വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മധ്യവയസ്കനെ പോലീസ് അറസ്റ്റു ചെയ്തു.മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരിയെ(49) ആണ് കൊല്ലം കൊട്ടിയം പോലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ നിശ്ചയം കഴിഞ്ഞ യുവതി വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ബന്ധുവിന്റെ വീട്ടില്‍ നിന്ന സമയത്താണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പ്രതി കുറ്റം സമ്മതിച്ചതോടെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. വിവാഹത്തിത്തിനു മുമ്പാണ് അന്‍സാരി യുവതിയെ ആദ്യമായി ലൈംഗികമായി ഉപയോഗിച്ചത്.വിവാഹത്തിന് മുന്നോടിയായി ബന്ധു വീട്ടില്‍ നിന്ന യുവതിയുമായി അന്‍സാരി അടുപ്പം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ വീട്ടില്‍ സര്‍ട്ടിഫിക്കറ്റും മറ്റും എടുക്കുവാന്‍ യുവതി പോയപ്പോള്‍ പ്രതി ഒപ്പം പോകുകയും, വീട്ടില്‍ ആളില്ലാതിരുന്ന സാഹചര്യം മുതലെടുത്ത് ഇയാള്‍ യുവതിയെ ആദ്യമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബന്ധു വീട്ടില്‍ മടങ്ങിയെത്തിയ ശേഷവും പ്രതി യുവതിയെ നിരന്തരം പീഡിപ്പിച്ചു. അതിനിടെ…
Read MoreCategory: Top News
ഡൽഹിയിൽ നിന്ന് കൊറിയർ വഴി കൊടുങ്ങല്ലൂരിലെത്തിയത് മാരക മയക്കുമരുന്ന്; കറുത്ത കാറിലെത്തി സാധാനം വാങ്ങുന്നതിനിടെ മൂന്ന് യുവാക്കളെ കൈയോടെ പൊക്കി പോലീസ്
കൊടുങ്ങല്ലൂർ: മാരക മയക്കുമരുന്നുമായി പോക്സോ കേസിലെ പ്രതികളടക്കം മൂന്നംഗ സംഘം പിടിയിൽ. ചന്തപ്പുര ഉഴുവത്ത് കടവ് സ്വദേശികളായ വെപ്പിൻകാട്ടിൽ നിസ്താഫിർ (26), ചൂളക്കടവിൽ അൽത്താഫ്(26) ചന്തപ്പുര സ്വദേശി പാറയിൽ മുഹമ്മദ് അഷിക് (19) എന്നിവരെയാണ് ടെൻസാഫും കൊടുങ്ങല്ലൂർ പോലീസും ചേർന്ന് അറസ്റ്റു ചെയ്തത്. ഇവരുടെ കയ്യിൽ നിന്ന് ഇരുപത് ഗ്രാം എംഡിഎംഎപിടിച്ചെടുത്തു. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടെ ചന്തപ്പുരയിലായിരുന്നു സംഭവം. ചന്തപ്പുരയിലെ കൊറിയർ ഓഫീസിൽ വന്ന മയക്കുമരുന്നടങ്ങിയ ബോക്സ് വാങ്ങി പുറത്തിറങ്ങിയ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു. ഡൽഹിയിൽ നിന്ന് കൊറിയർ വഴിയാണ് എംഡിഎംഎ കൊടുങ്ങല്ലുരിൽ എത്തിയത്. ബോക്സിനുള്ളിലെ ടീ ഷർട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്ന്. ഡൽഹിയിൽ നിന്നയച്ച പാർസലിന്റെ വിലാസം അജ്മൽ നീയർ സെൻട്രോമാളെന്നും കൂടെ മൊബൈൽ നന്പറുമാണ് കവറിന് മുകളിൽ കൊടുത്തിരുന്നത്. വിലാസത്തിലുള്ളയാൾ വിദേശത്താണെന്നും പറയുന്നു. കറുത്ത കാറിൽ നിന്ന് ഒരാളിറങ്ങി കൊറിയർ ഓഫീസിലെത്തി…
Read Moreവ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പെൺകുട്ടികളെ വീഴിക്കും; വീഡിയോ കോളിനിടെ നഗ്ന വീഡിയോ ചാറ്റിംഗ് നടത്തി റിക്കാർഡ് ചെയ്യും; പിന്നെ മഹേഷിന്റെ പരിപാടികൾ ഇങ്ങനെ…
