വി​റ്റാ​ൻ സി​യു​മു​ണ്ട്, ഇ​തി​ൽ സ​ന്തോ​ഷ​വു​മു​ണ്ട്… പ​ട​ക്കം പൊ​ട്ടി​ച്ച് പ​ണം ക​ള​ഞ്ഞി​ല്ല; ആ​പ്പി​ൾ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി വീ​ടു​ക​ളി​ൽ ആ​പ്പി​ൾ വി​ത​ര​ണം ചെ​യ്തു

മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​പ്പി​ള്‍ ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി വാ​ര്‍​ഡി​ലെ വീ​ടു​ക​ളി​ൽ ആ​പ്പി​ള്‍ വി​ത​ര​ണം ചെ​യ്തു. മ​ല​പ്പു​റം ഊ​ര​കം പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡി​ലാ​ണ് സം​ഭ​വം. ന​ല്ലേ​ങ്ങ​ര ഇ​ബ്രാ​ഹി​മാ​ണ് വോ​ട്ട​ർ​മാ​ർ​ക്ക് ആ​പ്പി​ൾ വി​ത​ര​ണം ചെ​യ്ത​ത്. വി​മ​ത സ്ഥാ​നാ​ർ‌​ഥി​യാ​യാ​ണ് ഇ​ബ്രാ​ഹിം മ​ത്സ​രി​ച്ച​ത്. വാ​ര്‍​ഡി​ലെ നാ​നൂ​റോ​ളം വീ​ടു​ക​ളി​ലാ​യി​രു​ന്നു ആ​പ്പി​ൾ വി​ത​ര​ണം. മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ ഇ​ബ്രാ​ഹിം നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വി​മ​ത​നാ​യി മ​ത്സ​രി​ച്ച​ത്. ആ​പ്പി​ൾ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച ഇ​ബ്രാ​ഹിം 237 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ പ​ട​ക്കം അ​ട​ക്കം പൊ​ട്ടി​ച്ച് പ​ണം ക​ള​യു​ന്ന​തി​ന് പ​ക​രം ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​മു​ള്ള കാ​ര്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നാ​ണ് ഇ​ബ്രാ​ഹിം പ​റ​യു​ന്ന​ത്.

Read More

‘ക​ഥ​പ​റ​യാ​ൻ ഇ​നി ബാ​ല​നി​ല്ല’… മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ശ്രീ​നി​വാ​സ​ൻ വി​ട​പ​റ​ഞ്ഞു; തി​ര​ശീ​ല​യ്ക്ക് പി​ന്നി​ലേ​ക്ക് മ​റ​യു​ന്ന​ത് 48 വ​ർ​ഷ​ത്തെ സി​നി​മാ ജീ​വി​ത​ത്തി​ൽ നി​ന്ന്

കൊ​ച്ചി: ന​ട​ൻ ശ്രീ​നി​വാ​സ​ൻ (69) അ​ന്ത​രി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ നാ​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ച​ല​ച്ചി​ത്ര രം​ഗ​ത്ത് ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തും സം‌​വി​ധാ​യ​ക​നു​മാ​യി വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ശ്രീ​നി​വാ​സ​ൻ 1956 ഏ​പ്രി​ൽ നാ​ലി​ന് കൂ​ത്തു​പ​റ​മ്പ് പാ​ട്യ​ത്താ​ണ് ജ​നി​ച്ച​ത്. ന​ർ​മ​ത്തി​നു പു​തി​യ ഭാ​വം ന​ൽ​കി​യ ശ്രീ​നി സ്വ​ന്തം സി​നി​മ​ക​ളി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ന​ർ​മ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടേ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ച്ചു. ശ്രീ​നി​വാ​സ​ന്‍റെ ഭൂ​രി​ഭാ​ഗം വേ​ഷ​ങ്ങ​ളും സി​നി​മ​ക​ളും കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ ഹാ​സ്യ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​യാ​ണ്‌. പ​ല സാ​ധാ​ര​ണ സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളും കു​റി​ക്ക് കൊ​ള്ളു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ കൊ​ണ്ടും അ​തി​ന്‍റെ സ​ന്ദ​ർ​ഭ​പ്രാ​ധാ​ന്യം കൊ​ണ്ടും അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ക എ​ന്ന​ത് ശ്രീ​നി​വാ​സ​ന്‍റെ സി​നി​മ​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. 1976ൽ ​പി.​എ. ബ​ക്ക​ർ സം‌​വി​ധാ​നം ചെ​യ്ത മ​ണി​മു​ഴ​ക്കം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്രീ​നി​വാ​സ​ൻ സി​നി​മാ​രം‌​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. അ​ഭി​ന​യ ഡി​പ്ലോ​മ ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​യി​രു​ന്നു സി​നി​മ പ്ര​വേ​ശ​നം. ഗാ​ന്ധി​ന​ഗ​ർ സെ​ക്ക​ന്റ് സ്ടീ​റ്റ്, നാ​ടോ​ടി​ക്കാ​റ്റ്, വ​ട​ക്കു​നോ​ക്കി​യ​ന്ത്രം,…

Read More

സൈ​ബ​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; നാ​ലു വ​ർ​ഷ​ത്തി​നി​ടെ 23 ല​ക്ഷം സൈ​ബ​ർ ത​ട്ടി​പ്പ്; തി​രി​ച്ചു​പി​ടി​ച്ച​ത് 7,000 കോ​ടി; കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ഇ​ട​പെ​ട​ലി​ന് മി​ക​ച്ച നേ​ട്ടം

പ​ര​വൂ​ർ : ഡി​ജി​റ്റ​ൽ, സാ​മ്പ​ത്തി​ക സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ അ​നു​ദി​നം വ​ർ​ധി​ക്കു​മ്പോ​ഴും ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​ച്ചെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ഇ​ട​പെ​ട​ലി​ന് മി​ക​ച്ച നേ​ട്ടം.ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ടെ ല​ഭി​ച്ച 23 ല​ക്ഷ​ത്തി​ല​ധി​കം സൈ​ബ​ർ ത​ട്ടി​പ്പ് പ​രാ​തി​ക​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം സി​റ്റി​സ​ൺ ഫി​നാ​ൻ​ഷ്യ​ൽ സൈ​ബ​ർ ഫ്രോ​ഡ് റി​പ്പോ​ർ​ട്ടിം​ഗ് ആ​ൻ​ഡ് മാ​നേ​ജിം​ഗ് സി​സ്റ്റം വ​ഴി ഇ​തു​വ​രെ 7,000 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ത​ട്ടി​പ്പ് ത​ട​യു​ന്ന​തി​ന് ഈ ​ഏ​ജ​ൻ​സി​ക്ക് അ​ന്താ​രാ​ഷ്‌​ട്ര സ​ഹ​ക​ര​ണ​വും സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. 1930 എ​ന്ന ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​രാ​ണ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യെ​ന്നും ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി.സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക, കൂ​ടു​ത​ൽ ഫ​ണ്ട് വ​ഴി തി​രി​ച്ച് വി​ട​ൽ ത​ട​യു​ക, മോ​ഷ്ടി​ച്ച പ​ണം ത​ട്ടി​പ്പു​കാ​ർ പി​ൻ​വ​ലി​ക്കു​ന്ന​തി​ന് മു​മ്പ് ത​ട​യു​ക​യോ മ​ര​വി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ 2021ലാ​ണ് ഈ ​സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്. ത​ത്ക്ഷ​ണ മു​ന്ന​റി​യി​പ്പു​ക​ളാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ൽ…

