മലയാളത്തിന്റെ മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേ സമയം നിറഞ്ഞു നില്ക്കുന്ന താരമാണ് രചന നാരായണന് കുട്ടി. തീര്‍ത്ഥാടനം എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ഇവര്‍ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരിപാടിയിലൂടെ താരം മലയാളികളുടെ മനസ്സില്‍ ഇടം നേടുകയായിരുന്നു. പിന്നീട് നിരവധി ടെലിവിഷന്‍ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടു. ജയറാം നായകനായ ലക്കിസ്റ്റാറില്‍ നായികയായതോടെ സിനമയിലും താരത്തിന്റെ ഭാഗ്യം തെളിയുകയായിരുന്നു. പിന്നീടിങ്ങോട്ട് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത രചന നാരായണന് കുട്ടി അഭിനയത്തിന് പുറമേ മികച്ച ഒരു നര്‍ത്തകി കൂടിയാണ.് സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ താരമാണ് രചന തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. തന്റെ നിലപാടുകള്‍…
Read MoreCategory: Today’S Special
മലയാള സിനിമയിലെ ‘രണ്ടര’ നടന്മാര് എന്നോട് അങ്ങനെ ചെയ്തിട്ടുണ്ട് ! തുറന്നു പറച്ചിലുമായി പാര്‍വതി തിരുവോത്ത്…
ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ മുന്‍നിര താരമായി മാറിയ നടിയാണ് പാര്‍വതി തിരുവോത്ത്. മികച്ച നടി എന്നതിലുപരി തന്റെ നിലപാടുകള്‍ ആര്‍ക്കു മുന്നിലും ശക്തമായി പാലിക്കുന്ന വ്യക്തി കൂടിയാണ് പാര്‍വതി. അതിനാല്‍ തന്നെ മലയാള സിനിമയിലെ ശക്തമായ സ്ത്രീശബ്ദവുമാണ് പാര്‍വതി. തന്റെതായ അഭിപ്രായങ്ങള്‍ സധൈര്യം ആരെയും പേടിക്കാതെ തുറന്നുപറയാന്‍ താരം ചങ്കൂറ്റം കാണിച്ചിട്ടുണ്ട് അതു കൊണ്ടുതന്നെ അമ്മ എന്ന സിനിമ താരം സംഘടനയില്‍ നിന്നും രാജി വെച്ച് പുറത്തു പോവുകയും ചെയ്തു. ഉയരേ, എന്ന് നിന്റെ മൊയ്തീന് തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം വളരെയധികം പ്രശംസനീയമായിരുന്നു. താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. നായകന്മാര് നായികമാരെ ഫ്ളര്‍ട്ട് ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് വളരെ വ്യക്തമായ മറുപടിയാണ് താരം നല്‍കുന്നത്. ഉണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി. ഇതു കേട്ടപ്പോള്‍ അഭിമുഖം ചെയ്യുന്ന ആള്…
Read Moreസാമ്പത്തിക ഉപരോധം റഷ്യയെ വലയ്ക്കുമോ ? റഷ്യന്‍ റൂബിളിന്റെ മൂല്യം 41% ഇടിഞ്ഞു…
യുക്രൈനു നേരെയുള്ള ആക്രമണം റഷ്യ തുടരുമ്പോള്‍ റഷ്യയുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം അവരെ ദോഷകരമായി ബാധിക്കുന്നുവെന്ന് വിവരങ്ങള്‍. റൂബിളിന്റെ മൂല്യം 41 ശതമാനമാണ് ഇടിഞ്ഞു താഴ്ന്നത്. അതേസമയം റഷ്യയുക്രെയ്ന്‍ ചര്‍ച്ചയ്ക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ബെലാറസ് അതിര്‍ത്തിയിലെത്തി. അടുത്ത 24മണിക്കൂര്‍ നിര്‍ണായകമെന്ന് യുക്രൈന് പ്രസിഡന്റ് സെലെന്‍സ്കി പറഞ്ഞു. യുക്രെയ്നില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യു.എന്‍ പൊതുസഭയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും. ഇതിനിടെ റഷ്യക്ക് സജീവപിന്തുണയുമായി ബെലാറസ് രംഗത്തെത്തി. ആണവായുധമുക്ത രാഷ്ട്ര പദവി നീക്കി ഭരണഘടനാഭേദഗതി പാസാക്കി. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറസില്‍ വിന്യസിക്കാനുള്ള തടസം നീങ്ങി. യുദ്ധത്തില്‍ ആണവായുധം ഉപയോഗിക്കുമെന്ന പുട്ടിന്റെ ഭീഷണിക്ക് പിന്നാലെയാണ് നടപടി.
