കോഴിക്കോട് : വലിയ വിവാദവും ചര്‍ച്ചയും ഉയര്‍ത്തി ഭര്‍ത്താവിനെ ഉപേക്ഷിച്ചു മതം മാറാനായി പോയ യുവതി തിരികെ എത്തി. 40 ദിവസം രണ്ടു മതപഠന കേന്ദ്രത്തിലായി കഴിഞ്ഞതിനു ശേഷമാണ് ഇവര്‍ സഹായത്തിനായി ഭർത്താവിനെ വിളിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ഇടപെടലിൽ മതപഠനകേന്ദ്രത്തിൽനിന്നു രക്ഷപ്പെട്ടു രഹസ്യ കേന്ദ്രത്തിലേക്കു മാറുകയായിരുന്നു. കോഴിക്കോട് സര്‍വകലാശാലയ്ക്ക് അടുത്തു നീരോല്‍പ്പലത്തെ ഷൈനി എന്ന യുവതിയാണ് ഏറെ വിവാദമുയര്‍ത്തിയ മതംമാറ്റ ശ്രമത്തിനു ശേഷം തിരികെ എത്തിയത്. സിപിഎം നീരോല്‍പ്പലം ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗവുമായിരുന്നു പി.ടി.ഗില്‍ബര്‍ട്ട്. ടാക്സി ഓടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഷൈനിയാണ് ഭർത്താവിനെ ഉപേക്ഷിച്ചു കുട്ടിയുമായി മതംമാറാനായി പോയത്. ചില സംഘടനകൾ ഭാര്യയെയും മകനെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയമാക്കാൻ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചു ഗില്‍ബര്‍ട്ട് രംഗത്തുവന്നതു വലിയ വാര്‍ത്തയായിരുന്നു. ചില അയൽവാസികളുടെ നേതൃത്വത്തിലാണ് ഭാര്യയെ അവർ വലയിലാക്കിയതെന്നും ഗിൽബർട്ടിന്റെ പരാതിയിൽ പറഞ്ഞിരുന്നു.…
Read MoreCategory: Top News
ഒമ്പതു വയസ്സുകാരിയെ 55 കാരന് വിറ്റ് കുടുംബം ! ദരിദ്ര കുടുംബങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വാങ്ങി വൃദ്ധന്മാര്;അഫ്ഗാന്റെ പോക്ക് എങ്ങോട്ട്…
അഫ്ഗാനില്‍ താലിബാന്റെ കാട്ടുഭരണം തിരികയെത്തിയതോടെ രാജ്യത്ത് സ്ത്രീകളുടെ ജീവിതം നരകതുല്യമായിത്തീര്‍ന്നു. വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയവ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട പ്രഖ്യാപനങ്ങളും വന്നിരുന്നു. ഇതോടൊപ്പം സാമ്പത്തിക പ്രതിസന്ധി കൂടി രൂക്ഷമായതോടെ പല കുടുംബങ്ങളും പട്ടിണിമാറ്റാനായി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വില്‍ക്കുകയാണ് ഇപ്പോള്‍. കുടിയൊഴിക്കപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളിലാണ് ഇത്തരം പ്രതിസന്ധികള്‍ കൂടുന്നത്. ദാരിദ്ര്യവും പട്ടിണിയും സഹിക്കാതെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ സംരക്ഷിക്കാന്‍ പെണ്മക്കളെ അവരേക്കാള്‍ രണ്ടും മൂന്നും ഇരട്ടി പ്രായമുള്ളവര്‍ക്ക് വിവാഹത്തിന്റെ പേരില്‍ വില്പനയ്ക്കു വെക്കുകയാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അത്തരത്തില്‍ ഹൃദയം തകര്‍ക്കുന്നൊരു അനുഭവമാണ് പര്‍വാന മാലിക് എന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന് പറയാനുള്ളത്. ഒമ്പതുകാരിയായ പര്‍വാനയെ അമ്പത്തിയഞ്ചുകാരനായ ഖുര്ബാന് ഇക്കഴിഞ്ഞ മാസമാണ് കുടുംബം വിറ്റതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ട് അംഗങ്ങളുള്ള പര്‍വാനയുടെ കുടുംബത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ഇതോടെയാണ് മകളെ വില്ക്കാന് തീരുമാനിച്ചതെന്ന് പിതാവ് അബ്ദുള്‍…
Read Moreഇന്ത്യ വിലക്കയറ്റില്‍ പൊറുതിമുട്ടുമ്പോള്‍ പ്രധാനമന്ത്രി ഡ്രം വായിച്ചു നടക്കുകയാണോ? യാത്രയാക്കാന്‍ എത്തിയവര്‍ക്കൊപ്പം ഡ്രം വായിച്ച് മോദി- വീഡിയോ
