തിരുവനന്തപുരം: തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ അതിതീവ്ര മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ രണ്ടു ദിവസം മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പിന് കാരണം. കഴിഞ്ഞ രാത്രി മുതൽ തലസ്ഥാന ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴയുണ്ട്. പലയിടത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളിൽ ജലനിരപ്പ് ഉയർന്നതോടെ ഷട്ടറുകൾ തുറന്നു. തീരത്ത് താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷവും രാത്രിയും തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ കനക്കുമെന്നാണ്…
Read MoreCategory: Top News
ദത്ത് വിവാദം; മുഖ്യമന്ത്രി നേരത്തെ അറിഞ്ഞു; അനുപമയും പി.കെ. ശ്രീമതിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്; അനുപമയുടെ പ്രതികരണം ഇങ്ങനെ…
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയും സിപിഎം നേതാവ് പി.കെ.ശ്രീമതിയും തമ്മിൽ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായി. ദത്ത് വിവാദം നേരത്തെ മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നും ഇക്കാര്യത്തിൽ അനുപമയുടെ അമ്മയും അച്ഛനും കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും നമുക്ക് ഇതിൽ റോളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായി പി.കെ.ശ്രീമതി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. അനുപമയുമായി നടത്തിയ ഫോണ്‍സംഭാഷണത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.മുഖ്യമന്ത്രിയും എ.വിജയരാഘവനും കോടിയേരി ബാലകൃഷ്ണനുമുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായെല്ലാം ഈ വിഷയം ചർച്ച ചെയ്തുവെന്നും പി.കെ ശ്രീമതി പറയുന്നു. സെപ്റ്റംബർ മാസത്തിൽ നടന്ന ഫോൺ സംഭാഷണമാണ് പുറത്തു വന്നത്. ഈ സമയം ദത്ത് വിവാദം മാധ്യമങ്ങളിൽ വാർത്തയായിരുന്നില്ല. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിഷയം ചർച്ചയ്ക്കെടുക്കാനുള്ള സംവിധാനങ്ങൾ ചെയ്യാമെന്ന് പി.കെ.ശ്രീമതി പറയുന്നുണ്ടെങ്കിലും കമ്മിറ്റി വിഷയം ചർച്ച ചെയ്തില്ല. അതേസമയം നേതാക്കൾ നേരത്തെയറിഞ്ഞിട്ടും ഇടപെടാത്തതിൽ വിഷമമുണ്ടെന്ന് അനുപമ മാധ്യമങ്ങളോടു പറഞ്ഞു. ശിശുക്ഷേമസമിതിയുടെ അധ്യക്ഷനാണെന്ന കാര്യം മുഖ്യമന്ത്രി ഓർക്കണമെന്നും മുഖ്യമന്ത്രി…
Read Moreഈ ചെളിയും കടന്ന്… ചെളിയിൽ നിരത്തിയ ഇഷ്ടികകളിലൂടെ ബാലൻസ് ചെയ്ത് രോഗികൾ; ഇരിങ്ങാലക്കുട ഇഎസ്ഐ ആശുപത്രിക്ക് മുന്നിലെ കാഴ്ച ദയനീയം; ആരോഗ്യമന്ത്രിക്ക് പരാതി നൽകി അധ്യാപിക
