ദുൽഖർ സൽമാൻ, അദിതി റാവു, കാജൽ അഗർവാൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഹേയ് സിനാമിക എന്ന സിനിമ റിലീസിനൊരുങ്ങുമ്പോൾ മലയാള സിനിമാരംഗം രസകരമായ മറ്റൊരു ചർച്ചയിലാണ്. ചിത്രത്തിലെ നായികമാരിലൊരാളായ അദിതി റാവു ഹൈദരിയെക്കുറിച്ചാണ് കൗതുകമുണർത്തുന്ന ചർച്ച.മമ്മൂട്ടിയുടെ നായികയായി 2006-ലാണ് അദിതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 16 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയുടെ മകൻ ദുൽഖറിന്റെയും നായികയാവുകയാണ് അദിതി. അങ്ങനെയെങ്കിൽ അദിതിയുടെ പ്രായമെത്രയായിരിക്കും എന്നാണ് ആരാധകരുടെ അന്വേഷണം. പ്രജാപതിക്കു മുമ്പ് ശൃംഗാരം എന്നൊരു തമിഴ് സിനിമ ചെയ്തിരുന്നെങ്കിലും അതു തിയറ്ററിൽ റിലീസ് ചെയ്തത് 2007ലായിരുന്നു. മനോജ് കെ.ജയനായിരുന്നു ശൃംഗാരത്തിൽ അദിതിയുടെ നായകൻ. മൂന്നു ദേശീയ പുരസ്കാരങ്ങളടക്കം നേടിയ ആ ചിത്രത്തിലെ അഭിനയമാണ് അദിതിയെ മലയാളത്തിലേക്ക് എത്തിച്ചത്.പിന്നീട്, ബോളിവുഡിലും അദിതി സാന്നിധ്യമറിയിച്ചു. ആദ്യ ചിത്രമായ ശൃംഗാരത്തിൽ പ്രത്യക്ഷപ്പെടുന്ന രൂപത്തിൽനിന്ന് കാര്യമായ മാറ്റങ്ങളൊന്നും ഇത്രയും വർഷത്തിൽ അദിതിക്ക് സംഭവിച്ചിട്ടില്ല. അത്തരമൊരു പശ്ചാത്തലത്തിലാണ്…
Read MoreCategory: Today’S Special
രാഗചന്ദ്രികയിൽ അലിഞ്ഞ്… മലയാളത്തിന്റെ ഭാവഗായകന് ഇന്ന് 78-ാം പിറന്നാൾ; സിനിമാ പിന്നണി ഗാനരംഗത്ത് 57 വർഷം….
എസ്. മഞ്ജുളാദേവിതിരുവനന്തപുരം: സംഗീതത്തെ സിനിമയെ സൗഹൃദങ്ങളെ വാനോളം സ്നേഹിക്കുന്ന മലയാളത്തിന്റെ ഭാവഗായകൻ പി.ജയചന്ദ്രന് ഇന്ന് 78-ാം പിറന്നാൾ. പാട്ടുകളെ കുറിച്ച്, മലയാളത്തിലെ, ഹിന്ദിയിലെ, തമിഴിലെ അനുഗൃഹീത ഗായകരെ കുറിച്ച് എത്ര പറഞ്ഞാലും പറഞ്ഞാലും മതിയാകില്ല പി. ജയചന്ദ്രന്. ഓരോരോ ഗായകരുടെ സവിശേഷതകൾ പറയും, പാട്ടുകൾ പാടി പാടി സ്വയം മറക്കും. റാഫി സാബ്, മന്നാഡേ, കിഷോർകുമാർ, പി.ബി. ശ്രീനിവാസ്, പി. സുശീല, എസ്. ജാനകി അങ്ങനെ നീളും പേരുകൾ… ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന സുഹൃത്തുക്കളുമായി ചേർന്നാൽ രാത്രി വളരെ വൈകിയും പാട്ടുതന്നെ. ഇതിനിടയിൽ ഗാനഗന്ധർവൻ യേശുദാസിന്റെ പഴയ പാട്ടുകൾ അതേ ഭാവത്തിൽ പാടും. പാട്ടുകൊണ്ട് മാത്രം ജയചന്ദ്ര നിമിഷങ്ങൾ അവസാനിക്കുന്നില്ല. സിനിമയെ കുറിച്ച് പറയും. സിനിമയിലെ തമാശ രംഗങ്ങൾ പങ്കുവയ്ക്കും. ചിലനേരം കുതിരവട്ടം പപ്പുവിന്റെ നർമ സംഭാഷണം അനുകരിക്കും. ചില സമയത്താകട്ടെ സോമന്റെ ഗൗരവമേറിയ സംഭാഷണങ്ങൾ അനുകരിക്കും.…
Read Moreയുദ്ധഭൂമിയില്‍ സൈറയെ തനിച്ചാക്കാതെ ഒപ്പം കൂട്ടി ആര്യ ! ഇരുവരും നാട്ടിലെത്തി…
