കണ്ണൂർ: തൊണ്ണൂറ്റിരണ്ടാം ജന്മദിനം ആഘോഷിക്കുന്ന പ്രശസ്ത സാഹിത്യകാരൻ ടി.പത്മനാഭന് ആശംസകൾ നേർന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. പൊടിക്കുണ്ടിലെ വീട്ടിലെത്തിയാണ് ആശംസകൾ നേർന്നത്. പൊന്നാട അണിയിച്ചും മധുരം നൽകിയും സ്നേഹം പങ്കുവച്ചു. എംഎൽഎമാരായ ടി.ഐ. മധുസൂദനൻ, കെ.വി. സുമേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. വർഷങ്ങളായി താൻ ഖദറാണ് ധരിക്കാറെന്നും അതുകൊണ്ടുതന്നെ താൻ മരിച്ചാൽ സംസ്കാരത്തിന് ത്രിവർണ പതാക പുതപ്പിച്ചായിരിക്കണം കൊണ്ടുപോകേണ്ടതെന്നും തനിക്കു ചുവപ്പ് വേണ്ടെന്നും ടി.പത്മനാഭൻ പറഞ്ഞു. തെരഞ്ഞെടപ്പിൽ കെ.വി. സുമേഷായിരുന്നില്ല നിന്നതെങ്കിൽ വോട്ട് ഷാജിക്ക് കൊടുക്കുമായിരുന്നു. മരംമുറി പോലെയുള്ള കാര്യങ്ങൾ വന്നപ്പോൾ തനിക്കറിയില്ലെന്ന് മന്ത്രി പറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കേൾക്കുന്നവർക്ക് അതിഷ്ടപ്പെടില്ലെന്ന് കോടിയേരിയും പ്രതികരിച്ചു. ഭരണകാര്യത്തിൽ ഒന്നുംകൂടി ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് കോടിയേരിയോട് ടി.പത്മനാഭൻ പറഞ്ഞു.
Read MoreCategory: Top News
ഒറിജിനൽ മുക്കി! ഹോട്ടലുടമ ഹാജരാക്കിയത് യഥാർഥ ഹാര്‍ഡ് ഡിസ്ക് അല്ല; ഹോട്ടലില്‍ വീണ്ടും പരിശോധന; സൈജുവിനെതിരേ കേസെടുക്കും
കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഡിജെ പാർട്ടി നടന്ന ഹോട്ടലിന്റെ ഉടമ റോയി ജോസഫ് വയലാറ്റ് ഇന്നലെ പോലീസിനു കൈമാറിയത് സിസിടിവിയിൽനിന്ന് അഴിച്ചുമാറ്റിയ ഒറിജിനൽ ഹാര്‍ഡ് ഡിസ്ക് അല്ലെന്നു സൂചന. ഡിവിആറില്‍ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോയെന്നറിയാന്‍ സൈബര്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ പോലീസ് ഹാര്‍ഡ് ഡിസ്കിന്റെ പരിശോധന തുടങ്ങിയിട്ടുണ്ട്. ഇതിൽനിന്നാണ് പാര്‍ട്ടി നടന്ന ഹോട്ടലില്‍നിന്ന് അഴിച്ചുമാറ്റിയ ഹാർഡ് ഡിസ്ക് അല്ല ഇത് എന്ന നിഗമനത്തിൽ പോലീസ് എത്തിയതെന്ന് അറിയുന്നു. അപകടത്തിനു പിന്നാലെ ഹോട്ടലില്‍നിന്നു കാണാതായ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കുകളിലൊന്ന് എന്നുപറഞ്ഞ് റോയ് പോലീസിനു മുന്നില്‍ ഹാജരാക്കിയിരുന്നു. എറണാകുളം അസി. പോലീസ് കമ്മീഷണര്‍ വൈ. നിസാമുദ്ദീന്‍, മെട്രോ സിഐ എ. അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റോയി ജോസഫിനെ ഇന്നലെ പത്തു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ പറഞ്ഞ കാര്യങ്ങളൊന്നും പോലീസ്…
Read Moreസഞ്ജിത്തിനെയും അഭിമന്യുവിനെയും കൊന്നത് ഒരേ സംഘം ? പിണറായി പോലീസിന് തീവ്രവാദ സംഘടനയുമായി ബന്ധമെന്ന് തെഹല്‍ക്ക മുന്‍ എഡിറ്റര്‍ മാത്യു സാമുവല്‍…
