ഇന്ത്യന്‍ ഡെല്‍റ്റ വകഭേദത്തിന്റെ ഭീഷണി മാറുന്നതിനു മുമ്പു തന്നെ ലോകം കൂടുതല്‍ പ്രതിസന്ധിയിലേക്കെന്ന് സൂചന. ദക്ഷിണാഫ്രിക്കയില്‍ രൂപം കൊണ്ട മാരക വകഭേദത്തെ ചെറുക്കാനുള്ള ലോകരാജ്യങ്ങള്‍ക്ക് വിഘാതമാവുകയാണ് പുതിയ സംഭവ വികാസങ്ങള്‍. കൊളംബിയന്‍ വകഭേദമാണ് ഇപ്പോള്‍ ലോകത്തിന്റെ പുതിയ ഭീഷണി. എം യു എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ വകഭേദത്തിന്റെ പുറകെയാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന. ബി.1.621 എന്ന് ശാസ്ത്രീയ നാമമുള്ള ഈ വകഭേദത്തെ കഴിഞ്ഞ ജനുവരിയില്‍ കൊളംബിയയിലാണ് ആദ്യമായി കണ്ടെത്തിയത്. അന്നുതൊട്ട് ഇന്നുവരെ ഏകദേശം 4,000 ല്‍ അധികം ആളുകളില്‍ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. 40ഓളം രാജ്യങ്ങളീല്‍ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ബ്രിട്ടനില്‍ നൂറോളവും അമേരിക്കയില്‍ നൂറുക്കണക്കിനും ആളുകളെ ഈ വകഭേദം ഇതിനോടകം ബാധിച്ചു കഴിഞ്ഞു. വാക്സിനുകള്‍ ഈ വകഭേദത്തിനെതിരേ നിഷ്ഫലമാവുമെന്നുതന്നെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മാത്രമല്ല, ഇതിന് വ്യാപനശേഷിയും അധികമാണെന്നാണ് കരുതപ്പെടുന്നത്. എന്തായാലും, കൂടുതല്‍ പഠനങ്ങള്‍ക്ക്…
Read MoreCategory: Top News
വെള്ളാപ്പള്ളി കോളജ് മഹാഗുരു കോളജ് ആയി; സുഭാഷ് വാസുവും ഗോകുലം ഗോപാലനും ചേർന്നുള്ള പുതിയ സംരംഭ തുടക്കത്തിൽ വില്ലനായി ഫോട്ടോ…
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനുമായി ഉടക്കിപ്പിരിഞ്ഞതിനെത്തുടർന്ന് എൻജിനിയറിംഗ് കോളജിന്റെ പേരു തന്നെ മാറ്റിയ സുഭാഷ് വാസുവിന്റെ പുതിയ സംരംഭത്തിന്റെ തുടക്കത്തിലും വിവാദത്തിന്റെ കല്ലുകടി. മഹാഗുരു ഇന്റർനാഷണൽ സ്കൂളിന്റെ പരസ്യ ചിത്രത്തിൽ അനുവാദമില്ലാതെ തന്റെ ഫോട്ടോ ഉപയോഗിച്ചെന്ന പരാതിയുമായിട്ടാണ് ഗ്രാമപഞ്ചായത്ത് അംഗം രംഗത്തുവന്നത്. സിപിഎമ്മിന്റെ മുഖപത്രത്തിൽ വന്ന പരസ്യത്തിനെതിരേ പാർട്ടി അംഗം തന്നെയായ ജനപ്രതിനിധിയാണ് രംഗത്തുവന്നതെന്നാണ് കൗതുകകരം. ഭരണക്കാവ് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെംബർ പള്ളിക്കൽ കട്ടച്ചിറ തുരുത്തുവിളയിൽ എസ്. അജോയ് കുമാറാണ് പരാതി നൽകിയത്. കട്ടച്ചിറ മഹാഗുരു കോളജ് ഒാഫ് എൻജിനിയറിംഗ് ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെതിരേയാണ് പരാതി. കോളജിന്റെ അനുബന്ധ സംരംഭമായ മഹാഗുരു ഇന്റർനാഷണൽ സ്കൂളിന്റെ പരസ്യ ചിത്രത്തിൽ തന്റെ ഫോട്ടോ ഉൾപ്പെടുത്തിയെന്നാണ് അജോയിയുടെ പരാതി. വള്ളികുന്നം പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ഗോകുലം ഗോപാലൻ ചെയർമാനും സുഭാഷ് വാസു ജനറൽ സെക്രട്ടറിയുമായാണ് കായംകുളത്ത് സ്കൂൾ…
