എന്താ ഇതിന്‍റെ രുചി; വൈറലായി കിവി പഴം കഴിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍

സമൂഹ മാധ്യമത്തില്‍ കുട്ടികളുടെ വീഡിയോയ്ക്ക് ആരാധകരേറെയാണ്.  വൈറല്‍ വീഡിയോകളുടെ പട്ടികയില്‍ ഇത്തരത്തില്‍ കുട്ടികളുടെ രസകരമായ വീഡിയോകൾ എപ്പോഴും മുന്നിൽ തന്നെയാണ്. വിഷമിച്ചിരിക്കുന്ന സന്ദർഭങ്ങളിലാണെങ്കിലും ഇത്തരത്തിലുള്ള വീഡിയോകൾ കാണ്ടാൽ ഒന്നു ചിരിക്കാതിരിക്കാൻ ആർക്കും കഴിയില്ല.  ആദ്യമായി കിവി പഴം തിന്നുന്ന ഒരു കുഞ്ഞിന്‍റെ ഭാവമാറ്റങ്ങള്‍ കാണിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കിവി പഴത്തിന്‍റെ ഒരു കഷ്ണം വായില്‍ വെച്ചു നല്‍കുമ്പോള്‍ സന്തോഷവും അത്ഭുതവും മുഖത്ത് മാറിമറിയുന്നത് വീഡിയോയില്‍ കാണാം. ആദ്യം മുഖം ഒന്ന് ചുളിഞ്ഞെങ്ങിലും വീണ്ടും വീണ്ടും പഴം വാങ്ങി ആ കുഞ്ഞ് കഴിക്കുന്നുണ്ടായിരുന്നു. ലാട്ബിബിള്‍ എന്നൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഉടന്‍ തന്നെ നിരവധിപേരാണ് വീഡിയോയ്ക്ക് കമന്‍റുകളുമായി എത്തിയത്. https://www.instagram.com/reel/CvCt55dITTM/?utm_source=ig_web_copy_link  

Read More

185 മീറ്റര്‍ ഉയരത്തില്‍ 150 മീറ്റര്‍ സ്ലാക്ലൈനിലൂടെ; വൈറലായി വീഡിയോ

എസ്റ്റോണിയന്‍ സ്ലാക്ക്ലൈന്‍ അത്‌ലറ്റായ ജാന്‍ റൂസ് ഖത്തറിലെ ലൂസൈല്‍ മറീനയിലെ ഐക്കണിക് ടവറുകള്‍ക്കിടയില്‍ കെട്ടിയിരിക്കുന്ന സ്ലാക്ലൈനിലൂടെ നടന്നത് 150 മീറ്റര്‍ . ഈ സ്ലാക്ലൈന്‍ നിലത്തുനിന്ന് 185 മീറ്റര്‍ ഉയരത്തിലാണ് കെട്ടിയിരിക്കുന്നത്. അതേസമയം, ടവറുകള്‍ക്കിടയിലൂടെയുള്ള ദൂരം താണ്ടിയപ്പോള്‍ തനിക്ക് അതിശയകരമായി തോന്നിയെന്നും റൂസ് പറഞ്ഞുസ്ലാക്ലൈനില്‍ നടക്കാന്‍ വെയിലില്ലാതെ കാറ്റ് കുറവുള്ള സമയമാണ് അനുയോജ്യമെന്നും ജാന്‍ കൂട്ടിച്ചേർത്തു.

