ബംഗളുരു നഗരത്തിലെ ശ്വാസം മുട്ടിക്കുന്ന ട്രാഫിക്കിനെ തന്റെ ആരോഗ്യവുമായി ബന്ധപ്പെടുത്തി യുവാവ് സമൂഹമാധ്യമമായ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത അഭിപ്രായമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗതാഗത കുരുക്കിനെ ശപിക്കുന്നതിനു പകരം, അത് തനിക്ക് ആരോഗ്യകരമായ ജീവിതം പകര്‍ന്നുവെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ജനപ്രീതി കിട്ടാനിടയില്ലാത്ത ഒരു അഭിപ്രായം പറയാമെന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. “വൈറ്റ് ഫീല്‍ഡ് മുതല്‍ കോറമംഗള വരെ എല്ലാദിവസവും വാഹനത്തില്‍ യാത്ര ചെയ്തിരുന്ന എനിക്ക് മണിക്കൂറുകള്‍ പാഴാകുമായിരുന്നു. നിരന്തരം സമ്മര്‍ദം അനുഭവിച്ചിരുന്നു. ഓഫീസ് ഡെസ്കില്‍ വച്ചുതന്നെ ആഹാരം കഴിക്കുകയും വ്യായാമം ഒഴിവാക്കേണ്ടി വരികയും ചെയ്തിരുന്നു. ഇപ്പോള്‍ ഞാന്‍ ആഴ്ചയില്‍ മൂന്ന് ദിവസം വര്‍ക്ക് ഫ്രം ഹോം ഓപ്ഷന് എടുക്കുന്നു. ആഹാരം കഴിക്കാനായി റെസ്റ്റോറന്റുകളിലേക്ക് നടക്കുകയും അതിരാവിലെ വീടിനടുത്തുള്ള ജിമ്മില്‍ പോകുകയും ചെയ്യുന്നു”, പോസ്റ്റില്‍ പറയുന്നു. ഈ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തി. എന്തുതന്നെയായാലും ബംഗളുരു പോലെ അനുദിനം…
Read MoreCategory: Today’S Special
മഞ്ഞ് പാളികൾക്കിടയിൽ ബിക്കിനിയിട്ട് ഡാൻസ് കളിക്കാൻ കഴിയുമോ സക്കീർ ഭായിക്ക്, ഇല്ലല്ലേ… ബട്ട് ‘ഷി’ കാൻ: അർധ നഗ്ന്നയായി തണുപ്പത്ത് ഡാൻസ് ചെയ്ത് യുവതി; പിന്നാലെ വിമർശനം
തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കിടയിലൂടെ ഡാൻസ് ചെയ്തു നടക്കുന്നത് കാണാൻ എന്ത് രസമായിരിക്കും അല്ലേ. സിനിമയിലൊക്കെ കാണാൻ നല്ലതാകും. തണുപ്പ് വീശിയാൽ അപ്പൊ മൂടിപ്പുതച്ച് ചുരുണ്ട് കൂടുന്നവരാകും നമ്മളിൽ പകുതിയും. തണുപ്പ് വകവയ്ക്കാതെ മഞ്ഞുപാളികൾക്കു മുകളിൽ ഡാൻസ് ചെയ്യുന്ന യുവതിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതും ബിക്കിനിയിൽ. മണാലിയിൽ നിന്നാണ് വീഡിയോ. ധാരാളം വിനോദ സഞ്ചാരികൾ വരുന്ന സ്ഥലമാണ് മണാലി. അവിടെ ബിക്കിനിയിൽ ഒരു യുവതി നൃത്തം ചെയ്യുന്നത് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചു. ഇന്ത്യൻ സംസ്കാരത്തിനു യോജ്യമല്ലാത്ത തരത്തിൽ വസ്ത്രധാരണം നടത്തിയതിനാണ് യുവതിയെ ആളുകൾ വിമർശിച്ചത്. സമാനമായ രീതിയിൽ യുവതി ഇതിനു മുൻപും വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അർധ നഗ്നയായി പൊതു സമൂഹത്തിനു മുൻപിൽ ഇറങ്ങി നടക്കുന്നത് വരും തലമുറയിലെ കുട്ടികളെ വഴി തെറ്റിക്കുന്നു എന്നാണ് പലരും കമന്റ് ചെയ്തത്. സ്ത്രീയ്ക്കെതിരേ നടപടി എടുക്കണമെന്നും കുറേ…
Read Moreനിങ്ങളിൽ ആർക്കാ നല്ല ഭംഗിയായി അലക്കാൻ അറിയുന്നത്: മുംബൈയിലെ ധോബി ഘട്ടിൽ തുണി അലക്കാൻ മത്സരിച്ച് കൊറിയൻ കുട്ടികൾ; വൈറലായി വീഡിയോ
ഇന്ത്യയുടെ പൈതൃകവും ഭൂപ്രകൃതിയുമെല്ലാം വിദേശികളെ ഇങ്ങോട്ടേക്ക് ആകർഷിക്കാനുള്ള പ്രധാന കാരണമാണ്. കൊറിയയിൽ നിന്നുള്ള ഒരു കുടുംബം ഇന്ത്യ സന്ദർശിക്കുന്നതിനായി എത്തിയ മനോഹര കാഴ്ചയാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. wonnybrothers എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാരന്പര്യ തൊഴിലുകൾ പിന്തുടരുന്ന ധാരാളം വിഭാഗങ്ങൾ നമ്മുടെ രാജ്യത്തിലുണ്ട്. അത്തരമൊരു സ്ഥലമാണ് മുംബൈയിലെ പ്രശസ്തമായ ധോബി ഘട്ട്. അതായത് തുണി അലക്കു ശാല. കൊറിയൻ കുടുംബം അവിടേക്ക് സന്ദർശനത്തിനായി എത്തി. വെറുമൊരു സന്ദർശനം മാത്രമായിരുന്നില്ല അത്. ധോബിയിൽ ആളുകൾ എങ്ങനെയാണ് ജോലി ചെയ്യുന്നത് എന്ന് നേരിട്ട് കണ്ട് അനുഭവിച്ച് അറിയാനാണ് അവരെത്തിയത്. അലക്കു കല്ലിൽ തുണി കഴുകുന്നത് നമ്മുടെ നാട്ടിൽ മാത്രം കണ്ടുവരുന്ന രീതിയാണ്. കുട്ടികൾക്ക് അത് കണ്ട് ഒരേ സമയം അത്ഭുതവും സന്തോഷവും തോന്നി. വാഷിംഗ് മെഷിനിന്റെ സഹായത്തോടെ തുണികൾ കഴുകി ഉണക്കുന്നത് മാത്രമേ അതുവരെ അവർക്ക് അറിയുകയുള്ളൂ.…
Read Moreഎല്ലാവർക്കും ശല്യം, പക്ഷേ എസ്ഡി കോളജിലെ മുൻ സുവോളജി വിഭാഗം മേധാവി ജി. നാഗേന്ദ്ര പ്രഭുവിന് കുളവാഴ കനാലിലെ മാണിക്യം
