ന്യൂഡൽഹി: കോവിഡ് വാക്സിനുകൾ കൂട്ടി കലർത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആർ. കൊവാക്സിനും, കൊവിഷീൽഡും കൂട്ടി കലർത്താമെന്നും ഇതിന് ഫലപ്രാപ്തി കൂടുതലാണെന്നുമാണ് ഐസിഎംആർ അറിയിച്ചിരിക്കുന്നത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവൊവാക്സിന് ഒക്ടോബറോടെ രാജ്യത്ത് നല്കി തുടങ്ങാനാകുമെന്ന് സിഇഒ അധര്‍ പുനെവാല അറിയിച്ചു. കുട്ടികള്‍ക്കുള്ള വാക്സീന് അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ നല്‍കാനാകുമെന്നും അധര്‍ പുനെവാല പറഞ്ഞു.
Read MoreCategory: Top News
കരിപ്പൂർ സ്വർണക്കടത്ത്! അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ റിയാസിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. ഇത് സംബന്ധിച്ച വാട്ട്സ്ആപ് സന്ദേശങ്ങളും പോലീസിന് ലഭിച്ചു. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണവും കൊലപാതകമായിരുന്നോയെന്ന സംശയമാണ് വീണ്ടും ഉയർന്നു വരുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കവെയാണ് അപ്രതീക്ഷിത മരണം.
Read Moreഅയ്യപ്പൻ പൊറുക്കില്ല..! പിന്നാക്കക്കാർക്കായി ശ്രീകോവിൽ പ്രവേശന വിളംബരം നടത്തണമെന്ന്തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: ശബരിമല ഉൾപ്പെടെ കേരളത്തിലെ എല്ലാ മഹാക്ഷേത്രങ്ങളിലും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും, പൂജാവിധി പഠിച്ച അബ്രാഹ്മണർക്ക് പൂജ ചെയ്യാൻ അവസരം നൽകുന്ന ശ്രീകോവിൽ പ്രവേശന വിളംബരം നടത്തണമെന്ന് ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ശബരിമലയിലെ ശാന്തി നിയമനത്തിന് മലയാള ബ്രാഹ്മണരെ മാത്രം ക്ഷണിച്ചുള്ള പരസ്യം കേരളത്തിന് അപമാനകരമാണ്. എന്ത് നവോത്ഥാനമാണ് നാട്ടിൽ നടക്കുന്നതെന്ന് മനസിലാകുന്നില്ല. സദാസമയവും പുരോഗമനവും നവോത്ഥാനവും പറയുന്നവർ കേരള ചിന്താഗതിയെയും സംസ്കാരത്തെയും അപമാനിക്കുകയാണ്. ശബരിമലയിലെത്തുന്ന ഭൂരിപക്ഷം ഭക്തരും പിന്നാക്കക്കാരാണ്. ഭക്തരെ അവഗണിച്ച് ബ്രാഹ്മണ നിയമം ശബരിമലയിൽ നടത്തിയാൽ അയ്യപ്പൻ പൊറുക്കില്ല. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ഈ വിഷയത്തിൽ പുലർത്തുന്ന മൗനം സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ശബരിമലയിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ ബി.ഡി.ജെ.എസ് സമരം ശക്തമാക്കും. ചിങ്ങം ഒന്നിന്ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്നും തുഷാർ പറഞ്ഞു.
