രണ്ടാം തരംഗം തുടരുന്നു; കർശന ജാഗ്രത! കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യ പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ അറിയാതെ പോകരുത്…

ന്യൂ​ഡ​ൽ​ഹി: പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ൽ ഇ​ന്ന​ലെ വ​ർ​ധ​ന​യുണ്ടാ​യെ​ങ്കി​ലും രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​വാ​ര കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യു​ന്ന​താ​യാ​ണു കാ​ണു​ന്ന​തെ​ന്ന് കേ​ന്ദ്രം. മേ​യ് പ​ത്തു മു​ത​ൽ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യു​ക​യാ​ണ്. എ​ന്നാ​ൽ, ര​ണ്ടാം ത​രം​ഗം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ 39 ജി​ല്ല​ക​ളി​ൽ പ്ര​തി​വാ​ര പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10 ആ​ണ്. ഓ​ഗ​സ്റ്റ് 31 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. അ​തേ​സ​മ​യം, ത​ന്നെ 38 ജി​ല്ല​ക​ളി​ൽ പ്ര​തി​വാ​ര പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 5നും 10​നും ഇ​ട​യി​ലാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ ഇ​പ്പോ​ഴും കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ലൂ​ടെ ത​ന്നെ​യാ​ണ് ക​ട​ന്നുപൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഐ​സി​എം​ആ​ർ ത​ല​വ​ൻ ഡോ. ​ബ​ൽ​റാം ഭാ​ർ​ഗ​വ ചൂ​ണ്ടി​ക്കാ​ട്ടി. ഓ​രോ​രു​ത്ത​രും അ​ത​ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും ​നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം. പൊ​തുസ്ഥ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പ​ടെ പു​റ​ത്ത് ഒ​രി​ക്ക​ലും മാ​സ്ക് ധ​രി​ക്കാ​തെ ഇ​റ​ങ്ങ​രു​തെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. കേ​ന്ദ്രം ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യ പ്ര​ധാ​ന…

Read More

ഫോ​ട്ടോ എ​ടു​ത്ത് അ​ഹ​ങ്കാ​രം കാ​ണി​ച്ചാ​ല്‍..! ന​ഗ്ന​നാ​യി ന​ട​ത്തി​ക്കും, ഇ​രു​ട്ട​ടി ന​ൽ​കും; കൊ​ച്ചി മേ​യ​ർ​ക്ക് താ​ലി​ബാ​ന്‍റെ ഭീ​ഷ​ണി​ക്ക​ത്ത്; കത്തില്‍ പറയുന്നത് ഇങ്ങനെയൊക്കെ…

കൊ​ച്ചി: കൊ​ച്ചി മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​റി​ന് താ​ലി​ബാ​ന്‍റെ പേ​രി​ല്‍ ഭീ​ഷ​ണി​ക്ക​ത്ത്. ബി​ന്‍ ലാ​ദ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ ചി​ത്രം പ​തി​പ്പി​ച്ച ക​ത്ത് ത​പാ​ലാ​യാ​ണ് ല​ഭി​ച്ച​ത്. കൊ​ച്ചി ക​ട​പ്പു​റ​ത്ത് കൂ​ടി ന​ഗ്ന​നാ​യി ന​ട​ത്തി​ക്കു​മെ​ന്നും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഫോ​ട്ടോ ക​ണ്ടു പോ​ക​രു​തെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഫോ​ട്ടോ എ​ടു​ത്ത് അ​ഹ​ങ്കാ​രം കാ​ണി​ച്ചാ​ല്‍ രാ​ത്രി ഇ​രു​ട്ട​ടി കി​ട്ടു​മെ​ന്നും കൈ​കാ​ലു​ക​ള്‍ അ​ടി​ച്ച് ഒ​ടി​ക്കു​മെ​ന്നും ക​ത്തി​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു. ചീ​ഫ് ക​മാ​ന്‍റാ​ര്‍ ഓ​ഫ് താ​ലി​ബാ​ന്‍, ഫ​ക്രു​ദീ​ന്‍ അ​ല്‍​ത്താ​നി എ​ന്ന പേ​രി​ലാ​ണ് ക​ത്ത് അ​യ​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് എ​ല്‍​ഡി​എ​ഫ് പ​രാ​തി ന​ല്‍​കി.

