ഹൃദയം എന്ന സിനിമ പ്രേക്ഷകരുടെ മുന്നിലെത്തിയിട്ട് ഒരു മാസം പിന്നിടുകയാണ്. പ്രണവ് മോഹൻലാലിൽ നിന്നു മാറി പ്രണവ് എന്ന പ്രതിഭയെ ഹൃദയത്തിലൂടെ കാണാൻ സാധിച്ചുവെന്നാണ് സിനിമ കണ്ടവരെല്ലാം ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു. ചിത്രം ഇന്ത്യയിൽനിന്ന് ഇതുവരെ നേടിയ ഗ്രോസ് കളക്ഷൻ 28.70 കോടിയാണെന്നാണ് റിപ്പോർട്ട്. ഇതിൽ 24 കോടിക്കുമേൽ കേരളത്തിൽ നിന്നുള്ള കളക്ഷനാണ്. പ്രണവിന്റെ ആദ്യ 50 കോടി ചിത്രമാണിത്. ഹൃദയത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി ഹൃദയം അണിയറപ്രവർത്തകർ ലൈവിലെത്തി വിശേഷങ്ങൾ പങ്കുവച്ചിരുന്നു. പതിവുപോലെ രണ്ട് നായികമാരും അണിയറപ്രവർത്തകരും എല്ലാം…
Read MoreCategory: Today’S Special
വെടിമരുന്നു നിറച്ചു തുടക്കം ചെെനയിൽ! ഉഗ്രശേഷിയുള്ള വാക്വം ബോംബ്; അതിശക്തൻ ഹൈഡ്രജൻ ബോംബ്, ശേഷി പലതരം… എല്ലാം വിനാശത്തിന്; അറിയാം… അല്പം ബോംബ് കഥകൾ
യുക്രെയ്നിൽ റഷ്യ അധിനിവേശം നടത്തിയ വിഷയം അന്താരാഷ്ട്ര തലത്തിലും നമ്മുടെ ചുറ്റുവട്ടത്തും ഒരുപോലെ കത്തിനിൽക്കുകയാണല്ലോ… ലോക പോലീസായ അമേരിക്ക പോലും വാക്കുകൾ കൊണ്ടുള്ള ആക്രമണം മാത്രമാണ് നടത്തുന്നത്. നേരിടുന്നത് ഒരുപക്ഷെ ഒരു വലിയ യുദ്ധത്തിലേക്കു പോലും നയിച്ചേക്കാം. മാത്രമല്ല, ആയുധ ശക്തിയിൽ റഷ്യ ചില്ലറക്കാരല്ല. അരങ്ങിലും അണിയറയിലും എന്തെല്ലാം ആയുധങ്ങളാണ് വരാനിരിക്കുന്നതെന്നുപോലും ആർക്കു പറയാനാകാത്ത സ്ഥിതി. യുദ്ധം ഒരു നാടിനെയും നാട്ടുകാരെയും വേട്ടയാടുന്പോൾ ആ നാടിനെ മാത്രമല്ല, ലോകത്തപ്പോലും ഇല്ലാതാക്കാൻ ശേഷിയുള്ള ആയുധങ്ങൾ ചില രാജ്യങ്ങളുടെ രഹസ്യമായി നിലകൊള്ളുന്നുവെന്നു നാം ആശങ്കപ്പെടേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിന്റെ ശേഖരത്തിലും ഇത്തരം രഹസ്യ ആയുധങ്ങളുണ്ടാകാം. യുദ്ധത്തിന്റെ പശ്ചാത്തലം നാം ചിന്തിക്കുന്പോൾ മനസിലെത്തുക നിറതോക്കുകളുടെ വെടിയൊച്ചകൾ മാത്രമല്ല, ബോംബുകളുടെ സ്ഫോടനശേഷിയും കൂടിയാണ്. അത്തരത്തിൽ യുദ്ധ പശ്ചാത്തലത്തിലെ ചില ബോംബുകഥകൾ ഇത്തവണ പരിചയപ്പെടാം… ഉഗ്രശേഷിയുള്ള വാക്വം ബോംബ് യുക്രെയ്ൻ – റഷ്യ യുദ്ധ സാഹചര്യം…
Read Moreകുഞ്ഞുമോളുടെ കുറുമ്പിലൂടെ കുഞ്ഞൻ ഭാഗ്യം വീട്ടിലെത്തി..! പോളിയോ തുള്ളിമരുന്ന് കുടിച്ചിട്ടുവരുമ്പോൾ കരിമ്പ് ജ്യൂസ് കുടിച്ചു; ചോദിക്കാതെ ലോട്ടറിടിക്കറ്റും എടുത്തു; പിന്നീട് സംഭവിച്ച കഥയിങ്ങനെ…
