ഭൂവനേശ്വർ:നാല് പതിറ്റാണ്ടോളം നീണ്ട മോഷണ പരമ്പരയിലൂടെ 500ഓളം കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ഹേമന്ദ് ദാസ് എന്ന് പേരുള്ള ഇയാളെ ഒഡീഷയിലെ കട്ടക്കില്‍ നിന്നുമാണ് പിടികൂടിയത്. ഒഡീഷയില്‍ അടുത്തിടെ നടന്ന മൂന്ന് മോഷണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാ മോഷണങ്ങളെ കുറിച്ചും വെളിപ്പെടുത്തുകയായിരുന്നു. 1982ല്‍ കോളജ് പഠന കാലത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഹേമന്ദ് ദാസ് ജയിലില്‍ പോയിരുന്നു. ഇവിടെ വച്ചാണ് ഇയാള്‍ തന്റെ ഗുരുവിനെ കണ്ടുമുട്ടിയത്. തുടര്‍ന്ന് ജയില്‍ മോചിതനായതിനു ശേഷം ഗുരുവിനൊപ്പം മോഷണ ജീവിതം ആരംഭിക്കുകയായിരുന്നു. രാജ്യത്തുടനീളമുള്ള ആഡംബര ഹോട്ടലുകളില്‍ ധനികര്‍ താമസിക്കുന്ന മുറിയുടെ സമീപം താമസിച്ച് ഇവരുടെ പണം കവരുന്നതാണ് ഹേമന്ദ് ദാസിന്റെ ശൈലി. മോഷണത്തിന് ആരുടെയും സഹായം തേടില്ല. നാല് പതിറ്റാണ്ടോളം നീണ്ട മോഷണ പരമ്പരയില്‍ ഏകദേശം അഞ്ച് കോടി രൂപയോളം…
Read MoreCategory: Top News
പാലായിലെ കാമ്പസ് കൊലപാതകം! പഠിച്ച കള്ളനാണ് കൊലപാതകി ; നിതിനയുടെ ഫോണ്‍ അഭിഷേക് തട്ടിയെടുത്തെങ്കിലും പാസ്വേര്ഡ് അറിയാത്തതിനാല്‍ തുറക്കാന്‍ സാധിച്ചില്ല
കോട്ടയം: പാലാ സെന്റ്. തോമസ് കോളജ് കാന്പസിൽ സഹപാഠിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കൂത്താട്ടുകുളം കോഴിപ്പള്ളി ഉപ്പനായിൽ പുത്തൻപുരയിൽ അഭിഷേകിനെ (20) കൂടുതൽ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഇന്നലെ രാവിലെ പാലാ കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകിയത്. തുടർന്ന് കോടതി ആവശ്യം അംഗീകരിച്ച് മൂന്ന് ദിവസത്തേക്ക് പോലീസിന്റെ കസ്റ്റഡിയിൽ വിട്ടു. ഇന്നലെ കൂത്താട്ടുകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള കല്ലേപ്പള്ളി സ്റ്റോഴ്സിൽ അഭിഷേകിനെ എത്തിച്ചു. കട ഉടമ ബ്ലേഡ് മാറ്റി വാങ്ങിയ പ്രതിയെ തിരിച്ചറിഞ്ഞു. അതേ അളവിലുള്ള ബ്ലേഡ് കത്തിയിൽ ചേരുന്നതാണെന്ന് ഉറപ്പു വരുത്തി. കൂടാതെ കടയിലെ സിസിടിവിയിൽ നിന്നും അഭിലാഷ് കടയിൽ എത്തിയ ദിവസത്തെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. പാലാ സിഐ കെ.പി.ടോംസണിന്റെ നേതൃത്വത്തിലാണ് പ്രതിയെ കൂത്താട്ടുകുളത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് ഇന്നും തുടരും. ഭീഷണി സന്ദേശങ്ങൾ തലയോലപ്പറന്പ് കുറുന്തറയിൽ നിതിനമോളെ (22) അഭിഷേക്…