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 15 വയസ് പ്രായമുള്ള പെൺകുട്ടിയെ വശീകരിച്ച് നഗ്നഫോട്ടോ കൈക്കലാക്കുകയും അശ്ലീല ഫോട്ടോകൾ അയച്ച് കൊടുത്തശേഷം നഗ്ന വീഡിയോ ചാറ്റിംഗ് നടത്തി രഹസ്യമായി സ്ക്രീൻ റിക്കാർഡ് ചെയ്തു ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. അരുവിക്കര കുറുംതോട്ടത്തു തെക്കുംകര മേലെപുത്തൻ വീട്ടിൽ എം. മഹേഷ് (33) നെയാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് നേമം പള്ളിച്ചലിൽ ഒളിവിൽ കഴിയവെ ഒളിസങ്കേതം വളഞ്ഞ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് പെൺകുട്ടിയുടെ നഗ്നവീഡിയോകൾ അയച്ചുകൊടുക്കാൻ നിർബന്ധിച്ചു. അത് നിരസിച്ച പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ മാതാപിതാക്കൾക്കും സഹപാഠികൾക്കും അയച്ച് കൊടുക്കുമെനന്നും സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയും പെൺകുട്ടിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് മൂന്ന് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമിച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു. നേമത്ത് ഒളിസങ്കേതം വളഞ്ഞ പോലീസിനെ കണ്ടു ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് കീഴടക്കിയത്.സൈബർ പോലീസ്…
Read Moreനടൻ വിജയ് സേതുപതിയ്ക്ക് നേരെ ബാംഗ്ലൂരിൽ ആക്രണം; മലയാളി യുവാവിന്റെ ആക്രമണം സെൽഫി എടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്
ബംഗളൂരു: തമിഴ്നടന്‍ വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി. ബംഗളൂരുവില്‍ താമസിക്കുന്ന ജോണ്സണ് എന്നയാളാണ് താരത്തെ പിന്നിലൂടെയെത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പ്രകോപിതനായതെന്നാണ് സൂചന. സംഭവത്തില്‍ വിജയ് സേതുപതിക്കൊപ്പമുണ്ടായിരുന്ന നടന് മഹാഗന്ധിക്ക് പരിക്കേറ്റു. ബംഗളൂരു വിമാനത്താവളത്തില്‍ വച്ചാണ് ആക്രമണം നടന്നത്. വിമാനത്താവളത്തിന് പുറത്തേക്ക് വിജയ് സേതുപതി നടന്ന് വരുമ്പോൾ പുറകിലൂടെ ഓടിയെത്തിയ ജോൺസൺ വിജയ് സേതുപതിയെ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. അക്രമിയെ വിമാനത്താവളത്തിലെ സുരക്ഷാസേനയും വിജയ് സേതുപതിയുടെ ടീമിലെ അംഗങ്ങളും പേർന്ന് കീഴടക്കി. സംഭവം വിജയ് സേതുപതിയുടെ ആരാധകരിൽ വലിയ പ്രതിഷേധത്തിനും വഴി തെളിച്ചിട്ടുണ്ട്.
Read Moreരാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഫലം കണ്ടു! എക്സൈസ് ഡ്യൂട്ടി കുറച്ചു; പെട്രോളിന് അഞ്ചും ഡീസലിന് 10 രൂപയും കുറയും
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറയും. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടിയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചു. ഇതോടെ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും. രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. പുതിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ധന വിലയിൽ ഈ വർഷത്തെ റിക്കാർഡ് വർധനവിനു ശേഷമാണ് ഇപ്പോൾ വില കുറയുന്നത്. കഴിഞ്ഞവർഷം ഒരു ലിറ്റർ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 19.98 രൂപയിൽ നിന്ന് 32.9 രൂപയാക്കി വർധിപ്പിച്ചിരുന്നു.