Read Moreജയിലിൽ അടിമുടി പരിഷ്കാരങ്ങൾക്ക് പദ്ധതി; സ്ത്രീ തടവുകാര്‍ക്ക് ചുരിദാര്‍; പുരുഷന്മാര്ക്ക് പാന്റും ഷര്‍ട്ടും
സ്വന്തം ലേഖകന്‍കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകളുടെ ആധുനികവത്കരണ പദ്ധതികള്‍ സംബന്ധിച്ച് ജയില്‍വകുപ്പ് റിപ്പോര്‍ട്ട് തയാറാക്കി. “മിഷന് 2030′ എന്ന പേരിലാണ് പദ്ധതികളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തയാറാക്കിയത്. സര്‍ക്കാരിന് സമര്‍പ്പിച്ച ശേഷം അനുമതി ലഭിച്ചാല്‍ പദ്ധതി പൂര്‍ത്തീകരിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നു ജയില്‍വകുപ്പ് അറിയിച്ചു. വേഷം മാറ്റംഅന്തേവാസികള്ക്കു മാന്യമായ ജീവിത സാഹചര്യമൊരുക്കണമെന്നതും ജയില്‍സുരക്ഷ സംബന്ധിച്ചുമുള്ള പദ്ധതികളാണ് ജയില്‍വകുപ്പ് ശിപാര്‍ശ ചെയ്യുന്നത്. അന്തേവാസികളായ സ്ത്രീകള്‍ക്കു ചുരിദാറും കുര്‍ത്തയും നല്‍കണം. പുരുഷന്മാര്ക്കു ജോലിയെടുക്കുമ്പോള്‍ പാന്റ്സും ഷര്‍ട്ടും നല്‍കാനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. പുരുഷ തടവുകാര്‍ക്കു മുണ്ടും ഷര്‍ട്ടും സ്ത്രീ തടവുകാര്‍ക്ക് 1950ലെ മുണ്ടും ചട്ടയുമാണ് ഇപ്പോഴും വേഷം. നിലവിലെ സാഹചര്യത്തില്‍ തടവുകാര്‍ക്കു വസ്ത്രത്തില്‍ കാലികമായ പരിഷ്കരണം ആവശ്യമാണ്. കട്ടിൽ നൽകണംജയിലുകളില് നിലവില്‍ തടവുകാര്‍ക്കു കട്ടില് സൗകര്യമില്ല. അതിനാല്‍ എല്ലാ തടവുകാര്‍ക്കും കട്ടില് സൗകര്യം നല്‍കണം. അതോടൊപ്പം ബഡ്, ഷീറ്റ്, തലയിണ, കൊതുകുവല,…
Read Moreസ്വര്‍ണം റിക്കാര്ഡിട്ടിട്ട് ഇന്നേയ്ക്ക് ഒരു വർഷം; ഇതുവരെയുള്ള ഇടിവ് 16.5 ശതമാനം; ഇന്നും വില കുത്തനെ ഇടിഞ്ഞു
റോബിന് ജോര്‍ജ് കൊച്ചി: സ്വര്‍ണം റിക്കാര്‍ഡ് വില രേഖപ്പെടുത്തിയിട്ട് ഇന്നേയ്ക്കു ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് വില 42,000 രൂപയിലും എത്തിയതാണു ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം. ഈ നിലവാരത്തില്‍നിന്നു ഇതുവരെ 16.5 ശതമാനമാണ് സ്വര്‍ണവില ഇടിഞ്ഞത്. ഗ്രാമിന് 865 രൂപയുടെയും പവന് 6,920 രൂപയുടെയും കുറവുണ്ടായി. ഇന്നു സ്വര്‍ണ വില ഗ്രാമിന് 75 രൂപ കുറഞ്ഞ് 4,385 രൂപയും പവന് വില 600 കുറഞ്ഞ് 35,080 രൂപമായി. അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1763 ഡോളറും രൂപയുടെ വിനിമയ നിരക്ക് 74.17 രൂപയിലുമാണ്. ഒരു കിലോഗ്രാം തങ്കക്കട്ടിയുടെ ബാങ്ക് നിരക്കാകട്ടെ 47ലക്ഷം രൂപയിലാണ്. 2020 ഓഗസ്റ്റ് ഏഴിന് സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയപ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണ വില 2,080 ഡോളറിലായിരുന്നു. രൂപയുടെ വിനിമയ നിരക്ക് 74.85…
Read Moreപോലീസിലെ മനുഷ്യാവകാശലംഘനം; തുറന്നെഴുതിയ എഎസ്ഐയെ “പൂട്ടാന്‍’ അന്വേഷണം; ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
