കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭ ശ്രീനിവാസന്റെ സംസ്കാരം നടത്തി. നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ജന്മനാട് വിട നല്കി. ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ചലച്ചിത്ര രംഗത്ത് നടനും തിരക്കഥാകൃത്തും സംവിധായകനുമായി വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസൻ 1956 ഏപ്രിൽ നാലിന് കൂത്തുപറമ്പ് പാട്യത്താണ് ജനിച്ചത്. നർമത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലൂടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. ശ്രീനിവാസന്റെ ഭൂരിഭാഗം വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. 1976ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം…
Read MoreCategory: Top News
വനത്തില്‍ കുടുങ്ങിയ ശബരിമല തീര്‍ഥാടകരെ രക്ഷപെടുത്തി
പത്തനംതിട്ട: വനത്തില്‍ കുടുങ്ങിയ ശബരിമല തീര്‍ഥാടകരെ പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപെടുത്തി. പത്തനംതിട്ട കല്ലേലി വനത്തിലാണ് തിരുനെല്‍വേലിയില്‍ നിന്നുള്ള 24 അംഗ സംഘം കുടുങ്ങിയത്. വഴിതെറ്റിയെന്ന് മനസിലായതോടെ ഇവർ ശബരിമല കണ്ട്രോള് റൂമിലേക്ക് വിളിച്ചു. തുടർന്ന് കോന്നി ഡിഎഫ്ഒയെ വിവരമറിയിക്കുകയായിരുന്നു. മണ്ണാറപ്പാറയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയ ഇവരെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. മണ്ണാറപ്പാറ നടുവത്തും മൂഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും പോലീസുമാണ് തെരച്ചില്‍ നടത്തിയത്.
Read Moreകനത്ത മൂടൽ മഞ്ഞ്: ഡൽഹിയിൽ 129 വിമാന സർവീസുകൾ റദ്ദാക്കി
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ 129 വിമാന സർവീസുകൾ റദ്ദാക്കി. കനത്ത മൂടൽ മഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞതാണ് സർവീസുകൾ റദ്ദാക്കാൻ കാരണം. വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ടതായ 66 വിമാനങ്ങളും പുറപ്പെടേണ്ടതായ 63 വിമാനങ്ങളുമാണ് റദ്ദാക്കിയത്. ഡൽഹി വിമാനത്താവളത്തിൽ നിലവിൽ കുറഞ്ഞ ദൃശ്യപരതയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നും എല്ലാ വിമാനങ്ങളും സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഡൽഹി വിമാനത്താവളം ഓപ്പറേറ്റർ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ പ്രതിദിനം 1,300 വിമാന സർവീസുകളാണ് നടക്കുന്നത്.
Read Moreധർമസ്ഥല കേസ്: ജീവനു ഭീഷണിയെന്നു ചിന്നയ്യയുടെ പരാതി
മംഗളുരു: കോളിളക്കം സൃഷ്ടിച്ച ധർമസ്ഥല കേസിൽ കള്ളസാക്ഷി പറഞ്ഞതിനു അറസ്റ്റിലായ ശുചീകരണത്തൊഴിലാളി ചിന്നയ്യ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു പോലീസിൽ പരാതി നൽകി. ആക്ടിവിസ്റ്റുകളായ മഹേഷ് ഷെട്ടി തിമറൊടി, ഗിരീഷ് മട്ടെണ്ണവർ, ടി. ജയന്ത്, വിട്ടള ഗൗഡ എന്നിവരും യൂട്യൂബർ സമീർ എംഡിയും തന്നെയും ഭാര്യയെയും ആക്രമിക്കാൻ സാധ്യതയുണ്ടെന്നാണ് ചിന്നയ്യയുടെ പരാതിയിൽ പറയുന്നത്. ധർമസ്ഥലയിൽ 2012 ഒക്ടോബറിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട 17കാരിക്ക് നീതിലഭിക്കണമെന്ന ആവശ്യത്തിൽ പ്രചാരണം നടത്തിയവർക്കെതിരേയാണു ചിന്നയ്യയുടെ പരാതി. വ്യാജ പരാതി നൽകാൻ ഇവർ ചിന്നയ്യയ്ക്ക് മേൽ സമ്മർദം ചെലുത്തിയെന്ന് ആരോപണങ്ങളുണ്ടായിരുന്നു.
