മോഡലിംഗ് മേഖലയിലുണ്ടായിരുന്ന സമയത്തെ തന്റെ സഹപ്രവർത്തകയെ കണ്ടുമുട്ടിയ സന്തോഷം പങ്കിട്ട് നടി ശ്വേത മേനോൻ. ബിജെപി ദേശീയ ഉപാധ്യക്ഷയും മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുമായ സ്മൃതി ഇറാനിക്കൊപ്പമുള്ള ചിത്രമാണ് ശ്വേത പങ്കുവച്ചത്. മുമ്പ് സീരിയൽതാരവും മോഡലുമായിരുന്നു സ്മൃതി ഇറാനി. സ്റ്റാർ ടിവിയിലെ പ്രശസ്തമായ ‘ക്യോംകി സാസ് ഭി കഭി ബഹു ഥീ’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായി. ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ള ലോക്സഭാ അംഗമാണ്. ശ്വേത മേനോൻ 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
Read MoreCategory: Today’S Special
അവിടെ വച്ചാണ് മോഹന്‍ലാലില്‍ നിന്ന് ഞാന്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചത് ! തുറന്നു പറച്ചിലുമായി വിദ്യാബാലന്…
ബോളിവുഡില്‍ ഏറ്റവും വിജയം കൈവരിച്ച മലയാളി സിനിമാനടി ആരെന്ന ചോദ്യത്തിന് ഉത്തരമാണ് വിദ്യ ബാലന്. മലയാളിയായിട്ടും വിദ്യയ്ക്ക് മലയാള സിനിമ വേണ്ടത്ര പരിഗണന നല്കാഞ്ഞപ്പോള് ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു ബോളിവുഡ് ചെയ്തത്. ബോളിവുഡില്‍ സൂപ്പര്‍ താരമായി ഉയരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തുടക്കകാലത്ത് മോഹന്‍ലാലിനൊപ്പം ‘ചക്രം’ എന്ന സിനിമയിലേക്കു വിദ്യയെ കാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആ ചിത്രം പിന്നീട് നടക്കാതെ പോവുകയും മലയാളത്തിലെ അരങ്ങേറ്റം എന്ന വിദ്യയുടെ ആഗ്രഹം നടക്കാതെ പോവുകയുമായിരുന്നു. ഇപ്പോഴിതാ, മോഹന്‍ലാലിനൊപ്പം ചക്രത്തിന്റെ സെറ്റില്‍ സമയം ചെലവഴിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് വിദ്യ ബാലന്. തന്റെ തുടക്കകാലത്ത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചത് മോഹന്‍ലാലില്‍ നിന്നായിരുന്നു എന്ന് വിദ്യ പറയുന്നു. ഗലാട്ട പ്ലസിന് വേണ്ടി ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിലാണ് വിദ്യ ഇത് പറയുന്നത്. വിദ്യയുടെ വാക്കുകള്‍ ഇങ്ങനെ… ഏകദേശം ആറ്, ഏഴ് ദിവസത്തോളം മോഹന്‍ലാലിനൊപ്പം…
Read Moreഇത് അനാദരവ്! ദാസ്വിയെക്കുറിച്ച് ഫിലിം കംപാനിയന് ചെയ്ത നിരൂപണത്തില്‍ പ്രതിഷേധിച്ച് ചിത്രത്തിലെ നായിക യാമി ഗൗതം രംഗത്ത്