Read Moreസുസ്മിത ഫിലിപ്! കാക്കനാട് മയക്കുമരുന്നു സംഘത്തിലെ മുഖ്യകണ്ണിയായ അധ്യാപിക; പ്രതികളില്‍ ചിലര്‍ക്കൊപ്പം ഒട്ടേറെ ഹോട്ടലുകളില്‍ ഇവര്‍ താമസിച്ചു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസില്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ സഹായം നല്കിയ അധ്യാപികയെ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം ഇന്നു കസ്റ്റഡിയില്‍ വാങ്ങും. കൊച്ചി കൂവപ്പാടം പാണ്ടിക്കുടി ചോളകത്ത് സുസ്മിത ഫിലിപ്പിനെ(40)യാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. മയക്കുമരുന്നു സംഘത്തിലെ മുഖ്യകണ്ണിയാണ് ഇവര്‍. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ മയക്കുമരുന്ന് വില്പനയെക്കുറിച്ച് നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സുസ്മിതയുടെ പല ബാങ്ക് അക്കൗണ്ടുകളിലൂടെയും പ്രതികള്‍ക്ക് പണം കൈമാറിയതായി എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എം. കാസിം പറഞ്ഞു. എത്ര തുക കൈമാറിയെന്നതിനെക്കുറിച്ച് അന്വേഷണം നടന്നുവരുകയാണ്. വന്‍കിട ഹോട്ടലുകളിലും ക്ലബുകളിലും നടന്ന റേവ് പാര്‍ട്ടികളിലും ഇവര്‍ പങ്കെടുത്തിരുന്നു. പ്രതികളില്‍ ചിലര്‍ക്കൊപ്പം ഒട്ടേറെ ഹോട്ടലുകളില്‍ ഇവര്‍ താമസിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പല ഡീലുകളിലും ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് ഇവരാണ്. പ്രതികളില്‍നിന്ന് പിടികൂടിയ വിദേശ ഇനം നായ്ക്കളെ ആദ്യം സംരക്ഷിച്ചതും ഇവരായിരുന്നു. പ്രതികള്‍ക്ക്…
Read Moreആഴ്ചയില്‍ നാലുദിവസം മാത്രം ജോലിയുമായി ഐസ്ലന്ഡ് ! ഇക്കാര്യത്തില്‍ ഐസ്ലന്ഡിനെ കടത്തി വെട്ടി ബംഗളുരുവിലെ ടെക് കമ്പനി; പുതിയ വിപ്ലവം ലോകത്ത് വ്യാപിക്കുന്നു…
തൊഴില്‍ മേഖലയിലെ പ്രവൃത്തി ദിവസം ആഴ്ചയില്‍ നാലു ദിവസമായി കുറച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സ്കാന്ഡിനേവിയന് രാജ്യമായ ഐസ് ലന്‍ഡ്. സംഭവം വന്‍വിജയകരമായതോടെ ബ്രിട്ടനിലും ഇതേ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം കുറയുകയും വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവുമായുള്ള സന്തുലനം മെച്ചപ്പെടുത്താന്‍ ആവുകയും ഇതുമൂലം കഴിഞ്ഞുവെന്നാണ് ഇത് വിശകലനം ചെയ്ത വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതോടൊപ്പം തൊഴിലുടമകള്‍ക്ക് അവരുടെ ഉത്പാദനക്ഷമത കാത്തുസൂക്ഷിക്കുവാനും കഴിഞ്ഞിട്ടുണ്ട്. 2016 മുതല്‍ 2019 വരെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഈ പദ്ധതി വിജയമായതോടെ ഐസ്ലാന്‍ഡിലെ ജോലിക്കാരുടെ 86 ശതമാനവും ഈ പുതിയ രീതിയിലുള്ള കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് പ്രവൃത്തി സമയം കുറയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബംഗളുരു ആസ്ഥാനമായുള്ള ഒരു ഇന്ത്യന്‍ ഐടി കമ്പനി. പുതുതായി ജീവനക്കാരെ ഇവര്‍ നിയമിക്കുന്നത് ആഴ്ച്ചയില്‍ മൂന്നു ദിവസം ജോലിചെയ്യുവാനാണ്. ഈ മൂന്നു ദിവസത്തെ ജോലിയിലൂടെ ആഴ്ച മുഴുവന്‍…
