ചൈനയില്‍ വഴിയോരക്കച്ചവടക്കാരന്‍ അപമാനിച്ചതിന് ശേഷമുള്ള യുവാവിന്‍റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഷാന്‍ഡോംഗ് പ്രവിശ്യയിലാണ് സംഭവം. വഴിയോരത്ത് ന്യൂഡിൽസ് വിൽക്കുന്നയാളോട് യുവാവ് വില ചോദിക്കുമ്പോള്‍ വളരെ ചെലവേറിയതാണെന്നാണ് അയാൾ നൽകിയ മറുപടി. തുടര്‍ന്ന് ചേരുവളെക്കുറിച്ച് തിരിച്ച് ചോദിച്ചപ്പോള്‍ ഒരു മുട്ടയും പച്ചക്കറികളും ഇലക്കറികളും മാത്രമാണ് ഉപയോഗിച്ചതെന്നും കടക്കാരൻ പറഞ്ഞു. എന്നാല്‍ ഈ ചേരുവകള്‍ മാത്രം ചേര്‍ത്തുള്ള ന്യൂഡില്‍സ് എങ്ങനെയാണ് ഇത്രയും വിലയ്ക്ക് വില്‍ക്കാന്‍ കഴിയുകയെന്ന് യുവാവ് തിരിച്ചും ചോദിച്ചു. തുടര്‍ന്ന് രണ്ട് പേരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ന്യൂഡില്‍സിന്‍റെ വില താങ്ങാന്‍ നിങ്ങള്‍ക്ക് കഴിയില്ലന്ന് കച്ചവടക്കാരന്‍ യുവാവിനോട് പറഞ്ഞു. തര്‍ക്കം മുറുകിയ സാഹചര്യത്തില്‍ കച്ചവടക്കാരന്‍റെ മകന്‍ യുവാവിനോട് വാങ്ങാന്‍ കഴിയില്ലെങ്കില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് ഓരോ പായ്ക്കറ്റ് ന്യൂഡില്‍സും വില ചോദിച്ചു അവയെല്ലാം വാങ്ങുമെന്ന് പറയുകയും തുടര്‍ന്ന് പണം നല്‍കി അവയെല്ലാം വാങ്ങിയ…
Read MoreCategory: Today’S Special
ഭക്ഷണത്തിന്‍റെ വിലതന്നെ പായ്ക്കിങ്ങിനും; സൊമാറ്റോയ്ക്കെതിരെ യുവതി
ഫുഡ് ഡെലിവറി ആപ്പുകള്‍ വന്നതോടെ ഇഷ്ടപ്പെട്ട ഏത് വിഭവവും ഒരു വിരല്‍തുമ്പ് അകലെയാണ്. എന്നാല്‍ ഭക്ഷണത്തിനൊപ്പം ലഭിക്കുന്ന ബില്ലിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ ഞെട്ടിക്കുന്ന പലകാര്യങ്ങളും കാണാന്‍ സാധിക്കുന്നതാണ്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കൊണ്ടുവന്നപ്പോൾ പായ്ക്കിങ്ങിന്‍റെ ചാർജ് കണ്ടാണ് അവര്‍ ഞെട്ടിയത്. 60 രൂപ വിലവരുന്ന വിഭവം മൂന്നെണ്ണമാണ് യുവതി ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ആകെ 180 രൂപ വിലവരുന്ന ഭക്ഷണം എത്തിയപ്പോൾ മൊത്തം ചാർജ് 240രൂപ. അതായത് ഒരു വിഭവത്തിന്‍റെ വിലയാണ് പായ്ക്കിങ്ങിനായി ഈടാക്കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി ഉടന്‍ തന്നെ ബില്ലിന്‍റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും, അമിതമായി ഈടാക്കുന്ന ചാര്‍ജിനെതിരെ പരാതി പറയുകയും ചെയ്തു. ഓര്‍ഡര്‍ ചെയ്ത ഒരു ഭക്ഷണത്തിന്‍റെ വിലയാണ് പായ്ക്കറ്റിനെന്നും യുവതി ട്വീറ്റ് ചെയ്തു. Container charge is equivalent to the item…
Read Moreഹാര്‍ട്ട് അറ്റാക്ക് ബ്രൗണ്‍ റൈസ്! 300ഗ്രാം വെണ്ണയില്‍ ഒരു പ്ലേറ്റ് റൈസ്; വൈറലായി പുതിയ വിഭവം, വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയും
വിശക്കുമ്പോഴാണ് ഭക്ഷണം കഴിക്കുന്നതെങ്കിലും സ്വാദ് നോക്കി കഴിക്കുന്നവരും ആരോഗ്യം നോക്കി ഭക്ഷണം കഴിക്കുന്നവരുമുണ്ട്. അസുഖങ്ങള്‍ ഉള്ളവരെപ്പോലെ ആരോഗ്യത്തോടെ ഇരിക്കുന്നവരും ഭക്ഷണക്രമത്തില്‍ വലിയ ശ്രദ്ധാലുക്കളാണ്. എന്നാല്‍ മറ്റു ചിലര്‍ നേരെ തിരിച്ചാണ്. വിശപ്പ് മാറുക എന്നതുപോലെ ഏറ്റവും സ്വാദോടെ ഭക്ഷണം കഴിക്കുക എന്നതാണ് അവരുടെ നിലപാട്. ഉപ്പും,മുളകും,പുളിയും,എരിവുമൊക്കെ ആവശ്യത്തിനെന്നതിലുപരി കൂടുതലായി ചേര്‍ക്കുന്ന വിഭവങ്ങള്‍ക്കാണ് ആവശ്യക്കാര്‍ അധികവും. അതുപോലെതന്നെ മസാലകള്‍ പോലെ ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ് വെണ്ണയും. നമ്മള്‍ കഴിക്കുന്ന ചില വിഭവങ്ങള്‍ക്ക് സ്വാദ് കൂട്ടാനായാണ് സാധാരണയായി വെണ്ണ ഉപയോഗിക്കുന്നത്. എന്നാല്‍ ആ പതിവ് ഇവിടെ തെറ്റിയിരിക്കുകയാണ്. ഫ്രൈഡ് റൈസ് പോലുള്ള ഭക്ഷണയിനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ആദ്യമോ അല്ലെങ്കിൽ അവസാനഘട്ടത്തിലോ വെണ്ണ ചേര്‍ക്കാറുള്ളതാണ്. എന്നാല്‍ 300ഗ്രാം വെണ്ണയില്‍ ചോറ് പാകം ചെയ്താല്‍ എന്തായിരിക്കും സംഭവിക്കുക. ഇത്തരത്തില്‍ ചോറ് പാകം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. വീഡിയോ തുടങ്ങുമ്പോള്‍ ഒരു പാന്‍…
Read Moreരാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാം പക്ഷെ ഒരു നിബന്ധനയുണ്ട് ! ഷെര്‍ലിന്‍ ചോപ്ര പറയുന്നതിങ്ങനെ…
ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും താരമായ നടിയാണ് ഷെര്ലിന്ചോപ്ര. നടി പലപ്പോഴും വിവാദങ്ങളില്‍ പെട്ടിട്ടുമുണ്ട്. സംവിധായകന് സാജിദ് ഖാനെതിരേയും നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കെതിരേയും ഷെര്‍ലിന്‍ മുമ്പ് പീഡന പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് താരം. രാഹുലിനെ വിവാഹം കഴിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ ‘അതെ’ എന്നാണ് ഷെര്‍ലിന്‍ മറുപടി നല്‍കിയത്. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ ചില നിബന്ധനങ്ങളുണ്ട്. വിവാഹത്തിന് ശേഷവും പേരിലെ ചോപ്ര മാറ്റില്ല. ഷെര്‍ലിന്‍ എന്ന പേരിനൊപ്പം ഗാന്ധിയെന്നോ രാഹുലെന്നോ ചേര്‍ക്കില്ല. ചോപ്രയായി തന്നെ തുടരും. ഷെര്‍ലിന്‍ പറയുന്നു. രാഹുല്‍ നല്ലൊരു വ്യക്തിയാണെന്നും ഷെര്‍ലിന്‍ വ്യക്തമാക്കി. ഈ വീഡിയോ പുറത്തുവന്നതോടെ നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഷെര്‍ലിനെ വിവാഹം കഴിച്ച് രാഹുല്‍ ജീവിതം പാഴാക്കില്ലെന്നും ആളുകള്‍ പറയുന്നു. ഒരു നീണ്ട…
Read More110-ാം വയസ്സില്‍ സ്കൂളില്‍ ചേര്‍ന്ന് ചരിത്രം സൃഷ്ടിച്ച് സൗദി വനിത ! ലോകത്തിലെ ഏറ്റവും പ്രായമേറിയ ‘സ്കൂള്‍ വിദ്യാര്‍ഥിനി’