പുതിയ ബോളിവുഡ് ചിത്രം ദാസ്വിയെക്കുറിച്ച് ഫിലിം കംപാനിയന് ചെയ്ത നിരൂപണത്തില്‍ പ്രതിഷേധിച്ച് ചിത്രത്തിലെ നായിക യാമി ഗൗതം രംഗത്ത്. അഭിനേത്രിയെന്ന നിലയില്‍ തന്റെ വളര്‍ച്ചയെ തടയാന്‍ ഫിലിം കംപാനിയന്റെ ഭാഗത്തുനിന്ന് നിരന്തര ശ്രമങ്ങളുണ്ടാവുന്നുണ്ടെന്നാണ് യാമി പറയുന്നത്. വളരെയധികം ബുദ്ധിമുട്ടിയാണ് സിനിമാ മേഖലയില്‍ ഈ നിലയിലെത്തിയതെന്നും ഫിലിം കംപാനിയന് ഇനി തന്റെ അഭിനയം റിവ്യൂ ചെയ്യരുതെന്നും യാമി ട്വീറ്റ് ചെയ്തു.യാമി ഗൗതം ഇനി മുതല്‍ ഹിന്ദി സിനിമയിലെ കൊല്ലപ്പെടുന്ന നായികയല്ല. പക്ഷെ പുഞ്ചിരി ആവര്‍ത്തിക്കുന്നു എന്നായിരുന്നു റിവ്യൂവിലെ പരാമര്‍ശം. ഈ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു യാമിയുടെ പ്രതികരണം. സാധാരണയായി ക്രിയാത്മക വിമര്‍ശനത്തെ എന്റെ വളര്‍ച്ചയ്ക്കുവേണ്ടി എടുക്കാറുണ്ടെന്ന് ഞാന്‍ എന്തെങ്കിലും പറയുന്നത് മുമ്പ് വ്യക്തമാക്കട്ടെ. പക്ഷേ, ഒരു പ്രത്യേക പ്ലാറ്റ്ഫോം നിരന്തരമായി നമ്മളെ വലിച്ചു താഴെയിടാന്‍ ശ്രമിക്കുമ്പോള്‍ അതേക്കുറിച്ചു സംസാരിക്കേണ്ടത് അത്യാവശമാണെന്നു കരുതുന്നു. അടുത്തിടെയുള്ള എന്റെ സിനിമകളില്‍ എ തേര്‍സ്ഡേ,…
Read Moreവയസ്സറിയിച്ച കാലം മുതല്‍ തന്നെ തടിയും രോമവളര്ച്ചയുമുണ്ട് ! ഈ തടിവെച്ച് ചാടും ഓടും മരത്തില്‍ കേറും; വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി സീതാലക്ഷ്മി…
അവതരണം, അവതരണം,നൃത്തം തുടങ്ങിയ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് സീതാലക്ഷ്മി. സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ തന്റെ തടിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയേകി എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് നടി വിമര്‍ശകര്‍ക്കെതിരേ തുറന്നടിച്ചത്. സ്റ്റോപ്പ് ബോഡി ഷെയ്മിംഗ്, ഹോര്‍മോണ്‍ ഇന്‍ ബാലന്‍സ് തുടങ്ങിയ ഹാഷ് ടാഗുകളും പോസ്റ്റില്‍ ചേര്‍ത്തിരുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… എനിക്കു തടി ഉണ്ട്. ഇപ്പോള്‍ മാത്രം അല്ല ഞാന്‍ വയസ്സറിയിച്ച (ഋതുമതി) കാലം തൊട്ടേ. തടി മാത്രം അല്ല ശരീരത്തില്‍ രോമവളര്‍ച്ചയും കൂടുതലാണ്. ഇത് രണ്ടും എനിക്കു ഒരു ഭാരം ആയി തോന്നിയിട്ടില്ല. കൂടാതെ കുടുംബപരമായും ഞങ്ങള്‍ എല്ലാം തടിച്ച ശരീരപ്രകൃതി ഉള്ളവര്‍ തന്നെയാണ്. അന്നേ, ആ തടി വെച്ച് ഞാന്‍ ഓടും, ചാടും, മതിലില്‍ കേറും, മരത്തില്‍ കേറും. അപ്പോള്‍ മാത്രമല്ല ഇപ്പോഴും. ഇന്നും എന്റെ മകള്‍ അടക്കം ആ പ്രായത്തിലുള്ള കുട്ടികള്‍ക്കും,…
Read Moreചെചൻ സൈനികൻ തോക്കിൻ മുനയിൽ നിർത്തി എന്നെ …! യുക്രെയ്ൻ യുവതി പൊട്ടിക്കരഞ്ഞ് ആ സംഭവം പറയുന്നു…
