ദാമോഹ്: മഴ ലഭിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി വീടുകള്‍ തോറും ഭിക്ഷാടനം നടത്തിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ബനിയ ഗ്രാമത്തിലാണ് ഏറെ വിചിത്രമായ ആചാരം അരങ്ങേറിയത്. ചുമലില്‍ ഉലക്ക ചുമത്തി അതില്‍ ഒരു തവളയെ കെട്ടിയിട്ട് ആറ് പെണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ നടത്തിച്ചത്. വീടുകളില്‍ നിന്നും ശേഖരിക്കുന്ന ധാന്യം ഗ്രാമത്തിലുള്ള കമ്യൂണിറ്റി കിച്ചണില്‍ എത്തിക്കണം. ഈ സമയം മുഴുവന്‍ ഗ്രാമവാസികളും ഇവിടെ എത്തണം. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഈ ആചാരം ചെയ്താല്‍ ഗ്രാമത്തിന് ധാരാളം മഴ ലഭിക്കുമെന്നും വരള്‍ച്ച ഒഴിവാക്കുമെന്നും ഗ്രാമവാസികള്‍ വിശ്വസിക്കുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് നാഷണല്‍ കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് ദാമോ ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ ഗ്രാമവാസികള്‍ ആരുംതന്നെ പരാതി നല്‍കിയിട്ടില്ലെന്ന് ദാമോ ജില്ലാ കളക്ടര്‍ പറഞ്ഞു.
Read MoreCategory: Top News
കെഎസ്ആര്‍ടിസി കോംപ്ലക്സിലെ മദ്യവില്‍പ്പനയെക്കുറിച്ച് ദുഷ്പ്രചാരണം അഴിച്ചുവിട്ട് തല്‍പ്പരകക്ഷികള്‍ ! കണ്ണായ സ്ഥലങ്ങള്‍ ബിനാമിപേരില്‍ വാടകയ്ക്കെടുത്ത് യൂണിയന് നേതാക്കള്‍; പുതിയ കളികള്‍ ഇങ്ങനെ…
കേരളത്തില്‍ ഒരു വെള്ളാനയായി കെഎസ്ആര്‍ടിസി മാറിയിട്ട് കാലം ഏറെക്കഴിഞ്ഞു. കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ ഇക്കാലയളവില്‍ പലരും ശ്രമിച്ചെങ്കിലും ഒരു കാരണവശാലും അത് അനുവദിക്കില്ലെന്ന നിലപാടാണ് യൂണിയന് നേതാക്കള്‍ സ്വീകരിച്ചത്. യൂണിയന് നേതാക്കളുടെ കടുംപിടുത്തവും അഴിമതിയും കൊണ്ട് പൊറുതി മുട്ടിയ ഈ സ്ഥാപനത്തെ ഏതുവിധേനയും കരകയറ്റാന്‍ പരിശ്രമിക്കുകയാണ് ഇപ്പോഴത്തെ എംഡി ബിജു പ്രഭാകര്‍. യൂണിയന് നേതാക്കളുടെ പാരവെപ്പാണ് മിക്കപ്പോഴും കോര്പ്പറേഷന് നഷ്ടത്തില്‍ നിന്നും കരകയറ്റാനുള്ള ശ്രമങ്ങള്‍ക്ക് തടസമാകുന്നത്. ഏറ്റവും ഒടുവില്‍ കെഎസ്ആര്‍ടിയുടെ കീഴിലുള്ള കെട്ടിടങ്ങള്‍ ബെവ്കോ ഔട്ട്ലറ്റുകള്‍ക്ക് വാടകയ്ക്ക് കൊടുക്കാന്‍ ശ്രമം നടത്തിയപ്പോള്‍ അത് വിവാദമാക്കിയതിന് പിന്നിലും ചില നിഷിപ്ത താല്‍പര്യക്കാരുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ബസ് സ്റ്റാന്‍ഡുകളില്‍ മദ്യ വില്‍പ്പന നടത്തുന്നുവെന്ന രീതിയിലാണ് ചിലര്‍ പ്രചാരണം അഴിച്ചു വിട്ടത്. മദ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വിശാലമായ ബെവ്കോ ഷോറൂമുകള്‍ക്കായുള്ള…
