പത്താം ക്ലാസുകാരനെ വിവാഹം കഴിച്ച അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍ ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

പത്താം ക്ലാസുകാരനെ പ്രണയിച്ച് വിവാഹം കഴിച്ച സ്‌കൂള്‍ അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റിലായി. അരിയല്ലൂര്‍ നല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 17 വയസ്സുകാരനെയാണു സ്‌കൂളില്‍ ട്രെയിനി അധ്യാപിക വിവാഹം കഴിച്ചത്. വീട്ടുകാരുടെ കടുത്ത എതിര്‍പ്പു വകവയ്ക്കാതെ കഴിഞ്ഞ ഒക്ടോബറില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ പോയി ഇരുവരും വിവാഹിതരായി. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പു ശക്തമായതോടെ ഇരുവരും ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സംഭവം വിവാദമായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവിലാണ് അധ്യാപികയ്‌ക്കെതിരെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തത്.

Read More

തെരുവുനായയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റി അജ്ഞാതന്‍ ! ക്രൂരത നായ്ക്കള്‍ ഇണചേരുന്നതിനിടെ;അടിയന്തര ശസ്ത്രക്രിയ…

പല മനുഷ്യരുടെയും ക്രൂരതകള്‍ക്കിരയാകുന്ന വര്‍ഗമാണ് തെരുവുനായ്ക്കള്‍. ഇവരോടുള്ള ക്രൂരത ഇനിയും അവസാനിക്കുന്നില്ല. നായ്ക്കള്‍ ഇണ ചേരുന്നതിനിടെ നായയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതാണ് ഒടുവിലായി റിപ്പോര്‍ട്ട് ചെയ്ത അക്രമം. മുംബൈ നഗരത്തിലെ അന്ധേരി കാപസ് വാടി മേഖലയിലാണ് അജ്ഞാതന്റെ കണ്ണില്ലാത്ത ക്രൂരത റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ 25ന് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിഞ്ഞത്. നായ്ക്കള്‍ ഇണചേരുന്നതിനിടെ ആണ്‍ നായയുടെ ജനനേന്ദ്രിയം അജ്ഞാതന്‍ മുറിച്ചു മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ നായസ്‌നേഹികള്‍ മുംബയിലെ എസ്പിസിഎയിലേക്ക് നായയെ ഉടനടി എത്തിച്ചു. ഇവിടെ നായയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ ഡിഎന്‍ നഗര്‍ പോവലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി കുറ്റവാളിയെ കണ്ടെത്തുമെന്ന് അന്ധേരി പോലീസ് അറിയിച്ചു. സംഭവത്തിന് ഉത്തരവാദികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്‌നേഹികളും രംഗത്തെത്തി. സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കുകയും ചെയ്തു.

Read More

ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ! തീ കൊളുത്തുന്നതിനു മുമ്പ് തുണി മാറ്റിയപ്പോള്‍ മൃതദേഹം’ കണ്ണ് തുറന്നു; വീഡിയോ കാണാം…

മൃതദേഹം സംസ്‌കരിക്കാനൊരുങ്ങുന്ന വേളയില്‍ ആള് മരിച്ചിട്ടില്ലെന്ന് വ്യക്തമാകുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ മരിച്ചെന്നു സ്ഥിരീകരിച്ച് അന്ത്യകര്‍മങ്ങള്‍ക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോയ മൃതദേഹത്തില് ജീവന്‍ തുടിക്കുന്നുണ്ടെന്ന് കണ്ടെത്തിയത് അവസാന നിമിഷത്തിലാണ്. ഞായറാഴ്ച രാവിലെ മരിച്ചെന്ന് ബന്ധുക്കള്‍ വിധിയെഴുതിയ സതീശ് ഭരദ്വാജ് എന്ന 62 വയസ്സുകാരനാണ് ചിതയില്‍ തീ കത്തിക്കുന്നതിനു മുന്‍പായി മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോള്‍ കണ്ണ് തുറന്നത്. ഡല്‍ഹിയിലെ നരേലയില്‍ തിക്രി ഖുര്‍ദ് എന്ന ഗ്രാമത്തിലാണ് സംഭവം. ശ്മശാനത്തിലെത്തിച്ച മൃതദേഹത്തില്‍ തീ കൊളുത്തുന്നതിന് മുമ്പ് മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോഴാണ് ജീവന്‍ തുടിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ സതീശ് കണ്ണുതുറക്കുകയും ശ്വസനം സാധാരണനിലയിലാകുകയും ചെയ്തു. ഇയാളെ പെട്ടെന്നുതന്നെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. അര്‍ബുദം ബാധിച്ച് ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സതീശ്. വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെ മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.