Read More

916 ഹാ​ൾ​മാ​ർ​ക്ക് ത​ട്ടി​പ്പ്; 3 പ​വ​ന്‍റെ സ്വ​ർ​ണം പ​ണം വ​ച്ച് ര​ണ്ട​ര ല​ക്ഷം വാ​ങ്ങി; ഹാ​ൾ​മാ​ർ​ക്ക് സ്വ​ർ​ണം ഉ​ര​ച്ച ജീ​വ​ന​ക്കാ​ർ ഞെ​ട്ടി; മു​ക്കു​പ​ണ്ടം വ​ച്ച് മു​ങ്ങി​യ യു​വാ​ക്ക​ളെ വ​ല​യി​ലാ​ക്കി പോ​ലീ​സ്

ചെ​ങ്ങ​ന്നൂ​ർ: സ്വ​ർ​ണ​മെ​ന്ന വ്യാ​ജേ​ന മു​ക്കു​പ​ണ്ടം പ​ണ​യം വച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തെ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. തി​രു​വ​ല്ല സ്വ​ദേ​ശി സ്റ്റോ​യി വ​ർ​ഗീ​സ് (30), വൈ​ക്കം ത​ല​യാ​ഴം സ്വ​ദേ​ശി എം.​എ​സ്. ബി​ജു (45) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചെ​ങ്ങ​ന്നൂ​ർ കൊ​ഴു​വ​ല്ലൂ​രി​ലെ ആ​ർ.​പി ഫി​നാ​ൻ​സ് ഉ​ട​മ രാ​ജ​ൻ​പി​ള്ള ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ലാ​യി 18 ഗ്രാം, 16 ​ഗ്രാം എ​ന്നി​ങ്ങ​നെ തൂ​ക്കം വ​രു​ന്ന ര​ണ്ടു മാ​ല​ക​ളാ​ണ് പ്ര​തി​ക​ൾ സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വ​ച്ച​ത്. സ്വ​ർ​ണ​മാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ക്കാ​ൻ 916 എ​ന്ന് വ്യാ​ജ​മാ​യി പ​തി​പ്പി​ച്ച മാ​ല​ക​ളാ​ണ് ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഇ​തു​വ​ഴി 2,60,000 രൂ​പ പ്ര​തി​ക​ൾ കൈ​ക്ക​ലാ​ക്കു​ക​യും പി​ന്നീ​ട് ഈ ​തു​ക ഇ​രു​വ​രും ചേ​ർ​ന്ന് വീ​തം വയ്ക്കു​ക​യും ചെ​യ്തു. പ​ണ​യം വച്ച മാ​ല​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് ഉ​ട​മ തി​രി​ച്ച​റി​ഞ്ഞ​ത്. പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. ഒ​ന്നാം പ്ര​തി സ്റ്റോ​യി വ​ർ​ഗീ​സി​നെ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ…

Read More

അ​റി​വി​ല്ലാ പൈ​ത​ങ്ങ​ളോ​ട് പൊ​റു​ക്കേ​ണേ… യു ​ടേ​ണു​ക​ളു​ടെ തീ​രാ​പ്ര​വാ​ഹ​ങ്ങ​ളു​ടെ കൂ​ടെ പോ​റ്റി​യേ കേ​റ്റി​യേ​യും; പാ​ര​ഡി പാ​ട്ടി​നെ​തി​രെ ന​ട​പ​ടി​വേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര‍​ഞ്ഞെ​ടു​പ്പി​ൽ വൈ​റ​ലാ​യ പോ​റ്റി​യേ കേ​റ്റി​യേ എ​ന്ന പാ​ര​ഡി പാ​ട്ടി​നെ​തി​രെ കൂ​ടു​ത​ൽ നി​യ​മ ന​ട​പ​ടി​ക​ൾ വേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍. പാ​ട്ടി​നെ​തി​രെ കേ​സ് എ​ടു​ക്കേ​ണ്ടെ​ന്ന് എ​ഡി​ജി​പി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ൽ​കി. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ‌ നി​ന്ന് പാ​ട്ട് നീ​ക്കി​ല്ലെ​ന്നും മെ​റ്റ​യ്ക്കും ഗൂ​ഗി​ളി​നും ക​ത്ത് അ​യ​ക്കി​ല്ലെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. പാ​ട്ട് നീ​ക്ക​ണ​മെ​ന്ന് മെ​റ്റ​യോ​ടും യു​ട്യൂ​ബി​നോ​ടും പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. പാ​ര​ഡി ഗാ​നം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് പ്ര​ശാ​ന്ത് കു​ഴി​ക്കാ​ല​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഗാ​ന​ര​ച​യി​താ​വ് ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ പ്ര​തി ചേ​ർ​ത്താ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