Read Moreപ്രേമിച്ചപ്പോൾ നീയാണ് എന്റെ ധനം; വിവാഹം കഴിഞ്ഞ് എട്ടാം മാസമായപ്പോൾ സ്ത്രീധനം വില്ലനായി ഇടയിലെത്തി; യുവാവിന്റെ മർദനത്തിൽ 22 കാരിക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: സ്ത്രീധന തർക്കത്തെ തുടർന്ന് യുവതിയെ മർദിച്ചു കൊന്ന് ഭർത്താവ്. തെലുങ്കാനയിൽ വിക്രബാദ് ജില്ലയിലാണ് സംഭവം. 22കാരിയായ അനുഷ ആണ് മരിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. എട്ട് മാസങ്ങൾക്ക് മുൻപായിരുന്നു പരമേഷ് കുമാറു(28)മായി അനുഷയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സ്ത്രീധനത്തിന്റെ പേരിൽ ഇരുവരും വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. രണ്ട് ദിവസങ്ങൾക്ക് മുൻപ് വഴക്കിനെ തുടർന്ന് അനുഷ മാതാപിതാക്കളുടെ അടുത്തേക്ക് പോയിരുന്നു. എന്നാൽ സമാധാന ചർച്ചയെ തുടർന്ന് അനുഷ, പരമേഷിനൊപ്പം മടങ്ങി. എന്നാൽ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായി. പരമേഷ്, അനുഷയുടെ കഴുത്തിൽ പിടിച്ചു തള്ളുന്നതും കൈയിൽ പിടിച്ചു വലിക്കുന്നതും വീടിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ അനുഷ താക്കോൽ വലിച്ചെറിഞ്ഞു. ഇതിൽ പ്രകോപിതനായ പരമേഷ്, മുഖത്ത് അടിക്കുകയും വയറിൽ തൊഴിക്കുകയും ചെയ്തു. തുടർന്ന് സമീപത്തുണ്ടായിരുന്ന…
Read Moreആറുകോടിയുടെ സ്വത്ത് തട്ടിയെടുക്കാൻ മാതൃസഹോദരിയെ ചുട്ടുകൊന്ന പ്രതിക്ക് ജീവപര്യന്തം; സ്വത്തുക്കൾ എല്ലാവർക്കും വീതിച്ച് നൽകാമെന്ന സരോജിനിയുടെ തിരുമാനം കൊലയിലേക്ക്
തൊടുപുഴ: സ്വത്ത് തട്ടിയെടുക്കാന്‍ 72കാരിയായ മാതൃസഹോദരിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതിക്ക് ജീവ ജീവപര്യന്തം തടവും പിഴയും. വെള്ളത്തൂവല്‍ സ്വദേശി വരകില്‍ സുനില്‍കുമാറിനെയാണ് (56) മൂന്നാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എസ്.എസ്. സീന ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമേ ഒന്നര ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം. മുട്ടം തോട്ടുങ്കര ഭാഗത്ത് ഊളാനിയില്‍ വീട്ടില്‍ സരോജിനിയാണ് (72) കൊല്ലപ്പെട്ടത്. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന വയോധികയെയാണ് ഇയാള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. 2021 മാര്‍ച്ച് 31ന് രാത്രിയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ആറു വര്‍ഷമായി സരോജിനിയുടെ വീട്ടില്‍ സഹായിയായി താമസിച്ചുവരികയായിരുന്നു സുനില്‍ കുമാര്‍. അവിവാഹിതയായ സരോജിനിക്ക് രണ്ടേക്കര്‍ സ്ഥലമടക്കം ആറ് കോടിയോളം രൂപയുടെ സ്വത്തുണ്ടായിരുന്നു. സ്വത്തുക്കള്‍ തനിക്ക് നല്‍കുമെന്ന് സരോജിനി പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് രണ്ട് സഹോദരിമാരുടെയും ഒന്‍പത് മക്കളുടെയും പേരില്‍ വീതംവച്ചു നല്കാന് തീരുമാനിച്ചു.…
