വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കാളിയ്ക്ക് പലതരത്തിലുള്ള സമ്മാനങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമത്തില്‍ കാണാറുണ്ട്. എന്നാല്‍ തന്‍റെ പ്രിയതമയ്ക്ക് ഒരു പൂക്കാലം തന്നെ സമ്മാനമായി നല്‍കുന്നത് ഇതാദ്യമായി ആയിരിക്കും കേള്‍ക്കുന്നത്. യുഎസില്‍ ഒരു കര്‍ഷകന്‍ തന്‍റെ 50-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് നല്‍കാനായി കൂറ്റന്‍ സൂര്യകാന്തി പൂക്കളാണ് നട്ടുപിടിപ്പിച്ചത്. 80 ഏക്കര്‍ സ്ഥലത്ത് 1.2 ദശലക്ഷം സൂര്യകാന്തി പൂക്കളാണ് ലീ വില്‍സണ്‍ നട്ടുപിടിപ്പിച്ചത്. മകന്‍റെ സഹായത്തോടെ മെയ്മാസത്തില്‍ രഹസ്യമായാണ് വയലില്‍ ഇവ നട്ടത്. അതേസമയം തന്‍റെ ഭര്‍ത്താവ് നല്‍കിയ ഈ സമ്മാനം വളരെ പ്രത്യേകത നിറഞ്ഞതാണെന്നും ഇതിലും മികച്ച വിവാഹസമ്മാനം ഇനി ലഭിക്കാനില്ലെന്നും ഭാര്യ റെനി പ്രതികരിച്ചു. പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ സുന്ദരമായ പൂക്കള്‍ കാണാനും ചിത്രങ്ങളെടുക്കുവാനും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
Read MoreCategory: Today’S Special
പന്ത്രണ്ടാം ജന്മദിനത്തില്‍ റിട്ടയര്‍മെന്‍റ് പാര്‍ട്ടി ആസൂത്രണം ചെയ്ത് യുവസംരംഭക; പ്രതിമാസം നേടുന്നതോ 133,000 ഡോളറിലധികം
സിഡ്‌നി: നമ്മളില്‍ ഭൂരിഭാഗം ആളുകളും വിശ്രമജീവിതം ബാധ്യതകള്‍ ഇല്ലാതെ ജീവിക്കുവാനായി കഠിനപ്രയത്‌നം നടത്തുന്നവരാണ്. എന്നാല്‍ പതിനൊന്ന് വയസുകാരി തന്‍റെ പന്ത്രണ്ടാം ജന്മദിനം ആഘോഷിക്കുന്നത് റിട്ടയര്‍മെന്‍റ് പദ്ധതികളോട് കൂടിയാണ്. ഓസ്‌ട്രേലിയയില്‍ ജനിച്ച് വളര്‍ന്ന യുവസംരംഭകയായ പിക്‌സി കര്‍ട്ടിസ് തന്‍റെ കമ്പനിയായ പിക്‌സി ഫിഡ്ജറ്റ്‌സിന്‍റെ സിഇഒയാണ്. 2021ല്‍ അമ്മയ്‌ക്കൊപ്പമാണ് പിക്‌സി കമ്പിനി സ്ഥാപിക്കുകയും ലാഭം നേടുകയും ചെയ്തത്. അതേസമയം, റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ യുവ കോടീശ്വരി നിലവില്‍ പ്രതിമാസം 133,000 ഡോളറിലധികം സമ്പാദിക്കുന്നുണ്ട്. ജീവിതത്തില്‍ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് 12-ാം ജന്മദിനവും റിട്ടയര്‍മെന്‍റ് പാര്‍ട്ടിയും ആസൂത്രണം ചെയ്യാനുള്ള ആശയം അമ്മ ജാസെങ്കോയാണ് മകള്‍ക്ക് നല്‍കിയത്. വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കര്‍ട്ടിസ് തന്‍റെ ബിസിനസില്‍ നിന്ന് ഇപ്പോള്‍ മാറി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കര്‍ട്ടിസ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ജന്‍മദിന പാര്‍ട്ടിയ്ക്കു വേണ്ടിയുള്ള വേണ്ടിയുള്ള വിലപിടിച്ച ചര്‍മ സംരക്ഷണ വസ്തുക്കളും ബാഗുകളും…
