ഊ​തി വീ​ഴ്ത്തി‍ മ​ന്ത്ര​വാ​ദി‍! പോയത് വനിതാ ഡോക്ടറുടെ 42 പവൻ! മ​ന്ത്രവാ​ദി​യു​ടെ പൊ​ടി​ പോ​ലും കാ​ണാ​നി​ല്ല; മ​ല​പ്പു​റ​ത്തും സ​മാ​ന​ പ​രാ​തി​ക​ള്‍

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ളു​ടെ കാ​ല​ത്തും മ​ല​യാ​ളി​ക​ളെ ഊ​തി വീ​ഴ്ത്താ​ന്‍ മ​ന്ത്രി​വാ​ദി​ക​ള്‍ സ​ജ്ജം. കു​ടും​ബ ​പ്ര​ശ്‌​ന​ങ്ങ​ള്‍ നീ​ക്കി ഐ​ശ്വ​ര്യ ല​ബ്ദി​ക്കും മ​റ്റു​മാ​യി മ​ന്ത്രം ജ​പി​ച്ച് ഊ​താ​ന്‍ ത​യാ​റാ​യി നി​ര​വ​ധി മ​ന്ത്ര​വാ​ദി​ക​ള്‍ ഇ​പ്പോ​ഴും സ​ജീ​വ​മാ​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ടും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ മി​ക്ക ജി​ല്ല​ക​ളി​ലും ഇ​വ​രു​ടെ ഏ​ജ​ന്‍റു​മാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും സ​മൂ​ഹ​ത്തി​ലെ താ​ഴെ ത​ട്ടു​മു​ത​ല്‍ ഉ​ന്ന​ത ശ്രേ​ണി​യി​ലു​ള്ള​വ​രെ വ​രെ വീ​ഴ്ത്താ​ന്‍ ഇ​വ​ര്‍ ശ്ര​മി​ക്കു​ന്ന​താ​യും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ ഫ​റോ​ക്ക് സ്റ്റേ​ഷ​നി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സം മു​മ്പാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി ല​ഭി​ച്ച​ത്. മാ​ന​ഹാ​നി ഭ​യ​ന്ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​രു​തെ​ന്നു പ​റ​ഞ്ഞാ​ണ് ഡോ​ക്ട​റാ​യ യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം, ഐ​ശ്വ​ര്യം ആ​വോ​ള​മു​ണ്ടാ​കു​മെന്നു വാ​ഗ്ദാ​നം ന​ല്‍​കി മു​ങ്ങി​യ മ​ന്ത്ര​വാ​ദി​യെക്കുറി​ച്ചു പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ഊ​തി വീ​ഴ്ത്തി​യ​ത് യു​വ​തി​യാ​യ ഡോ​ക്ട​റെ ചി​കി​ത്സാ​രം​ഗ​ത്ത് അ​റി​യ​പ്പെ​ടു​ന്ന…

Read More

ഇടതു സമരമായിരുന്നെങ്കിൽ ഇന്ന് നടന്‍റെ അനുശോചനം കണ്ടേനെ; കോണ്‍ഗ്രസിനെ സമരം ചെയ്തു പഠിപ്പിക്കാന്‍ ആരും വരേണ്ടെന്ന് സതീശന്‍

  തിരുവനന്തപുരം: ജോജു ജോര്‍ജിന്‍റെ വിഷയം നിയമസഭയില്‍. കോണ്‍ഗ്രസിനെ സമരം ചെയ്യാന്‍ പഠിപ്പിക്കാന്‍ ആരും വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സിപിഎമ്മാണ് സംസ്ഥാനത്ത് അക്രമ സമരങ്ങളുടെ പരമ്പര നടത്തിയത്. ഇടതുപക്ഷത്തിനെതിരേയായിരുന്നു നടന്‍റെ പരാക്രമമെങ്കില്‍ ഇന്ന് അദ്ദേഹത്തിന്‍റെ അനുശോചനം നടത്തേണ്ടി വന്നേനെയെന്നും സതീശന്‍ പറഞ്ഞു. അതേസമയം, ജോജുവിനെ കോണ്‍ഗ്രസുകാര്‍ മനപൂര്‍വം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആരോപിച്ചു. ജോജു മദ്യപിച്ചെന്ന് പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം വിഷയത്തെക്കുറിച്ച് അന്വഷിച്ചിട്ടാകണം വിമര്‍ശനം ഉന്നയിക്കേണ്ടതെന്ന് മുഖ്യമന്ത്രിയും മറുപടിയായി പറഞ്ഞു.