വീര്‍പ്പുമുട്ടിക്കഴിഞ്ഞ നാളുകള്‍ക്കു ശേഷം നാട്ടിലേക്ക് തിരിച്ച ആര്യയുടെ കൂടെ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. ജീവന്റെ ജീവനായ വളര്‍ത്തുനായ സൈറ. ഇടുക്കി സ്വദേശിയായ ഇരുപതുകാരി ആര്യ ആല്ഡ്രിന് സൈറയ്ക്കൊപ്പമാണ്, യുക്രൈനിലെ യുദ്ധഭൂമിയില്‍നിന്നു മടങ്ങിയെത്തിയത്. ബുക്കാറസ്റ്റില്‍നിന്നു ഇന്നലെ രാത്രി വിമാനം കയറിയ ആര്യ പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. ഇന്ന് വൈകിട്ടോടെ ആര്യയും സൈറയും കേരളത്തിലെത്തും. യുദ്ധഭൂമിയില്‍ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ തന്റെ പ്രിയപ്പെട്ട സൈബീരിയന്‍ ഹസ്കി നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. സൈറയില്ലാതെ താന്‍ മടങ്ങില്ലെന്ന ദൃഢ നിശ്ചയത്തിലായിരുന്നു ആര്യ. ദേവികുളം ലാക്കാട് സ്വദേശികളായ ആല്ഡ്രിന്-കൊച്ചുറാണി ദമ്പതിമാരുടെ മകള്‍ ആര്യ, കീവിലെ വെനീസിയ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. കീവില്‍ യുദ്ധം രൂക്ഷമായതോടെ സൈറയുമായി ബങ്കറിലെത്തി. അടുത്ത ദിവസം ആര്യ, ബങ്കറിന്റെ സുരക്ഷിതത്വത്തില്‍നിന്ന് വീണ്ടും യുദ്ധഭൂമിയിലേക്ക് ഇറങ്ങി. സൈറയ്ക്കുള്ള യാത്രാരേഖകള്‍ സംഘടിപ്പിച്ചു. നാട്ടിലേക്ക് പോകാനുള്ള വഴി തുറന്നപ്പോള്‍ തന്നോടൊപ്പം…
Read Moreഭീഷ്മപര്‍വവുമായി മമ്മൂട്ടി, തമിഴ് ചിത്രവുമായി ദുല്‍ഖര്‍; അച്ഛനും മകനും ‘നിറയുന്നത് ’ കേരളത്തിലെ 450 തിയറ്ററുകളില്‍
കോഴിക്കോട്: തിയറ്ററുകള്‍ ഉണര്‍ത്തി മമ്മൂട്ടിയുടെ ‘ഭീഷ്മപര്‍വം’ റിലീസ് ചെയ്തു. ഫാന്‍സ് ഷോകളെ പ്രോത്സാഹിപ്പിക്കേണ്ടെന്ന് തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നുവെങ്കിലും രാവിലെ 8.30നുള്ള ആദ്യ ഷോകള്‍ ഫാന്‍സുകാര്‍ കയ്യടക്കി. സംസ്ഥാനത്തുടനീളം 350-ഓളം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. ആറാട്ടിനുശേഷം തിയറ്ററുകളില്‍ എത്തുന്ന സൂപ്പര്താരചിത്രമാണിത്. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. തിയറ്ററില്‍ ഫുള്‍ കപ്പാസിറ്റിക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയശേഷം എത്തുന്ന ആദ്യ സൂപ്പര്‍താരചിത്രം കൂടിയാണ് ഭീഷ്മപര്‍വം. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയായ സിബിഐ അഞ്ച് ദി ബ്രെയിന്‍ സിനിമയുടെ പരസ്യ സഹിതമാണ് ഫാന്‍സ് ഷോ ടിക്കറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. രാത്രികാലങ്ങളിലെ ഷോകളോട് തിയറ്ററുകള്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ശക്തമായ ഡീ ഗ്രേഡിംഗ് നടക്കുമെന്നതിനാലാണിത്. മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിനെതിരേ മനപൂര്‍വമുണ്ടായ ഡീ ഗ്രേഡിംഗിനെ തുടര്‍ന്നായിരുന്നു ഇത്. രാത്രി ഷോ സംഘടിപ്പിച്ചാല്‍ നേരം…