Read Moreഅപൂര്‍വം രോഗം ബാധിച്ച് രണ്ടര വയസുകാരി ! ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാന്‍ വേണ്ടത് ആറു കോടി വിലയുള്ള മരുന്ന്…
സുമനസ്സുകളുടെ സഹായം തേടി രണ്ടര വയസ്സുകാരി. കണ്ണൂര്‍ തളിപ്പറമ്പ് പരിയാരം പഞ്ചായത്തിലെവായാട് സ്വദേശിയായ കോറോംകുടിയന്‍ ഷാജി, റോഷ്നി ദമ്പതികളുടെ ഇളയ മകള്‍ റോഷ്നിയ്ക്കാണ് ഗസ്പൈനല് മസ്കുലര്‍ അട്രോഫി(എസ്എംഎ) രോഗം ബാധിച്ചിരിക്കുന്നത്. രണ്ടു കാലുകള്‍ക്കും തളര്‍ച്ച ബാധിച്ച് നടക്കാന്‍ സാധിക്കാത്ത ഷാനിയുടെ സഞ്ചാരം അച്ഛനും അമ്മയും ചേര്‍ന്ന് തള്ളി നീക്കുന്ന ചക്ര കസേരയില്‍ തന്നെയാണ്. ഇവരുടെ മറ്റൊരു മകന് ഇഷാനും ഇതേ രോഗം തന്നെയാണ്. എന്നാല്‍ അമേരിക്കയിലെ ഒരു എന്‍ജിഒ സംഘടന വഴി ഇഷാന്റെ ചികിത്സ നടക്കുന്നുണ്ട്. എട്ടു മാസം പ്രായമായിട്ടും ഷാനിക്ക് സ്വാഭാവികമായുള്ള ചലനങ്ങള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇഷാനൊപ്പം പരിശോധന നടത്തിയപ്പോഴാണ് എസ്എംഎ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോള്‍ മുതല്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇരുവരും ചികിത്സയില്‍ തുടര്‍ന്ന് വരികയാണ്. ഇപ്പോള്‍ രണ്ടര വയസ്സായ ഷാനിക്ക് എത്രയും പെട്ടെന്ന് ആറു കോടി രൂപ വിലയുള്ള സോള്‍ജന്‍സ്മ തെറാപ്പി ചികിത്സ…
Read Moreവരന് മാനസിക പ്രശ്നം ആരോപിച്ച് വിവാഹവേദിയില്‍ നിന്ന് വധു ഇറങ്ങിപ്പോയി! പിന്നീട് സംഭവിച്ചത്…
വരന് മാനസികരോഗിയാണെന്ന് ആരോപിച്ച് വിവാഹവേദിയില്‍ നിന്നും വധുവിന്റെ ഇറങ്ങിപ്പോക്ക്.വിവാഹ ചടങ്ങിനിടെയാണ് വിവാഹത്തില്‍ നിന്ന് വധു പിന്മാറിയത്. മധ്യപ്രദേശിലെ റെവ ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ വരന് മാനസിക പ്രശ്നമുണ്ടെന്ന് വ്യക്തമാക്കി വരനെ വിവാഹം കഴിക്കാന്‍ വധു വിസമ്മതിക്കുകയായിരുന്നു. വധുവിന്റെ കുടുംബാംഗങ്ങള്‍ വരനെ ബന്ദിയാക്കി മര്‍ദ്ദിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. വരന് ഒരു കുതിരപ്പുറത്ത് കുടുംബാംഗങ്ങളുമായി വിവാഹ പന്തലിലേക്ക് വരുന്ന ചടങ്ങിനിടെയാണ് വരന്റെ പെരുമാറ്റത്തെച്ചൊല്ലി തര്‍ക്കം ഉണ്ടാവുകയും പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തത്. സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. അതില്‍ വരന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്നത് കാണാം. വധുവിന്റെ കുടുംബം വരനെയും കൂട്ടരെയും ബന്ദികളാക്കുകയും തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് വരനും ബന്ധുക്കളും ആരോപിച്ചു.
