കാ​മു​ക​നോ​ടു​ള്ള ദേ​ഷ്യ​ത്തി​ല്‍ 80 അ​ടി​യു​ള്ള ട​വ​റി​നു മു​ക​ളി​ല്‍ വ​ലി​ഞ്ഞു ക​യ​റി പെ​ണ്‍​കു​ട്ടി ! പി​ന്നാ​ലെ കാ​മു​ക​നും; വീ​ഡി​യോ വൈ​റ​ല്‍

കാ​മു​ക​നോ​ടു​ള്ള ദേ​ഷ്യം മൂ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് 80 അ​ടി ഉ​യ​ര​മു​ള്ള വൈ​ദ്യു​തി ട​വ​റി​നു മു​ക​ളി​ല്‍ വ​ലി​ഞ്ഞു ക​യ​റി​യ പെ​ണ്‍​കു​ട്ടി​യെ​യും പി​ന്നാ​ലെ ക​യ​റി​യ കാ​മു​ക​നെ​യും സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി. ഛത്തീ​സ്ഗ​ഢി​ലെ ഗൗ​രേ​ല പേ​ന്ദ്ര മ​ര്‍​വാ​ഹി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ഫോ​ണ്‍ കോ​ളി​നെ ചൊ​ല്ലി കാ​മു​ക​നു​മാ​യി വ​ഴ​ക്കി​ട്ടി​രു​ന്നു. പി​ന്ന​ലെ ട​വ​റി​നു മു​ക​ളി​ല്‍ ക​യ​റി. ഇ​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് കാ​മു​ക​നും പി​ന്നാ​ലെ ക​യ​റി. സം​ഭ​വം ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ള്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും വീ​ട്ടു​കാ​രെ​യും അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും പ്ര​ദേ​ശ​വാ​സി​ക​ള്‍ ട​വ​റി​ന് ചു​റ്റും ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​രു​വ​രെ​യും അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ദ്യം വ​ഴ​ങ്ങി​യി​ല്ല. മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ശേ​ഷം ഇ​രു​വ​രും വ​ഴ​ങ്ങി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സൊ​ന്നും റ​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ല്‍, ഭാ​വി​യി​ല്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്ന് ഇ​രു​വ​ര്‍​ക്കും താ​ക്കീ​തു ന​ല്‍​കി. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

ഭാഗികമായി മുങ്ങിയ ബോട്ടില്‍ തങ്ങിയത് 35 മണിക്കൂര്‍; ഇത് യുവാവിന്‍റെ പുനര്‍ജന്മം

ഫ്‌ളോറിഡ തീരത്ത് നിന്ന് 12 മൈല്‍ അകലെ അത്‌ലാന്‍റിക് സമുദ്രത്തില്‍ ഭാഗികമായി മുങ്ങിയ ബോട്ടില്‍ നിന്ന് യുവാവിനെ രക്ഷപ്പെടുത്തി. ബോട്ട് യാത്രികനായ ചാള്‍സ് ഗ്രിഗറി എന്ന 25കാരനെയാണ് മത്സ്യബന്ധനത്തിനായി പോയതിന് ശേഷം കടലില്‍ 35 മണിക്കൂറോളം കാണാതായത്. ഫ്‌ളോറിഡയിലെ സെന്‍റ് അഗസ്റ്റിനിലെ ബോട്ട് റാമ്പിലേക്ക് മടങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ചാള്‍സിന്‍റെ കുടുംബം ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു. വിമാനത്തിലെത്തി തിരച്ചില്‍ നടത്തിയ സംഘം യുവാവ് ബോട്ടിലിരിക്കുന്ന സ്ഥലം കണ്ടെത്തിയശേഷം ബോട്ടിലെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നെന്ന് യു എസ് കോസ്റ്റ് ഗാർഡ് പറഞ്ഞു. ചെറുതും പരന്നതുമായ മത്സ്യ ബന്ധന ബോട്ടായിരുന്നു ഇയാളുടേത്. ചാള്‍സിന്‍റെ ലൈഫ് ജാക്കറ്റും മൊബൈല്‍ ഫോണും കടലില്‍വെച്ച് നഷ്ടപ്പെട്ടിരുന്നു. വീഡിയോകാണാൻഇവിടെക്ലിക്ക്ചെയ്യുക  

