സമ്പന്നനാകാനുള്ള ഏറ്റവും എളുപ്പമേറിയ വഴിയെന്തെന്നാല് ഒന്നുകില്‍ സാമ്പത്തികമായി ഉയര്‍ന്ന് നില്ക്കുന്ന ഒരു കുടുംബത്തില്‍ ജനിക്കണം. അല്ലെങ്കില്‍ ലോട്ടറി അടിക്കണം. എന്നാല്‍ വീടൊന്ന് വൃത്തിയാക്കിയപ്പോള്‍ സമ്പത്ത് വന്ന് കുമിഞ്ഞ് കൂടിയാലോ? എന്നാൽ അങ്ങനൊരു ഭാഗ്യമാണ് എക്സിക്വില്ലിന് വീണ് കിട്ടിയത്. മരിച്ചുപോയ തന്റെ അച്ഛന്റെ സമ്പാദ്യമടങ്ങുന്ന പാസ്ബുക്കാണ് മകന് ലഭിച്ചത്. ഈ പാസ്ബുക്കിനെ കുറിച്ച് എക്സ്ക്വിയലിന്റെ പിതാവിന് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. പാസ് ബുക്കില്‍ സൂക്ഷിച്ചിരുന്ന സമ്പാദ്യത്തില്‍ നിന്ന് കുറച്ചെടുത്ത് ഇയാളുടെ പിതാവ് വീട് വാങ്ങിയിരുന്നു. പിന്നീട് ഈ പാസ് ബുക്ക് ഒരു പെട്ടിയിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഈ പാസ് ബുക്കുള്ള ബാങ്ക് പൂട്ടിയെന്നറിഞ്ഞതോടെ എക്സിക്വില്ലിന്റെ ആവേശം സംശയത്തിലേക്ക് മാറി. എന്നാല്‍ നിയപോരാട്ടത്തിനൊടുവില്‍ വിജയം എക്സിക്വില്ലിനായിരുന്നു. അതേസമയം, കുടുംബത്തിന് ഈ പാസ് ബുക്കിനെ കുറിച്ചോ ഇതിലെ വലിയ തുകയെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നു. അവസാനം പാസ്ബുക്കിലെ തന്റെ അച്ഛന്റെ സമ്പാദ്യമായ പത്തുകോടി എക്സിക്വില്ലിന് ലഭിച്ചു.
Read MoreCategory: Today’S Special
ഇങ്ങനെയൊക്കെ ചെയ്യാമോ? കരച്ചില് നിര്‍ത്താനായി കുഞ്ഞിന് മദ്യം നല്കി അമ്മ; പിന്നീട് സംഭവിച്ചതിങ്ങനെ…
കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ ഏത് വിധേനയും സമാധാനിപ്പിക്കുവാനാണ് ഏതൊരമ്മയും ശ്രമിക്കുന്നത്. അവരുടെ ഇഷ്ടപ്പെട്ട കളിപ്പാട്ടം കൈയില്‍ കൊടുക്കുക, പുറത്തേക്കിറങ്ങി കാക്കയെയും പൂച്ചയെയും കാണിക്കുക അങ്ങനെ എന്തൊക്കെ കാര്യങ്ങളാണ് അനുനയിപ്പിക്കുവാനായി ചെയ്യുന്നത്. എന്നാല്‍ വളരെ വ്യത്യസ്തമായ രീതിയിലാണ് അമേരിക്കയിലെ സാന്‍ ബര്ണാർഡിനൊയിൽ ഒരമ്മ തന്റെ കുഞ്ഞിന്റെ കരച്ചില് നിര്‍ത്താന്‍ ശ്രമിച്ചിരിക്കുന്നത്. റിയാൽറ്റോയിലൂടെ യുവതി വാഹനമോടിച്ച സമയത്ത് കുട്ടി കരഞ്ഞതിനാല്‍ വാഹനം നിര്‍ത്തിയതിന് ശേഷം കരച്ചില് നിര്‍ത്താനായി കുട്ടിയ്ക്ക് മദ്യം നല്‍കുകയായിരുന്നു. കുഞ്ഞിന് സുഖമില്ലാത്തതിനാല്‍ ആശുപത്രിയെത്തിച്ചപ്പോഴാണ് കുട്ടിയ്ക്ക് മദ്യം നല്കിയ വിവരം പുറത്താകുന്നത്. തുടർന്ന് യുവതിയെ പിടികൂടുകയായിരുന്നു. സംഭവം പുറത്തായതോടെ യുവതിയെ വെസ്റ്റ് വാലി ഡെറ്റെന്ഷന് സെന്റർ 60,000ഡോളര്‍ ബോണ്ടിന് തടവിലാക്കിയിരിക്കുകയാണ്. കുട്ടിയുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
Read Moreയാത്രയ്ക്കിടെ ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു ! ദമ്പതികള്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്; വാഹനം പൂര്‍ണമായി കത്തിനശിച്ചു
പാലക്കാട് നെന്മാറയില് ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു. കിണാശ്ശേരി സ്വദേശി ഹസീനയുടെ സ്കൂട്ടര്‍ ആണ് കത്തിനശിച്ചത്. ഹസീനയും ഭര്‍ത്താവ് റിയാസും വാഹനത്തില്‍ സഞ്ചരിക്കവെയാണ് അപകടം. മംഗലം-ഗോവിന്ദപുരം റോഡില്‍ വെച്ച് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ഇരുവരും വാഹനം നിര്‍ത്തി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ വാഹനത്തിന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. കൊല്ലങ്കോടു നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാഹനം പൂര്‍ണമായി കത്തിനശിച്ചു. തീ പിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.