റഷ്യൻ സൈന്യത്തോടൊപ്പം യുക്രെയ്നിൽ യുദ്ധം ചെയ്യാനെത്തിയ ചെചൻ സൈനികൻ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി യുക്രെയ്ൻ വനിത. അയാളെന്നെ ബലാത്സംഗം ചെയ്യുക മാത്രമല്ല, തന്റെ ഭർത്താവിനെ കൊലപ്പെടുത്തുകയും ചെയ്തു. അന്താരാഷ്ട്ര മാധ്യമമാണ് ഇതുസംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുക്രെയ്ൻ തലസ്ഥാനമായ കീവിനു സമീപമുള്ള പ്രദേശങ്ങളിൽനിന്ന് റഷ്യൻ സൈന്യം ഇപ്പോൾ പിൻവാങ്ങിയിട്ടുണ്ട്. കീവിന്റെ പടിഞ്ഞാറ് 70 കിലോമീറ്റർ അകലെ താമസിക്കുന്ന യുവതിയാണ് ചെചൻ സൈനികനിൽനിന്ന് തനിക്കു നേരിട്ട ഭീകര ലൈംഗിക പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് ഏഴിന് താൻ ഭർത്താവിനൊപ്പം വീട്ടിൽ കഴിയുകയായിരുന്നു. അപ്പോൾ സൈനികൻ തന്റെ വീട്ടിലേക്ക് കടന്നുവന്നു. തനിക്കുനേരേ തോക്കുചൂണ്ടി എന്നെ അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയി. നിന്റെ വസ്ത്രങ്ങൾ അഴിക്കുക, അല്ലെങ്കിൽ ഞാൻ വെടിവയ്ക്കുമെന്ന് അയാൾ പറഞ്ഞു. ഞാൻ ഭയന്നുപോയി. തുടർന്ന് അയാളെന്നെ ബലാത്സംഗം ചെയ്തു. റഷ്യയുമായി സഖ്യത്തിൽ ഏർപ്പെട്ട മെലിഞ്ഞ ചെചെൻ…
Read Moreതപാൽ പെട്ടികളിൽ ചായമടിക്കുന്ന എഴുത്തുകാരൻ; റിട്ടയർമെന്റില്ലാത്ത ഈ ജോലി ആരോഗ്യമുള്ളിടത്തോളം കാലം തുടരുമെന്നും കുമാരൻ
ലീമ തോമസ്തൃശൂർ : ചുവന്ന ചായമടിച്ച തപാൽ പെട്ടികൾ. എത്ര ദൂരെ നിന്നും കണ്ണുകളിലുടക്കുന്ന ചുവന്ന പെയിന്റ്, വെയിലും മഴയും കൊണ്ട് നിറം മങ്ങുന്ന തപാൽ പെട്ടികളിലടിച്ച് പുതുപുത്തനാക്കുന്നതാരാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? കത്തുകൾക്കും തപാൽ വകുപ്പിനും മൊബൈൽ വിപ്ലവത്തോടെ മങ്ങലേറ്റുവെങ്കിലും ആലുവ, തൃശൂർ, എറണാകുളം ഡിവിഷനുകളിലെ തപാൽ പെട്ടികൾ പെയിന്റടിക്കുന്ന ജോലി ഭംഗിയായി ചെയ്യുന്നത് മൂവാറ്റുപുഴ തൃക്കളത്തൂർ സ്വദേശിയായെ കെ.കെ. കുമാരൻ ആണ്. കുമാരൻ തപാൽ പെട്ടികളിൽ ചായമടിക്കുന്ന ജോലി കരാറടിസ്ഥാനത്തിൽ തുടങ്ങിയിട്ട് മുപ്പതു വർഷമായി.മൂവാറ്റുപുഴയിൽ നിന്നും തൃശൂർ, ആലുവ , എറണാകുളം ഡിവിഷനുകളിലേക്ക് ജോലി അനുസരിച്ച് ദിവസവും യാത്രയിലാണ് കുമാരൻ. ചെറിയ ബോക്സുകൾ സബ് ഓഫീസുകളിൽ കൊണ്ടുവരും. അവിടെയിരുന്ന് പെയിന്റടിച്ചാൽ മതി. വച്ചിരിക്കുന്ന സ്ഥലത്തു നിന്നും നീക്കാൻ പറ്റാത്ത ബോക്സുകൾ അതാത് സ്ഥലങ്ങളിൽ പോയി പെയിന്റടിക്കും. കുമാരന്റ മനസ് പെയിന്റടിയോടൊപ്പം എഴുത്തിന്റെ വഴിയിലൂടെയും സഞ്ചരിക്കുന്നു. ഒരു…
Read Moreകണ്ടു പഠിക്കെടാ മുതലാളിമാരെ ! ജീവനക്കാര്‍ക്ക് കോടികള്‍ വിലവരുന്ന 100 കിടിലന്‍ കാറുകള്‍ സമ്മാനിച്ച് ഐടി കമ്പനി; ഇത് തുടക്കം മാത്രമെന്നും കമ്പനിയുടമ…