സ്വന്തംലേഖകന്‍ കോഴിക്കോട് : പോലീസ് സേനയില്‍ മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവുന്ന മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയ പോലീസുകാരനെതിരേ അന്വേഷണത്തിന് ഉത്തരവ്. കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഷിബുജോസിനെതിരേയാണ് വാക്കാലല്ലാത്ത അന്വേഷണത്തിന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കാര്‍ത്തിക് ഉത്തരവിട്ടത്. സമൂഹമാധ്യമങ്ങളില്‍ പോലീസുകാര്‍ പാലിക്കേണ്ട അച്ചടക്ക നടപടിയെ കുറിച്ച് 2015 ല്‍ ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറിന് വിരുദ്ധമാണെന്നും പോലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും വ്യക്തമാക്കികൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാക്കാലല്ലാത്ത അന്വേഷണത്തിന് പുത്തന്‍വേലിക്കര ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തി ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടത്. ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വാക്കാലല്ലാത്ത അന്വേഷണമായതിനാല്‍ സാക്ഷിമൊഴികള്‍ ആവശ്യമില്ല. രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം അന്വേഷണം നടത്തിയാല്‍ മതി. പോലീസ് ഉദ്യോഗസ്ഥരില്‍ ആത്മഹത്യാ കൂടുന്നതിനെ പറ്റി ഡിജിപിക്ക് പരാതി കൊടുത്തതിന്റെ പേരില്‍ ഷിബുവിനെതിരേ നേരത്തെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു.…
Read Moreഅവസാന നിമിഷം മെഡൽ വഴുതി; ഗോൾഫിൽ മെഡൽ പ്രതീക്ഷയുമായി ഇന്ത്യയെ ത്രസിപ്പിച്ച അദിതി അശോകിന് നാലാംസ്ഥാനം
ടോക്കിയോ: ഒളിമ്പിക്സ് ഗോൾഫിൽ അപ്രതീക്ഷിത മെഡൽ പ്രതീക്ഷയുമായി ഇന്ത്യയെ ത്രസിപ്പിച്ച അദിതി അശോകിന് നിരാശ. അവസാന റൗണ്ടിൽ നാലാം സ്ഥാനത്തേക്ക് വഴുതിയ അദിതി മെഡൽ കൈവിട്ടു. വനിതകളുടെ വ്യക്തിഗത സ്ട്രോക്പ്ലേയിൽ ആദ്യ മൂന്നു റൗണ്ട് പൂർത്തിയായപ്പോൾ രണ്ടാം സ്ഥാനത്തായിരുന്ന അദിതി നിർണായകമായ നാലാം റൗണ്ടിൽ പിന്നിലേക്കുപോയി. ലോക ഒന്നാം നമ്പർ താരം അമേരിക്കയുടെ നെല്ലി കോർഡയ്ക്കാണ് സ്വർണം. മോശം കാലാവസ്ഥ നിമിത്തം നാലാം റൗണ്ട് മത്സരങ്ങൾ വൈകിയാണ് ആരംഭിച്ചത്. മെഡൽ നഷ്ടപ്പെട്ടെങ്കിലും ഗോൾഫിൽ അഭിമാനപോരാട്ടം കാഴ്ചവച്ചാണ് ഇന്ത്യൻ താരം മടങ്ങുന്നത്. അദിതിയുടെ രണ്ടാമത്തെ ഒളിമ്പിക്സായിരുന്നു ഇത്.
Read Moreമാനസയെ കൊല്ലാൻ ഉറപ്പിച്ച രാഖിലിന് തോക്ക് നൽകിയ യുവാവ് പിടിയിൽ; സോനു കുമാർ മോദിയെ നാളെ കേരളത്തിലെത്തിക്കും
കൊച്ചി: കോതമംഗലം മാനസ കൊലപാതകത്തിൽ പ്രതി രാഖിലിന് തോക്ക് നൽകിയ ആളെ ബിഹാറിൽനിന്നും പിടികൂടി. ബിഹാർ മുൻഗർ സ്വദേശി സോനു കുമാർ മോദിയാണ് (21) അറസ്റ്റിലായത്. കോതമംഗലം പോലീസ് ബിഹാറിൽ എത്തിയാണ് ഇയാളെ പിടികൂടിയത്. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ബിഹാർ പോലീസിന്റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്ഐ മാഹിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സോനു കുമാറിനെ മുൻഗർ ജുഡീഷൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയും കോതമംഗലം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് ട്രാൻസിറ്റ് വാറന്റ് ലഭിക്കുകയും ചെയ്തു. സോനുവിനെ ഞായറാഴ്ച കേരളത്തിലെത്തിക്കും. പ്രതിയുമായി പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു. രാഖിലിന്റെ സുഹൃത്തിൽ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന. രാഖിലിനെ പാറ്റ്നയിൽ നിന്ന് മുൻഗറിൽ എത്തിച്ച ടാക്സി ഡ്രൈവറെ പോലീസ് തെരയുന്നുണ്ട്.