Read More

യുവതിയെ കുത്തിക്കൊലപ്പെടുത്തി; അവസാന നിമിഷങ്ങള്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു; പിന്നീട് യുവാവിന് സംഭവിച്ചത്…

യു എസ്: സാന്‍ഫ്രാന്‍സിസ്‌കോയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഫേസ്ബുക്കില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ച് യുവാവ്. ഫേസ്ബുക്കില്‍ കുത്തേറ്റ സംഭവം കണ്ടതായി പോലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വീഡിയോ പോസ്റ്റ് ചെയ്ത ആളെ കണ്ടെത്തിയത്. സാന്‍ ജോസില്‍ നിന്നുള്ള 39കാരനായ മാര്‍ക്ക് മെച്ചിക്കോഫാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. യുവതിയെ കുത്തിക്കൊലപ്പെടുത്താനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്. കുത്തിയതിന് ശേഷം യുവതിയുടെ അവസാന നിമിഷങ്ങള്‍ പകര്‍ത്തിയ ഇയാള്‍ പിന്നീട് ഒളിവില്‍ പോയിരുന്നു. അതേസമയം യുവതിയുമായി പ്രതിയ്ക്ക് മുന്‍പരിചയമുണ്ടെന്നും പോലീസ് കണ്ടെത്തി. പ്രതിയ്‌ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഫേസ്ബുക്കിന്‍റെ   മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോമില്‍ നിന്ന് സംഭവത്തെ കുറിച്ചുള്ള പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

Read More

വര്‍ഷങ്ങളായി കഴിച്ചത് അസംസ്‌കൃത സസ്യാഹാരങ്ങള്‍; ഒടുവില്‍ മരണത്തിന് കീഴടങ്ങി യുവതി

ഭക്ഷണകാര്യത്തില്‍ പലര്‍ക്കും പല താല്പര്യങ്ങളായിരിക്കും. സസ്യാഹരം മാത്രം കഴിക്കുന്നവരും, മാംസാഹാരം കഴിക്കുന്നവരും, ഇവ രണ്ടും കഴിക്കുന്നവരുമുണ്ട്. വണ്ണം കുറയ്ക്കുവാനായി കഷ്ടപ്പെട്ട് ഭക്ഷണം ക്രമീകരിച്ച് കഴിക്കുന്നവരുണ്ട്. അത്തരക്കാര്‍ പലപ്പോഴും സസ്യാഹരത്തെ ആയിരിക്കും ആശ്രയിക്കുക. ഇത് ആരോഗ്യത്തെ മോശമായി ബാധിക്കില്ലെന്ന വിശ്വാസവും അവര്‍ക്കുണ്ട്. എന്നാല്‍ സസ്യാഹാരം മാത്രം കഴിച്ച് പണി വാങ്ങിയിരിക്കുകയാണ് ഒരു യുവതി. ഷന്ന സാംസോനോവ എന്ന 39കാരി വര്‍ഷങ്ങളായി സസ്യാഹാരങ്ങള്‍ മാത്രമാണ് കഴിച്ചിരുന്നത്. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷന്ന തെക്കു കിഴക്കന്‍ ഏഷ്യയിലെ ഒരു പര്യടത്തിനിടെ ചികിത്സയിലിരിക്കെ മരിച്ചെന്നാണ് ലഭിക്കുന്ന വിവരം.  യുവതിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളില്‍ വര്‍ഷങ്ങളിലായി അസംസ്‌കൃത സസ്യാഹാരം മാത്രം കഴിച്ചിരുന്നതായി വ്യക്തമാക്കുന്നുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയില്‍ ഷന്നയെ ക്ഷീണിതയായി കാണപ്പെട്ടിരുന്നു. ചികിത്സ നേടാനായി സുഹൃത്തുക്കള്‍ യുവതിയെ വീട്ടിലേക്ക് അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഷന്ന തയാറായില്ലായിരുന്നു. കോളറ മൂലമുള്ള അണുബാധ കാരണമാണ് മകള്‍ മരിച്ചതെന്ന്…

Read More

അം​ബ​ര​ചും​ബി​ക​ള്‍ ക​യ​റി പ്ര​ശ​സ്ത​നാ​യ ഫ്ര​ഞ്ച് സാ​ഹ​സി​ക​ന്‍ റെ​മി ലൂ​സി​ഡി​യ്ക്ക് ദാ​രു​ണാ​ന്ത്യം ! 68-ാം നി​ല​യി​ല്‍ നി​ന്ന് കാ​ല്‍​വ​ഴു​തി വീ​ണു

