കൊച്ചി: മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്നു പേര് ഇടപ്പള്ളി-വൈറ്റില ബൈപ്പാസില്‍ കാറപടകത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടൽ കേന്ദ്രീകരിച്ച് അടിമുടി ദൂരൂഹത തുടരുന്നു.ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഊരിമാറ്റിയതാണ് ദുരൂഹത വർധിപ്പിച്ചിരിക്കുന്നത്. നിരോധിത ലഹരിമരുന്നുകളുടെ ഉപയോഗമാണോ, അതോ അപകടത്തിൽപ്പെട്ടവരും ഹോട്ടലിൽ ഉണ്ടായിരുന്നവരും തമ്മിൽ എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് നിലവിൽ പോലീസ് അന്വേഷിച്ചു വരുന്നത്. സംഭവത്തിൽ ഹാജരാകാനായി ഹോട്ടൽ ഉടമയ്ക്ക് പോലീസ് ഉടന്‍ നോട്ടീസ് നല്‍കും. ഇതിനുളള തയാറെടുപ്പിലാണ് അന്വേഷണ സംഘം. ഇയാള്‍ ഇപ്പോഴും ഒളിവില്‍ തന്നെയാണ്. പല ഉന്നതരുമായും ബന്ധമുള്ള ഹോട്ടലുടമയെ പോലീസ് ചോദ്യം ചെയ്യുന്നതിനായി രണ്ടു തവണ വിളിപ്പിച്ചെങ്കിലും ഇയാള്‍ ഇതുവരെ ഹാജരായിട്ടില്ല. ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കടത്തിയതായി ജീവനക്കാരന് മൊഴി നല്‍കിയിരുന്നു. വ്യവസായിയെ വീണ്ടും ചോദ്യം ചെയ്യുംഅതേസമയം പാര്‍ട്ടി കഴിഞ്ഞ് ഹോട്ടലില്‍ നിന്നിറങ്ങിയ മുന്‍ മിസ് കേരള…
Read MoreCategory: Top News
ചാരിറ്റിയുടെ മറവിൽ പാട്ടുപാടി തട്ടിച്ചത് കോടികൾ? പിടികിട്ടാപ്പുള്ളി മനീഷും സംഘവും കണ്ണൂരിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ; പരിപാടി പൊളിഞ്ഞത് പോലീസിന്റെ ആ സംശയം…
ശ്രീകണ്ഠപുരം: ചാരിറ്റിയുടെ മറവിൽ പാട്ടുപാടാനെത്തി പിടിയിലായ പിടികിട്ടാപ്പുള്ളി കണ്ണൂരിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ. ഇന്നലെ ശ്രീകണ്ഠപുരത്ത് പിടിയിലായ കൊല്ലം പനയത്തെ പി.എസ്. മനീഷാണ് (41) ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി സംഗീത പരിപാടി നടത്തി പണം തട്ടിയത്. കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂരിൽ ലോഡ്ജിലാണ് ഇയാളുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം താമസിച്ചിരുന്നത്. വൃക്കരോഗിയായ അനീഷ് ആർ. പെരിനാട് എന്ന വ്യക്തിക്ക് വേണ്ടി സംഗീത പരിപാടി നടത്തി സാമ്പത്തിക സമാഹരണം നടത്തുന്നതായി കാണിച്ചാണ് ബസ് സ്റ്റാൻഡുകളും ടൗണുകളും കേന്ദ്രീകരിച്ച് പരിപാടി നടത്തിയിരുന്നത്. വാടകക്കെടുത്ത ടാറ്റാ സുമോയുമായാണ് വിവിധ കേന്ദ്രങ്ങളിലെത്തിയത്. കഴിഞ്ഞ ഒരു വർഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടി നടത്തിയിരുന്ന സംഘം കിട്ടുന്ന പണം വീതിച്ചെടുക്കുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞ ശനിയാഴ്ച പയ്യന്നൂരിൽ പരിപാടി നടത്തിയിരുന്ന സംഘം അവിടുന്ന് മാത്രം സമാഹരിച്ചത് 14,000 ത്തോളം രൂപയാമായിരുന്നു. ഒടുവിലാണ് ഇന്നലെ ശ്രീകണ്ഠപുരം സിഐ…
