വൈക്കം: പണയമായി നൽകിയ കാർ ഉപയോഗക്ഷമമല്ലാത്തതിനാൽ പണം തിരിച്ചു നൽകി കാർ കൊണ്ടുപോകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ കാർ പണയത്തിനു നൽകിയതിൽ ഇടനിലക്കാരനായി നിന്ന മട്ടാഞ്ചേരിക്കാരനെ മർദിക്കുകയും അയാൾ വന്ന ബി എം ഡബ്ല്യു കാർ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ പോലിസ് വൈക്കം വല്ലകം, ഉദയനാപുരം സ്വദേശികളായ മൂന്നുപേരെ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കാറുകളും പോലിസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്ന രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. മട്ടാഞ്ചേരി സ്വദേശിയായ ഇടനിലക്കാരൻ വല്ലകം സ്വദേശിയിൽ നിന്നു 3,65000 രൂപ വാങ്ങി കാസർകോഡു സ്വദേശിയുടെ എക്സ് യു വി 500 കാർ പണയമായി നൽകി. ഈ കാർ ഉപയോഗ്യമല്ലെന്നും പണം തിരിച്ചു തന്നു കാർ തിരിച്ചു കൊണ്ടുപോകണമെന്ന് ഇടനിലക്കാരനെ അറിയിച്ചെങ്കിലും ഇയാൾ പണം തിരിച്ചെത്തിച്ച്കാർ കൊണ്ടുപോയില്ല. ഇടനിലക്കാരൻ കാറിന്റെ ഉടമയ്ക്ക് പണം നൽകി 7500…
Read MoreCategory: Top News
കിണറ്റിൻ കരയിലിരുന്നു മദ്യപാനം; ഉച്ചത്തിലുള്ള സംസാരം കേൾക്കാതെ വന്നതോടെ ശ്രദ്ധിച്ച നാട്ടുകാർ കണ്ടത് മൂവരും കിണറ്റിൽ കിടക്കുന്നത്; സംഭവിച്ചതെന്തന്നറിയാതെ നാട്ടുകാർ…
കാട്ടാക്കട : കിണറ്റിൻകരയിലിരുന്നു മദ്യപിക്കുന്നതിനിടെ മൂന്നുപേർ കിണറ്റിൽ വീണു. ഒരാൾ മരിച്ചു. മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി. പൂവാർ തിരുപുറം അരുമാനൂർകട ലക്ഷം വീട് കോളനിയിൽ സുരേഷ്(35) ആണ് മരിച്ചത്. ബാലരാമപുരം ഐത്തിയൂർ തെങ്കറക്കോണത്തിനു സമീപം തിങ്കളാഴ്ച രാത്രി ഒന്‍പതിനായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട ഐത്തിയൂർ സ്വദേശികളായ മഹേഷ്, അരുൺസിംഗ് എന്നിവരെ രക്ഷപ്പെടുത്തി. ബാലരാമപുരം ഐത്തിയൂർ തെങ്കറക്കോണത്തിനു സമീപം ആൾപ്പാർപ്പില്ലാത്ത സ്ഥലത്തെ കിണറ്റിൻകരയിലിരുന്നായിരുന്നു മൂന്നുപേരും മദ്യപിച്ചത്. ഇവർ മൂന്നു പേരും മദ്യപിക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉച്ചത്തിലുണ്ടായിരുന്ന സംസാരം കേൾക്കാതായതോടെയാണ് അയൽവാസികൾ ശ്രദ്ധിച്ചത്. തുടർന്ന് ബാലരാമപുരം പോലീസിലും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ നെയ്യാറ്റിൻകര അഗ്നിരക്ഷാസേനാ അംഗങ്ങൾ മൂന്നുപേരെയും കിണറ്റിൽനിന്നു കരയിൽ കയറ്റി. എന്നാൽ സുരേഷ് അപ്പോഴേക്കും മരിച്ചിരുന്നു.