Read More

ഓ​ണ്‍​ലൈ​ന്‍ ടാ​സ്‌​ക്കി​ലൂ​ടെ പ്ര​തി​ദി​നം 10000 രൂ​പ വ​രു​മാ​നം വാ​ഗ്ദാ​നം ! വീ​ട്ട​മ്മ​യി​ല്‍ നി​ന്ന് 17 ല​ക്ഷം ത​ട്ടി​യ​യാ​ള്‍ പി​ടി​യി​ല്‍

ഓ​ണ്‍​ലൈ​ന്‍ ടാ​സ്‌​ക്ക് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ദി​നം​പ്ര​തി 10000 രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് വീ​ട്ട​മ്മ​യി​ല്‍ നി​ന്ന് 17.18 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​ര്‍ നാ​ഗ​ര്‍​നി​ഗം സ്വ​ദേ​ശി​യാ​യ കു​ശാ​ല്‍ മ​ര്‍​മ​ത്തി​നെ(32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തൃ​ശൂ​ര്‍ സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബാ​ങ്ക് അ​ക്കൌ​ണ്ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ ന​മ്പ​ര്‍ ക​ണ്ടെ​ത്തു​ക​യും ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ, തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ സ്ത്രീ​യ്ക്ക് വാ​ട്‌​സാ​പ്പി​ലൂ​ടെ മെ​സേ​ജ് അ​യ​ച്ചാ​ണ് ദി​വ​സം 10000 രൂ​പ സ​മ്പാ​ദി​ക്കാ​നാ​കു​ന്ന ഓ​ണ്‍​ലൈ​ന്‍ ടാ​സ്‌​ക്കി​നെ കു​റി​ച്ച് വി​വ​രം ന​ല്‍​കി​യ​ത്. ഓ​ണ്‍​ലൈ​നാ​യി ചെ​യ്യു​ന്ന ജോ​ലി​ക്ക് മ​ണി​ക്കൂ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ 10000 രൂ​പ വ​രെ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​യാ​ള്‍ വി​ശ്വ​സി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ച് പ​ല ത​വ​ണ​യാ​യി 1718600 രൂ​പ വീ​ട്ട​മ്മ ന​ല്‍​കി. പി​ന്നീ​ട് താ​ന്‍…

Read More

ചീറ്റകളെ മാറ്റാന്‍ പദ്ധതിയില്ല, ഉത്കണ്ഠയുണ്ട്! പ്രതികരണവുമായി കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ്

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ നിന്ന് ചീറ്റകളെ മാറ്റാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്. മഴക്കാലത്തെ പ്രാണികള്‍ മൂലം ചീറ്റകൾക്ക് ഉണ്ടാകുന്ന അണുബാധ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഇത് മൂലം രണ്ട് ചീറ്റകളെയാണ് നഷ്ടപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.  ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവടങ്ങളില്‍ നിന്നുള്ള വിദഗ്ദരുമായി വിവരങ്ങള്‍ കൈമാറി. ചീറ്റകളെ മാറ്റിയതിന് ശേഷമുള്ള ആദ്യ വര്‍ഷമാണിത്. ഇവിടുത്തെ കാലാവസ്ഥയെയും അതിന്‍റെ പ്രത്യാഘാതങ്ങളെയും കുറിച്ച് തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും യാദവ് വ്യക്തമാക്കി. ‘ഓരോ ചീറ്റയെ കുറിച്ചും ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. പദ്ധതി സമ്പൂര്‍ണ വിജയമാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എല്ലാ വര്‍ഷവും ചീറ്റകളെ കൊണ്ടുവരേണ്ട ഒരു വലിയ പദ്ധതിയാണിത്’. ഈ പദ്ധതിയെ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022 സെപ്തംബറില്‍ നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെയാണ് കുനോയിലേക്ക് കൊണ്ടുവന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും 12 ചീറ്റകളെയുമാണ് എത്തിച്ചത്. മാര്‍ച്ച് മാസത്തില്‍ ഇവിടെ ജനിച്ച നാല്…

