വീ​ടി​ന് പു​റ​ത്ത് നാ​യ​യു​ടെ വി​സ​ർ​ജ്യം, നീ​ക്കം ചെ​യ്യാ​ൻ അ​യ​ൽ​വാ​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു;​ക​ലി മൂ​ത്ത് വയോധികയെ ത​ല്ലി​ച്ച​ത​ച്ചു

വീ​ടി​ന് പു​റ​ത്ത് നാ​യ​യു​ടെ വി​സ​ർ​ജ്യം ഉ​പേ​ക്ഷി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് 75-കാ​രി​ക്ക് ക്രൂ​ര​മ​ർ​ദ്ദ​നം. ലി​ൻ​ഡ സ്കോ​ട്ട് എ​ന്ന വൃ​ദ്ധ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബ്രൂ​ക്ലി​നി​ൽ ക്രൗ​ൺ ഹൈ​റ്റ്സി​ലാ​ണ് സം​ഭ​വം. നാ​യ​യു​ടെ വി​സ​ർ​ജ്യം നീ​ക്കം ചെ​യ്യാ​ൻ അ​യ​ൽ​വാ​സി​യോ​ട് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം. അ​യ​ൽ​വാ​സി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സ്ത്രീ ​ലി​ൻ​ഡ​യെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ്ദ​ന​മേ​റ്റ് നി​ല​ത്തു​വീ​ണ ഇ​വ​രെ ച​വി​ട്ടു​ക​യും ചെ​യ്തു. ഉ​ട​ൻ​ത​ന്നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു വ​രു​ന്നു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചു​വ​ന്ന സ്വെ​റ്റ​ർ ധ​രി​ച്ച ഒ​രാ​ൾ അ​ക്ര​മം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് നാ​യ​ക​ളെ മ​ല​മൂ​ത്ര​വി​സ​ർ​ജ്ജ​നം ന​ട​ത്താ​ൻ ഉ​ട​മ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യി ത​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് ലി​ൻ​ഡ​യു​ടെ മ​ക​ൻ മൈ​ക്ക​ൽ പ​റ​ഞ്ഞു.

Read More

ഹോ​ട്ട​ലാ​ണെ​ന്ന് കരുതി എ​ന്തു​ണ്ട് ക​ഴി​ക്കാ​നെ​ന്ന് ചോ​ദി​ച്ച് സ​ഞ്ചാ​രി​ക​ൾ, എ​ന്നാ​ല​തൊ​രു ശ​വ സം​സ്കാ​ര ച​ട​ങ്ങ് ന​ട​ക്കു​ന്ന വീ​ട് ആ​യി​രു​ന്നു; പി​ന്നീ​ട് രണ്ടാൾക്കും വ​യ​റു നി​റ​ച്ച് കി​ട്ടി, എ​ങ്ങ​നെ​യെ​ന്ന് അ​റി​യാം…