Read More45 ദിവസത്തിനുള്ളില്‍ കര്‍ഷകന്‍ ‘തക്കാളി’ നേടിക്കൊടുത്തത് നാലു കോടി രൂപ
രാജ്യത്ത് ഇപ്പോള്‍ പൊന്നുംവിലയുള്ള വസ്തുവാണ് തക്കാളി. ഈ അവസരത്തില്‍ ആന്ധ്രാപ്രദേശിലെ ഒരു കര്‍ഷക ദമ്പതികള്‍ 45 ദിവസത്തിനിടെ സമ്പാദിച്ചത് നാലു കോടി രൂപയാണ്. 40,000 ബോക്സ് തക്കാളി വിറ്റാണ് വലിയ തുക സമ്പാദിച്ചത്. ചന്ദ്രമൗലി എന്ന കര്‍ഷകനാണ് തക്കാളി വിറ്റ് കോടികള്‍ സമ്പാദിച്ചത്. 22 ഏക്കറിലായാണ് ഈ കര്‍ഷകന്‍ ഏപ്രിലില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട തക്കാളി നട്ടത്. വിളവ് വേഗത്തില്‍ ലഭിക്കുന്നതിനായി ജലസേചനത്തിന് ഉള്‍പ്പടെ അതിനൂതന സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ജൂണ്‍ അവസാനത്തില്‍ വിളവ് എടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. കര്‍ണാടകയിലെ കോലാര്‍ മാര്‍ക്കറ്റിലാണ് ഇയാള്‍ തക്കാളി വിറ്റത്. 15 കിലോ അടങ്ങിയ തക്കാളിയുടെ ബോക്സിന് മാര്‍ക്കറ്റില്‍ ആയിരം മുതല്‍ ആയിരത്തി അഞ്ഞൂറ് രൂപവരെയായിരുന്നു വില. 45 ദിവസത്തിനുളളില്‍ നാല്‍പ്പതിനായിരം ബോക്സുകളാണ് വിറ്റത്. 22 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാനായി എല്ലാ ചെലവുകളുമായി ഒരു കോടി രൂപയായെന്നും ലാഭമായി മൂന്ന് കോടി…
Read Moreഅതിഥി ‘ആപ്പ്’ അടുത്ത മാസം മുതല്‍ വരും ! അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പുതിയ നിയമം കൊണ്ടുവരുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലേക്ക് എത്തുന്ന അതിഥികളെന്ന നിലയില്‍ നല്‍കുന്ന പരിഗണന ദൗര്‍ബല്യമായി കാണരുതെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാര്‍ക്ക് ലൈസന്‍സും തൊഴിലാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചതായും അതിഥി ആപ്പ് അടുത്തമാസം തന്നെ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു. അവസാനമായി അന്ത്യാഞ്ജലി അര്‍പ്പിക്കാനായി സഹപാഠികളും അധ്യപകരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് എത്തിയത്. കുട്ടി ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന തായിക്കാട്ടുകര എല്‍പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. ഹൃദയഭേദകമായ നിമിഷങ്ങള്‍ക്കാണ് സ്കൂള്‍ അങ്കണം സാക്ഷിയായത്. വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി കുട്ടിയുടെ മൃതദേഹം കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്കരിച്ചു.