അരുൺസിങ്ങിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച സുരേഷ് കഴിഞ്ഞ രണ്ടു ദിവസങ്ങൾക്ക് മുമ്പാണ് ഐത്തിയിരൂലെ ഭാര്യ വീട്ടിലെത്തുന്നത്. ഭാര്യ: അഞ്ചു.പോസ്റ്റുമോർട്ടത്തിനുശേഷം മ്യതദേഹം…
Read Moreകുരങ്ങന്‍ന്മാര്‍ വികൃതി കാട്ടി, പകച്ചുപോയ ഡ്രൈവര്‍ ബസ് നിര്‍ത്തി നോക്കിയപ്പോള്‍ മൂന്ന് പേര്‍ക്ക് പരിക്ക്, കണ്ണൂര്‍ കൊട്ടിയൂര്‍ പ്രദേശത്ത് നടന്ന സംഭവം ഇങ്ങനെ…
കണ്ണൂർ: റോഡരികിലെ തെങ്ങില്‍ നിന്ന് ഓടുന്ന ബസിന് നേരെ തേങ്ങ പറിച്ചെറിഞ്ഞ് കുരങ്ങന്മാര്. കണ്ണൂർ കൊട്ടിയൂർ പ്രദേശത്താണ് സംഭവം. ഇരിട്ടിയില്‍നിന്നും പൂളക്കുറ്റിക്ക് നെടുംപൊയില്‍, വാരപ്പീടിക വഴി സര്‍വീസ് നടത്തുന്ന സെന്റ് ജൂഡ് ബസിന്റെ മുൻവശത്തെ ചില്ലാണ് തകർന്നത്. മൂന്നു പേർക്കാണ് ചില്ല് തകർന്ന് പരിക്കേറ്റത്. വലിയ ശബ്ദത്തിൽ ബസിന്റെ ചില്ല് പൊട്ടി വീഴുകയായിരുന്നു. പകച്ചുപോയ ഡ്രൈവർ ബസ് നിർത്തി പരിശോധിച്ചപ്പോഴാണ് കുരങ്ങന്മാർ തേങ്ങയെറിഞ്ഞതാണെന്ന് മനസിലായത്. കണ്ണൂരിൽ കൊണ്ടു പോയി പതിനേഴായിരം രൂപ മുടക്കി ചില്ല് മാറ്റിയിട്ട ശേഷമാണ് വീണ്ടും സർവീസ് തുടങ്ങിയത്. അതേസമയം, സംഭവത്തിൽ നഷ്ടപരിഹാരം നല്കാന് വകുപ്പില്ലെന്നും ഇത്തരമൊരു സംഭവം ആദ്യമായാണെന്നുമാണ് ബസുടമ പരാതി ഉന്നയിച്ചപ്പോൾ വനംവകുപ്പ് മറുപടിയായി പറഞ്ഞത്.
Read Moreശക്തമായ മഴ; പൊന്മുടിയിൽ മണ്ണിടിച്ചിൽ; വാമനപുരം നദി കരകവിഞ്ഞൊഴുകി! നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ. ആളപായവും മറ്റു നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. വാമനപുരം നദിയിൽ ജലനിരപ്പ് വലിയ രീതിയിൽ ഉയർന്നു. നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കല്ലാർ ഗോൾഡൻവാലി ചെക്ക്പോസ്റ്റിന് സമീപം റോഡിലേക്കു മരം വീണ് ഗതാഗതം തടസപ്പെട്ടു. പോസ്റ്റുകൾ ഉൾപ്പെടെ നിലംപതിച്ചു വൈദ്യുതി ബന്ധം നിലച്ചു. വിതുര അഗ്നിരക്ഷാ സേനയും പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും കെഎസ്ഇബി ജീവനക്കാരും ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ നടത്തുകയാണ്.