പാലക്കാട്ട് ആര്‍എസ്എസ് പ്രവര്ത്തന് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ യഥാര്‍ഥ കൊലയാളികളെ കേരളാ പോലീസ് പിടിക്കുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ പല കോണുകളില്‍ നിന്നും ഉയരുന്നത്. മഹാരാജാസ് കോളേജില്‍ തീവ്രവാദ സംഘടനയാല്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെയും സഞ്ജിത്തിനെയും കൊലപ്പെടുത്തിയത് ഒരേ സംഘമാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. മാത്രമല്ല അഭിമന്യു കേസില്‍ യഥാര്‍ഥ പ്രതികളെ രക്ഷിച്ചുള്ള അട്ടിമറി നടന്നോയെന്നും സംശയം ഉടലെടുക്കുകയാണ്. ഈ അവസരത്തില്‍ ശ്രദ്ധേയമാവുകയാണ് തെലല്‍ക്ക മുന്‍ എഡിറ്റര്‍ മാത്യു സാമുവലിന്റെ പ്രസ്താവന. മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ തീവ്രവാദികള്‍ കൊന്ന എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കേസിലും യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെട്ടില്ലെന്ന് മാത്യു വെളിപ്പെടുത്തി. കേസ് അന്വേഷിച്ച് പൊലീസ് ഉദ്യോഗസ്ഥന് തന്നെയാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ സന്ദേശം വന്നുവെന്നും അവരെ അറസ്റ്റ് ചെയ്യേണ്ട…
Read Moreകേരളവനത്തില് ഒറ്റയാനായി മാവോയിസ്റ്റ് മൊയ്തീന്! അന്വേഷണ ഏജൻസികൾ ജാഗ്രതയിൽ; എന്‍ഐഎയും എടിഎസും പിന്നാലെ…
സ്വന്തം ലേഖകൻ കോഴിക്കോട് : ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ)യും തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) പിടിമുറുക്കിയതോടെ സംസ്ഥാനത്തെ വനമേഖലയില്‍ ഒറ്റയാനായി മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീന്. മാവോയിസ്റ്റ് ഗറില്ലാ സേനയുടെ കേരള തലവനും സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവും പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറിയുമായ ബി.ജി. കൃഷ്ണമൂര്‍ത്തിയെ പിടികൂടിയതോടെയാണ് വര്‍ഷങ്ങളായി ഭീഷണി സൃഷ്ടിച്ച മാവോയിസ്റ്റുകളുടെ അടിത്തറിയിളകിയത്. ബാണാസുര, കബനീദളം, നാടുകാണി ദളങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സജീവമായുള്ളതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. 20 ല്‍ താഴെ മാവോവാദികള്‍ മാത്രമാണ് മൂന്നു ദളങ്ങളിലുള്ളത്. ഇതില്‍ സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള ബാണുസുര ദളമാണ് കൂടുതല്‍ ശക്തം. ഛത്തീസ്ഗഢില്‍ 42 സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ട സംഭവത്തിലുള്‍പ്പെട്ട കമാന്‍ഡര്‍ സുന്ദരിയും ഇക്കൂട്ടത്തിലുണ്ട്. കുഴിബോംബ് നിര്‍മാണത്തില്‍ ഏറെ വൈദഗ്ധ്യമുള്ള സുന്ദരിയും മൊയ്തീനും കൂടിയുള്ള ബാണാസുര ദളം കൂടി തകര്‍ക്കുകയെന്നതാണ് അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം. പേരാമ്പ്ര മുതുകാട് പ്ലാന്റേഷന് കോര്പറേഷന്…