Read Moreചിക്കൻ ഇനി ജയിൽ നിന്ന് കഴിക്കാം..! കോഴിക്കറി വയ്ക്കാത്ത ഭാര്യയെ തല്ലിക്കൊന്നു; അപകട മരണമെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചപ്പോൾ പണി പാളിയതിങ്ങനെ…
ഭോപ്പാൽ: മധ്യപ്രദേശില്‍ കോഴിക്കറി വയ്ക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് മര്‍ദിച്ചു കൊലപ്പെടുത്തി. ഷഹദോള്‍ ജില്ലയിലെ സെമാരിയതോള ഗ്രാമവാസിയായ കമലേഷ് കോള്‍(40) ആണ് ഭാര്യ റംബായ് കോളിനെ(23) കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 23ന് രാത്രി വീട്ടിലെത്തിയ കമലേഷ് ഭാര്യയോട് കോഴിക്കറി വയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യ ഇതു വിസമ്മതിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ കമലേഷ് ഭാര്യയെ വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ റംബായ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. എന്നാല്‍ ഭാര്യ അപകടത്തില്‍ പരിക്കേറ്റു മരിച്ചുവെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. പക്ഷെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കമലേഷ് കുറ്റം സമ്മതിക്കുകയായിരുന്നു.
Read Moreമാസ്ക് ധരിച്ചില്ല! ബൈക്ക് തടഞ്ഞ് നിര്‍ത്തി പോലീസുകാര്‍ താക്കോല്‍ ഊരി മാറ്റി; പട്ടാളക്കാരന് പോലീസുകാരുടെ ക്രൂരമർദനം
പാറ്റ്ന: മാസ്ക് ധരിച്ചില്ലെന്ന കാരണത്താല്‍ പട്ടാളക്കാരന് പോലീസ് ഉദ്യോഗസ്ഥരുടെ ക്രൂര മര്‍ദനം. ജാര്‍ഖണ്ഡിലെ ചത്ര ജില്ലയിലാണ് സംഭവം. പവന് കുമാര്‍ യാദവ് എന്നയാള്‍ക്കാണ് ക്രൂരമര്‍ദനമേറ്റത്. പോലീസുകാര്‍ റോഡില്‍ പരിശോധന നടത്തുന്നതിനിടെയാണ് പവന് കുമാര്‍ ബൈക്കില്‍ ഇവിടെ എത്തിയത്. പവന്റെ ബൈക്ക് തടഞ്ഞ് നിര്‍ത്തിയ പോലീസുകാര്‍ താക്കോല്‍ ബൈക്കില്‍ നിന്നും ഊരി മാറ്റി. തുടര്‍ന്ന് നടന്ന വാക്കേറ്റത്തിനൊടുവില്‍ പോലീസുകാര്‍ പവനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സമീപമുണ്ടായിരുന്നവര്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് പോലീസുകാര്‍ക്കതിരെ അധികൃതര്‍ നടപടി സ്വീകരിച്ചു. സംഭവത്തില്‍ അഞ്ച് പോലീസുകാരെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി മേലധികാരികള്‍ അറിയിച്ചു.
