എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ക്യാംപസില്‍ അലഞ്ഞുതിരിഞ്ഞ പശുവിനെ പിടിച്ചു വിറ്റയാള്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളജിലെ സ്ഥിരം ഡ്രൈവറായ ബിജു മാത്യുവാണു കളമശേരി പോലീസിന്റെ പിടിയിലായത്. കൂടുതല്‍ കന്നുകാലികളെ പ്രതി ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നു പോലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി കന്റീനിനു സമീപം പശുവിനെ കച്ചവടക്കാര്‍ക്കു കൈമാറുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. ഇത്തരത്തില്‍ കന്നുകാലികളെ നഷ്ടപ്പെടുന്നതായി ഏറെ പരാതികള്‍ മുന്‍പു പോലീസിനു ലഭിച്ചിരുന്നു. ക്യാംപസിനുള്ളില്‍ മേയാനെത്തുന്ന പശുക്കളെ പുല്ലും വെള്ളവും കൊടുത്തു പാട്ടിലാക്കിയ ശേഷം കച്ചവടക്കാര്‍ക്കു വില്‍ക്കുന്നതായിരുന്നു പ്രതിയുടെ രീതി. തനിക്കു സാമ്പത്തിക പ്രയാസമുണ്ടെന്നും പെട്ടെന്നു പണം വേണ്ടതിനാലാണു കന്നുകാലികളെ വില്‍ക്കുന്നതെന്നുമാണ് കച്ചവടക്കാരോട് പറഞ്ഞിരുന്നത്. വളരെ കുറഞ്ഞ വിലയ്ക്കാണു കന്നുകാലികളെ വിറ്റിരുന്നതെന്നാണു വിവരം. പശുക്കള്‍ക്കു പുറമേ പോത്തുകളെയും എരുമകളെയുമെല്ലാം മെഡിക്കല്‍ കോളജ് പരിസരത്തുനിന്നു കാണാതായതായി നേരത്തെ പരാതിയുണ്ട്. പ്രതിയെ ചോദ്യം ചെയ്യുന്നതോടെ ഈ കന്നുകാലികളെയും…
Read MoreCategory: Today’S Special
യുവതിയെയും ആറുമാസം പ്രായമായ കുഞ്ഞിനെയും ലിഫ്റ്റില്‍ വച്ച് നായ ആക്രമിച്ചു ! ഉടമയ്ക്കെതിരേ കേസ്
യുവതിയെയും അവരുടെ ആറുമാസം പ്രായമായ കുഞ്ഞിനെയും ലിഫ്റ്റില്‍ വച്ച് നായ ആക്രമിച്ച സംഭവത്തില്‍ നായയുടെ ഉടമയ്ക്കെതിരേ കേസ്. ബ്രിട്ടീഷ് പൗരന് ജസ്വിന്ദര് സിങിന്റെ പരാതിയില്‍ വളര്‍ത്തുനായയുടെ ഉടമ വൃതി ലൂബയ്ക്കെതിരെയാണു എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഗുരുഗ്രാമിലെ സെക്ടര്‍ 50ലെ ഒരു പാര്‍പ്പിട സമുച്ചയത്തിലാണു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ജൂലൈ 28നു രാത്രി 11.30 ഓടെ ഏഴാമത്തെ നിലയില്‍ നിന്നും താഴേക്ക് പോകാനായി ജസ്വിന്ദര് സിങും ഭാര്യയും കുഞ്ഞും ലിഫ്റ്റില്‍ കയറിയതായിരുന്നു. ഇവരുടെ കൂടെ ലിഫ്റ്റില്‍ ഒരു ഡെലിവറി ബോയിയുമുണ്ടായിരുന്നു. അഞ്ചാമത്തെ നിലയില്‍ ലിഫ്റ്റ് നിന്നു. ആരെങ്കിലും ലിഫ്റ്റില്‍ കയറാനുണ്ടെന്നു വിചാരിച്ചെങ്കിലും ആരും വന്നില്ല. തങ്ങളുടെ ആറുമാസം മാത്രം പ്രായമുള്ള കുട്ടി ഉടന്‍ കരയാന്‍ തുടങ്ങിയെന്നും പെട്ടെന്ന് ലിഫ്റ്റിനുള്ളിലേക്ക് ഒരു വളര്ത്തുനായയെത്തി ഭാര്യയെയും മകനെയും ആക്രമിച്ചതായും സിങ് പരാതിയില്‍ പറയുന്നു. സഭവത്തില്‍ നായയുടെ ഉടമ ക്ഷമാപണം നടത്തി.…
Read Moreസച്ചിനെ പരിഹസിച്ച അയല്ക്കാരിയ്ക്കെതിരേ നിയമനടപടിയ്ക്കൊരുങ്ങി സീമ ഹൈദര്‍
പാക്കിസ്ഥാന് വനിത സീമ ഹൈദറിന്റെയും ഇന്ത്യന്‍ പൗരന് സച്ചിന് മീണയുടെയും പ്രണയം രാജ്യമാകെ ചര്‍ച്ചയായ വിഷയമാണ്. ഏറെ നിയമനടപടികള്‍ക്കൊടുവില്‍ ഇരുവരും ഇന്ത്യയില്‍ ഒരുമിച്ച് താമസിക്കുകയാണ്. ഇപ്പോഴിതാ സച്ചിനെ പരിഹസിച്ച അയല്‍വാസിക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് സീമ ഹൈദര്‍. അയല്‍വാസിയായ യുവതിക്കെതിരേയാണ് സച്ചിനെ പരിഹസിച്ച സംഭവത്തില്‍ മാനനഷ്ടക്കേസ് നല്കാന് സീമ ഒരുങ്ങുന്നത്. മിതിലേഷ് ഭാട്ടി എന്ന അയല്‍ക്കാരിയാണ് സച്ചിനെ ചീവീടിനോട് ഉപമിച്ച് പരിഹസിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നിറത്തിന്റെയും ശാരീരിക അവസ്ഥകളുടേയും പേരില്‍ ആളുകളെ പരിഹസിക്കുന്നത് സഹിക്കാന്‍ കഴിയുന്ന ഒന്നല്ല.വൈവിധ്യങ്ങളെ അംഗീകരിക്കുന്ന രാജ്യത്താണ് നാമുള്ളതെന്നും സീമ ഹൈദറുടെ അഭിഭാഷകന് എ പി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നാണ് കാമുകനെ തേടി സീമാ ഹൈദര്‍ ഇന്ത്യയിലെത്തിയത്. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന സച്ചിന് മീണ സീമയെ പരിചയപ്പെട്ടതും പ്രണയത്തിലാകുന്നതും 2019ലാണ്.ഓണ്‍ലൈന്‍ ഗെയിം പബ്ജിയിലൂടെയുള്ള പരിചയം പിന്നീട് പ്രണയത്തില്‍…
Read Moreഓഫറല്ല, വഴിതെറ്റി വന്നതാ; ഷോപ്പിംഗ് കാർട്ടിൽ നിന്നും കിട്ടിയത് ആറടി നീളമുള്ള പാമ്പിനെ; പിന്നീട് സംഭവിച്ചതെന്തെന്ന് കണ്ടാൽ നിങ്ങൾ കൈയടിക്കും…