തൊഴിലാളികളോടു അനുഭാവപൂര്‍വം പെരുമാറുന്ന മുതലാളിമാര്‍ എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. സൂറത്തിലെ വജ്രവ്യാപാരി സാവ്ജി ധോലക്യ ഇത്തരത്തിലൊരാളാണ് ജീവനക്കാര്‍ക്ക് കാറുള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്കി ധോലക്യ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അടുത്തിടെ അഞ്ച് ജീവനക്കാര്‍ക്ക് ബിഎംഡബ്ല്യൂ കാര്‍ സമ്മാനിച്ച് ഞെട്ടിച്ച ഐടി കമ്പനിയുടെ വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഐടി സ്ഥാപനമാണ് അപ്രതീക്ഷിത സമ്മാനവുമായി ജീവനക്കാരെ ഞെട്ടിച്ചത്. കമ്പനിയിലെ 100 ജീവനക്കാര്‍ക്ക് മാരുതി സുസുക്കി കാറുകള്‍ ആണ് സമ്മാനമായി നല്‍കിയത്. ‘ഐഡിയാസ്2ഐടി’ എന്ന കമ്പനിയാണ് ജീവനക്കാര്‍ക്കായി അപ്രതീക്ഷിത സമ്മാനമൊരുക്കിയത്. 15 കോടിയോളം രൂപയാണ് കമ്പനി ഇതിനായി ചിലവഴിച്ചത്. കാറുകള്‍ കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ മുരളി വിവേകാനന്ദനും ഭാര്യയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗായത്രിയും ചേര്‍ന്ന് കൈമാറി. എസ് ക്രോസ് മുതല്‍ ബലേനോ വരെയുള്ള കാറുകളാണു വിവിധ ശ്രേണിയിലുള്ള ജീവനക്കാര്‍ക്കായി നല്‍കിയത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കമ്പനിയുടെ വാര്‍ഷിക വരുമാനത്തില്‍…
Read Moreഅലാസ്കയില്‍ അന്യഗ്രഹജീവികള്‍ ! ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്ര മേഘക്കുഴലിനു കാരണം പറക്കും തളികയോ…
അന്യഗ്രഹജീവികളെയും പറക്കുംതളികകളെയും കുറിച്ചുള്ള വാര്‍ത്തകള്‍ ആളുകള്‍ക്ക് എന്നും കൗതുകമുള്ളവയാണ്. അടുത്തിടെ ഇത്തരത്തിലുള്ള ധാരാളം വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഏറ്റവും പുതുതായി ഏറെ വിചിത്രമായ ഒരു സംഭവത്തിനാണ് കഴിഞ്ഞദിവസം അലാസ്കയിലെ ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്. അലാസ്കയിലെ ലേസി മലനിരകള്‍ക്ക് മുകളിലായി രൂപപ്പെട്ട വിചിത്ര ആകൃതിയിലുള്ള മേഘമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. വെള്ളി നിറത്തിലുള്ള മേഘം നീളത്തില്‍ ഒരു കുഴല്‍ പോലെയാണ് കാണപ്പെട്ടത്. ഏറെ ദൂരം വ്യാപിച്ചുകിടക്കുന്ന മേഘത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പലരും പകര്‍ത്തിയിരുന്നു. ഇവ വൈറലായതോടെ അതിന്റെ കാരണം എന്തെന്നായി പിന്നീടുള്ള ചര്‍ച്ചകള്‍. പറക്കും തളിക ഭൂമിക്കു സമീപത്തുകൂടി കടന്നു പോയതോ ഭൂമിയിലേക്കെത്തിയതോ ആണോ എന്നതായിരുന്നു പലരുടേയും ആശങ്ക. എന്നാല്‍ മറ്റു ചിലരാവട്ടെ മിസൈലോ ഉല്‍ക്കയോ പതിച്ചതാവാം എന്ന അനുമാനത്തിലെത്തി. സൈന്യം രഹസ്യ ആയുധം പരീക്ഷിച്ചതാണോയെന്നും വിമാനം തകര്ന്നുവീണതാണോയെന്ന തരത്തിലും വരെ ചര്‍ച്ചകള്‍ എത്തി. വിചിത്ര മേഘത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍…