ഗ്ലാസ്ഗോ: യാത്രയാക്കാന്‍ എത്തിയ ഇന്ത്യക്കാര്‍ക്കൊപ്പം ഡ്രംസില്‍ താളംപിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലാസ്ഗോയിലെ പാരിസ്ഥിതിക ഉച്ചകോടിയില്‍ പങ്കെടുത്തു മടങ്ങാനിരിക്കെയാണ് തന്നെ യാത്രയാക്കാനെത്തിയ സ്കോട്ട്ലന്‍ഡിലെ ഇന്ത്യക്കാര്‍ക്കൊപ്പം മോദി ഡ്രം വായിക്കാന്‍ കൂടിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് പ്രധാനമന്ത്രി ഇന്ത്യയില്‍ തിരിച്ചെത്തിയത്. പ്രധാനമന്ത്രിയെ കാണാനായി നിരവധി ഇന്ത്യക്കാരാണ് അദ്ദേഹം താമസിച്ച ഹോട്ടലിന് വെളിയിലും വിമാനത്താവളത്തിലുമായി എത്തിയത്. ഇവരില്‍ നിരവധിപ്പേരുമായി മോദി സംവദിക്കുകയും ചെയ്തു. ഇതിനിടെയാണ് വിമാനത്താവളത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷം ധരിച്ചെത്തിയവര്‍ ഡ്രം വായിക്കാന്‍ മോദിയെ ക്ഷണിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഇന്ത്യ വിലക്കയറ്റില്‍ പൊറുതിമുട്ടുമ്പോള്‍ പ്രധാനമന്ത്രി ഡ്രം വായിച്ചു നടക്കുകയാണെന്ന് സോഷ്യല്‍ മീഡിയയിലും നിരവധിപ്പേര്‍ വിമര്‍ശിക്കുന്നു. ‘റോം കത്തിയെരിയുമ്പോള്‍ നീറോ വീണ വായിച്ചു’ എന്ന പരിഹാസവും മോദിക്കെതിരേ ഉയരുന്നുണ്ട്.
Read Moreവീണ്ടും ഒരു ഇന്‍സ്റ്റഗ്രാം കഥ സൊല്ലട്ടുമാ ? കോഴിക്കോട്ടു നിന്നു പെണ്‍കുട്ടിയെ കടത്താന്‍ ശ്രമം; സിനിമാ സ്റ്റൈലില്‍ പോലീസ് ബസ് തടഞ്ഞ് പിടികൂടി
സ്വന്തം ലേഖകന്‍ കോഴിക്കോട്: വീണ്ടും ഇന്‍സ്റ്റഗ്രാം വില്ലനായപ്പോള്‍ മറ്റൊരു പീഡനം തടഞ്ഞ് പോലീസ്. സോഷ്യല്‍ മീഡിയയെ ഉള്‍പ്പെടെ വിദഗ്ധമായി ഉപയോഗിച്ച പോലീസ് നടത്തിയ അന്വേഷണമാണ് സിനിമാ സ്റ്റൈല്‍ ക്ലൈമാക്സോടെ അവസാനിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ അതിവിദഗ്ധമായി പോലീസ് പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടേയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് പ്രതിയേയും കോഴിക്കോട് പന്തിരാങ്കാവ് വെള്ളിമാടുകുന്ന് സ്വദേശിയായ പെണ്‍കുട്ടിയേയും പൊലീസ് കണ്ടെത്തിയത്. കാണാതായ പെൺകുട്ടി തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കാണ് കോഴിക്കോട് പന്തിരാങ്കാവ് വിദ്യാനികേതന്‍ സ്കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. തൊട്ടുപിന്നാലെ നഗരത്തിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് റയില്‍വേ സ്റ്റേഷനിലെ നാല്പതോളം സിസിടിവി കാമറകള്‍ പരിശോധിച്ചത്. ഇതിലൊന്നില്‍ പെണ്‍കുട്ടി ഒരാള്‍ക്കൊപ്പം നടന്നുപോകുന്നതിന്റെയും കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കുന്നതിന്റെയും ദൃശ്യം കിട്ടി. ടിക്കറ്റെടുത്ത സമയം വച്ച് കൗണ്ടറില്‍ പരിശോധിച്ചപ്പോള്‍ ഇരുവരും…
Read Moreപനി ബാധിച്ചു ബാലിക മരിച്ച സംഭവം! മൂന്നു ദിവസമായി കുട്ടിക്ക് കലശലായ പനി ഉണ്ടായിരുന്നു; വ്യാജചികിത്സയ്ക്ക് പിതാവും ഉസ്താദും അറസ്റ്റിൽ
