ബോളിവുഡിലെ കിംഗ് ഖാന് ഷാരൂഖിന്റെ മകന് ആര്യന് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത് ബോളിവുഡിനെയാകെ ഞെട്ടിച്ചുവെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. ആര്യന് ഖാന് നാല് വര്‍ഷത്തോളമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്റെ വെളിപ്പെടുത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി.) നടത്തിയ ചോദ്യംചെയ്യലിലാണ് ആര്യന് ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനിടെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആര്യന് ഖാന് പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ ആര്യന് ഖാന് ഉള്‍പ്പെടെ എട്ടുപേരെയാണ് എന്‍.സി.ബി. അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് കൊക്കെയ്നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു. ആര്യന് പുറമേ ഉറ്റസുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും…
Read MoreCategory: Top News
ഗൃഹനാഥനെ ഹണിട്രാപ്പിൽ പെടുത്തി തട്ടാൻ ശ്രമിച്ചത് 50 ലക്ഷം; 27കാരി മധ്യവയസ്കനെ ഹോട്ടലിൽ വിളിച്ചുവരുത്തി നഗ്നചിത്രങ്ങളെടുത്തായിരുന്നു തട്ടിപ്പ്; ഫോൺകോൺ പരിശോധിച്ച പോലീസിന് വീണ്ടും ഞെട്ടൽ…
വൈക്കം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയായ ഗൃഹനാഥനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. ഹണി ട്രാപ്പിൽ വൈക്കത്തെ ഗൃഹനാഥനു പുറമേ മറ്റു ചിലരെയും കെണിയിൽപ്പെടുത്തി യുവതി പണം തട്ടിയെടുത്തതായി സൂചന കിട്ടി. സംഭവത്തിൽ പ്രതികളിൽ ഒരാൾ പോലിസ് പിടിയിലായി. എറണാകുളം ഞാറയ്ക്കൽ വൈപ്പിൻ പുതുവൈപ്പ് തോണി പാലത്തിനു സമീപം താമസിക്കുന്ന തുറക്കൽ ജസ്ലിൻ ജോസി (41)യെയാണ് വൈക്കം പോലിസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ 26കാരി 57കാരനായ ഗൃഹനാഥനുമായി ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ചു വരുതിയിലാക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 28നു യുവതി ഗൃഹനാഥനെ ചേർത്തല ഒറ്റപുന്നയിലെ ലോഡ്ജിൽ വിളിച്ചു വരുത്തി. പിന്നീട് യുവതിയുമൊത്തുള്ള ദൃശ്യങ്ങൾ പകർത്തി. ഇതുപയോഗിച്ച് ഗൃഹനാഥനെ ഭീഷണിപ്പെടുത്തി. 50 ലക്ഷം രൂപ ചോദിച്ചാണ് വില പേശൽ തുടങ്ങിയതെങ്കിലും പിന്നീട് 20 ലക്ഷം രൂപ നൽകാമെന്ന് ധാരണയായതായി പോലിസ് പറഞ്ഞു. ഇതിന്റെ…
Read Moreആരാണ് അര്‍ബാസ് മര്‍ച്ചന്റും മൂണ്‍മൂണ്‍ ധമേച്ചയും നൂപുര്‍ സരികയും ! ആര്യന് ഖാന് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലെ പിന്നാമ്പുറക്കഥകള്‍ ഇങ്ങനെ…