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ! പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍

കാ​ൺ​പു​ർ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പു​ര്‍ ദേ​ഹ​ത്ത് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പീ​ഡ​ന​ത്തി​നി​ര​യാ​യ 15 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. അ​ക​ന്ന ബ​ന്ധു ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് ചോ​ദ്യം ചെ​യ്യാ​നാ​ണ് പെ​ണ്‍​കു​ട്ടി​യെ ര​ജ്പു​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ ഇ​വി​ടെ വ​ച്ച് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ വി​നോ​ദ് കു​മാ​ര്‍ പീ​ഡി​പ്പി​ച്ചു​വെ​ന്ന് പെ​ണ്‍​കു​ട്ടി ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. തു​ട​ര്‍​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. വി​നോ​ദ് കു​മാ​റി​നെ​തി​രെ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​യാ​ളെ ജോ​ലി​യി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

Read More

പ​ത്ത് വ​യ​സു​കാ​രി​യോ​ട് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണില്‍..! ഡി​വൈ​എ​ഫ്ഐ പ്ര​വ​​ത്ത​ക​നെ​തി​രെ പ​രാ​തി ന​ൽ​കി​യ കു​ടും​ബ​ത്തി​ന് ഊ​രു​വി​ല​ക്ക്; കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം ഇങ്ങനെ…

തൃ​ശൂ​ർ: പോ​ക്സോ കേ​സി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ​തി​രെ പ​രാ​തി ന​ൽ​കി​യ കു​ടും​ബ​ത്തി​ന് സി​പി​എ​മ്മി​ന്‍റെ ഊ​രു​വി​ല​ക്ക്. തൃ​ശൂ​ർ കാ​ട്ടൂ​രി​ലെ പ​ട്ടി​ക​ജാ​തി കു​ടും​ബ​ത്തി​ന് നേ​രെ​യാ​ണ് ഊ​രു​വി​ല​ക്ക്. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​തോ​ടെ നാ​ട്ടി​ൽ ഒ​റ്റ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. പ​ത്ത് വ​യ​സു​കാ​രി​യോ​ട് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ സാ​യൂ​ജ് കാ​ട്ടൂ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ക​ഴി​ഞ്ഞ മാ​സം വി​വ​ര​മ​റി​ഞ്ഞ കു​ടും​ബം പ​രാ​തി ന​ൽ​കി​യ​തോ​ടെ സാ​യൂ​ജ് അ​റ​സ്റ്റി​ലാ​യി. ഇ​പ്പോ​ൾ ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്. അ​തേ​സ​മ​യം, ക​ള്ള​ക്കേ​സി​ൽ സാ​യൂ​ജി​നെ കു​ടു​ക്കി​യെ​ന്നാ​ണ് സി​പി​എം ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം. ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി​ക്കാ​ര​ന്‍റെ കു​ടും​ബ​ത്തി​നെ​തി​രെ പാ​ർ​ട്ടി ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. എ​ന്നാ​ൽ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ട്.

Read More

തെ​രു​വു നാ​യ്ക്ക​ളെ സ്വ​ന്തം മ​ക്ക​ളെ പോ​ലെ സ്നേ​ഹി​ച്ച് ഒരു അധ്യാപിക; മു​റി​വേ​റ്റ​തും, വീ​ട്ടു​കാ​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തു​മാ​യ നി​ര​വ​ധി നാ​യ​ക​ൾ​ക്ക് ആ​ശ്ര​യ​മായ ദീപ ടീച്ചറെക്കുറിച്ചറിയാം…