ഹോ​ട്ട​ലാ​ണെ​ന്ന് ക​രു​തി ബാ​ർ​ബ​ർ ഷോ​പ്പി​ൽ ക​യ​റി ക​ഴി​ക്കാ​ൻ എ​ന്തു​ണ്ടെ​ന്ന് ചോ​ദി​ച്ച ത​ള​ത്തി​ൽ ദി​നേ​ശ​ന്‍റെ ത​മാ​ശ കേ​ട്ട് ശോ​ഭ ചി​രി​ച്ചി​ല്ലെ​ങ്കി​ലും ന​മ്മ​ളെ​ല്ലാ​വ​രും ചി​രി​ച്ച് മ​റി​ഞ്ഞ​താ​ണ്. അ​തു​പോ​ലൊ​രു ത​മാ​ശ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. അ​മേ​രി​ക്ക​ൻ യൂ​ട്യൂ​ബ​ർ ലു​ഡ്‌​വി​ഗ് ആ​ൻ​ഡേ​ഴ്‌​സ് അ​ഹ്‌​ഗ്ര​ൻ ത​ന്‍റെ സു​ഹൃ​ത്തി​നൊ​പ്പം മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ ചൈ​ന​യി​ലൂ​ടെ​യു​ള്ള ഒ​രു യാ​ത്ര​യി​ലാ​യി​രു​ന്നു. 6.8 മി​ല്ല്യ​ണി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സു​ള്ള പ്ര​മു​ഖ​നാ​ണ് ലു​ഡ്‌​വി​ഗ് ആ​ൻ​ഡേ​ഴ്‌​സ്. തെ​ക്ക​ൻ ചൈ​ന​യി​ലെ ഗു​വാം​ഗ്ഡോം​ഗ് പ്ര​വി​ശ്യ​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് വ​ട​ക്ക് ഇ​ന്ന​ർ മം​ഗോ​ളി​യ വ​രെ നീ​ളു​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ യാ​ത്ര. യാ​ത്ര അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് നീ​ങ്ങി പ​ക്ഷേ അ​ന്നേ ദി​വ​സം ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലെ ഷാ​വോ​യാം​ഗ് മേ​ഖ​ല​യി​ലൂ​ടെ സ​ഞ്ച​രി​ക്കി​ന്ന​തി​നി​ടെ ഇ​വ​ർ​ക്ക് വ​ഴി​തെ​റ്റി. അ​ങ്ങ​നെ ഇ​വ​ർ ഒ​രു ഗ്രാ​മ​ത്തി​ലെ​ത്തി. അ​വി​ടെ എ​ത്തി​യ​പ്പോ​ൾ 90 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ മ​രി​ക്കു​മ്പോ​ൾ, ദുഃ​ഖ​ത്തി​ന് പ​ക​രം ആ​ഘോ​ഷ​മാ​യി ന​ട​ത്തു​ന്ന ‘സി​സാ​ങ്’ (xisang) അ​ഥ​വാ ‘ഹാ​പ്പി ഫ്യൂ​ണ​റ​ൽ’ എ​ന്ന പ​ര​മ്പ​രാ​ഗ​ത ചൈ​നീ​സ്…

Read More

ഇങ്ങനെയും തരംതാഴാം, നിങ്ങളുടെ കുടുംബം മരിക്കാൻ പോകുന്നു എന്ന ഇമെയിൽ, മാർക്കറ്റിംഗ് തന്ത്രങ്ങൾ പൊളിച്ചടുക്കിയ പോസ്റ്റ്; പിന്നെ സംഭവിച്ചത്…

മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്ര​ങ്ങ​ൾ കൈ​വി​ട്ടു​പോ​യെ​ന്ന തോ​ന്ന​ലാ​ണോ നി​ങ്ങ​ൾ​ക്ക്, എ​ന്നാ​ൽ അ​തു തെ​ളി​യി​ക്കു​ന്ന പു​തി​യ പോ​സ്റ്റു​മാ​യി യു​വാ​വ് രം​ഗ​ത്ത്. ആ​ളു​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ച​പ​റ്റാ​ൻ മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്ര​ങ്ങ​ൾ എ​ത്ര​ത്തോ​ളം ത​രം​താ​ഴാം എ​ന്ന​തി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടു​ന്ന ഒ​രു ടെ​ക് സ്ഥാ​പ​ക​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ഒ​രു ഉ​ത്പ​ന്നം പ്ര​മോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി ആ​ളു​ക​ളെ ഞെ​ട്ടി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഇ​മെ​യി​ൽ അ​യ​ക്കു​ന്ന​ത് ധാ​ർ​മി​ക​മാ​യ അ​തി​ർ​വ​ര​മ്പു​ക​ൾ ലം​ഘി​ക്കു​ന്നു​ണ്ടോ എ​ന്ന ആ​ശ​ങ്ക​യാ​ണ് ഈ ​പോ​സ്റ്റ് ഉ​യ​ർ​ത്തു​ന്ന​ത്. താ​ൻ ഇ​ന്നു​വ​രെ ക​ണ്ടി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും മോ​ശം, കോ​ൾ​ഡ് ഇ​മെ​യി​ൽ ഇ​താ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട്, അ​ദ്ദേ​ഹം അ​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് സ​ഹി​ത​മാ​ണ് പോ​സ്റ്റ് പ​ങ്കു​വെ​ച്ച​ത്. “നി​ങ്ങ​ളു​ടെ കു​ടും​ബം മ​രി​ക്കാ​ൻ പോ​കു​ന്നു’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഇ​മെ​യി​ൽ വ​ന്ന​ത്. എ​ന്നാ​ൽ ഇ​മെ​യി​ൽ തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ അ​തൊ​രു സെ​യി​ൽ​സ് സ​ന്ദേ​ശ​മാ​യി​രു​ന്നു. അ​വ​രു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ സ്വീ​ക​ർ​ത്താ​വി​ന്‍റെ കു​ടും​ബം “നാ​ണ​ക്കേ​ട് കൊ​ണ്ട് മ​രി​ക്കും” എ​ന്നാ​യി​രു​ന്നു അ​തി​ൽ എ​ഴു​തി​യി​രു​ന്ന​ത്. അ​തോ​ടൊ​പ്പം,…