Read More

ഹൃദയത്തിലും തലച്ചോറിലും കൊറോണ മാസങ്ങളോളം തുടരുമെന്ന് റിപ്പോര്‍ട്ട് ! പുതിയ പഠനത്തില്‍ പറയുന്നത്…

കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള പുതിയ പഠനം ഞെട്ടിക്കുന്നത്.ശ്വാസകോശത്തില്‍ നിന്ന് ദിവസങ്ങള്‍ക്കകം ഹൃദയത്തിലേക്കും തലച്ചോറിലേക്കും മറ്റ് പല പ്രധാനപ്പെട്ട അവയവങ്ങളിലേക്കും വൈറസിന് വ്യാപിക്കാനാവുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഇത്തരത്തില്‍ പടരുന്ന വൈറസ് മാസങ്ങളോളം ഇവിടെ തുടരുമെന്നും പഠനം. ദീര്‍ഘകാല കോവിഡ് അടക്കമുള്ള വിഷങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കുന്ന ഈ കണ്ടെത്തല്‍ നടത്തിയത് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ഗവേഷകരാണ്. ശ്വാസകോശത്തിന് പുറത്തും പെരുകാന്‍ വൈറസിന് സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ശ്വാസകോശത്തിനുള്ളില്‍ നടക്കുന്ന അത്രയും കാര്യക്ഷമമായ പ്രതിരോധ പ്രതികരണം തലച്ചോര്‍, ഹൃദയം അടക്കമുള്ള അവയവങ്ങളില്‍ വൈറസിനെതിരെ നടക്കുന്നില്ല. ഇതാകാം മാസങ്ങളോളം വൈറസ് ഇവിടങ്ങളില്‍ തുടരാന്‍ കാരണം. കോവിഡ് മൂലം മരണമടഞ്ഞ 44 രോഗികളുടെ മൃതദേഹ പരിശോധന സമയത്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച കോശ സംയുക്തങ്ങള്‍ ഗവേഷണത്തിന്റെ ഭാഗമായി പഠനവിധേയമാക്കി. രോഗികള്‍ മരണപ്പെട്ട് ഒരു ദിവസത്തിനുള്ളിലാണ് ഇവ…

Read More

കാമുകിയെ കാണാന്‍ 1300 കിലോമീറ്റര്‍ താണ്ടി പാക്കിസ്ഥാന്‍ യുവാവ് എത്തി ! അറസ്റ്റിലായപ്പോള്‍ ഇയാള്‍ പറഞ്ഞതിങ്ങനെ…

ലോക്ക്ഡൗണ്‍ സമയത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ 1300 കിലോമീറ്റര്‍ യാത്ര ചെയ്ത് ഇന്ത്യയിലെത്തി പാക്കിസ്ഥാന്‍ യുവാവ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബഹവല്‍പൂര്‍ ജില്ലാ സ്വദേശിയായ മുഹമ്മദ് അമീര്‍ എന്ന ഇരുപതുകാരനാണ് ഈ സാഹസം കാട്ടിയത്. ഒടുവില്‍ രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ചു ഇയാളെ പോലീസ് പിടിക്കുകയായിരുന്നു. കാമുകിയെ കാണാനുളള ആഗ്രഹം കൊണ്ടാണ് ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നതെന്നു ഇയാള്‍ പോലീസിനോടു പറഞ്ഞു. മുംബൈ സ്വദേശിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച അമീര്‍ ഇന്ത്യന്‍ വിസയക്കായി അപേക്ഷിച്ചിരുന്നു എന്നാല്‍ അപേക്ഷ നിരസിക്കപ്പെട്ടതോടെയാണ് കാമുകിയെ കാണാന്‍ സാഹസത്തിനു മുതിര്‍ന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായത്താല്‍ മുംബെയിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തുകയും അമീറിന്റെ അവകാശവാദം ശരിയാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. ഡിസംബര്‍ മൂന്നിനാണ് അമീര്‍ മാതാപിതാക്കള്‍ അറിയാതെ നാടുവിട്ടത്. ഇയാള്‍ക്കെതിരെ നിയമലംഘനത്തിനും മറ്റു കുറ്റങ്ങള്‍ക്കുമെതിരെ കേസെടുത്തു.