Read Moreപതിനാറുകാരിക്ക് പീഡനം ഏൽക്കേണ്ടി വന്നത് നാനൂറുപേരിൽ നിന്ന്; പരാതി പറയാൻ എത്തിയപ്പോൾ പോലീസുകാരും; ആറുമാസത്തിനിടെ സംഭവിച്ചതറിഞ്ഞാൽ ഞെട്ടും
പതിനാറുകാരിക് പീഡനം ഏൽക്കേണ്ടി വന്നത് നാറുപേരിൽ നിന്ന്; പരാതി പറയാൻ എത്തിയപ്പോൾ പോലീസുകാരും; ആറുമാസത്തിനിടെ സംഭവിച്ചതറിഞഞാൽ ഞെട്ടും മുംബൈ: മഹാരാഷ്ട്രയിലെ ബീഡിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി. കഴിഞ്ഞ ഏതാനും മാസങ്ങൾകൊണ്ട് 400 പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പെൺകുട്ടി പരാതി നൽകാനെത്തിയപ്പോൾ പോലീസുകാരും പീഡിപ്പിച്ചു. നിലവിൽ പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണ്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോക്സോ കേസ് പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മൂന്നു പേരെ അറസ്റ്റ് ചെയ്തു. എട്ടു മാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ, ഭർത്താവും ബന്ധുക്കളും പതിവായി ദേഹോപദ്രവം നടത്താൻ തുടങ്ങി. ഇതോടെ വീട്ടിലേക്ക് തിരികെ പോയി. എന്നാൽ പിതാവ് വീട്ടിൽ കയറ്റിയില്ല. ഇതോടെ, ബസ് സ്റ്റാൻഡിൽ ഭിക്ഷാടനം നടത്തിയാണ് ജീവിച്ചിരുന്നത്. ആ സമയത്താണ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടത്. പരാതിയുമായി പലവട്ടം പോലീസ് സ്റ്റേഷൻ കയറി ഇറങ്ങിയിരുന്നു. ഇതിനിടെയാണ് ഒരു ഉദ്യോഗസ്ഥനും പെൺകുട്ടിയെ പീഡിപ്പിച്ചത്.…
Read Moreകുട്ടനാട് മുങ്ങിത്താഴുന്നു..! കനത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും ആറുകളിൽ ജലനിരപ്പ് ഉയരുന്നു; വീടുകളെല്ലാം വെള്ളത്തിൽ…
കുട്ടനാട്: ശമനമില്ലാതെ മഴ തുടരുന്നതിനാൽ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു. കുട്ടനാട്ടിലും അപ്പർകുട്ടനാടൻ മേഖലകളുമാണ് കൂടുതൽ ദുരിതം പേറുന്നത്. കുട്ടനാട്ടിൽ വെളിയനാട്, രാമങ്കരി, പുളിങ്കുന്ന്, കാവാലം, നീലംപേരൂർ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലാണ്. എസി റോഡിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തി പ്രാപിച്ചതോടെയാണ് കുട്ടനാട്ടിൽ ജലനിരപ്പുയർന്നത്. അപ്പർകുട്ടനാട്ടിലെ വീയപുരം പഞ്ചായത്ത് പരിധിയിൽ വരുന്ന മേൽപ്പാടം തുരുത്തേൽ, പായിപ്പാട്, വീയപുരം ഇരതോട്, ചെറുതനയിലെ പാണ്ടി, പോച്ച, പുത്തൻ തുരുത്ത്, ചെങ്ങാരപ്പള്ളിച്ചിറ, കാഞ്ഞിരംതുരുത്ത് തുടങ്ങി നിരവധി പ്രദേശങ്ങളാണ് വെള്ളത്തിലായത്. വീടുകളിലേക്കുള്ള ചെറുവഴികൾ പൂർണമായും വെള്ളത്തിനടിയിലായി. വീയപുരം തുരുത്തേൽ കടവിലെ ഇരുപതോളം വീടുകൾക്കുള്ളിൽ ഏതു നിമിഷവും വെള്ളം കയറാവുന്ന അവസ്ഥയാണ്. വെള്ളം കയറിയിറങ്ങി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ക്യാമ്പുകളിൽ നിന്നും തിരികെയെത്തിയിട്ട് ആഴ്ചകൾ പിന്നിടും മുന്‍പേ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയായി. ചെറുതനയിലെ പോച്ച കാഞ്ഞിരം തുരുത്ത് റോഡ് വെള്ളത്തിൽ മുങ്ങി.…