അപ്രതീക്ഷിതമായി പാമ്പിനെ കണ്ടാല്‍ ആരാണ് ഒന്ന് ഞെട്ടാത്തത്. കാടുമൂടി കിടക്കുന്ന പറമ്പുകളിലും, ഉപയോഗിക്കാതിട്ടിരിക്കുന്ന കെട്ടിടങ്ങളും, ആൾത്താമസില്ലാത്ത വീടുകളിലേക്കുമൊക്കെ പോകുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് ഇക്കാര്യമായിരിക്കും. അതെല്ലങ്കില്‍ നമ്മള്‍ക്കൊപ്പം പിന്നില്‍ നടക്കുന്ന ആള്‍ പറയും പാമ്പ് ഉണ്ടോ എന്ന് സൂക്ഷിച്ച് പോകണമെന്നും. ഇങ്ങനെ ചിലസമയങ്ങളില്‍ നമ്മള്‍ അതീവ ജാഗ്രത പുലര്‍ത്തും. എന്നാല്‍ ഒരു ഷോപ്പിംഗിന് നഗരത്തിലേക്ക് പോകുമ്പോള്‍ ഇതൊക്കെ നോക്കണ്ട കാര്യമുണ്ടോ? എന്നാല്‍ ഇനിയൊരല്പം ശ്രദ്ധിച്ചോളൂ. ആറടി വലിപ്പമുള്ള കൂറ്റന്‍ പാമ്പിനെയാണ് യുഎസ് സ്റ്റോറിലെ ഷോപ്പിംഗ് കാര്‍ട്ടില്‍ നിന്ന് പിടിച്ചത്. സിയോക്‌സ് സിറ്റിയിലാണ് സംഭവം. പാമ്പിനെ കണ്ടതോടെ എല്ലാവരും ഞെട്ടി തുടര്‍ന്ന് പാമ്പിനെ അവിടെ നിന്നും സുരക്ഷിതമായി മാറ്റി. എന്നാല്‍ കടയിലെ ജീവനക്കാരോ സാധനങ്ങള്‍ വാങ്ങാനെത്തിയവരോ പാമ്പിനെ നേരത്തെ കാണാതിരുന്നത് തീര്‍ത്തും വിചിത്രമാണ്. പാമ്പ് യഥാര്‍ഥത്തില്‍ ആരുടേതാണെന്നും അത് എങ്ങനെ ഷോപ്പിംഗ് മാര്‍ട്ടിലെത്തിയതെന്നതും ഇപ്പോഴും അവ്യക്തമാണ്. മൃഗശാലയില്‍ നിന്നും…
Read Moreആരോഗ്യസ്ഥിതി പ്രണയത്തിന് തടസം, ഒരു ദിവസം കഴിക്കുന്നത് 111 ഗുളികകള്‍; 45 ല്‍ നിന്നും 18ലേക്ക് എത്താന്‍ എന്തൊക്കെ ചെയ്യണം..
പ്രായം അല്പം കുറച്ച് കാണിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ശസ്ത്രിയകളായും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിങ്ങനെ പലവഴികളുണ്ട് പ്രായം കുറയ്ക്കാന്‍. എന്നാല്‍ കോടീശ്വരനായ ബ്രയാന്‍ ജോണ്‍സണ്‍ എന്ന 45കാരന്‍ തനിക്ക് പ്രണയിക്കാനായി 18ലേക്ക് തിരികെ പോകാനുള്ള ഒരുക്കത്തിലാണ്. പ്രത്യേകം ചിട്ടപ്പെടുത്തിയ ദിനചരികളാണ് ഇയാളുടെത്. രാത്രി കൃത്യം 8.30 ബ്രയാൻ ഉറങ്ങാന്‍ കിടക്കും. രാവിലെ ആറ് മണിക്കും പതിനൊന്ന് മണിക്കുമിടയിലായി 2,250 കലോറി അടങ്ങിയ ഭക്ഷണമാണ് ഇയാൾ കഴിക്കുന്നത്. ഒരു ദിവസത്തില്‍ നാലോ അല്ലെങ്കില്‍ അഞ്ചോ മണിക്കൂര്‍ ഏകാഗ്ര ചിന്തയിലുമായിരിക്കും. ബ്രയാൻ മദ്യപിക്കാറില്ല. ലക്ഷ്യത്തിലേക്കെത്താന്‍ ഒരു ദിവസം 111 ഗുളികകളാണ് കഴിക്കുന്നത്. 30 മിനിറ്റ് വ്യായാമത്തോടെയാണ് ബ്രയാൻ തന്‍റെ ഒരു ദിവസം ആരംഭിക്കുന്നത്.