കണ്ണൂർ: വിശ്വാസത്തിന്റെ മറവിൽ വ്യാജ ചികിത്സ നടത്തി ബാലിക മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കുട്ടിയുടെ പിതാവ് സത്താർ, കുഞ്ഞിപ്പള്ളി ഇമാം ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരേ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കണ്ണൂർ നാലുവയലിൽ ഹിദായത്ത് വീട്ടിൽ ഫാത്തിമ (11)യാണ് ഞായറാഴ്ച മരിച്ചത്. വീട്ടുകാർ ചികിത്സ നൽകാൻ മടി കാണിച്ചതിനെത്തുടർന്നാണു മരണം സംഭവിച്ചതെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. മൂന്നു ദിവസമായി കുട്ടിക്ക് കലശലായ പനി ഉണ്ടായിരുന്നു. പനി ബാധിച്ച കുട്ടിയെ തുടക്കത്തിൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുന്നതിനു പകരം വിശ്വാസപരമായ മറ്റു വഴികൾ സ്വീകരിച്ചതായാണ് നാട്ടുകാർ ആരോപിക്കുന്നത്. കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നു ചൂണ്ടിക്കാട്ടി കണ്ണൂർ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. പനി മൂർച്ഛിച്ച് അവശനിലയിലായതോടെയാണ് കുട്ടിയെ ആശുപത്രിയിൽ…
Read Moreസ്വര്‍ണക്കടത്തുകാരായ ഞങ്ങളെ തീവ്രവാദികളെന്നു വിളിച്ചില്ലേ…! സ്വര്‍ണക്കടത്തിൽ തീവ്രവാദമില്ല; സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയാകും
കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തിനു തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്നതിനു പ്രഥമദൃഷ്ട്യാ, തെളിവില്ലെന്നു ഹൈക്കോടതി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്ത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, അഞ്ചാം പ്രതി കെ.ടി. റമീസ്, ആറാം പ്രതി കെ.എം. ജലാല്‍, ഏഴാം പ്രതി പി. മുഹമ്മദ് ഷാഫി, പത്താം പ്രതി റബിന്‍സ് മുഹമ്മദ്, പതിനൊന്നാം പ്രതി കെ.ടി. ഷറഫുദ്ദീന്, പന്ത്രണ്ടാം പ്രതി മുഹമ്മദ് അലി എന്നിവര്‍ക്കു ജാമ്യം നല്‍കിയാണു കോടതി നിരീക്ഷണം. കര്‍ശന വ്യവസ്ഥകളോടെയാണു ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പ്രതികള്‍ക്കു ജാമ്യം അനുവദിച്ചത്. നിലവിലുള്ള വസ്തുതകളും ആരോപിക്കപ്പെട്ട കുറ്റങ്ങളും കണക്കിലെടുത്താല്‍ പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി പറയാനാവില്ല. യുഎപിഎ നിയമത്തിലെ 15-ാം വകുപ്പു പ്രകാരം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കുന്ന തരത്തില്‍ ഉന്നതനിലവാരമുള്ള…
Read Moreഇതാവണം വിധി! പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു കൊന്നു; പ്രതിക്ക് വധശിക്ഷ! കൂട്ടുപ്രതിക്ക് 20 വര്‍ഷത്തെ തടവും; ഏപ്രിൽ10 ന് നടന്ന സംഭവം ഇങ്ങനെ…
ലക്നോ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലാണ് സംഭവം. ഇയാളുടെ കൂട്ടുപ്രതിക്ക് 20 വര്‍ഷത്തെ തടവുംവിധിച്ചു. ഏപ്രിൽ10 നാണ് ബഹ്റൈച്ച് ജില്ലയിലെ ഒരു കുളത്തിന് സമീപത്തു നിന്നും 12 വയസുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ വീട്ടിൽ ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന ട്രാക്ടർ ഡ്രൈവർ ഫൂൽചന്ദിനെ (30) അറസ്റ്റ് ചെയ്തു. തുടരന്വേഷണത്തിൽ ഫൂൽചന്ദിന്റെ സുഹൃത്ത് റോഷൻ ലാൽ (29) എന്നയാളെയും പോലീസ് പിടികൂടി. അഡീഷണൽ സെഷൻസ് ജഡ്ജി (പോക്സോ ആക്ട്) നിതിൻ പാണ്ഡെയാണ് ഫൂൽചന്ദിനെ വധശിക്ഷയ്ക്ക് വിധിച്ചത്. പ്രതി 40,000 രൂപ പിഴയും അടയ്ക്കണം.