ഇരിങ്ങാലക്കുട: ഇഎസ്ഐ ആശുപത്രിയിലേക്കു പോകുന്നവർ ശ്രദ്ധിക്കുക. മുൻവശത്തെ ചെളി ചവിട്ടാതെ ഇഎസ്ഐ ആശുപത്രിയിലെത്തുകയെന്നത് ഒരു കടന്പയാണ്. ഒരാൾക്കു പോകാൻ പാകത്തിന് ഇടവിട്ട് ഇട്ടിരിക്കുന്ന ഇഷ്ടികകളിലൂടെ ബാലൻസ് ചെയ്തു വേണം ആശുപത്രിയിലെത്താൻ. ഒരു മഴപെയ്താൽ ചെളിയിൽ മുങ്ങുന്ന ഈ അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കാൻ ഇതുവരെയും അധികാരികൾക്കു കഴിഞ്ഞിട്ടില്ല. ഇരിങ്ങാലക്കുട എകെപി ജംഗ്ഷനു സമീപം വർഷങ്ങളായി വാടകക്കെട്ടിടത്തിലാണ് ഇഎസ്ഐ ആശുപത്രി പ്രവർത്തിക്കുന്നത്. കൊടുങ്ങല്ലൂരിൽ ഇഎസ്ഐ ആശുപത്രി ഇല്ലാത്തതിനാൽ അവിടെ നിന്നടക്കം നൂറോളം രോഗികളാണു ദിനവും ഇവിടെ എത്തുന്നത്. മഴപെയ്താൽ ചെളിയും വെള്ളവും നിറയുന്ന ഈ മുറ്റത്തു കൂടിയല്ലാതെ ഒരു റോഡുപോലും ആശുപത്രിക്കെട്ടിടത്തിലേക്ക് ഇല്ല. കഴിഞ്ഞ ദിവസം ചികിത്സയ്ക്കെത്തിയ അഞ്ചുമാസം ഗർഭിണിയായ അധ്യാപിക ചെളിനിറഞ്ഞ വഴിയിൽ വീഴാൻ പോയപ്പോൾ കൂടെയുണ്ടായിരുന്ന സഹായി രക്ഷപ്പെടുത്തുകയായിരുന്നു. ഇരിങ്ങാലക്കുട ചാലാന്പാടം സ്വദേശിനിയും ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ അധ്യാപികയുമായ തനുജയാണു ചെളിയിൽ വീഴാതെ ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടത്. സംഭവത്തിൽ ഇഎസ്ഐ…
Read Moreഅധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കി; സ്പെഷല്‍ ക്ലാസിന്റെ പേരില്‍ സ്കൂളില്‍ വിളിച്ചുവരുത്തിയാണ് ലൈംഗീകമായി പീഡിപ്പിച്ചത്
കോയമ്പത്തൂർ: അധ്യാപകൻ പീഡിപ്പിച്ചതിൽ മനംനൊന്ത് കൗമാരക്കാരി ജീവനൊടുക്കി. കോയമ്പത്തൂരിലെ ചിന്മയ വിദ്യാലയ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്ന 17കാരിയെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്നെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകന് മിഥുന് ചക്രവര്‍ത്തിയുടെ പേര് എഴുതിവെച്ചാണ് കുട്ടി ജീവനൊടുക്കിയത്. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. സ്പെഷല്‍ ക്ലാസിന്റെ പേരില്‍ സ്കൂളില്‍ വിളിച്ചുവരുത്തിയാണ് ഇയാള്‍ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. സംഭവത്തെക്കുറിച്ച് കുട്ടി സ്കൂള്‍ അധികൃതരോട് വെളിപ്പെടുത്തിയിരുന്നുവെങ്കിലും അവര്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. മിഥുന് ചക്രവര്‍ത്തിയുടെ ഭാര്യയും ഇതേസ്കൂളിലെ അധ്യാപികയായിരുന്നു. സംഭവം മറച്ചുവയ്ക്കാനാണ് ഇവരും ശ്രമിച്ചത്. ഇതേതുടര്‍ന്ന് മാനസികസംഘര്‍ഷത്തിലായ കുട്ടി തന്നെ സ്കൂള്‍ മാറ്റണമെന്ന് മാതാപിതാക്കളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാരണം പറഞ്ഞിരുന്നില്ല. തുടര്‍ന്ന് സെപ്റ്റംബറോട് കുട്ടിയെ മാതാപിതാക്കള്‍ മറ്റൊരു സ്കൂളില്‍ ചേര്‍ത്തു. പെണ്‍കുട്ടിക്ക് പുതിയ സ്കൂള്‍ അധികൃതര്‍ കൗണ്‍സലിംഗ് അടക്കം നല്കി വരുകയായിരുന്നു വ്യാഴാഴ്ച വൈകുന്നേരം…
Read Moreഒളിവിലുള്ള പ്രതി ഉല്ലാസയാത്രയിൽ, നാടൊട്ടുക്കും തെരച്ചിൽ ഊർജിതം! വയനാട് മുതല്‍ കുളു-മണാലിവരെ കുടുംബസമേതം യാത്ര; അഞ്ച് മാസമായിട്ടും പ്രതി ഒളിവില്‍ തന്നെ
