മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ വാങ്ങിയ ശേഷം ഗൂഗിള്‍ പേ ഉണ്ടോയെന്നു ചോദിച്ച് ആള് മുങ്ങിയതായി പരാതി. മമ്പറം ടൗണിലെ ഇറച്ചി – മത്സ്യ മാര്‍ക്കറ്റിലെത്തിയ ആളാണ് പണം നല്‍കാതെ സാധനവുമായി കടന്നത്. രണ്ട് കിലോ അയക്കൂറയും ഒന്നര കിലോ നാടന്‍ കോഴിയിറച്ചിയും ഒരു കിലോ ആട്ടിറച്ചിയുമാണ് ഇയാള്‍ വാങ്ങിയതെന്ന് പോലീസില്‍ നല്കിയ പരാതിയില്‍ വ്യാപാരികള്‍ പറയുന്നു. മാര്‍ക്കറ്റിലെത്തിയ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചയാളാണ് കബളിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു ഇയാള്‍ വ്യാപാരികളെ പറ്റിച്ചത്. ആദ്യം രണ്ട് കിലോ അയക്കൂറ തൂക്കിയപ്പോള്‍ ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ചു ഇല്ലെന്നു വ്യാപാരി പറഞ്ഞപ്പോള്‍ കാറില്‍ പൈസയുണ്ടെന്നും എടുത്തു തരാമെന്നും ഇയാള്‍ പറഞ്ഞു. മത്സ്യം കൂടാതെ കുറച്ച് ഐസ് കട്ടകളും ഇയാള്‍ മത്സ്യവ്യാപാരിയില്‍ നിന്ന് വാങ്ങിയിരുന്നു. സമീപത്തെ ഇറച്ചിക്കടയില്‍ നിന്നാണ് മട്ടനും ചിക്കനും വാങ്ങിയത്. ഇവിടേയും…
Read MoreCategory: Today’S Special
വണ്ടി ഓടിക്കുന്നതിനിടെ പെട്രോള്‍ തീര്‍ന്നു ! മുടി കൊണ്ട് വണ്ടി വലിച്ച് പെട്രോള്‍ പമ്പിലെത്തിച്ച് യുവതി;വീഡിയോ വൈറലാകുന്നു…
മുടി കൊണ്ട് വണ്ടി വലിക്കുന്ന ആളുകളുടെ കഥകള്‍ നമ്മള് പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ പ്രദര്‍ശനത്തിനു വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ ദൈനംദിന ജീവിതത്തില്‍ ഒരു ആവശ്യം വന്നപ്പോള്‍ വാഹനം വലിച്ചു കൊണ്ടുപോകാന്‍ മുടി ഉപയോഗിച്ച പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാകുന്നത്. യാത്രാ മധ്യേ പെട്രോള്‍ തീര്‍ന്ന് വണ്ടി വഴിയില്‍ നിന്നു പോയപ്പോഴാണ് ലണ്ടനിലുള്ള ഈ യുവതി തന്റെ മുടി ഉപയോഗിച്ച വണ്ടി പെട്രോള്‍ പമ്പിലേക്ക് കൊണ്ടുപോയത്. ഈ കാഴ്ച കണ്ട് തെരുവിലെ യാത്രക്കാരെല്ലാം കൗതുകത്തോടെ നോക്കുന്നുമുണ്ട്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. സാധാരണയായി പെട്രോള്‍ തീര്‍ന്ന് വാഹനം വഴിയിലായാല്‍ ബ്രേക്ഡൗണ്‍ പുള്ളറുകളുടെ സഹായത്തോടെയാണ് പമ്പിലേക്ക് എത്തിക്കുക. എന്നാല്‍ ഇവിടെ അതിന്റെ ഒന്നും ആവശ്യമില്ല. തന്റെ മുടി തന്നെ ധാരാളം എന്ന് പറഞ്ഞാണ് സാവിക്ക യുവതി ഇതിന് മുതിര്‍ന്നത്. സാവിക്ക പെട്രോള്‍ തീര്‍ന്ന വാഹനത്തിലും തന്റെ മുടിയിലുമായി…
Read Moreഎനിക്ക് അമ്മയാകണം…! സിനിമാജീവിതത്തില്നിന്നു വലിയ ഇടവേള എടുക്കാനിരിക്കുകയായിരുന്നു; സാമന്ത അന്നു പറഞ്ഞത് ഇങ്ങനെയൊക്കെ…