Read Moreലോൺ അടയ്ക്കാമെന്ന് പറയും; അടയ്ക്കില്ല..! വാഹനം വാടകയ്ക്കു കൊടുത്ത് പണവും തട്ടും; പിന്നില്‍ വന്‍ റാക്കറ്റ്; തട്ടിപ്പിന്റെ രീതി ഇങ്ങനെ…
റെൻ കണ്ണൂർ: ലോണെടുത്ത് വാഹനം വാങ്ങുന്നവരിൽ നിന്നു വാഹനം വാങ്ങി തട്ടിപ്പ് നടത്തുന്ന വൻ റാക്കറ്റ് സംസ്ഥാനത്ത് സജീവം. ലോൺ അടയ്ക്കാമെന്ന് പറഞ്ഞ് വാങ്ങുന്ന വാഹനം വാടകയ്ക്കും നല്‍കിയും അടവു മുടക്കിയുമാണ് സംഘം തട്ടിപ്പ് നടത്തുന്നത്. സംസ്ഥാനത്ത് നിരവധി പേരാണ് ഈ സംഘത്തിന്റെ തട്ടിപ്പിന് ഇരയായിരിക്കുന്നത്. തട്ടിപ്പിന്റെ രീതി ഇങ്ങനെ ബാങ്കിൽ നിന്നും ലോണെടുത്ത് വണ്ടി വാങ്ങുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്. ഒഎൽഎക്സ് വഴി ഇത്തരം വാഹനങ്ങൾ വില്പനയ്ക്കായി ഇടുന്പോൾ സംഘം ചുമതലപ്പെടുത്തുന്ന ആൾ വാഹനം വിൽക്കാൻ ഉദ്ദേശിക്കുന്ന ആളുകളെ സമീപിക്കും. ലോൺ അടവിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ആരായും. ബാങ്കുകളിൽ അടയ്ക്കാനുള്ള ലോൺ തങ്ങൾ അടയ്ക്കാമെന്ന് പറഞ്ഞാണ് വാഹനം വാങ്ങുന്നത്. ഇതിനായി വ്യാജമായി തയാറാക്കിയ സെയിലിംഗ് ലെറ്റർ, മുദ്ര പത്രം എന്നിവയിലാണ് ഇടപാടുകൾ നടത്തുന്നത്. കൂടാതെ, ഒപ്പിട്ട വ്യാജ ചെക്കുകളും നല്‍കും. വണ്ടി വാങ്ങിയാൽ വാടകയ്ക്കു നല്‍കും വണ്ടി…
Read Moreമലയാളസിനിമയിലും ആശങ്കയുടെ പുക! ലൊക്കേഷനില്‍ പോലീസ് ‘നായകന്മാര്’; ചാരന്മാരായെത്തിയതാണെന്ന സംശയത്തില്‍ ലഹരി ഏജന്റുമാര്‍
സ്വന്തംലേഖകന്‍ കോഴിക്കോട് : മുംബൈയില്‍ ആഢംബര കപ്പലില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അംഗങ്ങള്‍ അതിഥികളായെത്തി ലഹരി പാര്‍ട്ടി പിടികൂടിയതിന് പിന്നാലെ മലയാള സിനിമയിലും ആശങ്ക ! സിനിമാ ലൊക്കേഷനുകളില്‍ അഭിനേതാക്കളായും അണിയറ പ്രവര്ത്തകരായുമെത്തിയ പോലീസുകാര്‍ വഴി ലഹരിയുടെ രഹസ്യങ്ങള്‍ പുറത്തറിയാനുള്ള സാധ്യതയാണ് പല നായികാ-നായകന്മാരുടേയും ഉറക്കം കെടുത്തുന്നത്. കോവിഡ് ഭീതിയെ തുടര്‍ന്ന് നീര്ജീവമായിരുന്ന ലൊക്കേഷനുകള്‍ ഒടിടി റിലീസിംഗിലൂടെ തിരിച്ചുവരികയും സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും സജീവമാവുകയും ചെയ്യുന്നതിനിടെയാണ് മുംബൈ ലഹരി പാര്‍ട്ടിയും എന്‍സിബി റെയ്ഡും മലയാള സിനിമാ ലൊക്കേഷനുകളിലും മാരത്തണ്‍ ചര്‍ച്ചയായി മാറിയത്. ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്റെ കേസില്‍ മലയാളിയെന്ന് സംശയിക്കുന്ന ശ്രേയസ് നായര്‍ പിടിയിലായിട്ടുണ്ട്. ശ്രേയസ്നായരുമായി അടുപ്പമുള്ള ഏതെങ്കിലും കണ്ണികള്‍ വഴി അന്വേഷണം മലയാള സിനിമയിലേക്ക് എത്തുമെന്നാണ് ലഹരിയില്‍ മയങ്ങുന്ന സിനിമക്കാരുടെ ഭയം ! സംവിധായകന് ആലപ്പി…