സ്വന്തം ലേഖകന്‍ കോഴിക്കോട്: തീവ്രവാദ ബന്ധമുള്‍പ്പെടെ സംശയിക്കുന്ന രീതിയില്‍ വിദേശത്തു നിന്ന് നിയമവിരുദ്ധമായി രാജ്യത്തേക്ക് ഫോണ്‍ കോളുകള്‍ എത്തിക്കുന്ന സമാന്തരഎക്സ്ചേഞ്ച് കേസിന്റെ അന്വേഷണത്തിനിടെ ഒളിവിലുള്ള പ്രതി ഉല്ലാസയാത്ര നടത്തി ! കോഴിക്കോട് ചാലപ്പുറം സ്വദേശി ഷബീര്‍ ആണ് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) പോലീസും അന്വേഷിക്കുന്നതിനിടെ ഉല്ലാസ യാത്ര നടത്തിയത്. കഴിഞ്ഞ ജൂലൈ ഒന്നിനാണ് കോഴിക്കോട്ട് വിവിധ ഭാഗങ്ങളിലായി സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്. കസബ, മെഡിക്കല്‍ കോളജ്, നല്ലളം പോലീസ് സ്റ്റേഷന് പരിധിയിലായി ഏഴ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളായിരുന്നു കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവിടുത്തെ ജീവനക്കാരന് കൊളത്തറ ശാരദാമന്ദിരം സ്വദേശി ആഷിഖ് മന്‍സിലില്‍ ജുറൈസിനെ ആദ്യം അറസ്റ്റുചെയ്തു. കോഴിക്കോട്ടെ എക്സ്ചേഞ്ചുകളുടെ നടത്തിപ്പുകാരായ ചാലപ്പുറം പുത്തന്‍പീടിയേക്കല്‍ പി.പി. ഷബീര്‍, പൊറ്റമ്മല്‍ ഹരികൃഷ്ണയില്‍ എം.ജി. കൃഷ്ണ പ്രസാദ്, ബേപ്പൂര്‍ പാണ്ടികശാലക്കണ്ടി ദാറുസലാമില്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവരെ…
Read Moreസുഹൃത്തായ 19 വയസുകാരിയെ തട്ടിക്കൊണ്ടു പോയി വായിൽ പെട്രോൾ ഒഴിച്ചു കൊല്ലാൻ ശ്രമം! പ്രതി ലഹരിക്ക് അടിമയോ? കോട്ടയത്ത് നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കോട്ടയം: സുഹൃത്തായ 19 വയസുകാരിയെ തട്ടിക്കൊണ്ടു പോയി വായിൽ പെട്രോളൊഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് പിടികൂടി. കോട്ടയം പൂവൻതുരുത്ത് തൊണ്ടിപ്പറന്പിൽ ജിതിൻ സുരേഷിനെയാണ് (24) ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ റിജോ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 3.30ന് മൂലവട്ടത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂലവട്ടം മാടന്പുകാട് സ്വദേശിയായ പെണ്‍കുട്ടിയും ജിതിനും മുന്‍പ് പ്രണയത്തിലായിരുന്നു. കുറച്ചു ദിവസങ്ങളായി ഇരുവരും അകൽച്ചയിലായിരുന്നു. ഇന്നലെ പൂവൻതുരുത്തിലെ സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്നതിനായാണ് യുവതി വീട്ടിൽ നിന്നുമിറങ്ങിയത്. ഈ സമയം പിന്നാലെ എത്തിയ പ്രതി സംസാരിക്കുന്നതിനായി താൻ ഓടിച്ചുവന്ന ഓട്ടോറിക്ഷയിൽ പെണ്‍കുട്ടിയെ കയറ്റി. നാട്ടകം ബൈപ്പാസ് ഭാഗത്തു വണ്ടി ഓടിച്ചു പോയ പ്രതി ഒഴിഞ്ഞ സ്ഥലത്തു വാഹനം നിർത്തി പുറത്തിറങ്ങി പെണ്‍കുട്ടിയ മർദിച്ചു. ബഹളം കേട്ട് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ മറ്റൊരു സ്ഥലത്ത് ഓട്ടോറിക്ഷ…
Read Moreഹാര്‍ഡ് ഡിസ്ക് കടത്തിയത് ഹോട്ടലുടമയുടെ ഡ്രൈവർ! ഹോട്ടല്‍ ജീവനക്കാരില്‍നിന്നു ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍; മിസ് കേരളയടക്കം മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു…