ആലപ്പുഴ: കനാലുകളിലെ തീരാശല്യമായാണ് പലരും കുളവാഴയെ കരുതുന്നത്. ഇതിനെ വിപണിയിൽ വൻ സാധ്യതകളുള്ള മുല്യവർധിത ഉത്പന്നങ്ങളാക്കാൻ കഴിയും. കുളവഴയുടെ ഈ സാധ്യത കണ്ടെത്തിയത് എസ്ഡി കോളജിലെ മുൻ സുവോളജി വിഭാഗം മേധാവി ഡോ. ജി. നാഗേന്ദ്ര പ്രഭുവാണ്. 1998ലാണ് കുളവാഴയിൽനിന്നു മൂല്യവർധിത ഉത്പന്നങ്ങൾ എന്ന ആശയം ഡോ. നാഗേന്ദ്ര പ്രഭു മുന്നോട്ടു വയ്ക്കുന്നത്. കോളജിലെ ജലവിഭ ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപകനായ ഇദ്ദേഹം കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് കുളവാഴയുടെ സാധ്യതകളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് തുടക്കം കുറിക്കുന്നത്. വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാൻ കഴിയുന്ന നിരവധി ഉത്പന്നങ്ങൾക്കു പുറമേ പല തരത്തിലുള്ള നിറങ്ങൾ, ചിത്രങ്ങൾ വരയ്ക്കാനുള്ള കാൻവാസുകൾ, ഏറെ ആവശ്യക്കാരുള്ള ബ്രിക്കറ്റ്, ഡിസ്പോസിബിൾ പ്ലേറ്റ്, ഗ്ലാസ്, നഴ്സറി പോട്ട്, പെൻ സ്റ്റാൻഡ്, നിർമാണ പ്രവർത്തനങ്ങൾക്കുള്ള ബോർഡുകൾ, ശില്പ നിർമാണത്തിനുള്ള പൾപ് തുടങ്ങി നിരവധി ഉത്പന്നങ്ങൾ കുളവാഴയിൽനിന്നു നിർമിച്ചെടുക്കമെന്ന് ഇദ്ദേഹം കണ്ടെത്തി. കൂൺ കൃഷിക്കും കുളവാഴ…
Read Moreവൈറ്റമിൻ എ,സി, പിന്നെ ധാരളം വിറ്റാമിനുകളും; ചുട്ടുപൊള്ളുന്ന പകലിൽ ആശ്വാസമേകാന്‍ വഴി നീളെ തണ്ണിമത്തന് കച്ചവടക്കാർ
കോട്ടയം: പകല്‍ച്ചൂട് 37 ഡിഗ്രി കടന്നതോടെ വീടിനു പുറത്തിറങ്ങിയാല്‍ പൊള്ളും. എത്ര വെള്ളം കുടിച്ചാലും ദാഹം തീരില്ല. വീടുകളില്‍ മോരും വെള്ളവും ദാഹശമനിയും നാരങ്ങാ വെള്ളവും കഞ്ഞിവെള്ളവുമൊക്കെ കുടിച്ച് ഒരുവിധം ആശ്വസിക്കാം. യാത്ര പോയാല്‍ കൂള്‍ ബാറുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. പക്ഷേ വഴിയോരക്കടകളിലെ വെള്ളവും ഐസുമൊക്കെ മഞ്ഞപ്പിത്തവും വയറ്റിലസുഖവും വരുത്തുമോ എന്നു ഭയപ്പെടണം. അതുകൊണ്ടാണ് പഴങ്ങള്‍ വാങ്ങി കഴിക്കാന്‍ പലര്‍ക്കും താത്പര്യം.