തിരക്കേറിയ ഒരു ട്രാഫിക് സിഗ്നലില്‍ വച്ച് അരങ്ങേറിയ മനംകുളിര്‍പ്പിക്കുന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ കാറിൽ ഇരുന്നുകൊണ്ട് സംഗതി ക്യാമറയില്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തത് റിഷി പാണ്ഡേ എന്നയാളാണ്. സംഭവം ഇങ്ങനെയാണ്. വാഹനങ്ങള്‍ ഗ്രീന്‍ സിഗ്നലിനായി കാത്തുകിടക്കുന്നു. സൈക്കിള്‍ യാത്രികനായി ഒരാളുടെ അടുത്തേക്ക് മറ്റൊരാള്‍ നടന്നുവരുന്നു. അയാള്‍ തന്റെ സൂപ്പര്‍ബൈക്കിന്റെ താക്കോല്‍ സൈക്കിളുകാരന് കൈമാറുന്നു. സൈക്കിളുകാരന് തന്റെ ഫോണ്‍ ബൈക്ക് ഉടമയ്ക്കും നല്കുന്നു. പിന്നീട്, ബൈക്കില്‍ കയറിയിരുന്ന് കുറച്ചുനേരം സൈക്കിളുകാരന് ഫോട്ടോകള്‍ക്ക് പോസ് ചെയ്തു. തന്റെ സ്വപ്നബൈക്കില് ഒരിക്കലെങ്കിലും കയറിയിരിക്കുക എന്ന സൈക്കിള്‍ യാത്രികനായ യുവാവിന്റെ മോഹമാണ് മറ്റേയാള്‍ സാധിച്ചു കൊടുത്തത്. അഞ്ച് ലക്ഷം വ്യൂസ് ആണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. നിരവധി കമന്റുകളും ലൈക്കുകളും വീഡിയോ വാരിക്കൂട്ടിയിട്ടുമുണ്ട്. ഒരു ചെറിയ, വളരെ ചെറിയ പ്രവര്‍ത്തിയിലൂടെ മാനവികതയിലുള്ള വിശ്വാസം ബൈക്കുകാരന് പുനസ്ഥാപിച്ചു എന്നതാണ്…
Read MoreCategory: Today’S Special
ട്രെയിന്‍-ട്രക്ക് കൂട്ടിയിടി; ഒഴിവായത് വന്‍ദുരന്തം
ജാര്‍ഖണ്ഡിലെ ദേവ്ഘര്‍ ജില്ലയില്‍ മുടിനാരിഴയ്ക്ക് ഒരു വന്‍ ട്രെയിന്‍ അപകടം ഒഴിവായതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇവിടെയുള്ള ഒരു റെയില്‍വേ ക്രോസില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ഗോണ്ട-അസന്‍സോള്‍ എക്സ്പ്രസ് ചീറിപ്പാഞ്ഞു കടന്നുപോകുകയായിരുന്നു. ഇതുവഴി പോയ ട്രക്കിനെ തട്ടുന്നതും കാണാം. ആഘാതത്തില്‍ സമീപത്തെ മറ്റ് വാഹനങ്ങളെയും ട്രക്ക് ഇടിച്ചു. രണ്ടു ബൈക്ക് യാത്രികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗേറ്റ് തുറന്നുകിടന്നതിനാലാണ് ഇതെല്ലാം ഉണ്ടായത്. ശരിയായ സിഗ്നല്‍ ലഭിച്ചില്ലെന്നും സംഭവം അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അസന്‍സോള്‍ റെയില്‍വേ ഡിവിഷന് വക്താവ് അറിയിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ റെയില്‍ ട്രാഫിക് സാധാരണ മട്ടിലായി.