Read More

സ്റ്റാ​ലി​ന് ഹി​ന്ദി​യും ഇം​ഗ്ലീ​ഷും അ​റി​യി​ല്ല…​അ​താ​ണ് അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത് മ​ന​സ്സി​ലാ​കാ​ത്ത​ത് ! അ​ണ്ണാ​മ​ലൈ​യു​ടെ പ​രി​ഹാ​സം

ഹി​ന്ദി-​ത​മി​ഴ് വി​വാ​ദ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം​കെ സ്റ്റാ​ലി​നെ​തി​രേ പ​രി​ഹാ​സ​വു​മാ​യി ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ കെ ​അ​ണ്ണാ​മ​ലൈ. കേ​ന്ദ്ര​മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞ​തെ​ന്താ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ന്‍ സ്റ്റാ​ലി​ന് ഇം​ഗ്ലീ​ഷും ഹി​ന്ദി​യും അ​റി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹി​ന്ദി മേ​ധാ​വി​ത്വം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​തി​നെ ത​മി​ഴ്നാ​ട് ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്നു​വെ​ന്ന സ്റ്റാ​ലി​ന്റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​മി​ഴ് അ​ട​ക്ക​മു​ള്ള പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളു​ടെ വി​ക​സ​ന​ത്തെ​പ്പ​റ്റി അ​മി​ത് ഷാ​യ്ക്ക് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ടെ​ന്ന് അ​ണ്ണാ​മ​ലൈ പ​റ​ഞ്ഞു. ഡി​എം​കെ സ​ര്‍​ക്കാ​ര്‍ ക​ടു​ത്ത ക​ട​ക്കെ​ണി​യി​ലേ​ക്കാ​ണ് സം​സ്ഥാ​ന​ത്തെ ത​ള്ളി​വി​ട്ട​തെ​ന്നും എ​ന്നി​ട്ട് അ​വ​ര്‍ ഇ​പ്പോ​ഴും ഭാ​ഷാ വി​ഷ​യ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക്ക​രി​ക്കു​ന്നു​വെ​ന്നും. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡി​എം​കെ പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും അ​ണ്ണാ​മ​ലൈ പ​റ​ഞ്ഞു. എ​തി​ര്‍​പ്പു​ക​ളി​ല്ലാ​തെ ഹി​ന്ദി ഭാ​ഷ അം​ഗീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് വെ​ള്ളി​യാ​ഴ്ച ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന പാ​ര്‍​ല​മെ​ന്റി​ന്റെ ഔ​ദ്യോ​ഗി​ക ഭാ​ഷാ​സ​മി​തി സ​മ്മേ​ള​ന​ത്തി​ല്‍ അ​മി​ത് ഷാ ​പ​റ​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു. ഹി​ന്ദി മ​റ്റു പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളു​മാ​യു​ള്ള പ​ന്ത​യ​ത്തി​നി​ല്ലെ​ന്നും എ​ല്ലാ ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ രാ​ജ്യ​ത്തി​ന് കൂ​ടു​ത​ല്‍ ക​രു​ത്താ​ര്‍​ജി​ക്കാ​നാ​കൂ​വെ​ന്നും…

Read More

പത്ത് അടി ഉയരവും 4.5 ഇഞ്ച് വീതിയും; ലോകത്തിലെ ഏറ്റവും വലിയ പൂട്ട് ഈ ക്ഷേത്രത്തിന്