Read Moreപട്ടിണിയില്ലാതെ മക്കളെ വളർത്താൻ കേരളത്തിലേക്ക് വണ്ടികയറി; രാം നാരായണൻ കേരളത്തിലെത്തിയിട്ട് നാലുമാസം; വാളയാറിലേത് ആൾക്കൂട്ടം നടത്തിയ ക്രൂരകൊലപാതകം
മുളങ്കുന്നത്തുകാവ് (തൃശൂർ): മോഷണക്കുറ്റം ആരോപിച്ച് കൂട്ടമർദനത്തിനിരയായി ഛത്തീസ്ഗഡ് സ്വദേശി മരിച്ചത് അത്യന്തം ക്രൂരമായ ആൾക്കൂട്ട കൊലപാതകമാണെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന. വാളയാർ കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയ രാം നാരായൺ ഭയ്യാർ (31) ആണ് കൊല്ലപ്പെട്ടത്. പ്രാഥമികപരിശോധനയിൽ തലമുതൽ കാൽപ്പാദംവരെ രാം നാരായന്റെ ശരീരമാകെ മർദനമേറ്റ പാടുകൾ കണ്ടെത്തി. തലയ്ക്കും ശരീരത്തിനും ഏറ്റ ഗുരുതരമായ പരിക്കുകളാണു മരണകാരണമെന്നാണ് റിപ്പോർട്ട്. അടിയേറ്റതിനെത്തുടർന്ന് തലയ്ക്കുള്ളിലും ശരീരത്തിനകത്തും രക്തസ്രാവമുണ്ടായതായി റിപ്പോർട്ടിലുണ്ട്. വടിയോ വിറകോ പോലുള്ള കഠിനവസ്തുക്കൾ ഉപയോഗിച്ച് ശരീരമാകെ മർദിച്ചതിന്റെ അടയാളങ്ങളാണു കണ്ടെത്തിയത്. നാല്പതിലധികം മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. പുറംഭാഗം മുഴുവൻ കനത്ത മർദനത്തിനിരയായ നിലയിലാണ്. ശരീരത്തിൽ ചവിട്ടിയതിന്റെയും നിലത്തിട്ടു വലിച്ചതിന്റെയും അടയാളങ്ങളും കണ്ടെത്തി. കഴുത്ത്, കൈ, ഇടുപ്പ് എന്നിവിടങ്ങളിലുമുള്ള പരിക്കുകൾ ഗുരുതരമാണെന്ന് ഫോറൻസിക് പരിശോധന വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടത്തിനു മുന്‍പ് നടത്തിയ എക്സ്റേ പരിശോധനയിൽ തലയിൽ രക്തസ്രാവമുണ്ടായിരുന്നുവെന്ന സൂചന ലഭിച്ചിരുന്നു.…
Read Moreവിറ്റാൻ സിയുമുണ്ട്, ഇതിൽ സന്തോഷവുമുണ്ട്… പടക്കം പൊട്ടിച്ച് പണം കളഞ്ഞില്ല; ആപ്പിൾ ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച സ്ഥാനാർഥി വീടുകളിൽ ആപ്പിൾ വിതരണം ചെയ്തു
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച സ്ഥാനാർഥി വാര്‍ഡിലെ വീടുകളിൽ ആപ്പിള്‍ വിതരണം ചെയ്തു. മലപ്പുറം ഊരകം പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് സംഭവം. നല്ലേങ്ങര ഇബ്രാഹിമാണ് വോട്ടർമാർക്ക് ആപ്പിൾ വിതരണം ചെയ്തത്. വിമത സ്ഥാനാർഥിയായാണ് ഇബ്രാഹിം മത്സരിച്ചത്. വാര്‍ഡിലെ നാനൂറോളം വീടുകളിലായിരുന്നു ആപ്പിൾ വിതരണം. മുസ്ലിം ലീഗ് പ്രവർത്തകനായ ഇബ്രാഹിം നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് വിമതനായി മത്സരിച്ചത്. ആപ്പിൾ ചിഹ്നത്തിൽ മത്സരിച്ച ഇബ്രാഹിം 237 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിൽ പടക്കം അടക്കം പൊട്ടിച്ച് പണം കളയുന്നതിന് പകരം ജനങ്ങള്‍ക്ക് ഉപകാരമുള്ള കാര്യം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ഇബ്രാഹിം പറയുന്നത്.