പറപ്പൂർ: പോളിയോ തുള്ളിമരുന്നു നൽകി വീട്ടിലേക്കു മടങ്ങുന്പോൾ കരിന്പിൻ ജ്യൂസ് കുടിക്കാനുള്ള രണ്ടു വയസുകാരിയുടെ വാശി ചെ റുതെ ങ്കിലും അപ്രതീക്ഷിത ഭാഗ്യം കൊണ്ടു വന്നതിന്റെ ത്രില്ലിലാണു പറപ്പൂരിലെ യുവദന്പതികൾ. പറപ്പൂർ വടക്കൻ ജീക്കോയുടെ യും ഭാര്യ ഐശ്വര്യയുടെയും മകൾ ടോക്കിയോ തെരേസയുടെ കുഞ്ഞു കുറുന്പിലൂടെയാണു കു ഞ്ഞൻ ഭാഗ്യം വീട്ടിലെത്തിയത്. തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നും പോളിയോ നൽകി മടങ്ങുന്നതിനിടെ വഴിയരികിൽ കരിന്പിൻ ജ്യൂസ് വില്പനകണ്ട ടോക്കിയോ ജ്യൂസ് വേണമെന്നു വാശിപിടിച്ചു. ജ്യൂ സ് കുടിക്കുന്നതിനിടെ തൊട്ടടുത്ത ലോട്ടറി കടയുടെ തട്ടിൽ നിന്നും ലോട്ടറിയെടുത്ത് ഓടിയെത്തിയ ടോക്കിയോയെ ആദ്യം വഴക്കുപറഞ്ഞ് ടിക്കറ്റ് തിരിച്ചുകൊടുക്കാൻ പോയെങ്കിലും സമ്മതിച്ചില്ല. പിന്നീട് മകളുടെ വികൃതിക്കു പകരമായി ജീക്കോ ലോട്ടറിക്കാരനു പണം നൽകി മടങ്ങി. രാത്രി റിസൾറ്റ് നോക്കിയപ്പോഴാണു 5000 രൂപ സമ്മാനമടിച്ചതായി കാണുന്നത്. ഇന്നലെ രാവിലെ സമ്മാനഹർമായ ടിക്കറ്റ് ടോക്കിയോയുടെ…
Read Moreഐ ആം നതിംഗ്… ഞാന്‍ ഇപ്പോഴും ആക്ടറല്ല; കംഫേര്‍ട്ട് സോണ്‍ വിട്ട് സിനിമകള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ഷെയിൻ നിഗം
ഞാന്‍ ഇപ്പോഴും ഒരു ആക്ടറൊന്നുമല്ല, ഒന്നുമല്ല. ഐ ആം നതിംഗ്. ഞാന്‍ അഹങ്കാരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ കാര്യം പറയുന്ന ആളാണ്, അഹങ്കാരിയല്ലെന്ന് ഷെയിൻ പോസിറ്റീവ് മൈന്‍ഡില്‍ ഞാന്‍ ഒരു കാര്യം നടക്കാന്‍ വേണ്ടി പറയുന്നത് അഹങ്കാരമായി തോന്നുന്നുണ്ടെങ്കില്‍ അത് എന്റെ സംസാരരീതിയുടെ പ്രശ്നമായിരിക്കും. കംഫേര്‍ട്ട് സോണില്‍നിന്ന് സിനിമ ചെയ്യാന്‍ എളുപ്പമാണ്. എന്നാല്‍ കംഫേര്‍ട്ട് സോണ്‍ വിട്ട് സിനിമകള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. കംഫേര്‍ട്ട് സോണില്‍നിന്ന് സിനിമ ചെയ്യുന്പോൾ എളുപ്പമാണ്. അതാവുമ്പോള്‍ അറിയാവുന്ന ഇമോഷന്‍സ് ആയിരിക്കും നമ്മള് കണ്‍വേ ചെയ്യുന്നത്. ഇനി ആ കംഫേര്‍ട്ട് സോണ്‍ വിട്ട് സിനിമകള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അത് തന്നെയായിരിക്കും ഏറ്റവും വലിയ ചാലഞ്ചുമെന്ന് ഷെയ്ന് നിഗം
Read Moreഞാന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ കാരണമാണ് എന്നെ കാണാന്‍ ഭംഗി തോന്നുന്നത്; ബിക്കിനി ധരിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് സോനം കപൂർ