Read More

ഡോ. ​അ​ഞ്ജ​ന യാ​ത്ര​യാ​യ​ത് കന്നിച്ചി​ത്രം കാ​ണാ​തെ; റാ​ന്പി​ൽ തു​ട​ങ്ങി​യ ആ ​​സൗ​​ഹൃ​​ദം മ​​ര​​ണ​​ത്തി​​ലും പി​രി​ഞ്ഞി​ല്ല…

  കൊ​​ച്ചി: എ​​റ​​ണാ​​കു​​ളം വൈ​റ്റി​ല​യി​​ല്‍ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ല്‍ മ​​രി​​ച്ച മി​​സ് കേ​​ര​​ള റ​​ണ്ണ​​ര്‍ അ​​പ്പ് തൃ​​ശൂ​​ര്‍ ആ​​ളൂ​​ര്‍ അ​​മ്പാ​​ട​​ന്‍ വീ​​ട്ടി​​ല്‍ ഷാ​​ജ​​ന്‍റെ മ​​ക​​ള്‍ ഡോ.​ ​അ​​ഞ്ജ​​ന യാ​​ത്ര​​യാ​​യ​​ത് ത​ന്‍റെ ക​ന്നി​ച്ചി​ത്ര​​ത്തി​​ന്‍റെ റി​​ലീ​​സ് അ​​ടു​​ത്ത​​മാ​​സം ന​​ട​​ക്കാ​​നി​​രി​​ക്കെ. സൗ​​ന്ദ​​ര്യ​മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ തി​​ള​​ങ്ങി​​യ അ​​ഞ്ജ​​ന​​യ്ക്ക് വെ​​ള്ളി​​ത്തി​​ര​​യി​​ല്‍ തി​​ള​​ങ്ങാ​​നും മോ​​ഹ​​മു​​ണ്ടാ​​യി​​രു​​ന്നു.റോ​​ഷ​​ന്‍ ആൻ​​ഡ്രൂ​​സ് സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന ദു​​ല്‍​ഖ​​ര്‍ സ​​ല്‍​മാ​​ന്‍ ചി​ത്ര​​മാ​​യ ‘സ​​ല്യൂ​​ട്ടി’ ​ല്‍ ന​​ല്ലൊ​​രു വേ​​ഷം ഡോ. ​​അ​​ഞ്ജ​​ന ചെ​​യ്തി​​രു​​ന്നു. എ​ന്നാ​ൽ ചി​​ത്രം പു​റ​ത്തി​റ​ങ്ങും മു​ൻ​പ് അ​​ഞ്ജ​​ന​​യെ മ​​ര​​ണം ക​​വ​​ര്‍​ന്നു. ദുൽഖ​​റി​​നൊ​​പ്പ​​മു​​ള്ള കോ​​മ്പി​​നേ​​ഷ​​ന്‍ സീ​​നാ​​യി​​രു​​ന്നു അ​​ഞ്ജ​​ന​​യു​​ടേ​​ത്. തു​​ട​​ക്ക​​ക്കാ​​രി എ​​ന്ന തോ​​ന്ന​​ല്‍ ഉ​​ണ്ടാ​​ക്കാ​​തെ വ​​ള​​രെ ന​​ല്ല അ​​ഭി​​ന​​യ​​മാ​​ണ് ചി​​ത്ര​​ത്തി​​ല്‍ അ​​ഞ്ജ​​ന കാ​​ഴ്ച​​വ​​ച്ച​​തെ​​ന്ന് ചി​​ത്ര​​ത്തി​ന്‍റെ സ​​ഹ​​സം​​വി​​ധാ​​യ​​ക​​ന്‍ ദി​​നേ​​ശ് മേ​​നോ​​ന്‍ ഓ​​ര്‍​ത്തെ​​ടു​​ക്കു​​ന്നു. സെ​​റ്റി​​ലു​​ള്ള എ​​ല്ലാ​​വ​രു​ടെ​യും സ്നേ​ഹം നേ​ടി​യ ‍അ​ഞ്ജ​ന​യു​ടെ മ​​ര​​ണ​​ത്തി​​ന്‍റെ ഞെ​​ട്ട​​ലി​​ലാ​​ണ് ‘സ​​ല്യൂ​​ട്ടി​​’ന്‍റെ അ​​ണി​​യ​​റ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍. അ​​ഞ്ജ​​ന അ​​ഭി​​ന​​യി​​ച്ച ‘ക​​മ്മ​​ല്‍ സ്റ്റോ​​റി ’ എ​​ന്ന ഹ്ര​​സ്വ​​ചി​​ത്രം ക​​ഴി​​ഞ്ഞ ദി​​വ​​സം പു​​റ​​ത്തി​​റ​​ങ്ങി​​യി​​രു​​ന്നു. വ​​ര്‍​ഷ​​ങ്ങ​​ളാ​​യി…