Read Moreചക്കയെച്ചൊല്ലിയുള്ള വഴക്കിനെത്തുടര്‍ന്ന് വീടിന് തീയിട്ട് യുവാവ് ! കത്തി നശിച്ചതില്‍ മക്കളുടെ പുസ്തകങ്ങളും ഹാള്‍ടിക്കറ്റും…
ചക്കയെച്ചൊല്ലിയുള്ള വഴക്കിനെത്തുടര്‍ന്ന് സ്വന്തം വീടിന് തീയിട്ട് യുവാവ്. മക്കളുടെ പുസ്തകങ്ങളും പത്താംക്ലാസ് പരീക്ഷയുടെ ഹാള്‍ടിക്കറ്റും വസ്ത്രങ്ങളുമെല്ലാം കത്തിനശിച്ചു. സംഭവത്തില്‍ അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടില്‍ സജേഷ് (46)നെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. സജേഷിന്റെ അച്ഛന് ശ്രീധരന്റെ പരാതിയിലാണ് അറസ്റ്റ്. ശ്രീധരന് മകളുടെ വീട്ടില്‍നിന്ന് ചക്ക കൊണ്ടു വന്നതുമായി ബന്ധപ്പെട്ടാണ് സജേഷ് വീട്ടില്‍ വഴക്കുണ്ടായത്. വഴക്കിനെത്തുടര്‍ന്ന് സജേഷിന്റെ മക്കളെയും കൂട്ടി ശ്രീധരനും ഭാര്യയും മകളുടെ വീട്ടിലേക്കു പോയി. ഇതിന് പിന്നാലെ സജേഷ് വീടിന് തീയിടുകയായിരുന്നു. വീടിനു തീയിട്ട കാര്യം അയല്‍വാസികളാണ് ശ്രീധരനെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ഉടന്‍ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു. സജേഷിന്റെ ഭാര്യ വിദേശത്താണ്. സജേഷിന്റെ രണ്ടു പെണ്മക്കളില് ഒരാള്‍ പത്താംക്ലാസിലും ഒരാള്‍ എട്ടാംക്ലാസിലുമാണ് പഠിക്കുന്നത്.
Read Moreഅന്ന് സീതു പങ്കുവെച്ച ചിത്രം വിഷുവിനോപ്പം വൈറലായിയെങ്കിലും..! വിവാദങ്ങൾക്ക് പുല്ലുവില; കണിക്കൊന്ന കൊണ്ട് ശരീരം മറച്ച് വീണ്ടും വിവാദ നടി
വിവാദ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മോഡലും നടിയുമായ സീതു ലക്ഷ്മി. കഴിഞ്ഞ വര്‍ഷം വിഷു കാലത്ത് കണിക്കൊന്ന കൊണ്ട് ശരീരം മുഴുവന്‍ മറച്ച് ഫോട്ടോഷൂട്ട് നടത്തിയ മോഡലാണ് സീതു ലക്ഷ്മി. അന്ന് സീതു പങ്കുവെച്ച ചിത്രം വിഷുവിനോപ്പം വൈറലായിയെങ്കിലും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ വിഷുകാലത്ത് വീണ്ടും കണിക്കൊന്ന കൊണ്ട് ശരീരം മറച്ചു പിടിച്ചിരിക്കുന്ന ചിത്രങ്ങളുമായാണ് സീത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കണികൊന്നയെ അപമാനിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ഒരു വിഭാഗം സീതു ലക്ഷ്മിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത്. സീതു ലക്ഷ്മിയുടെചിത്രങ്ങള് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Read More