Read Moreസമൻസുമായി വീട്ടിൽ വന്ന പോലീസുകാരൻ നായയെ അടിച്ചുകൊന്നു! ചത്ത നായയുടെ ജഡം മേരി വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചു; പരാതി
നെടുമ്പാശേരി: സമൻസുമായി വീട്ടിൽ വന്ന പോലീസുകാരൻ നായയെ അടിച്ചുകൊന്നുവെന്ന പരാതി. ചെങ്ങമനാട് പൊയ്ക്കാട്ടുശേരി കുറുപ്പനയം വേണാട്ടുപറമ്പിൽ മേരി തങ്കച്ചന്റെ വീട്ടിലെ പഗ് ഇനത്തിൽപ്പെട്ട “പിക്സി’ എന്ന വളർത്തു നായയാണ് കഴിഞ്ഞ ദിവസം ചത്തത്. മേരിയുടെ മകൻ ജസ്റ്റിന് കോടതിയിൽ ഹാജരാകുന്നതിനുള്ള സമൻസുമായി ചെങ്ങമനാട് ഹൗസിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിൽ എത്തിയിരുന്നു. ഇതിനിടെ പോലീസിന്റെ ദേഹത്തേക്ക് ചാടി വീണ നായയെ സമീപത്തു കിടന്ന മരക്കഷ്ണം ഉപയോഗിച്ച് പോലീസുകാരൻ അടിച്ചുവെന്നും പിന്നാലെ ചത്തുവെന്നുമാണ് വീട്ടുകാരുടെ പരാതി. ചത്ത നായയുടെ ജഡം മേരി വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടർന്ന് എറണാകുളം റൂറൽ എസ്പി കെ. കാർത്തിക്കിന് മേരി പരാതി നൽകി. കേസിൽ അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറിയിരിക്കുകയാണ്. സംഭവം നടന്ന വീട്ടിലെത്തിയ ഡിവൈഎസ്പിയും സംഘവും ഫ്രിഡ്ജിൽ നിന്നും നായയുടെ ജഡം പുറത്തെടുത്ത് ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോർട്ടത്തിനയച്ചു. എറണാകുളം വെറ്റിനറി…
Read Moreപഞ്ചനക്ഷത്ര ഹോട്ടലിൽ ഇരുന്നു കർഷകരെ കുറ്റംപറയുന്നോ..! ഡൽഹി അന്തരീക്ഷ മലിനീകരണത്തിൽ സർക്കാരുകൾക്കെതിരേ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: ഡൽഹി അന്തരീക്ഷ മലിനീകരണത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരേ വിമർശനവുമായി വീണ്ടും സുപ്രീം കോടതി. പരസ്പരം പഴി ചാരാതെ നിങ്ങൾ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നതെന്ന് കോടതി ആവർത്തിച്ച് ചോദിച്ചു. അതേസമയം, കർഷകർ വൈക്കോൽ കത്തിക്കുന്നതാണ് മലിനീകരണത്തിന് കാരണമെന്ന വാദവും സുപ്രീം കോടതി തള്ളി. പഞ്ചനക്ഷത്ര ഹോട്ടലിൽ ഇരിക്കുന്നവരാണ് കർഷകരെ കുറ്റംപറയുന്നതെന്നാണ് കോടതി പറഞ്ഞത്. ദീപാവലിക്ക് വിലക്ക് ഉണ്ടായിട്ടും പടക്കം പൊട്ടിച്ചു. എന്നിട്ടാണ് കർഷകരെ കുറ്റപ്പെടുത്തുന്നത്. കർഷകരെ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ല. വയൽ അവശിഷ്ടങ്ങൾ കത്തിക്കാൻ എന്തുകൊണ്ട് ശാസ്ത്രീയ മാർഗങ്ങൾ സർക്കാരുകൾ നിർദേശിക്കുന്നില്ലെന്നും കോടതി ചോദിച്ചു. വിഷയത്തിലെ ടെലിവിഷൻ ചാനലുകളിലെ സംവാദങ്ങൾ മറ്റെന്തിനേക്കാളും മലിനീകരണം സൃഷ്ടിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു. അതേസമയം, ഡൽഹി സർക്കാരിന്റെ വർക്ക് ഫ്രം ഹോം നിർദേശത്തെ കോടതിയിൽ കേന്ദ്രം എതിർത്തു. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാനാകില്ലെന്നും ഇതു നടപ്പാക്കിയാൽ…
Read Moreകാമുകനുമൊത്തുള്ള ഭാര്യയുടെ അവിഹിത ബന്ധവും വീഡിയോ ദൃശ്യവും; യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രേരണാകുറ്റത്തിന് ഭാര്യയും അറസ്റ്റിൽ