Read Moreഅന്ന് സന്ധ്യ, ഇന്ന് ജോജു! കോണ്‍ഗ്രസ്-ജോജു വിവാദം; കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു; പ്രതികരിക്കാനാകാതെ സിപിഎം; ഘടകകക്ഷികളുടെ പിന്തുണ കിട്ടാതെ കോണ്‍ഗ്രസ്
ഷാജിമോന്‍ ജോസഫ് കൊച്ചി: റോഡ് ഉപരോധസമരത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും നടന് ജോജു ജോര്‍ജും തമ്മില്‍ ഉടലെടുത്ത പോരില്‍ ജോജുവിനെ തള്ളാനും കൊള്ളാനുമാകാതെ സിപിഎമ്മും ഇടതു കക്ഷികളും. വിവാദം കത്തിപ്പടരുമ്പോഴും സിപിഎമ്മോ ഭരണമുന്നണിയിലെ മറ്റു കക്ഷികളോ കോണ്‍ഗ്രസിനെ എതിര്‍ത്തോ ജോജുവിനെ അനുകൂലിച്ചോ പ്രസ്താവന ഇറക്കുകയോ രംഗത്തുവരികയോ ചെയ്തിട്ടില്ല. നിയമസഭാ സമ്മേളനത്തില്‍ ഇന്നലെ, ഇന്ധനവില വര്‍ധന പ്രതിപക്ഷം വിഷയമാക്കിയെങ്കിലും കോണ്‍ഗ്രസ്-ജോജു പോരിലേക്ക് കാര്യമായി കടക്കാതെ ഭരണപക്ഷം വഴുതിമാറുകയായിരുന്നു. ജോജുവിനെ മദ്യപാനിയായി ചിത്രീകരിച്ചതു ശരിയായില്ലെന്നു മാത്രമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അതിനപ്പുറത്തേക്ക് സമരത്തിലെ സംഘര്‍ഷാവസ്ഥയിലേക്കു കടക്കാനോ ജോജുവിനുനേരേയുണ്ടായ ആക്രമണത്തെക്കുറിച്ചു പ്രതികരിക്കാനോ അദേഹം മുതിര്‍ന്നില്ല എന്നതു ശ്രദ്ധേയമായി. ഇന്ധനവിലവര്‍ധനയ്ക്കെതിരേ സംസ്ഥാനത്ത് ആളുന്ന ജനരോഷം ഏറ്റെടുത്തായിരുന്നു കോണ്‍ഗ്രസിന്റെ സമരമെന്നതാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്. ഇതേ വിഷയത്തില്‍ സിപിഎമ്മും ഡിവൈഎഫ്ഐയും മറ്റും സമരപാതയിലാണു താനും. ഈ സാഹചര്യത്തില്‍ ജോജുവിനെ പിന്തുണച്ച്, രാഷ്ട്രീയമായി കോണ്‍ഗ്രസിനെതിരേ നേട്ടമുണ്ടാക്കാന്‍…
Read Moreഅങ്ങോട്ടോ..? ഇങ്ങോട്ടോ..? മരക്കാറിനായി മന്ത്രി ഇടപെടുന്നു; സംവിധായകന് പ്രിയദര്ശന് ഉള്‍പ്പെടെയുള്ളവരുടെ ആഗ്രഹം ഇങ്ങനെ…
സ്വന്തം ലേഖകന്‍ കോഴിക്കോട്: മോഹന്‍ലാല്‍ -പ്രിയദര്ശന് ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന ചിത്രം തിയറ്ററുകളില്‍ എത്താനുള്ള സാധ്യത പൂര്‍ണമായും ഒഴിവാകാതിരിക്കാന്‍ മന്ത്രി ഇടപെടുന്നു. മന്ത്രി സജിചെറിയാന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും തിയറ്റര്‍ ഉടമകളുമായി ചര്‍ച്ച നടത്തും. മരക്കാര്‍ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യേണ്ടത് സിനിമാ വ്യവസായത്തിന് വളരെ അത്യാവശ്യമാണെന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍. നാളെ രജനീകാന്ത് ചിത്രം അണ്ണാത്തെ തിയറ്ററുകളില്‍ എത്താനിരിക്കേയാണ്. തിയറ്ററുകള്‍ക്ക് അണ്ണാത്തെ എന്ന ചിത്രം നല്കുന്ന ഉണര്‍വ് ചെറുതല്ല. വ്യാപക റിലീസാണ് അണ്ണാത്തെ ലക്ഷ്യം വയ്ക്കുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഉള്‍പ്പെടെ അണിനിരക്കുന്ന ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളെ ജനസമുദ്രമാക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഇതേ ഓളം നിലനിര്‍ത്താന്‍ മരക്കാര്‍ പോലുള്ള മലയാളചിത്രം തിയറ്ററില്‍ എത്തേണ്ടത് അത്യാവശ്യമാണ്. ഈ ഒരു തിരിച്ചറിവ് കൂടിയാണ് സര്‍ക്കാരിനുള്ളത്. നിലവില്‍ ചിത്രം തിയറ്ററുകളില്‍ തന്നെ…
Read Moreഗില്‍ബര്‍ട്ട് തര്ബിയത്തില് കണ്ടത് തന്നേക്കാള്‍ പ്രായമുള്ളവര്‍ വേദനയോടെ മുണ്ടും പൊക്കിപിടിച്ചു വരുന്നത് ! ഒടുവില്‍ സത്യം മനസ്സിലാക്കിയ ഷൈനി തിരികെയെത്തുമ്പോള്‍…