Read Moreമാനസിക വിഷമത്തിലായിരുന്നു…! രണ്ടു മക്കൾക്കൊപ്പം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതിയും മരിച്ചു; അയൽക്കാർ പറയുന്നത് ഇങ്ങനെ…
അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പിൽ രണ്ടു മക്കളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതിയും മരിച്ചു. പെരിങ്ങാംപറമ്പിൽ ഏലംന്തുരുത്തി വീട്ടിൽ അനൂപിന്റെ ഭാര്യ അഞ്ജുവാണ് (29) മരിച്ചത്. മക്കളായ ആതിര (ഏഴ്), അരൂഷ് (മൂന്ന്) എന്നിവർ നേരത്തേ മരിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കുട്ടികളുടെ ശരീരത്ത് ആദ്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അഞ്ജുവും സ്വയം തീകൊളുത്തുകയായിരുന്നു. തീ ഉയരുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികൾ മൂവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികൾ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അഞ്ജുവിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. യുവതിയുടെ ഭർത്താവ് അനൂപ് ഒന്നരമാസം മുൻപാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഈ സംഭവത്തിന് ശേഷം മാനസിക വിഷമത്തിലായിരുന്നു യുവതിയെന്ന് അയൽക്കാർ പറയുന്നു. ഇതേതുടർന്നാണ് സംഭവമെന്ന് കരുതുന്നു.
Read Moreവാരിയം കുന്നനില്‍ നിന്ന് പൃഥിരാജും ആഷിഖ് അബുവും പിന്മാറി ! അണിയറക്കാരുമായുള്ള അഭിപ്രായ ഭിന്നതയെന്ന് സൂചന…
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കാനിരുന്ന ‘ വാരിയം കുന്നന്’ എന്ന സിനിമയില്‍ നിന്ന് ആഷിഖ് അബുവും നടന് പൃഥിരാജും പിന്മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന് കാരണമെന്നാണ് സൂചന.2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നന്’ സിനിമ പ്രഖ്യാപിച്ചത്. കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍ സിക്കന്തര്‍, മൊയ്തീന് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നായിരുന്നു മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹര്‍ഷദ്, റമീസ് എന്നിവരെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തന്റെ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതോടെ റമീസ് ഇതില്‍ നിന്നും പിന്മാറിയിരുന്നു. ഫേസ്ബുക്കിലെ ഒരു കമന്റില്‍ റമീസ് വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു…ലയണ്‍ ഓഫ് ഡിസേര്‍ട്ട്, ദ മെസേജ് തുടങ്ങിയ നല്ലചിത്രങ്ങള്‍ ഇനിയും വരണം. മലയാളത്തിലും ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകണം. സിനിമ ഇക്കാലത്തെ ശക്തമായ മാധ്യമമാണ്. സിനിമയിലൂടെ ഇസ്ലാമിക…
Read Moreനിങ്ങള്‍ക്ക് ഇവിടേക്ക് വരാന്‍ പക്ഷെ ഒരു തിരിച്ചു പോക്കുണ്ടാകില്ല ! പഞ്ച്ശീറിലെ വടക്കന്‍ സഖ്യം പോരാട്ടവീര്യത്താല്‍ താലിബാനെ വിറപ്പിക്കുന്നതിങ്ങനെ…