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു സോനം കപൂര്‍. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഒരിടവേള എടുത്തിരിക്കുകയാണ് താരസുന്ദരി. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ നടിയാണ് സോനം. സൂപ്പര്‍ താരം അനില്‍ കപൂറിന്റെ മകളായ സോനം സാവരിയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ സോനം കപൂറിന് സാധിച്ചു. അഭിനയത്തിനു പുറമെ ഫാഷന്‍ ചോയ്സിന്റെ പേരിലും ഏറെ പ്രശംസിക്കപ്പെടുന്ന താരമാണ് സോനം കപൂര്‍. അതുപോലെ തന്നെ സോനം തന്റെ നിലപാടുകളിലൂടേയും കൈയടി നേടാറുണ്ട്. തനിക്ക് പറയാനുള്ള അഭിപ്രായം പറയാന്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് സോനം കപൂര്‍. ഇതിന്റെ പേരില്‍ പലപ്പോഴും വിവാദങ്ങളിലും ചെന്നു ചാടിയിട്ടുണ്ട് സോനം കപൂര്‍. ബോഡി ഷെയ്മിംഗിനെതിരേയും മറ്റ് സാമൂഹിക വിഷയങ്ങളെക്കുറിച്ചുമെല്ലാം സോനം കപൂര്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. ബിക്കിനി ധരിക്കുന്നതിനെക്കുറിച്ച് സോനം ഒരിക്കല്‍ പറഞ്ഞതു വലിയ വാര്‍ത്തയായിരുന്നു. അതിപ്പോള്‍…
Read Moreഭക്ഷണം ഇന്നത്തോടെ തീരും, ഭയാനകമായ അവസ്ഥയാണിവിടെ; ആറ് ദിവസമായി സുറുമിയും കൂട്ടുകാരും ബങ്കറിൽ തന്നെ
സീമ മോഹന്‍ലാല്‍കൊച്ചി: “ഇന്ന് വൈകുന്നേരം വരെ കഴിക്കാനുള്ള ബിസ്കറ്റും വെള്ളവും മാത്രമേ ഞങ്ങളുടെ കൈവശമുള്ളൂ. ഹോസ്റ്റല്‍ അടുത്താണെങ്കിലും പുറത്തിറങ്ങാന്‍ പറ്റുന്നില്ല. ഞങ്ങള്‍ കഴിയുന്ന ബങ്കറിനു പുറത്ത് ബോംബും മിസൈലുകളും വീഴുന്ന ശബ്ദം കേള്‍ക്കാം. പ്രദേശത്ത് റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഒരു സൈറണ്‍ മുഴങ്ങുകയുണ്ടായി. മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് വയ്ക്കാനാണ് യുക്രെയ്ന് സൈന്യത്തിന്റെ നിര്‍ദേശം. ലൊക്കേഷന്‍ പുറത്തു പോകാതിരിക്കാനാണിത്. ഫോട്ടോകളും വീഡിയോകളും എടുക്കരുത്. വീട്ടുകാരുമായി ബന്ധപ്പെടാന്‍ മാത്രം ഫോണ്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് യുക്രെയ്ന് സൈന്യം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഭയാനകമായ അവസ്ഥയാണിവിടെ’- ഖാര്‍കീവിലെ അണ്ടര്‍ മെട്രോ പെരിമോഹ സ്റ്റേഷനിലെ ബങ്കറിനുള്ളിലിരുന്ന് ദുരിതം വിവരിക്കുകയാണ് എറണാകുളം പള്ളുരുത്തി സ്വദേശിനിയായ വി.എന്‍. സുറുമി. പള്ളുരുത്തി കളത്തിപ്പറമ്പില്‍ നസീര്‍-സ്മിത ദമ്പതികളുടെ ഏക മകളായ സുറുമി 2021 ഡിസംബറിലാണ് യുക്രെയ്നില്‍ മെഡിസിന് പഠിക്കാനായി ചേര്‍ന്നത്. ഖാര്‍ക്കീവ് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ എംബിബിഎസ്…
Read Moreഎട്ടിന്റെ പണിക്ക് പത്തിന്റെ പണിക്കൂലി..! അനാവശ്യമായി പോലീസിനെ വിളിച്ചു ശല്യപ്പെടുത്തൽ; യുവാവിന് കോടതി നൽകിയ പിഴ കണ്ടോ
