നെടുമ്പാശേരി: അത്താണിയിലെ പുതുശേരി ബേക്കറിയിൽനിന്നു ഷവർമ കഴിച്ച എട്ടു പേരെ ഭക്ഷ്യവിഷ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് ബേക്കറി പൂട്ടി ഉടമ ആന്റണിയെ (53) അറസ്റ്റു ചെയ്തു. ഷവർമയോടൊപ്പം കഴിച്ച മയോണൈസിൽനിന്നാണ് ഭക്ഷ്യവിഷ ബാധയേറ്റത്. ഫ്രിഡ്ജിൽ സൂക്ഷിക്കാതിരുന്നതിനെ തുടർന്നുണ്ടായ അണുബാധയാണ് വിഷബാധയ്ക്കിടയാക്കിയതെന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്കുശേഷം പറഞ്ഞു. ബേക്കറിയിൽനിന്നു വെള്ളിയാഴ്ച രാത്രി ഷവർമ കഴിച്ചവർക്ക് ഇന്നലെ രാവിലെ വയറിളക്കവും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. ചെങ്ങമനാട് ഇളയിടത്ത് ഗോകുൽ സോമൻ (23), പുതിയേടൻ റെനൂബ് രവി (21), വാടകപ്പുറത്ത് ജിഷ്ണു വേണു (25), ചെട്ടിക്കാട് ശ്രീരാജ് സുരേഷ് (24), പാലപ്രശേരി ആട്ടാംപറമ്പിൽ അമൽ കെ. അനിൽ (23) എന്നിവരെ ചെങ്ങമനാട് സർക്കാർ ആശുപത്രിയിലും കുന്നുകര മനായിക്കുടത്ത് സുധീർ സലാം (35), മക്കളായ ഹൈദർ (7), ഹൈറ (5) എന്നിവരെ ദേശം സിഎ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.…
Read MoreCategory: Top News
സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നിൽ വച്ച് ഒരുസംഘമാളുകൾ…! സദാചാര ഗുണ്ടകളുടെ ആക്രമണം; അധ്യാപകൻ ജീവനൊടുക്കി
മലപ്പുറം: സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ. മലപ്പുറം വലിയോറയിലെ സുരേഷ് ചാലിയത്തിനെ(44)യാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രശസ്ത ചിത്രകാരനും സ്കൂൾ അധ്യാപകനും സിനിമാ സാംസ്കാരികമേഖലകളിൽ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്. ഒരു സ്ത്രീയോട് വാട്സ്ആപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ച് ഒരുസംഘമാളുകൾ സുരേഷിനെ വീട്ടിലെത്തി ആക്രമിച്ചിരുന്നു. സുരേഷിന്റെ സുഹൃത്തായിരുന്നു ഈ സ്ത്രീ. സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നിൽ വച്ച് സുരേഷിനെ മർദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിന്റെ വിഷമത്തിലാണ് തൂങ്ങിമരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്യാനൊരുങ്ങുകയാണ്. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്റെ കലാസംവിധായകനായിരുന്നു സുരേഷ്. മലപ്പുറത്തെ സാംസ്കാരികക്കൂട്ടായ്മയായ “രശ്മി’യുടെ സജീവപ്രവർത്തകനുമായിരുന്നു.
Read Moreഓർമ്മയിൽ നിന്ന് മായാതെ ആ ചിത്രം; മെഡിക്കൽ കോളജ് ആശുപത്രിൽ പുഴുവരിച്ചയാൾ മരിച്ചു; പിതിനൊന്നു മാസത്തിന് ശേഷം അമ്പത്തിയാറാം വയസിൽ അനിൽകുമാർ വിടവാങ്ങി
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ അധികൃതരുടെ പിഴവ് കാരണം പുഴുവരിച്ച നിലയിൽ കണ്ടെത്തുകയും തുടർചികിത്സ നടത്തിവന്നിരുന്നയാൾ മരിച്ചു. മണികണ്ഠേശ്വരം ഇരുകുന്നത്ത് കീഴെ പുത്തൻവീട്ടിൽ അനിൽകുമാർ (56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽ പുഴുവരിച്ച സംഭവം ഉണ്ടായത്.ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും വിഷയം ഏറെ ചർച്ചയാകുകയുമായിരുന്നു. അനിൽകുമാറിന്റെ ഭാര്യ- അനിതകുമാരി, മക്കൾ- അർച്ചന, അഞ്ജന, അഭിലാഷ്.
