സങ്കടത്തെക്കാളേറെ രോഷം തോന്നിയത് സോഷ്യല്‍ മീഡിയയിലെ ചില കമന്റുകളാണ്. അമ്മ (കെപിഎസി ലളിത) മരിച്ചു കിടക്കുമ്പോള്‍ ചില മനുഷ്യത്വമില്ലായ്മകള്‍ നടന്നിരുന്നു. സോഷ്യല്‍മീഡിയ വന്നതോടെ സ്വാകാര്യത നഷ്ടമായി. മരിച്ചു കിടക്കുന്നവര്‍ക്ക് പോലും സമാധാനം കൊടുക്കില്ല. കൈയില്‍ മൊബൈലുമായിട്ടാണ് എത്തുന്നത്. കണ്ടാല്‍ തൊഴുത് നില്‍ക്കുകയാണെന്ന് തോന്നും. പക്ഷേ വിഡിയോയും ഫോട്ടോയും എടുക്കുകയാണ്. മരിച്ചു കിടക്കുന്ന മുഖം ഫോട്ടോ എടുത്തിട്ട് അത് ഗ്രൂപ്പുകളില്‍ പോസ്റ്റു ചെയ്യുമ്പോള്‍ എന്ത് ആനന്ദമാണ് കിട്ടുക. പൊതുദര്‍ശന സമയത്തും ഞാന്‍ നോക്കി നില്ക്കുമ്പോള് ഇതുപോലെയൊരു സംഭവം നടന്നിരുന്നു. ഒരുത്തന് രണ്ടു കസേരയിട്ട് അതിന്റെ മുകളില്‍ കയറി നിന്ന് മൊബൈലില്‍ പടമെടുക്കുകയാണ്. എന്തൊരു മാനസികാവസ്ഥയാണിത്. അമ്മയുടെ അവസാന കാലത്തെ ഫോട്ടോ പ്രചരിപ്പിച്ച് രസം കണ്ടെത്തിയ മനുഷ്യത്വമില്ലാത്തവരും ഒരുപാടുണ്ട്. -മഞ്ജു പിള്ള
Read MoreCategory: Today’S Special
ആളൊരുങ്ങി അരങ്ങൊരുങ്ങി.. പൂരം എക്സിബിഷൻ ഒരു സംഭവാട്ടോ… മൂന്നു മണിക്കൂർ നേരം ചുറ്റിക്കറങ്ങി കാണാനുള്ളതെല്ലാം എക്സിബിഷനിൽ
ഋഷി തൃശൂർ നഗരത്തിനകത്തെ ചെറുതും വലുതുമായ കടകളിൽ കിട്ടാത്തതൊന്നും പൂരം എക്സിബിഷനിൽ ഉണ്ടാകില്ല. എന്നാലും തൃശൂർക്കാർ പൂരക്കാലത്ത് എത്രയോ തവണ പൂരം എക്സിബിഷന്റെ അകത്ത് കയറിയിറങ്ങി നടക്കും. എന്തൊക്കെയോ വാങ്ങിച്ചുകൂട്ടും…. അതാണ് തൃശൂർക്കാർക്ക് പൂരം എക്സിബിഷൻ…പൂരക്കാലത്ത് തൃശൂർക്കാരുടെ വീട്ടിൽ ആരു വിരുന്നെത്തിയാലും ആദ്യം തന്നെ കാണിക്കാൻ കൊണ്ടുപോവുക പൂരം എക്സിബിഷനാണ്. വൈകുന്നേരമാണെങ്കിൽ പൂരംപ്രദർശന നഗരി വെളിച്ചത്തിൽ കുളിച്ചുനിൽപ്പുണ്ടാകും. പുറമെ നിന്നൊക്കെ വരുന്നവർ പൂരനഗരിയിലെ പൂര്‍ം പ്രദർശന നഗരി കണ്ട് വാ പൊളിച്ചു നിൽക്കും. അകത്തു നിന്നും വിവിധ അനൗണ്‍സ്മെന്റുകൾ ഉയർന്നു കേൾക്കുന്നതിന് അവർ കാതോർക്കും. അകത്തെന്താണെന്നറിയാൻ കൗതുകത്തോടെ കവാടത്തിനുള്ളിലൂടെ നോക്കും….ഫൗണ്ടനും യന്ത്ര ഉൗഞ്ഞാലും സ്റ്റാളുകളും പവലിയനുകളുമെല്ലാം കൊണ്ട് അടക്കാനാവാത്ത കൊതിയോടെ വേഗം ടിക്കറ്റെടുത്ത് കയറും…. പൂരമെത്തും മുന്‍പേതന്നെ പൂരം എക്സിബിഷൻ തൃശൂർ നഗരത്തിലെത്തും. പൂരം കഴിഞ്ഞേ എക്സിബിഷന് കൊടിയിറങ്ങുകയുള്ളു. പൂരം എക്സിബിഷന്റെ കഥയറിയാമോ…..1932ൽ തൃശൂരിൽ രൂപം…