Read Moreവരന് കഷണ്ടിയുണ്ടെന്നറിഞ്ഞത് വിവാഹവേദിയില്‍ വെച്ച് ! വിവാഹവേദിയില്‍ ബോധംകെട്ടു വീണ് വധു…
വരന് കഷണ്ടിക്കാരനാണെന്ന് വിവാഹവേദിയില്‍ വെച്ച് തിരിച്ചറിഞ്ഞ വധു ബോധം കെട്ടുവീണു. വരണമാല്യം അണിയിക്കുന്നതിനു അല്പം മുമ്പ് മാത്രമാണ് വരന് വിഗ് വച്ചിരിക്കുകയാണെന്ന് വധു മനസ്സിലാക്കിയത്. ഇതോടെ വധു മയങ്ങി വീഴുകയായിരുന്നു. കൂടാതെ വിവാഹത്തില്‍നിന്നു പിന്മാറുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ ഫെബ്രുവരി 23ന് ആയിരുന്നു സംഭവം. വരന് തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നതു കണ്ടപ്പോഴാണ് വധുവിന് സംശയം തോന്നിയത്.തുടര്‍ന്ന്, വരന് കഷണ്ടിയാണെന്നും വിഗ് താഴെ വീഴാതിരിക്കാനാണ് തലപ്പാവ് ശരിയാക്കുന്നതെന്നും ഒരാള്‍ വധുവിനോടു പറഞ്ഞു. ഇതുകേട്ടതോടെ കുഴഞ്ഞു വീഴുകയായിരുന്നു. ബോധം വന്നപ്പോള്‍ വീട്ടുകാര്‍ ആശ്വസിപ്പിക്കുകയും വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ തയാറല്ല എന്ന് പെണ്‍കുട്ടി ഉറപ്പിച്ച് പറഞ്ഞു. ഇതോടെ വരനും സംഘവും മടങ്ങിപ്പോയെന്ന് വാര്‍ത്ത. ആയുഷ്മാന്‍ ഖുറാന മുഖ്യ വേഷത്തിലെത്തിയ ‘ബാല’ എന്ന സിനിമയില്‍ ഇതേ സാഹചര്യം ആവിഷ്കരിച്ചിട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നടി യാമി ഗൗതമായിരുന്നു ആയുഷ്മാന്റെ ഭാര്യയുടെ…
Read Moreപ്രസവത്തില്‍ കുഞ്ഞ് മരിച്ചു ! മുലപ്പാല്‍ മറ്റ് കുട്ടികള്‍ക്കു നല്കി യുവതി; അഭിനന്ദിച്ച് ആളുകള്‍…
പ്രസവത്തോടെ സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മമാര്‍ക്ക് ഒരു പുതിയ മാതൃകയാകുകയാണ് സാറ ലാംപ്ലി എന്ന യുവതി. പ്രസവത്തില്‍ കുഞ്ഞ് മരിച്ചതോടെ മറ്റു കുഞ്ഞുങ്ങള്‍ക്ക് തന്റെ മുലപ്പാല്‍ ദാനം ചെയ്താണ് ഈ 34കാരി ഏവര്‍ക്കും മാതൃകയായത്. ഗര്‍ഭത്തിന്റെ 38 -ാം ആഴ്ചയില്‍ അവള്‍ക്ക് കനത്ത രക്തസ്രാവം ആരംഭിച്ചു. പ്ലാസന്റല്‍ അബ്രാപ്ഷന്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവളുടെ നില ഗുരുതരമായി. പ്രസവത്തിന് മുന്‍പ് പ്ലാസന്റ ഗര്‍ഭപാത്രത്തില്‍ നിന്ന് വിട്ടു പോകുന്ന അവസ്ഥയാണ് ഇത്. ഇതോടെ അവള് മരിച്ചു പോകുമെന്ന് വരെ ഡോക്ടര്‍മാര്‍ കരുതി. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അവള് ജീവിതത്തിലേയ്ക്ക് തിരികെ വന്നു. എന്നാല്‍, കുഞ്ഞിനെ അവള്‍ക്ക് നഷ്ടമായി. ഗര്‍ഭപാത്രത്തിലെ കുഞ്ഞിന്റെ സ്ഥാനം സാറയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ രക്തം കട്ടപിടിക്കുന്നത് തടഞ്ഞു. ഇതുമൂലമാണ് സാറയുടെ ജീവന് രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ക്ക് പറഞ്ഞു. തന്റെ അമ്മയുടെ ജീവന് രക്ഷിച്ച ആ കുഞ്ഞിനെ…
Read Moreഅച്ഛൻ പകർന്ന വിജയപാഠം! പട്ടിണിയോടു പടവെട്ടി പോലീസ് സബ് ഇൻസ്പെക്ടറായ ആദിവാസി വനിതയുടെ വിജയകഥ
പട്ടിണിയോടു പടവെട്ടി പോലീസ് സബ് ഇൻസ്പെക്ടറായ ആദിവാസി വനിതയുടെ വിജയകഥയാണിത്. തൃശൂർ എലിക്കോട് ആദിവാസി കോളനിയിലെ ഉൗരുമൂപ്പൻ ഉണ്ണിച്ചെക്കന്റെ മകൾ ഇ.യു. സൗമ്യ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ അടുത്തയിടെ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റു. അവഗണനയുടെയും ഇല്ലായ്മയുടെയും ഇന്നലെകളിൽ സൗമ്യയ്ക്ക് കരുത്തും കരുതലും പകർന്നത് അച്ഛൻ ഉണ്ണിച്ചെക്കനായിരുന്നു. മകളെ പോലീസ് യൂണിഫോണിൽ കാണാൻ ഏറെ കൊതിച്ചിരുന്ന ഉണ്ണിച്ചെക്കനെ കാട്ടാന ചവുട്ടിക്കൊന്നു. അച്ഛന്റെ അതിദാരുണവേർപാടിൽ കണ്ണീർപൊഴിച്ചാണ് സൗമ്യ പോലീസ് സേനയിൽ ചുമതലയേറ്റത്. പോലീസ് യൂണിഫോമിൽ ഞാൻ സബ് ഇൻസ്പെക്ടറായി വരുന്നതുകാണാൻ ആറ്റുനോറ്റിരുന്ന അച്ഛൻ. പാസിംഗ് ഒൗട്ട് പരേഡിൽ എന്റെ ഹൃദയം ഓർമകളിൽ വിതുന്പുകയായിരുന്നു. അച്ഛനെ കാട്ടാന കുത്തിക്കൊന്നപ്പോൾ ഉയർന്ന ദൈന്യമാർന്ന നിലവിളി. വെള്ളവിരിപ്പിനുള്ളിൽ ഉറങ്ങുംപോലെ കണ്ണുകളടച്ചുള്ള അന്ത്യനിദ്ര. തൃശൂർ എലിക്കോട് ആദിവാസി കോളനിയിലെ ഉൗരുമൂപ്പൻ ഉണ്ണിച്ചെക്കന്റെ മകൾ ഇ.യു. സൗമ്യ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ ഈയിടെ സബ്…
Read Moreഅറ്റകൈ! പാലത്തിലൂടെ റഷ്യൻ ടാങ്കറുകൾ പ്രവേശിക്കുന്നതു തടണം; ജീവൻ വെടിഞ്ഞും ശത്രുവിനെ തടഞ്ഞ വീരനായകൻ
കീവ്: റഷ്യൻ സേനയെ തടയാനായി സ്വയം തീകൊളുത്തി മരണത്തെ പുൽകിയ പട്ടാളക്കാരൻ യുക്രെയ്ൻ ചെറുത്തുനിൽപ്പിന്റെ പ്രതീകമാകുന്നു. രാജ്യത്തിന്റെ തെക്കൻ മേഖലയായ ഖേർസണിലേക്ക് റഷ്യൻ ടാങ്കറുകൾ നീങ്ങിയപ്പോഴാണ് വിതാലി സ്കാകുൻ വൊളോഡിമിറോവിച്ച് എന്ന സൈനികൻ അറ്റകൈ പ്രയോഗിച്ചത്. പാലത്തിലൂടെ റഷ്യൻ ടാങ്കറുകൾ പ്രവേശിക്കുന്നതു