Read Moreഒരു വര്‍ഷം 12 ലക്ഷം രൂപ വരുമാനം! 200 രൂപയുടെ ഉത്പന്നത്തിന് 1800 രൂപ; മണിചെയിന്‍ തട്ടിപ്പ്; ഏജന്റുമാര്‍ 800; ഏജന്റുമാരെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
സ്വന്തംലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പെന്ന് പോലീസ് . കോഴിക്കോട് ആസ്ഥാനമായുള്ള റിച്ച്വെ ബിസിനസ് ഹബ് കേന്ദ്രീകരിച്ചാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. അനധികൃതമായി മണി ചെയിന്‍ മാതൃകയില്‍ ബിസിനസ് നടത്തിയതിന് സ്ഥാപന ഉടമകള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. നിക്ഷേപകര്‍ക്ക് വന്‍ തുക വാഗ്ദാനം നല്‍കിയാണ് ഇത് അംഗങ്ങളാക്കിയതെന്ന് കസബ സിഐ എന്‍. പ്രജീഷ് അറിയിച്ചു. 10000 രൂപയാണ് അംഗമാവാന്‍ ആദ്യം സ്വീകരിക്കുന്നത്. അംഗമായവര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം 12 ലക്ഷം രൂപവരെ ലഭിക്കുമെന്നാണ് വാഗ്ദാനം. അംഗമാവുന്നവര്‍ക്ക് 10,000 രൂപയുടെ ഉത്പന്നങ്ങളും നല്‍കും. ഇവര്‍ മൂന്നുപേരെ ചേര്‍ക്കണം. ഇപ്രകാരം ചേര്‍ത്ത മൂന്നുപേര്‍ മറ്റു മൂന്നുപേരെ കൂടി ചേര്‍ക്കണം. ഇത്തരത്തില്‍ എട്ട് ലെവല്‍ വരെ ഒരംഗത്തിന് കീഴില്‍ എത്തിയാല്‍ 12 ലക്ഷം ലഭിക്കും. വന്‍ തുക മോഹിച്ച് നിരവധി പേര് ഇത്തരത്തില്‍ പലരേയും അംഗങ്ങളാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പോലീസ്…
Read Moreരണ്ടാം ഭാര്യ ആദ്യ ഭാര്യയിലുള്ള 14 വയസുള്ള മകനെ കൈകൊണ്ട് തല്ലി; ഭാര്യയ്ക്കെതിരേ പോലീസിനെക്കൊണ്ട് കേസെടുപ്പിച്ച് ഭർത്താവ്; കുമരകത്തെ സംഭവം ഇങ്ങനെ…
കുമരകം:14 വയസുള്ള മകനെ ഭാര്യ കൈകൊണ്ട് തല്ലിയതിനു ഭാര്യക്കെതിരേ നിർബന്ധിച്ച് പോലീസിനെ കൊണ്ട് കേസെടുപ്പിച്ചു ഭർത്താവ്. കുമരകത്താണ് സംഭവം. ഗൃഹനാഥനും രണ്ടാം ഭാര്യയും ആദ്യ ഭാര്യയിലുണ്ടായ മകനും രണ്ടാം ഭാര്യയിലുണ്ടായ മക്കളുമായാണ് താമസം. ആദ്യ ഭാര്യയുടെ മകനെ രണ്ടാനമ്മയായ നിലവിലെ ഭാര്യ തല്ലിയതിന് കേസ് എടുക്കണം എന്ന ആവശ്യവുമായാണ് ഭർത്താവ് കുമരകം പോലീസിനെ സമീപിച്ചത്. കുടുംബ വിഷയമായതിനാൽ കേസെടുക്കാതെ ഒത്തുതീർപ്പിലാക്കാമെന്ന് പോലീസ് നിർദ്ദേശിച്ചു. എന്നാൽ പോലീസ് കേസെടുത്തില്ലെങ്കിൽ ചൈൽഡ് ലൈനിൽ പോകുമെന്നുള്ള നിലപാട് ഭർത്താവ് എടുത്തതോടെ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിക്കാരനായ ഭർത്താവും കുറ്റം ആരോപിക്കപ്പെട്ട ഭാര്യയും രണ്ടു വീതം വിവാഹം ചെയ്തവരാണ്. ഇപ്പോൾ കൂടെയുള്ള രണ്ടാം ഭാര്യക്കെതിരേ ഭർത്താവിന്റെ പരാതി കുടുംബ പ്രശ്ത്തിൽ നിന്നുള്ളതാകാം എന്ന നിഗമനത്തിലാണ് പോലീസും.