Read More

ച​ന്ദ്ര​ന്‍റെ ‘അ​ക്ക​രെ’ ക​ണ്ട് അ​വ​ർ മ​ട​ങ്ങി​യെ​ത്തി: അ​ഗ്നി​പ​രീ​ക്ഷ​ണം അ​തി​ജീ​വി​ച്ച് ആ​ർ​ട്ടെ​മി​സ് ദൗ​ത്യം

ന്യൂ​ഡ​ൽ​ഹി: ലോ​കം സാ​ക്ഷി​യാ​യി, ച​രി​ത്ര​പ്ര​ധാ​ന​മാ​യ പ​ത്തു​ ദി​വ​സ​ത്തെ ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ​ത്തി​ നു ശേ​ഷം ആ​ർ​ട്ടെ​മി​സ് 2 ദൗ​ത്യ​സം​ഘം സു​ര​ക്ഷി​ത​മാ​യി ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി. ഇ​ന്ത്യ​ന്‍ സ​മ​യം പു​ല​ർ​ച്ചെ 5.07നാ​ണ് പേ​ട​കം ഭൗ​മാ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. 5.37ന് ​സാ​ന്‍റി​യാ​ഗോ തീ​ര​ത്തോ​ടു ചേ​ർ​ന്ന് പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ല്‍ സ്പ്ലാ​ഷ് ഡൗ​ണ്‍ ന​ട​ന്നു. അ​മ്പ​ത്തി​നാ​ല് വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് മ​നു​ഷ്യ​ന്‍റെ ചാ​ന്ദ്ര​ദൗ​ത്യം. നി​ര​വ​ധി റി​ക്കാ​ർ​ഡു​ക​ളും ച​രി​ത്ര മു​ഹൂ​ർ​ത്ത​ങ്ങ​ളും കു​റി​ച്ചാ​ണ് സ​ഞ്ചാ​രി​ക​ളാ​യ ക്രി​സ്റ്റീ​ന കോ​ക്ക്, വി​ക്ട​ർ ഗ്ലോ​വ​ർ, ജെ​റ​മി ഹാ​ൻ​സെ​ൻ, മി​ഷ​ൻ ക​മാ​ൻ​ഡ​ർ റീ​ഡ് വൈ​സ്മാ​ൻ എ​ന്നി​വ​ർ ഭൂ​മി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. ഭൂ​മി​യി​ലേ​ക്കു​ള്ള പു​നഃ​പ്ര​വേ​ശ​ന സ​മ​യ​ത്തു​ണ്ടാ​യ ഏ​താ​നും മി​നി​റ്റു​ക​ളു​ടെ ക​മ്യൂ​ണി​ക്കേ​ഷ​ൻ ബ്ലാ​ക്ക് ഔ​ട്ടി​നു ശേ​ഷം മി​ഷ​ൻ ക​മാ​ൻ​ഡ​റു​ടെ ശ​ബ്ദം ക​ൺ​ട്രോ​ൾ റൂ​മി​ൽ മു​ഴ​ങ്ങി​യ​പ്പോ​ൾ വ​ലി​യ ആ​ശ്വാ​സ​മാ​ണ് പ​ട​ർ​ന്ന​ത്. “ഹൂ​സ്റ്റ​ൺ. ഇ​ന്‍റ​ഗ്രി​റ്റി. നി​ങ്ങ​ളു​ടെ ശ​ബ്ദം വ്യ​ക്ത​മാ​യി കേ​ൾ​ക്കാം’ എ​ന്ന വൈ​സ്മാ​ന്‍റെ സ​ന്ദേ​ശം ദൗ​ത്യം വി​ജ​യ​ക​ര​മാ​ണെ​ന്ന് ഉ​റ​പ്പി​ച്ചു. യു​എ​സ് നേ​വി ര​ണ്ടു ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ലാ​യി സ​ഞ്ചാ​രി​ക​ളെ…