അഫ്ഗാന് പിടിച്ചടക്കിയ താലിബാന് രാജ്യത്ത് കിരാത ഭരണകൂടം സ്ഥാപിക്കാനുള്ള പുറപ്പാടിലാണ്. എന്നാല്‍ താലിബാന്റെ മോഹങ്ങളെ അലോസരപ്പെടുത്തുകയാണ് പഞ്ചശീറിലെ വടക്കന്‍ സഖ്യം. കടുത്ത പോരാട്ടത്തിനൊടുവില്‍ വടക്കന്‍ സഖ്യം 41 താലിബാന്‍കാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പഞ്ച്ശീര്‍ മലനിരകള്‍ പിടിക്കാനുള്ള താലിബാന് നീക്കത്തിലാണ് ഖവാകിന് സമീപം നാഷനല്‍ റെസിസ്റ്റന്റ് ഫ്രണ്ടുമായി (എന്‍ആര്‍എഫ്) ഏറ്റുമുട്ടലുണ്ടായത്. അന്ദരാബ് ജില്ലയിലെ ഗസ േമഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 34 താലിബാന്‍കാരും കൊല്ലപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനിടെ നിരവധിപ്പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ”മലനിരകളില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കും, എന്നാല്‍ ഇവിടെനിന്നു പുറത്തുപോകാന്‍ അനുവദിക്കില്ല”നോര്‍ത്തേണ്‍ അലയന്‍സ് കമാന്‍ഡര്‍ ഹസിബ് താലിബാനുള്ള മുന്നറിയിപ്പായി പറഞ്ഞു. യുഎസ് സൈന്യം പിന്മാറിയതിനുശേഷം പഞ്ച്ശീര്‍ കീഴടക്കാനുള്ള ആദ്യനീക്കത്തില്‍ത്തന്നെ താലിബാനു വന്‍ തിരിച്ചടിയാണ് നേരിട്ടത്. എന്‍ആര്‍എഫ് പ്രതിരോധ സേനാ അംഗങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്. നൂറുകണക്കിന് അംഗങ്ങളെയാണ് പഞ്ച്ശീര്‍ കീഴടക്കാന്‍ താലിബാന്…
Read Moreവെള്ളൂരിലെ യുവതിയുടെ ആത്മഹത്യ! പ്രചരിക്കുന്ന ശബ്ദസന്ദേശങ്ങള്‍ വഴിത്തിരിവാകുന്നു; ഭര്‍ത്താവിനെ ഉപേക്ഷിക്കാനുള്ള സമ്മര്‍ദ്ദവും സുനീഷയുടെ മേലുണ്ടായിരുന്നതായും കണ്ടെത്തി
പയ്യന്നൂര്‍: കോറോം സ്വദേശിനിയായ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഭര്‍തൃവീട്ടിലെ പീഡനമെന്ന് യുവതിയുടെ ബന്ധുക്കള്‍. വെള്ളൂര്‍ ചേനോത്തെ കിഴക്കേ പുരയില്‍ വിജേഷിന്റെ ഭാര്യ കോറോം സ്വദേശിനി സുനിഷ(26)യുടെ ആത്മഹത്യയെ തുടര്‍ന്നാണ് ബന്ധുക്കള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് സുനിഷയെ വെള്ളൂരിലെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്ശേഷം സുനിഷയുടേതെന്ന് പറയുന്ന ശബ്ദശന്ദേശം പുറത്തുവന്നിട്ടുണ്ട്. വീഡിയോകോള്‍ ചെയ്ത് ആത്മഹത്യ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി നോട്ടറി അഭിഭാഷകനെ കാണാനിരിക്കുകയായിരുന്നു സുനീഷ.അതിനിടെ ഭർത്താവ് ഹോട്ടലിൽ പോയിരുന്നു. ഈ സമയം സുനീഷ ഉറങ്ങുകയായിരുന്നുവെന്നും പാര്‍സല്‍ വാങ്ങണോയെന്ന് ചോദിച്ചെങ്കിലും ഭാര്യ നിരസിച്ചതായി ഭര്‍ത്താവ് വിജേഷ് പറഞ്ഞു. സഹൃത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ് വിജേഷിന് ഭാര്യയുടെ വീഡിയോ കോള്‍ വന്നത്. കുളിമുറിയുടെ വെന്റിലേറ്ററിൽ ഫോണ്‍ വെച്ചുകൊണ്ടായിരുന്നു കോള്‍ ചെയ്തത്. താന്‍ മരിക്കാന്‍ പോകുകയാണെന്നായിരുന്നു വീഡിയോ കോളിൽ പറഞ്ഞത്. ഇതു കണ്ടതോടെ വിജേഷ് ഉടന്‍…
Read Moreപതിനാലുകാരി കാമുകനെ വീട്ടിൽ ഒളിപ്പിച്ചത് രണ്ടു ദിവസം; പതിനേഴുകാരനുമായി ഒളിച്ചു താമസിക്കുന്നതിനിടെ ശാരീരിക ബന്ധം; മുത്തച്ഛൻ കണ്ടുപിടിച്ചപ്പോൾ പെൺകുട്ടി പറഞ്ഞതിങ്ങനെ….