Read Moreതലശേരി ജെസിഐയിൽ വൻ സാമ്പത്തിക തിരിമറി; ഭിന്നശേഷി കുട്ടികളുടെ പത്ത് ലക്ഷം കൊണ്ട് സ്വന്തംപേരിൽ മുറിയെടുത്ത് മുൻ നേതാക്കൾ!; വെട്ടിപ്പ് നടത്തിയത് മുൻ അന്തർ ദേശീയ പ്രസിഡന്റുൾപ്പെടെയുള്ളവർ
നവാസ് മേത്തർതലശേരി: ഒന്നര പതിറ്റാണ്ടിലേറെ കാലം തലശേരി ജനത ഹൃദയത്തിലേറ്റിയ ടെലിച്ചറി ഫ്ലവർ ഷോയിലൂടെ ലഭിച്ച വരുമാനം കൊണ്ട് സ്വന്തം പേരിൽ ഷോപ്പിങ്ങ് സെന്ററിൽ മുറിയെടുത്ത് ജെസിഐ മുൻ നേതാക്കൾ. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി ചെലവഴിക്കേണ്ട പത്ത് ലക്ഷം രൂപ വക മാറ്റി സ്വന്തം പേരിൽ മുറിയെടുത്ത സംഭവത്തിലെ ഞെട്ടിക്കുന്ന വിവരം പുറത്താകുന്നത് സംഭവം നടന്ന് പത്ത് വർഷങ്ങൾക്ക് ശേഷമാണ്. സംഘടനയുടെ മുൻ അന്തർദേശീയ വൈസ് പ്രസിഡന്റും ഷോപ്പിംഗ് മാൾ ഉടമയും ഉൾപ്പെടെ നാലു പേർക്കെതിരേ നിയമ നടപടിയുമായി ജെസിഐ അംഗങ്ങൾ തന്നെ രംഗത്തെത്തി. ജെസിഐ യുടെ മുതിർന്ന മൂന്ന് നേതാക്കൾക്കും ഷോപ്പിംഗ് കോംപ്ലക്സ് ഉടമക്കും ജെസിഐ ടെലിച്ചെറിയുടെ നിലവിലുള്ള ഭാരവാഹികൾക്കും ഏഴ് പേരടങ്ങുന്ന ജെസിഐ പ്രവർത്തകർ വക്കീൽ നോട്ടീസ് അയച്ചു. നികുതിയിളവിലൂടെ ലഭിച്ച തുക കൈകാര്യം ചെയ്യാൻ അധികാരപ്പെട്ടവരല്ല മൂന്ന് മുൻ നേതാക്കളെന്നും മൂന്ന് പേരും…
Read Moreബ്രിട്ടീഷ് കമാന്‍ഡോകള്‍ക്ക് തുണയായത് ബുര്‍ഖയും താലിബാന്റെ പതാകയും ! കമാന്‍ഡോകളുടെ സാഹസിക രക്ഷപ്പെടല്‍ ഇങ്ങനെ…
താലിബാന്റെ പിടിയില്‍ അകപ്പെടാതെ രക്ഷപ്പെടാന്‍ ബ്രിട്ടീഷ് കമാന്‍ഡോകള്‍ക്ക് തുണയായത് ബുര്‍ഖ. എസ്എഎസ് കമാന്‍ഡോകള്‍ ബുര്‍ഖ ധരിച്ച് സ്ത്രീകളായി അഭിനയിച്ചാണ് വിമാനത്താവളത്തിലെത്തിപ്പറ്റിയത്. അഫ്ഗാന് സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ഉപയോഗിക്കുന്ന, ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രമായ ബുര്‍ഖ ധരിച്ചാണ് കമാന്‍ഡോകള്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചത്. അഫ്ഗാന് സുരക്ഷാസേനയിലെ അംഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന കമാന്‍ഡോകള്‍ക്കാണ് അവസാന നിമിഷം രക്ഷപ്പെടാന്‍ ഈ വിചിത്ര വഴി തേടേണ്ടിവന്നത്. അഫ്ഗാനിലെ ബ്രിട്ടീഷ് താവളത്തില്‍ നിന്നും 20 പേരുടെ സൈനിക യൂണിറ്റാണ് ബുര്ഖയ ധരിച്ച് വിമാനത്താവളത്തിലേക്ക് തിരിച്ചത്. കൂടാതെ വാഹനത്തില്‍ താലിബാന് പതാകയും കെട്ടിയിരുന്നു. ഇതു രണ്ടും ഉള്ളതുകൊണ്ട് പ്രശ്നമില്ലാതെ നിരവധി താലിബാന് ചെക്പോസ്റ്റുകള്‍ കടക്കാന്‍ ഇവര്‍ക്കായി. രക്ഷാദൗത്യത്തിന് ഹെലികോപ്റ്ററുകള്‍ ലഭ്യമല്ലെന്ന് അറിയിപ്പ് ലഭിച്ചതോടെയാണ് റോഡ് മാര്‍ഗം വേഷംമാറി തിരിച്ചത്. എസ്എഎസ് ടീം അഫ്ഗാനിസ്ഥാനില്‍ മാസങ്ങളോളം രഹസ്യ നിരീക്ഷണ ദൗത്യത്തിലായിരുന്നു. ഓപ്പറേഷന് നിര്‍ത്താനും കാബൂളിലേക്ക് ഉടനടി മടങ്ങാനും കമാന്‍ഡോകളോട് നേരത്തെ തന്നെ…