ലോ​ക​ത്തെ പ്ര​ശ​സ്ത​മാ​യ അം​ബ​ര​ചും​ബി​ക​ളു​ടെ മു​ക​ളി​ല്‍ ക​യ​റി പ്ര​ശ​സ്ത​നാ​യ ഫ്ര​ഞ്ച് സാ​ഹ​സി​ക​ന്‍ റെ​മി ലൂ​സി​ഡി 68 നി​ല കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ല്‍​നി​ന്നു വീ​ണു മ​രി​ച്ചു. ഹോ​ങ്കോ​ങി​ലെ ട്രെ​ഗ​ണ്ട​ര്‍ ട​വ​ര്‍ കോം​പ്ല​ക്‌​സി​നു മു​ക​ളി​ല്‍​നി​ന്നാ​ണു ലൂ​സി​ഡി വീ​ണ​തെ​ന്ന് സൗ​ത്ത് ചൈ​ന മോ​ണി​ങ് പോ​സ്റ്റി​നെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കെ​ട്ടി​ട​ത്തി​ന്റെ ഏ​റ്റ​വും മു​ക​ളി​ലു​ള്ള പെ​ന്റ്ഹൗ​സി​ന് പു​റ​ത്ത് ലൂ​സി​ഡി കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. പ​രി​ഭ്രാ​ന്ത​നാ​യ ഇ​ദ്ദേ​ഹം പെ​ന്റ്ഹൗ​സി​ന്റെ ജ​ന​ലി​ല്‍ അ​ടി​ച്ചെ​ന്നും ഇ​തു​ക​ണ്ട് അ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന​യാ​ള്‍ ഭ​യ​പ്പെ​ട്ടെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. പി​ന്നാ​ലെ കാ​ല്‍​തെ​റ്റി വീ​ണാ​ണു അ​ന്ത്യ​മെ​ന്നാ​ണു വി​വ​രം. നാ​ല്‍​പ്പ​താം നി​ല​യി​ലു​ള്ള ത​ന്റെ ഒ​രു സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി​യ​താ​ണെ​ന്നാ​യി​രു​ന്നു കെ​ട്ടി​ട​ത്തി​ന്റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ലൂ​സി​ഡി പ​റ​ഞ്ഞ​ത്. വൈ​കി​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​യി​രു​ന്നു ലൂ​സി​ഡി എ​ത്തി​യ​ത്. എ​ന്നാ​ല്‍ ലൂ​സി​ഡി​യെ അ​റി​യി​ല്ലെ​ന്നു 40-ാം നി​ല​യി​ല്‍ താ​മ​സി​ക്കു​ന്ന ആ​ള്‍ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഇ​യാ​ളെ ത​ട​യാ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ അ​തി​നോ​ട​കം ത​ന്നെ ലൂ​സി​ഡി ലി​ഫ്റ്റി​ല്‍ ക​യ​റി​യി​രു​ന്നു. 49ാമ​ത്തെ…

Read More

അമിതാവേശം അപകടമാകും.. ടിക് ടോകിന്‍റെ ഫെയറി ഫ്ളയിംഗ് ട്രെന്‍ഡിനെതിരെ മുന്നറിയിപ്പുമായി വിദഗ്ദര്‍