Read More19-ാം നൂറ്റാണ്ടിനെ അയാള്‍ ചവറുപടം എന്ന് വിളിച്ചു ! ചിത്രത്തിന് അവാര്‍ഡ് കൊടുക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ രഞ്ജിത്ത് കലിപൂണ്ടെന്ന് വിനയന്
പരീക്ഷണ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റേതായ ഒരിടം സൃഷ്ടിച്ച സംവിധായകനാണ് വിനയന്. സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം സംവിധാനം ചെയ്തുക്കൊണ്ടാണ് വിനയന് സിനിമാരംഗത്തേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. നിലവില്‍ മലയാള സിനിമയിലെ തലപ്പൊക്കമുള്ള പല താരങ്ങളെയും സിനിമയിലേക്ക് കൊണ്ടു വന്നത് വിനയനാണ്. ഇപ്പോഴിതാ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് വിനയന്. നിരന്തരമായി ചെയര്മാന് ഇടപെടല്‍ നടത്തുവെന്ന പരാതി സീനിയറായ ഒരു ജൂറി അംഗം സാംസ്കാരിക വകുപ്പ് മന്ത്രിയെ അറിയിക്കാന്‍ മന്ത്രിയുടെ പിഎസിനെ വിളിച്ചുപറഞ്ഞിട്ടും നടപടിയൊന്നും എടുത്തിട്ടില്ലെന്നും രഞ്ജിത്ത് ഈ ജൂറി അംഗത്തോട് അവാര്‍ഡ് നിര്‍ണയ വേളയില്‍ 19ാം നൂറ്റാണ്ട് ചവറുപടമാണെന്നും സെലക്ഷനില്‍ നിന്നും ഒഴിവാക്കാമായിരുന്നുവെന്നും പറഞ്ഞതായും വിനയന് പറയുന്നു. മൂന്ന് അവാര്‍ഡുകളായിരുന്നു ചിത്രത്തിന് ലഭിച്ചത്. സംഗീതത്തിനും ഡബ്ബിങ്ങിനുമായിരുന്നു അവാര്‍ഡ്. മൂന്ന് അവാര്‍ഡുകള്‍ ചിത്രത്തിന് കൊടുക്കാന്‍ പോകുകയാണെന്ന് അറിഞ്ഞപ്പോള്‍…
Read Moreയൂട്രസ് എടുത്തു കളയേണ്ടി വരുമോ ? ആശങ്ക പങ്കുവെച്ച് മഷൂറ
ബഷീര്‍ ബഷിയും കുടുംബവും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ബിഗ്ബോസിലൂടെയാണ് ബഷീര്‍ ശ്രദ്ധേയനാകുന്നത്. ബഷീറും രണ്ട് ഭാര്യമാരും കുട്ടികളും അടങ്ങുന്ന കുടുംബം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. രണ്ടു ഭാര്യമാര്‍ക്കും പ്രത്യേകം യൂട്യൂബ് ചാനലുകളുമുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ഈയടുത്ത് മഷൂറയ്ക്ക് ആണ്‍കുഞ്ഞും ജനിച്ചിരുന്നു. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരങ്ങള്‍ യൂട്യൂബിലൂടെ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം യൂട്രസ് എടുത്ത് കളയേണ്ടി വരുമോ എന്ന ക്യാപ്ഷനോടെ മഷൂറ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇത് കണ്ട് ഞെട്ടിയിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോഴിതാ സംഭവം എന്താണെന്ന് വ്യക്തമാക്കുകയാണ് ജിസ്മ. മാസങ്ങള്‍ക്ക് മുമ്പ് തന്‍റെ ഒരു കസിന് ബ്ലീഡിഗ് കൂടി യൂട്രസ് എടുത്തുകളയേണ്ടി വരുമോ…
Read Moreഒരേ കൂരയിൽ ഒന്നിച്ചിരുന്ന്… മഴ നനയാതെ മനുഷ്യര്‍ക്കൊപ്പമിരിക്കുന്ന മാന്‍ കൂട്ടം; വൈറലായി വീഡിയോ