Read Moreപ്രണയബന്ധം തുടരണമെങ്കില്‍ ഒരു കോടി രൂപ നല്‍കണമെന്ന് കാമുകി ! യുവാവ് ആത്മഹത്യ ചെയ്തു…
ആവശ്യപ്പെട്ട പണം ലഭിക്കാതെ വന്നപ്പോള്‍ കാമുകി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിനെത്തുടര്ന്ന് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ നരോദ സ്വദേശിയായ ലഖന്‍ മഖിജയാണ് ആത്മഹത്യ ചെയ്തത്. കാനഡയിലേക്ക് കുടിയേറാനാണ് കാമുകി ഒരു കോടി ആവശ്യപ്പെട്ടത്. യുവാവിന്റെ അമ്മ പെണ്‍കുട്ടിക്കെതിരേ പോലീസില്‍ പരാതി നല്കി. എന്നാല്‍ പോലീസ് ഇതുവരെ കേസെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും തങ്ങള്‍ക്ക് നീതി ലഭ്യമാകുന്നില്ലെന്നും ലഖന്റെ ഇളയ സഹോദരന് സന്ദീപ് മഖിജ പറയുന്നു. പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് യുവതി പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയെന്നും അതില്‍ മനം നൊന്താണ് ലഖന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് യുവാവിന്റെ കുടുംബം പറയുന്നത്. വീട്ടിലെ സ്വീകരണമുറിയിലുള്ള ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു യുവാവ്. നരോദയിലെ അറിയപ്പെടുന്ന ബിസിനസ് കുടുംബമാണെങ്കിലും യുവതി ആവശ്യപ്പെട്ട വലിയ തുക നല്കാന് ലഖന്റെ കുടുംബത്തിന് കഴിഞ്ഞില്ല. മകനും കാമുകിയും തമ്മിലുള്ള വാട്ട്സ്ആപ്പ് സംഭാഷണങ്ങളും അമ്മ മഖിജ തെളിവായി നല്കി. ഫോണ്‍ തങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ വാട്സ്ആപ്പ് സംഭാഷണങ്ങള്‍…
Read Moreജീവിതകാലം മുഴുവന്‍ ജോമോള്‍ ഭാര്യയായി കൂടെയുണ്ടാവുന്നത് ഓര്‍ത്ത് പേടിച്ചിരുന്നു ! വെളിപ്പെടുത്തലുമായി വിനീത്…
ബാലതാരമായെത്തി മലയാള സിനിമയില്‍ നായികയായി ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ജോമോള്‍. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ട് ഒരുക്കിയ ഒരു വടക്കന്‍ വീരഗാഥ എന്ന ക്ലാസ്സിക് ഹിറ്റ് ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പം അവതരിപ്പിച്ചു കൊണ്ടായിരുന്നു ജോമോളുടെ സിനിമ അരങ്ങേറ്റം. വടക്കന്‍ വീരഗാഥയെ തുടര്‍ന്ന് അനഘ, മൈ ഡിയര്‍ മുത്തച്ഛന് എന്നീ ചിത്രങ്ങളിലും ബാലതാരമായി ജോമോള്‍ അഭിനയിച്ചു. പിന്നീട് ജയറാം നായകനായ സ്നേഹത്തിലൂടെയാണ് നായികാ വേഷങ്ങളിലേക്ക് താരം കാലെടുത്ത് വെയ്ക്കുന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം,ദീപസ്തംഭം മഹാശ്ചര്യം, മയില്‍പ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെ ആണ് ജോമോള്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. വിവാഹ ശേഷം സിനിമകളില്‍ സജീവം ആല്ലാതായെങ്കിലും ടെലിവിഷന്‍ സീരിയലുകളിലൂടെ നടി മിനിസ്ക്രീനില്‍ സജ്ജീവമാണ്. 2002 വിവാഹിതയായ ജോമോള്‍ പിന്നീട് സിനിമയില്‍ നിന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കുക…