Read More

ഭ​ര്‍​ത്താ​വ് അ​രു​ണ്‍ എ​ന്നോ​ട് അ​ഭി​ന​യി​ക്ക​രു​ത് എ​ന്നൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല! ഇ​നി​യും അ​ഭി​ന​യി​ക്കും; അഭിനയിക്കാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് നടി ഭാമ

ഭ​ര്‍​ത്താ​വ് അ​രു​ണ്‍ എ​ന്നോ​ട് അ​ഭി​ന​യി​ക്ക​രു​ത് എ​ന്നൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ക​ല്യാ​ണ​ത്തി​ന് മു​മ്പ് മൂ​ന്ന് വ​ര്‍​ഷ​ത്തോ​ളം ഞാ​ന്‍ അ​ഭി​ന​യി​ച്ചി​രു​ന്നി​ല്ല. ന​ല്ല അ​വ​സ​ര​ങ്ങ​ള്‍ വ​രാ​ത്ത​ത് കൊ​ണ്ട് മാ​റി നി​ന്ന​താ​ണ്. ഇ​പ്പോ​ഴും അ​ത് ത​ന്നെ​യാ​ണ് എ​നി​ക്ക് പ​റ​യാ​നു​ള്ള​ത്. ഇ​നി​യും ന​ല്ല അ​വ​സ​ര​ങ്ങ​ള്‍ വ​ന്നാ​ല്‍ അ​ഭി​ന​യി​ക്കും. കു​ടും​ബ​ത്തെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ല്‍ ആ​ണെ​ങ്കി​ല്‍ തീ​ര്‍​ച്ച​യാ​യും ഞാ​ന്‍ മ​ട​ങ്ങി വ​രും. മ​ട​ങ്ങി വ​ര​വി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​മ്പോ​ള്‍ പു​തി​യ കു​ട്ടി​ക​ള്‍​ക്ക് ആ​വും അ​വ​സ​രം കൂ​ടു​ത​ലെ​ന്ന് അ​റി​യാം. പി​ന്നെ, വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യാ​യി ക​ഴി​ഞ്ഞാ​ല്‍ എ​ത്ര​ത്തോ​ളം അ​വ​സ​രം കി​ട്ടും എ​ന്നു​ള്ള തി​രി​ച്ച​റി​വ് എ​നി​ക്കു​ണ്ട്. അ​തു​കൊ​ണ്ട് ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്ക് വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​ഭി​ന​യി​ച്ചേ പ​റ്റൂ എ​ന്നു​ള്ള വാ​ശി ഒ​ന്നു​മി​ല്ല. അ​ഭി​ന​യി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. അ​തെ​ന്നും മാ​യാ​തെ മ​ന​സി​ലു​ണ്ടാ​വും. ലോ​ക്ഡൗ​ണ്‍ കാ​ല​മാ​യി​രു​ന്ന​ത് കൊ​ണ്ട് പു​റ​ത്തേ​ക്ക് പോ​ലും ഇ​റ​ങ്ങാ​തെ ഇ​രി​ക്കു​മ്പോ​ഴാ​ണ് ഗ​ര്‍​ഭി​ണി​യാ​വു​ന്ന​ത്. വീ​ട്ടി​ല്‍ വെ​റു​തെ ഇ​രി​ക്കാ​ന്‍ ഇ​ഷ്ട​മി​ല്ലാ​ത്ത ആ​ളാ​യി​രു​ന്നു ഞാ​ന്‍. അ​തു​കൊ​ണ്ട് എ​ന്നെ…