തെന്നിന്ത്യന്‍ താരജോഡികളായ സാമന്തയുടെയും നാഗചൈതന്യയുടെയും വേര്‍പിരിയല്‍ വാര്‍ത്ത അമ്പരപ്പോടെയാണ് ആരാധകര്‍ കേട്ടത്. കുറേ നാളായി വേര്‍പിരിയല്‍ ഗോസിപ്പ് പരന്നിരുന്നെങ്കിലും അതു സത്യമാകരുതേ എന്നായിരുന്നു ആരാധകരുടെ ആശ. എന്നാല്‍ ഇവര്‍ വേര്‍പിരിഞ്ഞു. നാലാം വിവാഹവാര്‍ഷികം അടുത്തിരിക്കെയായിരുന്നു സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞത്. അതിനു പിന്നാലെ സാമന്തയ്ക്കെതിരേ പല ആരോപണങ്ങളും ഉയര്‍ന്നു. താരത്തിന് അമ്മയാകാന്‍ താത്പര്യമില്ലായിരുന്നെന്നും പലതവണ ഗര്‍ഭച്ഛിദ്രം നടത്തി എന്നെല്ലാമായിരുന്നു വ്യാജ പ്രചാരണം. ഇതിനെതിരേ താരം ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. സാമന്തയെക്കുറിച്ചുള്ള നിര്‍മാതാവിന്റെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. അമ്മയാകാനായി സിനിമാ ജീവിതത്തില്‍നിന്നു വലിയ ഇടവേള എടുക്കാനിരിക്കുകയായിരുന്നു താരം എന്നാണ് നിര്‍മാതാവ് നീലിമ ഗുണ പറഞ്ഞത്. സാമന്ത പ്രധാനവേഷത്തിലെത്തുന്ന ശാകുന്തളം എന്ന സിനിമയുടെ നിര്‍മാതാവാണ് നീലിമ. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി സിനിമ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് സാമന്ത ആഗ്രഹിച്ചിരുന്നതായും നീലിമ പറയുന്നു. “”ശാകുന്തളത്തിനായി കഴിഞ്ഞവര്‍ഷം ഞാനും അച്ഛനും സാമന്തയെ…
Read Moreനടി ഹേമയുടെ കടിയേറ്റ് പുളഞ്ഞ് യുവനടന് ! താര സംഘടന തെരഞ്ഞെടുപ്പില്‍ വന്‍ സംഘര്‍ഷം; വീഡിയോ വൈറല്‍…
തെലുങ്ക് സിനിമാ താരസംഘടനയുടെ തെരഞ്ഞെടുപ്പിനെ സംഘര്‍ഷം.മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനിലേക്ക് ഞായറാഴ്ച നടന്ന വോട്ടെടുപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന പാനലുകളാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. പ്രകാശ്രാജിന്റെ പാനലില്‍ നിന്ന് ഹേമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നു. നടന് ശിവ ബാലാജി വിഷ്ണു മാഞ്ചിയുടെ പാനലില്‍ നിന്നും ട്രഷറര്‍ സ്ഥാനത്തേക്കും മല്‍സരിച്ചു. വോട്ട് ചെയ്യാന്‍ നില്‍ക്കുന്നതിനിടെ ഹേമ, ശിവ ബാലാജിയുടെ കയ്യില്‍ കടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായിരുന്നു. അക്രമത്തിനിടെ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശിവ ബാലാജി ഇടയ്ക്കുകയറിയപ്പോള് സംഭവിച്ചതാണെന്നാണ് ഹേമ വിശദീകരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പ്രകാശ് രാജിന്റെ പാനല്‍ തോറ്റു. വിഷ്ണു മാഞ്ചിയുടെ പാനലാണ് വിജയിച്ചത്. വിഷ്ണു പ്രസിഡന്റായി ചുമലയേല്‍ക്കുകയും ചെയ്തു. തോല്‍വിക്ക് പിന്നാലെ, സംഘടനയില്‍ പ്രാദേശിക വാദം ശക്തമാണെന്ന് ആരോപിച്ച് പ്രകാശ് രാജ് രാജിവെക്കുകയും ചെയ്തു.
