കടൽനിരപ്പിൽ നിന്ന് പതിനായിരക്കണക്കിന് അടി ഉയരത്തിൽ, മഞ്ഞുപാളികൾക്കിടയിൽ വിരിയുന്ന ഒരു വിസ്മയമാണ് ഹിമതാമര അഥവാ സ്നോ ലോട്ടസ്. 10 വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരേയൊരു തവണ മാത്രം വിരിയുന്ന ഈ പൂക്കളുടെ അപൂർവ ദൃശ്യങ്ങളാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള പ്രകൃതിസ്നേഹികളെ വിസ്മയിപ്പിക്കുന്നത്. ഹിമാലയൻ പർവ്വതനിരകളിലും മധ്യേഷ്യയിലെ ടിയാൻഷാൻ മലനിരകളിലെയും പാറക്കെട്ടുകൾക്കിടയിൽ അതിജീവനം നടത്തുന്ന ഈ സസ്യം സസ്യശാസ്ത്ര ലോകത്തെ തന്നെ അത്ഭുതമാണ്. മരവിപ്പിക്കുന്ന തണുപ്പിനെയും ഓക്സിജന്റെ കുറവിനെയും അതിജീവിച്ച് വർഷങ്ങളോളം ഊർജ്ജം സംഭരിച്ചുവെച്ചാണ് ഇത് ഒടുവിൽ പൂവിടുന്നത്. വെളുത്ത നിറത്തിലുള്ള നേർത്ത ഇതളുകൾ അടുക്കുകളായി വിരിഞ്ഞു നിൽക്കുന്ന കാഴ്ച ഒരു പ്രത്യേക അനുഭൂതിയാണ് നൽകുന്നത്. അതിശക്തമായ കാറ്റിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷണം നൽകാൻ ഈ ചെടികൾക്ക് ചുറ്റും കമ്പിളി പോലുള്ള ഒരു പ്രത്യേക കവചമുണ്ട്. താപനില നിലനിർത്താൻ സഹായിക്കുന്ന ഈ പ്രകൃതിദത്ത സംവിധാനം ഹിമതാമരയുടെ പ്രത്യേകതയാണ്. മഞ്ഞുമൂടിയ…
Read MoreCategory: Today’S Special
ഒരു മലയാളഗാനം 101 ട്യൂണിൽ; തിരുവല്ല സ്വദേശി ജോളി സാമുവേലിന് ലോക റിക്കാർഡ്
സംഗീത ലോകത്തെ അതിശയപ്പെടുത്തികൊണ്ടു ഒരു മലയാള ഗാനം 101 ട്യൂണിൽ ശ്രുതി മധുരമായി ഈണപ്പെടുത്തി ലോക റിക്കാർഡിന് അർഹനായി തിരുവല്ല സ്വദേശി ജോളി സാമുവേൽ. അമ്മ എന്ന ഹൃദയ സ്പർശിയായ മലയാളം സിംഗിൾ ലിറിക് ഗാനമാണ് ഇദ്ദേഹം 101 ട്യൂണിൽ തരപ്പെടുത്തി സംഗീത ലോകത്തിനു കാഴ്ച്ചവച്ചത്. ഡോ. ബിശ്വറൂപ്റോയ് ചൗധരി ചീഫ് എഡിറ്ററായുള്ള ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് ജോളിയുടെ ഈ നേട്ടം സ്ഥിരീകരിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റ് നൽകി. ദുബായിയിൽ ഒരു സ്വകര്യ കമ്പനിൽ ഐടി എൻജിനിയറായി ജോലി ചെയ്തുവരുന്ന ഈ ലോക ജേതാവ് തിരുവല്ല സ്വദേശിയും തിരുവല്ല കാവുംഭാഗം എബനേസർ മാർത്തോമ്മാ ഇടവക അംഗവുമാണ്. എബി മക്കപ്പുഴ
Read Moreഒന്ന് തുമ്മിയത് മാത്രമേ ഓർമയുള്ളൂ, മൂക്കിൽ നിന്നും തെറിച്ച് വീണത് ഒരിഞ്ച് നീളമുള്ള വിര: ശസ്ത്രക്രിയയിലൂടെ 58-കാരിയുടെ മൂക്കിൽ നിന്നും പുറത്തെടുത്ത് 10 ലാർവകളെയും ഒരു പ്യൂപ്പയെയും