Read More

ഉ​പ​ദേ​ശി​ച്ച് ന​ന്നാ​ക്കാ​നി​ല്ല..! ശ​ര​ണ്യ മൂ​ന്നാ​മ​തും ഗ​ര്‍​ഭി​ണി​യാ​യി എന്ന്‌ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്രചാരണം; ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ശ​ര​ണ്യ

അ​മ്മ​യു​ടെ മീ​റ്റിം​ഗി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പ​ങ്കെ​ടു​ത്ത ശ​ര​ണ്യ മോ​ഹ​ന്‍ മീ​റ്റിം​ഗി​ലെ ചി​ല ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വ​ലി​യ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ന്ന​ത്. ശ​ര​ണ്യ മൂ​ന്നാ​മ​തും ഗ​ര്‍​ഭി​ണി​യാ​യി എ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യി രം​ഗ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ് ശ​ര​ണ്യ. ബോ​ഡി ഷെ​യി​മിം​ഗും വ്യാ​ജ വാ​ര്‍​ത്ത​ക​ളും ഉ​ണ്ടാ​ക്കി​യ​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ശ​ര​ണ്യ വ്യ​ക്ത​മാ​ക്കി. ഇ​തി​ല്‍ മി​ണ്ടാ​തി​രി​ക്കാ​ന്‍ ഉ​ദ്ദേശി​ക്കു​ന്നി​ല്ലെ​ന്ന് ഒ​ര​ഭി​മു​ഖ​ത്തി​ല്‍ ന​ടി പ​റ​ഞ്ഞു. “”ഞാ​ന്‍ മൂ​ന്നാ​മ​തും ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വ്യാ​ജ വാ​ര്‍​ത്ത വ​ന്ന​പ്പോ​ള്‍ ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​തെ വി​ട്ടു​ക​ള​യാ​മെ​ന്നാ​ണ് ക​രു​തി​യ​ത്. എ​ന്നാ​ല്‍ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് പി​ന്നീ​ട് തോ​ന്നി. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ് ന​ല്‍​കി​യ​ത്. ക​ണ്ട​ന്‍റ് വാ​യി​ക്കാ​തെ ത​ല​ക്കെ​ട്ട് മാ​ത്രം വാ​യി​ച്ചാ​ണ് ഇ​വ​ര്‍ തോ​ന്നു​ന്ന​തൊ​ക്കെ ക​മ​ന്‍റാ​യി ഇ​ടു​ന്ന​ത്. വാ​ര്‍​ത്ത​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ക്കാ​നു​ള്ള​താ​ണ്. പ​ക്ഷേ, ഇ​ത്ത​ര​ക്കാ​ര്‍ അ​തി​നെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്. ഇ​വ​രെ അ​ങ്ങ​നെ പി​ന്ന​ണി​യി​ല്‍ നി​ന്ന് ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.…

Read More

എ​നി​ക്ക് ഇ​വ​ളെ അ​റി​യാം, ഇ​വ​ളു​ടെ പേ​രും അ​റി​യാം! ബെ​റ്റി അ​ല്‍​ഷി​മേ​ഴ്‌​സ് രോ​ഗി​യാ​ണ്‌; ബെ​റ്റി​യു​ടെ ചി​ല കു​സൃ​തി​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു

ബെ​റ്റി പെ​റ്റി​റ്റ് എ​ന്ന 84 കാ​രി അ​വ​ളു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം സൗ​ത്ത് ക​രോ​ലി​ന​യി​ലെ ഗാ​ര്‍​ഡ​ന്‍ സി​റ്റി​യിൽ ണ് അ​വ​ധി ആ​ഘോ​ഷിക്കുന്ന​തി​നി​ട​യി​ലെ ചില ദൃശ്യങ്ങൾ കണ്ണും മനലസും നിറയ്ക്കും. ബെ​റ്റി​യു​ടെ ചി​ല കു​സൃ​തി​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ക​യാ​ണ്. ബെ​റ്റി അ​ല്‍​ഷി​മേ​ഴ്‌​സ് രോ​ഗി​യാ​ണെ​ന്ന​താ​ണ് സ​ങ്ക​ട​ക​ര​മാ​യ കാ​ര്യം ഞാ​നാ​ണോ? ഹോ​ട്ട​ല്‍ മു​റി​യി​ലെ നീ​ള​ന്‍ ക​ണ്ണാ​ടി​ക്ക് മു​ന്നി​ലാ​ണ് ബെ​റ്റി നി​ല്‍​ക്കു​ന്ന​ത്. ക​ണ്ണാ​ടി​യി​ല്‍ ത​ന്‍റെ പ്ര​തി​ബിം​ബം ക​ണ്ട​തോ​ടെ ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​യി ബെ​റ്റി.​ മ​റ്റാ​രോ ത​നി​ക്ക് അ​ഭി​മു​ഖ​മാ​യി നി​ല്‍​ക്കു​ക​യാ​ണെ​ന്നാ​ണ് ബെ​റ്റി ക​രു​തു​ന്ന​ത്. ഉ​ട​നെ മ​റു​വ​ശ​ത്ത് നി​ല്‍​ക്കു​ന്ന​യാ​ള്‍​ക്ക് താ​ന്‍ ബെ​റ്റി​യാ​ണെ​ന്നും പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ്. ക​ണ്ണും മ​ന​സും നി​റ​ഞ്ഞു ബെ​റ്റി​യു​ടെ ഭ​ര്‍​ത്താ​വ് ബോ​ബ് പെ​റ്റി​റ്റ്, മ​ക​ന്‍ ജോ​ഷ്വ പെ​റ്റി​റ്റ് എ​ന്നി​വ​രാ​ണ് മൂ​ന്നു മ​ക്ക​ളു​ടെ അ​മ്മ​യാ​യ ബെ​റ്റി​യെ പ​രി​ച​രി​ക്കു​ന്ന​ത്.​ ത​ന്‍റെ പ്ര​തി​ബി​ബ​ത്തോ​ട് ബെ​റ്റി പ​റ​യു​ന്നു​ണ്ട് എ​നി​ക്ക് നി​ന്നെ അ​റി​യാം.​നിന്‍റെ പേ​രും അ​റി​യാം എ​ന്ന്. ഇ​ത് കാ​ണു​മ്പോ​ള്‍ അ​റി​യാ​തെ ക​ണ്ണും മ​ന​സും നി​റ​യും. ആ​ദ്യം…

Read More

സങ്കട കടലിൽ ഒരു കുടുംബം; രണ്ടു മക്കളും യാത്രയായി! പഠനത്തിൽ അതിസമർഥയായിരുന്നു അക്‌ഷിത

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലുണ്ടായ റോഡപകടത്തിൽ രണ്ടു മക്കളെയും നഷ്ടപ്പെട്ട ദുഃഖത്തിലാണ് ചെട്ടുപ്പള്ളി രാമചന്ദ റെഡ്ഡിയും കുടുംബവും. ഡിസംബർ 19 നു രാത്രിയുണ്ടായ വാഹനാപകടമാണ് ഇവരുടെ ജീവിതം മാറ്റിമറിക്കപ്പെട്ടത്. ശനിയാഴ്ച രാത്രി ഒരു കുടുംബ സുഹൃത്തിനെ സന്ദർശിച്ചു മടങ്ങി വരുമ്പോൾ അമിത വേഗത്തിലെത്തിയ ഒരു എസ്‌യുവി രാമചന്ദ റെഡ്ഡി, ഭാര്യ രജിനി, മക്കളായ അർജിത്ത്, അക്‌ഷിത എന്നിവർ സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നിൽ ഇടിച്ചാണ് അപകടമുണ്ടാകുന്നത്. 35 മൈൽ വേഗ പരിധിയുള്ള സ്ഥലത്ത് 70–80 വേഗത്തിലായിരുന്നു എസ്‌യുവി. ഇടിച്ചശേഷം 75 അടി മുന്നോട്ടു വലിച്ചുകൊണ്ടുപോയാണ് നിന്നത്. ഉടൻ തന്നെ അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവിതവുമായി മല്ലടിച്ച ചില മണിക്കൂറുകൾക്കുശേഷം മകൻ അർജിത്തും (14) ചൊവ്വാഴ്ചയോടെ മകൾ അക്‌ഷിത (14) യും മരണത്തിനു കീഴടങ്ങി. ചികിത്സയിലായിരുന്ന രാമചന്ദ റെഡ്ഡിയും ഭാര്യ രാജിനിയും ആശുപത്രി വിട്ടു. അപകടമുണ്ടാക്കിയ എസ്‌യുവി ഓടിച്ചിരുന്ന ഇരുപതുകാരി…