ഒ​ന്ന് ആ​ലോ​ചി​ച്ചേ, വ​ല്ല​തും കി​ട്ടി​യോ! ബി​ഡി​ജെ​എ​സ് മു​ന്ന​ണി മാ​റ്റ​ത്തെ കു​റി​ച്ച് ചി​ന്തി​ക്ക​ണം; ഇ​ട​ത് പ​ക്ഷ​ത്തേ​ക്ക് പോ​ക​ണം എ​ന്ന് അ​ഭി​പ്രാ​യം ഉ​ള്ള​വ​രുണ്ടെന്ന് വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: ബി​ഡി​ജെ​എ​സ് മു​ന്ന​ണി മാ​റ്റ​ത്തെ കു​റി​ച്ച് ചി​ന്തി​ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. പ​ത്തു​വ​ർ​ഷം എ​ൻ​ഡി​എ​യ്ക്കൊ​പ്പം ന​ട​ന്നി​ട്ട് എ​ന്തു​കി​ട്ടി​യെ​ന്ന് ബി​ഡി​ജെ​എ​സ് ആ​ലോ​ചി​ക്ക​ണ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ബി​ഡി​ജെ​എ​സ് ഇ​ട​ത് പ​ക്ഷ​ത്തേ​ക്ക് പോ​ക​ണം എ​ന്ന് അ​ഭി​പ്രാ​യം ഉ​ള്ള​വ​ർ ഉ​ണ്ടെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​ല​പ്പു​ഴ​യി​ൽ പ​റ​ഞ്ഞു. 300ഓ​ളം സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ചി​ട്ടും ഇ​ത്ത​വ​ണ​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ച് സീ​റ്റി​ൽ മാ​ത്ര​മാ​ണ് ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വി​ജ​യി​ക്കാ​നാ​യ​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ‌പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ മു​ന്ന​ണി മാ​റ്റ ച​ർ​ച്ച​ക​ൾ ബി​ഡി​ജെ​എ​സി​ൽ സ​ജീ​വ​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ട​യി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സം​ഗം ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ബി​ജെ​പി​യു​ടെ നി​സ​ഹ​ക​ര​ണ​മാ​ണ് ദ​യ​നീ​യ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ വി​ല​യി​രു​ത്ത​ൽ

Read More

ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്തു; കുട്ടികളെ താഴെ എറിയാൻ ശ്രമിച്ചു; പെ​ട്ടെ​ന്ന് ത​ല്ലാ​നു​ണ്ടാ​യ കാ​ര​ണം പ​റ​ഞ്ഞ് എ​സ്എ​ച്ച് ഒ ​പ്ര​താ​പ​ച​ന്ദ്ര​ൻ

കൊ​ച്ചി: ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്ക് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ച്ച്ഒ. കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. കു​ഞ്ഞു​ങ്ങ​ളെ യു​വ​തി താ​ഴെ എ​റി​യാ​ൻ ശ്ര​മി​ച്ചു. വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ട​ക്കം കൈ​യേ​റ്റം ചെ​യ്തു. സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ക്ര​മം തു​ട​ര്‍​ന്ന​തോ​ടെ പെ​ട്ടെ​ന്നു പ്ര​തി​ക​രി​ക്കേ​ണ്ടി വ​ന്നു​വെ​ന്നും ആ​രോ​പ​ണ വി​ധേ​യ​നായ എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ എ​സ്എ​ച്ച്ഓ​യ്ക്കെ​തി​രെ ന​ട​പ​ടി. 2024 ജൂ​ൺ 20ന് ​എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ദ​ക്ഷി​ണ മേ​ഖ​ല ഐ​ജി ശ്യാം ​സു​ന്ദ​റാ​ണ് പ്ര​താ​പ​ച​ന്ദ്ര​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​യാ​ൾ യു​വ​തി​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി​ട്ടാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ ബു​ധ​നാ​ഴ്ച തീ​രു​മാ​ന​മെ​ടു​ക്കും. കൊ​ച്ചി സി​റ്റി…