മരണം വരെയും മനുഷ്യന് ഒരു വിദ്യാര്‍ഥിയാണെന്നാണ് പണ്ട് ഐന്സ്റ്റീന് പറഞ്ഞത്. അത് അക്ഷരാര്‍ഥത്തില്‍ സത്യമാണെന്ന് തെളിയിക്കുകയാണ് ഒരു സൗദി വനിത. വന്ദ്യ വയോധികയായ നൗദ അല്‍ ഖഹ്താനിയാണ് 110-ാം വയസ്സില്‍ സ്കൂളില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചത്. സൗദിയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഉംവ ഗവര്‍ണറേറ്റിലെ അല്‍ റഹ്വ എന്ന സ്ഥലത്തുള്ള സ്കൂളിലാണ് ഇവര്‍ ഇപ്പോള്‍ പഠിക്കുന്നത്. നിരക്ഷരത ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലൂടെയാണ് ഈ പഠനം. ആഴ്ചകള്‍ക്ക് മുന്‍പ് ഈ കേന്ദ്രത്തിലെ നിരക്ഷരതാ നിര്‍മാര്‍ജന പരിപാടിയില്‍ ചേര്‍ന്നതിനുശേഷം ഇവര്‍ മറ്റ് അന്‍പതിലധികം പേര്‍ക്കൊപ്പം എല്ലാ ദിവസവും സ്കൂളില്‍ ഹാജരാകുന്നുണ്ട്. നാല് മക്കളുടെ അമ്മയാണ് ഇവര്‍. മൂത്ത ‘കുട്ടി’ക്ക് 80, ഇളയ ‘കുട്ടി’ക്ക് 50 എന്നിങ്ങനെയാണ് പ്രായം. വായിക്കാനും എഴുതാനും പഠിക്കുന്നത് തന്‍റെ ജീവിതത്തെ മാറ്റിമറിച്ചതായി നൗദ പറഞ്ഞു. നാലു മക്കളും അമ്മയുടെ പഠനത്തെ പിന്തുണയ്ക്കുകയും…
Read Moreഅച്ഛന്‍റെ മുഖവും ടീ ഷര്‍ട്ടും കാൻവാസാക്കി മകൾ; സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച് വീഡിയോ
കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ പുതിയ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കാറുണ്ട്. ചെറുപ്രായത്തിലെ അവര്‍ക്ക് താല്‍പര്യമുള്ള മേഖലകളില്‍ കുട്ടികള്‍ അവരുടെ കഴിവ് പ്രകടിപ്പിച്ചു തുടങ്ങും. അത്തരത്തിലൊരു കൊച്ചുകുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രങ്ങള്‍ വരയ്ക്കുവാനുള്ള തന്‍റെ കഴിവാണ് ഈ കൊച്ചുമിടുക്കി കാണിക്കുന്നത്. എന്നാല്‍ ഇവിടെ ഒരു പ്രത്യേക എന്തെന്നാൽ അവള്‍ ചിത്രം വരയ്ക്കുന്നത് കാൻവാസിലല്ല. തന്‍റെ പിതാവിന്‍റെ മുഖത്തും കൈകളിലുമാണ്. അച്ഛന്‍റെ വെള്ള ടീ ഷര്‍ട്ടിലും മുഖത്തും കൈകളിലുമൊക്കെ അവള്‍ ചുവപ്പും കറുപ്പും നിറത്തിലുള്ള പേനകള്‍കൊണ്ട് വരച്ചു. അതേസമയം അടുത്തിരിക്കുന്ന പൂച്ച ചെറിയ ഭയത്തോടെ ഇതെല്ലാം വളരെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരിക്കുകയാണ്. വീഡിയോ സമൂഹ മാധ്യമങ്ങളിലെത്തിയതോടെ കുട്ടിയുടെ കഴിവിന് പ്രശംസിച്ച് ആളുകള്‍ രംഗത്തെത്തി. ചിലര്‍ അടുത്തിരിക്കുന്ന പൂച്ചയുടെ ഭയാനകമായ മുഖം കണ്ട് ചിരിച്ചും കമന്‍റുകളിട്ടു. https://twitter.com/TheFigen_/status/1687798606592663552?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1687798606592663552%7Ctwgr%5Ee99631a020f43afce6d04989f7d3a11e06ef37b7%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.indiatvnews.com%2Ftrending%2Fnews%2Fviral-video-of-little-girl-using-father-s-face-and-t-shirt-as-canvas-internet-amazed-with-her-talent-2023-08-07-885333
