തിരുവനന്തപുരം: നിപ്പ ബാധയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച ഇരുപതു സാന്പിളുകൾകൂടി നെഗറ്റീവ്. ഇതോടെ നിപ്പ സംബന്ധിച്ച ഏറ്റവും വലിയ ആശ്വാസ വാർത്തയാണ് പുറത്തേക്കു വരുന്നത്. ഇന്നലെ പത്തുപേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. അടുത്ത സന്പർക്കമുണ്ടായിരുന്നവരുടെ സാന്പിളുകളാണ് നെഗറ്റീവ് ആയതെന്നു ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമങ്ങളെ അറിയിച്ചു. ഹൈ റിസ്കിൽ ഉള്ളവരെന്നു കരുതിയ 30 പേർക്കും രോഗം ബാധിച്ചിട്ടില്ലെന്നു ഇതനകം വ്യക്തമായിട്ടുണ്ട്. 21 ഫലം കൂടി 21 പേരുടെ സാന്പിളുകൾ കൂടി ലഭിക്കാനുണ്ട്. നിപ്പയുമായി ബന്ധപ്പെട്ട് 68 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. നിപ്പബാധ തിരിച്ചറിഞ്ഞ ഉടൻ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രതിരോധനടപടികൾ ഫലം കാണുന്നുവെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. നിപ്പയുമായി ബന്ധപ്പെട്ടു നിലവിൽ ആശങ്കപ്പെടേണ്ട സാഹഹചര്യമില്ലെന്നു ആരോഗ്യമന്ത്രി അറിയിച്ചു. നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ മൂന്ന് ജില്ലകള്‍ അതീവ ജാഗ്രതയിലാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഒരാഴ്ച അതീവജാഗ്രത…
Read MoreCategory: Top News
സ്ത്രീകള്‍ പുറത്തിറങ്ങി ജോലി ചെയ്യുന്നത് അംഗീകരിക്കാനാവില്ല ! ജര്‍മനിയില്‍ പാര്‍ക്കില്‍ ജോലി ചെയ്തിരുന്ന സ്ത്രീയെ കുത്തിവീഴ്ത്തി അഫ്ഗാന്യുവാവ്…
ജര്‍മനിയില്‍ ഒരു പാര്‍ക്കില്‍ ജോലി ചെയ്യുകയായിരുന്ന സ്ത്രീയെ കുത്തിക്കൊലപ്പെടുത്താന്‍ അഫ്ഗാന്‍കാരനായ യുവാവിന്റെ ശ്രമം. ബെര്‍ലിനിലെ വില്‍മേഴ്സ്ഡോര്‍ഫ് പ്രദേശത്തെ ഒരു പാര്‍ക്കില്‍ പൂന്തോട്ടം പരിപാലിക്കുന്ന അമ്പത്തിയെട്ടുകാരിയെയാണ് ഇരുപത്തിയൊമ്പത് കാരനായ അഫ്ഗാന് യുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ത്രീകള്‍ പുറത്തിറങ്ങി ജോലി ചെയ്യുന്നത് ഇഷ്ടമല്ലാതിരുന്നതിനാലാണ് ഇയാള്‍ അക്രമിച്ചതെന്നാണ് വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അക്രമിയായ യുവാവ് സ്ത്രീയുടെ അടുത്തെത്തി സംസാരിക്കുകയായിരുന്നു. ഇതിനിടയില്‍ പെട്ടെന്ന് ഇയാള്‍ കത്തി പുറത്തെടുത്ത് സ്ത്രീയുടെ കഴുത്തില്‍ പലതവണ കുത്തി പരിക്കേല്‍പ്പിച്ചു. സംഭവം കണ്ട് സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ച വഴിയാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം അഫ്ഗാന് യുവാവിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. കൊലപാതക ശ്രമം, അക്രമാസക്തമായ ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്ധമായ മതവിശ്വാസത്തിന്റെ പ്രചോദനമാണ് യുവാവ് അക്രമം നടത്തിയതിന് പിന്നിലെന്ന് സംശയിക്കുന്നു. ഇയാള്‍…