Read Moreകൂറ്റൻ ഫ്ലാറ്റ് സമുച്ചയത്തിലെ കുട്ടികള്‍ സുരക്ഷിതരോ? ചര്‍ച്ചകള്‍ തുറന്ന് വീഡിയോ
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അംബരചുംബിയായ ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയിലെ ഗ്രില്ലില്‍ ഒരു ബാലന് അപകടകരമാം വിധം ഇരിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പ്രദേശത്തെ ഏയ്ഞ്ചല്‍ ജൂപ്പിറ്റര്‍ സൊസൈറ്റിയില്‍ ഈ മാസം 17ന് നടന്ന സംഭവമാണിത്. മുതിര്‍ന്നവരുടെ കണ്ണുവെട്ടിച്ച് ബാലന് കാട്ടിയ അഭ്യാസത്തിന്റെ വീഡിയോ പകര്‍ത്തിയത് അയല്‍വാസിയാണ്. വമ്പന്‍ അപ്പാര്‍ട്ട്മെന്റുകളിൽ കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണ് എന്നതിനെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഭാഗ്യംകൊണ്ടു മാത്രമാണ് വീഡിയോയില്‍ കാണുന്ന കൃത്യസമയത്ത് ഇടപെട്ട മാതാപിതാക്കള്‍ക്ക് താഴെയിറക്കാനും രക്ഷിക്കാനും കഴിഞ്ഞത്. ഈ കുട്ടി ഓട്ടിസം ബാധിതനാണെന്നും അല്പസമയത്തെ അശ്രദ്ധയാണ് സംഭവത്തിലേക്ക് നയിച്ചതെന്നും മാതാപിതാക്കള്‍ പിന്നീട് പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞ നവംബറില്‍ നോയിഡയിലെ സെക്ടര്‍ 62ല്‍ അഞ്ചു വയസുകാരന് 22ാം നിലയില്‍ നിന്നും വീണു മരിച്ച സംഭവവും വലിയ വാര്‍ത്തയായിരുന്നു. ഇത്തരം ഫ്ളാറ്റ് സമുച്ചയങ്ങളില്‍ “ഇന്‍വിസിബിള്‍…
Read Moreകലിപ്പ്, കട്ട കലിപ്പ്… അമിത മദ്യപാനംകൊണ്ട് പൊറുതിമുട്ടി ഭാര്യ ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ടു: അവസാനം പോലീസെത്തി മോചിപ്പിച്ചു; വൈറലായി വീഡിയോ
അമിത മദ്യപാനവും ലഹരിയുമെല്ലാം കുടുംബ ജീവിതം തകർക്കുന്നതിനു പ്രധാന കാരണങ്ങളാണ്. ഭർത്താവിന്റെ അമിത മദ്യപാനത്തെത്തുടർന്ന് സഹികെട്ട ഭാര്യ ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലെ ഹമീദ്പൂറിലാണ് സംഭവം. പ്രദീപ് എന്ന യുവാവിനോടാണ് ഭാര്യ സോണിയയുടെ ക്രൂരതകൾ. പ്രദീപിന്റെ ഇരു കൈകളും കാലുകളും സോണിയ കട്ടിലിൽ കെട്ടിയിട്ടു. കൈയിൽ ഉണ്ടായിരുന്ന തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നു പോയ വീട്ടുകാർ ഉടൻതന്നെ വിവരം പോലീസിൽ അറിയിച്ചു. പോലീസെത്തി പ്രദീപിനെ മോചിപ്പിച്ചു. അതേസമയം, സോണിയ ഇതുവരെ ആ വീട്ടിൽ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതങ്ങൾ പോലീസിനോട് പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് നാല് വർഷം ആയി. ഇതുവരെയും സമാധാനത്തോടെയുള്ളൊരു ദാന്പത്യ ജീവിതം തങ്ങൾക്കിടയിൽ ഇല്ലെന്ന് സോണിയ ആരോപിച്ചു. എന്നും പ്രദീപ് മദ്യപിച്ചു വന്ന് വീട്ടിൽ ബഹളം ഉണ്ടാക്കും. ഇന്നു മാറും നാളെ മാറും എന്നു കരുതി ഇത്രയും കാലം…