Read Moreരാജ്യം മൂന്നാം തരംഗ ഭീഷണിയിലോ ? പലയിടത്തും ഡോക്ടര്‍മാര്‍ രഹസ്യമായി ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്…
രാജ്യത്ത് കോവിഡിന്റെ ഭീഷണി കുറഞ്ഞു വരുന്ന സാഹചര്യമാണ് നിലവിലുള്ളതെങ്കിലും ഒരു മൂന്നാം തരംഗത്തിന്റെ സാധ്യത ആരും തള്ളിക്കളയുന്നുമില്ല. രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചതിനു ശേഷവും കോവിഡ് ബാധ തുടരുന്ന സാഹചര്യത്തില്‍ തെലങ്കാനയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് രഹസ്യമായി സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച് ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശം ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അനധികൃതമായി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത്. രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാവുമോയെന്ന ഭീതിയും ഈ റിപ്പോര്‍ട്ടിനു പിന്നാലെ വ്യാപിക്കുകയാണ്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ വരുമോ എന്നും കൂടുതല്‍ അപകടകാരിയാകുമോ എന്നും ആശങ്കകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്. എട്ടുമാസം മുന്‍പ് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു. എന്നിട്ടും വൈറസ് വ്യാപനം തുടരുന്നു. ഈ…
Read Moreകുതിക്കുന്ന ഗ്യാസ് വില; ഹോട്ടല്‍ ബില്ല് ഇനി പൊള്ളും; വിലകൂട്ടാൻ ആഗ്രഹിക്കുന്ന കാര്യമല്ലെങ്കിലും പിടിച്ചു നില്ക്കാന് മറ്റു മാര്‍ഗമില്ലെന്നു ഹോട്ടലുടമകൾ
സിജോ പൈനാടത്ത് കൊച്ചി: പാചകവാതക വിലയില്‍ വന്‍ വര്‍ധനവുണ്ടായതോടെ ഹോട്ടല്‍ ഭക്ഷണത്തിനും വില മേലോട്ട്. ഇന്ധന വിലവര്‍ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കുന്നതിന്റെ ആഘാതത്തിനൊപ്പമാണു ഹോട്ടല്‍ ഭക്ഷണത്തിനും ഇനി അധിക വില നല്‍കേണ്ടിവരിക. ഹോട്ടല്‍ഭക്ഷണത്തിനു വില കൂട്ടുന്നതു ജനങ്ങളെന്ന പോലെ ഹോട്ടലുടമകളും ആഗ്രഹിക്കുന്ന കാര്യമല്ലെങ്കിലും, പിടിച്ചു നില്ക്കാന് ഹോട്ടലുകള്‍ക്കു മറ്റു മാര്‍ഗമില്ലെന്നു അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ തുറന്ന സാധാരണ ഹോട്ടലുകളില്‍ അമ്പതു മുതല്‍ 120 രൂപ വരെയാണു നിലവില്‍ ഊണിന് ഈടാക്കുന്നത്. ചായയ്ക്ക് 10-15 രൂപയാണ് ഈടാക്കുന്നത്. ഈ വിലയില്‍ ഇനിയും വര്‍ധനവുണ്ടാവുന്നതോടെ സാധാരണക്കാരാകും കൂടുതല്‍ ദുരിതത്തിലാവുക. തുടര്‍ച്ചയായ ഇന്ധന വിലവര്ധനവിനെത്തുടര്ന്നു വിപണിയില്‍ പച്ചക്കറി, പലവ്യഞ്ജന സാധനങ്ങള്‍ക്കു വില ഉയര്‍ന്നിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് സംസ്ഥാനത്ത് ഇന്നലെ മാത്രം കൂടിയത് 266 രൂപയാണ്. കൊച്ചിയില്‍ സിലിണ്ടറിന്…
Read Moreപെട്രോളടിക്കാന്‍ കാശില്ലാത്തതു കൊണ്ട് വണ്ടി വിറ്റു ! ജോജുവിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി വി ടി ബല്‍റാം…
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടന് ജോജു ജോര്‍ജിന്റെ കാറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയ ജോജുവിനെ ഇരുപക്ഷമായി ഇരുഭാഗത്തും അണിനിരന്നു. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരമാര്‍ഗം തെറ്റാണെന്നായിരുന്നു ജോജുവിന്റെ നിലപാട്. എന്നാല്‍ ഇപ്പോള്‍ നടന്റെ ഒരു പഴയ വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ഓട്ടോമൊബൈല്‍ വ്ളോഗറായ ബൈജു എന്‍. നായര്‍ തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്നുള്ള ഒരു ഭാഗമാണ് ബല്‍റാം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. അഭിമുഖത്തിനിടയില്‍ തങ്ങള്‍ ആദ്യം കണ്ട സമയത്ത് ജോജുവിന് ഉണ്ടായിരുന്ന വണ്ടിയെക്കുറിച്ച് ബൈജു ചോദിക്കുമ്പോള്‍, ‘പെട്രോളടിക്കാന്‍ കാശില്ലാഞ്ഞിട്ട് ആ വണ്ടി വിറ്റു’ എന്ന് ജോജു പറയുന്ന ഭാഗമാണ് ബല്‍റാം പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേര് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു. അതേസമയം, ജോജു…
Read More