Read Moreതട്ടിപ്പിൻ മറയത്തെ മറ്റൊരു സുന്ദരി സൂര്യ എസ്. നായർ; ബാങ്ക് ലോൺ എടുത്ത് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഇരയായവരിൽ ബിസിനസുകാ രും; ആഡംബര ജീവിതത്തിന് തട്ടിയെടുത്തത് കോടികൾ
കോട്ടയം: ബാങ്ക് വായ്പ എടുത്ത് നല്‍കാമെന്ന് പറഞ്ഞ് 1,10,000 രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ സൂര്യ എസ്. നായർക്കു പിന്നിൽ വൻ റാക്കറ്റെന്ന് സൂചന. സ്വകാര്യ ബാങ്കിൽ നിന്നും 25 ലക്ഷം രൂപ പലിശ രഹിത വായ്പ എടുത്തു നല്‍കാമെന്ന് പറഞ്ഞു അയർക്കുന്നം മറ്റക്കര സ്വദേശിയായ അനൂപിന്റെ പക്കൽ നിന്നും പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റിലായത്. സൂര്യക്കെതിരെ കോട്ടയം ജില്ലയിലെ തന്നെ വിവിധ സ്റ്റേഷനുകളിൽ സമാനമായ പരാതികളുണ്ട്. സംഭവം പുറത്തുവന്നതോടെ കൂടുതൽ പേർ പരാതിയുമായി എത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ശാരീരിക അവശതകളെ തുടർന്ന് യുവതിയെ പോലീസ് കാവലിൽ ആശുപത്രിയിൽ ആക്കിയിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്നാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയ യുവതിക്കു പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.…
Read Moreകൊച്ചി കപ്പല്‍ശാലയ്ക്കു ബോംബ് ഭീഷണി; ‘ഭീകരബന്ധമുണ്ടോ എന്നതടക്കം അന്വേഷണ പരിധിയിൽ’; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി
കൊച്ചി: കൊച്ചി കപ്പല്‍ശാലയിലും നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തും ബോംബുവച്ച് തകര്‍ക്കുമെന്ന ഭീഷണി സന്ദേശം സംബന്ധിച്ച് സൈബര്‍ ഡോമും സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചു. ഐപി വിലാസം കണ്ടെത്തി പിന്നില്‍ ആരെന്ന് കണ്ടെത്താനാണു ശ്രമം. ഹാക്കിംഗ് സാധ്യതയും അധികൃതര്‍ തള്ളിക്കളഞ്ഞിട്ടില്ല. കേന്ദ്ര ഏജന്‍സികളും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 24ന് കപ്പല്‍ശാലയിലെ അഞ്ച് ഉദ്യോഗസ്ഥരുടെ ഇ-മെയിലേക്കാണു ആദ്യ സന്ദേശമെത്തിയത്. ഇതേത്തുടര്‍ന്ന് ബോംബ് സ്ക്വോഡ്, ഡോഗ് സ്ക്വോഡ് അടക്കം കപ്പല്‍ശാലയിലും വിക്രാന്തിലും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ വീണ്ടും സന്ദേശമെത്തിയതു പരിഭ്രാന്തി പരത്തി. ഒരാഴ്ചയായി കപ്പല്‍ശാലയില്‍ പോലീസ് സമഗ്രമായ പരിശോധനയും നിരീക്ഷണവും നടത്തി വരികയാണ്. വ്യാജ സന്ദേശമാണെന്നാണു പ്രാഥമിക വിലയിരുത്തല്‍. കപ്പല്‍ശാല അധികൃതര്‍ നല്കിയ പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്. ഭീഷണി ഇംഗ്ലീലാണ്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഐഎന്എസിനു…