ഫുജൈറ: അനാവശ്യമായി പോലീസിനെ 15 തവണ വിളിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തയാൾക്ക് 50,000 ദിർഹം (ഏകദേശം പത്ത് ലക്ഷം രൂപ) പിഴ. മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ഫുജൈറയിലെ കോടതിയാണ് പിഴ വിധിച്ചത്. ഫുജൈറ അൽ മദീന പൊലീസ് സ്റ്റേഷനിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ വച്ചിരിക്കുന്ന തന്റെ വീട്ടുസാധനങ്ങൾ എടുക്കാൻ പോലീസ് പട്രോളിംഗ് വേണ മെന്ന് ആവശ്യപ്പട്ടാണ് യുവാവ് പോലീസിനെ വിളിച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പോലീസുകാരൻ ഇയാളെ അറിയിച്ചെങ്കിലും തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു. ഓരോ കോളിലും ഇയാൾ മോശമായാണ് പൊലീസിനോട് സംസാരിച്ചത്. ഇതേതുടർന്ന് ഇയാളെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇയാൾ പറഞ്ഞ പരി ചയക്കാരന്റെ വീട്ടിൽ അന്വേഷിച്ചെങ്കിലും തന്റെ വീട്ടിൽ അങ്ങിനെയൊരു സാധനം ഇല്ലെന്നായിരുന്നു മറുപടി. ആൽക്കഹോൾ പരിശോധന ഫലം നെഗറ്റീവായി രുന്നെങ്കിലും ഉയർന്ന രക്തസമ്മർദമുണ്ടെന്ന് കണ്ടെത്തി. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 50,000…
Read Moreഒരു ജലദോഷം പറ്റിച്ച പണി ! കോമയില്‍ കിടന്നത് 16 ദിവസം; നഷ്ടമായത് 20 വര്‍ഷത്തെ ഓര്‍മയെന്ന് യുവതി …
ഏറ്റവും സാധാരണമായ അസുഖമായാണ് ജലദോഷത്തെ കണക്കാക്കുന്നത്. എന്നാല്‍ കോവിഡ് എത്തിയതോടെ ജലദോഷത്തെ ആളുകള്‍ ഗൗരവമായി കാണാന്‍ തുടങ്ങി. അമ്പരപ്പിയ്ക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ യുകെയിലെ എസ്സെക്സില്‍ നിന്ന് പുറത്ത് വരുന്നത്. ജലദോഷം പിടിപെട്ടതിനെ തുടര്‍ന്ന് 20 വര്‍ഷത്തെ ഓര്മ നഷ്ടമായിരിയ്ക്കുകയാണ് ക്ലെയര്‍ മുഫറ്റ് റീസ് എന്ന യുവതിയ്ക്ക്. തലച്ചോറിനെ ബാധിക്കുന്ന എന്‍കഫലൈറ്റസ് എന്ന അവസ്ഥയാണ് ക്ലെയറിന് ഉണ്ടായത്. ദീര്‍ഘകാലം നീണ്ടു നില്ക്കുന്ന അലര്‍ജിയിലൂടെയാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത്. തലച്ചോറിലുണ്ടായ അണുബാധ ഓര്മ നഷ്ടമാക്കുകയായിരുന്നു. ലോക എന്‍കഫലൈറ്റസ് ദിനത്തില്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ ക്ലെയറും കുടുംബവും പങ്കെടുത്തിരുന്നു. രണ്ട് ആണ്മക്കള്ക്കും ഭര്‍ത്താവ് സ്കോട്ടിനും ഒപ്പം എസെക്സിലാണ് ക്ലെയര്‍ താമസിക്കുന്നത്. ഈ പരിപാടിയിലാണ് ഇവര്‍ തങ്ങള്‍ക്ക് സംഭവിച്ച അവസ്ഥകളെ കുറിച്ച് തുറന്നു പറഞ്ഞത്. 2021ലെ ഒരു രാത്രി ഉറങ്ങുന്നതിനു മുന്‍പ് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. സാധാരണ ജലദോഷമാണെന്നു കരുതി…