Read Moreമധ്യാഹ്നത്തിൽ അരങ്ങേറ്റം കുറിച്ച് തൃശൂരിലെ മോഹിനിമാർ; ആത്മാർഥമായ ആഗ്രഹവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും
ആത്മാർഥമായ ആഗ്രഹവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് പ്രായമോ സമയമോ സാഹചര്യങ്ങളോ ഒന്നുംതന്നെ വിലങ്ങുതടികളല്ല. ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു കഴിഞ്ഞ അന്താരാഷ്ട്ര വനിതാദിനത്തിൽ ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ഒരു മോഹിനിയാട്ടം അരങ്ങേറ്റം. പ്രായം നാല്പതുകളിൽ എത്തിനില്‍ക്കുന്ന, അധ്യാപികമാരും ബാങ്ക്, റെയിൽവേ, സംസ്ഥാന സർക്കാർ, സ്വകാര്യമേഖലകളിലെ ഉദ്യോഗസ്ഥരും വീട്ടമ്മമാരുമുൾപ്പെടെ 14 പേരാണ് ആ വേദിയിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചത്. സിനിമയിലും മറ്റും കാണുന്നതുപോലെ ഏതാനും ദിവസത്തെ കാപ്സ്യൂൾ പരിശീലനം നല്കി തട്ടിക്കൂട്ടിയതല്ല, മറിച്ച് അഞ്ചുവർഷത്തോളം നീണ്ട ആത്മാർഥമായ പരിശീലനത്തിനൊടുവിലാണ് ഇവർ വേദിയിലെത്തിയത്. തൃശൂർ മുക്കാട്ടുകര വിശ്വഭാരതി നൃത്തവിദ്യാലയത്തിലെ കലാമണ്ഡലം പ്രീത ഗോകുലായിരുന്നു പരിശീലക. മക്കൾക്ക് നൃത്തപരിശീലനം നല്‍കാനായി എത്തിയപ്പോഴാണ് ഇവരിൽ പലരും കാലങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന ആഗ്രഹം പ്രീത ടീച്ചറിനോട് പറഞ്ഞത്. ടീച്ചർ സർവവിധ പിന്തുണയുമായി ഒപ്പം നിന്നതോടെ 2017 ലെ വിജയദശമി ദിനത്തിലാണ് ഇവർ പഠനമാരംഭിച്ചത്. വിവരം…
Read Moreഎനിക്ക് വിശക്കുന്നു… ഉരുൾപ്പൊട്ടലിൽ തകർന്ന സ്ഥലത്ത് കണ്ടെത്തിയ റെഫ്രിജറേറ്റർ തുറന്ന രക്ഷപ്രവർത്തകർ അത്ഭുതപ്പെട്ടു; ഫ്രിഡ്ജിനുള്ളിൽ ഒരു കുട്ടി…
മനില: ഉരുൾ പൊട്ടൽ ഉണ്ടായപ്പോൾ റെഫ്രിജറേറ്ററിനുള്ളിൽ ഒളിച്ച പതിനൊന്നു വയസുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഫിലിപ്പീൻസിലെ ബേബേ സിറ്റിയിലുള്ള അവരുടെ വീട്ടിൽ ഒരു വലിയ ഉരുൾ പൊട്ടലും മണ്ണിടിച്ചിലുണ്ടാ യപ്പോൾ സിജെ ജാസ്മി എന്ന കുട്ടി കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്നു. ഉഷ്ണമേഖലാ കൊടുങ്കാറ്റായ മെഗി വീശിയടിച്ച ലെയ്റ്റെ പ്രവിശ്യയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ഫ്രിഡ്ജിനുള്ളിൽ കിടക്കുന്ന നിലയിൽ അടുത്ത ദിവസം ജാസ്മിയെ കണ്ടെത്തിയത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടങ്ങിയതോടെ 11 വയസുകാരൻ രക്ഷപ്പെടാനായി വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ ഒളിക്കുകയായിരുന്നു. ഏകദേശം 20 മണിക്കൂറോളം ഉപകരണത്തിനുള്ളിൽ കിടന്നു. ഉരുൾപൊട്ടലിൽ പെട്ട ഫ്രിഡ്ജ് മണ്ണിനൊപ്പം ഒഴുകിപ്പോയപ്പോഴും ജാസ്മി തെറിച്ചുപോയില്ല. രക്ഷാപ്രവർത്തനത്തിന് തെരച്ചിൽ നടത്തിയ സംഘം നദീതീരത്തു റെഫ്രിജറേറ്ററും അതിനുള്ളിൽ കുട്ടിയെയും കണ്ടെത്തുകയായിരുന്നു. അവർ ചെളിയിൽനിന്നു തകർന്നു തുടങ്ങിയ റെഫ്രിജറേറ്റർ ഒരു ശവപ്പെട്ടി പോലെ ഉയർത്തിയെടുത്തു. ഇതിൽ കുട്ടിയെ ജീവനോടെ കണ്ട രക്ഷാപ്രവർത്തകർ ആദ്യം അദ്ഭുതപ്പെട്ടു. എനിക്കു…
Read Moreഒരു ദിവസം 400 കിലോമീറ്റര്‍! മകനുമൊത്ത് ബൈക്കിൽ സിന്ധു ലഡാക്കിലേക്ക്; യാത്രപോകാനുള്ള മോഹം പൊട്ടിമുളച്ചത് രണ്ടുവർഷം മുമ്പ്
പറവൂർ: മകനുമൊത്ത് ലഡാക്കിലേക്ക് ബൈക്കിൽ യാത്രപോകാനുള്ള മോഹം രണ്ടുവർഷം മുന്‍പാണ് അന്‍പതുകാരിയായ സിന്ധു കുട്ടന്റെ മനസിൽ പൊട്ടിമുളച്ചത്. ഏഴിക്കര പേരെപറമ്പിൽ സിന്ധു ഒടുവിൽ 26കാരനായ മകൻ ഗോപകുമാറുമൊത്ത് ഇന്നലെ രാവിലെ വീട്ടിൽനിന്നു യാത്ര തിരിച്ചു. റോയൽ എൻഫീൽഡിന്റെ ഹിമാലയൻ ബൈക്കിലാണു യാത്ര. അമ്മയും മകനും മാറിമാറി ബൈക്ക് ഓടിച്ചാണു യാത്ര ചെയ്യുക. ഗോവ, പൂനെ, മഹാരാഷ്ട്ര, ജയ്പുർ, ശ്രീനഗർ വഴി നാലായിരത്തോളം കിലോമീറ്റർ താണ്ടിയാണ് ലഡാക്കിലെത്തുക. ഒരു ദിവസം 400 കിലോമീറ്ററോളം യാത്ര ചെയ്യും. യാത്രയ്ക്ക് വീട്ടുകാരുടെയും നാട്ടുകാരുടെയും പൂർണ പിന്തുണയുണ്ടെന്ന് സിന്ധു പറഞ്ഞു. സിന്ധു മുന്‍പ് സ്കൂട്ടർ ഓടിക്കുമായിരുന്നെങ്കിലും ബൈക്ക് ഓടിച്ചിരുന്നില്ല. ലഡാക്ക് യാത്രയ്ക്ക് തീരുമാനമെടുത്തതോടെ ഒരു വർഷം മുൻപ് ബൈക്ക് ഓടിക്കാൻ പഠിക്കുകയായിരുന്നു. മഹാരാജാസ് കോളജിലെ കാന്റീൻ ജീവനക്കാരിയാണ് സിന്ധു. എടവടക്കാടുള്ള കടയിൽ സെയിൽസ്മാനായി ജോലി നോക്കുകയാണ് ഗോപകുമാർ.