വ​ട​ക്കാ​ഞ്ചേ​രി: തെ​രു​വ് നാ​യ്ക്ക​ളെ സ്വ​ന്തം മ​ക്ക​ളെ പോ​ലെ സ്നേ​ഹി​ക്കു​ന്ന പു​ന്നം​പ​റ​ന്പ് സ്വ​ദേ​ശി​നി​യും അ​ധ്യാ​പി​ക​യു​മാ​യ വ​ട്ടേ​ക്കാ​ട്ട് വീ​ട്ടി​ൽ ദീ​പ നാ​ടി​ന് മാ​തൃ​ക​യാ​കു​ന്നു. ദീ​പ​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട പി​ങ്കി എ​ന്ന് വി​ളി​ച്ചി​രു​ന്ന ഒ​രു പ​ട്ടി​ക്കു​ട്ടി​യു​ടെ വേ​ർ​പാ​ടോ​ടു​കൂ​ടി അ​വ​ൾ​ക്ക് വീ​ട്ടു​മു​റ്റ​ത്ത് ഒ​രു ക​ല്ല​റ പ​ണി​യു​ക​യും, തെ​രു​വോ​ര​ത്ത് അ​ല​ഞ്ഞു ന​ട​ക്കു​ന്ന​തും ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തു​മാ​യ ഒ​രു​പാ​ട് നാ​യ​ക്കു​ട്ടി​ക​ൾ​ക്ക് തു​ണ​യാ​വു​ക​യു​മാ​യി രു​ന്നു. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ സ്കൂ​ളു​ക​ളി​ൽ ക്ലാ​സു​ക​ൾ ഇ​ല്ലാ​ത്ത​തും, ഓ​ണ്‍​ലൈ​ൻ പ​ഠ​ന​മാ​യ​തു​കൊ​ണ്ടും ധാ​രാ​ളം സ​മ​യം കി​ട്ടു​ന്നു​ണ്ട്. മു​റി​വേ​റ്റ​തും, ഒ​റ്റ​പ്പെ​ട്ട​തും, വീ​ട്ടു​കാ​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തു​മാ​യ നി​ര​വ​ധി നാ​യ​ക​ൾ​ക്ക് ആ​ശ്ര​യ​മാ​യി. ഇ​പ്പോ​ഴും തെ​രു​വോ​ര​ങ്ങ​ളി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന നാ​യ​ക​ൾ​ക്ക് ദി​വ​സ​വും മൂ​ന്ന് നേ​ര​വും ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ത​യാ​റാ​കു​ന്നു. മാ​ത്ര​മ​ല്ല മു​റി​വേ​റ്റു കി​ട​ക്കു​ന്ന ഒ​രു​പാ​ട് നാ​യ​ക​ളെ വീ​ട്ടി​ലേ​ക്ക് എ​ത്തി​ച്ച് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കു​ക​യും ന​ൽ​കു​ന്നു​ണ്ട്. സ്വ​ന്തം മ​ക്ക​ളെ നോ​ക്കു​ന്ന​തു പോ​ലെ​ത​ന്നെ​യാ​ണ് അ​വ​യ്ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​തെ​ന്ന് ദീ​പ പ​റ​ഞ്ഞു. താ​ൻ വ​ള​ർ​ത്തു​ന്ന നാ​യ്ക്ക​ളി​ൽ ഏ​റെ​യും പെ​ണ്‍​ഇ​ന​മാ​ണ്.…

Read More

യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​​മി​ല്ല; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങൾക്കെതിരേ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം കോ​ട​തി

  ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം കോ​ട​തി. ഒ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലാ​തെ​യാ​ണ് വെ​ബ്പോ​ർ​ട്ട​ലു​ക​ൾ വാ​ർ​ത്ത ന​ൽ​കു​ന്ന​ത്. ചി​ല മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​ക​ൾ വ​ർ​ഗീ​യ ചു​വ​യു​ള്ള​വ​യാ​ണ്. ഇ​ത് രാ​ജ്യ​ത്തി​ന്‍റെ പേ​ര് ക​ള​ങ്ക​പ്പെ​ടു​ത്തു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി ര​മ​ണ പ​റ​ഞ്ഞു. കോ​വി​ഡ് പ​ര​ത്തി​യ​ത് ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ചോ​ദ്യം ചെ​യ്ത് മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. യൂ​ട്യൂ​ബ്, ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ എ​ന്നി​വ​യു​ടെ പേ​രെ​ടു​ത്തു പ​റ​ഞ്ഞ ചീ​ഫ് ജ​സ്റ്റീ​സ് ഇ​വ‍​യി​ലൂ​ടെ വാ​ർ​ത്ത ന​ൽ​കു​ന്ന​ത് യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​തെ​യാ​ണെ​ന്നും വി​മ​ർ​ശി​ച്ചു. പ്ര​ശ്നം ഇ​താ​ണ്, ഒ​രു വി​ഭാ​ഗം മാ​ധ്യ​മ​ങ്ങ​ൾ വ​ർ​ഗീ​യ കോ​ണി​ലൂ​ടെ​യാ​ണ് രാ​ജ്യ​ത്തെ എ​ല്ലാ​ത്ത​രം സം​ഭ​വ​ങ്ങ​ളെ​യും ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ആ​ത്യ​ന്തി​ക​മാ​യി രാ​ജ്യ​ത്തി​ന് ഇ​ത് ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​പോ​ർ​ട്ട​ലു​ക​ൾ വ​ർ​ഗീ​യ​ത മാ​ത്ര​മ​ല്ല ക​ഥ​ക​ൾ മെ​ന​ഞ്ഞു​ണ്ടാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത പ​റ​ഞ്ഞു. ഇ​വ വ്യാ​ജ വാ​ർ​ത്ത​ക​ൾ​പോ​ലും ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം…