Read Moreഭാര്യയെ നാലു തവണ വിവാഹം ചെയ്തു ! തന്റെ സ്വകാര്യ ജീവിതം തുറന്നു പറഞ്ഞ് നടന് വിനോദ് കോവൂര്‍…
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വിനോദ് കോവൂര്‍. മീഡിയ വണ്‍ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന എം80 മൂസ എന്ന പരമ്പരയിലൂടെയാണ് വിനോദ് കോവൂര്‍ ശ്രദ്ധിക്കപ്പെട്ടത്. അതിന് ശേഷം മിനിസ്ക്രീനിലും സിനിമയിലുമായി നിരവധി കഥാപാത്രങ്ങള്‍ക്ക് വിനോദ് കോവൂര്‍ ജീവന് നല്കി. ഇപ്പോഴിതാ തന്റെ കുടുംബ വിശേഷം പങ്കുവെക്കുകയാണ് താരം.മഴവില്‍ മനോരമയില്‍ ജഗദീഷ് അവതരിപ്പിയ്ക്കുന്ന പടം തരും പണം എന്ന ഗെയിം ഷോയില്‍ എത്തിയപ്പോഴാണ് വിനോദ് കോവൂര്‍ വിശേഷങ്ങള്‍ പങ്കുവച്ചത്. അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും അവരുടെ മക്കളും തന്റെ ഭാര്യയും അടങ്ങുന്നതാണ് തന്റെ കുടുംബം എന്ന് വിനോദ് പറയുന്നു. അച്ഛന് നേരത്തെ മരിച്ചിരുന്നു. അമ്മ ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് പോയത്. തനിക്കും ഭാര്യയ്ക്കും മക്കളില്ല. ഭാര്യയാണ് തന്റെ മകളെന്നും വിനോദ് കോവൂര്‍ പറയുന്നു. ഭാര്യയെ നാല് തവണ വിവാഹം കഴിച്ചതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണം…
Read Moreഇതെന്ത് പഞ്ചതന്ത്രം കഥയോ ! വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷതേടി പാമ്പിന്റെ പുറത്തു കയറി എലികളും തവളകളും;വീഡിയോ വൈറല്‍…
പാമ്പുകളുടെ മുഖ്യ ആഹാരം എലിയും തവളയുമാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ അതിവിചിത്രമായ ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഓസ്ട്രേലിയയിലെ ക്യൂന്സ്ലന്ഡില് നിന്നുള്ളതാണ് ദൃശ്യങ്ങള്‍. അടുത്തിടെ ക്യൂന്സ്ലന്ഡില് ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. വെള്ളക്കെട്ടില്‍ പാമ്പിന്റെ പുറത്തുകയറി എലികളും തവളകളും സഞ്ചരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മഴവെള്ള സംഭരണിയില്‍ അതിജീവനത്തിനായി ശ്രമിക്കുന്ന പാമ്പും എലികളും തവളകളും പരസ്പരം ആക്രമിക്കാതെ സഹകരണത്തോടെ മുന്നോട്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വടി ഉപയോഗിച്ച് പാമ്പ് ഉള്‍പ്പെടെ സംഭരണിയിലെ എല്ലാ ജീവജാലങ്ങളെയും രക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ കണ്ട നിരവധിപ്പേര്‍ ആശ്ചര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Read Moreലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത ! സോഷ്യല്‍ മീഡിയയില്‍ തരംഗമായ വീഡിയോയ്ക്കു പിന്നിലെ വസ്തുത ഇങ്ങനെ…