Read Moreഒരു അബദ്ധം പറ്റി…നാറ്റിക്കരുത് ! ആട് 67.5 വര്‍ഷം കൊണ്ട് 3035 കിലോയാകുമെന്നും താറാവ് 23 വര്‍ഷം മുട്ടയിടുമെന്നും മൃഗസംരക്ഷണ വകുപ്പിന്റെ കൈപ്പുസ്തകം
കര്‍ഷകരെ സഹായിക്കാന്‍ മൃഗസംരക്ഷണവകുപ്പ് ഇറക്കിയ കൈപ്പുസ്തകത്തില്‍ അച്ചടിച്ചു വന്നത് നിറയെ അബദ്ധങ്ങള്‍. മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്നിലെ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റര്‍ കര്‍ഷകര്‍ക്കായി പുറത്തിറക്കിയ കൈപ്പുസ്തകമാണ് അബദ്ധങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നത്. ആട് 67.5 വര്‍ഷം കൊണ്ട് 3035 കിലോ വളരുമെന്നും ഇതിനായി ദിവസവും 34 കിലോ പച്ചിലയോ തീറ്റപ്പുല്ലോ നല്‍കണമെന്നും പുസ്തകത്തില്‍ പറയുന്നു. ഇത് വായിച്ച കര്‍ഷകര്‍ അന്തംവിട്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഒരു ആടിന് ശരാശരി 15-20 വര്‍ഷമാണ് പരമാവധി ആയുസ്. അപ്പോഴാണ് പുസ്തകത്തില്‍ ഇങ്ങനെ വച്ചു കാച്ചിയിരിക്കുന്നത്. 10-15 വര്‍ഷം മാത്രം ആയുസുള്ള താറാവ് 23 വര്‍ഷം മുട്ടയിടുമെന്നും മുയല് വര്‍ഷത്തില്‍ 68 തവണ പ്രസവിക്കുമെന്നുമെല്ലാം പുസ്തകത്തില്‍ പറയുന്നു. വര്‍ഷത്തില്‍ 6-8 പ്രസവമാണ് മുയലിനുള്ളത്. കറവപ്പശു, ആട്, കോഴി, ഇറച്ചിക്കോഴി, താറാവ്, ടര്‍ക്കി എന്നിവയുടെ വളര്‍ത്തല്‍, ആഹാരക്രമം, പ്രത്യുല്പാദനം തുടങ്ങിയവയെ കുറിച്ചാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. പുസ്തകത്തിന്റെ…
Read Moreഡെലിവറി ബാഗില്‍ നിന്ന് ഭക്ഷണം കഴിച്ച് സൊമാറ്റോ ഏജന്‍റ് ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വീഡിയോ
രാജ്യത്ത് ഫുഡ് ഡെലിവറി ആപ്പുകളുടെ ഉപയോഗം കുതിച്ചുയരുകയാണ്. ഈ വളര്‍ച്ചയ്ക്ക് കാരണം ഡെലിവറി ഏജന്‍റുമാരുടെ വിശാലമായ ശൃംഖല പിന്നിലുള്ളതാണ് . സമൂഹ മാധ്യമങ്ങളില്‍ ഇവരുടെ ബുദ്ധിമുട്ടുകള്‍, ഉപഭോക്താക്കളുമായുള്ള ഇടപെടലുകൾ തുടങ്ങിയ വീഡിയോകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുന്‍പ് ഒരു ഡെലിവറി ഏജന്‍റ് തന്‍റെ ബാഗില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് വ്യത്യസ്ത പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍നിന്നുയർന്നു വന്നത്. ട്രാഫിക്കില്‍ സിഗ്നല്‍ കാത്തിരിക്കുന്ന ഡെലിവറി ബോയ് പിന്നിലിരിക്കുന്ന ഭക്ഷണം സൂക്ഷിച്ചിരിക്കുന്ന ബാഗിനുള്ളിലേക്ക് കൈയിടുകയും, അതില്‍ നിന്നും ഒരു ചെറിയ ഭക്ഷണവസ്തു എടുത്ത് കഴിക്കുകയും ചെയ്തു. എന്നാല്‍ ട്രാഫിക് മാറി വാഹനം നീങ്ങി തുടങ്ങുമ്പോള്‍ വീഡിയോ അവസാനിച്ചു.അതേസമയം, സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഭക്ഷണം കൃത്യമായി അടച്ചുപൂട്ടുക അതില്‍ കൃത്രിമം കാണിക്കാന്‍ പാടില്ല, അത് അയാളുടെ സ്വന്തം ഭക്ഷണമാകാം, മനുഷ്യരാകില്ലേ വിശപ്പുണ്ടാകില്ലെ? എന്നിങ്ങനെ അനുകൂലിച്ചും…