Read Moreകേരളത്തില്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുന്നു ! മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്; സംസ്ഥാനത്തുടനീളം അതിതീവ്ര മഴയ്ക്കു സാധ്യത…
സംസ്ഥാനത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുന്നു. മഴ കനത്തതോടെ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പ്. ശക്തമായ മഴയെത്തുടര്‍ന്ന് എറണാകുളം കളമശേരിയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. എം.സി റോഡില്‍ വെള്ളം കയറി ഏനാത്ത് ഉള്‍പ്പെടെ പലയിടത്തും ഗതാഗതം തിരിച്ചുവിട്ടു. ബംഗാള്‍ ഉള്‍ക്കലില്‍ ന്യൂനമര്‍ദ്ദവും അറബിക്കടലില്‍ ചക്രവാത ചുഴിയും തുടരുന്നതിനാല്‍ കനത്ത മഴയാണ് കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. എറണാകുളം ഇടുക്കി തൃശ്ശൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശമാണ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ്. തിരുവനന്തപുരം ഉദയ9കുളങ്ങര സ്വദേശി തങ്കരാജ് കളമശ്ശേരിയില്‍ മരിച്ചത്. ആലുവ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി. സമാന്തര റോഡുകളിലു0സ്വകാര്യ ബസ് സ്റ്റാന്‍ഡിലും കടകളിലും വെള്ളം കയറി. കൊല്ലം പത്തനംതിട്ട ജില്ലകളില്‍ മഴ തുടരുന്നു. പത്തനംതിട്ട കൊക്കാത്തോടും ആവണിപ്പാറ ഗിരിജന്‍ കോളനിയും ഒറ്റപ്പെട്ടു. ഇന്നലെ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ…
Read Moreമോഡലുകളെ ഔഡി കാറില്‍ പിന്തുടര്ന്നത് ആര് ! അപകടസ്ഥലം നോക്കിയ ശേഷം അവര്‍ കടന്നുകളഞ്ഞതെന്തിന്; മിസ് കേരള സുന്ദരിമാരുടെ മരണത്തില്‍ ദുരൂഹതയേറുന്നു…
മിസ് കേരള സുന്ദരിമാരുടെ മരണത്തിനു കാരണമായ കാറപടത്തില്‍ ദുരൂഹതയേറുന്നു. കുണ്ടന്നൂര്‍ മുതല്‍ രണ്ടു കാറുകള്‍ മത്സരയോട്ടം നടത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, മത്സരയോട്ടം എന്തിനാണെന്ന് പോലീസിനു കണ്ടെത്താനാട്ടില്ല. തകര്‍ന്ന കാറിലെ ഡ്രൈവറാണ് മത്സരയോട്ടം നടന്നതായി മൊഴിനല്‍കിയത്. തകര്‍ന്ന ഫോഡ് ഫിഗോ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുറഹ്മാന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. തങ്ങളുടെ കാറിനെ ഒരു ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നുവെന്നും ഇതുമൂലം അമിതവേഗത്തില്‍ കാര്‍ ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് അബ്ദുറഹ്മാന്റെ മൊഴി. പോലീസ് ഈ വാദം