Read Moreനഗ്നയാക്കി വീട്ടമ്മയെ കുഴിച്ചുമൂടിയതു ജീവനോടെ; അടുക്കളയിലെ കുഴിക്ക് മുകളിൽ അടുപ്പും നിർമിച്ചു; ആരും കണ്ടെത്തില്ലെന്ന വിശ്വാസത്തോടെ ബിനോയ് നാടുവിട്ടു; ഒടുവിൽ തിരക്കഥ പാളിയതിങ്ങനെ…
ഇടുക്കി: പണിക്കൻ കുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി ദൃശ്യം രീതിയിൽ വീടിന്റെ അടുക്കളയിൽ കുഴിച്ചു മൂടിയ കേസിലെ പ്രതി പണിക്കൻകുടി മാണിക്കുന്നേൽ ബിനോയിയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കാമാക്ഷി താമഠത്തിൽ സിന്ധു (45)വിനെയാണ് ബിനോയി ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചു മൂടിയത്. പെരിഞ്ചാംകുട്ടി വനമേഖലയിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്നലെയാണ് പോലീസ് പിടി കൂടിയത്. കൊല നടത്തിയതിനു ശേഷം കേരളത്തിലെ വിവിധ സ്ഥലങ്ങളിലും തമിഴ്നാട്ടിലുമായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു. അടുപ്പത്തിലായിരുന്ന ഇരുവർക്കുമിടയിൽ അടുത്ത നാളുകളിൽ ഉണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അസുഖ ബാധിതനായ ഭർത്താവിന്റെ അടുത്തേക്ക് സിന്ധു തിരികെ പോകുമെന്ന ബിനോയിയുടെ സംശയവും കൊലയ്ക്കു കാരണമായി. സംഭവ ദിവസം സിന്ധു ഫോണിൽ നോക്കിയിരുന്നതും പ്രകോപനത്തിനിടയാക്കി. ശ്വാസം മുട്ടിച്ചും മർദിച്ചും മൃതപ്രായയാക്കിയ സിന്ധുവിനെ മരണം ഉറപ്പാക്കുന്നതിനു മുൻപു തന്നെ കുഴിച്ചു മൂടിയെന്നും ബിനോയി പോലീസിനോട് പറഞ്ഞു. പ്രതിയെ ഇന്നു…
Read Moreഅടുപ്പത്തിലായിരുന്നപ്പോള്‍ എടുത്ത നഗ്നചിത്രങ്ങള്‍ കാട്ടി ഒരു വര്‍ഷത്തോളം പീഡനം ! ചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചു കൊടുത്തു;യുവാവ് പിടിയില്‍…
അടുപ്പത്തിലായിരുന്നപ്പോള്‍ എടുത്ത നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കുന്നത്തുനാട് സ്വദേശി അക്ഷയ് ഷാജി എന്ന 24 കാരനാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. മൊബൈല്‍ ഫോണിലെടുത്ത നഗ്നചിത്രം കാണിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ യുവതിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നേരത്തെ പ്രതിയും യുവതിയും ഇഷ്ടത്തിലായിരുന്നു. അന്ന് ഇരുവരും നഗരത്തില്‍ ഒരുമിച്ച് താമസിച്ചിരുന്നു. ആ സമയത്താണ് ഇയാള്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ എടുക്കുന്നത്. പിന്നീട് ബന്ധം പിരിഞ്ഞതോടെ ഇയാള്‍ പഴയ ചിത്രങ്ങള്‍ കാട്ടി യുവതിയെ ബ്ലാക്മെയില്‍ ചെയ്യുകയായിരുന്നു. ചിത്രങ്ങള്‍ കാണിച്ച് നിരവധി തവണ ബലാല്‍സംഗം ചെയ്തതായും യുവതി എറണാകുളം സൗത്ത് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 25 മുതല്‍ അക്ഷയ് പീഡിപ്പിക്കുകയാണ്. പരാതി നല്കിയാല് പ്രതി ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭയന്നാണ് പുറത്തുപറയാതിരുന്നത്. ഒടുവില്‍ താന്‍…