Read Moreകുട്ടികൾക്ക് ദോഷകരം, യുവാക്കളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു ; ഫേസ്ബുക്കിനെതിരെ മുൻജീവനക്കാരി
വാഷിംഗ്ടൺ: ഫേസ്ബുക്ക് കുട്ടികൾക്ക് ദോഷകരവും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതുമാണെന്ന് മുൻജീവനക്കാരി ഫ്രാൻസെസ് ഹോഗൻ. യുവാക്കളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായും അവർ പറഞ്ഞു. ചൊവ്വാഴ്ച യുഎസ് കോൺഗ്രസ് മുൻപാകെ മൊഴിനൽകുകയായിരുന്നു അവർ. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും എങ്ങനെ സുരക്ഷിതമാക്കാമെന്ന് കമ്പനിക്ക് അറിയാം, എന്നാൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നില്ല. കാരണം അവർക്ക് ലാഭത്തിൽ മാത്രമാണ് കണ്ണ്. കുട്ടികളെ ദോഷകരമായി ബാധിക്കുക, ഭിന്നിപ്പിക്കുക, ജനാധിപത്യത്തെ ദുർബലപ്പെടുത്തുക തുടങ്ങിയവയാണ് ഫേസ്ബുക്ക് ചെയ്തുപോരുന്നതെന്നും ഹോഗൻ പറയുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ഇന്റർനെറ്റിൽനിന്ന് അപ്രത്യക്ഷമാകുന്നത് നാം കണ്ടു. എന്തുകൊണ്ടാണ് ഇത് തകരാറിലായതെന്ന് അറിയില്ല. എന്നാൽ അഞ്ച് മണിക്കൂറിലധികം ഭിന്നിപ്പിക്കുന്നതിനും ഫേസ്ബുക്ക് വിഭജനം ആഴത്തിലാക്കാനും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുന്നതിനും ചെറുപ്പക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അവരുടെ ശരീരത്തെക്കുറിച്ച് മോശമായ തോന്നൽ ഉണ്ടാക്കുന്നതിനും ഫേസ്ബുക്കിന് സാധിച്ചില്ലെന്ന് അറിയാം. ഇപ്പോൾ പ്രവർത്തിക്കേണ്ട സമയമാണെന്നും അവർ സെനറ്റർമാരോട് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് സേവനങ്ങൾ അപ്രത്യക്ഷമാകുന്നതിന് ഏതാനും മണിക്കൂറുകൾ…
Read Moreഅറക്കുന്നതിനു മുമ്പുള്ള വെള്ളം നല്കലോ ഇത് ? സ്ത്രീകള്‍ക്ക് പാസ്പോര്‍ട്ട് നല്‍കാനൊരുങ്ങി താലിബാന്; ഒരു ദിവസം കൊണ്ടു നല്‍കുന്നത് 6000 പാസ്പോര്ട്ടുകള്…
താലിബാന് മനംമാറ്റം സംഭവിച്ചോയെന്ന് ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ തോന്നും. പൗരന്മാര്ക്കുള്ള പാസ്പോര്‍ട്ട് വിതരണം അഫ്ഗാനിസ്ഥാനില്‍ പുനരാരംഭിച്ചതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഓഗസ്റ്റില്‍ താലിബാന് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ ഈ പ്രക്രിയ മന്ദഗതിയിലാകാന്‍ തുടങ്ങിയിരുന്നു. ഒരു ദിവസം 5,000 മുതല്‍ 6,000 വരെ പാസ്പോര്ട്ടുകള് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നാണ് പാസ്പോര്‍ട്ട് ഓഫീസിന്റെ ആക്ടിംഗ് ഹെഡ് ആലം ഗുല്‍ ഹഖാനി പറയുന്നത്. സ്ത്രീകള്‍ക്കും പാസ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.സ്ത്രീകളുടെ അപേക്ഷ പരിശോധിക്കാന്‍ സ്ത്രീകളെ തന്നെ നിയോഗിക്കുമെന്നും ആലം ഗുല്‍ ഹഖാനി പറഞ്ഞു. നിലവില്‍ പാസ്പോര്‍ട്ടിനായി 100,000 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 25,000 അപേക്ഷകളിലാണ് ഇപ്പോള്‍ തീരുമാനമെടുത്തത്. ശേഷിക്കുന്ന അപേക്ഷകളിലും തീരുമാനം ഉടനുണ്ടാവും. താലിബാനെ ഭയന്ന് നിരവധിപേര്‍ രാജ്യം വിടാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. പാസ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ ഇവരുടെ യാത്ര തടസപ്പെട്ടിരിക്കുകയാണ്. പാസ്പോര്‍ട്ട് ലഭിച്ചാലും ഇവരുടെ മോഹം നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.…