ഉത്തര്‍പ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രം അടുത്ത വര്‍ഷം ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അലിഗഡിൽ നിന്നുള്ള ഒരു കരകൗശല വിദഗ്ദന്‍ രാമക്ഷേത്രത്തിന് ലോകത്തിലെ ഏറ്റവും വലിയ പൂട്ട് നിര്‍മ്മിച്ചു നല്‍കി. ഏകദേശം 400ഗ്രാം ഭാരമാണ് പൂട്ടിനുള്ളത്. മാസങ്ങളെടുത്താണ് സത്യപ്രകാശ് ശര്‍മ്മ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൂട്ടിന് പത്ത് അടി ഉയരവും 9.5 ഇഞ്ച് കനവും 4.5 അടി വീതിയുമുണ്ട്. എല്ലാ വര്‍ഷവും നടക്കുന്ന അലിഗഡ്  എക്‌സിബിഷനില്‍ ഈ ഭീമന്‍ പൂട്ട് പ്രദര്‍ശിപ്പിച്ചിരുന്നു. പൂട്ടിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിലെത്തിയതോടെ ഭക്തര്‍ അമ്പരന്നു. ഒരു നൂറ്റാണ്ടിലേറെയായി ശര്‍മ്മയുടെ കുടുംബം പൂട്ടുകള്‍ നിര്‍മിച്ചു നല്‍കിവരികയാണ്. ഈ പൂട്ട് സ്‌നേഹത്തിന്‍റെ അധ്വാനമാണെന്നും, ഇത് നിര്‍മിക്കുവാന്‍ ഭാര്യയും തന്നെ സഹായിച്ചുവെന്നും ശര്‍മ പറഞ്ഞു. പൂട്ടിന്‍റെ ആകെ നിര്‍മാണ ചെലവ് ഏകദേശം രണ്ട് ലക്ഷം രൂപയാണ്. തന്‍റെ സ്വപ്‌ന പദ്ധതിയ്ക്കായി തനിക്കുണ്ടായിരുന്ന സമ്പാദ്യം ഉപയോഗിച്ചാണ് ഇത്…

Read More

ആദ്യം മാലിന്യം വാരി പുറത്തിട്ടു, ഷൂട്ട് കഴിഞ്ഞ് അവിടെ തന്നെ ഉപേക്ഷിച്ച് പോയി; വ്യാജ വീഡിയോ നിര്‍മിച്ചപ്പോള്‍ ഓര്‍ത്തില്ല ഇങ്ങനെയൊരു പണിവരുമെന്ന്

സമൂഹ മാധ്യമങ്ങളില്‍ പ്രശസ്തിക്ക് വേണ്ടിയും ഫോളോവേഴ്‌സിനെ കൂട്ടാന്‍ വേണ്ടി എന്തും ചെയ്യുന്ന കാലമാണിത്. ഫോളോവേഴ്‌സിന് മുന്നില്‍ തങ്ങള്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരാണെന്ന് കാണിക്കുവാന്‍ വേണ്ടി വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്ന സംഭവങ്ങൾ  പതിവാണ്. ഇങ്ങനെ അതിബുദ്ധികാണിച്ച ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ദി സോഷ്യല്‍ ജോക്കര്‍ എന്ന ടിക് ടോക് ഉപയോക്തവാണ് യുവതി രഹസ്യമായി പകര്‍ത്തിയ വീഡിയോയുടെ യഥാര്‍ഥവശം പുറത്തുവിട്ടത്. തനിയ്ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടെന്ന് കാണിക്കുവാനായി യുവതി ഒരു ബീച്ച് വൃത്തിയാക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. എന്നാല്‍ യുവതിയുടെ ഈ പ്രവര്‍ത്തി അവരറിയാതെ തന്നെ മറ്റൊരാള്‍ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. മൂന്ന് ഘട്ടങ്ങളിലൂടെയാണ് വീഡിയോയെ കുറിച്ച് വ്യക്തമാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ നിങ്ങളുടെ സുഹൃത്തിനെ കൊണ്ട് ചവറ്റുകുട്ടകളില്‍ മാലിന്യം നിറയ്ക്കുക. രണ്ടാം ഘട്ടത്തില്‍ നിങ്ങളുടെ ഓസ്‌കാര്‍ നേടാന്‍ കഴിയുന്ന പ്രകടനം കാഴ്ച വയ്ക്കുക. മൂന്നാം ഘട്ടത്തില്‍ നല്ല…