കരിക്കുവില 40-50 രൂപയായി. ഓറഞ്ചിനും മാതളത്തിനും നല്ല വിലയാണ്. വിലയില്‍ ഭേദം തണ്ണിമത്തനാണ്. വടക്കന്‍ ജില്ലകളിലും തമിഴ് നാട്ടിലുംനിന്ന് ലോഡ് കണക്കിനാണ് ദിവസവും തണ്ണിമത്തനെത്തുന്നത്. വില്പന കിലോയ്ക്ക് 23-30 നിരക്കിലാണ്. കിരണ്‍, ഷുഗര്‍ ബേബി, മഞ്ഞ തുടങ്ങി വിവിധ തണ്ണിമത്തന് ഇനങ്ങള്‍ വിപണിയിലുണ്ട്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ പാടങ്ങളിലും നീര്‍വാര്‍ച്ചയുള്ള ഇടങ്ങളിലും തണ്ണിത്തന്‍ കൃഷിയുണ്ട്. വേനല്‍ക്കാലത്ത് തുള്ളിനന കൊടുത്താലേ നല്ല ഫലം ലഭിക്കൂ. കൂടാതെ…
Read Moreമടിയിലൊരു ലാപ്ടോപ്പും കൈയിൽ ഫോണും ചെവിയിൽ ഇയർഫോണുമായി 73-കാരി സരസൂ: ശ്രദ്ധേയമായി റിപ്പബ്ലിക് ദിന പരേഡിലേക്കുള്ള കേരളത്തിന്റെ നിശ്ചലദൃശ്യം
റിപ്പബ്ലിക് ദിന പരേഡിലേക്കുള്ള കേരളത്തിന്റെ നിശ്ചലദൃശ്യം ഒരുങ്ങുന്നു. ഡൽഹി കന്റോണ്‍മെന്റിലെ രാഷ്ട്രീയ രംഗശാലയിൽ മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളത്തിന്റെ നിശ്ചലദൃശ്യവും അന്തിമ മിനുക്കുപണിയിലാണ്. സംസ്ഥാനത്തിന്റെ സ്വന്തം വാട്ടർ മെട്രോയുടെയും തനത് കാർഷികവൃത്തിയുടെയും കേരളത്തിനുമാത്രം സ്വന്തമായ നൂറ് ശതമാനം ഡിജിറ്റൽ സാക്ഷരതാനേട്ടവും പ്രമേയമാക്കിയാണു നിശ്ചലദൃശ്യം. ഡിജിറ്റൽ സാക്ഷരതയുടെ ബ്രാൻഡ് അംബാസഡറായ സരസു എന്ന 73 കഴിഞ്ഞ തൊഴിലുറപ്പ് തൊഴിലാളിയെയാണ് നൂറ് ശതമാനം ഡിജിറ്റൽ സാക്ഷരത എന്ന നേട്ടത്തിന്റെ പ്രതീകമായി കേരളം നിശ്ചലദൃശ്യത്തിൽ അവതരിപ്പിക്കുന്നത്. മടിയിലൊരു ലാപ്ടോപ്പും കൈയിൽ ഫോണും ചെവിയിൽ ഇയർഫോണുമായി ഇരിക്കുന്ന സരസുവിന്റെ രൂപമാണ് നിശ്ചലചിത്രത്തിന്റെ പ്രധാന ആകർഷണം. ഇതിനോടൊപ്പമാണ് കൊച്ചി കായലിലൊഴുകി നീങ്ങുന്ന വാട്ടർ മെട്രോയും അതിനുപിന്നിലെ ടെർമിനലും. ഹരിത കർമസേനയിലെ അംഗങ്ങളുൾപ്പെടെയുള്ളവരെ മെട്രോയിൽ യാത്രക്കാരായി നിശ്ചലചിത്രത്തിൽ ചിത്രീകരിക്കുന്നുമുണ്ട്. കൂടാതെ കേരളത്തിന്റെ കാർഷിക പൈതൃകം വരച്ചുകാട്ടി ഇഞ്ചി, കറുവപ്പട്ട, തേങ്ങ, ചക്ക, ജാതിക്ക, ഗ്രാന്പൂ എന്നിവയുടെ വലിയ…
Read Moreപെഗ് എങ്ങനെ ഇന്ത്യയിലെത്തി? കുടിയന്മാർക്ക് പോലുമറിയാത്ത ചരിത്രമിതാണ്