മുഖവിലയ്ക്ക് എടുത്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചി മുതല്‍ വൈറ്റില ചക്കരപ്പറമ്പ് വരെയുള്ള സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. തേവരയില്‍ വച്ച് ഒരു ഔഡി കാര്‍ മോഡലുകള്‍ സഞ്ചരിച്ചിരുന്ന ഫോര്‍ഡ് ഫിഗോയെ അമിതവേഗത്തില്‍ പിന്തുടര്‍ന്നിരുന്നതായി ദൃശ്യങ്ങളില്‍നിന്ന് പോലീസിന് വ്യക്തമായിരുന്നു. മാത്രമല്ല, ഇടപ്പള്ളിവരെ പോയ ഔഡി കാര്‍ അപകടസ്ഥലത്തേക്ക്…
Read Moreയൂറോപ്പ് വീണ്ടും കോവിഡിന്റെ പിടിയിൽ! റഷ്യ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണവും വർധിച്ചു; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ…
ആംസ്റ്റർഡാം: യൂറോപ്യൻ ഭൂഖണ്ഡം വീണ്ടും കോവിഡ് മഹാമാരിയുടെ പിടിയിലാകുന്നു. റഷ്യ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണവും വർധിച്ചു. നെതർലൻഡ്സ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ രോഗബാധ നിയന്ത്രണവിധേയമായിവരുന്പോഴാണ് യൂറോപ്പിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നത്. വാക്സിനെടുക്കുന്നതിൽ യൂറോപ്യൻ ജനതയ്ക്കുള്ള അലംഭാവമാണ് കാരണമെന്നു ചിലർ ചൂണ്ടിക്കാട്ടി. വാക്സിനേഷൻ ഊർജിതമാക്കാനും രാജ്യങ്ങൾ നടപടി തുടങ്ങി. ജർമനിയിൽ രോഗബാധിതരുടെ എണ്ണം പെരുകുകയാണ്. വ്യാഴാഴ്ച അവിടെ പുതിയ രോഗികളുടെ എണ്ണം 50,000നു മുകളിലെത്തി. ഇന്നലെ വരെയുള്ള 24 മണിക്കൂറിനിടെ 45,000നു മുകളിൽ പേർ രോഗബാധിതരാവുകയും 228 പേർ മരിക്കുകയും ചെയ്തു. കോവിഡിന്റെ നാലാം തരംഗത്തെ മറികടക്കാൻ എല്ലാവരും വാക്സിനെടുക്കണമെന്നു ജർമൻ ചാൻസലർ ആംഗല മെർക്കൽ ആഹ്വാനം ചെയ്തു. റഷ്യയിൽ ഇന്നലെ വരെയുള്ള 24 മണിക്കൂറിനിടെ 39,000നു മുകളിൽ പേർക്കു രോഗം പിടിപെടുകയും 1,241 പേർ മരിക്കുകയും ചെയ്തു.…
Read Moreധീരസൈനികരുടെ രക്തസാക്ഷിത്വം മറക്കില്ല..! മണിപ്പൂരിൽ ഭീകരാക്രമണം; സൈനിക കമാൻഡിംഗ് ഓഫീസർ അടക്കം ഏഴു പേർ കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പൂരിൽ ചുരാചാന്ദ്പുർ ജില്ലയിൽ ആസാം റൈഫിൾസിന്റെ വാഹനവ്യൂഹത്തിനുനേർക്ക് ഭീകരർ നടത്തിയ സ്ഫോടനത്തിലും വെടിവയ്പിലും കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു. കമാൻഡിംഗ് ഓഫീസർ കേണൽ വിപ്ലവ് ത്രിപാഠി, ഭാര്യ അനുജ, മകൻ അബീർ, റൈഫിൾമാൻമാരായ എൻ.കെ. നായക്, സുമൻ സ്വർഗെറെ, ആർ.പി. മീണ, ശ്യാംലാൽ ദാസ് എന്നിവരാണു കൊല്ലപ്പെട്ടത്. അഞ്ചു സൈനികർക്കു പരിക്കേറ്റു. ഇന്ത്യ-മ്യാൻമർ അതിർത്തി ഗ്രാമമായ സേഖാനിൽ ഇന്നലെ രാവിലെ പത്തിനായിരുന്നു ആക്രമണം. സ്ഫോടനത്തിനുപിന്നാലെ മലമടക്കുകളിൽ പതിയിരുന്ന ഭീകരർ സൈനിക വാഹനത്തിനുനേർക്കു വെടിയുതിർത്തു. സൈനികർ പ്രത്യാക്രമണം നടത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പീപ്പിൾസ് ലിബറേഷൻ ആർമിയും (പിഎൽഎ) മണിപ്പുർ നാഗാ പീപ്പിൾസ് ഫ്രണ്ടും (എംഎൻപിഎഫ്) സംയുക്തപ്രസ്താവനയിൽ അറിയി ച്ചു. ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അപലപിച്ചു. ധീരസൈനികരുടെ രക്തസാക്ഷിത്വം മറക്കില്ലെന്നായിരുന്നു മോദിയുടെ പ്രതികരണം. നീതി നടപ്പാകുമെന്നു പറഞ്ഞ ആഭ്യന്തരമന്ത്രി അമിത്…