Read More

ഇ​ന്ത്യ​ന്‍ വീ​സ​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ട് കി​ട്ടി​യി​ല്ല ! ജോ​ധ്പു​ര്‍ സ്വ​ദേ​ശി​യെ ഓ​ണ്‍​ലൈ​നാ​യി വി​വാ​ഹം ക​ഴി​ച്ച് പാ​ക്കി​സ്ഥാ​ന്‍ സു​ന്ദ​രി

ഇ​ന്ത്യ​ന്‍ വീ​സ ല​ഭി​ക്കാ​ഞ്ഞ​തി​നാ​ല്‍ ഇ​ന്ത്യ​ന്‍ യു​വാ​വി​നെ ഓ​ണ്‍​ലൈ​നാ​യി വി​വാ​ഹം ക​ഴി​ച്ച് പാ​ക്കി​സ്ഥാ​ന്‍ സു​ന്ദ​രി. പ​ബ്ജി​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​ന്ത്യ​ന്‍ യു​വാ​വി​നെ വി​വാ​ഹം ക​ഴി​ക്കാ​നാ​യി നാ​ലു കു​ട്ടി​ക​ളു​മാ​യി അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ സീ​മാ ഹൈ​ദ​റും പാ​ക്കി​സ്ഥാ​നി യു​വാ​വി​നെ വി​വാ​ഹം ക​ഴി​ക്കാ​നാ​യി ര​ണ്ടു​കു​ട്ടി​ക​ളെ​യും ഭ​ര്‍​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് അ​തി​ര്‍​ത്തി ക​ട​ന്ന് പാ​ക്കി​സ്ഥാ​നി​ല്‍ പോ​യ അ​ഞ്ജു​വും അ​ടു​ത്തി​ടെ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് പു​തി​യൊ​രു ഇ​ന്തോ-​പാ​ക് പ്ര​ണ​യ​ക​ഥ കൂ​ടി പു​റ​ത്തു വ​രു​ന്ന​ത്. ക​റാ​ച്ചി സ്വ​ദേ​ശി​നി​യാ​യ അ​മീ​ന ത​ന്റെ വി​വാ​ഹ​ത്തി​ന് വീ​സ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ന്ത്യ​ന്‍ പ്ര​തി​ശ്രു​ത​വ​ര​നാ​യ അ​ര്‍​ബാ​സ് ഖാ​നു​മാ​യി ഓ​ണ്‍​ലൈ​നാ​യി വി​വാ​ഹം ക​ഴി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ”അ​മീ​ന വീ​സ​യ്ക്ക് അ​പേ​ക്ഷി​ക്കും. അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഞാ​ന്‍ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​യി വി​വാ​ഹം ക​ഴി​ക്കാ​തി​രു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ എ​ത്തി​യാ​ല്‍ ഞ​ങ്ങ​ള്‍ വീ​ണ്ടും വി​വാ​ഹം ക​ഴി​ക്കേ​ണ്ടി​വ​രും.” ബു​ധ​നാ​ഴ്ച ച​ട​ങ്ങി​ന് ശേ​ഷം അ​ര്‍​ബാ​സ് പ​റ​ഞ്ഞു. ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റാ​യ അ​ര്‍​ബാ​സ് ഖാ​ന്‍, ത​ന്റെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പ​മാ​ണ് ജോ​ധ്പു​രി​ലെ ഓ​സ്വാ​ള്‍ സ​മാ​ജ് ഭ​വ​നി​ല്‍…

Read More

പുഴയിലേക്ക് കൈ നീട്ടി മത്സ്യത്തിന് ഭക്ഷണം നല്‍കി യുവതി; കൈയോടെ വിഴുങ്ങി മത്സ്യവും, വൈറലായി വീഡിയോ