കേരളത്തിലെ 12.4 ശതമാനം ജനങ്ങള്‍ മദ്യപിക്കുമെന്നാണ് 2022-23ലെ കണക്കുകള്‍ പറയുന്നത്. 2,761 ബാറുകളും ആയിരക്കണക്കിന് ബിവറേജസ് ഔട്ട്ലെറ്റുകളുമുള്ള നാടാണെങ്കിലും പെഗ് എന്ന വാക്കിന്റെ അര്‍ഥം എത്ര പേര്‍ക്കറിയാം? പുറംരാജ്യങ്ങളില്‍ ഡ്രിങ്ക്സിന്റെ അളവ് നിശ്ചയിക്കാന്‍ ഷോട്ട് എന്ന പദമാണ് പൊതുവേ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ പെഗ് എന്ന വാക്ക് പ്രചാരത്തിലാകാന്‍ ചരിത്രപരമായ കാരണമുണ്ട്. യുകെയിലാണ് ഇതിന്റെ ഉദ്ഭവമെന്ന് പറയപ്പെടുന്നു. ദിവസം മുഴുവന്‍ നീളുന്ന അത്യധ്വാനത്തിന് ശേഷം വൈകുന്നേരങ്ങളില്‍ രണ്ടെണ്ണം അടിക്കാന്‍ കൊതിച്ചിരുന്ന കല്‍ക്കരി ഖനി തൊഴിലാളികളുണ്ടായിരുന്നു. അവര്‍ വൈകുന്നേരങ്ങളില്‍ ലഭിക്കുന്ന ഒരു ഗ്ലാസ് മദ്യത്തെ Precious Evening Glass (PEG) അഥവാ പെഗ് എന്ന് വിളിച്ചിരുന്നു. കഠിനമായ ജോലിയും വിഷമകരമായ ജീവിത സാഹചര്യങ്ങളും തണുത്തുറഞ്ഞ കാലാവസ്ഥയും അതിജീവിച്ച് മുന്നോട്ട് പോയിരുന്ന ഇവർക്ക് പെഗ് ഒരു ആശ്വാസമായിരുന്നു. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് ഈ വാക്ക് അതിര്‍ത്തി കടന്നു ഇന്ത്യയിലുമെത്തി. ക്രമേണ സായിപ്പന്മാരുടെ…
Read Moreഭക്ഷ്യസുരക്ഷയ്ക്ക് പുല്ലുവില? ആശങ്കയായി രാജസ്ഥാനിലെ സംഭവം
രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഫിനി എന്ന പരമ്പരാഗത മധുരപലഹാരത്തിനായി ഏതാനും തൊഴിലാളികള്‍ ചേര്‍ന്ന് മാവ് കുഴയ്ക്കുകയാണ്. പക്ഷേ, അത് കാലുകള്‍ ഉപയോഗിച്ചാണെന്ന് മാത്രം. വൃത്തിഹീനമായ ഈ പ്രവര്‍ത്തി ഭക്ഷ്യസുരക്ഷയെക്കുറിച്ച് നിരവധി ചോദ്യങ്ങളുയര്‍ത്തുകയാണ്. സലസര്‍ ബലാജി ഫെനി ഉദ്യോഗ് എന്ന കമ്പനിയിലാണ് സംഭവം എന്ന നിഗമനത്തെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി ടീം ഇവിടെ നടത്തയ റെയ്ഡില്‍ 110 കിലോ ഫെനി പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവിടെ നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഗുണനിലവാര മാനദണ്ഡങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കൂടുതല്‍ നിയമനടപടികളിലേക്ക് നീങ്ങും. ജോധ്പൂരിലെ ഭക്ഷണ സംസ്കാരത്തിന്റെ അടയാളമായിരുന്നു ഫെനി അടുത്തകാലത്ത് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കയറ്റി അയയ്ക്കാന്‍ ആരംഭിച്ചിരുന്നു.