Read Moreഇസ്രയേലിനെ ഞെട്ടിച്ച് പലസ്തീന്‍കാരുടെ ജയില്‍ചാട്ടം ! സ്പൂണ്‍ കൊണ്ട് തുരങ്കമുണ്ടാക്കി രക്ഷപ്പെട്ടത് ആറുപേര്‍; സിനിമസ്റ്റൈല്‍ ജയില്‍ ചാട്ടത്തില്‍ ഞെട്ടി ഇസ്രയേല്‍…
ഷ്വഷാങ്ക് റിഡംപ്ഷന്, ദി ഗ്രേറ്റ് എസ്കേപ്പ്, പാപ്പിയോണ്‍ തുടങ്ങിയ ലോക പ്രശസ്ത സിനിമകള്‍ ജയില്‍ചാട്ടത്തെ ആസ്പദമാക്കി ഇറങ്ങിയവയാണ്. എന്നാല്‍ ഈ സിനിമകളെ വെല്ലുന്ന ഒരു ജയില്‍ചാട്ടത്തിനാണ് ഇപ്പോല്‍ ഇസ്രയേല്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്.ജയിലിനുള്ളില്‍ നിന്ന് പുറത്തേക്ക് വലിയ തുരങ്കം കുഴിച്ച് അതീവ സുരക്ഷയുള്ള ഇസ്രായേല്‍ ജയിലില്‍ നിന്നും ആറ് പാലസ്തീന്‍കാരാണ് ജയില്‍ചാടിയത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരും ശിക്ഷ കാത്തിരിക്കുന്ന മറ്റൊരാളും പ്രത്യേക തടവിന് വിധിക്കപ്പെട്ടയാളുമാണ് തടവുചാടിയത്. ഇവര്‍ക്ക് വേണ്ടി പോലീസും സൈന്യവും തെരച്ചില്‍ തുടങ്ങി. ഭീകരപ്രവര്‍ത്തനത്തിന് പലസ്തീന്‍കാരെ തടവിലാക്കിയിരിക്കുന്ന ഗില്‍ബോവ ജയിലില്‍ നിന്നുമായിരുന്നു തടവുചാട്ടം നടന്നിരിക്കുന്നത്. ഇസ്രായേലിലെ പ്രമുഖ നഗരമായ വെസ്റ്റ് ബാങ്ക് അതിര്‍ത്തിയില്‍നിന്നും നാലു കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജയിലില്‍ അതീവസുരക്ഷാ ക്രമീകരണങ്ങളെ അതിജീവിച്ചായിരുന്നു ഇവരുടെ ജയില്‍ച്ചാട്ടം. ആറുപേര്‍ കൊല്ലപ്പെട്ട ഇസ്രായേലിലെ ലിക്കുഡ് പാര്‍ട്ടി ഓഫീസിലുണ്ടായ ബോംബ് സ്ഫോടന കേസിലെ മുഖ്യപ്രതി അല്‍ അഖ്സ…
Read Moreമാന്യതയുടെ സീമലംഘിച്ച്, സീമയുടെ ചിത്രംകാട്ടി; മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോട് അശ്ലീലച്ചുവയുള്ള മറുപടി; എന്‍. പ്രശാന്തിനെതിരെ കേസെടുത്തു
കൊച്ചി: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ എൻ. പ്രശാന്ത് ഐഎഎസിനെതിരേ കേസെടുത്തു. ആഴക്കടല്‍ മത്സ്യബന്ധനപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ സഹിതമുള്ള മറുപടി പ്രശാന്ത് തിരിച്ചയച്ചത്. കുറ്റകൃത്യം നടന്നതായി തെളിഞ്ഞതായും പ്രശാന്ത് സ്ത്രീത്വത്തെ അപമാനിച്ചതായും എഫ്ഐആറിൽ പറയുന്നു. പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കെ.പി. പ്രവിതയ്ക്കാണ് ദുരനുഭവമുണ്ടായത്. ആഴക്കടൽ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് കെഎസ്ഐഎൻസി (കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ) എംഡിയായ എൻ. പ്രശാന്തിനോട് പ്രതികരണം തേടിയപ്പോൾ അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകള്‍ തിരിച്ചയക്കുകയായിരുന്നു.