58-കാരിക്ക് രാവിലെ മുതൽ അസഹനീയമായ തുമ്മലും കഠിനമായ തലവേദനയും മൂക്കൊലിപ്പും. തുമ്മൽ കഠിനമായപ്പോൾ മൂക്കിൽ എന്തോ തടയുന്നത് ശ്രദ്ധയിൽപ്പെട്ടു. എടുത്തു നോക്കിയപ്പോൾ ഒരിഞ്ച് നീളമുള്ള വിര. ഗ്രീസിലെ ഒരു ഗ്രാമത്തിലാണഅ സംഭവം. കഴിഞ്ഞ സെപ്റ്റംബറിൽ ആടുകൾ മേയുന്ന ഒരു പാടത്തിന് സമീപത്ത് ജോലി ചെയ്യുകയായിരുന്നു ഇവർ. ജോലിക്കിടയിൽ ഈച്ചകൾ അവരുടെ മുഖത്തിന് ചുറ്റും പറക്കുന്നത് ശ്രദ്ധിച്ചു. എന്നാൽ, ഇതത്രെ കാര്യമായി എടുത്തില്ല. പക്ഷേ ഒരാഴ്ചയ്ക്ക് ശേഷം അവർക്ക് കഠിനമായ തല വേദനയും ചുമയും അനുഭവപ്പെട്ടു. പനിയുടെയോ മറ്റ് അസുഖത്തിന്റേയോ ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ അവർ ഇതും അവഗണിച്ചു. ഒക്ടോബർ 15 -ന് ഇവർ ശക്തമായി തുമ്മിയപ്പോൾ മൂക്കിൽ നിന്നും ഒരു വിര പുറത്തേക്ക് വന്നു. പേടിച്ചുപോയ അവർ ഉടനെ തന്നെ ഒരു ഇഎൻടി സ്പെഷ്യലിസ്റ്റിനെ സമീപിച്ചു. ശസ്ത്രക്രിയയിലൂടെ അവരുടെ മൂക്കിനുള്ളിൽ നിന്നും 10 ലാർവകളെയും ഒരു പ്യൂപ്പയെയും ഡോക്ടർമാർ…
Read More‘യുദ്ധം അവസാനിപ്പിക്കണം സമാധാനം വേണം വീട്ടിൽപ്പോകണം’: യുദ്ധ മുഖത്തു നിന്നും കണ്ണീർ വീഴ്ത്തി യുഎസ് സൈനിക; വൈറലായി വീഡിയോ
യുഎസ്, ഇസ്രയേൽ – ഇറാൻ യുദ്ധം 39-ാം ദിവസത്തിലേക്ക് നീങ്ങുന്പോൾ യുദ്ധം എങ്ങനെയെങ്കിലും തീർക്കാനുള്ള ശ്രമത്തിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ലോകമെങ്ങും പെട്രോൾ, പ്രകൃതിവാതക ക്ഷാമം രൂക്ഷമായി. ഇതോടെ ഹോർമൂസ് തുറക്കാൻ ആരെങ്കിലും സഹായിക്കൂവെന്ന് പോലും ട്രംപിനു പറയേണ്ടി വന്നു. എഫ് 15 ഇ പൈലറ്റിനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ യുഎസിന് വലിയ നാശനഷ്ടം നേരിടേണ്ടിവന്നു. ഇപ്പോഴിതാ യുദ്ധം അവസാനിപ്പിക്കാനും സമാധാനം വേണമെന്നും തനിക്ക് വീട്ടിൽ പോകണമെന്നും പറഞ്ഞ് യുദ്ധ മുഖത്ത് നിന്നു കരയുന്ന യുഎസ് സൈനിക ഉദ്യോഗസ്ഥയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യുദ്ധം തങ്ങളുടെ വ്യക്തപരമായ തെരഞ്ഞെടുപ്പ് ആയിരുന്നില്ലെന്നും താനും സഹ സൈനികരും ക്ഷീണതരാണെന്നും തനിക്ക് സമാധാനം വേണമെന്നും വീട്ടിൽ പോകണമെന്നും സൈനിക ഉദ്യോഗസ്ഥ വീഡിയോയിൽ പറയുന്നു. വീഡിയോ വൈറലാതോടെ ഇത് വ്യാജമാണെന്ന് പറഞ്ഞ് ഒരു കൂട്ടം സമൂഹ…
Read Moreഹെൽമറ്റില്ലായിരുന്നെങ്കിൽ ഇന്നും ജീവനോടെ കാണില്ലായിരുന്നു: ഡ്രൈവിംഗിനിടെ ചൈനീസ് മാഞ്ച കഴുത്തിൽ കുടുങ്ങി, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൈറലായി വീഡിയോ
ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത് ശിക്ഷാർഹം ആണെന്നതിൽ ഉപരി ജീവനു പോലും ഭീഷണി ആകുന്ന ഒന്നാണ്. പലപ്പോഴും പല റോഡ് അപകടങ്ങളിലും ജീവൻ പൊലിയുന്നവരിൽ പകുതിയിലേറെ ആളുകളും ഹെൽമെറ്റ് ധരിക്കാത്തതിനാൽ മരണമടഞ്ഞവരാണ്. ഹെൽമറ്റ് ഉള്ളതുകൊണ്ട് മാത്രം ഇപ്പോഴു താൻ ജീവനോടെ ഇരിക്കുന്നു എന്ന് യാഷ് എന്ന യുവാവ് പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബൈക്കിൽ പോകുന്ന വഴി അപ്രതീക്ഷിതമായി യാഷിന്റെ ഹെൽമറ്റിൽ ചൈനീസ് മാഞ്ച കുരുങ്ങി. ഹെൽമറ്റ് ഊരിമാറ്റിയ ശേഷം തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് വ്യക്തമാക്കുകയായിരുന്നു യുവാവ്. നൂൽ എടുത്തുമാറ്റുന്നതും നൂൽ കൊണ്ട് ഹെൽമറ്റിനേറ്റ പോറലും എല്ലാം യുവാവ് വീഡിയോയിൽ കാണിക്കുന്നു. ഹെൽമറ്റ് ഇല്ലായിരുന്നെങ്കിൽ ഇവ നേരെ യുവാവിന്റെ കഴുത്തിലോ മുഖത്തോ ഒക്കെ കുരുങ്ങുകയും ജീവൻ വരെ അപകടത്തിലാവുകയും ചെയ്തേനെ എന്ന് വീഡിയോയിൽ നിന്നും മനസിലാവും. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. മാഞ്ച…
Read Moreജോലിയെ പ്രണയിച്ചവൻ… പാതിരാത്രി 12-നും ലാപ്ടോപ്പിനു മുന്നിലിരുന്ന് ജോലി ചെയ്യുന്നു, അതും നടുറോഡിൽ: വീഡിയോ കാണാം
കോർപ്പറേറ്റ് ജോലികൾ പലപ്പോഴും സമ്മർദം നിറഞ്ഞതാകും. ജോലി ഭാരവും ടെൻഷനുമെല്ലാം വളരെക്കൂടുതലായിരിക്കും. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാത്രി 12:15 -ന് തിരക്കേറിയ റോഡിൽ ബൈക്കിന് മുകളിൽ ലാപ്ടോപ്പ് വച്ചുകൊണ്ട് ഒരു യുവാവ് ജോലി ചെയ്യുകയാണ്. ‘രാത്രി 12 മണിക്ക് ബൈക്കിലിരുന്ന് പ്രണയിക്കുകയല്ല, ലാപ്ടോപ്പിൽ ഫിനാൻസ് കാര്യങ്ങൾ നോക്കുകയാണ്’ എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പങ്കുവച്ചു. യുവാവ് തിടുക്കത്തിൽ ജോലി ചെയ്യുകയാണ്. വീഡിയോ എടുക്കുന്ന വ്യക്തി യുവാവിനോട് പലതും ചോദിക്കുന്നുണ്ട്. എന്നാൽ അതിനെല്ലാം ഒരു ചിരി മാത്രമാണ് യുവാവിന്റെ മറുപടി. ലാപ്ടോപ്പിന്റെ വെളിച്ചത്തിൽ ജോലിയിൽ മുഴുകിയിരിക്കുന്ന ആ യുവാവ് ഇന്ത്യൻ കോർപ്പറേറ്റിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് പലരും അഭിപ്രായപ്പെട്ടു. ഇത്രയും കഷ്ടപ്പെടുന്നതിന് ശന്പളം കൂടുതൽ എന്തെങ്കിലും നിനക്ക് കിട്ടുന്നുണ്ടോ എന്ന് ആശങ്ക അറിയിച്ചവരും ചെറുതല്ല. സഹോദരാ, ദയവായി വീട്ടിൽ പോയി ഉറങ്ങൂ’ എന്ന…
Read Moreഭൂമിയില്‍നിന്ന് ഏറ്റവും അകലെയെത്തി: ചരിത്രം സൃഷ്ടിച്ച് ആർട്ടെമിസ് 2