Read Moreഇന്ത്യ പലതും പഠിപ്പിച്ചെന്ന് ആഫ്രിക്കന്‍ വിദ്യാര്‍ഥിനി
ഇന്ത്യയിലെ പഠനവും ജീവിതവും തന്റെ ആത്മാഭിമാനവും ധൈര്യവും വലിയ തോതില്‍ വര്‍ധിപ്പിച്ചുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ചാരിറ്റി നമുസോക്വേ എന്ന ആഫ്രിക്കന്‍ വിദ്യാര്‍ഥിനി. ക്ഷമ, ദൃഢനിശ്ചയം, മറ്റ് സംസ്കാരങ്ങളെ സ്വീകരിക്കാനുള്ള കഴിവ് എന്നിവയാണ് ഇന്ത്യയില്‍ നിന്നും പ്രധാനമായും ലഭിച്ചത്. മറ്റൊരു സംസ്കാരത്തില്‍ നിന്നുള്ള വരവും ഇന്ത്യ തെരഞ്ഞെടുക്കാനുള്ള തീരുമാനവുമെല്ലാം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിദ്യാര്‍ഥിനി പറയുന്നു. ‘ ഭാഷാ പ്രശ്നങ്ങള്‍ക്കിടയിലും ഇന്ത്യയില്‍ ഞാന്‍ എന്റേതായ ഒരു സ്ഥാനം കണ്ടെത്തി. എനിക്ക് സ്വാഗതമോതിയ നിരവധി നിമിഷങ്ങളും പുതിയ സൗഹൃദങ്ങളും പുഞ്ചിരികളുമെല്ലാം ഉണ്ടായിരുന്നു. സാരി ഉടുക്കാനും ദൈനംദിന ജീവിതത്തില്‍ സന്തോഷം കണ്ടെത്താനും പഠിച്ചു’, വൈറല്‍ പോസ്റ്റില്‍ നമുസോക്വേ പറയുന്നു.
Read Moreഇത്തരമൊരു രാജ്യം മുന്‍പ് സന്ദര്‍ശിച്ചിട്ടില്ലെന്ന് വിദേശ വ്ളോഗര്‍
ഇന്ത്യക്കാര്‍ എന്തിലും ഏതിലും വിദേശികളെ കണ്ടു പഠിക്കണമെന്ന് ഉപദേശിക്കാന്‍ ധാരാളം പേരുണ്ട് നമ്മുടെ നാട്ടില്‍. പക്ഷേ, ഇന്ത്യക്കാരെ പോലെ ലോകത്ത് മറ്റാരുമില്ല എന്നാണ് വിദേശത്ത് നിന്നും ഇന്ത്യയിലെത്തിയ ഒരു ട്രാവല്‍ വ്ളോഗറുടെ അഭിപ്രായം. ഇന്ത്യയില്‍ അനുഭവിച്ച ആതിഥ്യമര്യാദ തനിക്ക് പുതിയ അനുഭവം പകര്‍ന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഓസ്റ്റിന്‍ എന്ന വ്ളാഗർ. ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ നടക്കാനിറങ്ങിയ ഓസ്റ്റിനെ യാതൊരു മുന്‍പരിചയവുമില്ലാത്ത കുറച്ച് പേര് വിളിച്ചു. ‘ വരൂ. ചുമ്മാ ഒരു ചായ കുടിച്ചിട്ടു പോകാമെന്ന് അവര്‍ എന്നോട് പറഞ്ഞു. കഴിക്കാന്‍ ബ്രെഡും ചീസും തന്നു. ഇന്ത്യയില്‍ ചെലവഴിച്ച ആദ്യ പ്രഭാതത്തില്‍ തന്നെ സൗജന്യ മായി ആഹാരം കിട്ടി. പരിചയമില്ലാത്തവര്‍ വെറുതെ നമ്മെ വിളിച്ച് ആഹാരം നല്‍കുന്നൊരു രാജ്യത്ത് ഇതുവരെ പോയിട്ടില്ല. ഇന്ത്യന്‍ ആതിഥ്യമര്യാദ യാഥാര്‍ഥ്യമാണ്’, ഓസ്റ്റിന്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലക്ഷം വ്യൂസ് കടന്നു മുന്നേറുകയാണ് വീഡിയോ. ‘പാശ്ചാത്യ…
Read More