ഗാന്ധിജയന്തി ദിനത്തില്‍ സിനിമാലോകത്തെയാകെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തു വന്നത്. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മൂത്തമകന് ആര്യന് ഖാന് ഉള്‍പ്പെടെയുള്ള സംഘത്തെ മയക്കുമരുന്ന് കേസില്‍ പിടികൂടിയ കാര്യം അമ്പരപ്പോടെയാണ് സിനിമാപ്രേമികള്‍ ശ്രവിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ആഡംബര കപ്പലായ കോര്‍ഡിലിയയില്‍ വച്ച് നടത്തിയ പാര്‍ട്ടിയിലാണ് ആര്യനും സംഘവും ലഹരി ഒഴുക്കിയത്. ഇവിടെ ലഹരി പാര്‍ട്ടി നടക്കുമെന്ന് മുന്‍കൂട്ടി വിവരം കിട്ടിയ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി) ഉദ്യോഗസ്ഥര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവര്‍ എന്ന വ്യാജേന സിവില്‍ ഡ്രസില്‍ എത്തി മയക്കുമരുന്ന് സംഘത്തെ കുടുക്കുകയായിരുന്നു. ഷാരൂഖിന്റെ മകന് ആര്യനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത ശേഷം എന്‍സിബി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആര്യന്റെ ഉറ്റ സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റായിരുന്നു പരിപാടിയുടെ സംഘാടകന്‍. നടിയും മോഡലുമായ മൂണ്‍മുണ്‍ ധമേച്ച,നൂപുര്‍ സരിക തുടങ്ങി എട്ടുപേരാണ് കേസില്‍ അറസ്റ്റിലായത്.മൂന്നു ഗ്രാം കൊക്കെയ്ന്‍,21 ഗ്രാം ചരസ്, അഞ്ച് ഗ്രാം എംഡി,…
Read Moreമോന്സന് പണം ഒഴുക്കിയത് ആഡംബര ജീവിതത്തിന്; രണ്ട് നടിമാരുടെ വിവാഹത്തിന് പണം നല്കി ആഘോഷം നടത്തി; പണം കൈപ്പറ്റിയിരുന്നത് ചില ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകൾ വഴിയെന്ന് സൂചന
കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കല്‍ പണമൊഴുക്കിയത് ആഢംബര ജീവിതത്തിനെന്ന് സൂചന. മോന്‍സനുമായി അടുപ്പമുള്ളവര്‍ക്കുവേണ്ടി ഇയാള്‍ വന്‍തുക നല്‍കിയിരുന്നതായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുന്‍ ഡിഐജിയുടെയും ഒരു മാധ്യമ പ്രവര്‍ത്തകന്റെയും കുടുംബത്തില്‍ നടന്ന പിറന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത് മോന്സന് ആയിരുന്നുവെന്ന ചിത്രങ്ങള്‍ പുറത്തുവന്നു. മുന്തിയ ഹോട്ടലുകളിലൊരുക്കിയ പിറന്നാള്‍ ആഘോഷത്തിന്റെ ആദ്യാവസാനം വരെ മോന്‍സനുണ്ടായിരുന്നു. അതോടൊപ്പം രണ്ട് നടിമാരുടെ വിവാഹത്തിനും ഇയാള്‍ പണം നല്കി ആഘോഷം നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഗൃഹപ്രവേശം!അടുത്തിടെ ഗൃഹപ്രവേശം നടത്തിയ ഒരു പോലീസ് ഉന്നതനില്നിന്നു ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് സൂചന. അതേസമയം മോന്‍സന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് അതില്‍ കൂടുതലായി പണമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലായിരുന്നു. അതിനാല്‍ തന്നെ ഇയാള്‍ എങ്ങനെയാണ് പണം കൈപ്പറ്റിയിരുന്നതെന്നും അന്വേഷണ പരിധിയില്‍ വരും. മോൻസനുമായി ബന്ധമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും ക്രൈംബ്രാഞ്ച് സംഘം…
Read More‘കൊച്ചിയിലെ ടീച്ചറമ്മ’..! കാക്കനാട്ടെ ലഹരിക്കേസിൽ പിടിയിലായ സുസ്മതി ചില്ലറക്കാരിയല്ല;സിനിമാ രംഗത്തെ പ്രമുഖരുമായി മയക്കു മരുന്ന് ഇടപാടുകൾ; വീട്ടമ്മമാരേയും വിദ്യാർഥികളെയും വീഴിക്കാൻ പ്രത്യേക ഫീമെയിൽ ഗ്യാംഗ്..