Read More‘നന്നായി ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, ഗ്രീൻ ടീ ആസ്വദിക്കുക, ടിവി കാണുക എന്നാൽ ആയുസ് കൂടും’: 101 ാം വയസിലും തന്റെ മുത്തശ്ശി ചുറുചുറുക്കോടെ ഇരിക്കാൻ കാരണമിതെന്ന് യുവതി
ജീവിതശൈലീ രോഗങ്ങൾ വലിഞ്ഞു മുറുകിയൊരു സമൂഹമാണ് ഇന്നത്തെ പുതു തലമുറ. പണ്ടൊക്കെ നമ്മുടെ പൂർവികർ പാടത്തും പറന്പിലുമൊക്കെപ്പോയി പണിയെടുത്ത് അധ്വാനിച്ചു നടന്നിരുന്ന കാലത്തിൽ നിന്നെല്ലാം മാറി മനുഷ്യൻ ഇന്ന് ഓഫീസിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ തക്കതായി മാറി. ശരീരത്തിനുതകുന്ന വ്യായാമങ്ങളോ ചിട്ടകളോ പാലിക്കാൻ പലപ്പോഴും അമിത ജോലിഭാരം കാരണം സാധിക്കാതെ വരുന്നു. അതിനാൽത്തന്നെ വളരെ ചെറുപ്പത്തിൽത്തന്നെ ഷുഗർ പ്രഷർ കൊളസ്ട്രോൾ പോലെയുള്ള വില്ലൻമാർ മനുഷ്യ ശരീരത്തിൽ ഒരു അനുവാദവും കൂടാതെ സ്ഥാനം പിടിക്കും. പിന്നെ ഡയറ്റായി പട്ടിണി കിടക്കലായി. മനുഷ്യായുസ് അൻപതിനു മുകളിൽ കിട്ടിയാൽ അത്രയും ഭാഗ്യമെന്ന് കരുതുന്ന തലമുറയാണ് ഇന്നുള്ളത്. ടിവി കണ്ടും സ്നാക്സ് കഴിച്ചുമൊക്കെ സമയം ചിലവഴിക്കുക എന്നൊക്കെ പറഞ്ഞാൽ അതിനോട് മുഖം തിരിക്കുകയാകും നമ്മളിൽ ഭൂരിഭാഗം ആളുകളും. എന്നാൽ ഇതൊക്കെത്തന്നെയാണ് തന്റെ 101 -ാം വയസിന്റെ രഹസ്യമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചൈനക്കാരിയായ ഒരു വയോധിക.…
Read Moreവഴിയിൽ കണ്ട യാചകനെ ആശുപത്രിയിലെത്തിച്ചു: പേര് പോലും ഓർമ ഇല്ലാത്ത ചെറുപ്പക്കാരനെ മാതാപിതാക്കളുടെ അരികിലെത്തിച്ചത് എങ്ങനെയെന്ന് അറിയാം
മനസിനു സന്തോഷം നൽകുന്ന വാർത്ത കേൾക്കാനാകും നമുക്ക് എല്ലാവർക്കും ഇഷ്ടം. സമൂഹ മാധ്യമങ്ങളിൽ പല തരത്തിലുള്ള വീഡിയോ ദിവസവും വൈറലാകാറുണ്ട്. ഹൃദയംനിറയ്ക്കുന്നൊരു വീഡിയോ ആണ് ഇന്നും സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. മുംബൈയിലെ തെരുവോരങ്ങളിലൂടെ യൂട്യൂബറും ഇൻഫ്ലുവൻസറുമായ കരൺ ജോഷി എന്ന യുവാവ് തന്റെ നായകളെയുംകൊണ്ട് നടക്കാൻ ഇറങ്ങുമായിരുന്നു. കഴിഞ്ഞ ദിവസവും കിരൺ പതിവ് നടത്തത്തിനായി ഇറങ്ങി. വഴിമധ്യേ ഒരു യാചകൻ എന്ന് തോന്നിക്കും വിധം ഒരു ചെറുപ്പക്കാരൻ റോഡിന്റെ അരികിലായി ഇരിക്കുന്നത് കിരൺ കണ്ടത്. ഒറ്റ നോട്ടത്തിൽത്തന്നെ അയാളെ കണ്ടാൽ ആരുമൊന്നു മുഖം തിരിച്ചുപോകും. അത്രയ്ക്കും വിരൂപമായിരുന്നു ചെറുപ്പക്കാരന്റെ ആരോഗ്യ സ്ഥിതി. കാലിൽ ഒരു വലിയ മുറിവ് ഉണ്ടായി അതിൽ നിന്നു പുഴുക്കൾ പുറത്തേക്ക് ചാടുന്നു. അസഹനീയമായ ദുർഗന്ധം കാരണം അവന്റെ അടുത്തേക്ക് ആരും തന്നെ പോകുന്നില്ല. നടക്കാൻ പോലും ബുദ്ധിമുട്ടുന്ന അവന്റെ അവസ്ഥകണ്ട് ദയതോന്നിയ കിരൺ…
Read Moreസന്തോഷം അഭിമാനം… 77-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ അഭിമാനമായി കൊച്ചിയുടെ സ്വന്തം വാട്ടര്‍ മെട്രോ