അപകടകരമായ വൈറല്‍ ട്രെൻഡുകള്‍ ടിക് ടോകില്‍ പുതിയ സംഭവമല്ല. ഫെയറി ഫ്ളയിംഗ് എന്നൊരു ചലഞ്ചാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. അതേസമയം ഈ ചലഞ്ച് ആളുകള്‍ക്കിടയില്‍ ആത്മഹത്യ പ്രവണതകളെ പ്രോത്സാഹിപ്പിക്കുമെന്ന് യുഎസിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ട്രെൻഡിൽ പങ്കെടുക്കുന്നത് എങ്ങനെയെന്നാല്‍, പുരാണങ്ങളില്‍ ഉള്ള പറക്കുന്ന ഫെയറിയെ അനുകരിച്ച് വായുവില്‍ തൂങ്ങിക്കിടക്കുന്നത് പോലുള്ള വീഡിയോകള്‍ ടിക് ടോകില്‍ പോസ്റ്റ് ചെയ്താണ്. ഇങ്ങനെയുള്ള വീഡിയോ കാണുമ്പോള്‍ മൃതദേഹങ്ങള്‍ വായുവില്‍ തൂങ്ങിക്കിടക്കുന്നതുപോലാണ് കാണുന്നവര്‍ക്ക് ഒറ്റനോട്ടത്തില്‍ തോന്നുക. എന്നാല്‍ അവര്‍ തൂങ്ങി നിന്ന് വീഡിയോ എടുക്കുകയാണെന്നതാണ് സത്യം. ഇന്‍റർനെറ്റിൽ  വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ ബുധനാഴ്ച വരെ 66മില്ല്യണ്‍ ആളുകളാണ് കണ്ടത്. ഇത്തരം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്നത് വഴി മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ചവര്‍ക്കും, പ്രിയപ്പെട്ടവര്‍ ഇങ്ങനെ ആത്മഹത്യ ചെയ്ത് നഷ്ടപ്പെട്ടവര്‍ക്കുമിടയില്‍ മോശമായി ബാധിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. സാഹസികമായ ഇത്തരം വീഡിയോകള്‍ ടിക് ടോകിലും…

Read More

നായയായി രൂപാനന്തരപ്പെടാന്‍ ചെലവാക്കിയത് 14,000 ഡോളര്‍; ഈ രൂപമാറ്റം കുട്ടിക്കാലം മുതലേയുള്ള ആഗ്രഹപ്രകാരം

സ്വപ്‌നങ്ങള്‍ക്കായി പ്രയത്‌നിക്കാത്തവരായി ആരുണ്ട്. പ്രത്യേകിച്ചും കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച കാര്യങ്ങളാകും ആദ്യം നടത്തിയിരിക്കുക. മൃഗമാവുക എന്ന ആഗ്രഹപ്രകാരം 14,000 ഡോളര്‍ നല്‍കി നായ ആയി മാറിയിരിക്കുകയാണ് ജപ്പാനില്‍ നിന്നുള്ള ടോക്കോ എന്നയാള്‍. 40 ദിവസംകൊണ്ടാണ് ടോക്കോയ്ക്ക് നായയായി രൂപമാറ്റം നടത്താന്‍ ആവശ്യമായ വസ്ത്രം നിര്‍മിച്ചത്. 33,000 സബ്‌സ്‌ക്രൈബേഴ്‌സുള്ള തന്‍റെ യുടൂബ് ചാനലില്‍ ടോക്കോ വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. അവസാനമായി ഒരു വീഡിയോയില്‍ ടോക്കോ തറയില്‍ ഉരുണ്ടു കളിക്കുന്നതും കാണാന്‍ സാധിക്കും. അടുത്തിടയ്ക്കാണ് ടോക്കോ ആദ്യമായി താന്‍ പുറത്തേക്കിറങ്ങുന്നതിന്‍റെ വീഡിയോ പരസ്യപ്പെടുത്തിയത്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ടോക്കോ മറ്റ് നായ്ക്കളായും മനുഷ്യരായും ഇടപെഴകുന്നത് കാണാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം നൽകിയ അഭിമുഖത്തിനിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ടോക്കോ പറഞ്ഞു. നിങ്ങള്‍ ചെറുപ്പം മുതലുള്ള സ്വപ്‌നങ്ങളെ കുറിച്ച് ഓര്‍ക്കുന്നുണ്ടോ എന്നും ടോക്കോ ചോദിക്കുന്നുണ്ട്. നാല് കാലുള്ള ഫര്‍ബോള്‍ പോലെ…