Read Moreലഹരിമരുന്ന് കിട്ടാതെ വന്നതോടെ അക്രമം അഴിച്ചുവിട്ട് കണ്ണൂരിലെ തടവുകാര്‍ ! ആംബുലന്‍സ് അടിച്ചു തകര്‍ത്തു;കൈ ഞരമ്പ് മുറിച്ചു…
ലഹരിമരുന്ന് കിട്ടാതെ വന്നതോടെ ആക്രമം അഴിച്ചു വിട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെയും ജില്ലാ ജയിലിലെയും തടവുകാര്‍. ജില്ലാ ജയിലില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരും സെന്‍ട്രല്‍ ജയിലില്‍ തിരുവനന്തപുരം സ്വദേശിയായ തടവുപുള്ളിയുമാണ് അക്രമാസക്തരായത്. ഇവരെ പിന്നീട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ജില്ലാ ജയിലിലെ തടവുകാര്‍ ലഹരിമരുന്ന് കിട്ടാഞ്ഞതിനെത്തുടര്‍ന്ന് ആക്രമാസക്തനായത് ഏതാനും ദിവസം മുമ്പായിരുന്നു.വിഡ്രോവല്‍ സിന്‍ഡ്രോം പ്രകടിപ്പിച്ച ഇവര്‍ ചുമരില്‍ തലയിടിപ്പിച്ച് സ്വയം പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതോടെ രണ്ടുപേരെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആംബുലന്‍സില്‍വെച്ചും ഇവര്‍ അക്രമാസക്തരായി. ആംബുലന്‍സിന്റെ ചില്ലുകളും മറ്റും അടിച്ചുതകര്‍ത്തു. കൂടുതല്‍ ഉദ്യോഗസ്ഥരെത്തി ഇവരെ ബലംപ്രയോഗിച്ച് കീഴടക്കിയതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരെയും പിന്നീട് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയായ തിരുവനന്തപുരം സ്വദേശി അക്രമാസക്തനായത്. ലഹരിമരുന്ന് കിട്ടാത്തതിനെ തുടര്‍ന്ന് അക്രമാസക്തനായ ഇയാള്‍ കൈഞരമ്പ് മുറിച്ചു. ജയില്‍ അധികൃതര്‍ ഉടന്‍തന്നെ ഇയാളെ…
Read Moreകേരള പോലീസ് എന്ത് അടിസ്ഥാനത്തിലാണ് മോൻസണ് സംരക്ഷണം നൽകിയത് ? ആനക്കൊമ്പ് കണ്ടപ്പോൾ എന്തുകൊണ്ട് അന്വേഷിച്ചില്ല ? വടിയെടുത്ത് ഹൈക്കോടതി
കൊച്ചി: മോൻസൺ സാമുവലിന്റെ പുരാവസ്തു തട്ടിപ്പിൽ പോലീസിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേരള പോലീസ് എന്ത് അടിസ്ഥാനത്തിലാണ് മോൻസണ് സംരക്ഷണം നൽകിയതെന്നാണ് കോടതി ചോദിച്ചത്. സംരക്ഷണം ആവശ്യപ്പെട്ട് മോൻസന്റെ മുൻ ഡ്രൈവർ അജിത് നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം. പോലീസുകാർ മോൻസന്റെ വീട്ടിൽ പോയപ്പോൾ നിയമ ലംഘനം കണ്ടില്ലേ..? ആനക്കൊമ്പ് കണ്ടപ്പോൾ എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും കോടതി ചോദിച്ചു. ലോകത്തില്ലാത്ത സാധനങ്ങൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ പോലീസ് സംരക്ഷണം നൽകിയത് ഇത്തരക്കാരുടെ വിശ്വാസ്യത കൂട്ടിയെന്നും വിമർശിച്ചു. മോൻസന് സുരക്ഷ നൽകിയതുമായി ബന്ധപ്പെട്ട് ഡിജിപി ഈ മാസം 26നകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