കൊച്ചി: മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പും ഉള്‍പ്പെടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത വർധിക്കുന്നു. മരിക്കുന്നതിനു തൊട്ടുമുന്‍പ് ഇവർ ചെലവഴിച്ച ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍നിന്നു കാണാതായ സിസിടിവി ഹാർഡ് ഡെസ്ക് ഹോട്ടലുടമയുടെ ഡ്രൈവറുടെ കൈയിലെന്നു സൂചന. ഇതുസംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് റിപ്പോർട്ട്. സിസിടിവി ഹാര്‍ഡ് ഡിസ്ക് കടത്തിയത് ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരമാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ഹോട്ടലിനെ ബാധിക്കുന്ന എന്തൊക്കെയോ ദൃശ്യങ്ങൾ സിസിടിവി ഹാർഡ് ഡിസ്കിൽ ഉണ്ടെന്ന സംശയം ബലപ്പെടുന്നുണ്ട്. നിർണായക വിവരങ്ങൾ അതേസമയം ഹാര്‍ഡ് ഡിസ്ക് ഹാജരാക്കാന്‍ ഹോട്ടലുടമയ്ക്കു പോലീസ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇന്നുരാവിലെ വരെയും ഇതു ഹാജരാക്കിയിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പോലീസ് സംഘം. ഇടക്കൊച്ചി കണ്ണങ്ങാട്ടുള്ള ഇയാളുടെ വീട്ടില്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയെങ്കിലും ഹാര്‍ഡ് ഡിസ്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ…
Read Moreഅതു സുകുമാരക്കുറുപ്പോ? അതുവരെ ഇല്ലാതിരുന്ന സംശയം അജേഷിനും ഉടലെടുത്തു; ക്രൈം ബ്രാഞ്ച് സംഘം കോട്ടയം നവജീവനിലെത്തി
ഗാന്ധിനഗർ( കോട്ടയം): 37 വർഷം മുന്‍പ് ഫിലിം റപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയ ശേഷം കാറിനുള്ളിൽ കത്തിച്ച കേസിലെ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പ് കോട്ടയം നവജീവനിലുണ്ടെന്നുള്ള പ്രചാരണത്തെത്തുടർന്ന് തെരച്ചിൽ നടത്തി ക്രൈംബ്രാഞ്ച് പോലീസ്. കഴിഞ്ഞ ദിവസം കോട്ടയം നവജീവൻ ആസ്ഥാനത്താണ് ആലപ്പുഴ ക്രൈബ്രാഞ്ച് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ് എത്തിയത്. നാലു വർഷം മുന്‍പ് ഉത്തർപ്രദേശിലെ ലക്നൗ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ അപകടത്തിൽ പരിക്കേറ്റ് ഒരു മലയാളിയെത്തി. ജോബിന്റെ കഥ സ്വദേശം പത്തനംതിട്ട ജില്ലയിൽ അടൂർ പന്നിവിഴയാണെന്നും പേര് ജോബ് എന്നും ആശുപത്രി അധികൃതരോടു പറഞ്ഞു. ആശുപത്രിയിലെ മലയാളി മെയിൽ നേഴ്സായ കോട്ടയം പുതുപ്പള്ളി സ്വദേശി അജേഷ് കെ. മാണിയാണ് ഇയാളെ ശുശ്രൂഷിച്ചത്. തുടർന്ന് ഇരുവരും നല്ല സൗഹൃദത്തിലായി. നാട്ടിലെത്തുവാൻ മാർഗമില്ലാത്ത ജോബിനെ സഹായിക്കുവാൻ അജേഷ് തീരുമാനിച്ചു. ഇലവുംതിട്ട സ്വദേശിയായ പ്രവാസി മലയാളി ജിബു വിജയനുമായി…
Read Moreകുറ്റസമ്മതത്തിന് പോലീസ് ഭീഷണിപ്പെടുത്തി..! ജോജു അല്ല വിഷയമെന്നു കോണ്‍ഗ്രസ്; പോലീസിനെതിരേ സമരം കടുപ്പിക്കും; വെളിപ്പെടുത്തലുമായി മുന്‍ മേയര്‍ ടോണി ചമ്മണി