Read More‘കഥപറയാൻ ഇനി ബാലനില്ല’… മലയാളികളുടെ സ്വന്തം ശ്രീനിവാസൻ വിടപറഞ്ഞു; തിരശീലയ്ക്ക് പിന്നിലേക്ക് മറയുന്നത് 48 വർഷത്തെ സിനിമാ ജീവിതത്തിൽ നിന്ന്
കൊച്ചി: നടൻ ശ്രീനിവാസൻ (69) അന്തരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ചലച്ചിത്ര രംഗത്ത് നടനും തിരക്കഥാകൃത്തും സംവിധായകനുമായി വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസൻ 1956 ഏപ്രിൽ നാലിന് കൂത്തുപറമ്പ് പാട്യത്താണ് ജനിച്ചത്. നർമത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലൂടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. ശ്രീനിവാസന്റെ ഭൂരിഭാഗം വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. 1976ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷമായിരുന്നു സിനിമ പ്രവേശനം. ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം,…
Read Moreസൈബർ സാമ്പത്തിക തട്ടിപ്പ്; നാലു വർഷത്തിനിടെ 23 ലക്ഷം സൈബർ തട്ടിപ്പ്; തിരിച്ചുപിടിച്ചത് 7,000 കോടി; കേന്ദ്ര ഏജൻസികളുടെ ഇടപെടലിന് മികച്ച നേട്ടം
പരവൂർ : ഡിജിറ്റൽ, സാമ്പത്തിക സൈബർ തട്ടിപ്പുകൾ അനുദിനം വർധിക്കുമ്പോഴും നഷ്ടപ്പെട്ട പണം തിരിച്ചെടുക്കുന്ന കാര്യത്തിൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലിന് മികച്ച നേട്ടം.കഴിഞ്ഞ നാലു വർഷത്തിനിടെ ലഭിച്ച 23 ലക്ഷത്തിലധികം സൈബർ തട്ടിപ്പ് പരാതികളിൽ സമയബന്ധിതമായ ഇടപെടൽ മൂലം സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജിംഗ് സിസ്റ്റം വഴി ഇതുവരെ 7,000 കോടിയിലധികം രൂപയാണ് തിരിച്ചുപിടിക്കാൻ കഴിഞ്ഞത്. അതിർത്തി കടന്നുള്ള തട്ടിപ്പ് തടയുന്നതിന് ഈ ഏജൻസിക്ക് അന്താരാഷ്ട്ര സഹകരണവും സഹായകമായിട്ടുണ്ട്. 1930 എന്ന ഹെൽപ്പ് ലൈൻ നമ്പരാണ് പ്രതിരോധത്തിന്റെ ആദ്യപടിയെന്നും ഏജൻസി വ്യക്തമാക്കി.സാമ്പത്തിക തട്ടിപ്പുകൾ ഉടൻ റിപ്പോർട്ട് ചെയ്യുക, കൂടുതൽ ഫണ്ട് വഴി തിരിച്ച് വിടൽ തടയുക, മോഷ്ടിച്ച പണം തട്ടിപ്പുകാർ പിൻവലിക്കുന്നതിന് മുമ്പ് തടയുകയോ മരവിപ്പിക്കുകയോ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2021ലാണ് ഈ സംവിധാനം ആരംഭിച്ചത്. തത്ക്ഷണ മുന്നറിയിപ്പുകളാണ് ഈ സംവിധാനത്തിൽ…
Read More