Read Moreസംസ്ഥാനത്ത് പട്ടയത്തിന്റെ മറവില്‍ തട്ടിപ്പ്; ദാരിദ്ര്യത്തെ ചൂഷണം ചെയ്ത് തട്ടുന്നത് ലക്ഷങ്ങൾ; ഭൂവുടമകളെ പറ്റിച്ച് പണം പിടുങ്ങുന്ന ഉദ്യോഗസ്ഥ, ബ്രോക്കര്‍ ലോബി സജീവം
പി. ജയകൃഷ്ണന്കണ്ണൂര്: സ്ഥലം വില്പനയുടെയും കൈമാറ്റത്തിന്റേയും മറവില്‍ സാധാരണക്കാരായ ഭൂവുടമകളെ പറ്റിച്ച് പണം പിടുങ്ങുന്ന ഉദ്യോഗസ്ഥ, ബ്രോക്കര്‍ ലോബി സംസ്ഥാനത്ത് സജീവം. ജീവിച്ചിരിക്കുന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്ന മറ്റൊരു വ്യക്തിക്കോ, വ്യക്തികള്‍ക്കോ, തനിക്കുതന്നെയോ സ്വത്ത് (സ്ഥലം) കൈമാറുന്നതാണ് സ്വത്ത് കൈമാറ്റം. സ്ഥലം കൈമാറ്റത്തില്‍ നിലവില്‍ വില്പന നടത്തുന്ന ആളുടെ പേരിലുള്ള സ്വത്തിന്റെ ആധാരം വാങ്ങുന്ന ആളുടെയോ, സ്ഥാപനങ്ങളുടെയോ മറ്റോ പേരിലേക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതാണ് നിലവിലെ രീതി. എന്നാല്‍ സ്വത്ത് വില്പനയ്ക്ക് ആധാരം (രേഖ) പോരെന്നും പട്ടയം കൂടി ഉണ്ടായാല്‍ മാത്രമെ രജിസ്ട്രേഷന് സാധ്യമാകൂ എന്നും ബ്രോക്കര്‍ (ഏജന്റ്) സ്ഥല ഉടമയെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. സ്വത്ത് രജിസ്ട്രേഷന് നടക്കണമെങ്കില്‍ പട്ടയം വേണമെന്ന് ബ്രോക്കർ സ്ഥലം ഉടമയെ വിശ്വസിപ്പിക്കുകയാണ്. അതിനായി പട്ടയത്തിന് അപേക്ഷിക്കണമെന്നു പറഞ്ഞ് ഒരുഏജന്റിനെ പരിചയപെടുത്തുന്നതോടെ തട്ടിപ്പിന്റെ ആദ്യഘട്ടമാകും. ഇത്തരത്തില്‍ പട്ടയത്തിനായി ഏജന്റ് വഴി ഭൂവുടമ അപേക്ഷ…
Read Moreവിസ്മയ കേസ്: കിരണ്‍ കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു; ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല, പെൻഷന് പോലും സാധ്യതയില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സ്ത്രീധന പീഡനത്തിനിരയായി ജീവനൊടുക്കിയ വിസ്മയയുടെ ഭർത്താവ് കിരണ്‍കുമാറിനെ സർവീസിൽ നിന്നും സർക്കാർ പിരിച്ചുവിട്ടു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അന്വേഷണ വിധേയമായി ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കേരള സിവിൽ സർവീസ് ചട്ട 11 (8) പ്രകാരമാണ് ഇയാൾക്കെതിരേ നടപടി സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. വിസ്മയ മരിച്ചതിന് പിന്നാലെ അറസ്റ്റിലായ കിരണ്‍ നിലവിൽ റിമാൻഡിലാണ്. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് ഇയാൾക്കെതിരേ നടപടി സ്വീകരിച്ചത്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരണ്‍. അറസ്റ്റിലായ ശേഷം ഇയാളോട് മോട്ടോർ വാഹനവകുപ്പ് വിശദീകരണം തേടിയിരുന്നു. ഈ വിശീദകരണം പരിശോധിക്കുകയും പോലീസ് അന്വേഷണത്തിൽ കുറ്റക്കാരനെന്ന് ഉറപ്പായ ശേഷവുമാണ് നടപടിയുണ്ടായത്. കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ലെന്നും പെൻഷന് പോലും സാധ്യതയില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ നടപടിയിൽ സന്തോഷമുണ്ടൈന്ന് വിസ്മയയുടെ കുടുംബവും പ്രതികരിച്ചു. കഴിഞ്ഞ ജൂണ്‍ 21-നാണ്…
Read More