കൊച്ചി: ഇന്ധനവിലവര്‍ധനയ്ക്കെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിനിടെ നടന് ജോജു ജോര്‍ജുമായി ഉടലെടുത്ത സംഘര്‍ഷവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അയയുന്നു. ജോജുവിനെതിരേ തുടക്കത്തിൽ കടുത്ത നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. എന്നാല്‍ ജോജുവല്ല വിഷയമെന്നാണ് ഇന്നലെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത്. പകരം പോലീസിനെതിരേ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു. സിപിഎമ്മിന്റെ ഇംഗിതത്തിനനുസരിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന പോലീസ് നടപടികള്‍ക്കെതിരേ സമരം ശക്തമാക്കുമെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. ജോജുവിനെതിരായ പ്രതിഷേധങ്ങൾ ചലച്ചിത്രമേഖലയോടു മൊത്തമായുള്ള പ്രതിഷേധമായി മാറിയത് പാര്‍ട്ടിക്ക് അവമതിപ്പ് സൃഷ്ടിച്ചുവെന്ന വിലയിരുത്തലിലാണ് നിലപാട് മാറ്റം. ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയതും കോണ്‍ഗ്രസ് ഭരിക്കുന്ന തൃക്കാക്കര നഗരസഭാ പരിധിയില്‍ സിനിമാ ഷൂട്ടിംഗിന് അനുമതി നിഷേധിച്ചതുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചലച്ചിത്രമേഖലയ്ക്കെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സംവിധായകന് ബി. ഉണ്ണികൃഷ്ണന് കത്തയച്ചിരുന്നു.…
Read Moreആരും സംശയിക്കില്ലല്ലോ..? തൃശൂര്‍ സ്വദേശിനി കുടുക്കിയത് കിടക്ക പങ്കിടാന്‍ തയറാകാത്തതിനാല്‍; ലഹരി റൈഡ്; കോഴിക്കോട്ട് പിടിയിലായത് എട്ടു യുവതികള്‍
കോഴിക്കോട്: സംസ്ഥാനത്തു ലഹരി ഉപഭോക്താക്കളെ ലക്ഷ്യമിട്ടു മയക്കുമരുന്നു വിതരണത്തിനു കാരിയര്‍മാരായി കൂടുതല്‍ യുവതികള്‍ എത്തുന്നതായി കണ്ടെത്തല്‍. പോലീസിന്റെയും എക്സൈസിന്റെയും പരിശോധനയില്‍നിന്ന് എളുപ്പത്തില്‍ രക്ഷപ്പെടാനും സംശയിക്കാതിരിക്കാനുമാണ് യുവതികളെ ലഹരി കാരിയര്‍മാരാക്കുന്നത്. സംശയം തോന്നിയാല്‍ പോലും സ്ത്രീകളുണ്ടെങ്കില്‍ വാഹനത്തിന്റെ രേഖകള്‍ മാത്രം പരിശോധിച്ചു വിടുകയാണ് പതിവ്. ഈ ഇളവാണ് ലഹരിസംഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. അതേസമയം, പോലീസും എക്സൈസും ലഹരി ചുമക്കുന്ന യുവതികളെ പിടികൂടാന്‍ കര്‍ശന പരിശോധനയുമായി രംഗത്തുണ്ട്. മൂന്നു മാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ മാത്രം എട്ടു പേരെയാണ് എക്സൈസും പോലീസും പിടികൂടിയത്. നിലവില്‍ കോഴിക്കോട്ട് എക്സൈസില്‍ വനിതകള്‍ 17 പേര് മാത്രമാണുള്ളത്. ഇവരുടെ സേവനം ഉപയോഗിച്ചുകൊണ്ടുള്ള നിരീക്ഷണവും തുടരുന്നതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. നിരവധി യുവതികൾ അടുത്തിടെ കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്ത വലിയ ലഹരിക്കേസുകളിലെല്ലാം യുവതികളുടെ പങ്കാളിത്തമുണ്ട്. അതേസമയം പിടിക്കപ്പെട്ടവരെല്ലാം ലഹരിയുടെ അടിമകളല്ല. സൗഹൃദ വലയങ്ങളിലൂടെയും മറ്റുമാണ് ഇവരില്‍ പലരും ഈ…
Read More