Read More

ഭർത്താവിനെ കബളിപ്പിച്ചു കൂട്ടുകാരിക്കൊപ്പം നവവധു പോയി; ആറാം ദിനം കണ്ടെത്തിയപ്പോൾ ഇരുവരും പറഞ്ഞത് ഒരേഒരു കാര്യം; നെഞ്ച് തകർന്ന് യുവാവ് ആശുപത്രിയിൽ

  ചേർപ്പ്: ഭര്‍ത്താവിനെ കബളിപ്പിച്ചു നവവധു കൂട്ടുകാരിക്കൊപ്പം പോയ സംഭവത്തില്‍ നടന്നത് ആസൂത്രിതമായ കബളിപ്പിക്കല്‍. കല്യാണപ്പിറ്റേന്നാണ് ഭര്‍ത്താവിനെയും ബന്ധുക്കളെയും വീട്ടുകാരെയും കബളിപ്പിച്ചു സ്വര്‍ണാഭരണങ്ങളും പണവുമായി നവവധു കൂട്ടുകാരിയുമായി സ്ഥലംവിട്ടത്. അന്വേഷണത്തിനൊടുവില്‍ ആറു ദിവസങ്ങള്‍ക്കു ശേഷം ചേര്‍പ്പ് പോലീസ് രണ്ടു പേരെയും മധുരയില്‍നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒക്ടോബര്‍ 24നായിരുന്നു കല്യാണം. പഴുവില്‍ സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയാണ് കൂട്ടുകാരിക്കൊപ്പം ചുറ്റിക്കറങ്ങാന്‍ പോയത്. ആസൂത്രിതമായ കബളിപ്പിക്കലാണ് ഇരുവരും ചേർന്നു നടത്തിയതെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. കല്യാണത്തിനു മുമ്പുതന്നെ നവവധുവും കൂട്ടുകാരിയും സ്ഥലംവിടാന്‍ തീരുമാനിച്ചിരുന്നു. കല്യാണം കഴിഞ്ഞാല്‍ ആഭരണങ്ങളും പണവും കൈവശം വരുമെന്നു കണ്ടാണ് കല്യാണം കഴിയാന്‍ കാത്തിരുന്നതെന്നാണ് ഇരുവരും പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. സംഭവം ഇങ്ങനെ: ചാവക്കാട് സ്വദേശിയാണ് ഈ യുവതിയെ വിവാഹം ചെയ്തത്. കല്യാണത്തിന്‍റെ പിറ്റേന്നു ഭര്‍ത്താവിനൊപ്പം ചേര്‍പ്പിലെ ബാങ്കിലെത്തിയ വധു സ്‌കൂട്ടറിലെത്തിയ കൂട്ടുകാരിയോടൊപ്പം പോവുകയായിരുന്നു. ഭര്‍ത്താവിന്‍റെ ഫോണും വാങ്ങി ഉടനെ തിരിച്ചുവരാമെന്നു പറഞ്ഞായിരുന്നു…

Read More

അപ്പനും അമ്മയ്ക്കും ഈ പ്രായത്തിലും ഞാന്‍ കാരണം അവിടെ നിന്ന് തെറി കേള്‍ക്കേണ്ടിവന്നു ! റോഡില്‍ വണ്ടി നിര്‍ത്തിയിട്ട് അവര്‍ സെല്‍ഫി എടുക്കുകയായിരുന്നുവെന്ന് ജോജു…

കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തോടു പ്രതിഷേധിച്ചത് രാഷ്ട്രീയം നോക്കിയല്ലെന്നും ഷോ കാണിക്കാന്‍ ഇറങ്ങിയതല്ലെന്നും നടന്‍ ജോജു ജോര്‍ജ്. റോഡ് ഉപരോധിച്ചവരോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. അത് അംഗീകരിക്കുന്നവര്‍ക്ക് അംഗീകരിക്കാം. കേസ് കൊടുക്കേണ്ടവര്‍ക്ക് കൊടുക്കാം. താനതിനെ നേരിടും, ഒരു പേടിയുമില്ല. ഇത് സിപിഎം ചെയ്താലും പറയേണ്ടേയെന്നും ജോജു ചോദിച്ചു. പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ജോജു. കേരള ഹൈക്കോടതി വിധി പ്രകാരം പൂര്‍ണമായും റോഡ് ഉപരോധിക്കരുതെന്ന് നിയമം നിലനില്‍ക്കുണ്ട്. എന്റെ വണ്ടിയുടെ അടുത്ത് ഉണ്ടായിരുന്നത് കീമോതെറാപ്പിക്ക് കൊണ്ടുപോകുന്ന ഒരു കൊച്ചുകുട്ടിയായിരുന്നു. വണ്ടിയുടെ മുന്നിലും പിന്നിലും എസി ഇടാതെ വിയര്‍ത്തു കുളിച്ച് കുറേപേര്‍ ഇരിക്കുന്നു. ഇതിനേ തുടര്‍ന്നാണ് അവിടെ പോയി ഇത് പോക്രിത്തരമാണെന്ന് പറഞ്ഞത്. പ്രതിഷേധം കോണ്‍ഗ്രസ് പാര്‍ട്ടിയോടോ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടോ അല്ല. റോഡ് ഉപരോധിച്ചവരോട് മാത്രമാണ്. എന്റെ അപ്പനേയും അമ്മയേയും തെറി വിളിച്ചത് കോണ്‍ഗ്രസിന്റെ…

Read More

റോഡിലിറങ്ങി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിനു പകരം മന്ത്രിമാരുടെ വീട്ടിനു മുമ്പില്‍ പോയി സമരം ചെയ്യ് ! ജോജുവിന് പിന്തുണയുമായി ഒമര്‍ലുലു…

ഇന്ധന വിലവര്‍ധനവിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വഴിതടയല്‍ സമരത്തിനിടയില്‍പ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ ജോജുവിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. താന്‍ ജോജുവിനൊപ്പമാണെന്നും ഈ വിഷയത്തിലെന്നും റോഡിലിറങ്ങി സമരം നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും ഒമര്‍ ലുലു പറഞ്ഞു. ‘ഞാന്‍ ജോജുവിനോട് ഒപ്പം. സമരം നടത്താന്‍ റോഡില്‍ ഇറങ്ങി സാധാരണക്കാരേ ബുദ്ധിമുട്ടിക്കുക അല്ലാ വേണ്ടത്.ഞാന്‍ അവസാന ഹര്‍ത്താലിന് ചോദിച്ച ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നു ‘ഭരിക്കുന്ന മന്ത്രിമാരുടെ വീടിന് മുന്‍പില്‍ പോയി കുത്തിയിരിപ്പ് സമരം ചെയ്യുക അവരെ അല്ലേ ശരിക്കും പ്രതിഷേധം അറിയിക്കണ്ടത് എന്തേ അതിന് ധൈര്യമില്ലേ’ ? ജോജു മദ്യപിച്ചെന്നും സ്ത്രീകളോട് അസഭ്യം പറഞ്ഞുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ വൈദ്യപരിശോധനയില്‍ നടന്‍ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞു. ഇതോടെ സ്ത്രീകള്‍ക്ക് നേരെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട കേസ് മാത്രമായിരിക്കും…

Read More

‘ക്രി​മി​ന​ല്‍ പാ​ത ‘… വി​ദേ​ശ​ത്തു​ള്ള പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ള്‍ കാ​ഠ്മ​ണ്ഡു​വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് കടക്കുന്നതായി കണ്ടെത്തൽ; സ്വർണക്കടത്തുകാരുടെയും ഹവാലക്കാരുടേയും ഇഷ്ടപാത…

    സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : വി​ദേ​ശ​ത്തു​ള്ള പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ള്‍ കാ​ഠ്മ​ണ്ഡു​വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് സ്ഥി​ര​മാ​യി ക​ട​ക്കു​ന്ന​താ​യി പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. കാ​ഠ്മ​ണ്ഡു വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് രാ​ജ്യ​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ക്രി​മി​ന​ലു​ക​ളും ഇ​തേ മാ​ര്‍​ഗം സ്വീ​ക​രി​ക്കു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. രാ​ജ്യ​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ല്‍ പി​ടി​കി​ട്ടാ​പു​ള്ളി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​വ​ര്‍​ക്ക് ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ളം വ​ഴി തി​രി​ച്ചെ​ത്താ​നാ​കില്ല. വി​മാ​ന​ത്താവ​ള​ത്തി​ല്‍വ​ച്ച് ത​ന്നെ ഇ​വ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും അ​ത​ത് സം​സ്ഥാ​ന​ത്തെ പോ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്യും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​ഠ്മ​ണ്ഡു വി​മാ​ന​ത്താവ​ളം വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ക്രി​മി​ന​ലു​ക​ള്‍ സ​മാ​ന്ത​ര​പാ​ത സൃ​ഷ്ടി​ച്ച​ത്. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​ഠ്മ​ണ്ഡു​വ​ഴി​യു​ള്ള ‘ക്രി​മ​ന​ല്‍ പ്ര​വേ​ശ​നം’ ക​ണ്ടെ​ത്തി​യ​ത്. സ​മാ​ന​മാ​യ രീ​തി​യി​ല്‍ പ​ല കേ​സു​ക​ളി​ലേ​യും പ്ര​തി​ക​ള്‍ ഈ ​പാ​ത ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ദു​ബാ​യ് ടു ​കാ​ഠ്മ​ണ്ഡുദു​ബാ​യി​ല്‍നി​ന്ന് നേ​പ്പാ​ളി​ലെ കാ​ഠ്മ​ണ്ഡു വ​ഴി​യാ​ണ് സ്വ​ര്‍​ണ-​ഹ​വാ​ല-​ക്രി​മി​ന​ല​ക​ളു​ടെ സ​ഞ്ചാ​രം. കോ​ഴി​ക്കോ​ട് ട്രാ​ഫി​ക്ക്…

Read More

പോകാനുള്ള സമയമായി… അന്ത്യയാത്രയ്ക്ക് തൊട്ടുമുമ്പ് അന്‍സി കബീര്‍ കുറിച്ച വാക്കുകള്‍ അറംപറ്റി;അപകടമുണ്ടായത് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങവെ…

കൊച്ചിയില്‍ നടന്ന വാഹനാപകടത്തില്‍ 2019 ലെ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ കൊല്ലപ്പെട്ട സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുക ആയിരുന്നു.എറണാകുളം വൈറ്റിലയിലായിരുന്നു അപകടം. യുവതികള്‍ രണ്ടും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മരണത്തിലേക്കുള്ള യാത്രയ്ക്കു മുമ്പ് അന്‍സി കബീര്‍ കുറിച്ച വാക്കുകള്‍ അറം പറ്റിയതിന്റെ ആഘാതത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. ‘പോകാനുള്ള സമയമായി’ (It’s time to go) എന്നാണ് അന്‍സി കബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. യാത്ര പോയ സ്ഥലത്തെ ചെറു വീഡിയോയ്ക്ക് ഒപ്പമായിരുന്നു ആന്‍സിയുടെ ഒറ്റവരി പോസ്റ്റ്. പച്ചപ്പ് നിറഞ്ഞ സ്ഥലത്തുകൂടി നടക്കുന്ന വീഡിയോ പങ്കുവെച്ചാണ് അന്‍സി ഇങ്ങനെ കുറിച്ചത്. വിശ്വസിക്കാനാകുന്നില്ലെന്ന് ഈ വീഡിയോക്ക് താഴെ സുഹൃത്തുക്കള്‍ കുറിച്ചു. മരണത്തിലേക്കുള്ള യാത്ര ഒരുപാടു നേരത്തെയായി.…

Read More

കോൺഗ്രസിന്‍റെ വഴി തടയൽ സമരത്തിനെതിരേ നടൻ ജോജു ജോര്‍ജ്; മദ്യപിച്ചെത്തിയ നടൻ സമരത്തിനു വന്ന സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതിയുമായി കോൺഗ്രസ്