Read Moreഓടേണ്ട അമ്മാവാ… ആളറിഞ്ഞു..! 14 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ 50 വയസുകാരന്റെ ശ്രമം; ഒടുവില്‍…
സ്ത്രീ സ്വാന്ത്രത്തിനായി ലോകത്തിന്റെ പല ഭാഗത്ത് നിന്നും മുറവിളി കൂട്ടിയിട്ടും , സ്ത്രീകൾ നേരിടുന്ന ആക്രമങ്ങൾക്ക് നേരെ വിരൽ ചൂണ്ടിയിട്ടും സമൂഹത്തിൽ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം അനുദിനം സംഭവിക്കുന്ന കാര്യങ്ങൾ അത്രത്തോളം ഭയപ്പെടുത്തും. തട്ടിക്കൊണ്ടു പോകാൻ കഴിഞ്ഞ ദിവസമായിരുന്നു ലണ്ടനിലെ ഒരു ബസ് സ്റ്റോപ്പിലാണ് ആ സംഭവം നടന്നത്.14 കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനായി ഒരു 50 വയസുകാരൻ ശ്രമിച്ചു. പക്ഷേ പോലീസ് തക്ക സമയത്ത് ഇടപെട്ടതുകൊണ്ട് പ്രതിയെ പിടികൂടി. ബസ് സ്റ്റോപ്പിൽ നിന്ന പ്രതി അവിടെയെത്തിയ പെൺകുട്ടിയെ കുറിച്ച് അശ്ലീല കമ്മന്റുകൾ പറയുകയും പെൺകുട്ടിയെ തന്നോടൊപ്പം വരാനായി നിർബന്ധിക്കുകയും ചെയ്യുകയാണ് ചെയ്തത്. ആ ശ്രമം ഫലിച്ചു അയാളുടെ നിർബന്ധം കടുത്തപ്പോൾ പെൺകുട്ടി രക്ഷപെടാനുള്ള ശ്രമത്തിന്റെ ഭാഗമായി പോലീസിനെ വിവരമറിയിച്ചു. ജീൻസിന്റെ പോക്കറ്റിൽ വിലങ്ങുമായി ബസ് സ്റ്റോപ്പിൽ നിൽക്കുന്ന പ്രതിയുടെ ചിത്രം കണ്ടതോടെ പ്രതിയെ…
Read Moreഅന്ന് ഒരേ ലോഡ്ജില്‍ താമസിച്ചവരാണ് ഞങ്ങള്‍ ! പക്ഷെ ഇന്ന് പുള്ളിയെ പിടിച്ചാല്‍ കിട്ടില്ല;തെന്നിന്ത്യയിലെ സൂപ്പര്‍താരത്തെക്കുറിച്ച് കുണ്ടറ ജോണി…
തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയ്ക്കൊപ്പം സമയം പങ്കിട്ടതിന്റെ ഓര്‍മകള്‍ പങ്കുവെച്ച നടന് കുണ്ടറ ജോണി. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് കുണ്ടറ ജോണി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മദ്രാസ് ആര് കെ ലോഡ്ജില്‍ താമസിക്കുന്ന സമയത്ത് ആയിരുന്നു ചിരഞ്ജീവിയെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം അത്ര പ്രശസ്തന്‍ ഒന്നുമല്ലായിരുന്നെന്നും ജോണി പറയുന്നു. ജോണിയുടെ വാക്കുകള്‍ ഇങ്ങനെ…അന്ന് ഒരേ നിലയില്‍ ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ഞാന്‍ ആര് കെ ലോഡ്ജിലെ 44ാം നമ്പര്‍ മുറിയിലും, ചിരഞ്ജീവി 41ാം നമ്പര്‍ മുറിയിലും ആയിരുന്നു താമസം. പുള്ളി അന്ന് അത്രയ്ക്ക് ഫേമസ് അല്ല, എന്നാലും രാവിലെ എഴുന്നേറ്റ് ടെറസില്‍ പോയി എക്സസര്‍സൈസ് ഒക്കെ ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം അന്നും ഇന്നത്തെ പോലെ ബോഡി മെയ്ന്റൈന്‍ ചെയ്യുമായിരുന്നു. കോണിപ്പടി കയറി വരുമ്പോള്‍ തന്നെ കാണുന്നത് ചിരഞ്ജീവിയുടെ മുറി ആയിരുന്നു. അന്ന് പുറത്തു പോയി വരുമ്പോള്‍…
Read Moreലക്ഷ്മി ഗോപാല സ്വാമിയും മുകേഷും വിവാഹിതരാവുന്നു ? വിവാഹ വാര്‍ത്തയെക്കുറിച്ച് ആദ്യമായി മനസ്സു തുറന്ന് ലക്ഷ്മി ഗോപാലസ്വാമി…