Read Moreആടിനെ വിഴുങ്ങാന്‍ ശ്രമിച്ച പെരുമ്പാമ്പിനെ ബൈക്കില്‍ കെട്ടിവലിച്ചു ! ജീവനോടെ കത്തിച്ചു;വീഡിയോ വൈറല്‍
മധ്യപ്രദേശില്‍ ആടിനെ വിഴുങ്ങാന്‍ ശ്രമിച്ച പെരുമ്പാമ്പിനെ പിടികൂടിയ ശേഷം നാട്ടുകാര്‍ ജീവനോടെ കത്തിച്ചു കൊന്നു. പെരുമ്പാമ്പിന്റെ പിടിയില്‍ നിന്ന് ആടിനെ രക്ഷിച്ച ശേഷമാണ് നാട്ടുകാര്‍ പാമ്പിനെ കൊന്നത്. അഗര്‍ മാള്‍വ ജില്ലയിലാണ് സംഭവം. ആടിന്റെ കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പെരുമ്പാമ്പിനെ കത്തിച്ചുകൊന്നത്. ആടിനെ ചുറ്റിവരിഞ്ഞ ശേഷം വിഴുങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു പെരുമ്പാമ്പ്. തുടക്കത്തില്‍ പെരുമ്പാമ്പിന്റെ പിടിയില്‍ നിന്ന് ആടിനെ രക്ഷിച്ചു. തുടര്‍ന്നാണ് പെരുമ്പാമ്പിനെ കൊന്നത്. ആദ്യം പെരുമ്പാമ്പിനെ കയര്‍ ഉപയോഗിച്ച് മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിട്ടു. തുടര്‍ന്ന് നിരത്തിലൂടെ കെട്ടിവലിച്ചു. ഇതിനു ശേഷം പെരുമ്പാമ്പിനെ കത്തിച്ചു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read Moreവിമാനം പറത്തല്‍ 11കാരന് മകനെ ഏല്‍പ്പിച്ച് പിതാവിന്റെ ബിയര്‍ കുടി ! രണ്ടുപേര്‍ക്കും ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ
ബ്രസീലില്‍ ചെറു വിമാനം കാട്ടില്‍ തകര്‍ന്നു വീണ് അച്ഛനും മകനും മരിച്ച സംഭവത്തിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്തിന്റെ നിയന്ത്രണം മകനെ ഏല്‍പ്പിച്ച് ബിയര്‍ കുടിക്കുന്ന അച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗാരോണ്‍ മയയും മകന് ഫ്രാന്‍സിസ്കോ മയയുമാണ് കഴിഞ്ഞ മാസം 29ന് ഉണ്ടായ അപകടത്തില്‍ മരിച്ചത്. വിമാനത്തിന്റെ കണ്ട്രോള് പതിനൊന്നു വയസ് മാത്രമുള്ള മകനെ ഏല്പിച്ച് ബിയര്‍ കുടിക്കുന്ന ഗാരോണിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ബ്രസീല്‍ നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ അപകടത്തിന് തൊട്ടു മുമ്പ് പകര്‍ത്തിയതാണോ അതോ മുന്പത്തേതാണോ എന്നു വ്യക്തമല്ല. ജൂലൈ 29ന് വൈകുന്നേരം 5.50 ന് പറന്നുയര്‍ന്ന വിമാനം എട്ടു മിനിറ്റിന് ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടേയും മരണ വാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്ന് ഗാരോണിന്റെ ഭാര്യയും സ്വയം വെടിവച്ചു…
Read Moreപോക്കറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് സ്വർണവോ കഞ്ചാവോ അല്ല; പരിശോധനയിൽ കിട്ടിയത് പതിനാല് പാമ്പുകളെ…