Read More

അ​ച്ഛ​നി​ല്ലേ താ​ഴെ ചാ​ടി​ക്കോ​ഡീ കൊ​ച്ചേ, റീ​ച്ച് ആ​വ​ണ്ടേ നി​ന​ക്ക്…. കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്നും ചാ​ടാ​ൻ മ​ക​ളെ നി​ർ​ബ​ന്ധി​ച്ച് അ​ച്ഛ​ൻ; വി​മ​ർ​ശ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

എ​ന്ത് ചെ​യ്താ​ലും ആ​ളു​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന കാ​ഴ്ച​പ്പാ​ടി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ട്ടി​കൂ​ട്ടു​ന്ന കോ​മാ​ളി​ത്ത​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​റു​തി​യി​ല്ല. റീ​ച്ച് കൂ​ട്ടാ​നും ആ​ളു​ക​ൾ​ക്കി​ട​യി​ൽ ഹീ​റോ ആ​കാ​നും കി​ട്ടു​ന്ന അ​വ​സ​ര​ങ്ങ​ളെ​ല്ലാം വി​നി​യോ​ഗി​ക്കു​ന്ന സ​മൂ​ഹ​ത്തി​ലാ​ണ് നാം ​ഇ​പ്പോ​ൾ, അ​ങ്ങ​നെ സോ​ഷ്യ​ൽ മീ​ഡി​യി​ൽ റീ​ച്ച് കൂ​ട്ടാ​ൻ​വേ​ണ്ടി പി​താ​വ് ചെ​യ്ത വീ​ഡി​യോ വൈ​റ​ൽ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച വീ​ഡി​യോ​യി​ൽ, യു​വാ​വ് ഒ​രു വീ​ടി​ന് പു​റ​ത്ത് നി​ൽ​ക്കു​ന്ന​തും ഒ​രു ചെ​റി​യ പെ​ൺ​കു​ട്ടി ഒ​ന്നാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യു​ടെ മ​തി​ലി​ന് മു​ക​ളി​ൽ ബാ​ല​ൻ​സ് ചെ​യ്ത് നി​ൽ​ക്കു​ന്ന​തും കാ​ണാം. താ​ഴെ ഒ​രു മെ​ത്ത വി​രി​ച്ചി​ട്ടു​ണ്ട്. വീ​ഡി​യോ​യ്ക്ക് വേ​ണ്ടി താ​ഴേ​ക്ക് ചാ​ടാ​ൻ ആ ​വ്യ​ക്തി കു​ട്ടി​യെ നി​ര​ന്ത​രം പി​താ​വ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. കു​റ​ച്ചു നി​മി​ഷ​ങ്ങ​ൾ​ക്ക​കം പെ​ൺ​കു​ട്ടി താ​ഴേ​ക്ക് ചാ​ടു​ക​യും പി​താ​വ് അ​വ​ളെ സു​ര​ക്ഷി​ത​മാ​യി പി​ടി​ക്കു​ക​യും ചെ​യ്യു​ന്നു. വീ​ഡി​യോ നി​ർ​മ്മി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ നി​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്ക​രു​ത് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഇ​ത് പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ…