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തെന്നിന്ത്യന്‍ സിനിമലോകത്ത് സജീവമായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ജനിച്ചത് ബംഗളുരുവിലാണെങ്കിലും നടി കൂടുതല്‍ തിളങ്ങിയത് മലയാള സിനിമയിലാണ്. നടി എന്നതിലുപരി അറിയപ്പെടുന്ന നര്‍ത്തകിയാണ് ലക്ഷ്മി. 2000ല്‍ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായിരുന്നു തുടക്കം. ഏറ്റവും ഒടുവില്‍ താക്കോല്‍ എന്ന സിനിമയിലാണ് ലക്ഷ്മി അഭിനയിക്കുകയുണ്ടായത്. ദുല്‍ഖര്‍ സല്മാന് നായകനാകുന്ന റോഷന് ആന്‍ഡ്രൂസ് ചിത്രം ‘സല്യൂട്ടാ’ണ് ലക്ഷ്മിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. എന്നാല്‍ ഇപ്പോള്‍ ലക്ഷ്മി വാര്‍ത്തകളില്‍ ഇടംനേടുന്നത് ലക്ഷ്മിയും നടന് മുകേഷും തമ്മില്‍ വിവാഹിതരാവാന്‍ പോകുന്നുവെന്ന വാര്‍ത്തകളെത്തുടര്‍ന്നാണ്. സോഷ്യല്‍ മീഡിയയിലെ ഈ പ്രചരണത്തോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് താരം. ഒരു മാധ്യമത്തോടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. വ്യാജമെന്നല്ല ഈ വാര്‍ത്തയെ തികച്ചും അടിസ്ഥാന രഹിതമെന്നാണ് പറയേണ്ടതെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്. താന്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ കാണുന്നുണ്ടെന്നും ഈ വിഷയത്തില്‍ തന്നെ വിളിച്ചു സത്യാവസ്ഥ…
Read More1500 വര്‍ഷം പഴക്കമുള്ള വമ്പന്‍ വൈന്‍ നിര്‍മാണ സമുച്ചയം കണ്ടെത്തി ! തട്ടിപ്പുകാരന് മോന്സണെപ്പോലും അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ…
ഇസ്രയേലില്‍ കണ്ടെത്തിയ 1500 വര്‍ഷം പഴക്കമുള്ള വമ്പന്‍ വൈന്‍ നിര്‍മാണ സമുച്ചയം ലോകത്തെ അമ്പരപ്പിക്കുകയാണ്. അക്കാലത്തുണ്ടായതില്‍ ലോകത്തിലെ ഏറ്റവും വലിയ വൈന്‍ നിര്‍മ്മാണ സമുച്ചയമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്നു കരുതുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നു. പ്രതിവര്‍ഷം ഇരുപത് ലക്ഷം ലിറ്റര്‍ വൈന്‍ ഇവിടെ ഉത്പാദിപ്പിക്കപ്പെടും എന്നാണ് കണക്കാക്കുന്നത്. ടെല്‍ അവീവിന് തെക്ക് യാവ്നിലാണ് ഇത് കണ്ടെത്തിയത്. വൈന്‍ തയ്യാറായ ശേഷം അത് മെഡിറ്ററിയേന് ചുറ്റും കയറ്റുമതി ചെയ്തു. ഇതിന്റെ വലിപ്പം കണ്ട് അമ്പരന്ന് പോയി എന്ന് ഇത് കണ്ടെത്തിയവരും പുരാവസ്തു ഗവേഷകരും പറയുന്നു. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇത് ജനങ്ങള്‍ക്ക് കാണാനുള്ള അവസരമുണ്ടാവും. സൈറ്റില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ (0.4 ചതുരശ്ര മൈല്‍) വ്യാപിച്ചുകിടക്കുന്ന അഞ്ച് വൈന്‍ പ്രസ്സുകള്‍, സൂക്ഷിക്കുന്നതിനും വീഞ്ഞ് കുപ്പിയിലാക്കുന്നതിനുമുള്ള വെയര്‍ഹൗസുകള്‍, അത് സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ചൂളകള്‍ എന്നിവയെല്ലാം കണ്ടെത്തിയതില്‍ അടങ്ങിയിരിക്കുന്നു. യൂറോപ്പിലേക്കും വടക്കേ…