വാഷിംഗ്ടൺ ഡിസി: ചരിത്രം സൃഷ്ടിച്ച് ആര്‍ട്ടമിസ് 2. ഭൂമിയില്‍നിന്ന് ഏറ്റവും അധികം ദൂരം മനു ഷ്യൻ സഞ്ചരിച്ച ദൗത്യമെന്ന റിക്കാർഡ് ആർട്ടെമിസ് 2നു സ്വന്തം. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 4.35ന് നാലു യാത്രക്കാരെയും വഹിച്ചുകൊണ്ട് യാത്രാ പേടകമായ ഓറിയോൺ 252,757 മൈല്‍ (ഏകദേശം 4.06 ലക്ഷം കിലോമീറ്റര്‍) എത്തി. ഇതോടെ 1970-ലെ അപ്പോളോ 13 ദൗത്യത്തിന്റെ റിക്കാർഡാണ് പഴങ്കഥയായത്. അപ്പോളോ 13 നാലുലക്ഷം കിലോമീറ്ററാണുസഞ്ചരിച്ചത്. ഇവര്‍ സഞ്ചരിച്ചതിനേക്കാള്‍ 6600 കിലോമീറ്റര്‍ അധികദൂരമാണ് ഓറിയോണ്‍ പേടകം സഞ്ചരിച്ചത്. ബുധനാഴ്ചയാണ് അമേരിക്കക്കാരായ റെയ്ഡ് വീസ്മാന്, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോക്ക് എന്നിവരെയും കാനഡക്കാരന് ജെറെമി ഹാന്‍സനെയും വഹിച്ച് ഓറിയോണ്‍ പേടകം യാത്രയാരംഭിച്ചത്. ചന്ദ്രന്റെ സമീപത്തെത്തിയതോടെ പേടകവുമായുള്ള ആശയവിനിമയ ബന്ധം താത്കാലികമായി തടസപ്പെട്ടു. ഇന്നലെ പുലർച്ചെ 4.14നു ചന്ദ്രനു സമീപത്തുകൂടെയുള്ള സഞ്ചാരം ആരംഭിച്ചതോടെ പേടകം പൂര്‍ണമായി ഇരുട്ടിലായി. തുടര്‍ന്ന് ഇന്ത്യന്‍സമയം…
Read More“ക്ലീൻ ടോയ്ലറ്റ് പിക്ചർ ചലഞ്ച്’… ദേശീയപാതയിലെ ശുചിമുറി മോശമെങ്കിൽ ചിത്രമെടുത്തയച്ചാൽ 1000 രൂപ സമ്മാനം
ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ യാത്രക്കാർക്ക് വൃത്തിയുള്ള ശുചിമുറികൾ ഉറപ്പാക്കാൻ കടുത്ത നടപടികളുമായി കേന്ദ്ര മന്ത്രാലയം. ശുചിമുറികൾ വൃത്തിഹീനമാണെന്ന് കണ്ട് പരാതിപ്പെടുന്നവർക്ക് 1,000 രൂപ പാരിതോഷികം നൽകുന്ന “ക്ലീൻ ടോയ്ലറ്റ് പിക്ചർ ചലഞ്ച്’ മന്ത്രാലയം പ്രഖ്യാപിച്ചു. അഴുക്കുപിടിച്ച ശുചിമുറികളുടെ ചിത്രം മൊബൈൽ ആപ്പിൽ അപ്ലോഡ് ചെയ്യുന്നവർക്ക് ഈ തുക ഫാസ്ടാഗ് ക്രെഡിറ്റായി ലഭിക്കും. ഇതിനു പുറമെ, ഏപ്രിൽ പത്തു മുതൽ ടോൾ പ്ലാസകളിൽ നേരിട്ട് പണം സ്വീകരിക്കുന്നത് പൂർണമായും നിർത്തലാക്കാനും സർക്കാർ തീരുമാനിച്ചു. ഇതോടെ ദേശീയപാതകളിലെ ടോൾ പിരിവ് പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്കു മാറും.ശുചിമുറികൾ വൃത്തിഹീനമാണെന്ന് കണ്ടാൽ യാത്രക്കാർക്ക് “രാജ്മാർഗ് യാത്ര’ എന്ന മൊബൈൽ ആപ് വഴി പരാതി നൽകാം. പരാതിക്കൊപ്പം അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച് ബോധ്യപ്പെട്ടാൽ പരാതിക്കാരന്റെ ഫാസ്ടാഗ് അക്കൗണ്ടിലേക്ക് 1000 രൂപ ക്രെഡിറ്റാകും. പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കി ഹൈവേകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം ഉയർത്താനാണ്…
Read More‘രോഗികളെ അനാവശ്യമായി ഐസിയുവിലാക്കുന്നു’: ജോലിയിൽ പ്രവേശിച്ച് ആദ്യ ദിവസം തന്നെ രാജിവച്ച് യുവഡോക്ടർ; വൈറലായി വീഡിയോ