Read More

കൊ​ടു​ത്താ​ൽ കൊ​ല്ല​ത്തും കി​ട്ടും…​കു​ടും​ബാം​ഗ​ങ്ങ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് കാ​ട് ക​യ​റി യു​വാ​വ്; പു​റ​ത്ത് ചാ​ടി​ച്ച് ക​ട​ന്ന​ൽ; ഗു​രു​ത​ര കു​ത്തേ​റ്റ മ​നോ​ജ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ

പ​ത്ത​നം​തി​ട്ട:​ കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം കാ​ട്ടി​ൽ ഒ​ളി​ച്ച യു​വാ​വി​നെ പു​റ​ത്ത് ചാ​ടി​ച്ച് ക​ട​ന്ന​ലു​ക​ൾ. ഇ​ല​വും​തി​ട്ട ച​ന്ദ​ന​ക്കു​ന്ന് കു​ന്ന​മ്പ​ള്ളി​യി​ൽ മ​നോ​ജ് (46) ആ​ണ് കു​ടും​ബാം​ഗ​ങ്ങ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് കാ​ടു​ക​യ​റി​യ​ത്. തു​ട​ർ​ന്ന് ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. കു​ടും​ബ​ക​ല​ഹ​ത്തെ തു​ട​ർ​ന്ന് ഭാ​ര്യ, മ​ക​ൻ, ഭാ​ര്യാ​മാ​താ​വ് എ​ന്നി​വ​രെ​യാ​ണ് പ്ര​തി വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​ത്തെ നാ​മ​ക്കു​ഴി മ​ല​യി​ലെ കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന ഇ​യാ​ൾ​ക്ക് ക​ട​ന്ന​ൽ കു​ത്തേ​റ്റ​തോ​ടെ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സ​ഹാ​യ​ത്തി​നാ​യി മ​ല​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ മ​നോ​ജി​നെ പോ​ലീ​സ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വെ​ട്ടേ​റ്റ ഭാ​ര്യ​യും മ​ക​നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read More

ന​ല്ല​തി​നി​ട​യാ​നാ വി​ളി​ച്ചാ​ൽ വ​രു​മൊ​രു തു​ണ​യാ​ന… പെ​റ്റ് ഷോ​യ്ക്ക് വി​ദ്യാ​ർ​ഥി എ​ത്തി​യ​ത് ആ​ന​പ്പു​റ​ത്ത്: റി​പ്പോ​ർ​ട്ട് തേ​ടി വ​നം വ​കു​പ്പ്, ന​ട​പ​ടി എ​ടു​ത്തേ​ക്കും