Read Moreബിജെപിയുടെ ഗ്രേഡ് ഉയരുന്നില്ല; ആർഎസ്എസിന് അതൃപ്തി; സംസ്ഥാന കമ്മറ്റിയിൽ വൻ അഴിച്ചു പണി; കോർകമ്മറ്റി റിപ്പോർട്ട് മൂന്ന് നേതാക്കൾക്ക് തലവേദനയാകും
ജോണ്സണ് വേങ്ങത്തടം കോട്ടയം: കേരളത്തിലെ ബിജെപിയുടെ ഗ്രേഡ് ഉയരാത്തതിൽ ആർഎസ്എസിന് അതൃപ്തി. സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രൻ എത്തിയിട്ടും പാർട്ടിക്കു വളർച്ച കിട്ടാത്തതു നേതാക്കൾ തമ്മിലുള്ള ഭിന്നിപ്പാണെന്ന നിലപാടിലാണ് ആർ എസ്എസ്. രണ്ടു ഗ്രൂപ്പുകൾ സജീവമായി പാർട്ടിക്കുള്ളിൽ ഭിന്നിപ്പുമായി മുന്നോട്ടു പോകുന്നതും അടുത്ത കാലത്ത് ഉയർന്ന ആരോപണങ്ങളും നിയമസഭയിൽ ഒരു സീറ്റു പോലും ലഭിക്കാത്തതും ആർഎസ്എസ് ഗൗരവമായിട്ടാണ് കാണുന്നത്. ഇതിനിടയിൽ ആർഎസ്എസ് നിയോഗിച്ച നേതാക്കളെ കള്ളപ്പണക്കേസിൽ ചോദ്യം ചെയ്തതും ഗൗരവമായിട്ടാണ് സംഘടന കാണുന്നത്. ബിജെപിയുടെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ നിയോഗിക്കുന്ന നേതാക്കളിൽ പലരും ആരോപണവിധേയരാകുന്നതിലും ആർഎസ്എസിന് അസംതൃപ്തിയുണ്ട്. അഴിച്ചുപണി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിയോഗിച്ച കോർ കമ്മറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിജെപിയിൽ നേതൃമാറ്റം ഉണ്ടാകില്ലെങ്കിലും വൻ അഴിച്ചുപണിക്കുള്ള സാധ്യതയാണ് തെളിയുന്നത്. സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കാളിയായ കാലഘട്ടത്തിൽ പാർട്ടിയിൽ കാര്യങ്ങൾ നിയന്ത്രിച്ചവരെയും ഇതു ബാധിക്കുമെന്നറിയുന്നു. ജില്ലകളിലും…
Read Moreനിപ്പ ഭീതിയില്‍ … എട്ടു പേർക്കു രോഗലക്ഷണം; മൂന്ന് ജില്ലകളിൽ ജാഗ്രത; ഉറവിടം വെല്ലുവിളിയാകുന്നു; എൻഐവിയിൽ നിന്നുള്ള സംഘമെത്തുന്നു
കെ.ഷിന്റുലാല്‍ കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ സ മ്പര്‍ക്ക ബാധിതരില്‍ ഹൈറിസ്ക് കാറ്റഗറിയിലുള്പ്പെടുത്തിയ എട്ടു പേര്‍ക്കു രോഗലക്ഷണങ്ങള്‍. ആരോഗ്യപ്രവര്‍ത്തകനും കുട്ടിയുടെ മാതാവിനുമാണ് പനിയുള്ളത്. ഇതേത്തുടര്‍ന്ന് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. ആരോഗ്യപ്രവര്ത്തകന് നേരത്തെ പനിയുണ്ടായിരുന്നു. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇവരെ നിരീക്ഷിച്ചുവരികയാണ്. ഏഴു പേരുടെ സാന്പിൾഇവരുടേതുള്പ്പെടെ ഏഴ് പേരുടെ സാമ്പിളുകള്‍ പൂനൈയിലെ വൈറോളജി ലാബിലേക്ക് അയയ്ക്കും. അതേസമയം പൂനയിലെ വൈറോളജി ലാബിലെ വിദഗ്ധര്‍ ഇന്നു കോഴിക്കോടെത്തും. ഇവര്‍ കോഴിക്കോട് മെഡിക്കല്‍കോളജില്‍ വൈറോളജി ലാബ് ഒരുക്കും. ഇവിടെ ആദ്യഘട്ട പരിശോധന നടത്തി പോസിറ്റീവാണെന്നു കണ്ടെത്തിയാല്‍ വിദഗ്ധ പരിശോധനയ്ക്കും ഔദ്യോഗിക സ്ഥിരീകരണത്തിനുമായി പൂന വൈറോളജി ലാബിലേക്ക് അയയ്ക്കും. സമ്പര്‍ക്കപട്ടികയിലുള്ള 17 പേര് മെഡിക്കല്‍ ഐസലേഷനിലാണുള്ളത്. ഇവരുടെ സ്രവസാമ്പിളുകള്‍ ഉടന്‍ ശേഖരിച്ചു പരിശോധിക്കും. കൂടുതൽ പരിശോധനരോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മരിച്ച ചാത്തമംഗലം…