Read Moreവൈറലായി ജർമൻ മരുമകളുടെ പാചകം; ഇന്ത്യൻ അമ്മായിയമ്മയുടെ കൊതിയൂറും പാചകക്കൂട്ട് അറിയാം…
മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യന്‍ വിഭവങ്ങള്‍ പാചകം ചെയ്യുന്ന വീഡിയോകള്‍ നമ്മള്‍ കാണാറുണ്ട്. അടുത്തിടെ ഒരു ജര്‍മന്‍ വനിത ഇന്ത്യന്‍ വിഭവം പാചകം ചെയ്യുന്ന വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായത്. എന്നാല്‍ ഈ പാചക പരീക്ഷണത്തിന്‍റെ പ്രത്യേകത എന്തെന്നാല്‍ ഈ വിഭവത്തിന്‍റെ കൂട്ട് ആന്‍ഡ്രിയ പഠിച്ചത് സ്വന്തം അമ്മായിയമ്മയില്‍ നിന്നാണ്. വീഡിയോയിൽ വളരെ രസകരമായാണ് ആന്‍ഡ്രിയ ഭക്ഷണം പാകം ചെയ്യുന്നത്. അതിന്‍റെ എല്ലാ ആകാംഷയും സന്തോഷവും അവരുടെ മുഖത്ത് കാണാൻ സാധിക്കും. വീഡിയോയുടെ തുടക്കത്തില്‍ ഉരുളക്കിഴങ്ങ് വേവിക്കുന്നതാണ് കാണിക്കുന്നത്. തുടര്‍ന്ന് നീളത്തിലുള്ള ചുവന്ന മുളക് നടുക്ക് കീറി നന്നായി കഴുകിയ ശേഷം മറ്റ് ചേരുവകള്‍ നിറച്ച് വയ്ക്കുന്നു. പിന്നിട് ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കി ജീരകം, ഉള്ളി, പച്ചമുളക്, ഇഞ്ചി, മസാലപ്പൊടികള്‍ എന്നിവയും ചേര്‍ത്തു കൊടുത്ത് വിഭവം തയ്യാറാക്കുന്നു. ആൻഡ്രിയ പാകം ചെയ്ത റൈത്ത കൂട്ടിച്ചേർത്ത് അവർ കഴിക്കുന്നതും…
Read Moreഎന്നാലും എന്തൊരു മിക്‌സിങ്ങാണിത്; വൈറലായി ജ്യൂസ് മിക്‌സിങ്ങ് വീഡിയോ
പുതിയ പാചക പരീക്ഷണങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വ്യത്യസ്ത രുചികളിലുള്ള വിഭങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള പരീക്ഷണങ്ങള്‍, സാധാരണയില്‍ നിന്നും വലിപ്പത്തില്‍ ഉണ്ടാക്കിയ വിഭവങ്ങള്‍ ഒറ്റയ്ക്ക് കഴിക്കുക തുടങ്ങിയ ചലഞ്ചുകളൊക്കെയാണ് തരംഗമാകുന്നത്. എന്നാല്‍ ഇതുപോലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല അതൊടൊപ്പം വിചിത്രമായ രീതിയിലാണ് വിളമ്പുന്നത്. കേരളത്തിലെ ഒരു ജ്യൂസ് കടയില്‍ നിന്നുള്ള വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലായത്. ഒരു ചില്ല് ഗ്ലാസില്‍ നിറയെ ജ്യൂസെടുത്തതിന് ശേഷം കടക്കാരന്‍ സ്റ്റീല്‍ ഗ്ലാസെടുത്ത് അതിനെ മൂടുന്നു. പിന്നിട് രണ്ട് ഗ്ലാസിനെയും സ്പൂണ്‍ ഉപയോഗിച്ച് തട്ടുകയും ചെയ്യുന്നു. അസാമാന്യമായ ബാലന്‍സിങ്ങിലൂടെ അയാള്‍ ഗ്ലാസ് പൊക്കി എറിഞ്ഞാണ് ജ്യൂസിനെ കൂട്ടിച്ചേര്‍ക്കുന്നത്. അതും പലവട്ടം ഇങ്ങനെ ഉയര്‍ത്തി എറിയുകയും കൈയിലിട്ട് കറക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇയാള്‍ ജ്യൂസ് വിളമ്പി നല്‍കി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