മുണ്ടക്കയം: 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത 17 കാരനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചിറ്റൂർ സ്വദേശിയാണ് അറസ്റ്റിലായത്. മുണ്ടക്കയം സ്വദേശിനിയായ 14 വയസുകാരിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രതി പാലക്കാട് ചിറ്റൂരിൽനിന്ന് മുണ്ടക്കയത്ത് എത്തി പീഡിപ്പിക്കുകയായിരുന്നു. 14 വയസുകാരിയുടെ വീട്ടിൽ ആരുമറിയാതെ രണ്ടുദിവസം താമസിച്ച പ്രതി തിരിച്ച് പാലക്കാട്ടേക്കു മടങ്ങുന്പോഴാണ് മുത്തച്ഛന്റെ ശ്രദ്ധയിൽപ്പെടുന്നത്. തിരക്കിയപ്പോൾ കൂട്ടുകാരൻ ആണെന്നായിരുന്നു 14കാരി വിശദീകരിച്ചത്. തുടർന്ന് വീട്ടുകാർ കുട്ടിയുടെ സോഷ്യൽ മീഡിയയിൽ നടത്തിയ തെരച്ചിലിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തെരച്ചിലിലാണ് പാലക്കാട്നിന്നും പ്രതി അറസ്റ്റിലാകുന്നത്.
Read Moreതിരിച്ചറിയാൻ പറ്റാത്തവിധം മൃതദേഹം ; അടുത്ത് കിടന്ന് കിട്ടിയ ഫോണിൽ നിന്ന് വിളിച്ചപ്പോൾ ഓടിയെത്തിയ മകൻ കണ്ടത് ചതഞ്ഞരഞ്ഞ അച്ഛനെ; റോഡിൽ വെളിച്ചമുണ്ടാ യിരുന്നെങ്കിൽ അപകടം ഉണ്ടാകില്ലെന്ന് നാട്ടുകാർ
കോട്ടയം: ക്രെയിൻ ശരീരത്തിലുടെ കയറിയിറങ്ങി വഴിയാത്രക്കാരൻ മരിച്ചസംഭവത്തിൽ വില്ലനായത് റോഡിലെ വെളിച്ചക്കുറവ്. വെങ്കേടത്ത് കണിയാംകുന്നേൽ ജോണ്‍ മാത്യു (62) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്പതിനു ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ നാലുമണിക്കാറ്റ് പാലമുറി ഷാപ്പിന് സമീപമാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ജോണിനെ പുറകിൽനിന്നും എത്തിയ ക്രെയിൻ ഇടിക്കുകയായിരുന്നുവെന്ന് മണർകാട് പോലീസ് പറഞ്ഞു. റോഡിലേക്ക് തെറിച്ചു വീണയാളുടെ ശരീരത്തിലൂടെ ക്രെയിൻ കയറിയിറങ്ങുകയും ചെയ്തു. പേരൂർ കെഎൻഎം സർവീസിന്റെ ക്രെയിനാണ് അപകടത്തിനിടയാക്കിയത്. വാഹനങ്ങൾ ചീറിപ്പായുന്ന ഏറ്റുമാനൂർ ബൈപാസ് റോഡിൽ അപകടം നടന്ന സ്ഥലം ഏറ്റവും വെളിച്ചക്കുറവുള്ള ഭാഗമാണ്. റോഡിന്റെ ഇരുവശവും പടർപ്പുകൾ നിറഞ്ഞു നിൽക്കുന്നതിനാൽ കാൽ നടയാത്രക്കാരെ വാഹനം ഓടിക്കുന്നവർ കാണണമെന്നില്ല. ഇന്നലെ റോഡിന് അരികു ചേർന്നു നടന്ന ജോണ്‍ മാത്യുവിനെ വെളിച്ചക്കുറവു മൂലം ക്രെയിൻ ഡ്രൈവർ കാണാതിരുന്നതാകാം അപകടകാരണമെന്നാണ് കരുതുന്നത്.തറവാട്ടുവീട്ടിൽ കഴിയുന്ന പ്രായമുള്ള മാതാപിതാക്കളെ കണ്ടതിനു…
Read More