തില്‍ നിന്ന് പുറത്തേക്കൊരു കൈ വരുന്നത് കണ്ടത്. പിന്നീട് പോലീസിനെ വിവരമറിയിച്ച്, ഇയാളെ പിടികൂടി. ഇയാള്‍ മയക്കുമരുന്നിന് അടിമയാണ്. ടിക് ടോക്കില്‍ 60 മില്ലയണ്‍ ആള്‍ക്കാരാണ് ഇതിനോടകം വീഡിയോ കണ്ടത്.
Read Moreസ്വയം ഭക്ഷണമായ്… വാൽ മുതൽ നടുഭാഗം വരെ വിഴുങ്ങി പാമ്പ്; അമ്പരിപ്പിക്കുന്ന വീഡിയോ
പാമ്പുകളുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പലപ്പോഴും കാണാറുള്ളതാണ്. തന്റെ ഇരയെ പിടിക്കുന്നതും മറ്റ് ജീവികളെ ആക്രമിക്കുന്നതുമായ വീഡിയോകള്‍ പെട്ടന്ന് വൈറലാകാറുമുണ്ട്. എന്നാല്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമായി ഒരു പാമ്പ് അതിന്റെ വാല്‍മുതല്‍ നടുഭാഗം വരെ വായില്‍ വെച്ച് കിടക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. വൃത്താകൃതിയിലാണ് പാമ്പ് കിടക്കുന്നത്. സ്വയം ഭക്ഷണമായ അവസ്ഥയിലാണ് പാമ്പ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നിരവധിപേരാണ് കമന്റുമായെത്തിയത്. അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയാണ് ഇങ്ങനെ സ്വയം ഭക്ഷിക്കാന്‍ കാരണമെന്നു ഊഹാപോഹങ്ങളും കമന്റുകളായി വന്നു. മറ്റു പാമ്പുകളെ തിന്നുന്ന പാമ്പുകള്‍ സ്വന്തം വാല് ഇരയുടെതാണെന്ന് തെറ്റിദ്ധരിച്ച് അവ തിന്നുമെന്നും ജന്തു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read More