കൊ​ച്ചി: പെ​റ്റ് ഷോ​യ്ക്ക് സ്കൂ​ളി​ൽ ആ​ന​യെ കൊ​ണ്ടു​വ​ന്ന സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട് തേ​ടി വ​നം​വ​കു​പ്പ്. സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗ​മാ​ണ് സ്കൂ​ളി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്. ഷെ​ഡ്യൂ​ൾ​ഡ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മൃ​ഗ​ങ്ങ​ളെ സ്കൂ​ളി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും. ബു​ധ​നാ​ഴ്ച ക​ലൂ​ർ ഗ്രീ​റ്റ​സ് പ​ബ്ലി​ക് സ്കൂ​ളി​ലാ​ണ് സം​ഭ​വം. പെ​റ്റ് ഷോ​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി​ക​ൾ വീ​ട്ടി​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ സ്കൂ​ളി​ലെ​ത്തി​ച്ച​ത്. പൂ​ച്ച, നാ​യ ,കു​തി​ര ഉ​ൾ​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ളെ കു​ട്ടി​ക​ൾ കൊ​ണ്ടു​വ​ന്നി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ആ​ന​യു​മാ​യി ഒ​രു കു​ട്ടി സ്കൂ​ളി​ലെ​ത്തി​യ​ത്. ആ​ന​പ്പു​റ​ത്ത് ഇ​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ‌​ടെ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗം ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. ഇ​ട​പ്പ​ള്ളി റേ​ഞ്ചി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​ത്. അ​നു​മ​തി വാ​ങ്ങി​യാ​ണോ ആ​ന​യെ സ്കൂ​ളി​ലെ​ത്തി​ച്ച​തെ​ന്നും കു​ട്ടി​ക​ളെ ആ​ന​പ്പു​റ​ത്ത് ക​യ​റ്റി​യ​തി​ന് അ​നു​മ​തി വാ​ങ്ങി​യി​രു​ന്നോ എ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​നു​മ​തി വാ​ങ്ങി​യാ​ണ് ആ​ന​യെ സ്കൂ​ളി​ലെ​ത്തി​ച്ച​തെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി. ആ​ന​പ്പു​റ​ത്ത് ക​യ​റി​യ​ത് ആ​ന​യു​ടെ ഉ​ട‌​മ​ക​ളാ​ണെ​ന്നും അ​ധി​കൃ​ത​ർ…

Read More

‘പോ​റ്റി​യെ  കേ​റ്റി​യേ’… പാ​ര​ഡി ഗാ​ന​ത്തി​നെ​തി​രേ കേ​സ്; ഗാ​ന​ര​ച​യി​താ​വ് കു​ഞ്ഞ​ബ്ധുള്ള​യ്ക്ക് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ത​രം​ഗ​മാ​യ പോ​റ്റി​യെ കേ​റ്റി​യേ എ​ന്ന പാ​ര​ഡി ഗാ​ന​ത്തി​ന്‍റെ ര​ച​യി​താ​വ് കു​ഞ്ഞ​ബ്ദു​ള​ള​ക്ക് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ്. നി​യ​മ​പോ​രാ​ട്ട​ത്തി​ന് പാ​ർ​ട്ടി പി​ന്തു​ണ ന​ൽ​കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു. കു​ഞ്ഞ​ബ്ദു​ള​ള​യെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് പി​ന്തു​ണ​യ​റി​യി​ച്ച​ത്. കേ​ര​ളം ഏ​റ്റു​പാ​ടു​ന്ന പാ​ട്ടെ​ഴു​തി​യി​തി​ന് അ​ഭി​ന​ന്ദ​ന​വും നേ​ർ​ന്നു. അ​തേ​സ​മ​യം, ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള പ​രാ​മ​ര്‍​ശി​ക്കു​ന്ന പാ​ര​ഡി ഗാ​ന​ത്തി​നെ​തി​രെ തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ര്‍ പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. ഇ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ട്ടെ​ങ്കി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നും ജി. ​പി കു​ഞ്ഞ​ബ്ദു​ള്ള വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​സാ​ദ് കു​ഴി​ക്കാ​ല ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് നാ​ലു​പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ഗാ​ന​ര​ച​യി​താ​വ് കു​ഞ്ഞ​ബ്ദു​ള്ള, ‘പോ​റ്റി​യെ കേ​റ്റി​യെ’ ഗാ​നം ആ​ല​പി​ച്ച ഡാ​നി​ഷ് മ​ല​പ്പു​റം സി​എം​എ​സ് മീ​ഡി​യ സു​ബൈ​ര്‍ പ​ന്ത​ല്ലൂ​ര്‍ എ​ന്നി​വ​രാ​ണ് നാ​ല് പ്ര​തി​ക​ള്‍.

Read More