ആലുവ: കാക്കനാട്ടെ ഫ്ലാറ്റിൽനിന്നും കോടികളുടെ എംഡിഎംഎ ലഹരി പിടികൂടിയ വിവാദമായ കേസ് അന്വേഷണ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചു കൊണ്ട് പുരോഗമിക്കുന്നു. റെയ്ഡ് നടന്ന അന്നു മുതൽ സഹായിയെന്ന വ്യാജേന സജീവമായി പ്രതികൾക്കു വേണ്ടി രംഗത്തുണ്ടായിരുന്ന ടീച്ചറമ്മയാണ് ഒടുവിൽ എക്സൈസ് ക്രൈംബ്രാഞ്ചിന്റെ വലയിൽ കുരുങ്ങിയത്. മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയായ മട്ടാഞ്ചേരി കൂവപ്പാടം സ്വദേശി സുസ്മിത ഫിലിപ്പിന്റെ അറസ്റ്റ് വളരെ തന്ത്രപരമായിമായിട്ടായിരുന്നു. നാൽപതുകാരിയായ സുസ്മിത ഓൺലൈൻ ക്ലാസുകളെടുത്തിരുന്നതിനാലാണ് ടീച്ചർ എന്നറിയപ്പെട്ടിരുന്നത്. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. വഴിവിട്ട ജീവിതത്തിനിടയിൽ പരിചയപ്പെട്ട ചില അവിശുദ്ധബന്ധങ്ങളാണ് വീട്ടമ്മയായ ഇവരെ ലഹരിക്കടത്തു സംഘത്തിലെ പ്രധാന കണ്ണിയാക്കിയത്. സുസ്മിത പിന്നീട് കൊച്ചി കേന്ദ്രമാക്കിയ ലഹരിയിടപാടുകളിലെ മുഖ്യ ഇടനിലക്കാരിയായി മാറുകയായിരുന്നു.സിനിമാ രംഗത്തെ പ്രമുഖകരടക്കമുള്ളവരുമായി മയക്കുമരുന്നു ഇടപാടുകൾ നടത്തിയിരുന്നത് ടീച്ചറുടെ നേതൃത്വത്തിലായിരുന്നു. വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കും ലഹരിയെത്തിച്ചിരുന്നതും ഇവരുടെ നിയന്ത്രണത്തിലുള്ള ഫീമെയിൽ ഗ്യാംഗാണ്. ഈ കേസിൽ…
Read Moreവെള്ളപ്പൊക്കം, കാട്ടുതീ, വരള്‍ച്ച, ഉഷ്ണതരംഗം ! ഈ ലോകത്ത് നമ്മുടെ കുട്ടികളുടെ ഭാവിജീവിതം അത്ര സുഗമമാവില്ല; പുതിയ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…
ലോകത്ത് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ ഏറിവരികയാണ്. ഏകദേശം 50-60 കൊല്ലം മുമ്പ് ജനിച്ചവരുമായി തട്ടിച്ചു നോക്കുമ്പോള്‍ 2020-ല്‍ പിറന്ന കുഞ്ഞുങ്ങള്‍ ശരാശരി മൂന്നിരട്ടിയോളം പ്രകൃതിദുരന്തങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. വെള്ളപ്പൊക്കം, കാട്ടുതീ, വരള്‍ച്ച, ഉഷ്ണതരംഗം തുടങ്ങിയ നിരവധി ദുരന്തങ്ങളാണ് പുതിയ തലമുറയെ കാത്തിരിക്കുന്നത്. ബ്രസ്സല്‍സിലെ വ്രിജെ സര്‍വകലാശാലയിലെ കാലാവസ്ഥാശാസ്ത്രജ്ഞന് വിം തിയറിയും സഹപ്രവര്‍ത്തകരും സെപ്റ്റംബര്‍ 26-ന് സയന്‍സ് ജേണലിലെഴുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഒക്ടോബര്‍ അവസാനം സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ യു.