Read Moreനിന്റെ ഭര്‍ത്താവിന് നട്ടെല്ലില്ലയോ എന്ന് കമന്റ് ? ലിപ് ലോക്ക് ചെയ്യാന്‍ ആണുങ്ങള്‍ക്കു മാത്രമേ പറ്റുകയുള്ളോ എന്ന് തുറന്നടിച്ച് ദുര്‍ഗ കൃഷ്ണ…
സിനിമയിലെ ലിപ് ലോക്ക് രംഗത്തിന്റെ പേരില്‍ നടി ദുര്‍ഗ കൃഷ്ണയ്ക്കു നേരെ വന്‍ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. കുടുക്ക് 2025 എന്ന ചിത്രത്തില്‍ ദുര്‍ഗയും നടന് കൃഷ്ണകുമാറും തമ്മിലുള്ള ലിപ് ലോക്ക് രംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന് പിന്നാലെ ദുര്‍ഗയെയും ഭര്‍ത്താവ് അര്‍ജുനും നേരെ സോഷ്യല്‍ മീഡിയ വെട്ടുകിളികള്‍ ആക്രമണം നടത്തുകയായിരുന്നു. ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചതിന് തന്നെ പിന്തുണയ്ക്കുന്ന തന്റെ ഭര്‍ത്താവ് നട്ടെല്ലില്ലാത്തവനും ഈ രംഗത്തില്‍ തനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യ സപ്പോര്‍ട്ടീവും ആകുന്നത് എങ്ങനെയാണ് എന്നാണ് ദുര്‍ഗ ചോദിക്കുന്നത്. മലയാള സിനിമയില്‍ ഇത്തരം രംഗങ്ങളില്‍ സ്ത്രീകള്‍ അഭിനയിക്കേണ്ട എന്നാണോ എന്നും ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. ദുര്‍ഗ കൃഷ്ണ വീഡിയോയില്‍ പറയുന്നതിങ്ങനെ…കുടുക്ക് 2025ലെ സോങ് ഇറങ്ങിയിരുന്നു. ആ പാട്ടിന്റെ അവസാനമുണ്ടായിരുന്ന ലിപ് ലോക് സീനാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം.…
Read Moreറേഷൻ കടക്കാരൻ തയാറാക്കുന്ന കല്യാണക്കുറി ഇങ്ങനെയല്ലാതെ എങ്ങനെ ? വൈറലായ കല്യാണക്കുറിയുടെ വിശേഷങ്ങള്‍ ഇങ്ങനെ…
റേഷൻ കാർഡിന്റെ മോഡലിൽ തയാറാക്കിയ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു. മലപ്പുറം വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ കെ മോഹൻദാസാണ് മകന്റെ വിവാഹ ക്ഷണക്കത്ത് റേഷൻ കാർഡ് രൂപത്തിൽ തയാറാക്കിയത്. ചേളാരി തയ്യിലക്കടവിൽ റേഷൻകട നടത്തുന്ന ഇദ്ദേഹം നടത്തിയ ആ കൂട്ടിചേർക്കൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. മകൻ അരുൺദാസും തിരൂർ മാങ്ങാട്ടിരി സ്വദേശിയായ അനുത്തമയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്താണ് റേഷൻ കാർഡിന്റെ രൂപത്തിൽ അച്ചടിച്ചത്. 33 വർഷമായി റേഷൻകട നടത്തുന്നതിനാൽ ഇതല്ലാതെ മറ്റൊരു മാതൃകയും മനസ്സിൽ വന്നില്ലെന്ന് മോഹൻദാസ് പറയുന്നു. വരന്റെയും വധുവിന്റെയും പേര്, വിവാഹവേദി എന്നിങ്ങനെ അവശ്യവിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ളതാണ് ക്ഷണപ്പത്രികയുടെ മുൻപേജ്. റേഷൻ കാർഡ് നമ്പറിനു പകരം ഫോൺ നമ്പറാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ മാസം 28ന് വധൂഗൃഹത്തിൽവച്ചാണ് വിവാഹം. വ്യത്യസ്തവുമായ വിവാഹക്കുറി ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടുകയാണ്.
Read More