Read More

കാ​ക്കി​ക്കു​ള്ളി​ല്‍ ത​ത്വമ​സി​യും പ​ച്ച​വെ​ളി​ച്ച​വും? വി​വാ​ദച്ചുഴിയി​ല്‍ പോ​ലീ​സ്;  ഗ്രൂ​പ്പു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍; ആ​ര്‍​എ​സ്എ​സ് ഗ്യാംഗ് പ​രാ​മ​ര്‍​ശ​ത്തി​നു പി​ന്നാ​ലെ നി​രീ​ക്ഷ​ണം

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന പോ​ലീ​സി​ല്‍ ആ​ര്‍​എ​സ്എ​സ് സം​ഘം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ മ​ത​ഗ്രൂ​പ്പു​ക​ള്‍ തേ​ടി വീ​ണ്ടും അ​ന്വേ​ഷ​ണം. കേ​ന്ദ്ര-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളാ​ണ് പോ​ലീ​സി​നു​ള്ളി​ല്‍ തീ​വ്ര​നി​ല​പാ​ടു​ള്ള​വ​രു​ണ്ടോ​യെ​ന്നും ആ​ശ​യ​വി​നി​മ​യ​ങ്ങ​ള്‍​ക്കാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ഇ​ത്ത​ര​ത്തി​ല്‍ ഗ്രൂ​പ്പു​ക​ള്‍ സ​ജീ​വ​മാ​യു​ണ്ടാ​യി​രു​ന്നു. അ​ന്നു പോ​ലീ​സി​ന്റെ ഇ​ട​പെ​ട​ലി​ലൂ​ടെ ഗ്രൂ​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നു.പോ​ലീ​സി​ല്‍ ആ​ര്‍​എ​സ്എ​സ് സം​ഘം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി സി​പി​ഐ ദേ​ശീ​യ നേ​താ​വും മ​ഹി​ളാ ഫെ​ഡ​റേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ആ​നി​ രാ​ജ​യാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ഭ​ര​ണ​പ​ക്ഷ​ത്തു​ള്ള പാ​ര്‍​ട്ടി​യു​ടെ ദേ​ശീ​യ നേ​താ​വ് ത​ന്നെ ഇ​ത്ത​രം പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത് സം​സ്ഥാ​ന സ​ര്‍​ക്കാരിനേയും പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന​താ​ണ്. ഗ്രൂ​പ്പു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി സം​സ്ഥാ​ന പോ​ലീ​സി​ല്‍ മ​ത​ഗ്രൂ​പ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​താ​യി മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ‘രാഷ്‌ട്ര്ര​ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. കെ.​എ​സ്.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​മാ​യി​രു​ന്നു അ​ന്ന് ഡി​ജി​പി​യാ​യു​ണ്ടാ​യി​രു​ന്ന​ത്. ടി.​പി. സെ​ന്‍​കു​മാ​ര്‍ സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി​യാ​യി​രി​ക്കെ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് ല​ഭി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ…

Read More

ആ​രും പ​ട്ടി​ണി കി​ട​ക്ക​രുത്,​ ആ​വ​ശ്യ​ക്കാ​ർ​ക്ക് എടുത്ത് കഴിക്കാം; നഗരത്തിന്‍റെ ഒൻപത് ഇടങ്ങളിൽ വി​ശ​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കി വ​നി​ത​ക​ളു​ടെ ‘​ക​രു​ത​ൽ’ കോ​ട്ട​യ​ത്തും