സാഹസിക വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുള്ളതാണ്. ഇവയില്‍ എല്ലാ സാഹസങ്ങളും ശുഭപര്യവസാനമായിരിക്കില്ല. ചില സാഹസങ്ങളൊക്കെ ദുരന്തങ്ങളിലാണ് കലാശിക്കുന്നത്. എന്നാല്‍ ഭാഗ്യംകൊണ്ട് മാത്രം തന്‍റെ കൈ മീനിന്‍റെ വായില്‍ നിന്ന് രക്ഷിക്കുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ വൈറലായത്. ഒരു ബോട്ട് ജെട്ടിയില്‍ ഇരിക്കുന്ന യുവതി തന്‍റെ കൈയിലുള്ള ഹോട്ട് ഡോഗ് വെള്ളത്തിലേക്ക് കാണിക്കുകയാണ്. ഉടന്‍ തന്നെ വലിയൊരു മത്സ്യം വെള്ളത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന് യുവതിയുടെ മുട്ടോളം വരുന്ന കൈയുടെ ഭാഗം വായ്ക്കുള്ളിലാക്കി. നാലടിയോളം നീളമുള്ള മത്സ്യമായിരുന്നു അത്. എന്നാല്‍ ഇരയുമായിട്ട് മത്സ്യം തിരിച്ച് വെള്ളത്തിലേക്ക് തന്നെ തിരികെ പോകുന്നു. തുടര്‍ന്ന് കൈ തിരിച്ച് കിട്ടിയ സന്തോഷത്തില്‍ യുവതി ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Read More

60 സെക്കന്‍ഡില്‍ തലകൊണ്ട് പൊട്ടിച്ചത് 273 വാല്‍നട്ടുകള്‍; റെക്കോര്‍ഡ് സ്വന്തമാക്കി 27കാരന്‍

ഒരു വാല്‍നട്ട് പൊട്ടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതും തലകൊണ്ട് പൊട്ടിക്കുക എന്നതും. എന്നാല്‍ തല ഉപയോഗിച്ച് വാല്‍നട്ട് പൊട്ടിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. 60സെക്കൻഡിനുള്ളില്‍ 273 വാല്‍നട്ടുകള്‍ തലകൊണ്ട് പൊട്ടിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്തമാക്കിയിരിക്കുകയാണ് നവീന്‍ കുമാര്‍. ഒരു സെക്കന്‍ഡില്‍ 4.5 വാല്‍നട്ടാണ് പൊട്ടിച്ചിരിക്കുന്നത്. മേശപ്പുറത്ത് നിരത്തിവെച്ചിരിക്കുന്ന വാല്‍നട്ട് പൊട്ടിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിന് മുന്‍പ് ഒരു മിനിറ്റിനുള്ളില്‍ 254 വാല്‍നട്ടുകള്‍ തലകൊണ്ട് പൊട്ടിച്ച് പാകിസ്ഥാനില്‍ നിന്നും മുഹമ്മദ് റാഷിന്റെ പേരിലാണ്. 2014ല്‍ നെറ്റിയില്‍ 150 വാല്‍നട്ട് പൊട്ടിച്ചാണ് റാഷിദ് ആദ്യമായി റെക്കോര്‍ഡ് നേടിയത്. വീണ്ടും 2016ല്‍ 181 വാല്‍നട്ട് പൊട്ടിച്ച് സ്വന്തം റെക്കോര്‍ഡ് അയാള്‍ തകര്‍ത്തിരുന്നു. 2018 ല്‍ ഇറ്റലിയില്‍ നോട്ട് ഡെയ്റെക്കോര്‍ഡിന്‍റെ സെറ്റില്‍ റാഷിദും നവനീതും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഒരു മിനിറ്റിനുള്ളില്‍ 254 വാല്‍നട്ട് പൊട്ടിച്ച് റാഷിദ് നവീനെ പിന്തള്ളി.…

Read More