കൊച്ചി: 77-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ അഭിമാനമായി കൊച്ചിയുടെ സ്വന്തം വാട്ടര്‍ മെട്രോ. 26 ന് കര്‍ത്തവ്യപഥില്‍ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും സൈനിക ശക്തിയും സാങ്കേതിക പുരോഗതിയും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ കേരളത്തിന്റെ അഭിമാന പ്രതീകമായി വാട്ടര്‍ മെട്രോയും ഇടം നേടും. കേരളത്തിന്റെ നിശ്ചലദൃശ്യത്തിലെ ട്രെയ്ലര് യൂണിറ്റിലാണ് ടെര്‍മിനലോടുകൂടിയ പൂര്‍ണ വലുപ്പത്തിലുള്ള വാട്ടര്‍ മെട്രോ ബോട്ട് പുന:സൃഷ്ടിച്ചിരിക്കുന്നത്. കായലിനോട് ചേര്‍ന്നുകിടക്കുന്ന പത്ത് ദ്വീപുകളിലെ ജനങ്ങള്‍ക്ക് സുഗമമായ യാത്രയൊരുക്കുന്ന ഈ പദ്ധതി, പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെ മാതൃകയായാണ് അവതരിപ്പിച്ചിട്ടുള്ളത്. വാട്ടര്‍ മെട്രോയ്ക്ക് പുറമെ, സമൂഹത്തിന്റെ നാനാതുറകളിലുള്ള യാത്രക്കാരെയും, കേരളത്തിന്റെ ശുചിത്വ പരിപാലനത്തില്‍ കരുത്തായി നിലകൊള്ളുന്ന ഹരിതകര്‍മ്മ സേനയെയും ഈ യൂണിറ്റില്‍ ആവിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത നേട്ടവും നിശ്ചലദൃശ്യത്തിന്റെ ഭാഗമാണ്. 1996 മുതല്‍ പതിനാലാം തവണയാണ് റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഇടം…
Read Moreഇന്ത്യന്‍ റോഡുകളുടെ “ഭാഷ” പഠിച്ച് റഷ്യക്കാര്‍
ഇന്ത്യന്‍ റോഡുകളില്‍ ഡ്രൈവര്‍മാര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കുന്നത് കണ്ട് വിദേശികള്‍ ഞെട്ടുന്നത് പുതിയ സംഭവമല്ല. ഈ ലിസ്റ്റില്‍ ഒടുവിലത്തേത് ഒരു റഷ്യന്‍ വനിതയും അവരുടെ മാതാപിതാക്കളുമാണ്. ഇന്ത്യയിലെത്തിയ മറീന ഖര്‍ബാനിയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പ് ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തത്. മാതാപിതാക്കളോടൊപ്പം ഇന്ത്യയിലെ തന്റെ ആദ്യ ഡ്രൈവിന് പോയതായിരുന്നു മറീന ഖര്‍ബാനി. ശബ്ദമുഖരിതമായ നിരത്തുകള്‍ കണ്ട് പ്രായമായ മാതാപിതാക്കള്‍ അസ്വസ്ഥരാകുന്നത് വീഡിയോയില്‍ കാണാം. ‘എന്തിനാണയാള്‍ അമിതമായി ഹോണടിക്കുന്നത്..നമ്മള് അയാളെ ശല്യപ്പെടുത്തുന്നുണ്ടോ”, എന്ന് റഷ്യന്‍ ദമ്പതികള്‍ ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. രസകരമായ കമന്റുകളാണ് കമന്റ് ബോക്സില്‍ വീണത്. ഹോണടി നമ്മുടെ രാജ്യത്തെ ഒരു ഭാഷ തന്നെയാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ഹലോ പറയുന്നതു പോലെയാണ് ഇവിടെ ഹോണ്‍ മുഴക്കുന്നത് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. എന്തൊക്കെയായാലും നമ്മുടെ നിരത്തുകളില്‍ വാഹനങ്ങള്‍ ശാന്തമായി ഒഴുകിയാല്‍ അന്ന് കാക്ക മലന്നു പറക്കുമെന്നാണ് ഭൂരിഭാഗം പേരുടെയും…