Read Moreഒടുവില്‍ പഞ്ച്ശീറും വീണു ! താഴ് വരയില്‍ ആക്രമണം നടത്താനായി പാക് സൈന്യത്തെ വിട്ടു കൊടുത്തതായി വിവരം; താലിബാനും പാകിസ്ഥാനും ഭായ്-ഭായ് ആകുമ്പോള്‍ ഇന്ത്യയ്ക്ക് ആശങ്ക…
ഒടുവില്‍ പഞ്ച്ശീറും വീണതോടെ അഫ്ഗാനിസ്ഥാന് പൂര്‍ണമായും ഇനി താലിബാന്റെ കിരാതഭരണത്തിന് സാക്ഷ്യം വഹിക്കും. താലിബാന് വക്താവ് സബീഹുല്ല മുജാഹിദാണ് പഞ്ചശിര്‍ തങ്ങള്‍ പിടിച്ചെടുത്തതായി പ്രഖ്യാപനം നടത്തിയത്. പഞ്ച്ശീര്‍ പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നില്‍ താലിബാന് അംഗങ്ങള്‍ നില്ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.ഒപ്പം പ്രദേശത്ത് താലിബാന് തങ്ങളുടെ കൊടി ഉയര്‍ത്തുകയും ചെയ്തു. പഞ്ച്ശീറിലെ താലിബാന് വിരുദ്ധ പ്രതിരോധ സേനയുടെ വക്താവ് ഫഹിം ദഷ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രദേശം താലിബാന് കീഴടക്കിയത്. ജാമിയത്ത്-ഇ-ഇസ്ലാമി പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗവും അഫ്ഗാന് മാധ്യമപ്രവര്‍ത്തക ഫെഡറേഷനില്‍ അംഗവുമായിരുന്നു ഫഹിം ദഷ്ടി. കാബൂളിന് 145 കിലോമീറ്റര്‍ വടക്കുകിഴക്കായി ഹിന്ദുക്കുഷ് മലനിരകളിലാണ് പഞ്ച്ശീര്‍ താഴ്വര. അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തോടെ അഫ്ഗാന്റെ നിയന്ത്രണം കൈക്കലാക്കിയെങ്കിലും താലിബാനു മുമ്പില്‍ ശക്തമായ ചെറുത്തു നില്‍പ്പ് നടത്തിയ പ്രദേശമായിരുന്നു പഞ്ച്ശീര്‍. കടുത്ത പ്രരോധമാണ് അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പ്രതിരോധസേന ഈ…
Read Moreഇരട്ടചങ്കുണ്ടേ കൊറോണയും ഭയക്കും..! സിപിഎമ്മിന് ലോക്ക്ഡൗണിനോട് പുല്ലുവില..! ഞായറാഴ്ച നിയന്ത്രണം ലംഘിച്ച് പൊതുയോഗം
തിരുവല്ല: കോവിഡ് വ്യാപനം തടയാൻ സർക്കാർ പ്രഖ്യാപിച്ച ഞായറാഴ്ച ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം പൊതുയോഗം നടത്തി. തിരുവല്ല കുറ്റൂരിൽ പാർട്ടിയിലേക്കെത്തിയവരുടെ സ്വീകരണ പരിപാടിയാണ് വിവാദമായത്. യോഗത്തിൽ നൂറിലധികം പേരാണ് പങ്കെടുത്തത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസ്, ജില്ലാ സെക്രട്ടറി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. മിക്ക നേതാക്കളും മാസ്ക് ധരിച്ചിരുന്നെങ്കിലും സാമൂഹിക അകലം ഉൾപ്പെടെ ലംഘിക്കപ്പെട്ടു. രാത്രി വീട് ആക്രമിച്ച് വഴിവെട്ടിയ കേസിലെ ഗുണഭോക്താക്കളും സിപിഎമ്മിൽ ചേർന്നിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഭരിക്കുന്ന പാർട്ടിയുടെ ഘടകം തന്നെ നിയന്ത്രണങ്ങൾ പരസ്യമായി ലംഘിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ ഞായറാഴ്ച ലോക്ക്ഡൗണിൽ മാറ്റം വരുത്തേണ്ടെന്നും രാത്രി കർഫ്യൂ തുടരാനുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോക യോഗം തീരുമാനിച്ചിരുന്നത്.
Read Moreഅച്ഛൻ ശാരീരികമായി പീഡിപ്പിച്ചു; അമ്മയോട് പറഞ്ഞിട്ടും രക്ഷയില്ല; എല്ലാം സങ്കടവും പുറംലോകം അറിഞ്ഞപ്പോൾ സംഭവിച്ചത് ഞെട്ടിക്കുന്ന മറ്റൊരു ദുരന്തം…
ജോധ്പുർ: രാജസ്ഥാനിലെ ജലോർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചതായി പരാതി. സംഭവമറിഞ്ഞപ്പോൾ പെൺകുട്ടിയുടെ സഹോദരൻ ജീവനൊടുക്കി. പെൺകുട്ടി തന്റെ അമ്മായിക്ക് അയച്ച 32 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പിലൂടെയാണ് പീഡനവിവരം വെളിപ്പെടുത്തുന്നത്. ഈ ശബ്ദ സന്ദേശം കേട്ടതിലൂടെയാണ് പെൺകുട്ടിയുടെ സഹോദരനും സംഭവം അറിയുന്നത്. ഇതിന്റെ മനോവിഷമത്തിൽ സാഞ്ചോർ മേഖലയിലെ നർമ്മദ കനാലിൽ ചാടി സഹോദരൻ ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.ഓഡിയോ ക്ലിപ്പ് ശനിയാഴ്ച പുറത്തുവന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സംഘം എത്തുന്നതിനു മുമ്പ് പെൺകുട്ടിയുടെ പിതാവ് ഒളിവിൽ പോയി. അയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൊബൈൽ ഫോൺ വാങ്ങിതരാമെന്ന വ്യാജേന പെൺകുട്ടിയെ കാറിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് ശബ്ദ സന്ദേശത്തിൽ പെൺകുട്ടി വെളിപ്പെടുത്തുന്നത്. എന്നാൽ സംഭവം എപ്പോഴാണ് നടന്നതെന്ന് സംഭാഷണത്തിൽ നിന്ന് വ്യക്തമല്ല. അന്നേ ദിവസം തന്റെ സഹോദരനെ…
Read Moreവിവാഹം കഴിഞ്ഞിട്ട് അഞ്ചുമാസം മാത്രം; പതിവ് വഴക്കിനിടെ ഭാര്യയെ കോടാലിക്ക് വെട്ടി വീഴ്ത്തി; പിന്നെ ഭർത്താവ് ചെയ്തത് കണ്ടോ
ബെർഹാംപുർ: ഒഡീഷയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. ഗഞ്ചം ജില്ലയിലെ സൊഡാക്ക് ഗ്രാമത്തിലാണ് സംഭവം. 23കാരിയായ ലിലിയെ ഭര്‍ത്താവ് ബിപിന്‍ ഗൗഡ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബിപിന്‍ വീട്ടിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. മേയ് 24നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. സംഭവ ദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായെന്നാണ് നിഗമനം. ബിപിന്റെ പിതാവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ പോലീസിനെയും ലിലിയുടെ വീട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
Read More