Read Moreതാരമൂല്യംകൊണ്ട് മാത്രം സിനിമ രക്ഷപ്പെടുമെന്നത് തെറ്റിധാരണ..! വിജയ്യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ പറയുന്നു…
പുതുതലമുറയിലെ സംവിധായകര്‍ സൂപ്പര്‍താരങ്ങളെ വെച്ച് സിനിമ ചെയ്യുമ്പോള്‍ താരമൂല്യം ഒന്ന് കൊണ്ട് മാത്രം സിനിമ രക്ഷപ്പെടുമെന്ന തെറ്റിദ്ധാരണ പുലര്‍ത്തുന്നുവെന്ന് വിജയ്യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍. ബീസ്റ്റില്‍ തിരക്കഥയ്ക്കും സംവിധാനത്തിനും പ്രതീക്ഷിച്ച നിലവാരമില്ലായിരുന്നെനും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ചിത്രത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ‘ബീസ്റ്റിലെ അറബിക് കുത്ത് ഗാനരംഗം വരെ നന്നായി ആസ്വദിച്ചു. എന്നാല്‍ അതിന് ശേഷം ചിത്രം അത്ര ആസ്വാദ്യകരമായി തോന്നിയില്ല. വിജയ്യുടെ താരപദവിയെ ആശ്രയിച്ചായിരുന്നു ചിത്രം നിലനിന്നത്. തിരക്കഥയും സംവിധാനവും വേണ്ടത്ര മികവ് പുലര്‍ത്തിയില്ല. സംവിധായകര്‍ അവരുടേതായ ശൈലിയില്‍ സിനിമയെടുത്ത് അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. ബോക്സ് ഓഫീസില്‍ ബീസ്റ്റിന് വിജയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സിനിമ അത്രയ്ക്ക് സംതൃപ്തി നല്കുന്നതായിരുന്നില്ല.’ – ചന്ദ്രേശഖര്‍ പറഞ്ഞു. നെല്‍സണ്‍ ദിലീപ്കുമാർ സംവിധാനം ചെയ്ത ബീസ്റ്റ് ഏപ്രില്‍ 13 നായിരുന്നു…
Read Moreഈ കണ്ണുകളാണ് തന്റെ പുതിയ കഥാപാത്രത്തിന് ആവശ്യം; മലയാളത്തിൽ നടിമാർ ഇല്ലാത്തത് കൊണ്ടല്ല താൻ വന്നത്; വർഷങ്ങൾക്കിപ്പുറം പത്മരാജനെ ശാരി ഓർത്തെടുക്കുമ്പോൾ….