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വൈകാരികമായ ബന്ധങ്ങള്‍ കാണിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലെ സ്ഥിരം കാഴ്ചയാണ്. വളര്‍ത്തു മൃഗങ്ങളോടൊപ്പം വന്യമൃഗങ്ങളും അത്തരം വീഡിയോകളിലെ കഥാപാത്രങ്ങളാണ്. തകര്‍ത്തു പെയ്യുന്ന മഴയത്ത് ഒരു കൂട്ടം മാനുകള്‍ നനയാതിരിക്കാനായി മനുഷ്യര്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. തന്‍സു യെഗന്‍ എന്ന ആളുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റോഡില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കെട്ടിടത്തിന് താഴെ മനുഷ്യരോടൊപ്പം മാന്‍ കൂട്ടം മഴ മാറുന്നതും കാത്തിരിക്കുന്ന കാഴ്ചയാണ് ദൃശ്യങ്ങളിൽ. വീഡിയോയില്‍ മാന്‍ കൂട്ടത്തിന് അടുത്ത് നില്‍ക്കുന്ന ആളുകളെ കാണാന്‍ സാധിക്കുന്നതാണ്. മറ്റ് ചിലര്‍ ഈ മാനുകള്‍ക്കൊപ്പം ഇരുന്നു ചിത്രങ്ങള്‍ പകര്‍ത്തുന്നതും കാണാന്‍ സാധിക്കും. വീഡിയോ പങ്കുവെച്ച ഉടന്‍ തന്നെ നിരലധിപേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഇത്തരത്തിലുള്ള ബന്ധം കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും, മനുഷ്യര്‍ക്കിടയില്‍…
Read Moreപിന്നാലെയുണ്ട് തട്ടിപ്പുകാര്‍, സൂക്ഷിച്ചാല്‍ ദുഖിക്കണ്ട; മുന്നറിയിപ്പുമായി വാട്‌സ്ആപ്പ്
കഴിഞ്ഞ കുറച്ചു നാളുകളായി സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധവാണ് ഉണ്ടായിരിക്കുന്നത്. ഈമെയിലേലക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും സോഷ്യല്‍ മീഡിയയിലേക്കും വരെ ഈ തട്ടിപ്പുകള്‍ വ്യാപിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പും തട്ടിപ്പുകാര്‍ താവളമാക്കി എടുത്തിരിക്കുകയാണ്. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ സാധാരണക്കാരായ ജനങ്ങള്‍ വീണ് പോകാറുണ്ട്. വാട്‌സ്ആപ്പിലേക്ക് വരുന്ന ഫോണ്‍കോള്‍ എടുക്കുന്നത് വഴി ഫോണ്‍ ഹാക്ക് ചെയ്യുവാന്‍ സാധിക്കുന്നതിനാല്‍ സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് അധികം ധാരണ ഇല്ലാത്തവര്‍ ഈ കെണിയിൽ അകപ്പെട്ടു പോകുന്നു. അതേസമയം, ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വാട്‌സ്ആപ്പ് തന്നെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. +84,+92,+62 എന്നിങ്ങനെ തുടങ്ങുന്ന ഇന്‍റർനാഷണൽ നമ്പരുകളില്‍ നിന്ന് കോള്‍ വന്നാല്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ എന്തൊക്കെ ചെയ്യുവാന്‍ സാധിക്കുമെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. ഇങ്ങനെയുള്ള നമ്പരുകളില്‍ നിന്ന് കോള്‍ വരുന്ന സാഹചര്യത്തില്‍ അവ എടുക്കാന്‍ നില്‍ക്കാതെ, ഫോണ്‍ കട്ട് ചെയ്യുകയും ഉടന്‍…