കോ​ട്ട​യം: ഉ​ച്ച​നേ​ര​ത്ത് ന​ഗ​ര​ത്തി​ൽ ആ​രും പ​ട്ടി​ണി കി​ട​ക്ക​രു​തെ​ന്ന ‘ക​രു​ത​ൽ’ ഇ​നി കോ​ട്ട​യ​ത്തും. സ​ർ​ക്കാ​ർ ഇ​ത​ര വ​നി​താ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഐ​എ​ൻ​എ (അ​യാം നോ​ട്ട് എ​ലോ​ണ്‍ അ​സോ​സി​യേ​ഷ​ൻ) ന​ട​പ്പാ​ക്കു​ന്ന വി​ശ​ക്കു​ന്ന​വ​ർ​ക്ക് ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം ന​ൽ​കു​ന്ന ‘ക​രു​ത​ൽ’ പ​ദ്ധ​തി കോ​ട്ട​യ​ത്തും തു​ട​ങ്ങി. ആ​ദ്യ ഘ​ട്ട​മാ​യി ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തു​മാ​യി ഒ​ന്പ​തി​ട​ങ്ങ​ളി​ൽ ല​ഞ്ച് ബോ​ക്സ് സ്ഥാ​പി​ച്ച് ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്ക് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​യി.കെഎ​സ്ആ​ർ​ടി​സി, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, പ​ഴ​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, പ​ള്ളി​പ്പു​റ​ത്തു​കാ​വ് ക്ഷേ​ത്രം, ബേ​ക്ക​ർ ജം​ഗ്ഷ​ൻ, നാ​ഗ​ന്പ​ടം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, ജി​ല്ലാ ഹോ​സ്പി​റ്റ​ൽ, ക​ള​ക്്ട​റേ​ റ്റ്, റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഭ​ക്ഷ​ണ​പ്പെ​ട്ടി​ക​ൾ സ്ഥാ​പി​ച്ച​ത്. ദി​വ​സ​വും ഉ​ച്ച​യ്ക്ക് ഓ​രോ പെ​ട്ടി​യി​ലും 30 പൊ​തി​ച്ചോ​റു​ക​ൾ കൊ​ണ്ടു​വയ്​ക്കും. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​തെ​ടു​ക്കാം.നി​ല​വി​ൽ എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും കോ​യ​ന്പ​ത്തൂ​രി​ലും തെ​ല​ങ്കാ​ന​യി​ലും ആ​ന്ധ്രാ​പ്ര​ദേ​ശി​ലും…

Read More

17കാരി പ്രസവിച്ച നവജാത ശിശു ആശുപത്രിയില്‍ മരിച്ച സംഭവം ! പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ആള്‍ അറസ്റ്റില്‍…

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിനെ ശുചിമുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് പിടിയിലായ ആള്‍ എന്നാണ് സൂചന. വയനാട് സ്വദേശിയായ ജോബിന്‍ ജോണാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ആശുപത്രിയില്‍ നവജാത ശിശുവിനെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നതിനെ സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അറിവില്ലായിരുന്നു എന്നാണ് പോലീസില്‍ നല്‍കിയ മൊഴി. കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ഇവിടെ വച്ചാണ് മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതെന്നും കുട്ടിയുടെ അമ്മ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ പോക്‌സോ നിയപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read More

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പദ്ധതിയിടുന്നു ! സംഘത്തിലുള്ളത് 25 പേര്‍; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്…

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പദ്ധതിയിടുന്നതായി മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. 25 ഭീകരരുടെ സംഘമാണ് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതെന്നാണ് കേന്ദ്രം പറയുന്നത്. അതിനാല്‍ തന്നെ രാജ്യത്ത് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. ഈ അടുത്താണ് ഐ.എസ് തീവ്രവാദികള്‍ മോചിതരായത്. ഇതില്‍ കാസര്‍ഗോഡ് സ്വദേശിയായ മലയാളിയുള്‍പ്പെടുന്നുണ്ട്. താലിബാന്‍ ഇവരെ മോചിപ്പിച്ചുവെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്നും ഒപ്പം രാജ്യത്ത് ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരണം എന്നീ നിര്‍ദേശങ്ങള്‍ ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ താലിബാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സിഖ് വംശജര്‍ക്ക് ഇന്ത്യയില്‍ തീര്‍ത്ഥാടനത്തിന് എത്താനുള്ള അനുമതി നല്‍കണമെന്നും താലിബാന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

Read More