Read Moreപെറ്റവയറിന്റെ വേദന കാണാതെ പോകരുത്; തെരുവു നായ വീട്ടുമുറ്റത്തു പ്രസവിച്ചു;നായ്ക്കുഞ്ഞുങ്ങളെ തീവച്ചു കൊലപ്പെടുത്തി യുവതികൾ; ജാമ്യമില്ലാത്ത കേസെടുത്ത് പോലീസ്
പറവൂർ: പ്രസവിച്ചു കിടന്ന തെരുവു നായയുടെ കുഞ്ഞുങ്ങളെ തീവച്ച് കൊന്ന സംഭവത്തിൽ രണ്ടു സ്ത്രീകൾക്കെതിരേ ആലുവ വെസ്റ്റ് പോലീസ് കേസെടുത്തു. അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന മൃഗങ്ങൾക്കെതിരെയുള്ള ക്രൂരമായ പെരുമാറ്റമെന്ന വകുപ്പ് പ്രകാരമാണ് സെടുത്തിട്ടുള്ളത്. മാഞ്ഞാലി ഡൈമൺമുക്ക് പുതു മാടശേരി മേരി, ചാണയിൽ ലക്ഷ്മി എന്നിവർക്കെതിരേയാണ് കേസ്. നാലിന് മേരിയുടെ വീടിന് സമീപം പ്രസവിച്ചു കിടന്ന നായയെയും കുഞ്ഞുങ്ങളെയും തീവച്ചെന്ന് “ദയ’ എന്ന സംഘടനയുടെ ഭാരവാഹികൾ നൽകിയ പരാതിയിലാണ് നടപടി. ചത്ത നായ്ക്കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്തുനിന്നും എടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നതിനായി പോലീസിൽ അപേക്ഷ നൽകുമെന്ന് സംഘടന ഭാരവാഹികളായ ടി.ജെ. കൃഷ്ണൻ, പി.ബി. രമേഷ്കുമാർ എന്നിവർ പറഞ്ഞു. ഏഴ് കുഞ്ഞുങ്ങളുമായി മേരിയുടെ വീടിനു സമീപം പറമ്പിൽകഴിഞ്ഞിരുന്ന നായ്ക്കും കുഞ്ഞുങ്ങൾക്കുമെതിരേയാണ് തീപ്രയോഗം നടന്നത്. പന്തം ഉപയോഗിച്ച് ഇവയെ തീവെച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പൊള്ളലേറ്റ കുഞ്ഞുങ്ങളെ സ്ത്രീകൾ തന്നെ നീക്കം…
Read Moreനഗ്നത… ഉലക്ക…തവള… ! മഴ ലഭിക്കാൻ പെൺകുട്ടികളെ നഗ്നരാക്കി; തോളിൽ ഉലക്കയും അതിന്റെ അറ്റത്ത് തവളയും
ദാമോഹ്: മഴ ലഭിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി വീടുകള്‍ തോറും ഭിക്ഷാടനം നടത്തിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ബനിയ ഗ്രാമത്തിലാണ് ഏറെ വിചിത്രമായ ആചാരം അരങ്ങേറിയത്. ചുമലില്‍ ഉലക്ക ചുമത്തി അതില്‍ ഒരു തവളയെ കെട്ടിയിട്ട് ആറ് പെണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ നടത്തിച്ചത്. വീടുകളില്‍ നിന്നും ശേഖരിക്കുന്ന ധാന്യം ഗ്രാമത്തിലുള്ള കമ്യൂണിറ്റി കിച്ചണില്‍ എത്തിക്കണം. ഈ സമയം മുഴുവന്‍ ഗ്രാമവാസികളും ഇവിടെ എത്തണം. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഈ ആചാരം ചെയ്താല്‍ ഗ്രാമത്തിന് ധാരാളം മഴ ലഭിക്കുമെന്നും വരള്‍ച്ച ഒഴിവാക്കുമെന്നും ഗ്രാമവാസികള്‍ വിശ്വസിക്കുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് നാഷണല്‍ കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് ദാമോ ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ ഗ്രാമവാസികള്‍ ആരുംതന്നെ പരാതി നല്‍കിയിട്ടില്ലെന്ന് ദാമോ ജില്ലാ കളക്ടര്‍ പറഞ്ഞു.
Read More