തടയാൻ സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു വൊളോഡിമിറോവിച്ച്. ക്രിമിയയെയും യുക്രെയ്നെയും ബന്ധിപ്പിക്കുന്ന ഹെനിഷെസ്കിൻ പാലം തകർന്നതോടെ റഷ്യൻ പ്രയാണം മന്ദഗതിയിലായി. വൊളോഡിമിറോവിച്ചിനെ വീരപുരുഷനായാണ് യുക്രെയ് ൻ സേന ഇപ്പോൾ വിശേഷിപ്പിക്കുന്നത്. സൈന്യത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വൊളോഡിമിറോവിച്ചിന്റെ ജീവത്യാഗം ലോകം അറിഞ്ഞത്. യുക്രെയ്ൻ സേനയുടെ മറൈൻ ബറ്റാലിയനിൽ എൻജിനിയറായിരുന്നു ഇദ്ദേഹം.
Read Moreമരണത്തിന് തൊട്ടുമുമ്പ് ജീവിതം മുഴുവന്‍ ഒറ്റ നിമിഷത്തില്‍ മിന്നിമറയും ! പുതിയ കണ്ടെത്തല്‍ വെളിച്ചം വീശുന്നത്…
മരണവും മരണാനന്തര ജീവിതവും മനുഷ്യന് എന്നും കൗതുകമുണര്‍ത്തുന്ന കാര്യമാണ്. മരണസമയത്ത് മനുഷ്യരില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്ത് എന്നതിനെപ്പറ്റി പല പഠനറിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ടെങ്കിലും അവയുടെ വിശ്വസനീയത ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മരണം എന്നാലെന്താണെന്നും മരണത്തിന് ശേഷം എന്തെന്നുമുള്ള ഉത്തരത്തിലേക്ക് നാം എത്തിക്കൊണ്ടിരിക്കുന്നു എന്ന സൂചന തരുന്ന ചില കണ്ടുപിടിത്തങ്ങളും ശാസ്ത്രം നടത്തിയിട്ടുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് പുതുതായി എത്തിയിരിക്കുന്നത്. മരണസമയത്ത് മസ്തിഷ്കത്തിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ രേഖപ്പെടുത്തിയ ഒരു പഠനത്തില്‍ മരണസമയത്ത് നമ്മുടെ ജീവിതത്തില്‍ അതുവരെ നടന്ന പ്രധാന സംഭവങ്ങളെല്ലാം മനസ്സില്‍ മിന്നിമറയുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. 87 വയസ്സുള്ളയാളില്‍ നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടുപിടിത്തം. അപസ്മാരം ബാധിച്ച ഇദ്ദേഹത്തിന്റെ തലച്ചോറിനെ ഇലക്ട്രോ എന്‍സെഫലോഗ്രാഫി ഉപയോഗിച്ച് ചികിത്സിക്കാന്‍ ശ്രമിക്കുകയായിരുന്നു ഡോക്ടര്‍മാര്‍. എന്നാല്‍ ഈ റെക്കോര്‍ഡിംഗുകള്‍ക്കിടയില്‍ പ്രതീക്ഷിക്കാതെ രോഗി ഹൃദയാഘാതം വന്ന് മരണപ്പെട്ടു. ഇതോടെ മരണത്തിന് മുമ്പായി അദ്ദേഹം കടന്നുപോയ നിമിഷങ്ങളെ രേഖപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു.…
Read More