Read More

സ​ഹ​യാ​ത്ര​ക്കാ​രി​യെ നോ​ക്കി അ​ശ്ലീ​ല ആം​ഗ്യം: വീ​ഡി​യോ എ​ടു​ക്കു​ന്ന​ത് ക​ണ്ടി​ട്ടും കൂ​സ​ലി​ല്ലാ​തെ തു​ട​ർ​ന്നു; വീ​ട്ടി​ൽ പെ​ണ്ണു​ങ്ങ​ളൊ​ന്നു​മി​ല്ലേ എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ബ​സി​ലും ട്രെ​യി​നി​ലു​മൊ​ക്കെ സ​ഞ്ച​രി​ക്കു​ന്പോ​ൾ സ്ത്രീ​ക​ൾ ധാ​രാ​ളം ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന കാ​ര്യം മി​ക്ക​പ്പോ​ഴും ച​ർ​ച്ച ആ​കു​ന്ന ഒ​ന്നാ​ണ്. പ​ല വാ​ർ​ത്ത​ക​ളും ഇ​തോ​ട് അ​നു​ബ​ന്ധി​ച്ച് പു​റ​ത്ത് വ​രാ​റു​മു​ണ്ട്. ‍ഇ​ത്ര​യൊ​ക്കെ വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​ന്നി​ട്ടും പി​ന്നെ​യും സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ കൂ​ടു​ന്ന​ത​ല്ലാ​തെ കു​റ​യു​ന്നി​ല്ല. അ​ത് തെ​ളി​യി​ക്കു​ന്നൊ​രു വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ട്രെ​യി​ൻ യാ​ത്ര​യി​ൽ മ​ധ്യ​വ​യ​സ്ക​നാ​യ ഒ​രാ​ൾ സ​മീ​പ​ത്ത് ഇ​രി​ക്കു​ന്ന സ്ത്രീ​യോ​ട് അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ക്കു​ന്ന​താ​ണ് വീ​ഡി​യോ. ‘അ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വ​സ്ഥ​യാ​യ പെ​ൺ​കു​ട്ടി അ​യാ​ളെ സ​മൂ​ഹ​ത്തി​നു മു​ൻ​പി​ൽ കാ​ണി​ക്കു​ന്ന​തി​നാ​യി വീ​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്‌​തു,’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഒ​രു റി​സ​ർ​വേ​ഷ​ൻ ക​മ്പാ​ർ​ട്ട​മെ​ന്‍റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. സ്ത്രീ​ക​ളെ എ​വി​ടെ ആ​യി​രു​ന്നാ​ലും നി​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​വാ​ൻ സ്വ​യം ശ്ര​മി​ക്കു​ക. യാ​ത്രാ വേ​ള​യി​ൽ യാ​ത്ര​യു​ടെ എ​ല്ലാ വി​വ​ര​ങ്ങ​ളും കു​ടം​ബാം​ഗ​ങ്ങ​ളോ​ടോ സു​ഹൃ​ത്തു​ക്ക​ളോ​ടോ പ​രി​ച​യ​ക്കാ​രോ​ടോ പ​ങ്കു​വ​യ്ക്കു​ക…

Read More

കോളടിച്ചല്ലോ… കു​ട്ടി​ക​ൾ​ക്ക് ‘ടീ​ൻ അ​ക്കൗ​ണ്ട്സ് ’ അ​വ​ത​രി​പ്പി​ച്ച് ഇ​ൻ​സ്റ്റ​ഗ്രാം

കു​ട്ടി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഓ​ണ്‍​ലൈ​ൻ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് മെ​റ്റ. “ടീ​ൻ അ​ക്കൗ​ണ്ട്സ്’ എ​ന്ന​പേ​രി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​പ​രി​ഷ്കാ​രം വ​ഴി 18 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക് ഇ​നി​മു​ത​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ത​നി​യെ ല​ഭ്യ​മാ​കും. ഇ​ത്ത​ര​ത്തി​ൽ ക്രി​യേ​റ്റ് ചെ​യ്യ​പ്പെ​ടു​ന്ന അ​ക്കൗ​ണ്ടു​ക​ൾ​ക്ക് മാ​താ​പി​താ​ക്ക​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ സാ​ധി​ക്കി​ല്ല. സി​നി​മ​ക​ൾ​ക്കു പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന മാ​തൃ​ക​യി​ലാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം ഈ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​പ​ക​ട​ക​ര​മാ​യ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ, മോ​ശം ഭാ​ഷാ​പ്ര​യോ​ഗ​ങ്ങ​ൾ, അ​ശ്ലീ​ല ഉ​ള്ള​ട​ക്കം തു​ട​ങ്ങി​യ​വ കൗ​മാ​ര​ക്കാ​രു​ടെ അ​ക്കൗ​ണ്ടി​ൽ സ്വ​യം വ​രു​ന്ന​ത് ത​ട​യാ​ൻ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ സ​ഹാ​യി​ക്കും. പ്രാ​യ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത വി​വ​ര​ങ്ങ​ൾ സ്വ​യം ക​ണ്ടെ​ത്തി നി​യ​ന്ത്രി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ല​ഭ്യ​മാ​കും. കൂ​ടാ​തെ, അ​നു​ചി​ത​മാ​യ കാ​ര്യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ളെ പി​ന്തു​ട​രു​ന്ന​തി​ൽ​നി​ന്നും കൗ​മാ​ര​ക്കാ​രെ ഇ​ൻ​സ്റ്റ​ഗ്രാം ത​ട​യും. പോ​സ്റ്റു​ക​ൾ​ക്കു താ​ഴെ​യു​ള്ള ക​മ​ന്‍റു​ക​ൾ കാ​ണു​ന്ന​തി​നും പോ​സ്റ്റ് ചെ​യ്യു​ന്ന​തി​നും പ​രി​ധി നി​ശ്ച​യി​ക്കു​ന്ന “ലി​മി​റ്റ​ഡ് ക​ണ്ട​ന്‍റ്’ മോ​ഡും…