Read Moreമഴ ഇഷ്ടമാണ് പക്ഷെ ! മഴ തനിക്ക് സമ്മാനിച്ചത് കോടികളുടെ നഷ്ടമെന്ന് സണ്ണി ലിയോണ്‍
മുംബൈയിലെ മഴകള്‍ തനിക്കുണ്ടാക്കിയത് കോടികളുടെ നഷ്ടമെന്ന് നടി സണ്ണി ലിയോണ്‍. തന്റെ മൂന്ന് ആഡംബര കാറുകളാണ് വെള്ളത്തില്‍ മുങ്ങി കേടുപാടുകള്‍ സംഭവിച്ച് നഷ്ടപ്പെട്ടതെന്നാണ് സണ്ണി പറയുന്നത്. മെഴ്സിഡീസ് ബെന്‍സ് ഉള്‍പ്പെടെയുള്ള ആഡംബര വാഹനങ്ങളാണ് വെള്ളം കയറി നശിച്ചുപോയതെന്നാണ് ഒരു ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സണ്ണി വെളിപ്പെടുത്തിയത്. മെഴ്സിഡീസ് ബെന്‍സ് ജി.എല്‍ ക്ലാസ് എസ്.യു.വിയാണ് മഴക്കെടുതിയില്‍ നഷ്ടമായ പ്രധാന ആഡംബര വാഹനം. ഇതിനുപുറമെ, താരത്തിന്റെ ബി.എം.ഡബ്ല്യു സെവന് സീരീസ് സെഡാനും വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ട വാഹനമാണെന്നാണ് അവര്‍ പറയുന്നത്. മൂന്നാമത്തെ വാഹനമേതാണെന്ന് സണ്ണി ലിയോണ്‍ വെളിപ്പെടുത്തിയിട്ടില്ല. വലിയ തുക നികുതി ഉള്‍പ്പെടെ നല്‍കിയാണ് വിദേശ നിര്‍മിത കാറുകള്‍ ഇന്ത്യയില്‍ വാങ്ങുന്നതെന്നും എല്ലാവര്ക്കും അറിയാമെന്നും താരം പറഞ്ഞു. എന്നാല്‍, ഇന്ത്യന്‍ കാലാവസ്ഥകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു ഇന്ത്യന്‍ എസ്.യു.വിയാണ് ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും വളരെ മികച്ച ഒരു വാഹനമാണിതെന്നുമാണ് സണ്ണി…
Read Moreആസ്തി 1 ബില്യണ്‍ ഡോളര്‍ ! പാക്കിസ്ഥാനിലെ ഏറ്റവും ധനികയായ സ്ത്രീ ‘പാക്കിസ്ഥാനിലെ മുകേഷ് അംബാനി’യുടെ മരുമകള്‍
1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യ ലോകത്തിലെ എണ്ണപ്പെട്ട സാമ്പത്തിക ശക്തികളുടെ നിരയിലേക്ക് വളരുന്ന കാഴ്ചയാണ് കണ്ടത്. ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയെടുത്താല്‍ തന്നെ നിരവധി ഇന്ത്യക്കാര്‍ അതില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് കാണാനാവും. എന്നാല്‍ മറുവശത്ത്, പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ഏറ്റവും ശോഷണീയമായ നിലയിലാണ് ഇന്നുള്ളത്. നിലനില്‍പ്പിനായി ഐഎംഎഫ്, ചൈന, സൗദി അറേബ്യ, മറ്റ് ചില രാജ്യങ്ങള്‍ എന്നിവയെ ആശ്രയിക്കുന്ന പാകിസ്ഥാനില്‍ ഭൂരിഭാഗം ജനങ്ങളും മുഴുപ്പട്ടിണിയിലാണ്. ആകെ രക്ഷയുള്ളത് സെലിബ്രിറ്റികള്‍ക്ക് മാത്രം. പാക്കിസ്ഥാനിലെ ഏറ്റവും ധനികയായ സ്ത്രീയായി കണക്കാക്കപ്പെടുന്ന ഇഖ്റ ഹസ്സന് മാന്‍ഷ അത്തരത്തിലൊരു സെലിബ്രിറ്റിയാണ്. പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ ധനികനായ മിയാന്‍ മുഹമ്മദ് മാന്‍ഷയുടെ മകനായ മിയാന്‍ ഒമര്‍ മാന്‍ഷയുടെ ഭാര്യയാണ് ഇഖ്റ ഹസ്സന്. പാകിസ്ഥാനിലെ ഏറ്റവും ധനികയായ സ്ത്രീയാണിവര്‍. പാകിസ്ഥാനിലെ വസ്തുവകകളും ലണ്ടനിലെ ഒരു 5-നക്ഷത്ര ഹോട്ടലും നിയന്ത്രിക്കുന്ന നിഷാത് ഹോട്ടല്‍സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസിന്റെ സിഇഒയാണ് ഇഖ്റ…
Read Moreവേഗം പൊക്കോ കുഞ്ഞേ…അമ്മയെ നോക്കണ്ട; കുഞ്ഞിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ മുതലയ്ക്ക് ബലി നല്‍കി അമ്മ
എത്ര വലിയ അപകടമാണെങ്കിലും ജീവന്‍ നല്‍കി മറ്റൊരാളെ രക്ഷിക്കാന്‍ ആരെത്തിയില്ലെങ്കിലും സ്വന്തം അമ്മ എത്തും. അതാണ് മാതൃസ്‌നേഹം. മനുഷ്യരെപ്പോലെ തന്നെ ലോകത്തിലെ ഏതൊരു ജീവിക്കും തന്റെ മക്കള്‍ ജീവനാണ്. ഈ സ്‌നേഹ ബന്ധം കാണിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തില്‍ കരളലിയിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പുഴയിലൂടെ ഒരു മാന്‍കുട്ടി നീന്തി വരുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. എന്നാല്‍ തൊട്ടുപിന്നാലെ വളരെ വേഗത്തില്‍ത്തന്നെ വലിയൊരു മുതല ഈ മാന്‍കുട്ടിയെ ലക്ഷ്യംവെച്ച് പാഞ്ഞടുക്കുകയാണ്. ഇപ്പോള്‍ പിടിക്കും എന്ന കരുതി പേടിച്ചിരിക്കുമ്പോഴാണ് തന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി അമ്മ മാന്‍ നീന്തി എത്തുന്നത്. മുതലയുടെ മുന്നിലേക്ക് വേഗത്തിലെത്തിയ ആ അമ്മ മാന്‍ കുഞ്ഞില്‍ നിന്നും ശ്രദ്ധ മാറ്റാനായി മുതലയുടെ അടുത്തെത്തി വേഗത കുറച്ച് നിന്നു. പിന്നാലെ ചീറിപ്പാഞ്ഞെത്തിയ മുതല അമ്മ മാനെ വായ്ക്കുള്ളിലാക്കി. തന്റെ കുഞ്ഞിനെ…
Read More