Read Moreസെക്സ് റാക്കറ്റ് പുതിയ തന്ത്രം! മറുനാടന്‍ യുവതികള്‍ മുതല്‍ മലയാളികള്‍ വരെ “ഹിറ്റ്ലിസ്റ്റില്’; യുവതികളെ കൈമാറുന്നത് “ദിവസവേതനം’ അടിസ്ഥാനമാക്കി
സ്വന്തം ലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്തു സജീവമായി പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റുകളിലേക്ക് ഇതരദേശത്തുനിന്നു യുവതികളെ റിക്രൂട്ട് ചെയ്യാന്‍ ഏജന്റുമാര്‍. ഇതരദേശത്തുനിന്നുള്ള യുവതികളെ കേരളത്തിലേക്കും മലയാളി യുവതികളെ മറുനാടുകളിലേക്കും ഏജന്റുമാര്‍ വഴി കൈമാറ്റം ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തല്‍. കോഴിക്കോട്, കൊച്ചി, തൃശൂര്‍, തിരുവനന്തപുരമുള്‍പ്പെടെയുള്ള ജില്ലകളിലും മെട്രോ നഗരങ്ങളിലും ഇത്തരം ഏജന്റുമാര്‍ സജ്ജമായുണ്ടെന്നാണ് രസഹ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. കോഴിക്കോട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് നടക്കുന്നുണ്ടെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചത്. തുടര്‍ന്നു നടത്തിയ നിരീക്ഷണത്തില്‍ നിരവധി പേര് ഇവിടെ സന്ദര്‍ശിക്കുന്നതായി കണ്ടെത്തി. സിറ്റി പോലീസ് കമ്മീഷണര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പോലീസ് പരിശോധന നടത്തി അഞ്ചു പേരെ പിടികൂടുകയുമായിരുന്നു. ഇരകളാക്കിയ കോല്‍ക്കത്ത സ്വദേശിയായ യുവതിയെയും മലയാളിയായ യുവതിയെയും പോലീസ് രക്ഷപ്പെടുത്തി. ഇവരില്‍നിന്നു മറ്റും ലഭിച്ച വിവരങ്ങളില്‍ നിന്നാണ് ഏജന്റുമാരുടെ ഡീല്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരം പുറത്തറിയുന്നത്. കോഴിക്കോട്ടെ കേന്ദ്രത്തില്‍…
Read Moreവിവാഹ വീട്ടിലെ കോഴിയിറച്ചിയിൽ ഭക്ഷ്യവിഷബാധ! രണ്ടര വയസുകാരൻ മരിച്ചു; മറ്റ് ആറു കുട്ടികള്‍ ആശുപത്രിയിൽ
കോഴിക്കോട്: വിവാഹവീട്ടിലെ ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ചു. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. വീരന്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമീനാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ മറ്റ് ആറു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിയിറച്ചി വിഭവം കഴിച്ചവരിലാണ് വിഷബാധയേറ്റതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.
Read More