കാട്ടാക്കട: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണാകുറ്റം ചുമത്തി ഭാര്യയെ വിളപ്പിൽശാല പോലീസ് അറസ്റ്റുചെയ്തു. ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ് അറസ്റ്റിലായത്. മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാ ഭവനിൽ ശിവൻകുട്ടിയുടെ മകനും ഇപ്പോൾ പിടിയിലായ അഖിലയുടെ ഭർത്താവുമായ ശിവകുമാർ (34) 2019 സെപ്റ്റംബർ മാസത്തിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അഖിലയുടെ കാമുകൻ നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു (30) നേരത്തെ അറസ്റ്റിലായിരുന്നു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ശിവകുമാർ-അഖില ദമ്പതികളുടേത് പ്രേമവിവാഹമായിരുന്നു. ഇവർക്ക് രണ്ടു കുട്ടികളാണ് ഉള്ളത്. 2016-17 കാലഘട്ടത്തിൽ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജൻസിയിൽ അഖിലയ്ക്ക് ജോലി ലഭിച്ചിരുന്നു. ഇവിടെവച്ചാണ് വിഷ്ണുവുമായി അടുത്തത്. ക്രമേണ ഇവർ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി. ഇതിനിടെ വിഷ്ണു ചിത്രീകരിച്ച ഒരു വീഡിയോ ദൃശ്യം പുറത്തായി. ശിവകുമാർ അഖിലയുടെ ബന്ധം…
Read Moreകാറിലെത്തി കാത്തുനിന്നു, ട്രെയിനെത്തിയപ്പോൾ മുന്നിലേക്ക് ചാടി യുവാവ് ജീവനൊടുക്കി; ഭാര്യയോട് ഫോണില്‍ സംസാരിച്ച ശേഷമാണ് ചാടി മരിച്ചത്
കോട്ടയം: മുട്ടമ്പലത്ത് കാറിലെത്തി ഫോണില്‍ സംസാരിച്ച ശേഷം യുവാവ് ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് മുകളേല്‍ ആനിക്കാട് വെസ്റ്റ് മുകളേല്‍ ത്രയീശം വീട്ടിൽ ഹരികൃഷ്ണന് പത്മനാഭന് (37) ആണ് മരിച്ചത്. മുട്ടമ്പലം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിനിന് മുന്നില്‍ ചാടിയാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം. മുട്ടമ്പലം റെയില്‍വേ ഗേറ്റിന്റെ ഭാഗത്ത് കാറിലെത്തിയ ഇദേഹം, കാര്‍ നിര്‍ത്തി ഫോണ്‍ ചെയ്ത് പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന്, ഫോണ്‍ ചെയ്ത് കൊണ്ടു തന്നെ പുറത്തിറങ്ങിയ ശേഷം റെയില്‍വേ ട്രാക്കിലേക്ക് നടക്കുകയായിരുന്നു. തുടര്‍ന്ന്, ട്രെയിന്‍ എത്തിയപ്പോള്‍ ഇദ്ദേഹം ട്രെയിന്‍ മുന്നില്‍ ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവം അറിഞ്ഞ് ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി. ഇന്‍ക്വസ്റ്റ് അടക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വിശദമായ അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ റെജോ.പി. ജോസഫ് പറഞ്ഞു.…
Read Moreഡിവിആര്‍ മാറ്റിയതെന്തിന്? ഡിവിആറിലുള്ളത് തര്‍ക്കത്തിന്റെ ദൃശ്യങ്ങളോ? മോഡലുകളുടെ പോസ്റ്റുമോര്‍ട്ടത്തിലും ദുരൂഹത; ഹോട്ടല്‍ ഉടമ പോലീസിന് മുന്നിൽ ഹാജരായി
കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്നു പേര് ഇടപ്പള്ളി-വൈറ്റില ബൈപ്പാസില്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയി ജോസഫ് വയലാറ്റ് ഇന്ന് അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി. ഇന്നുരാവിലെ പത്തിന് തേവര അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലാണ് ഇയാള്‍ ഹാജരായത്. റോയി ഒളിപ്പിച്ചുവെന്നു പറയുന്ന ഡിവിആര്‍ ഹാജരാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ നിസ്സാമുദീൻ, അന്വേഷണ ഉദ്യോഗസ്ഥൻ സിഐ എ.അനന്തലാൽ എന്നിവരാണ് ചോദ്യംചെയ്യുന്നത്. ഡിജിപിയുടെ താക്കീതിൽ നോട്ടീസ് അതേസമയം ഹോട്ടലുടമ റോയിക്ക് പോലീസ് നോട്ടീസ് നല്‍കിയത് ഡിജിപിയുടെ താക്കീതിനെ തുടര്‍ന്നാണെന്ന് അറിയുന്നു. തെളിവ് നശിപ്പിച്ചെന്നറിഞ്ഞിട്ടും റോയിക്കെതിരേ നടപടി വൈകുന്നതില്് ഡിജിപി കമീഷണറോട് വിശദീകരണം ചോദിച്ചിരുന്നു. കേസ് ഒതുക്കാന്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഡിജിപിയുടെ ഇടപെടല്‍ എന്നാണ് അറിയുന്നത്. ഹോട്ടലിലെ ഡിവിആര്‍ മാറ്റിയത് റോയിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അയാളുടെ ഡ്രൈവറാണെന്ന് നേരത്തെ…
Read Moreന്യൂനമര്‍ദ്ദം തമിഴ്നാട് തീരത്തേക്ക് നീങ്ങുന്നു ! ചെന്നൈയില്‍ അതിതീവ്രമഴയ്ക്കു സാധ്യതെന്ന് തമിഴ്നാട് വെതര്‍മാന്‍…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വടക്കന്‍ തീരങ്ങളിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍, വ്യാഴാഴ്ച തമിഴ്നാട്ടില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് തമിഴ്നാട് വെതര്‍മാന്‍. 24 മണിക്കൂറിനകം ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്കാന് സാധിക്കുമെന്ന് തമിഴ്നാട് വെതര്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ വന്‍ വെള്ളപ്പൊക്കമാണ് ചെന്നൈയിലുണ്ടായത്. കെടുതി നേരിടുന്ന ചെന്നൈ നഗരത്തില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. അതിനാല്‍ 18ന് അതീവ ജാഗ്രത പാലിക്കണമെന്നും തമിഴ്നാട് വെതര്‍മാന്‍ മുന്നറിയിപ്പ് നല്കുന്നു. 24 മണിക്കൂറിനകം ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്കാന് സാധിക്കും. അതേസമയം അറബിക്കടലിലെ ന്യൂനമര്‍ദ്ദം കേരള, കന്യാകുമാരി തീരങ്ങളില്‍ നിന്ന് അകലുന്ന സാഹചര്യത്തില്‍ ഈ പ്രദേശങ്ങളില്‍ മഴ കുറയാന്‍ സാധ്യതയുണ്ടെന്നും തമിഴ്നാട് വെതര്‍മാന്‍ പ്രവചിക്കുന്നു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്നാടിന്റെ ഉള്‍നാടുകളില്‍ വരുന്ന രണ്ടുദിവസവും മെച്ചപ്പെട്ട മഴ ലഭിക്കും. വ്യാഴാഴ്ച ന്യൂനമര്‍ദ്ദം എത്തുന്നതോടെ തമിഴ്നാട് തീരങ്ങളിലേക്ക് മഴ മാറുമെന്നും തമിഴ്നാട് വെതര്‍മാന്‍ മുന്നറിയിപ്പ്…
Read More