Read More

ഗൂ​ഗി​ള്‍ പേ ​പോ​ക്ക​റ്റ് മ​ണി ഫീ​ച്ച​ര്‍: വ്യാ​ജ വോ​യ്‌​സ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വീ​ഴ​രു​തെ​ന്ന് പോ​ലീ​സ്

വി​വി​ധ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ വ​ഴി ഗൂ​ഗി​ള്‍ പേ​യി​ലെ “പോ​ക്ക​റ്റ് മ​ണി’ ഫീ​ച്ച​റി​നെ​ക്കു​റി​ച്ച് പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വോ​യ്‌​സ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വീ​ഴ​രു​തെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​ഫീ​ച്ച​ര്‍ ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​താ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ള്‍ ഇ​ത് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ പ​ണം മു​ഴു​വ​ന്‍ ന​ഷ്ട​പ്പെ​ടും എ​ന്ന​ത​ര​ത്തി​ലു​ള്ള വ്യാ​ജ​വി​വ​ര​ങ്ങ​ളാ​ണ് വോ​യ് സ​ന്ദേ​ശ​ങ്ങ​ളാ​യും പോ​സ്റ്റു​ക​ളാ​യും പ്ര​ച​രി​ക്കു​ന്ന​ത്. തെ​റ്റു​ധാ​ര​ണ സൃ​ഷ്ടി​ക്കു​ന്ന ഈ ​സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​നാ​യി നി​ര​വ​ധി പേ​ര്‍ സൈ​ബ​ര്‍ ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റാ​യ 1930 ല്‍ ​ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ് പോ​ലീ​സ് ഇ​ത്ത​ര​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്. നി​ങ്ങ​ളു​ടെ അ​നു​മ​തി​യോ യു​പി​ഐ പി​ന്‍ ന​ല്‍​കാ​തെ​യോ നി​ങ്ങ​ളി​ല്‍​നി​ന്ന് ഗൂ​ഗി​ള്‍ പേ ​അ​ക്കൗ​ണ്ട് വ​ഴി പ​ണം ന​ഷ്ട​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​വും തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന​തു​മാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് നി​ല​വി​ല്‍ സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ള്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കാം സ്വ​ന്തം…

Read More

കാ​ശ് പ​ണം തു​ട്ട് മ​ണി, മ​ണി… കു​ട്ടി​ക​ൾ​ക്ക് പോ​ക്ക​റ്റ് മ​ണി​ഫീ​ച്ച​റു​മാ​യി ഗൂ​ഗി​ൾ പേ