Read Moreടെക്കിയായ റാപ്പിഡോ ഡ്രൈവറെ കണ്ട് ഞെട്ടി നെറ്റിസൺസ്
ബംഗളുരുവിന്റെ തൊഴില്‍ സംസ്കാരത്തെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാമിലെ ഒരു ചെറു വീഡിയോ. അങ്കിത് ശര്‍മ എന്നയാള്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്. ‘ ബൈക്ക് ടാക്സി ഓപ്പറേറ്ററായ റാപ്പിഡോയിലെ ഒരു ഡ്രൈവറെ ഇന്ന് പരിചയപ്പെട്ടു. അയാള്‍ക്ക് 2BHK ഫ്ളാറ്റും അക്കൗണ്ടില്‍ 80 ലക്ഷം രൂപയുമുണ്ടെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ഒരു അന്താരാഷ്ട്ര കമ്പനിയില്‍ ക്വാളിറ്റി അനലിസ്റ്റ് ആയി അയാള്‍ ജോലി ചെയ്യുന്നുമുണ്ട്”, അദ്ഭുതത്തോടെ അങ്കിത് ശര്‍മ പറയുന്നു. ഈ നഗരം തന്നെ അദ്ഭദതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് ധാരാളം കമന്റുകൾ വാരിക്കൂട്ടി. ഇതെല്ലാമൊരു മനോഭാവത്തിന്റെ ഗുണമല്ലേ എന്ന് നിരീക്ഷിച്ചവരും റാപ്പിഡോ ഡ്രൈവര്‍മാര്‍ അഭിമാനമാണെന്ന് പ്രഖ്യാപിച്ചവരും ഇതിലുള്‍പ്പെടുന്നു. ഇത്തരം ധാരാളം ആളുകള്‍ ബംഗളുരുവിലുണ്ടെന്നും തന്റെ വീട്ടില്‍ പച്ചക്കറി വില്‍ക്കാനെത്തിയ കച്ചവടക്കാരന് സ്വന്തമായി രണ്ട് വലിയ വീടുകളുണ്ടെന്നും അവ വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്നും മറ്റൊരു യൂസറും അറിയിച്ചു. അതേസമയം, ജീവിതവിജയത്തിന്റെ…
Read Moreബംഗളുരുവിലെ ഗതാഗതക്കുരുക്ക് തന്നെ ആരോഗ്യവാനാക്കിയെന്ന് യുവാവിന്റെ കുറിപ്പ്
ബംഗളുരു നഗരത്തിലെ ശ്വാസം മുട്ടിക്കുന്ന ട്രാഫിക്കിനെ തന്റെ ആരോഗ്യവുമായി ബന്ധപ്പെടുത്തി യുവാവ് സമൂഹമാധ്യമമായ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത അഭിപ്രായമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗതാഗത കുരുക്കിനെ ശപിക്കുന്നതിനു പകരം, അത് തനിക്ക് ആരോഗ്യകരമായ ജീവിതം പകര്‍ന്നുവെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ജനപ്രീതി കിട്ടാനിടയില്ലാത്ത ഒരു അഭിപ്രായം പറയാമെന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. “വൈറ്റ് ഫീല്‍ഡ് മുതല്‍ കോറമംഗള വരെ എല്ലാദിവസവും വാഹനത്തില്‍ യാത്ര ചെയ്തിരുന്ന എനിക്ക് മണിക്കൂറുകള്‍ പാഴാകുമായിരുന്നു. നിരന്തരം സമ്മര്‍ദം അനുഭവിച്ചിരുന്നു. ഓഫീസ് ഡെസ്കില്‍ വച്ചുതന്നെ ആഹാരം കഴിക്കുകയും വ്യായാമം ഒഴിവാക്കേണ്ടി വരികയും ചെയ്തിരുന്നു. ഇപ്പോള്‍ ഞാന്‍ ആഴ്ചയില്‍ മൂന്ന് ദിവസം വര്‍ക്ക് ഫ്രം ഹോം ഓപ്ഷന് എടുക്കുന്നു. ആഹാരം കഴിക്കാനായി റെസ്റ്റോറന്റുകളിലേക്ക് നടക്കുകയും അതിരാവിലെ വീടിനടുത്തുള്ള ജിമ്മില്‍ പോകുകയും ചെയ്യുന്നു”, പോസ്റ്റില്‍ പറയുന്നു. ഈ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തി. എന്തുതന്നെയായാലും ബംഗളുരു പോലെ അനുദിനം…
Read More