Read Moreപരാതിയുമായെത്തിയ ഭിന്നശേഷിക്കാരെ താഴെയെത്തി കണ്ട് കളക്ടർ ഹരിത എസ്. കുമാർ; അടുത്ത ബന്ധു സ്വർണം തട്ടിയെടുത്തതായി പരാതി; അന്വേഷിച്ച് വേണ്ടതുപോലെ ചെയ്യാമെന്ന് കളക്ടർ
അയ്യന്തോൾ: പരാതിയുമായെത്തി കോണികയറാനാവാതെ നിന്ന ഭിന്നശേഷിക്കാരായ ദന്പതികളെ താഴെയെത്തി വിവരംതിരക്കി കളക്ടർ. എങ്കക്കാട് മങ്കര പാട്ടശേരി മുസ്തഫയുടെ മകൻ അർഷാദ് അയൂബും ഭാര്യ സജനയുമാണു നാലും ഒന്നും വയുള്ള മക്കൾക്കൊപ്പം കളക്ടറേറ്റിലെത്തിയത്. അടുത്ത ബന്ധുവും കുടുംബവും ചേർന്ന് നാലര സെന്റ് ഭൂമി പേരിലെഴുതി തരാമെന്നു വിശ്വസിപ്പിച്ച് പതിനൊന്നേകാൽ പവൻ സ്വർണം കൈപ്പറ്റി ചതിച്ചെന്നാണു പരാതി. മണിക്കൂറുകളോളം കാത്തുനിന്ന ദന്പതികളെ അവസാനം കളക്ടർ ഹരിത എസ്. കുമാർ കോണിയിറങ്ങിയെത്തി സന്ദർശിച്ചു. പരാതി കൈപ്പറ്റിയശേഷം അന്വേഷിച്ച് വേണ്ടതുപോലെ ചെയ്യാമെന്ന കളക്ടറുടെ ഉറപ്പിൽ കുടുംബം മടങ്ങി. നാലു വർഷം മുന്‍പാണ് ഇവർ ചതിക്കപ്പെട്ടത്. അന്നു മുതൽ പരാതിയുമായി ഓഫീസുകൾ കയറിയിറങ്ങുകയാണ്.ബന്ധുവായ ഒരാളിൽ നിന്ന് മൂന്നു ലക്ഷം രൂപയ്ക്ക് വാക്കാൽ ഉറപ്പിച്ച സ്ഥലത്തിനു പകരം സ്വർണം നൽകുകയായിരുന്നു. സ്വർണം വിറ്റ വകയിൽ 2,25,000 രൂപ മാത്രമാണു ലഭിച്ചതെന്നു ബന്ധു ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു. ബാക്കി…
Read Moreദൈവത്തെക്കാൾ മുകളിലാണ് തങ്ങളെന്ന ഭരണവർഗ്ഗ ചിന്തയാണ് സർ വിളി ഉപേക്ഷിക്കാൻ തടസം; സാ..റെ… സാ… റെന്ന് നീട്ടിവിളിച്ചൊരു വ്യത്യസ്തമായ സമരം…
പാലക്കാട്: പ്രതിഷേധ മുദ്രാവാക്യങ്ങളും സമര ബഹളങ്ങളുമില്ലാതെ ’ സാ..റെ.., സാ… റെ എന്ന് നീട്ടി വിളിച്ച് ഒരു സമരം. ബ്രിട്ടീഷ് വിധേയത്വ പദങ്ങളായ സർ, മാഡം വിളി ഉപേക്ഷിക്കാൻ തയ്യാറാവാത്ത പാലക്കാട് നഗരസഭ നിലപാടിൽ പ്രതിഷേധിച്ചാണ് സംസ്കാരസാഹിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായൊരു സമരം നടന്നത്. ദൈവത്തെ പോലും പേര് ചൊല്ലി വിളിക്കുന്ന നാട്ടിൽ ,ദൈവത്തെക്കാൾ മുകളിലാണ് തങ്ങളെന്ന ഭരണവർഗ്ഗ ചിന്തയാണ് സർ, മാഡം വിളി ഉപേക്ഷിക്കാൻ തടസമാകുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ. പ്രതിഷേധ സാർ വിളിയും നാടകാവതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളെ അടിമകളായി കണ്ടിരുന്ന കോളോണിയൽ മനോഭാവത്തിന്റെ പിന്തുടർച്ചക്കാരായ ഭരണാധികാരികളെ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുകയും പ്രജയല്ല പൗരനാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുകയാണ് നാടകം. ദീപം സുരേഷാണ് ’സാ..ർ ..’ എന്ന് പേരുള്ള നാടകം സംവിധാനം ചെയ്തത്. കെ.പി ഹരിഗോകുൽദാസ്, കലാധരൻ…
Read Moreപതിനെട്ട് പവൻ നൽകിയിട്ടും ആർത്തി തീർന്നില്ല; സ്ത്രീധനത്തെച്ചൊല്ലി മകൾക്ക് ഭർതൃവീട്ടിൽ പീഡനം; മനംനൊന്ത് പിതാവ് ജീവനൊടുക്കി