Read Moreപൊറോട്ടയ്ക്കൊപ്പം സൗജന്യമായി കറി നല്‍കിയില്ല ! കലിമൂത്ത് ഹോട്ടല്‍ ജീവനക്കാരന്റെ തല അടിച്ചുപൊട്ടിച്ചു
പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്കാഞ്ഞതില് കലിപൂണ്ട് ഹോട്ടല്ജീവനക്കാരന്റെ തല അടിച്ചു പൊട്ടിച്ച് മൂന്നംഗ സംഘം. ഹോട്ടല്‍ സപ്ലൈയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അക്രമി സംഘം അടിച്ചു പൊട്ടിച്ചത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചങ്ങനാശേരിയിലെ ബിസ്മി ഫാസ്റ്റ് ഫുഡില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. രാത്രി ഒന്‍പതരയോടെയാണു മൂന്നംഗ സംഘം ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയത്. ഇവര്‍ക്കു പൊറോട്ട നല്കിയപ്പോള് കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സംഘം ഇതര സംസ്ഥാനക്കാരനായ സപ്ലൈയറെ ആക്രമിക്കുകയായിരുന്നു. തലയ്ക്കു സാരമായി പരുക്കേറ്റ തൊഴിലാളിയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreഅവോക്കാഡോ തക്കാളിയെക്കാള്‍ ലാഭമോ? വൈറലായി യുവതിയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ തർക്കം
തക്കാളിയുടെ വില കത്തിക്കയറിയ അവസ്ഥയാണ് ഇപ്പോൾ. രാജ്യത്തിന്‍റെ ചില പ്രദേശങ്ങളില്‍ ഒരു ഗ്രാം തക്കാളിയുടെ വില 300 രൂപയാണ്. വില കൂടി നില്‍ക്കുന്ന സാഹചര്യമായതിനാല്‍ തക്കാളിയ്ക്ക് പ്രത്യേക പരിഗണന തന്നെ കടകളില്‍ ലഭിക്കുന്നുണ്ടെന്നത് സത്യമാണ്. എന്നാല്‍ തക്കാളിയും അവക്കാഡോയും തമ്മിലുള്ള വില താരതമ്യം ചെയ്തുള്ള യുവതിയുടെ ട്വീറ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.140-200ഗ്രാം ഭാരമുള്ള ഒരു അവക്കാഡോയ്ക്ക് 59 രൂപയാണ് വില. എന്നാല്‍ 500 ഗ്രാം തക്കാളിയ്ക്ക് 111 രൂപയുമാണ് വില. ദോശയെയും തക്കാളി ചട്‌നിയെയും അപേക്ഷിച്ച് പ്രഭാതഭക്ഷണത്തിന് അവക്കാഡോ ടോസ്റ്റ് ഉണ്ടാക്കി കഴിക്കുന്നതാണ് ലാഭമെന്നും അവര്‍ ട്വീറ്റില്‍ കുറിച്ചു. ഒരു പാത്രം അവക്കാഡോ സാലഡ് തക്കാളി സാലഡിനേക്കാള്‍ വിലകുറഞ്ഞതാണോ എന്നും ട്വീറ്റിലൂടെ അവര്‍ ചോദിക്കുന്നുണ്ട്. അതേസമയം സമൂഹ മാധ്യമത്തില്‍ ഈ പോസ്റ്റ് വലിയ കോളിളക്കം സൃഷ്ടിച്ചു. ആളുകള്‍ക്ക് ഈ താരതമ്യത്തെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഏകദേശം 50രൂപയ്ക്ക് ഒരു അവോക്കാഡോ…
Read More