ലോകത്തെ ഏറ്റവും പ്രായമേറിയ വനിതയുടേതെന്ന പേരില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ടിക്ടോക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമത്തില്‍ വൈറലാകുകയാണ് ഒരു വീഡിയോ. വീഡിയോപ്രകാരം 399 വയസാണ് ഇവര്‍ക്ക് പറയുന്നത്. എന്നാല്‍ വൈറലായ വീഡിയോക്ക് പിന്നിലെ സത്യം പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. 399 പ്രായമുള്ള സ്ത്രീയല്ല വീഡിയോയിലുള്ളത്. ചില വീഡിയോകളില്‍ 169 വയസ്സുള്ള വയോധികന് എന്നു പറഞ്ഞും വീഡിയോ വൈറലായിരുന്നു. എന്നാല്‍ അതൊന്നുമല്ല സത്യം. വീഡിയോയിലുള്ളത് ഒരു ബുദ്ധ സന്യാസിയാണ്. ലുവാങ് ടാ എന്നു പേരുള്ള ഇദ്ദേഹത്തിന്റെ പ്രായം 109 വയസ്സാണ്. തായ്ലാന്റില് നിന്നുള്ള ലുവാങ് ടായുടെ വീഡിയോ പുറത്തുവിട്ടത് അദ്ദേഹത്തിന്റെ കൊച്ചുമകളാണ്. @auyary എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തന്റെ മുത്തച്ഛന്റെ വീഡിയോ പെണ്‍കുട്ടി പുറത്തുവിട്ടത്. മില്യണില്‍പരം കാഴ്ചക്കാരെയാണ് ലുവാങ് ടായുടെ വീഡിയോക്ക് ലഭിച്ചത്. എന്നാല്‍ വൈകാതെ വീഡിയോ പലരും അടിസ്ഥാന രഹിതമായ വാദങ്ങളോടെ പ്രചരിപ്പിക്കുകയായിരുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും…
Read Moreഎത്രയോ താരങ്ങളുടെ മക്കളെ കണ്ടിരിക്കുന്നു, ചിലവര് നന്നാവും, ചിലത് നന്നാവില്ല; മമ്മൂട്ടിയുടെ മക്കളെക്കുറിച്ച് കുഞ്ചൻ പറഞ്ഞ കാര്യങ്ങൾ കേട്ടോ!
നല്ല അടക്കവും ഒതുക്കവുമുള്ള ആളാണ് സുല്‍ഫത്ത്. അതുപോലെ തന്നെ മക്കളും. വളര്‍ത്ത് ഗുണം എന്ന് പറയുന്നത് ഇതാണ്. ദുല്‍ഖറാണെങ്കിലും മകള്‍ സുറുമി ആണെങ്കിലും അഹങ്കാരം കാണിക്കില്ല. റോഡിലൂടെ പോവുമ്പോള്‍ കുഞ്ചന്‍ അങ്കിള്‍ എന്ന് പറഞ്ഞൊരു ഉമ്മയും തന്നിട്ടാണ് അവള് പോവുകയുള്ളു. അത് വളര്‍ത്തിയതിന്റെ ഒരു ഗുണമാണ്. എത്രയോ താരങ്ങളുടെ മക്കളെ കണ്ടിരിക്കുന്നു. ചിലവര് നന്നാവും, ചിലത് നന്നാവില്ല. നമ്മുടെ മക്കള്‍ ആണെങ്കിലും ശരി, വളര്‍ത്തുന്നത് പോലെയെ ഇരിക്കൂ. മമ്മൂക്കയെ ആദ്യം കാണുന്ന വിജയവാഹിനി സ്റ്റുഡിയോയിലാണ്. എന്റെ കല്യാണം ഒക്കെ അടുത്ത് വരികയാണ്. അദ്ദേഹം ഒരു കാക്കി ഡ്രസ് ഒക്കെ ഇട്ട് മറ്റേതോ സിനിമയുടെ തിരക്കിലാണ്. അന്ന് അത്ര പരിചയമില്ല. ഒരു പതിനായിരം രൂപ പോലും എന്റെ കൈയില്‍ തികച്ച് എടുക്കാനില്ലായിരുന്നു. കല്യാണത്തിന് കാശും വേണം. കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു പതിനായിരം രൂപയുമായി വന്നു. ഞാന്‍ കാശ്…
Read More