സ്വകാര്യ ആശുപത്രികളിൽ ഒരു രോഗി ചെന്നാൽ ഇല്ലാത്ത ടെസ്റ്റുകളെല്ലാം ചെയ്യിപ്പിച്ച് കാശ് ഊറ്റുമെന്നാണ് പൊതുവെയുള്ളൊരു സംസാരം. ഏറെക്കുറെയൊക്കെ അത് സത്യമെന്ന് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജോലിക്ക് കയറിയ ആദ്യ ദിവസംതന്നെ ജോലി രാജിവച്ച് യുവ ഡോക്ടർ. ഇതിന്റെ കാരണം കേട്ടാൽ ആരായാലും അതിശയിക്കും. ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. പ്രഭ്ലീൻ കൗർ ആണ് ജോലി രാജി വച്ചത്. സ്വകാര്യ ആശുപത്രി രോഗികളെ കൊള്ളയടിക്കുന്നത് കണ്ട് ആശങ്കപ്പെട്ടിട്ടാണ് യുവ ഡോക്ടറുടെ രാജി. ഇത് വിശദീകരിക്കുന്ന വീഡിയോ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതോടെ രോഗികളുടെ സുരക്ഷയെ കുറിച്ചും മെഡിക്കൽ ധാർമ്മികതയെ കുറിച്ചും വലിയ ചർച്ചകൾ ഉണ്ടായി. സ്വകാര്യ ലാഭത്തിനായി രോഗികളെ അനാവശ്യമായി അഡ്മിറ്റ് ചെയ്യുകയും ഐസിയുവിൽ കിടത്തുകയും ചെയ്യുന്നു എന്ന് ഡോക്ടർ ആരോപിച്ചു. ചണ്ഡീഗഢിൽ ഒരു മുതിർന്ന ഗൈനക്കോളജിസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി എന്ന് മാത്രമാണ്…
Read Moreചന്ദ്രൻ തടസമായി, ഭൂമിയുമായി ബന്ധമില്ലാതെ 40 മിനിറ്റ്: ഓറിയോൺ പേടകം ഭൂമിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു, മടക്കയാത്രയ്ക്ക് തയാറെടുപ്പ്
അരനൂറ്റാണ്ടിനു ശേഷം ചന്ദ്രനിലേക്കുള്ള മനുഷ്യസഞ്ചാരത്തിൽ നിർണായകഘട്ടം പിന്നിട്ട് ആർട്ടെമിസ് 2 ദൗത്യം. ചന്ദ്രന്റെ മറുവശത്തു സഞ്ചരിക്കവെ ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം നഷ്ടമായ പേടകം, വീണ്ടും വിജയകരമായി സിഗ്നലുകൾ പുനഃസ്ഥാപിച്ചു. ഭൂമിയിൽനിന്ന് ഇതുവരെയെത്താത്ത ദൂരത്തിലാണ് ആർട്ടെമിസ് 2 സംഘം ഇപ്പോൾ സഞ്ചരിക്കുന്നത്. 1970-ൽ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച റെക്കോർഡാണ് ആർട്ടെമിസ് 2 സംഘം മറികടന്നത്. ഭൂമിയിൽനിന്ന് ഏകദേശം 2,52,760 മൈൽ (4,06,778 കിലോമീറ്റർ) അകലെ എത്തിയതോടെ ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദൂരമെന്ന നേട്ടം ഈ ദൗത്യത്തിനു സ്വന്തമായി.”വരും തലമുറകൾക്ക് ഈ റിക്കാർഡ് വെല്ലുവിളിയാകട്ടെ’ എന്നാണ് ടീമിലെ കനേഡിയൻ ബഹിരാകാശ സഞ്ചാരി ജെറമി ഹാൻസെൻ വിശേഷിപ്പിച്ചത്. റോബോട്ടുകൾ അയച്ച ചിത്രങ്ങളിലൂടെ മാത്രം നാം കണ്ടിരുന്ന ചന്ദ്രന്റെ ഉപരിതലത്തെ മനുഷ്യന്റെ കണ്ണുകളിലൂടെ സംഘം വിശദീകരിച്ചു. ചന്ദ്രനിലെ പകലും രാത്രിയും വേർതിരിക്കുന്ന “ടെർമിനേറ്റർ’ രേഖയെക്കുറിച്ചും, പ്രകാശമേറ്റ ക്രേറ്ററുകളെക്കുറിച്ചും…
Read More