മലപ്പുറം: മമ്പാട് ഗൃഹനാഥൻ ജീവനൊടുക്കിയതിന് കാരണം സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് ഭർതൃവീട്ടിൽ ഏൽക്കേണ്ടി വന്നതിലുള്ള മനോവിഷമം. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് മൂസക്കുട്ടി നിറകണ്ണുകളോടെ ചിത്രീകരിച്ച വീഡിയോ കണ്ടെത്തിയതോടെയാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. കഴിഞ്ഞ മാസം 23നായിരുന്നു മൂസക്കുട്ടി തൂങ്ങിമരിച്ചത്. മകളെ ഉപദ്രവിക്കുന്നതിലും അപമാനിച്ചതിലുമുള്ള സങ്കടം വീഡിയോയായി മൊബൈലിൽ പകർത്തിയ ശേഷമാണ് മൂസക്കുട്ടി ജീവനൊടുക്കിയത്. വീഡിയോ ചിത്രീകരിച്ച ശേഷം മൂസക്കുട്ടി വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. മൂസക്കുട്ടിയുടെ സംസ്കാരത്തിന് ശേഷം മൊബൈൽ പരിശോധിച്ചപ്പോഴാണ് വീഡിയോ കണ്ടെത്തിയത്. “മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവന് നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു’- മൂസക്കുട്ടി വീഡിയോയിൽ പറയുന്നു. 2020 ജനുവരി 12നാണ് മൂസക്കുട്ടിയുടെ മകള്‍ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുള്‍ ഹമീദും വിവാഹിതരായത്. അന്നു മുതൽ സ്ത്രീധനമായി നൽകിയ സ്വർണം…
Read Moreദിവസങ്ങൾ നീണ്ട ആസൂത്രണം; കൊല്ലേണ്ട രീതിയും കൊലപാതകത്തിനുള്ള ശിക്ഷകളെക്കുറിച്ചും ഗൂഗുളിൽ പരതി; തെളിവെടുപ്പിനെത്തിച്ചപ്പോൾ ഭാവവ്യത്യാസമില്ലാതെ നിനിതയോട് ചെയ്ത ക്രൂരത വിവരിച്ച് കാണിച്ച് അഭിഷേക്
പാലാ: സഹപാഠി നിതിന മോളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിഷേകിനെ ശനിയാഴ്ച പാലാ സെന്റ് തോമസ് കോളജിലെ കാന്പസിലെത്തിച്ചു തെളിവെടുപ്പ് നടത്തിയപ്പോൾ പോലീസിന് മുന്നിൽ പ്രതി അഭിഷേക് എല്ലാം വിവരിച്ചു. ആദ്യം പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അഭിഷേക് കോളജിന്റെ മരത്തണലിലെ ബെഞ്ചിലാണ് നിതിനയെ കാത്തിരുന്നത്. തെളിവെടുപ്പിനെത്തിച്ചപ്പോൾ ആദ്യം കാത്തിരുന്ന ബെഞ്ചിലിരുന്നു. പിന്നീട് പെണ്‍കുട്ടി എത്തിയപ്പോൾ ഒപ്പം സംസാരിച്ചതും തർക്കമുണ്ടായതും പെണ്‍കുട്ടിയുടെ കഴുത്തിൽ പിടിച്ചതും കഴുത്തിൽ കട്ടർ ഉപയോഗിച്ച് മുറിച്ചതും വിവരിച്ചു. പോലീസിന്റെ ചോദ്യങ്ങൾക്ക് വൃക്തമായ മറുപടി നൽകി. നിതിനയെ കീഴ്പ്പെടുത്തിയത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഴുത്തിൽ പിടിച്ച് അനുകരിച്ച് കാണിച്ചു. പാലാ ഡിവൈഎസ്പി ഷാജു ജോസ്, സിഐമാരായ കെ.പി. തോംസണ്‍, ബാബു സെബാസ്റ്റ്യൻ, എസ്ഐ ഷാജി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പു നടത്തിയത്. കൊലപാതകം നടത്തിയപ്പോൾ പ്രതി അഭിഷേകിന്റെ കൈയിൽ മുറിവേറ്റിരുന്നു. പ്രതിയെ ഇന്നലെ ആശുപത്രിയിലെത്തിച്ച് മുറിവ്…
Read More