Read Moreഗ്യാരണ്ടി കുഴികളിൽ? ജി.സുധാകരനെതിരെ ആരിഫ് എംപി; 36 കോടിയുടെ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന്
ജിജി ലൂക്കോസ് തിരുവനന്തപുരം: ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കേ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം. ആരിഫ് എംപി രംഗത്ത്. ദേശീയപാത 66ൽ അരൂർ മുതൽ ചേർത്തല വരെ (23.6 കിലോമീറ്റർ) നിർമ്മിച്ചതിൽ ക്രമക്കേടുണ്ടെ ന്നാണ് ആരിഫിന്റെ ആരോപണം. കുറ്റക്കാർക്കെതിരേ നിയമ നടപടി വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു അയച്ച കത്തിൽ ആരിഫ് ആവശ്യപ്പെട്ടു.2019ലാണ് ദേശീയപാതയുടെ പുനർനിർമാണം നടന്നത്. ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു അന്ന് നിർമാണം നടത്തിയത്. മൂന്നു വർഷത്തെ ഗ്യാരണ്ടിയാണ് പറഞ്ഞിരുന്നതെങ്കിലും ഒന്നര വർഷമായപ്പോഴേക്കും റോഡിൽ കുഴികൾ രൂപപ്പെട്ടെന്നും യാത്ര ദുഷ്കരമായെന്നുമാണ് ആരിഫ് പറയുന്നത്. ദിനംപ്രതിയെന്നോണം രൂപപ്പെടുന്ന കുഴികൾ താത്കാലികമായി മൂടുന്നുണ്ടെ ങ്കിലും പുതിയ സ്ഥലങ്ങളിൽ കുഴികൾ രൂപപ്പെടുകയാണ്. 36 കോടി രൂപ ചെലവിൽ നിർമിച്ച പദ്ധതിയിൽ സാരമായ അപാകതകളുണ്ടായെന്നു സംശയമുണ്ടെ ന്നും എംപി കത്തിൽ പറയുന്നു. അന്പലപ്പുഴയിലെ…
Read Moreതലവൻമാരായ ബഡാ ഗുണ്ടകൾ അഴിക്കുള്ളിൽ; കലിപ്പടങ്ങാതെ ഛോട്ടാ സംഘങ്ങളുടെ പോരാട്ടം; മെഡിക്കൽ കോളജ് പരിസരത്ത് അരങ്ങേറിയത് കുടിപ്പകയുടെ പേക്കൂത്ത് ; ഭീതിയിൽ ഗാന്ധിനഗർ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് പരിസരങ്ങളിൽ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം അവസാനിക്കുന്നില്ല. ഗുണ്ടാ തലവന്മാർ അകത്തായിട്ടും സംഘാംഗങ്ങൾ തമ്മിലുള്ള പോര് അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം പരസ്യമായി ഏറ്റുമുട്ടിയ ഗുണ്ടാസംഘങ്ങളിൽ മൂന്നു പേരെ ഗാന്ധിനഗർ പോലീസ് പിടികൂടി. പെരുന്പായിക്കാട് വില്ലേജിൽ മള്ളൂശ്ശേരി തിടന്പൂർ അന്പലത്തിനു സമീപം താഴെപ്പള്ളി വീട്ടിൽ സത്യൻ മകൻ അനന്ദു സത്യൻ (23), ഓണംതുരുത്ത് വില്ലേജിൽ നീണ്ടൂർ കരയിൽ ഡെപ്യൂട്ടി കവല ഭാഗത്ത് ചെറുകര വീട്ടിൽ നാരായണൻ മകൻ അനന്ദു നാരായണൻ (23) ആർപ്പൂക്കര വില്ലേജിൽ കരിപ്പ ഭാഗത്ത് പുത്തൻവീട്ടിൽ വിശ്വനാഥൻ മകൻ വിശാഖ് വിശ്വനാഥൻ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിനു സമീപത്താണ് ഇവർ തമ്മിൽ ഏറ്റുമുട്ടിയത്.കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരായ അരുണ്‍ ഗോപന്റെയും അലോട്ടിയുടെയും സംഘത്തിൽ പെട്ടവരാണ് ഇവർ. മുൻവൈരാഗ്യവും കുടിപ്പകയുമാണ് ഏറ്റുമുട്ടാൻ കാരണമായതെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു. പ്രതികളെ റിമാന്റ്…
Read Moreപ്രസവവേദനയിൽ ശീതൾ അലറിക്കരഞ്ഞു, ആംബുലൻസ് വേഗത്തിൽ പാഞ്ഞു; പ്രസവം എടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയാതെ വന്നതോടെ നഴ്സ് സിജുവിന്റെ പരിചരണത്തിൽ യുവതിക്ക് ആംബുലൻസിൽ സുഖ പ്രസവം
തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം. ചെങ്ങന്നൂര്‍ പെരിങ്ങാല വലിയപറമ്പില്‍ അഭിലാഷിന്റെ ഭാര്യ ശീതള്‍ (27) ആണ് ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. ശീതളിന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഉടന്‍ തന്നെ ചെങ്ങനൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശീതളിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി.തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ കണ്ട്രോള് റൂമില്‍ നിന്ന് ഉടന്‍ തന്നെ അത്യാഹിത സന്ദേശം ചെങ്ങനൂര്‍ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് ജീവനക്കാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി ശീതളിനെ ആംബുലന്‍സിലേക്ക് മാറ്റി കോട്ടയം മെഡിക്കല്‍ കോളജിലേക്ക്…
Read Moreഏറ്റുമാനൂർ ശിവക്ഷേത്രത്തിലെ 75 പവൻ വരുന്ന തിരുവാഭരണം കാണാതായി; മോഷണം കണ്ട് പിടിച്ചത് പുതിയ മേൽശാന്തി
ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണങ്ങളിൽ നിന്ന് 75 പവൻ തൂക്കം വരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ലെന്നു പരാതി. നിത്യ പൂജയ്ക്കായി ഉപയോഗിക്കുന്ന വെള്ളി കുടവും കാണാനില്ല. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മീഷണർ അന്വേഷണം ആരംഭിച്ചു. പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിലാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഭഗവാന്റെ വിഗ്രഹത്തിൽ സ്ഥിരമായി ചാർത്തിയിരുന്നതാണ് കാണാതായ രുദ്രാക്ഷമാല. വലിയ രുദ്രാക്ഷമണികളിൽ സ്വർണംകെട്ടിച്ച മാല രണ്ടു മടക്കുകളാക്കിയാണ് ചാർത്തിയിരുന്നത്. ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജർ വഴിപാടായി നൽകിയതാണ് നഷ്ടപ്പെട്ട മാല. ഇതിന്റെ തൂക്കം സംബന്ധിച്ച് കൃത്യമായ വിവരമില്ല. 200 രുദ്രാഷ മുത്തുകൾ മാലയിലുണ്ടെന്നാണ് അനുമാനം. ഓരോ മുത്തും മൂന്നു ഗ്രാം വീതം സ്വർണത്തിലാണ് പൊതിഞ്ഞിരിക്കുന്നത് എന്നും കരുതുന്നു.ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി പത്മനാഭൻ സന്തോഷ് കഴിഞ്ഞമാസമാണ് ചുമതലയേറ്റത്. പൂജാകാര്യങ്ങളുമായി…
Read Moreനടന് ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ കണ്ണിനു പരിക്കേറ്റു! രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിനിടയില്‍ ലക്നൗവില്‍ വച്ചായിരുന്നു അപകടം
കൊച്ചി: നടന് ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ കണ്ണിനു പരിക്കേറ്റു. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിനിടയില്‍ ലക്നൗവില്‍ വച്ചായിരുന്നു അപകടം. ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഇന്നലെ വൈകിട്ടോടെയാണ് വലതുകണ്ണിന് അടിയേറ്റത്. ഉടന്‍ തന്നെ അവിടെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും കാഴ്ചയ്ക്ക് പ്രശ്നമില്ലെന്നും ബാല രാഷ്ട്രദീപികയോടു പറഞ്ഞു. ഷൂട്ടിംഗിനുശേഷം നടന് ഇന്ന് രാവിലെ കൊച്ചിയിലേക്കു പുറപ്പെട്ടു.
Read More