Read More

മു​ട്ട​ക്കു​ള്ളി​ൽ വി​രി​യാ​റാ​യ ദി​നോ​സ​ർ ഭ്രൂ​ണം; പ​ഴ​ക്കം 66 ദ​ശ​ല​ക്ഷം! ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​തി​ൽ വ​ച്ച് ഏ​റ്റ​വും പൂ​ർ​ണ​മാ​യ ദി​നോ​സ​ർ ഭ്രൂ​ണ​മാ​ണി​തെ​ന്ന് ഗ​വേ​ഷ​ക​ർ

മു​ട്ടി​ക്കു​ള്ളി​ൽ​നി​ന്ന് വി​രി​യാ​ൻ ത​യാ​റെ​ടു​ക്കു​ന്ന ദി​നോ​സ​ർ ഭ്രൂ​ണം ക​ണ്ടെ​ത്തി. തെ​ക്ക​ൻ ചൈ​ന​യി​ലെ ഗൗ​ൻ​ഷൗ​വി​ലെ ക്രി​റ്റേ​ഷ്യ​സ് പാ​റ​ക​ളി​ൽ​നി​ന്നാ​ണ് 66 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഭ്രൂ​ണം ക​ണ്ടെ​ത്തി​യ​ത്. ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​തി​ൽ വ​ച്ച് ഏ​റ്റ​വും പൂ​ർ​ണ​മാ​യ ദി​നോ​സ​ർ ഭ്രൂ​ണ​മാ​ണി​തെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു. ദി​നോ​സ​റു​ക​ൾ വി​രി​യി​ക്കു​ന്ന​തി​ന് തൊ​ട്ടു മു​ൻ​പു​ള്ള പ​ക്ഷി​യെ​പ്പോ​ലെ​യു​ള്ള ഭാ​വ​ങ്ങ​ളാ​ണ് ഭ്രൂ​ണ​ത്തി​നു​ള്ള​ത്. പ​ല്ലി​ല്ലാ​ത്ത തെ​റോ​പോ​ഡ് ദി​നോ​സ​ർ അ​ല്ലെ​ങ്കി​ൽ ഓ​വി​റാ​പ്റ്റോ​റോ​സ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​താ​ണ് ഇ​തെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. “ബേ​ബി യിം​ഗ്ലി​യാം​ഗ്’ എ​ന്നാ​ണ് ഭ്രൂ​ണ​ത്തി​ന് ഗ​വേ​ഷ​ക​ർ പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ദി​നോ​സ​റു​ക​ളും ആ​ധു​നി​ക പ​ക്ഷി​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ഗ​വേ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ ധാ​ര​ണ​യും വ്യ​ക്ത​ത​യും വ​രു​ത്താ​ൻ ഈ ​ക​ണ്ടെ​ത്ത​ൽ സ​ഹാ​യി​ക്കും. ഭ്രൂ​ണം “ട​ക്കിം​ഗ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ചു​രു​ണ്ട നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും ആ​ധു​നി​ക പ​ക്ഷി​ക​ളി​ലെ ഇ​ത്ത​രം സ്വ​ഭാ​വം ആ​ദ്യം പ​രി​ണ​മി​ച്ച​ത് അ​വ​യു​ടെ ദി​നോ​സ​ർ പൂ​ർ​വി​ക​രി​ൽ​നി​ന്നു​മാ​കാ​മെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

Read More