പത്മരാജൻ സർ എന്നെ കാണാൻ ആദ്യമായി ചെന്നൈയിൽ വന്നിട്ട് പറഞ്ഞത് ഈ കണ്ണുകളാണ് തന്റെ പുതിയ കഥാപാത്രത്തിന് ആവശ്യമെന്നാണ്. മലയാളത്തിൽ നടിമാർ ഇല്ലാത്തത് കൊണ്ടല്ല താൻ വന്നതെന്നും മുഖത്തെ ഭാവങ്ങൾ ജനങ്ങളിലേക്ക് വേഗമെത്താൻ കണ്ണ് സഹായിക്കുമെന്നും പറഞ്ഞു. എല്ലാവരും എന്നോട് പറയാറുണ്ട് കണ്ണ് ഭാഗ്യമാണെന്ന്. പത്മരാജൻ സാറിനെ ഓർക്കാത്ത ഒരു ദിവസം പോലും എനിക്കില്ല. ഇങ്ങനെ ഒരു ജീവിതം തന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം മാത്രമാണ് കൂടെയുള്ളത്. കുടുംബവും കുട്ടികളും ആകുമ്പോൾ അഭിനയം തുടരാൻ ബുദ്ധിമുട്ടാകും. നായകനാണ് സിനിമയിൽ പ്രാധാന്യം കൂടുതൽ ലഭിക്കുന്നത് എന്നത് ശരിയാണ്. മകൾ കല്യാണിയുടെ പഠനത്തിന് വേണ്ടിയാണ് ചെറിയ ബ്രേക്ക് എടുത്തത്. മകളുടെ പഠനം കഴിഞ്ഞ് ജോലി ആയി. എന്റെ ഉത്തരവാദിത്തങ്ങൾ അൽപം കുറഞ്ഞു. ഇനി നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ അഭിനയിക്കാമെന്ന് കരുതുന്നു. -ശാരി
Read Moreബ്രഹ്മാണ്ഡ ചിത്രമായ ജെന്റിൽമാൻ സിനിമയുടെ രണ്ടാം ഭാഗം വരുന്നു; നായികമായാരായി രണ്ട് മലയാളി പെൺകുട്ടികൾ; അഭിനയ ജീവിതത്തിലെ നാഴികല്ലാകും ജെന്റിൽമാനെന്ന് പ്രിയലാൽ
തൊണ്ണൂറുകളിൽ തമിഴ് സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ബ്രഹ്മാണ്ഡ സിനിമയായിരുന്നു ജെന്റിൽമാൻ. പിൽക്കാലത്ത് ബ്രഹ്മാണ്ഡ ചിത്രങ്ങൾ മാത്രം നിർമിച്ച് മെഗാ പ്രൊഡ്യൂസർ എന്ന് ഖ്യാതി നേടിയ മലയാളിയായ കെ.ടി. കുഞ്ഞുമോനായിരുന്നു ഈ സിനിമയുടെ നിർമാതാവ്. ഒപ്പം ജെന്റിൽമാനിലൂടെ കുഞ്ഞുമോൻ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചത് ഷങ്കർ എന്ന ബ്രഹ്മാണ്ഡ സംവിധായകനേയും കൂടിയായിരുന്നു. ഒരു ഇടവേളക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായി ജെന്റിൽമാൻ 2 എന്ന മെഗാ സിനിമ നിർമിക്കാനുള്ള തയാറെടുപ്പിലാണ് കെ.ടി. കുഞ്ഞുമോൻ. ഇതിന്റെ മുന്നോടിയായി സംഗീത സംവിധായകനായി കീരാവാണി, നായികമാരിൽ ഒരാൾ നയൻതാരാ ചക്രവർത്തി എന്നിവരുടെ പേരുകൾ നേരത്തെ പ്രഖ്യാപിച്ചു വാർത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു നായികയായി പ്രവാസി മലയാളി നടിയും നർത്തകിയും സ്പോർട്സ് അവതാരകയുമായ ബഹുമുഖ പ്രതിഭയായ പ്രിയാലാലിന്റെ പേര് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് . ജനകൻ എന്ന സിനിമയിൽ സുരേഷ്…
Read Moreകുറുമ്പ് കാട്ടി വൈറലായ കണ്ണനും ഫോട്ടോഗ്രാഫറും ഇവിടെയുണ്ട്; വീഡിയോയെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ ബിനേഷ് പറയുന്നതിങ്ങനെ…