Read Moreഎന്റെ സ്വകാര്യത നഷ്ടപ്പെട്ടു,എന്റെ കുടുംബം ശിഥിലമായി, എങ്കിലും എല്ലാ ദിവസവും ഞാൻ എഴുന്നേറ്റു; ജയിക്കാനുള്ള ഭാഗത്തേക്ക് ഞാൻ നോക്കി; സാമന്തയുടെ കുറിപ്പ് വൈറലാകുന്നു
പ്രണയവും വിവാഹവും വിവാഹമോചനവും ഒക്കെയായി എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് തെന്നിന്ത്യൻ താരറാണി സാമന്ത. വിവാഹമോഡനത്തിനു ശേഷവും സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ് സാമന്ത റൂത്ത്. വിവാഹമോചനത്തിൽ നിന്നു കരകയറാൻ യാത്രകളും സിനിമാ ചിത്രീകരണങ്ങളുമെല്ലാമായി തിരക്കിലാണ് താരം. സമൂഹത്തെ ഉദ്ബോധിപ്പിക്കുന്ന തരത്തിലടക്കമുള്ള മഹാന്മാരുടെ വാക്കുകളും മറ്റും സോഷ്യൽമീഡിയയിൽ സാമന്ത ഇടയ്ക്കിടെ പങ്കുവക്കാറുമുണ്ട്. അത്തരത്തിൽ സാമന്ത കഴിഞ്ഞ ദിവസം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.സിനിമ, ടെലിവിഷൻ, സംഗീത രംഗങ്ങളിൽ തിളങ്ങുന്ന അമേരിക്കൻ നടനും നിർമാതാവും റാപ്പറും ഗാന രചയിതാവുമെല്ലാമായ വില്ലാർഡ് കാരോൾ വിൽ സ്മിത്ത് എന്ന വിൽ സ്മിത്തിന്റെ പുസ്തകത്തിൽ നിന്നുള്ള ചില വരികളാണ് സാമന്ത ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. സാമന്തയുടെ ഇപ്പോഴത്തെ ജീവിതത്തോട് ഏറെ സാമ്യം തോന്നുന്ന തരത്തിലുള്ള വാക്കുകളാണ് വിൽ സ്മിത്തിന്റെ പുസ്തകത്തിൽ നിന്നെടുത്ത് സാമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. മനോഹരവും ആകർഷകവുമാണ് വിൽ സ്മിത്തിന്റെ വിൽ എന്ന…
Read More10 വര്‍ഷം കഴിഞ്ഞെങ്കിലും ആ വാര്‍ത്ത ഇപ്പോഴും വരും ! പ്രണയം പരസ്യപ്പെടുത്താന്‍ സമയമായില്ലെന്ന് രചന നാരായണ്‍കുട്ടി…
മലയാളത്തിന്റെ മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേ സമയം നിറഞ്ഞു നില്ക്കുന്ന താരമാണ് രചന നാരായണന് കുട്ടി. തീര്‍ത്ഥാടനം എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ഇവര്‍ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരിപാടിയിലൂടെ താരം മലയാളികളുടെ മനസ്സില്‍ ഇടം നേടുകയായിരുന്നു. പിന്നീട് നിരവധി ടെലിവിഷന്‍ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടു. ജയറാം നായകനായ ലക്കിസ്റ്റാറില്‍ നായികയായതോടെ സിനമയിലും താരത്തിന്റെ ഭാഗ്യം തെളിയുകയായിരുന്നു. പിന്നീടിങ്ങോട്ട് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത രചന നാരായണന് കുട്ടി അഭിനയത്തിന് പുറമേ മികച്ച ഒരു നര്‍ത്തകി കൂടിയാണ.് സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ താരമാണ് രചന തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. തന്റെ നിലപാടുകള്‍…
Read More