പോക്കറ്റിനുള്ളില്‍ പാമ്പിനെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ കസറ്റംസിന്റെ പിടിയില്‍. ചൈനയിലാണ് സംഭവം. പതിനാല് പാമ്പുകളെയാണ് പോക്കറ്റില്‍വച്ച് ഇയാള്‍ കടത്തുവാന്‍ തീരുമാനിച്ചത്. പിടിയിലായ ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആളുടെ രൂപത്തിലും ഭാവത്തിലും സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് ഇയാളുടെ ബാഗിൽ ഹുവാങ്ഗാംഗ് കസ്റ്റംസിലെ സുരക്ഷാ ഓഫീസര്‍മാര്‍ പരിശോധിച്ചപ്പോഴാണ് ആകെ പതിനാല് പാമ്പുകളെ കണ്ടെത്തിയത്. കറുത്ത വസ്ത്രവും വെള്ളത്തൊപ്പിയും ധരിച്ചെത്തിയ ഈ യാത്രക്കാരന് ചെക്ക് പോയിന്റിൽ നിന്ന് പരിഭ്രമത്തോടെ തന്റെ പോക്കറ്റില്‍ തലോടിക്കൊണ്ടിരിക്കുകയായിരുന്നു. പതിനാല് പാമ്പുകളില്‍ മൂന്നെണ്ണം ബാൾ പൈതൺ ഇനത്തിൽപ്പെട്ട പെരുമ്പാമ്പുകളാണെന്ന് തിരിച്ചറിഞ്ഞു. ഇവയെ റോയല്‍ പെരുമ്പാമ്പെന്നും വിളിക്കാറുണ്ട്. ഇവ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തില്പ്പെടുന്നവായാണ്. പാമ്പുകളെ അധികൃതര്‍ക്ക് കൈമാറുന്നതിന് മുന്‍പ് പ്ലാസ്റ്റിക് പാത്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഇന്റർ നാഷ്ണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാമ്പുകളാണിവ.…
Read Moreമകനെ വേണമെന്ന ആഗ്രഹത്തെത്തുടര്‍ന്ന് നാലുവയസുകാരനെ തട്ടിക്കൊണ്ടു പോയ യുവാവ് പിടിയില്‍ ! ഇയാള്‍ക്കുള്ളത് നാലു പെണ്‍കുട്ടികള്‍
ഒരു മകന് വേണമെന്ന ആഗ്രഹത്തിന്റെ പുറത്ത് നാലുവയസുകാരനെ തട്ടിക്കൊണ്ടു പോയ യുവാവ് പിടിയില്‍. മുംബൈയിലെ കല്യാണിലാണ് സംഭവം. നാലു പെണ്‍കുട്ടികളുടെ പിതാവായ നാസിക് സ്വദേശി കച്ച്റു വാഗ്മാരെയാണ് (32) സംഭവത്തില്‍ അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനു സമീപം കളിച്ചുകൊണ്ടിരുന്ന ആണ്‍കുട്ടിയെയാണ് ഭക്ഷണവും പലഹാരങ്ങളും നല്കി വശത്താക്കി വാഗ്മാരെ ഒപ്പം കൂട്ടിയത്. മകനെ കാണാതെ കുട്ടിയുടെ പിതാവ് റെയില്‍വേ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് സ്റ്റേഷന് പരിസരത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ കുട്ടിയുമായി വാഗ്മാരെ നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട്, ജല്‍നയിലേക്കുള്ള ട്രെയിനില്‍ കയറാന്‍ കല്യാണ്‍ സ്റ്റേഷനില്‍ കുട്ടിയോടൊപ്പം വീണ്ടും എത്തിയപ്പോഴാണ് പിടിയിലാകുന്നത്.