Read More

വൈറല്‍ ചലഞ്ചില്‍ വെട്ടിലായി യുവതി; ഒരു ദിവസം കുടിച്ചത് നാല് ലിറ്റര്‍ വെള്ളം, പന്ത്രണ്ടാം ദിവസം ടിക്ടോകര്‍ക്ക് കിട്ടയത് മുട്ടൻ പണി

സമൂഹ മാധ്യമങ്ങളില്‍ പലതരത്തിലുള്ള വൈറല്‍ ചലഞ്ചുകള്‍ വരാറുണ്ട്. ഫോളോവേഴ്‌സിനെ കൂട്ടാനായി പലരും ആരോഗ്യ അവസ്ഥ പോലും കണക്കാക്കാതെ ഇത്തരം ചലഞ്ചുകള്‍ ഏറ്റെടുക്കാറുമുണ്ട്. ചില ചലഞ്ചുകള്‍ വിജയിക്കും എന്നാല്‍ മറ്റ് ചിലത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അത്തരത്തില്‍ ഒരു വൈറല്‍ ചലഞ്ച് എടുത്ത് പണി വാങ്ങിയിരിക്കുകയാണ് കാനഡയില്‍ നിന്നുള്ള ടിക്ടോകർ. വൈറല്‍ ഫിറ്റ്‌നസ് ചലഞ്ചിന്‍റെ ഭാഗമായി നാല് ലിറ്റര്‍ വെള്ളം പന്ത്രണ്ട് ദിവസം കുടിച്ചാണ് യുവതി ആശുപത്രിയിലായത്. 75 ഹാര്‍ഡ് എന്നായിരുന്നു ചലഞ്ചിന്‍റെ പേര്. 75 ദിവസത്തേക്ക് നാല് ലിറ്റര്‍ വെള്ളം കുടിക്കുക എന്നതായിരുന്നു ചലഞ്ച്. വെള്ളം കുടിക്കുന്നതോടൊപ്പം ഡയറ്റും ഈ ചലഞ്ചിന്‍റെ ഭാഗമായി ഉണ്ടായിരുന്നു. മദ്യം ഉള്‍പ്പെടുത്തരുതെന്ന നിബന്ധനയും ചലഞ്ചിൽ ഉൾപ്പെട്ടിട്ടുണ്ട്. ദിവസവും രണ്ട് പ്രാവശ്യമായി 45മിനിറ്റ് വ്യായാമം. ഒരു ദിവസം പത്ത് പേജുകള്‍ വായിക്കുക, ദിവസവും ഉണ്ടാകുന്ന പുരോഗമനങ്ങള്‍ ഫോട്ടോ എടുക്കുക എന്നിവയും…

Read More

ആ​രും വെ​റു​തെ മ​ന​ക്കോ​ട്ട കെ​ട്ട​ണ്ട ! ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് തു​റ​ന്നു പ​റ​ഞ്ഞ് അ​മൃ​ത