അടൂര്‍: വിഷു ചിത്രങ്ങള്‍ പകര്‍ത്താനുള്ള ഫോട്ടോഗ്രാഫറുടെ ശ്രമങ്ങളും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന കണ്ണനും ഒടുവില്‍ ഏറെ പണിപ്പെട്ടെടുത്ത ചിത്രങ്ങളും വീഡിയോയും വൈറലായി. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമുയര്‍ത്തിയ ചിത്രങ്ങളായിരുന്നു കണ്ണന്റേതായി പങ്കുവയ്ക്കപ്പെട്ടത്. ഫോട്ടോഷൂട്ടിനായി വാങ്ങിയ വിഷുക്കണിയിലെ പഴങ്ങള്‍ ഓരോന്നായി കണ്ണന് വെള്ളത്തിലേക്ക് വലിച്ചെറിയുന്നതാണ് വീഡിയോയില്‍. കണ്ണനെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്ന അമ്മയുടെയും സുഹൃത്ത് അഭിലാഷിന്റെയും നിസഹായാവസ്ഥയും ഫോട്ടോഗ്രാഫറുടെ ബുദ്ധിമുട്ടും വീഡിയോയിലൂടെ വ്യക്തമാണ്. എന്നിരുന്നാലും അവസാനം എടുത്ത മനോഹരമായ ചിത്രങ്ങള്‍ വീഡിയോയില്‍ കാണാം. കണ്ണനെ അമ്പാടി കണ്ണനോട് ഉപമിച്ചാണ് വീഡിയോയ്ക്കു ലഭിച്ച കമന്റുകളേറെയും. ലക്ഷക്കണക്കിനാളുകളാണ് കുറഞ്ഞ സമയംകൊണ്ട് വീഡിയോ കണ്ടത്. എന്തായാലും ഫോട്ടോ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. അടൂര്‍ തെങ്ങുംതാരയില്‍ പ്രേം ഗോപാല്‍, രാധിക ദമ്പതികളുടെ മകനാണ് കണ്ണന്. തെങ്ങുംതാര ജംഗ്ഷനില്‍ തന്നെ ഫോട്ടോസ്റ്റുഡിയോ നടത്തുന്ന ബിനേഷ് എസ്. കുമാറാണ് ഫോട്ടോഗ്രാഫര്‍ . വിഷുച്ചിത്രം പകര്‍ത്തണം എന്ന…
Read Moreഇല്ലിക്കല്‍ക്കല്ലില്‍ പന്നിമൂക്കന്‍ തവള; വര്‍ഷത്തില്‍ മുഴുവന്‍ സമയവും മണ്ണിനടിയില്‍; മൺസൂൺ കാലത്ത് മാത്രം പുറത്ത് വരുന്നത് ആ ഒറ്റക്കാരണം കൊണ്ട്….
മൂന്നിലവ്: ഇല്ലിക്കല്‍ക്കല്ലിൽ പന്നിമൂക്കൻ തവളയെ കണ്ടെത്തി. പഞ്ചായത്ത് നാലാം വാര്‍ഡിലെ പഴുക്കാക്കാനം തലക്കശേരി ഡാനിയലിന്റെ പുരയിടത്തില്നിന്നാണു പന്നിമൂക്കന്‍ തവളയെ കണ്ടെത്തിയത്. ഡാനിയലിന്റെ മകളും മൂന്നിലവ് പഞ്ചായത്ത് നാലാം വാര്‍ഡ് മെംബറുമായ ജിന്‍സി ഡാനിയല്‍ തവളയെക്കണ്ട വിവരം മേലുകാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രകൃതി നിരീക്ഷകനുമായ അജയകുമാറിനെ അറിയിക്കുകയായിരുന്നു. കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്, എം.എൻ. അജയകുമാര്‍, പി. മനോജ് എന്നിവര്‍ ചേര്‍ന്നാണ് പന്നിമൂക്കന്‍ തവളയാണെന്നു സ്ഥിരീകരിച്ചത്. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന പന്നിമൂക്കന്‍ തവളയെ ഇതിനുമുമ്പ് 2003 ലാണ് കണ്ടെത്തിയത്. വര്‍ഷത്തില്‍ മുഴുവന്‍ സമയവും മണ്ണിനടിയില്‍ കഴിച്ചുകൂട്ടുന്ന ഇവ പ്രജനനത്തിനായി മണ്‍സൂണ്‍ മഴയോടെയാണു ഭൂമിക്കു മുകളില്‍ വരുന്നത്. വംശനാശം നേരിടുന്ന ജീവികളുടെ ഗണത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.
Read More