എന്‍. കാലാവസ്ഥാ ഉച്ചകോടി നടക്കാനിരിക്കേയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പഴയ തലമുറ ജീവിതത്തില്‍ ശരാശരി നാല് ഉഷ്ണതരംഗങ്ങളാണ് കണ്ടതെങ്കില്‍ പുതുതലമുറയ്ക്ക് 30 എണ്ണം കാണേണ്ടിവരും പ്രകൃതിദുരന്തങ്ങളുടെ എണ്ണത്തിനൊപ്പം കാഠിന്യവും ഉയരും വ്യാവസായികവത്കരണത്തിനു മുമ്പുള്ളതിനെക്കാള്‍ 2100 ആകുമ്പോഴേക്കും ആഗോള താപനില 2.4 ഡിഗ്രി സെല്‍ഷ്യസ് ഉയരും. പശ്ചിമേഷ്യയില്‍ 2020-ല്‍ ജനിച്ച കുട്ടികള്‍ നേരിടുക പത്തുമടങ്ങ് അധികം ഉഷ്ണതരംഗമാവും. ആഗോളതാപനത്തിന്റെ പരിണിത…
Read Moreതന്റെ നഷ്ടസ്വപ്നങ്ങൾ തിരിച്ചുതരാൻ കഴിയുമോ… അധ്യാപിക എറിഞ്ഞ പേനെ കൊണ്ട് വിദ്യാർഥിയുടെ കണ്ണ് തകർത്ത കേസിൽ 16 വർഷത്തിനുശേഷം വിധി
കാട്ടാക്കട: ദുരിതക്കടലിൽ ജീവിതം തള്ളി നീക്കുന്ന അൽഅമീന് 16 വർഷത്തിനുശേഷം നീതി കിട്ടി. പക്ഷേ തന്റെ നഷ്ടസ്വപ്നങ്ങൾ തിരിച്ചുതരാൻ കഴിയുമോ…. മാറനല്ലൂർ കണ്ടല ചിറയ്ക്കോട് പുത്തൻവീട്ടിൽ എസ്.അൽ അമീനിന്റെ വാക്കുകൾ മുറിയുന്നത് തീരാത്ത വേദനയുടെ മുൾപ്പടർപ്പിൽ നിൽക്കുന്നതുകൊണ്ടാകാം. 16 വർഷം മുമ്പ് അധ്യാപിക എറിഞ്ഞ പേന കണ്ണിൽകൊണ്ട് ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ട അൽ അമീൻ ഇപ്പോഴും ദുരിതജീവിതത്തിലാണ്. ഈ കേസിൽ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പോക്സോ കോടതി വിധി പറഞ്ഞത്. പ്രതി മലയിൻകീഴ് കണ്ടല ഗവ. സ്കൂളിലെ മുൻ അധ്യാപിക തൂങ്ങാംപാറ സ്വദേശിനി ഷെരീഫ ഷാജഹാനെ ഒരു വർഷം കഠിനതടവിനു ശിക്ഷിച്ചു. മൂന്നു ലക്ഷം രൂപ പിഴയും ജഡ്ജി കെ.വി.രജനീഷ് വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ മൂന്നു മാസം അധിക തടവും അനുഭവിക്കണം . മലയിൻകീഴ് കണ്ടല ഗവ ഹൈസ്കൂളിൽ 16 കൊല്ലം മുമ്പായിരുന്നു സംഭവം. 2005…
Read Moreപൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കരുത് ; സ്ത്രീവിരുദ്ധ പരാമര്‍ശം രാഷ്ട്രീയ പാർട്ടികൾ നടത്തരുതെന്ന് “ഹരിത’യിൽ മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ ഹരിതയുമായ ബന്ധപ്പെട്ട ചോദ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി നില്‍ക്കണമെന്നും പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലിംഗനീതി ശരിയായി അംഗീകരിച്ചു പോകണമെന്നും പറഞ്ഞ മുഖ്യമന്ത്രി ലീഗിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ചോദ്യം റദ്ദാക്കാനാകില്ലെന്ന് സ്പീക്കര്‍ എം.ബി. രാജേഷും പ്രതിപക്ഷ നേതാവിനു മറുപടി നല്കി. 15-മത് കേരള നിയമസഭയുടെ മൂന്നാമത് നിയമസഭാ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ഉന്നയിച്ചത്. നവംബര്‍ 12വരെ 24 ദിവസമാണ് സഭാ സമ്മേളനം.