Read Moreകോട്ടും പാന്റിനും പകരം ഷർട്ടും മുണ്ടും സാരിയുമണിഞ്ഞ് കുട്ടി ഡോക്ടർമാർ; ഗവർണറും കേരളീയ വേഷത്തിൽ; കേരള ആരോഗ്യ സർവകലാശാല ബിരുദദാന ചടങ്ങ് ചരിത്രത്തിലേക്ക്…
സ്വന്തം ലേഖകൻമുളങ്കുന്നത്തുകാവ് : കേരളത്തനിമയിൽ കേരളീയ വസ്ത്രങ്ങളണിഞ്ഞ് ഗവർണറും കുട്ടി ഡോക്ടർമാരുമെത്തിയതോടെ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്നേവരെ കണ്ടിട്ടില്ലാത്ത പുതുമോടിയിലായി. ആരോഗ്യസർവകലാശാലയുടെ പതിനാലാമത് ബിരുദദാന ചടങ്ങാണ് തനി കേരളീയ ശൈലിയിൽ നടത്തി ചരിത്രത്തിലേക്ക് ഇടം പിടിച്ചത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് നടത്തിയ ബിരുദദാന ചടങ്ങിന്റെ മുഖ്യ ആകർഷണം കോട്ടും പാന്റിനും പകരം ഷർട്ടും മുണ്ടും സാരിയുമണിഞ്ഞ കുട്ടി ഡോക്ടർമാർ തന്നെയായിരുന്നു. ചടങ്ങിന് മാറ്റു കൂട്ടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുണ്ടു ധരിച്ചെത്തി.സാധാരണ കോട്ടുകൾ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിദ്യാർഥികൾക്ക് വാടകയ്ക്ക് നൽകാറുള്ളത്. ഇതു ധരിച്ചാണ് വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുക്കാറുള്ളത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പലരും ധരിച്ച കോട്ടുകൾ ധരിക്കുന്നതിന്റെ അപകടസാധ്യത മനസിലാക്കിയതുകൂടി കൊണ്ടാണ് പതിവ് വേഷത്തിനു പകരം കേരളീയ വസ്ത്രങ്ങൾ മതിയെന്ന തീരുമാനത്തിലെത്തിയത്. വിദേശികൾ കൊണ്ടുവന്ന കോട്ടും സ്യൂട്ടും രീതികൾ മാറ്റണമെന്ന കാലങ്ങളായുള്ള…
Read Moreമീനച്ചിലാറ്റിൽ ഉയർന്ന അളവിൽ മനുഷ്യ വിസർജ്യ സാന്നിധ്യം; അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തത്തെ നേരിടേണ്ടി വരും;50 കുടിവെള്ള പദ്ധതികൾക്ക് ജലം ശേഖരിക്കുന്ന മീനച്ചിലാറ്റിൽ നിന്ന്…
കോട്ടയം: ജില്ലയുടെ പ്രധാന ജലസ്രോതസും അന്‍പതിലധികം കുടിവെള്ള പദ്ധതികളുമുള്ള മീനച്ചിലാറ്റിലെ ജലത്തിൽ ഉയർന്ന അളവിൽ മനുഷ്യ വിസർജ്യ സാന്നിധ്യം കണ്ടെത്തി. പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേർന്ന ഭാഗങ്ങളിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്നും ഒരു തരത്തിലും ശുദ്ധീകരണം നടത്താൻ സാധ്യമല്ലെന്നും കണ്ടെത്തി. കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിൽ, ഫീക്കൽ കോളിഫോം ബാക്ടീരിയയ്ക്കു പുറമേ, തീവ്ര അമ്ല സാന്നിധ്യവും ആണ് തിരിച്ചറിഞ്ഞിരിക്കുന്നത്. കോവിഡ് വ്യാപനത്തിനു മുന്‍പും, ശേഷവും നടത്തിയ താരതമ്യ പഠനത്തിലാണ് ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തൽ.മീനച്ചിലാറിന്റെ ഉത്ഭവ സ്ഥാനമായ അടുക്കം മുതൽ അവസാനം കായലിൽ പതിക്കുന്ന പഴുക്കാനില കായലിനോടു ചേർന്നുള്ള സ്ഥലമായ ഇല്ലിക്കൽ വരെയുള്ള ജനവാസ മേഖലകളിലൂടെ കടന്നു പോകുന്ന മീനച്ചിലാറ്റിൽ മലിനീകരണ തോത് അപകടകരമാം വിധം ഉയരുകയാണ്. അടുക്കം മുതൽ ഇല്ലിക്കൽ വരെ 10 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലാ സാന്പിളുകളിലും ഫീക്കൽ…
Read More