അ​മൃ​ത സു​രേ​ഷും ഗോ​പി സു​ന്ദ​റും ത​ങ്ങ​ളു​ടെ പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തി​യ​തു മു​ത​ല്‍ അ​വ​രെ വി​മ​ര്‍​ശി​ക്കാ​നാ​യി ഒ​രു​കൂ​ട്ടം ആ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നേ​ര​ത്തെ വി​വാ​ഹി​ത​നും ര​ണ്ടു​കു​ട്ടി​ക​ളു​ടെ അ​ച്ഛ​നും ആ ​ബ​ന്ധം ഒ​ഴി​യാ​തെ ത​ന്നെ മ​റ്റൊ​രു ലി​വിം​ഗ് ടു​ഗെ​ദ​റി​ലും ആ​യി​രു​ന്ന ഗോ​പി സു​ന്ദ​റും വി​വാ​ഹ മോ​ചി​ത​യും ഒ​ര​മ​ക​ളു​ടെ അ​മ്മ​യു​മാ​യ അ​മൃ​ത സു​രേ​ഷും ത​ങ്ങ​ളു​ടെ പ്ര​ണ​യം തു​റ​ന്ന് പ​റ​ഞ്ഞ​താ​ണ് ഇ​ത്ത​ര​ക്കാ​രെ ചൊ​ടി​പ്പി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ ഇ​രു​വ​രും വി​മ​ര്‍​ശ​ന​ങ്ങ​ളോ​ട് ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ഴും തു​ട​രു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ളെ കാ​ര്യ​മാ​ക്കാ​തെ പാ​ട്ടും സ്റ്റേ​ജ് പ​രി​പാ​ടി​ക​ളു​മൊ​ക്കെ​യാ​യി ജീ​വി​ത​ത്തി​ല്‍ തി​ര​ക്കി​ലാ​ണ് ഇ​രു​വ​രും. ഇ​തി​നി​ടെ ഇ​രു​വ​രും പി​രി​യാ​ന്‍ പോ​കു​ന്നു എ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി​യി​രു​ന്നു വി​ഷ​യം. എ​ന്നാ​ല്‍ താ​രം ഇ​തി​ല്‍ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. അ​മൃ​ത​യു​ടെ ലു​ക്കി​നെ കു​റി​ച്ചും മൂ​ക്കി​നെ ചൊ​ല്ലി​യു​മു​ള്ള ആ​രാ​ധ​ക​രു​ടെ സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ള്‍. മൂ​ഖ​ത്തെ സൗ​ന്ദ​ര്യം കൂ​ട്ടാ​നാ​യി അ​മൃ​ത മൂ​ക്കി​ന് എ​ന്തോ…

Read More

കരുതലോടെ… കാലിടറി വീണ കുതിരയെ എയർലിഫ്റ്റ് വഴി ആശുപത്രിയിലേക്ക് മാറ്റി; കൗതുകമായി ദൃശ്യങ്ങൾ

മൃഗങ്ങളെ സഹായിക്കുന്ന മനുഷ്യരും മനുഷ്യരെ സഹായിക്കുന്ന മൃഗങ്ങളും സമൂഹ മാധ്യമത്തിലെ കൗതുകകരമായ കാഴ്ചയാണ്. അപകട സാഹചര്യത്തില്‍ തന്‍റെ ഉടമസ്ഥനെ സഹായിക്കുന്ന വളര്‍ത്തു മൃഗങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുള്ളതാണ്. എന്നാല്‍ മൃഗങ്ങള്‍ എന്തെങ്കിലും അപകടത്തിലായാല്‍ മനുഷ്യനെപ്പോലെ തന്നെ അവയെ രക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുന്ന മനുഷ്യരുമുണ്ട്. തെക്കന്‍ കാലിഫോര്‍ണിയയിൽ നിന്നുള്ളൊരു കാഴ്ചയാണ് ഇപ്പോൾ വൈറലാകുന്നത്. കാല്‍ വഴുതി വീണ ഒബെ എന്ന 25 വയസുള്ള കുതിരയെ എയർലിഫ്റ്റ് വഴിയാണ് ആശുപത്രിലേക്ക് മാറ്റിയത്. സംഭവം നടക്കുന്ന സമയത്ത് ഉടമയോടൊപ്പം നടക്കുകയായിരുന്നു ഈ കുതിര. വീണുകിടന്ന ഒബെ തനിച്ച് എഴുനേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് എഴുനേല്‍ക്കാന്‍ പാടുപെടുന്ന ഒബെയെ ഹാര്‍നെസ് ഘടിപ്പിക്കുന്നതിന് മുൻപ് മയക്കത്തിലാക്കി. തുടര്‍ന്ന് എയർലിഫ്റ്റ് വഴിയാണ് കുതിരയെ കൊണ്ടുപോയത്. അതേസമയം ഒബെയ്ക്ക് ഒടുവില്‍ എഴുനേറ്റ് നിന്ന് മറ്റ് കുതിരകളെ അഭിവാദ്യം ചെയ്യാന്‍ കഴിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം.

Read More