Read Moreവിദ്യാർഥികൾ തിങ്കളാഴ്ച മുതൽ കാമ്പസിലേക്ക്! നമ്മള് പൂര്‍ണമായി കോവിഡില്‍ നിന്നും മുക്തരല്ല; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോണേ…
തിരുവനന്തപുരം: ഒക്ടോബര്‍ നാല് മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യ മായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നമ്മള് പൂര്‍ണമായി കോവിഡില്‍ നിന്നും മുക്തരല്ല. കലാലയങ്ങളിലേക്ക് പോകുമ്പോള്‍ കോവിഡ് പോരാട്ടത്തില്‍ പഠിച്ച പാഠങ്ങള്‍ ആരും മറക്കരുത്. കുറച്ച് കാലം കൂടി ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോളജിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ടവ ■ എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും മാസ്ക് ധരിക്കുക. ഡബിള്‍ മാസ്ക് അല്ലെങ്കില്‍ എന്‍ 95 മാസ്കാണ് ഏറെ ഫലപ്രദം. വായും മൂക്കും മൂടത്തക്കവിധം മാസ്ക് ധരിക്കുക. ■ യാത്രകളിലും കാമ്പസുകളിലും മാസ്ക് താഴ്ത്തി സംസാരിക്കരുത്. ആരെങ്കിലും മാസ്ക് താഴ്ത്തുന്നെങ്കില്‍ മാസ്ക് വച്ച് സംസാരിക്കാന്‍ അഭ്യര്‍ഥിക്കുക. ■ എല്ലാവരും ശാരീരിക അകലം പാലിക്കണം. കൂട്ടംകൂടി നില്‍ക്കരുത്. ■ കൈകള്‍ കൊണ്ട് മുക്ക്, വായ, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്. ■…
Read Moreതാരപുത്രന് ഇനി ജയില്‍ വാസം! ഷാരൂഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോഅറസ്റ്റ് ചെയ്തു; തെളിവ് ലഭിച്ചത് കസ്റ്റഡിയില്‍ ഉള്ളവരില്‍ നിന്ന്…
മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർ താരം ഷാരൂഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് ആര്യനെ എന്‍സിബി കസ്റ്റഡിയിലെടുത്തത്. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ആര്യൻ ഉൾപ്പെടെ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ഇവര്‍ക്ക് ലഹരി എത്തിച്ചു നല്കിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചു. മുംബൈ കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് ഇതിനു പിന്നിലെന്നാണ് എൻസിബി വ്യക്തമാക്കുന്നത്. കസ്റ്റഡിയില്‍ ഉള്ളവരില്‍ നിന്നു തന്നെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നും കസ്റ്റഡിയില്‍ ഉള്ളവര്‍ക്കെതിരെ തെളിവുകളുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. കപ്പലിൽനിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ എന്നിവയാണ് പിടികൂടിയത്. അതേസമയം, ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ കൂടാതെ വ്യവസായ പ്രമുഖന്റെ പെണ്മക്കളും കസ്റ്റഡിയിലായതായി സൂചനയുണ്ട്. ഇവർ ഡല്‍ഹി…
Read More