Read Moreഅന്താരാഷ്ട്ര സൗഹൃദ ദിനം; അറിയാം സൗഹൃദ ദിനത്തിന്‍റെ സവിശേഷതകള്‍
മനുഷ്യന്‍റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്പ്യാദമാണ് സുഹൃത്ത് ബന്ധങ്ങള്‍. നമ്മുടെ ജീവത്തിലെ സുഹൃത്ത് ബന്ധത്തിന്‍റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതിനായി എല്ലാ വര്‍ഷവും ജൂലൈ30ന് അന്താരാഷ്ട്ര സൗഹൃദ ദിനമായി ആഘോഷിച്ചു വരുന്നു. എന്നാല്‍ എല്ലാ രാജ്യങ്ങളും ജൂലൈ 30ന് അല്ല സൗഹൃദ ദിനമായി ആചരിക്കുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനമായി ആഘോഷിക്കുന്നത്. 2011ല്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അന്താരാഷ്ട്ര സൗഹൃദ ദിനം അംഗീകരിച്ചു. ജനങ്ങളും രാഷ്ട്രങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള സൗഹൃദം സമൂഹങ്ങള്‍ക്കിടയില്‍ പാലങ്ങള്‍ പണിയുന്നതിന് പ്രചോദനമാകുമെന്ന ആശയത്തോടെയാണ് സൗഹൃദ ദിനാചരണം പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍, ദാരിദ്ര്യം, സുരക്ഷ, വികസനം, സാമൂഹി ഐക്യം, ജനങ്ങള്‍ക്കിടയിലെ സമാധാനം എന്നിവയെ വെല്ലുവിളിക്കുന്ന പ്രശ്‌നങ്ങളുമായി ലോകം പോരാടുന്നത് തുടരുകയാണ്. സമാധാനപരമായ ഭാവിയെ ഭീഷണിപ്പെടുത്തുന്ന എല്ലാ ഘടകങ്ങളെയും ഒരുമിച്ച് ഇല്ലാതാക്കുവാന്‍ കഴിയുമെന്ന്…
Read Moreമൂന്ന് മിനിറ്റ് 16 സെക്കന്‍ഡില്‍ ശരിയാക്കിയത് മൂന്ന് റുബിക്സ് ക്യൂബുകൾ; ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്‍റെ തിളക്കില്‍ യുവാവ്
മൂന്ന് മിനിറ്റ് 16 സെക്കന്‍ഡിൽ യുവാവ് ശരിയാക്കിയത് മൂന്ന് റൂബിക്‌സ് ക്യൂബുകള്‍. ചൈനയില്‍ നിന്നുള്ള ലി ഷാവോ എന്ന 22കാരനാണ് ഈ നേട്ടം കരസ്തമാക്കിയത്. ഇതില്‍ കൗതുകമെന്തെന്നാല്‍ ലി ഷാവോ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുക മാത്രമല്ല. തന്‍റെ മുന്‍ റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തു. മൂന്ന് മിനിറ്റ് 29 സെക്കന്‍ഡ് എന്ന സ്വന്തം റെക്കോര്‍ഡാണ് ലി ഷാവോ തിരുത്തിയത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് ഈ വീഡിയോ യൂടൂബിലൂടെയാണ് പുറത്തുവിട്ടത്. വീഡിയോയുടെ ആരംഭത്തില്‍ മൂന്ന് റൂബിക്‌സ് ക്യൂബുള്ള ഒരു മേശയുടെ മുന്നില്‍ ലി ഷാവോ നില്‍ക്കുന്നതായി കാണാം. നിര്‍ദേശം ലഭിച്ചതിന് പിന്നാലെ അയാൾ വളരെ പെട്ടെന്ന് തന്നെ റൂബിക്‌സ് ക്യൂബുകൾ പരിഹരിക്കുന്നതായി കാണാവുന്നതാണ്. വീഡിയോ വൈറലായതിന് പിന്നാലെ ലീ ഷാവോയെ അഭിനന്ദിച്ചും അയാളുടെ ഈ കഴിവില്‍ അത്ഭുതം പ്രകടിപ്പിച്ചും നിരവധിപേരെത്തി. 2021ല്‍ കൊളംബിയയില്‍ നിന്നുള്ള ഏഞ്ചല്‍ അല്‍വാറാഡോയാണ് നാല് മിനിറ്റും…
Read More