Read Moreപാവയെ ഭാര്യയാക്കി, മൂന്ന് കുട്ടികളടങ്ങുന്ന സന്തുഷ്ട കുടുംബം; ചര്‍ച്ചയായി യുവാവിന്റെ കുടുബജീവിതം
പരസ്പരം സ്നേഹിക്കുന്നവര്‍ നിയമപരമായി തങ്ങളുടെ ബന്ധത്തെ കൂട്ടിച്ചേര്‍ത്ത് ഒന്നിച്ച് ജീവിക്കുന്നതാണ് വിവാഹം. പരമ്പരാഗതമായ രീതിയില്‍ ആചാരങ്ങളും ആഘോഷങ്ങളുമായാണ് വിവാഹം നടത്താറുള്ളത്. എന്നാല്‍ കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച് ഈ രീതിയ്ക്കും മാറ്റം സംഭവിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ലളിതമായ രീതിയില്‍ തങ്ങളുടെ കൂടിച്ചേരല്‍ സ്വകാര്യമായി നടത്തുവാനാണ് അധികമാൾക്കാരും താൽപര്യപ്പെടുന്നത്. എന്നാല്‍ കൊളംബിയയില്‍ നിന്നും വളരെ വ്യത്യസ്തമായൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ക്രിസ്റ്റ്യന്‍ മോണ്ടിനെഗ്രോ എന്ന യുവാവ് തന്റെ ഭാര്യയായി തെരഞ്ഞെടുത്തത് തുണിക്കഷ്ണം കൊണ്ടുള്ള ഒരു പാവയെയാണ്. ഭാര്യയും മൂന്ന് പാവക്കുഞ്ഞുങ്ങളുമടങ്ങുന്നതാണ് ഇയാളുടെ കുടുംബം. തന്റെ ഭാര്യ നടാലിയയോടൊപ്പമുള്ള രസകരമായ വീഡിയോകളും ഇയാള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. മുന്‍കാമുകി താനുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം ക്രിസ്റ്റ്യന്‍ വളരെ നിരാശയിലായിരുന്നു. പിന്നീടാണ് നടാലിയയുമായി ഇയാള്‍ അടുപ്പത്തിലാകുന്നത്. എന്നാല്‍ തന്റെ നിലവിലെ ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇയാള്‍. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഭാര്യയ്ക്കൊപ്പമുള്ള വീഡിയോകള്‍…
Read Moreഭര്‍ത്താവിനെ നിരന്തരം ‘കറുമ്പന്’ എന്നു വിളിക്കുന്നത് ക്രൂരത ! വിവാഹമോചനക്കേസില്‍ കര്‍ണാടക ഹൈക്കോടതി പറഞ്ഞതിങ്ങനെ…
ഭര്‍ത്താവിനെ കറുമ്പന് എന്ന് വിളിച്ച് നിരന്തരം അധിക്ഷേപിക്കുന്നത് ക്രൂരതയാണെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹ മോചനകേസ് സംബന്ധിച്ച വിധിയിലാണ് കോടതിയുടെ നിരീക്ഷണം. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ലഭിക്കാന്‍ ഭാര്യ നല്കിയ ഹര്‍ജിയില്‍ ഇയാള്‍ക്കെതിരെ വ്യാജ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഭര്‍ത്താവിന് പരസ്ത്രീബന്ധമുണ്ടെന്നാണ് ഭാര്യ നല്കിയ പരാതിയില്‍ പറയുന്നത്. 2007 നവംബര്‍ 15നാണ് ദമ്പതികള്‍ വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. 2012ലാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇവര്‍ രംഗത്തെത്തിയത്. അന്ന് ഇവരുടെ മകള്‍ക്ക് വെറും മൂന്നര വയസ്സായിരുന്നു പ്രായം. തന്റെ നിറം കറുത്തതാണെന്ന് പറഞ്ഞ് ഭാര്യ തന്നെ അപമാനിക്കുമായിരുന്നുവെന്ന് ഭര്‍ത്താവ് നല്കിയ ഹര്‍ജിയില്‍ പറയുന്നു. കുഞ്ഞിനെ കരുതി ഈ അപമാനം സഹിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. 2011 ഒക്ടോബര്‍ 29ന് ഭാര്യ ബനസ്വാഡി പോലീസ് സ്റ്റേഷനില്‍ എത്തി തനിക്കും തന്റെ പ്രായമായ അമ്മയ്ക്കുമെതിരേ കേസു കൊടുക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു. ഐപിസി 498എ പ്രകാരമാണ് പരാതി…
Read Moreഏഴാം നിലയില്‍ നിന്ന് വീണിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് 21കാരി ! സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സമയമെടുക്കും
കെട്ടിടത്തിന്റെ ഏഴാംനിലയില്‍ നിന്ന് വീണ 20കാരിയ്ക്ക് അദ്ഭുത രക്ഷപ്പെടല്‍. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശിനി ടോമിനി റെയ്ഡ് ആണ് രക്ഷപ്പെട്ടത്. ആശുപത്രിയില്‍ കഴിയുന്ന റെയ്ഡിന് നിരവധി ശസ്ത്രക്രിയകള്‍ നടത്തി. ഏഴാം നിലയില്‍ നിന്ന് വീണിട്ടും പെണ്‍കുട്ടി രക്ഷപ്പെട്ടതിനെ അദ്ഭുതം എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ജൂണ്‍ 29നാണ് അപകടം നടന്നത്. പെണ്‍കുട്ടി ഏഴാം നിലയില്‍ നിന്ന് വീണെന്ന് പിതാവിന് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. എങ്ങനെയാണ് റെയ്ഡ് വീണത് എന്നത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടി പൂര്‍ണമായി ജീവിതത്തിലേക്ക് തിരികെ വരാന്‍ ഒരുപാട് സമയമെടുക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചികിത്സാ ധനസമാഹരണത്തിനായി ബന്ധുക്കള്‍ ക്യാമ്പയിന് ആരംഭിച്ചിട്ടുണ്ട്.
Read More