  കൊച്ചി: വഴി തടഞ്ഞുള്ള കോണ്‍ഗ്രസ് സമരത്തിനെതിരേ പരസ്യ പ്രതിഷേധവുമായി നടന്‍ ജോജു ജോര്‍ജ് രംഗത്ത്. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഇടപ്പള്ളി-വൈറ്റില ബൈപ്പാസില്‍ സമരം നടത്തിയത്. ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ കിലോമീറ്ററോളം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഗര്‍ഭിണികളും ആംബുലന്‍സുമടക്കം റോഡില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതിനിടെയാണ് ഇവിടെയെത്തിയ ജോജു ജോര്‍ജ് സമരക്കാര്‍ക്കു നേരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ധനവില വര്‍ധനവിനെതിരേ ഒറ്റ ദിവസത്തെ സമരംകൊണ്ട് എന്തു നേട്ടമാണ് ഉണ്ടാകുന്നതെന്നു ജോജു ചോദിച്ചു. സാധാരണക്കാരാണ് ബുദ്ധിമുട്ടിക്കുന്ന സമരമാണ് ഇവിടെ നടക്കുന്നത്. മണ്ടത്തരം കാണിച്ചു സമരം നടത്തരുത്. താന്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ആളല്ലെന്നും ജോജു പറഞ്ഞു. ജോജുവിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമരം നേരത്തെ അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം, മദ്യപിച്ചെത്തി ജോജു സമരം അലങ്കോലപ്പെടുത്തിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ഇതിനിടയിൽ സമരക്കാർ ജോജുവിന്‍റെ എൻഡവർ കാറിന്‍റെ പിൻവശത്തെ ചില്ല് തകർക്കുകയും ചെയ്തു.ജോജു…

Read More

അവന്‍റെ സൗന്ദര്യം ഇല്ലാതാക്കാൻ കൈയിൽ ആ സിഡും കരുതി; കാമുകിയെ നഷ്‌‌ടപ്പെടാതിരിക്കാൻ ക്വട്ടേഷൻ; ഗാന്ധിനഗറിൽ ഓട്ടോ കത്തിച്ചതിനു പിന്നിലെ സത്യങ്ങൾ ഞെട്ടിക്കുന്നത്…

  ഗാ​ന്ധി​ന​ഗ​ർ: കാ​മു​കി​യെ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ക്വ​ട്ടേ​ഷ​ൻ ന​ല്കി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ര​ണ്ടു പേ​ർ അ​റ​സ്റ്റി​ലാ​യ കേ​സി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ൾ​പ്പെ​ട്ടിട്ടു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ഓ​ട്ടം വി​ളി​ച്ചു കൊ​ണ്ടു​വ​ന്ന​ശേ​ഷം ഡ്രൈ​വ​റെ മ​ർ​ദ്ദി​ക്കു​ക​യും ഓ​ട്ടോ​റി​ക്ഷ ക​ത്തി​ക്കു​ക​യും ചെ​യ്ത​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​തു പ്ര​ണ​യ ക്വ​ട്ടേ​ഷ​നാ​ണെ​ന്ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. പാ​ലാ പൂ​വ​ര​ണി ക​ല്ലു​വെ​ട്ടാം​കു​ഴി അ​ഖി​ലി(21)​നെ​യാ​ണു മ​ർ​ദ്ദി​ച്ച​ശേ​ഷം ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി ചൂ​ണ്ട​ശേ​രി വി​ഷ്ണു (27), ക​ത്തി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ പൊ​ൻ​കു​ന്നം സ്വ​ദേ​ശി ഓ​ട്ടോ ഡ്രൈ​വ​ർ വൈ​ശാ​ഖ് എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. പ്ര​തി​ക​ൾ​ക്കെ​തി​രെ മ​റ്റു കേ​സു​ക​ളി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​യ അ​ഖി​ലും വൈ​ശാ​ഖും ഒ​രേ പെ​ണ്‍​കു​ട്ടി​യേ​യാ​ണ് പ്ര​ണ​യി​ച്ചി​രു​ന്ന​ത്. ഇ​തി​നെ​ചൊ​ല്ലി ഇ​വ​ർ പ​ര​സ്പ​രം വാ​ക്കു​ത​ർ​ക്ക​വും ഉ​ണ്ടാ​ക്കി​യി​രു​ന്നു.…

Read More