ഭാര്യയെയും മകനെയും ചിലര്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തെന്നു കാട്ടി സിപിഎം പ്രവര്ത്തകന് പി ടി ഗില്‍ബര്‍ട്ട് നല്കിയ പരാതി കേരളത്തിലാകെ ചര്‍ച്ചയായിരുന്നു. ഭാര്യയെയും മകനെയും അന്വേഷിച്ചുള്ള ഗില്‍ബര്‍ട്ടിന്റെ യാത്ര അന്ന് അവസാനിച്ചത് കോഴിക്കോട്ടുള്ള മതപഠന കേന്ദ്രമായ തര്‍ബിയത്തിലും. മതപരിവര്‍ത്തനത്തിനെതിരേ പരാതി നല്‍കിയതോടെ സിപിഎം ഗില്‍ബര്‍ട്ടിനെ പുറത്താക്കുകയും ചെയ്തു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ ഗില്‍ബര്‍ട്ട് സിപിഎം നീരോല്‍പ്പാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗവുമായിരുന്നു. പഞ്ചായത്ത് മെമ്പര്‍ നസീറ, ഭര്‍ത്താവ് കാലിക്കട്ട് യൂണിവേഴ്സിറ്റി ജീവനക്കാരനായ യൂനുസ് എന്നിവരാണ് നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനു പിന്നിലെ മുഖ്യ സൂത്രധാരകരെന്ന് ഗില്‍ബര്‍ട്ട് പറഞ്ഞിരുന്നു. ഇതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. ഭാര്യയെയും മകനെയും രക്ഷിക്കാന്‍ സിപിഎമ്മിന്റെ സഹായം അഭ്യര്‍ഥിച്ചെങ്കിലും അവര്‍ നിന്നത് മതംമാറ്റസംഘത്തിനൊപ്പമാണെന്ന ആരോപണവും ഗില്‍ബര്‍ട്ട് ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചു ഗില്‍ബര്‍ട്ടിനെ പുറത്താക്കിയെന്നും പ്രാഥമിക അംഗത്വം എടുത്തുകളഞ്ഞതെന്നും…
Read Moreവീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിന് ഇങ്ങനെയൊക്കെ ചെയ്യാമോ? യുവാവിന് ഭാര്യാ സഹോദരന്റെ ക്രൂരമർദനം; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിന് യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പെണ്‍കുട്ടിയുടെ സഹോദരനെതിരേയാണ് പരാതി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി മിഥുനാണ് മര്‍ദനമേറ്റത്. ഒക്ടോബര്‍ 29നാണ് ചിറയിന്‍കീഴ് സ്വദേശിയായ ദീപ്തിയെ മിഥുന് വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു ഇവരുടെ വിവാഹം. കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനെന്നു പറഞ്ഞ് ഞായറാഴ്ച മിഥുനെ ദീപ്തിയുടെ സഹോദരന് വിളിച്ചുകൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മർദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൈകൊണ്ടും വടികൊണ്ടുമുള്ള ആക്രമണത്തില്‍ മിഥുന്റെ തലയ്ക്കും നട്ടെല്ലിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ചിറയിന്‍കീഴ് പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreജോജുവിന്റെ കാറിന്റെ ചില്ല് തകര്‍ത്ത ജോസഫ് കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍ സോണിയുടെ ഭര്‍ത്താവ്; കൂടുതല്‍ അറസ്റ്റിനു സാധ്യത
കൊച്ചി: ഇന്ധനവില വര്‍ധനയ്ക്കെതിരേ തിങ്കളാഴ്ച വൈറ്റില ബൈപാസില്‍ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധസമരത്തിനെതിരേ പ്രതികരിച്ച നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിനു സാധ്യത. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ദൃശ്യമാധ്യമങ്ങളിലെ ചിത്രങ്ങളും പോലീസ് ഇന്നും പരിശോധിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ച് കേസില്‍ കൂടുതല്‍ പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നു മരട് പോലീസ് ഇന്‍സ്പെക്ടര്‍ സാജന് ജോസഫ് പറഞ്ഞു. ഇവരുടെ അറസ്റ്റും ഇന്നുണ്ടാകുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങള്‍ ജോജുവിനെ കാണിച്ച് പ്രതികളെ ഉറപ്പാക്കിയിരുന്നു. ജോജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. കോടതിയിൽ ഹാജരാക്കും അതേസമയം കാര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ ഐഎന്‍ടിയുസി പ്രവര്ത്തകന് വൈറ്റില ഡെല്സ്റ്റാര് റോഡില്‍ പേരേപ്പിള്ളി ജോസഫിനെ (47) ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളെ ഇന്നലെ മരട് പോലീസാണ് അറസ്റ്റ് ചെയ്തത്. ഐഎന്‍ടിയുസി വൈറ്റില ഓട്ടോറിക്ഷ സ്റ്റാന്‍ഡ് കണ്‍വീനറായ ജോസഫ് കൊച്ചി…
Read More