പോ​ക്ക​റ്റ് മ​ണി എ​ന്ന പേ​രി​ല്‍ പു​തി​യ ഫീ​ച്ച​റു​മാ​യി ഗൂ​ഗി​ൾ പേ ​രം​ഗ​ത്തെ​ത്തി. മാ​താ​പി​താ​ക്ക​ളു​ടെ ഗൂ​ഗി​ള്‍ പേ, ​അ​വ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ മ​ക്ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് പു​തി​യ ഫീ​ച്ച​ര്‍. അ​ഥ​വാ മ​ക്ക​ൾ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്ലാ​തെ പേ​യ്മെ​ന്‍റു​ക​ൾ ന​ട​ത്താ​നാ​കും. യു​പി​ഐ സ​ര്‍​ക്കി​ളി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പോ​ക്ക​റ്റ് മ​ണി​യെ​ന്ന പു​തി​യ ഫീ​ച്ച​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. ഒ​രാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രാ​ള്‍​ക്ക് പേ​യ്‌​മെ​ന്‍റ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ മാ​ണ് ഇ​തി​ലൂ​ടെ ഉ​പ​യോ​ക്താ​വി​ന് ല​ഭി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും, മാ​താ​പി​താ​ക്ക​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ മ​ക്ക​ള്‍​ക്ക് പേ​യ്‌​മെ​ന്‍റ് ന​ട​ത്താ​നാ​കു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ സൗ​ക​ര്യം. സ്‌​കൂ​ളി​ല്‍ പോ​കു​മ്പോ​ഴു​ള്ള സ്‌​നാ​ക്‌​സ്, സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ വാ​ങ്ങി​ക്ക​ല്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍​ക്ക് മാ​താ​പി​താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് കു​ട്ടി​ക​ൾ​ക്ക് പേ​യ്‌​മെ​ന്‍റ് ന​ട​ത്താ​നാ​കും. മാ​താ​പി​താ​ക്ക​ളു​ടെ അ​നു​വാ​ദ​ത്തോ​ട് കൂ​ടി മ​ക്ക​ള്‍​ക്ക് സ്വ​ത​ന്ത്ര​മാ​യി പ​ണം ചി​ല​വ​ഴി​ക്കാ​നും, മ​ക്ക​ള്‍ അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് പ​ണം ചി​ല​ഴി​ക്കു​ന്നി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ള്‍​ക്ക് ഉ​റ​പ്പു​വ​രു​ത്താ​നും ക​ഴി​യു​മെ​ന്ന​താ​ണ് പു​തി​യ ഫീ​ച്ച​റി​ന്‍റെ പ്ര​ത്യേ​ക​ത. മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ല്‍ ആ​ക്ടീ​വാ​യ…

Read More

ചാ​ൾ​സ് രാ​ജാ​വി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചി​രു​ന്ന ആ​ഡം​ബ​ര കൊ​ട്ടാ​ര​ത്തി​ൽ 12 മു​റി​ക​ളി​ലാ​യി ‘ക​ഞ്ചാ​വ് തോ​ട്ടം’; പോ​ലീ​സ് റൈ​ഡ്

ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പ്ലാ​സ് ഗ്ലി​ൻ​ലി​ഫോ​ൺ മാ​ൻ​ഷ​നി​ൽ ക​ഞ്ചാ​വ് തോ​ട്ടം ക​ണ്ടെ​ത്തി. നോ​ർ​ത്ത് വെ​യി​ൽ​സ് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് തോ​ട്ടം പി​ടി​ച്ചെ​ടു​ത്ത​ത്. ബ്രി​ട്ട​ന്‍റെ രാ​ജാ​വ് ചാ​ൾ​സി​ന് ഒ​രി​ക്ക​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച കൊ​ട്ടാ​ര​മാ​ണി​ത്. ഒ​രു​കാ​ല​ത്ത് ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ​ക്ക് വേ​ദി​യാ​യി​രു​ന്ന പ്ര​സി​ദ്ധ​മാ​യ സ്ഥ​ല​മാ​യി​രു​ന്നു ഇ​ത്. ഗ്വി​നെ​ഡി​ലെ കേ​ർ​ണാ​ർ​ഫോ​ണി​ന​ടു​ത്തു​ള്ള ഗ്രേ​ഡ് I ലി​സ്റ്റ​ഡ് മാ​ന​ർ ഹൗ​സി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്നു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച പോ​ലീ​സ് ന​ട​ത്തി​യ റൈ​ഡി​ലാ​ണ് ക​ഞ്ചാ​വ് തോ​ട്ടം പി​ടി​ച്ചെ​ടു​ത്ത​ത്. നൂ​റി​ല​ധി​കം മു​റി​ക​ളു​ള്ള വീ​ടാ​ണി​ത്. കൊ​ട്ടാ​ര​ത്തി​ന്‍റെ മു​ക​ളി​ലെ നി​ല​യാ​യി​ൽ ഏ​ക​ദേ​ശം 12 മു​റി​ക​ളി​ലാ​യി​ട്ട് ന​ട്ടു​വ​ള​ർ​ത്തി​യ കൃ​ഷി​യാ​ണ് പോ​ലീ​സ് സം​ഘം ക​ണ്ടെ​ത്തി​യ​ത്. എ​ല്ലാ ചെ​ടി​ക​ളും വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ​വ​യാ​ണെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Read More